Home Blog Page 269

മോട്ടോർ ബൈക്ക് വൈദ്യുതി പോസ്റ്റിലിടിച്ച് യുവാവ് മരിച്ചു

കൊടുങ്ങല്ലൂർ.  എറിയാട് മോട്ടോർ ബൈക്ക് വൈദ്യുതി പോസ്റ്റിലിടിച്ച് യുവാവ് മരിച്ചു

മാടവന കരിമാത്ത് സുധാകരൻ്റെ മകൻ 40 വയസുള്ള അഭിലാഷാണ് മരിച്ചത്
തിങ്കളാഴ്ച്ച അർദ്ധരാത്രിയോടെ എറിയാട് ആറാട്ടുവഴിയിലായിരുന്നു സംഭവം

തെരുവ് നായ ബൈക്കിന് കുറുകെ ചാടിയാണ് അപകടമുണ്ടായതെന്നാണ് സൂചന

സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

പാലക്കാട്. സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.

എലപ്പുള്ളി തറക്കളം ബ്രാഞ്ച് സെക്രട്ടറി ശിവകുമാറാണ്‌ (29) മരിച്ചത്

ഡിവൈഎഫ്ഐ എലപ്പുള്ളി വെസ്റ്റ് മേഖലാകമ്മിറ്റിയംഗവും പികെഎസ് വില്ലേജ് കമ്മിറ്റിയംഗവുമാണ്

ഇന്നലെ ഉച്ചകഴിഞ്ഞ് സമീപവാസിയാണ് വീടിനു സമീപത്തെ പറമ്പിലെ മരക്കൊമ്പിൽ ശിവകുമാറിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്

നാലുവയസുകാരിയെ ചട്ടുകം ചൂടാക്കി പൊളിച്ചു അമ്മ അറസ്റ്റിൽ

കൊച്ചി. നാലുവയസുകാരിയെ ചട്ടുകം ചൂടാക്കി പൊളിച്ചു അമ്മ അറസ്റ്റിൽ

മരട് പോലീസ് അറസ്റ്റ് ചെയ്തത് കാട്ടിത്തറ സ്വദേശിയായ യുവതിയെ

സ്കൂൾ അധികൃതർ നൽകിയ പരാതിയിലാണ് പോലീസ് കേസ് എടുത്തത്

അമ്മ സ്ഥിരമായി കുട്ടിയെ ഉപദ്രവിക്കാറുണ്ടെന്ന് പോലീസ്

എസ് ഐ ആറിനെതിരെ കേരളത്തിൽ ഭരണപക്ഷവും പ്രതിപക്ഷവും സുപ്രിം കോടതിയിൽ

തിരുവനന്തപുരം .എസ് ഐ ആറിനെതിരെ കേരളത്തിൽ ഭരണപക്ഷവും പ്രതിപക്ഷവും സുപ്രിം കോടതിയിൽ .ചീഫ് സെക്രട്ടറി ജയതിലക് ആണ് സുപ്രീം കോടതിയെ സമീപിച്ചത്

എസ്ഐആർ നടപടികൾ  നിർത്തിവയ്ക്കണമെന്ന് ചീഫ് സെക്രട്ടറി സുപ്രീം കോടതിയിൽ
SIR  സുപ്രീംകോടതിയെ സമീപിച്ച് കോൺഗ്രസ്

കേരളത്തിലെ എസ്ഐആർ നടപടികൾ നിർത്തിവയ്ക്കണം

കെ.പി.സി.സി അധ്യക്ഷൻ സണ്ണി ജോസഫ് ആണ് ഹർജി നൽകിയത്

മുതിർന്ന അഭിഭാഷകൻ അഭിഷേക് മനു സിംങ്വി ആകും കോൺഗ്രസിനായി ഹാജരാവുക

മർദ്ദനം, നിരാഹാരവുമായി വിയ്യൂരിൽ തടവുകാർ

വിയ്യൂർ.   ജയിലിൽ തടവുകാരെ ഉദ്യോഗസ്ഥർ സംഘം ചേർന്ന് മർദ്ദിച്ചുവെന്ന പരാതി

വിഷയത്തിൽ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് തടവുകാരുടെ നിരാഹാര സമരം

മാവോയിസ്റ്റ് കേസിൽ തടവിൽ കഴിയുന്ന സന്തോഷ്, വിവേക് എന്നിവരാണ് നിരാഹാരം അനുഷ്ഠിക്കുന്നത്. ഇരുവരുടെയും ആരോഗ്യനില മോശമായതിനെ തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി

ആശുപത്രിയിലും സമരം തുടർന്ന് തടവുകാർ

അതിനിടെ ഇന്ന് ജയിലിനു മുന്നിൽ മനുഷ്യാവകാശ പ്രവർത്തകർ പ്രതിഷേധിക്കും


കഴിഞ്ഞ 13 ന് വിയൂർ അതീവ സുരക്ഷ ജയിലിൽ അസിസ്റ്റൻറ് പ്രിസൺ ഓഫീസറും തടവുകാരും തമ്മിൽ സംഘർഷം ഉണ്ടായിരുന്നു

അസഭ്യം പറഞ്ഞത് തടവുകാർ ചോദ്യം ചെയ്യുകയും, സംഘർഷം ഉണ്ടാവുകയും ആയിരുന്നു

ഒരു ഉദ്യോഗസ്ഥന് പരിക്കേറ്റത്തോടെ അസ്ഹറുദീൻ, മനോജ് എന്നിവരെ മണിക്കൂറുകളോളം സംഘം ചേർന്ന് മർദ്ദിച്ചു എന്നതാണ് പരാതി

ട്രെയിനിൽ കയറുന്നതിനിടെ വീണ വയോധകയെ രക്ഷിച്ചു റെയിൽവേ പൊലീസ് എ എസ്ഐ

മലപ്പുറം. ട്രെയിനിൽ കയറുന്നതിനിടെ വീണ വയോധകയെ രക്ഷിച്ചു റെയിൽവേ പൊലീസ്
തിരൂർ റെയിൽവേ സ്റ്റേഷനിൽ ആണ് സംഭവം

ട്രെയിൻ കയറാൻ ശ്രമിക്കുന്നതിനിടെ വയോധിക വീഴുകയായിരുന്നു

asi ഉമേഷ് ആണ് വൃദ്ധയെ രക്ഷിച്ചത്

ഞായറാഴ്ച നടന്ന സംഭവത്തിന്റെ സിസിടിവി ദൃശ്യം പുറത്ത് വന്നതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ട്രയിനിലേക്ക് ഇവർ കയറിയേക്കും എന്ന സംശയത്തിൽ ഉമേഷ് പിന്തുടർന്ന് എത്തിയാണ് രക്ഷപ്പെടുത്തിയത്.

മുളകുപൊടിയെറിഞ്ഞ് മാല പൊട്ടിച്ചു , യുവതിയടക്കം പിടിയിൽ

തൃശ്ശൂർ .വൈന്തലയിൽ മുളകുപൊടി എറിഞ്ഞ് മാല കവർന്നു

അംഗൻവാടി ജീവനക്കാരിയുടെ മൂന്നു പവൻ മാലയാണ് കവർന്നത്

സംഭവത്തിൽ മൂന്നുപേർ പോലീസിന്റെ കസ്റ്റഡിയിലായി

മാല കവർന്ന മൂന്നംഗ സംഘത്തിലെ യുവതിയെ അംഗനവാടി ജീവനക്കാരിയായ മോളി ജോർജ് തിരിച്ചറിഞ്ഞിരുന്നു

മോളിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ യുവതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തോടെ കുറ്റം സമ്മതിച്ചു

വൈന്തല സ്വദേശി ആയിട്ടുള്ള അഞ്ജനയും രണ്ട് ആൾ സുഹൃത്തുക്കളുമാണ് പിടിയിലായത്

ഒരു ആൺസുഹൃത്ത് പ്രായപൂർത്തിയായിട്ടില്ല
ലഹരി ഉപയോഗിക്കാനുള്ള പണത്തിനായാണ് മോഷണമെന്നാണ് പ്രാഥമിക നിഗമനം

എസ്എസ്എൽസി വാർഷിക പരീക്ഷകളുടെ രജിസ്ട്രേഷൻ ഇന്ന് ആരംഭിക്കും

മാർച്ചിൽ നടക്കുന്ന എസ്എസ്എൽസി, ടിഎച്എസ്എൽസി പരീക്ഷകളുടെ രജിസ്ട്രേഷൻ ഇന്ന് ആരംഭിക്കും. 30നു മുൻപ് രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കണം. വിജ്ഞാപനത്തിലുള്ള സമയക്രമത്തിൽ ഒരു മാറ്റവും അനുവദിക്കില്ലെന്നു പരീക്ഷാ ഭവൻ സെക്രട്ടറി അറിയിച്ചു.
പരീക്ഷയ്ക്കു ഫീസ് അടച്ചതിനു ശേഷമാണ് രജിസ്റ്റർ ചെയ്യേണ്ടത്. പിഴ കൂടാതെ നാളെ വരെ ഫീസ് അടയ്ക്കാം. 21 മുതൽ 26 വരെ 10 രൂപ പിഴയോടെ അടയ്ക്കാം. പിന്നീട് 350 രൂപ പിഴയോടെ അടയ്ക്കാനും അവസരമുണ്ട്.
2026 മാർച്ച് 5 മുതൽ 30 വരെയാണ് പരീക്ഷ. ഐടി പരീക്ഷ ഫെബ്രുവരി 2 മുതൽ 13 വരെ നടക്കും.

വീണ്ടും ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പ്, പണി പാളി

പറപ്പൂക്കര. സംസ്ഥാനത്ത് വീണ്ടും  ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പ്

ബാങ്ക് മാനേജരുടെ സമയോചിത ഇടപെടൽ വയോധികന് നഷ്ടപ്പെടാതിരുന്നത് 11.37 ലക്ഷം രൂപ

മുത്രത്തിക്കര സ്വദേശിയായ 85 വയസ്സുകാരനാണ് തുക നഷ്ടപ്പെടാതെ രക്ഷപ്പെട്ടത്

പറപ്പൂക്കര സി.എസ്.ബി. ബാങ്ക് മാനേജരായ ആൻ മരിയാ ജോസ് ന്റെ സമയോചിതമായ ഇടപെടലാണ് തട്ടിപ്പ് പൊളിച്ചത്

നഷ്ടം നോക്കാതെ സ്ഥിരനിക്ഷേപം പിൻവലിച്ചപ്പോൾ മാനേജർക്ക് തോന്നിയ സംശയമാണ് ചുരുളഴിച്ചത്

കാറിനെ ഓവർടേക്ക് ചെയ്തത് ഇഷ്ടമായില്ല, ലോറി ഡ്രൈവറുടെ പല്ല് അടിച്ചു കൊഴിച്ചു

വടക്കഞ്ചേരി. ദേശീയപാത  വാണിയംപാറയിൽ ലോറി ഡ്രൈവർക്ക് മർദനം
കാറിൽ വന്ന രണ്ടുപേർ ചേർന്നാണ് മർദ്ദിച്ചത്

കുഴൽമന്നം കാരപ്പാടം സ്വദേശി അബൂ താഹിറിനാണ് മർദ്ദനത്തിൽ പരിക്കേറ്റത്

രാത്രി 7.15 ഓടെയാണ് സംഭവം

അബു താഹിറിന്റെ ലോറി യുവാക്കൾ വന്ന കാറിനെ ഓവർടേക്ക് ചെയ്തു എന്ന് ആരോപിച്ചാണ് മർദ്ദനം

മർദ്ദനത്തിൽ അബു താഹിറ ഒരു പല്ല്
കൊഴിഞ്ഞു