23.5 C
Kollam
Saturday 20th December, 2025 | 01:44:10 AM
Home Blog Page 2682

കണ്ണൂർ ആലക്കോട് നവവധു വിഷം കഴിച്ച് മരിച്ച സംഭവം;ഭർത്താവും ഭർതൃമാതാവും റിമാൻഡിൽ

കണ്ണൂർ :ആലക്കോട് ഭർതൃവീട്ടിൽ നിന്നും സ്വന്തം വീട്ടിലെത്തിയ നവവധു വിഷം കഴിച്ച് ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവിനെയും ഭർതൃമാതാവിനെയും പോലീസ് അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ ഇവരെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

ചാണോക്കുണ്ടിലെ പുത്തൻപുര ബിനോയിയുടെ മകൾ ഡെൽനയാണ്(23) മരിച്ചത്. ഭർത്താവ് സനൂപ് ആന്റണി(24), മാതാവ് സോളി ആന്റണി എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഒരാഴ്ച മുമ്പാണ് ഡെൽന വിഷം കഴിച്ചത്

ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. നാല് മാസം മുമ്പായിരുന്നു വിവാഹം. 80 പവൻ സ്വർണം ആവശ്യപ്പെട്ട് ഡെൽനയെ സ്വന്തം വീട്ടിൽ പോകാൻ നിർബന്ധിപ്പിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തിരുന്നുവെന്നാണ് ബന്ധുക്കൾ പറയുന്നത്.

മീനുകൾ കൂട്ടത്തോടെ ചത്തുപൊങ്ങിയ സംഭവം; ജില്ലാ കലക്ടറോട് റിപ്പോർട്ട് തേടി മന്ത്രി രാജീവ്

കൊച്ചി:പെരിയാറിൽ മീനുകൾ കൂട്ടത്തോടെ ചത്തുപൊങ്ങിയ സംഭവത്തിൽ ജില്ലാ കലക്ടറോട് റിപ്പോർട്ട് തേടിയെന്ന് മന്ത്രി പി രാജീവ്. അസിസ്റ്റന്റ് കലക്ടറുടെ നേതൃത്വത്തിൽ കമ്മിറ്റി രൂപീകരിച്ച് അന്വേഷണം നടത്തുന്നുണ്ടെന്നും റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർനടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

സംഭവത്തിൽ ഫിഷറീസ് മന്ത്രി ഫിഷറീസ് വകുപ്പ് ഡയറക്ടറോട് റിപ്പോർട്ട് തേടിയിട്ടുണ്ട്. അയന്തര ഫിപ്പോർട്ട് നൽകണമെന്നാണ് നിർദേശം. സംഭവത്തിൽ കോടികളുടെ നഷ്ടമുണ്ടായെന്ന് ഫിഷറീസ് വകുപ്പ്. മത്സ്യകർഷകർക്ക് അടിയന്തമായി സമാശ്വാസം എത്തിക്കണമെന്നാണ് ഫിഷറീസ് വകുപ്പിന്റെ കണക്കുകൾ ചൂണ്ടിക്കാട്ടുന്നത്.

വരാപ്പുഴ, കടമക്കുടി, ചേരാനെല്ലൂർ പഞ്ചായത്തുകളിലാണ് വ്യാപക നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. വരാപ്പുഴ പഞ്ചായത്തിലാണ് ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായതെന്നാണ് കണക്കുകൾ പറയുന്നത്. 25 ലക്ഷം രൂപയിലധികം കർഷകന് ശരാശരി നഷ്ടമുണ്ടായി. വിഷജലം കൊച്ചി കോർപറേഷൻ പരിധിയിലും എത്തിയിട്ടുണ്ടെന്നും ഫിഷറീസ് വകുപ്പ് പറയുന്നുണ്ട്.

എല്ലാ മാസവും ഒന്നാം തീയതിയുള്ള ഡ്രൈ ഡേ മാറ്റണമെന്ന് ശുപാർശ; ലക്ഷ്യം അധികവരുമാനം

തിരുവനന്തപുരം: സംസ്ഥാനത്ത് എല്ലാ മാസവും ഒന്നാം തീയതിയുള്ള ഡ്രൈ ഡേ മാറ്റണമെന്ന് സെക്രട്ടറി തല കമ്മിറ്റിയുടെ ശുപാർശ. ചീഫ് സെക്രട്ടറി വിളിച്ചു ചേർത്ത യോഗത്തിലാണ് നിർദേശം.

എല്ലാ മാസവും ഒന്നാം തീയതി മദ്യശാല തുറന്നാൽ 15,000 കോടിയുടെ വരുമാന വർധനവുണ്ടാകുമെന്നാണ് വിലയിരുത്തൽ. വരുമാന വർധന ചർച്ച ചെയ്യാൻ തിങ്കളാഴ്ച വിളിച്ചു ചേർത്ത യോഗമാണ് ഇങ്ങനെയൊരു നിർദേശം മുന്നോട്ടുവെച്ചത്

വില കുറഞ്ഞ, വീര്യം കുറഞ്ഞ മദ്യത്തിന്റെ ഉത്പന്നവും വിൽപ്പനയും പ്രോത്സാഹിപ്പിക്കാനും കയറ്റുമതിയിലേക്ക് കൂടുതലായി കടക്കുന്ന കാര്യങ്ങളും യോഗത്തിൽ ചർച്ചയായി. പുതിയ മദ്യനയം വരുന്നതിന് മുന്നോടിയായാണ് യോഗം നടന്നത്.

ശാസ്താം കോട്ട തടാകതീരത്ത് വൻതോതിൽ മാലിന്യം നിക്ഷേപിച്ചതായി കണ്ടെത്തി

ശാസ്താം കോട്ട. തടാകതീരത്ത് വൻതോതിൽ മാലിന്യം നിക്ഷേപിച്ചതായി കണ്ടെത്തി. തീരത്ത് വള്ളക്കടവിന് അടുത്ത് ആണ് ഗാർഹിക മാലിന്യമെന്ന് സംശയിക്കാവുന്ന പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യം ഉപേക്ഷിച്ചത്. ഹരിത കർമ്മ സേനാ പ്രവർത്തകരെത്തി മാലിന്യം പൂർണ്ണമായി നീക്കി.
ലോക ജൈവ വൈവിധ്യ ദിനാചരണത്തിൻ്റെ ഭാഗമായി തടാക സന്ദർശനം നടത്തിയ തടാക സംരക്ഷണ സമിതി ആകഷൻ കൗൺസിൽ പ്രവർത്തകർക്ക് മുന്നിലാണ് പരാതിയുമായി നാട്ടുകാരെത്തിയത്. അസാധാരണമായ സംഭവത്തില്‍ സമിതി നേതാക്കള്‍ പ്രതിഷേധം അധികൃതരെ അറിയിച്ചു. ഇത്തരത്തില്‍ മാലിന്യം എത്തിച്ച് ഉപേക്ഷിക്കുന്നത് ഞെട്ടിക്കുന്നതാണ്.
വാഹനത്തില്‍ മാത്രമേ ഇവിടെ മാലിന്യമെത്തിക്കാനാവൂ. രപ്രധാനപാതയില്‍ നിന്നും കോളജ് റോഡിലേക്കും അവിടെനിന്നും അമ്പലക്കടവ് റോഡിലേക്കും വന്ന് അവിടെനിന്നാണ് തടാക തീരത്തേക്ക് വാഹനങ്ങള്‍ വരുന്നത്. തീരത്തേക്ക് കാവലില്ലാതെ വാഹനഗതാഗതം അനുവദിക്കുന്നത് അപകടകരമാണ്.

തടാക തീരത്ത് ഗുരുതരമായ മാലിന്യ നിക്ഷേപം നടക്കുന്നതായി സംരക്ഷണ സമിതി ചൂണ്ടിക്കാട്ടി. സന്ദർശനത്തിനെത്തുന്നവരിൽ ഒരു വിഭാഗം മദ്യകുപ്പികളും കവറുകളും അടക്കം തീരത്ത് ഉപേക്ഷിക്കുകയാണ് തടാകത്തിലേക്ക് കുപ്പികൾ എറിയുന്നു. മദ്യവും മയക്കുമരുന്നു വിപണനവും നടക്കുന്നത് പൊലീസിൻ്റെ മൂക്കിന് കീഴെയാണ്. തടാക തീരത്ത് സിസിടിവി സ്ഥാപിച്ച് ‘ കാവലേർപ്പെടുത്തണമെന്നും ചെയർമാൻ എസ് ബാബുജിയുടെ അധ്യക്ഷതയിൽ ചേർന്ന സമിതി യോഗം ആവശ്യപ്പെട്ടു.

ശൂരനാട് വടക്ക് പശു കിടാവിനെ തെരുവ് നായ്ക്കൾ കടിച്ചു കൊന്നു

ശൂരനാട്:ശൂരനാട് വടക്ക് പഞ്ചായത്തിൽ തെരുവ് നായ്ക്കളുടെ ശല്യം വർദ്ധിക്കുന്നതായി പരാതി.നിരവധിയാളുകൾ കടിയേറ്റ് ചികിത്സയിലാണ്.പ്രധാന പാതയിലൂടെയും ഉൾപ്രദേശങ്ങളിലേക്കുള്ള
റോഡുകളിലൂടെയും നാട്ടുകാർക്ക് സഞ്ചരിക്കാൻ കഴിയാത്ത അവസ്ഥയാണ്.വളർത്തു മൃഗങ്ങളെ ആക്രമിക്കുന്നതും പതിവാണ്.പതിനാലാം വാർഡിൽ ബിഎസ്എൻഎൽ ഓഫീസിനു സമീപം ക്ഷീര കർഷകനായ തോണ്ടലിൽ കൃഷ്ണൻ കുട്ടി നായരുടെ പശു കിടാവിനെ കൂട്ടമായെത്തിയ തെരുവ് നായ്ക്കൾ കടിച്ചുകൊന്നു.നായ്ക്കളെ നിയന്ത്രിക്കാൻ അധികൃതർ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് കോൺഗ്രസ് 14-ാം വാർഡ് കമ്മിറ്റി ആവശ്യപ്പെട്ടു.

ശാസ്താംകോട്ട സുധീറിന്റെ ഓർമ്മയ്ക്കായി താലൂക്കാശുപത്രിയിൽ അന്നദാനം നടത്തി

ശാസ്താംകോട്ട:യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയായിരിക്കെ അന്തരിച്ച ശാസ്താംകോട്ട സുധീറിന്റെ ഓർമ്മയ്ക്കായി താലൂക്കാശുപത്രിയിൽ അന്നദാനം നടത്തി.സുധീറിന്റെ മൂന്നാം ചരമ വാർഷിക അനുസ്മരണത്തിന്റെ ഭാഗമായി യുണൈറ്റഡ് സോക്കർ റിക്രിയേഷൻ ക്ലബ്ബിന്റെ നേതൃത്വത്തിലാണ് ശാസ്താംകോട്ട ഗവ.ഹോസ്പിറ്റലിലെ രോഗികൾക്കും
കൂട്ടിരിപ്പുകാർക്കും ഉൾപ്പെടെ അന്നദാനം വിതരണം ചെയ്തത്.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ.സുന്ദരേശൻ ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് പഞ്ചായത്ത് അംഗം തുണ്ടിൽ നൗഷാദ്,ക്ലബ്ബ് പ്രസിഡന്റ് മോഹനൻ,സെക്രട്ടറി അബ്ദുൽ റഷീദ്,ബാബുജാൻ,രാജേഷ്, സിദ്ദിഖ്,അബ്ദുൽ സമദ്,മുകേഷ്, സുരേഷ്,ജശാന്ത് എന്നിവർ പങ്കെടുത്തു.

പി.ടി ശ്രീകുമാറിന് പ്രൊഫ. നരേന്ദ്രപ്രസാദ് അവാർഡ്


തിരുവനന്തപുരം.മലയാള സിനിമ മേഖലയിലെ അതുല്യ പ്രതിഭയായിരുന്ന പ്രൊഫ. നരേന്ദ്രപ്രസാദിന്റെ ഓർമ്മയ്ക്കായി ബി.എൻ.എസ്.കെ സിനിമാസ് നൽകുന്ന അവാർഡിന് പി.ടി ശ്രീകുമാർഅർഹനായി. ഇന്ത്യൻ ആന്റി കറ പ്ഷൻ നേതൃത്വത്തിലുള്ള പ്രവർത്തനത്തിനും പരിസ്ഥിതി, സാമൂഹ്യ മണ്ഡലങ്ങളിലെയും അധ്യാപക സംഘടനാ മേഖലയിലെയും പ്രവർത്തനത്തിനാണ് അംഗീകാരം ലഭിച്ചത്. ആറ്റുകാൽ അംബാ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ മുൻ മന്ത്രി വി.സുരേന്ദ്രൻ പിള്ള വിതരണം ചെയ്തു.

പെരുമ്പുറത്തു രാജീവൻ നിര്യാതനായി

പടിഞ്ഞാറെ കല്ലട : ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ ശാസ്താംകോട്ട ബ്ലോക്ക് സെക്രട്ടറി റിട്ട. ഹെൽത്ത് ഇൻസ്പെക്ടർ പെരുമ്പുറത്തു രാജീവൻ (63) നിര്യാതനായി. വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. സംസ്കാരം 23-05-2024 വ്യാഴ്ച ഉച്ചക്ക് 12.30
          KSU  ശാസ്താംകോട്ട DB കോളേജ് യൂണിറ്റ് സെക്രട്ടറി, KSU ജില്ലാ സെക്രട്ടറി, പടിഞ്ഞാറെ കല്ലട 4002 സർവീസ് സഹകരണ ബാങ്ക് ഡയക്ടർ ബോർഡംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു.  ബ്ലോക്ക് പഞ്ചായത്ത്‌ യുഡിഫ് സ്ഥാനാർഥിയായിരുന്നു. 
ഭാര്യ ഭദ്രകുമാരി (ശാസ്താംകോട്ട KSFE senior Manager )
മക്കൾ : ഡോ. അഭിരാം, ഡോ.. ജയറാം.

നാടൻപാട്ട് കലാകാരനെ ശൂരനാട് സാമൂഹ്യ വിരുദ്ധ സംഘം മർദ്ദിച്ചു

ശൂരനാട് .കക്കാകുന്ന് ജംഗ്ഷൻ വഴി സഹോദരനുമായി ബന്ധുവീട്ടിൽ പോയി മടങ്ങിവരുന്ന വഴിയിലാണ് നാടൻപാട്ട് കലാകാരനായ ജീവൻദാസ് ശാസ്താംകോട്ടക്കാണ് മർദ്ദനം ഏറ്റത് യാതൊരു പ്രകോപനവും ഇല്ലാതെ മുൻ പരിചയം പോലും ഇല്ലാത്ത നാലംഗ സംഘം മദ്യലഹരിയിൽ വഴിയിൽ തടഞ്ഞു നിർത്തി അസഭ്യം പറയുകയും മർദ്ദിക്കുകയും ചെയ്യുകയായിരുന്നു. മദ്യ ലഹരിയിലായിരുന്ന സംഘം മണിക്കൂറുകളായി പ്രദേശത്ത് സമാനമായി വഴിയാത്രക്കാരൊടു മോശമായി പെരുമാറിയിരുന്നു

തെക്കൻ കേരളത്തിന് മുകളിൽ ചക്രവാത ചുഴി; അഞ്ച് ദിവസം ഇടിമിന്നലോടു കൂടിയ മഴ തുടരും 5 ജില്ലകളിൽ റെഡ് അലർട്ട്

തിരുവനന്തപുരം:
തെക്കൻ കേരളത്തിന് മുകളിൽ രൂപപ്പെട്ട ചക്രവാത ചുഴിയുടെ സ്വാധീന ഫലമായി സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ഇടിമിന്നലോടുകൂടിയ ഇടത്തരം മഴ തുടരുമെന്ന് അറിയിപ്പ്.
30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും സാധ്യതയുണ്ട്
5 ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു.പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചത്.മത്സ്യതൊഴിലാളികൾ ഇനി ഒരറിയിപ്പ് ഉണ്ടാക്കുന്നത് വരെ കടലിൽ പോകരുത്. ശക്തമായ കാറ്റും മോശം കാലാവസ്ഥയും കണക്കിലെടുത്താണ് മുന്നറിയിപ്പ്.

ഇന്ന് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതിതീവ്ര മഴയ്ക്കും നാളെ വരെ ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. മെയ് 25 വരെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നു.

തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ തമിഴ്‌നാട്-ആന്ധ്രാ തീരത്തിന് അകലെയായി ന്യൂനമർദം രൂപപ്പെട്ടു. വടക്കുകിഴ് ദിശയിൽ സഞ്ചരിക്കുന്ന ന്യൂനമർദം മെയ് 24ന് രാവിലെയോടെ മധ്യ ബംഗാൾ ഉൾക്കടലിൽ തീവ്ര ന്യൂനമർദമായി ശക്തി പ്രാപിച്ചേക്കും.