തദ്ദേശ തെരഞ്ഞെടുപ്പ്; പത്ത് ക്ലാസ് വരെയുള്ള ക്രിസ്മസ് പരീക്ഷ തീയതിയും മാറ്റി
ഡിസംബര്‍ 15 മുതല്‍ 23 വരെയാണ് പരീക്ഷകൾ നടക്കുക.
അഞ്ചു മുതല്‍ പത്താം ക്ളാസുവരെയുള്ള കുട്ടികള്‍ക്കാണ് ഈ ടൈംടേബിള്‍.
ഒന്നു മുതല്‍ നാലുവരെ ക്ളാസുകള്‍ക്ക് 17 മുതല്‍ 23 വരെയാണ് പരീക്ഷ
ഡിസംബര്‍ 9, 11 തീയതികളിലെ വോട്ടെടുപ്പ് 13 നുള്ള വോട്ടെണ്ണല്‍ എന്നിവയും കണക്കിലെടുത്താണ് പരീക്ഷാ തീയതി തീരുമാനിച്ചത്.
ഡിസംബര്‍ 24 മുതലാണ് ക്രിസ്മസ് അവധി
തദ്ദേശ തെരഞ്ഞെടുപ്പ്; പത്ത് ക്ലാസ് വരെയുള്ള ക്രിസ്മസ് പരീക്ഷ തീയതിയും മാറ്റി
മുന്‍പ് എങ്ങുമില്ലാത്ത തിരക്കാണ് ശബരിമലയില്‍ അനുഭവപ്പെടുന്നതെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് കെ ജയകുമാര്‍
ശബരിമല: മണ്ഡലകാല സീസണ്‍ തുടങ്ങി രണ്ടാം ദിവസം തന്നെ മുന്‍പ് എങ്ങുമില്ലാത്ത തിരക്കാണ് ശബരിമലയില്‍ അനുഭവപ്പെടുന്നതെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് കെ ജയകുമാര്‍. ഇപ്പോഴുള്ളത് അപായകരമായ ജനക്കൂട്ടമാണ്. ഇവരെല്ലാം ക്യൂനില്‍ക്കാതെ എത്തിയവരാണെന്നും ഇത്തരത്തിലുള്ള ആള്‍ക്കൂട്ടം ഉണ്ടാകാന്‍ പാടില്ലായിരുന്നുവെന്നും തിരക്ക് നിയന്ത്രിക്കാന്‍ സത്വരനടപടി സ്വീകരിക്കുമെന്നും ജയകുമാര്‍ പറഞ്ഞു.
അതേസമയം, ശബരിമലയിൽ ദർശന സമയം നീട്ടിയതായി അറിയിച്ചു. ഇന്ന് 2വരെ ദർശനം അനുവദിക്കുന്നതായിരിക്കും. സന്നിധാനത്ത് വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. പൊലീസിന്റെ നിയന്ത്രണം പാളിയതോടെ പതിനെട്ടാം പടിക്ക് മുൻപിൽ സ്ഥാപിച്ചിരിക്കുന്ന ബാരിക്കേഡും തീർത്ഥാടകർ മറികടന്നിരിക്കുന്ന സ്ഥിതിഗതിയിലേക്ക് എത്തിയിരിക്കുകയാണ്.
ഇപ്പോള്‍ പതിനഞ്ച് മണിക്കൂര്‍ വരെയാണ് ഭക്തര്‍ ക്യൂനില്‍ക്കുന്നതെന്ന് ജയകുമാര്‍ പറഞ്ഞു. അത് ഒഴിവാക്കുന്നതിന്റെ ഭാഗമായി ഭക്തരെ ക്യൂ കോംപ്ലക്‌സില്‍ ഇരുത്താന്‍ നടപടിയെടുക്കും. അത് നാളെ മുതല്‍ നിലവില്‍ വരും. ക്യൂ കോംപ്ലക്‌സില്‍ നില്‍ക്കുന്ന ഭക്തര്‍ക്ക് കുടിവെള്ളവും മറ്റ് സൗകര്യങ്ങളും ഒരുക്കും. പമ്പയ്ക്ക് പുറമെ നിലയ്ക്കലിലും സ്‌പോട്ട് ബുക്കിങ് കേന്ദ്രങ്ങള്‍ നാളെ മുതല്‍ ആരംഭിക്കും.7 സ്‌പോട്ട് ബുക്കിങ് കേന്ദ്രങ്ങളാണ് നാളെ മുതല്‍ നിലയ്ക്കലില്‍ ആരംഭിക്കുകയെന്നു ജയകുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.
എൻ ശക്തൻ തിരുവനന്തപുരം ഡിസിസി അധ്യക്ഷ സ്ഥാനം രാജിവെച്ചു
തിരുവനന്തപുരം: എന്‍. ശക്തന്‍ തിരുവനന്തപുരം ഡിസിസി അധ്യക്ഷസ്ഥാനം രാജിവെച്ചു. രാജിക്കത്ത് അദ്ദേഹം കെപിസിസിക്ക് കൈമാറി. തിരുവനന്തപുരം ഡിസിസിയുടെ താത്കാലിക അധ്യക്ഷനായിരുന്നു അദ്ദേഹം.
പാലോട് രവി രാജിവെച്ചതിന് പിന്നാലെയായിരുന്നു ശക്തന് ഡിസിസി അധ്യക്ഷപദം ലഭിച്ചത്. അതേസമയം, ശക്തന്റെ രാജിക്കത്ത് നേതൃത്വം സ്വീകരിച്ചിട്ടില്ലെന്ന് സൂചന.
താത്കാലിക അധ്യക്ഷനായി തുടരാന്‍ താത്പര്യമില്ലെന്ന് ശക്തന്‍ നേതൃത്വത്തെ അറിയിച്ചുവെന്നാണ് വിവരം. സ്ഥിരം അധ്യക്ഷസ്ഥാനം വാഗ്ദാനംചെയ്താലും അദ്ദേഹം സ്വീകരിച്ചേക്കില്ല. തദ്ദേശത്തിരഞ്ഞെടുപ്പ് പൂര്‍ത്തിയാകുംവരെ ശക്തനോട് തുടരാന്‍ നേതൃത്വം ആവശ്യപ്പെട്ടേക്കുമെന്നാണ് വിവരം.
നിയമസഭയിലേക്ക് മത്സരിക്കാനുള്ള ഒരുക്കത്തിന്റെ ഭാഗമാണ് എന്‍. ശക്തന്റെ രാജിയെന്നാണ് സൂചന. മത്സരിക്കാനുള്ള താത്പര്യം അദ്ദേഹം നേരത്തെ പ്രകടിപ്പിച്ചിരുന്നു. എൻ. ശക്തനുമായി കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് ഇന്ന് കൂടിക്കാഴ്ച നടത്തുമെന്നാണ് വിവരം.
ഇത് രക്തസാക്ഷിത്വം : ചാവേർ ആക്രമണങ്ങളെ ന്യായീകരിച്ചുള്ള ഡോ. ഉമർ നബിയുടെ വീഡിയോ പുറത്ത്
ന്യൂഡെൽഹി. ഡൽഹി ആക്രമണത്തിന് മുൻപ് ചാവേർ ആക്രമണങ്ങളെ ന്യായീകരിച്ചുള്ള ഡോ. ഉമർ നബിയുടെ വീഡിയോ പുറത്ത് വന്നു. ചാവേറാക്രമണം രക്തസാക്ഷിത്വമാണെന്ന് ന്യായീകരിച്ചാണ് വീഡിയോ.ഹമാസ് മാതൃകയിലുള്ള ഡ്രോൺ ആക്രമണത്തിന് ഭീകരർ പദ്ധതി ഇട്ടിരുന്നതായി എൻ ഐ എ കണ്ടെത്തി.
ഡ്രോൺ ബോംബ് നിർമ്മിച്ച തിന് അറസ്റ്റിലായ ഡാനിഷിന്റ പിതാവ് ബിലാൽ അഹമ്മദ് വാനി ആത്മഹത്യ ചെയ്തു. അൽ ഫലാഹ് സർവകലാശാലക്കെതിരെ ഇ ഡി റെയ്‌ഡ് നടത്തി.
ഡൽഹി കോട്ടയ്ക്ക് സമീപം ചാവേർ ആക്രമണം നടത്തുന്നതിനു മുമ്പായി ഡോ. ഒമർ നബി സ്വയം ചിത്രീകരിച്ച ഒരു മിനിറ്റ് 21 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ ആണ് പുറത്ത് വന്നത്
ഒരു പ്രത്യേക സ്ഥലത്തു വെച്ച് ഒരു പ്രത്യേക സമയത്ത് മരിക്കാന്‍ തീരുമാനിച്ചു ഒരു വ്യക്തിക്ക് പോകുന്നതിനെയാണ് രക്തസാക്ഷിത്വം എന്ന് പറയുന്നതെന്നാണ് ഉമര്‍ വീഡിയോയില്‍ ന്യായീകരിക്കുന്നത്.
കൂടുതല്‍ ആകര്‍ഷിക്കാൻ ലക്ഷ്യമിട്ടാണ് ടെലഗ്രാം ഗ്രൂപ്പുകളിൽ വീഡിയോ പ്രചരിപ്പിച്ചത് എന്ന് ഏജൻസികൾ സംശയിക്കുന്നു.
ഹമാസ് മാതൃകയിലുള്ള ഡ്രോൺ ആക്രമണം ലക്ഷ്യം വച്ച് ഡ്രോണുകളും ചെറിയ റോക്കറ്റുകളും നിർമ്മിക്കാൻ വൈറ്റ് കോളർ സംഘം ഗുഢാലോചന നടത്തിയതായി കണ്ടെത്തി.
ഡ്രോൺ നിർമ്മാണ നടത്തിയ ഡാനിഷ് എന്ന ജസീർ ബീലാൽ വാനിയെ എൻ ഐ എ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തു.
ഇയാളെ അറസ്റ്റിലായതിനു പിന്നാലെ പിതാവ് ബിലാൽ അഹമ്മദ് വാനി തീ കൊളുത്തി ആത്മഹത്യ ചെയ്തു.
വൈറ്റ് കോളർ ഭീകര സംഘത്തിന്റെ കേന്ദ്ര മായ ,അൽ ഫലാഹ് സർവകലാശാലയുമായി ബന്ധമുള്ള 25 ഇടങ്ങളിൽ ഇ ഡി റെയ്‌ഡ് നടത്തി.
അനധികൃതമായി കടത്തിയ പണവും സ്വർണവും പിടികൂടി
തിരുവനന്തപുരം.പാറശ്ശാലയിൽ അനധികൃതമായി കടത്തിയ പണവും സ്വർണവും പിടികൂടി. ഇന്ന് രാവിലെ തിരുവനന്തപുരത്തേക്ക് വന്ന കെഎസ്ആർടിസി ബസിൽ നിന്നാണ് 21 ലക്ഷം രൂപയും 27 പവൻ സ്വർണവും എക്സൈസ് സംഘം പിടികൂടിയത്.
തെരഞ്ഞെടുപ്പിനെ തുടർന്നുള്ള സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് സ്വർണ്ണവും പണവും കണ്ടെത്തിയത്.തൃശ്ശൂർ തലപ്പിള്ളി സ്വദേശി മനുവിനെ എക്സൈസ് പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. ചാല മാർക്കറ്റിലെ ഒരു കടയിലേക്ക് കൊണ്ടുവന്നതാണ് സ്വർണവും പണവും എന്നാണ് എക്സൈസ് മനു നൽകിയ മൊഴി
ഏറ്റുമുട്ടലിൽ മാവോയിസ്റ്റ് കമാൻഡർ ഉൾപ്പടെ ആറ് പേരെ വധിച്ചു
ന്യൂ ഡെൽഹി. ആന്ധ്രയിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ മാവോയിസ്റ്റ് കമാൻഡർ ഉൾപ്പടെ ആറ് പേരെ വധിച്ചു.
കൊല്ലപ്പെട്ടവരിൽ കേന്ദ്ര കമ്മിറ്റി അംഗവും 26ഓളം സായുധ ആക്രമങ്ങളുടെ സൂത്രധാരനുമായ
മാദ്വി ഹിഡ്മയും ഉണ്ട് . ഓപറേഷൻ നടത്തിയ സുരക്ഷ സേനയെ ആഭ്യന്തര മന്ത്രി അമിത് ഷാ
ഫോണിൽ വിളിച്ച് അഭിനന്ദിച്ചു.
ഛത്തീസ്ഗഢ്-തെലങ്കാന അതിർത്തിയിൽ നടന്ന ഏറ്റുമുട്ടലിലാണ് മാവോയിസ്റ്റ്
കമാൻഡറായ മാദ്‌വി ഹിഡ്മ കൊല്ലപ്പെട്ടത്. കോബ്ര ബറ്റാലിയൻ ഉൾപ്പെടെയുള്ള
സുരക്ഷാ സേനയാണ് ഓപ്പറേഷനിൽ പങ്കെടുത്തത്.
സിപിഐ മാവോയിസ്റ്റ് കേന്ദ്ര കമ്മിറ്റി അംഗവും ദണ്ഡകാരണ്യ
സ്പെഷ്യൽ സോണൽ കമ്മിറ്റിയിലെ പ്രധാനിയുമാണ് 42കാരനായ ഹിഡ്മ.
ഇയാളെ പിടികൂടുന്നവർക്കായി 45 ലക്ഷം രൂപയുടെ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.
ഗറില്ലാ യുദ്ധമുറകളിൽ വിദഗ്ദ്ധനായിരുന്ന ഹിഡ്മ, മാവോയിസ്റ്റ് സംഘടനയുടെ
പ്രധാന തന്ത്രജ്ഞൻ കൂടിയായിരുന്നു.
പത്ത് വർഷത്തിനിടെ ഛത്തീസ്ഗഢിൽ സുരക്ഷാ സേനയ്ക്ക് നേരെ നടന്ന
നിരവധി ആക്രമണങ്ങളിൽ ഹിഡ്മയ്ക്ക് പങ്കുണ്ടായിരുന്നു.
ഇയാളുടെ ഭാര്യ ഉൾപ്പടെ ആറ് പേരും ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു.
ആറ് ജവാന്മാർക്ക് പരിക്കേറ്റതായും വിവരമുണ്ട്.
വയനാട് സിപ് ലൈൻ അപകടം, ഉണ്ടാക്കിയ വേന്ദ്രനെ പിടി കൂടി
വയനാട്. സിപ്പ് ലൈൻ അപകടം എന്ന രീതിയിൽ വ്യാജ പ്രചരണം നടത്തിയ കേസിൽ പ്രതിയെ അറസ്റ്റ് ചെയ്ത് സൈബർ പോലീസ് . ആലപ്പുഴ തിരുവമ്പാടി സ്വദേശി അഷ്കർ അലിയാണ് പിടിയിലായത്. ഇയാൾ നിർമിച്ച എഐ വീഡിയോ ആണ് വ്യാപകമായി പ്രചരിച്ചത്
13 സെക്കൻഡ് മാത്രം ദൈർഘ്യമുള്ള ഈ ദൃശ്യം നവമാധ്യമങ്ങളിൽ കണ്ടത് ലക്ഷക്കണക്കിനാളുകളാണ്. വയനാട്ടിൽ സിപ്പ് ലൈൻ അപകടം എന്ന രീതിയിലാണ് പ്രചരിച്ചത്. മുണ്ടക്കൈ ചൂരൽമല ദുരന്തത്തിനുശേഷം വയനാടിന്റെ ടൂറിസം മേഖല ഉണർന്നുവരുന്ന ഘട്ടത്തിലായിരുന്നു വ്യാജ പ്രചരണം. ഇത് AI ദൃശ്യങ്ങൾ എന്ന് സ്ഥിരീകരിച്ച പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. സൈബർ പോലീസ് എസ് എച്ച് ഒ ഷജു ജോസഫിന്റെ നേതൃത്വത്തിൽ നടത്തിയ വിദഗ്ധ അന്വേഷണത്തിലാണ് അഷ്കർ അലിയിലേക്ക് എത്തിയത്. ആലപ്പുഴ സ്വദേശിയായ ഇയാളെ ആലപ്പുഴയിൽ നിന്നാണ് സൈബർ പോലീസ് പിടികൂടുന്നത്. പ്രോംപ്റ്റുകൾ നൽകി നിർമ്മിച്ചെടുത്ത വ്യാജ വീഡിയോ ഇയാൾ നവമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുന്നതോടെയാണ് വ്യാപകമായി പ്രചരിച്ചത്. അടിപിടി ഉൾപ്പെടെയുള്ള നാല് കേസുകൾ ഇയാൾക്കെതിരെയുണ്ടെന്ന് പോലീസ് വ്യക്തമാക്കി. ഇത്തരം വ്യാജ വീഡിയോ നിർമ്മിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാനാണ് പോലീസിന്റെ തീരുമാനം
തിരുവല്ലയിൽ
14 കാരിക്ക് ക്രൂര പീഡനം,ഇതര സംസ്ഥാന തൊഴിലാളികൾ പിടിയിൽ
തിരുവല്ല. 14 കാരിക്ക് ക്രൂര പീഡനം,
രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ പിടിയിൽ
ബംഗാൾ സ്വദേശികളാണ് പിടിയിലായത്
പീഡനത്തിന് ഇരയായത് ഇതര സംസ്ഥാന തൊഴിലാളിയുടെ മകൾ
അച്ഛനും അമ്മയും ജോലിക്ക് പോയപ്പോൾ പ്രതികൾ വീടിനുള്ളിൽ കയറി
ഒന്നര വയസ്സുള്ള ഇളയ കുട്ടിയുടെ വായ പൊത്തിപ്പിടിച്ച ശേഷം 14 കാരിയെ പീഡിപ്പിച്ചു
നാട്ടുകാരാണ് പ്രതികളെ പിടികൂടി പോലീസിൽ ഏൽപ്പിച്ചത്









































