മാർച്ചിൽ നടക്കുന്ന എസ്എസ്എൽസി, ടിഎച്എസ്എൽസി പരീക്ഷകളുടെ രജിസ്ട്രേഷൻ ഇന്ന് ആരംഭിക്കും. 30നു മുൻപ് രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കണം. വിജ്ഞാപനത്തിലുള്ള സമയക്രമത്തിൽ ഒരു മാറ്റവും അനുവദിക്കില്ലെന്നു പരീക്ഷാ ഭവൻ സെക്രട്ടറി അറിയിച്ചു.
പരീക്ഷയ്ക്കു ഫീസ് അടച്ചതിനു ശേഷമാണ് രജിസ്റ്റർ ചെയ്യേണ്ടത്. പിഴ കൂടാതെ നാളെ വരെ ഫീസ് അടയ്ക്കാം. 21 മുതൽ 26 വരെ 10 രൂപ പിഴയോടെ അടയ്ക്കാം. പിന്നീട് 350 രൂപ പിഴയോടെ അടയ്ക്കാനും അവസരമുണ്ട്.
2026 മാർച്ച് 5 മുതൽ 30 വരെയാണ് പരീക്ഷ. ഐടി പരീക്ഷ ഫെബ്രുവരി 2 മുതൽ 13 വരെ നടക്കും.
എസ്എസ്എൽസി വാർഷിക പരീക്ഷകളുടെ രജിസ്ട്രേഷൻ ഇന്ന് ആരംഭിക്കും
വീണ്ടും ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പ്, പണി പാളി
പറപ്പൂക്കര. സംസ്ഥാനത്ത് വീണ്ടും ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പ്
ബാങ്ക് മാനേജരുടെ സമയോചിത ഇടപെടൽ വയോധികന് നഷ്ടപ്പെടാതിരുന്നത് 11.37 ലക്ഷം രൂപ
മുത്രത്തിക്കര സ്വദേശിയായ 85 വയസ്സുകാരനാണ് തുക നഷ്ടപ്പെടാതെ രക്ഷപ്പെട്ടത്
പറപ്പൂക്കര സി.എസ്.ബി. ബാങ്ക് മാനേജരായ ആൻ മരിയാ ജോസ് ന്റെ സമയോചിതമായ ഇടപെടലാണ് തട്ടിപ്പ് പൊളിച്ചത്
നഷ്ടം നോക്കാതെ സ്ഥിരനിക്ഷേപം പിൻവലിച്ചപ്പോൾ മാനേജർക്ക് തോന്നിയ സംശയമാണ് ചുരുളഴിച്ചത്
കാറിനെ ഓവർടേക്ക് ചെയ്തത് ഇഷ്ടമായില്ല, ലോറി ഡ്രൈവറുടെ പല്ല് അടിച്ചു കൊഴിച്ചു
വടക്കഞ്ചേരി. ദേശീയപാത വാണിയംപാറയിൽ ലോറി ഡ്രൈവർക്ക് മർദനം
കാറിൽ വന്ന രണ്ടുപേർ ചേർന്നാണ് മർദ്ദിച്ചത്
കുഴൽമന്നം കാരപ്പാടം സ്വദേശി അബൂ താഹിറിനാണ് മർദ്ദനത്തിൽ പരിക്കേറ്റത്
രാത്രി 7.15 ഓടെയാണ് സംഭവം
അബു താഹിറിന്റെ ലോറി യുവാക്കൾ വന്ന കാറിനെ ഓവർടേക്ക് ചെയ്തു എന്ന് ആരോപിച്ചാണ് മർദ്ദനം
മർദ്ദനത്തിൽ അബു താഹിറ ഒരു പല്ല്
കൊഴിഞ്ഞു
പുടിൻ അടുത്തമാസം നാലിന് ഇന്ത്യയിലെത്തും
ന്യൂഡെൽഹി.റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുടിൻ അടുത്തമാസം നാലിന് ഇന്ത്യയിലെത്തും.
23-ാമത് ഇന്ത്യാ-റഷ്യ വാർഷിക ഉച്ചകോടിയ്ക്കായാണ് പുടിന്റെ ഇന്ത്യാ സന്ദർശനം. ഇന്ത്യയും റഷ്യയും തമ്മിൽ വിവിധ മേഖലകളിൽ ഒപ്പിടാനിരിക്കുന്ന ഉഭയകക്ഷി കരാറുകളുടെ അന്തിമരൂപം തയാറായി വരികയാണെന്ന് വിദേശകാര്യമന്ത്രി എസ് ജയ്ശങ്കർ.
റഷ്യയിൽ റഷ്യൻ വിദേശകാര്യമന്ത്രി സെർജി ലാവ്‌റോവുമായി എസ് ജയ്ശങ്കർ കൂടിക്കാഴ്ച നടത്തി.
യുക്രെയ്ൻ യുദ്ധം, പശഷ്ചിമേഷ്യയിലെ സംഭവവികാസങ്ങൾ, അഫ്ഗാനിസ്ഥാനിലെ സഹചര്യം എന്നിവ ചർച്ച ചെയ്തു.
റഷ്യയിൽ നിന്നും ഇന്ത്യ എണ്ണ വാങ്ങുന്നതിനെതിരെ ട്രംപ് നിലപാട് കടുപ്പിക്കുകയും റഷ്യൻ എണ്ണ കമ്പനികൾക്കെതിരെ അമേരിക്ക ഉപരോധം ഏർപ്പെടുത്തുകയും ചെയ്ത സാഹചര്യത്തിലാണ് പുടിന്റെ ഇന്ത്യാ സന്ദർശനം.
നട തുറന്നശേഷം ശബരിമലയിൽ 1,36,000 ഭക്തരെത്തി; വിർച്യൽ ക്യൂ പാസ് അനുവദിച്ച ദിവസം തന്നെ ദർശനം നടത്തണം
മണ്ഡല- മകരവിളക്ക് മഹോത്സവത്തിനായി നവംബർ 16ന് നട തുറന്ന ശേഷം ഇതുവരെ 1,36,000 ത്തിൽ അധികം പേർ ദർശനം നടത്തിയതായി എഡിജിപി എസ് ശ്രീജിത്ത്. സന്നിധാനത്തെ പോലിസ് ക്രമീകരണങ്ങൾ സംബന്ധിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആദ്യ ദിനം മാത്രം 55,000 ഓളം പേരാണ് ദർശനത്തിന് എത്തിയത്. തീർഥാടനകാലത്തേക്കായി 18,000 പോലിസ് ഉദ്യോഗസ്ഥരെയാണ് നിയോഗിക്കുക. നിലവിൽ 3500 ഉദ്യോഗസ്ഥരെ സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിലായി വിന്യസിച്ചിട്ടുണ്ട്. സുഗമവും സുരക്ഷിതവുമായ തീർഥാടനത്തിനായി പോലിസ് എല്ലാവിധ ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ട്.
തീർഥാടകർ നിർദേ ശങ്ങൾ പാലിച്ച് ദർശനം നടത്തി മടങ്ങണം. വിർച്ച്യൽ ക്യൂ ബുക്കിംഗിലൂടെയുള്ള 70,000 പേരേയും സ്പോട്ട് ബുക്കിംഗിലൂടെയുള്ള 20,000 പേരേയും ഉൾപ്പടെ പരമാവധി 90,000 തീർഥാടകർക്കാണ് ഒരു ദിവസം ദർശനം അനുവദിക്കുക. എല്ലാവർക്കും സുഗമമായ തീർഥാടനം ഉറപ്പാക്കുന്നതിനായി വിർച്യൽ ക്യൂ പാസ് അനുവദിച്ചിട്ടുള്ള ദിവസം തന്നെ ദർശനം നടത്തണമെന്നും അദ്ദേഹം പറഞ്ഞു.
പമ്പയിലും തീർഥാടകർക്ക് വിപുലമായ സൗകര്യങ്ങളാണ് ദേവസ്വം ബോർഡും സർക്കാരും ഒരുക്കിയിരിക്കുന്നത്. മഴയും വെയിലുമേൽക്കാതെ ആയിരങ്ങൾക്ക് വിരിവയ്ക്കാനൊരുക്കിയ ജർമൻ പന്തലാണ് അതിൽ പ്രധാനം. പമ്പാ സ്നാനം കഴിഞ്ഞുവരുന്ന മാളികപ്പുറങ്ങൾക്ക് വസ്ത്രം മാറാനുള്ള സംവിധാനവുമുണ്ട്. ശീതീകരിച്ച മുറിയും ഇവിടെ തയ്യാറാക്കി. തീർഥാടകർക്ക് സുഗമദർശനത്തിന് എല്ലാവിധ സൗകര്യവുമൊരുക്കിയിട്ടുണ്ടെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാർ പറഞ്ഞു. സുരക്ഷയും ശുചിത്വവും സുതാര്യതയും ഉറപ്പാക്കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
തിരുവനന്തപുരം യുഡിഎഫ് സ്ഥാനാർഥി വൈഷ്ണ സുരേഷിന്റെ പേര് വെട്ടിയ സംഭവം; തെരഞ്ഞെടുപ്പ് കമ്മീഷൻ ഹിയറിങ് ഇന്ന്
തിരുവനന്തപുരം: തിരുവനന്തപുരം കോർപറേഷനിലെ മുട്ടട വാർഡ് യുഡിഎഫ് സ്ഥാനാർഥി വൈഷ്ണ സുരേഷിന്റെ പേര് വോട്ടർ പട്ടികയിൽ നിന്നും വെട്ടിയ സംഭവത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ ഹിയറിങ് ഇന്ന് നടക്കും. വൈകിട്ട് മൂന്ന് മണിക്ക് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസിൽ ഹാജരാകാൻ വൈഷ്ണയ്ക്കും പരാതിക്കാരൻ ധനേഷ് കുമാറിനും നോട്ടീസ് ലഭിച്ചു.
ഇരുവരോടും നേരിട്ട് ഹാജരാകാനാണ് നിർദ്ദേശം. വൈഷ്ണയുടെ ഹർജിയിൽ ഹൈക്കോടതി നൽകിയ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് അധികൃതരുടെ നടപടി. ഹരജിക്കാരിയുടെയും പരാതിക്കാരൻ്റെയും ഹിയറിങ് വിളിച്ചുചേർക്കാനായിരുന്നു കോടതി നിർദേശം. മുട്ടട വാർഡിൽ വ്യാജ മേൽവിലാസം ഉപയോഗിച്ച് വൈഷ്ണയും കുടുംബാംഗങ്ങളും വോട്ട് ചേർത്തു എന്നാണ് പരാതി. തെരഞ്ഞെടുപ്പ് കമ്മീഷന്റെ അന്തിമ തീരുമാനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും വൈഷ്ണയുടെ സ്ഥാനാർത്ഥിത്വത്തിലെ അനിശ്ചിതത്വം ഒഴിവാകുക.
ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരും… ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലർട്ട്
സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരും. ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലർട്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം ജില്ലകളിലാണ് മഞ്ഞ മുന്നറിയിപ്പ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലി മീറ്റർ മുതൽ 115.5 മില്ലി മീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർഥമാക്കുന്നത്.
വരും മണിക്കൂറിൽ സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ശബരിമല തീർഥാടകർ ജാഗ്രത പാലിക്കുക.
കോൺഗ്രസ് നേതാവിന് വധഭീഷണിയെന്ന് പരാതി;ഡിവൈഎസ്പിക്ക് പരാതി നൽകി
ശാസ്താംകോട്ട:കോൺഗ്രസ് നേതാവും
ദളിത് കൂട്ടായ്മ സംസ്ഥാന പ്രസിഡന്റുമായ ദിനകർ കോട്ടക്കുഴിക്ക് നേരെ വധഭീഷണിയെന്ന് പരാതി.വാട്സ്ആപ്പ് ഗ്രൂപ്പിലൂടെ സന്ദേശമായാണ് വധഭീഷണി എത്തിയത്.നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഡാർവിൻ എന്നയാളാണ് ഭീഷണി മുഴക്കിയതെന്ന് കാട്ടി ദിനകർ കോട്ടക്കുഴി ശാസ്താംകോട്ട ഡിവൈഎസ്പിക്ക് പരാതി നൽകി.“വീട്ടിൽ കയറി വെട്ടും,പുറത്തേക്ക് ഇറങ്ങിയാൽ കൈകാര്യം ചെയ്യും,പച്ചയ്ക്ക് കത്തിക്കും” എന്ന രീതിയിലാണ് ഭീഷണി എത്തിയതെന്ന് പരാതിയിൽ പറയുന്നു.ചവറയിൽ ആദിവാസി കുടുംബത്തിന് നേരെ നടന്ന ആക്രമണ കേസിലെ ലഹരി സംഘവുമായി ബന്ധമുള്ള ആദിക്കാട് മുക്ക് സ്വദേശികളാണ് ഭീഷണിക്ക് പിന്നിലത്രേ.ചവറ കേസിൽ 15 പ്രതികൾക്ക് എതിരെ നിയമനടപടി എടുപ്പിക്കാൻ ശക്തമായി നിലകൊണ്ടതാണ് തന്നോട് ശത്രുതയ്ക്കുള്ള കാരണമെന്ന് പരാതിയിൽ പറയുന്നു.പലതവണ ആക്രമിക്കാൻ ശ്രമങ്ങൾ നടന്നതായും പരാതി വ്യക്തമാക്കുന്നു.പാർട്ടി ഓഫീസിനുള്ളിൽ കയറി കയ്യേറ്റശ്രമം നടത്തിയ സംഭവവും ഉണ്ടായി.വിദേശത്തു നിന്ന് സോഷ്യൽ മീഡിയ വഴിയുള്ള അപവാദപ്രചരണത്തിൽ സൈബർ നടപടിയും ആവശ്യപ്പെട്ടിട്ടുണ്ട്.അതിനിടെ ചവറ കേസിലെ പ്രതികളെ രക്ഷിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ദിനകറിനെ ഭീഷണിപ്പെടുത്തുന്നതെന്നും ഇതിനെതിരെ പോലീസ് ശക്തമായ നിയമനടപടികൾ സ്വീകരിക്കണമെന്നും ദളിത് കൂട്ടായ്മ നേതാക്കളായ അംബിയിൽ പ്രകാശ്,വിജയകുമാർ തഴക്കര,രാജൻ കൊല്ലക,മണക്കാല സുരേഷ് എന്നിവർ ആവശ്യപ്പെട്ടു.









































