23.5 C
Kollam
Saturday 20th December, 2025 | 12:03:24 AM
Home Blog Page 2681

പുലി കമ്പിവേലിയില്‍ കുരുങ്ങിയ സംഭവം,കെണിയായത് സ്ഥലമുടമയ്ക്ക്

പാലക്കാട്. കൊല്ലങ്കോട് വാഴപ്പുഴയില്‍ പുലി കമ്പിവേലിയില്‍ കുരുങ്ങിയ സംഭവത്തില്‍ സ്ഥലമുടമക്കെതിരെ കേസ്,പുലി കുരുങ്ങിയത് വന്യമൃഗങ്ങളെ പിടികൂടാന്‍ സ്ഥാപിച്ച വേലിയിലെന്നാണ് വനംവകുപ്പ് വിലയിരുത്തല്‍,അതുകൊണ്ടാണ് പുലിക്ക് ഏറെ പരിശ്രമിച്ചിട്ടും രക്ഷപ്പെടാന്‍ കഴിയാതിരുന്നത്,സാധാരണ കമ്പി കൊണ്ടല്ല വേലി കെട്ടിയതെന്നും വനംവകുപ്പ് പറയുന്നു,ഇതിന്റെ അടിസ്ഥാനത്തിലാണ് സ്ഥമുടമക്കെതിരെ കേസെടുത്തത്,നാളെ തൃശൂര്‍ മണ്ണുത്തി വെറ്റിനറി സര്‍വകലാശാലയില്‍ 10 മണിയോടെ ചത്ത പുലിയുടെ പോസ്റ്റ്‌മോര്‍ട്ടം നടക്കും.ആന്തരിക രക്ത സ്രാവമാണ് മരണകാരണമെന്നാണ് വനംവകുപ്പിന്റെ പ്രാഥമിക വിലയിരുത്തല്‍

മീനുകൾ കൂട്ടത്തോടെ ചത്ത സംഭവം, മത്സ്യ കർഷകരുടെ നഷ്ടം കണക്കാക്കാനുള്ള യോഗം ഇന്ന്

വരാപ്പുഴ. പെരിയാറിൽ മീനുകൾ കൂട്ടത്തോടെ ചത്ത സംഭവത്തിൽ മത്സ്യ കർഷകരുടെ നഷ്ടം കണക്കാക്കാനുള്ള യോഗം ഇന്ന് വരാപ്പുഴ പഞ്ചായത്ത് ഓഫീസിൽ ചേരും. വരുംദിവസങ്ങളിൽ ഇത് സർക്കാരിന് സമർപ്പിക്കും. ചത്തുപൊങ്ങിയ മത്സ്യങ്ങൾ നീക്കം ചെയ്ത് സംസ്കരിക്കുന്നതിനുള്ള നടപടികളും ഇന്ന് ആരംഭിക്കും. അതേസമയം വിഷയത്തെക്കുറിച്ച് പഠിക്കാൻ കുഫോസ് നിയോഗിച്ച പ്രത്യേക സംഘം ഇന്ന് സ്ഥലം സന്ദർശിക്കും. അഞ്ചംഗ വിദഗ്ധ സമിതിയാണ് സംഭവം പഠിക്കാനായി എത്തുന്നത്. പഠനത്തിനുശേഷം മറ്റന്നാൾ റിപ്പോർട്ട് സർക്കാരിന് സമർപ്പിക്കും. ജില്ലാ കളക്ടറുടെ നിർദ്ദേശപ്രകാരമുള്ള അന്വേഷണവും പുരോഗമിക്കുകയാണ്. മലിനീകരണ നിയന്ത്രണ ബോർഡിന്റെ അലംഭാവത്തിനെതിരെ ഏലൂരിലെ ബോർഡ് ഓഫീസിലേക്ക് സിപിഐഎമ്മിന്റെ പ്രതിഷേധവും ഇന്ന് നടക്കും.

ജാഗ്രത,ഇന്നും അതിശക്തമായ മഴ

സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ
വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്നും എല്ലാ ജില്ലകളിലും മഴമുന്നറിയിപ്പുണ്ട്.എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ബാക്കി എല്ലാ ജില്ലകളിലും യെല്ലോ മുന്നറിയിപ്പാണ്.മധ്യകേരളത്തിലും വടക്കൻ കേരളത്തിലും മലയോര മേഖലകളിലും മഴ കനക്കാനാണ് സാധ്യത. നാളെ മുതൽ മഴയുടെ ശക്തി കുറയും എന്നാണ് പ്രവചനം.
തിരുവനന്തപുരം മുതൽ പാലക്കാട് വരെ ഒൻപത് ജില്ലകളിൽ നാളെ യെല്ലോ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മഴക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ട്. പൊതുജനങ്ങളും സർക്കാർ സംവിധാനങ്ങളും അതീവ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിർദ്ദേശിച്ചു. ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ കേരള തീരത്ത് നിന്ന് കടലിൽ പോകുന്നതിന് ഏർപ്പെടുത്തിയ വിലക്ക് തുടരും. കേരള – തെക്കൻ തമിഴ്നാട് തീരങ്ങളിൽ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം.

കമ്യൂണിസം മരിച്ചു എന്ന് പറയുന്നവർക്ക് രാഷ്ട്രീയ ചരിത്രം അറിയില്ല, പന്ന്യന്‍

ശാസ്‌താംകോട്ട. കമ്യൂണിസം മരിച്ചു എന്ന് പറയുന്നവർക്ക് രാഷ്ട്രീയ ചരിത്രം അറിയില്ലെന്ന് സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു. പുന്നപ്ര വയലാർ കഴിഞ്ഞ് കമ്യൂണിസത്തെ ഇതാതാക്കി എന്നു പറഞ്ഞു സിപി പോയി വൈകാതെ കമ്യൂണിസം കേരളത്തിൽ അധികാരത്തിലെത്തി,പോയത് മൂക്കില്ലാതെ സിപിയാണ്.

പ്രഫ.ആർ. ഗംഗപ്രസാദ് ഫൗണ്ടേഷൻ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു പന്ന്യന്‍.മികച്ച പൊതുപ്രവര്‍ത്തകനുള്ള പുരസ്‌കാരം പന്ന്യൻ രവീ ന്ദ്രനു ഫൗണ്ടേഷൻ രക്ഷാധികാരി കെ.പി.ശാരദാമണി സമർപ്പി ച്ചു.

ചെയർമാൻ ചവറ കെ.എസ്‌.പി ള്ള അധ്യക്ഷത വഹിച്ചു. എം എൽഎമാരായ പി.എസ്.സു പാൽ, കോവൂർ കുഞ്ഞുമോൻ എന്നിവർ പ്രഭാഷണം നടത്തി. മി കച്ച ലൈബ്രറിക്കുള്ള പുരസ്‌കാ രം പുന്നക്കാട് പി.കെ.വി ഗ്രന്ഥശാലയ്ക്ക് ജില്ലാ പഞ്ചായത്ത് സ്‌ഥിരസമിതി അധ്യക്ഷൻ : അനിൽ എസ്.കല്ലേലിഭാഗം നൽ കി. ചികിത്സാ ധനസഹായം, തു : മ്പമൺ രവി പഠന സഹായം, കെ.ചന്ദ്രൻ പിള്ള എൻഡോവ്മെ ൻ്റ് എന്നിവ ഡോ.പി.കമലാസ നൻ വിതരണം ചെയ്തു‌. സി.ജി. ഗോപു കൃഷ്ണൻ, കെ.ശിവശങ്ക – രൻ നായർ, ആർ.എസ്.അനിൽ, : ബി.വിജയമ്മ, സി.ഉണ്ണിക്ക : ഷ്‌ണൻ, സെക്രട്ടറി വി.സുരേ ഷ്കുമാർ എന്നിവർ പ്രസംഗിച്ചു. രാവിലെ സ്‌മൃതി കുടീരത്തിൽ പുഷ്പാർച്ചനയും അനുസ്മ‌രണ പ്രഭാഷണവും നടത്തി.

ആർഎസ്എസ് മുന്നോട്ടുവയ്ക്കുന്നത് സ്ത്രീവിരുദ്ധമായ ഹിന്ദുത്വ രാഷ്ട്രം: യു വാസുകി

കരുനാഗപ്പള്ളി . ഏതു ജാതിയിൽപ്പെട്ട സ്ത്രീയെയും ശൂദ്ര വിഭാഗമായി കാണുന്ന മനുസ്മൃതിയിൽ അധിഷ്ഠിതമായ ഹിന്ദുത്വ രാഷ്ട്ര സമീപനമാണ് ആർഎസ്എസ് മുന്നോട്ടുവയ്ക്കുന്നതെന്ന് ജനാധിപത്യ മഹിളാ അസോസിയേഷൻ ദേശീയ വൈസ് പ്രസിഡൻറ് യു വാസുകി പറഞ്ഞു.

കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ 58-ാം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ബുധനാഴ്ച കരുനാഗപ്പള്ളിയിൽ നടന്ന സംസ്ഥാന വനിതാ കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു യു വാസുകി. ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങളായ ജനാധിപത്യം, മതനിരപേക്ഷത, സമത്വം എന്നിവയെ ഇല്ലാതാക്കാൻ കേന്ദ്രസർക്കാർ പരിശ്രമിക്കുകയാണ്. ഫെഡറൽ സംവിധാനത്തിന്റെ അടിസ്ഥാനത്തിലുള്ള രാജ്യം പരിപാലിക്കാനാണ് ഗവർണർമാരെ ചുമതലപ്പെടുത്തിയിരിക്കുന്നത്. എന്നാൽ കേരളത്തിലെ ആരിഫ് മുഹമ്മദ്ഖാനായാലും തമിഴ്നാട്ടിലെ എ എം രവിയായാലും പരിശ്രമിക്കുന്നത് ഫെഡറലിസത്തെ ദുർബലപ്പെടുത്താനാണ്. നാഗ്പൂരിൽ നിന്നും മറ്റും ലഭിക്കുന്ന ഫാസിസ്റ്റ് പരിശീലനം നടപ്പിലാക്കാനാണ് ഇവർ പരിശ്രമിക്കുന്നത്. അദാനിമാരെയും അംബാനി മാരെയും കാണുമ്പോൾ ദാനശീലനായ കർണ്ണനായി മാറുകയും സാധാരണക്കാരുടെ മുമ്പിൽ പിശുക്കനായി മാറുകയും ചെയ്യുകയാണ് നരേന്ദ്ര മോദി .

സിനിമയിൽ മമ്മൂട്ടിയും മോഹൻലാലും കമലഹാസനും ഒക്കെ ചെയ്യുന്നതുപോലെ ഡബിൾ റോൾ അഭിനയിക്കുകയാണ് മോദി. സ്ത്രീ സമത്വത്തിന് പ്രത്യേക പ്രാധാന്യം നൽകണമെന്ന് സ്വാതന്ത്ര്യ സമര കാലം മുതൽ കമ്മ്യൂണിസ്റ്റുകൾ മുന്നോട്ടുവെക്കുന്ന ദർശനമാണെന്നും യു വാസുകി കൂട്ടിച്ചേർത്തു.
കെജിഒഎ സംസ്ഥാന പ്രസിഡൻ്റ് എം എ നാസർ അധ്യക്ഷനായി. മഹിളാ അസോസിയേഷൻ സംസ്ഥാന പ്രസിഡൻ്റ് സൂസൻകോടി മുഖ്യ പ്രഭാഷണം നടത്തി. പട്ടിക വർഗ്ഗ മേഖലയിൽ സംഘടന നടത്തിയ ഇടപെടലിൻ്റെ റിപ്പോർട്ടിൻ്റെ പ്രകാശനം എം മുകേഷ് എംഎൽഎ യു വാസുകിയ്ക്ക് നൽകി നിർവ്വഹിച്ചു.സംസ്ഥാന വൈസ് പ്രസിഡൻ്റ് ടി എൻ മിനി സംഘടനാ രേഖ അവതരിപ്പിച്ചു. ഭാവി പ്രവർത്തനങ്ങൾ സംസ്ഥാന വൈസ് പ്രസിഡൻ്റ് എസ് സുമ അവതരിപ്പിച്ചു. വിരമിക്കുന്ന സംസ്ഥാന വനിതാ കമ്മറ്റി അംഗങ്ങൾക്കുള്ള റഫറൻസും ചടങ്ങിൽ വച്ച് നടന്നു. സംസ്ഥാന സമ്മേളന സംഘാടകസമിതി ജനറൽ കൺവീനർ എ ബിന്ദു, കെജിഒഎ ജില്ലാ പ്രസിഡൻ്റ് എൽ മിനിമോൾ, ജില്ലാ സെക്രട്ടറി എ ആർ രാജേഷ്, വനിതാ കൺവെൻഷന്റെ സംഘാടകസമിതി ചെയർമാൻ വി പി ജയപ്രകാശ് മേനോൻ, കൺവീനർ കെ സീന, വി വിജയകുമാർ എന്നിവർ പങ്കെടുത്തു.

ബോംബ് നിർമ്മാണത്തിനിടെ കൊല്ലപ്പെട്ടവർക്കായി നിർമ്മിച്ച സ്മാരകമന്ദിര ഉദ്ഘാടനം, എം വി ഗോവിന്ദൻ പങ്കെടുത്തില്ല

കണ്ണൂര്‍. ബോംബ് നിർമ്മാണത്തിനിടെ കൊല്ലപ്പെട്ടവർക്കായി നിർമ്മിച്ച സ്മാരകമന്ദിര ഉദ്ഘാടന ചടങ്ങിൽ സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പങ്കെടുത്തില്ല. പാനൂർ ചെറ്റക്കണ്ടിയിലെ ഷൈജു, സുബീഷ് സ്മാരക മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങിൽ നിന്നാണ് എം വി ഗോവിന്ദൻ വിട്ടുനിന്നത്. സംസ്ഥാന സെക്രട്ടറി ഉദ്ഘാടനം ചെയ്യുമെന്ന് അറിയിച്ചിരുന്ന സ്മാരക മന്ദിരം ജില്ലാ സെക്രട്ടറി എം വി ജയരാജൻ ഉദ്ഘാടനം ചെയ്തു.

ബോംബ് നിർമാണത്തിനിടെ കൊല്ലപ്പെട്ടവർക്കായി രക്തസാക്ഷി സ്മാരകം. രാഷ്ട്രീയവാദം കൊഴുക്കുന്നതിനിടെ ഉദ്ഘാടന പരിപാടി. ഉദ്ഘാടകനായി നിശ്ചയിച്ചിരുന്നത് പാർട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെ. വിവാദങ്ങളോട് തുടക്കം മുതൽ മൗനം പാലിച്ച സംസ്ഥാന സെക്രട്ടറി ഒടുവിൽ പിന്മാറി. എംവി ഗോവിന്ദന്റെ അസാന്നിധ്യത്തിൽ പകരക്കാരനായത് ജില്ലാ സെക്രട്ടറി എം വി ജയരാജൻ

ഷൈജുവും സുബീഷും രക്തസാക്ഷികൾ തന്നെയെന്ന പാർട്ടി നിലപാട് എം വി ജയരാജൻ ആവർത്തിച്ചു. ആർഎസ്എസിന്റെ ഏകപക്ഷീയ ആക്രമണങ്ങളുടെ തുടർച്ചയായാണ് ചെറ്റക്കണ്ടിയിലെ സ്ഫോടനമെന്നും ജയരാജൻ.

എംവി ഗോവിന്ദന്റെ അസാന്നിധ്യം നേതാക്കൾ വിശദീകരിച്ചില്ല. വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് ജില്ലയിൽ ഉണ്ടായിട്ടും എം.വി ഗോവിന്ദൻ പരിപാടിയിൽ പങ്കെടുക്കാതിരുന്നതെന്നാണ് സൂചന.

കനത്ത മഴയിൽ കൊച്ചി ന​ഗരം വെള്ളത്തിലായി

കൊച്ചി. കനത്ത മഴയിൽ കൊച്ചി ന​ഗരം വെള്ളത്തിലായി.പ്രധാന ന​ഗരങ്ങളിലുണ്ടായ വെള്ളക്കെട്ട് ജനജീവിതത്തെ സാരമായി ബാധിച്ചു. ജില്ലയുടെ മലയോരമേഖലയിലും അതിശക്തമായ മഴയാണ് പെയ്തത്.

വൈകുന്നരം അഞ്ച് മണിയോടെയാണ് കൊച്ചയിൽ മഴ ആരംഭിച്ചത്. അഞ്ചരയോടെ ശക്തി പ്രാപിച്ച മഴ പ്രധാന ന​ഗരങ്ങളെ വെള്ളത്തിനടയിലാക്കി.വൈറ്റില, പാലാരിവട്ടം, ഇടപ്പള്ളി, കാക്കാനട് മേഖലകളിൽ അതിരൂക്ഷമായ വെള്ളക്കാണ് അനുഭവപ്പെട്ടത്.ഇൻഫോപാർക്കിനുള്ളിലുണ്ടായ വെള്ളക്കെട്ടിനെ തുടർന്ന് വാഹന​ഗതാ​ഗതം പൂർണമായും തടസപ്പെട്ടു.

കാക്കനാട് മേഖലയിൽ കടകൾക്കുള്ളിലും കളമശ്ശേരി മൂലേപ്പാടത്ത് 20 ഓളം വീടുകളിലും വെള്ളം കയറി.പുത്തൻകുരിശ് എംജിഎം സ്‌കൂളിന്റെ മതിൽ തകർന്നു വീണു.അങ്കമാലി മലയാറ്റൂർ പാതയിലും വെള്ളക്കെട്ട് അനുഭവപ്പെട്ടു.

നടൻ ഷാരൂഖ് ഖാന് സൂര്യാഘാതം ഏറ്റു

അഹമ്മദാബാദ്.നടൻ ഷാരൂഖ് ഖാന് സൂര്യാഘാതം ഏറ്റു. അഹമ്മദാബാദിൽ ഐപിഎൽ മത്സരത്തിനെത്തിയ താരത്തെ സൂര്യാഘാതവും നിർജലീകരണവുമുണ്ടായതിനെ തുടർന്ന് കെഡി ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ആരോഗ്യ നില തൃപ്തികരമാണെന്നാണ് വിവരം. നടിയും സുഹൃത്തുമായ ജൂഹി ചൌള ആശുപത്രിയിലെത്തി നടനെ കണ്ടു. തന്ർറെ ഉടമസ്ഥതയിലുള്ള കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ഐപിഎൽ ക്വാളിഫയർ പോരാട്ടം കാണാനായി എത്തിയതാണ് താരം. ഇന്നലെ 44 ഡിഗ്രിയിൽ അധികമായിരുന്നു അഹമ്മദാബാദിലെ താപനില . മക്കളായ സുഹാനയും അബ്രാമും ഷാറൂഖിന് ഒപ്പമുണ്ട്.
……….

ഐഎഎസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി

തിരുവനന്തപുരം.സംസ്ഥാനത്ത് ഐ.എ.എസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി. കെ.എസ്.ഇ.ബി ചെയർമാനായിരുന്ന രാജൻ ഖൊബ്രഗഡെ
ആരോഗ്യ വകുപ്പിൽ തിരിച്ചെത്തും.വ്യവസായ വകുപ്പിന്റെ ചുമതല ഉണ്ടായിരുന്ന ബിജു പ്രഭാകറിനെ കെ.എസ്.ഇ.ബി ചെയർമാനായി നിയമിച്ചു.

കോവിഡ് നിപ്പാ കാലത്ത് ആരോഗ്യവകുപ്പിനെ നയിച്ച രാജൻ ഖൊബ്രഗഡെ ആരോഗ്യവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി സ്ഥാനത്ത് തിരിച്ചെത്തുകയാണ്. ആശുപത്രികളിലെ വീഴ്ചകളുടെ പശ്ചാത്തലത്തിൽ ആരോഗ്യവകുപ്പിന്റെ ചുമതലകളിൽ പരിചയസമ്പന്നനായ ആളെ നിയമിക്കണമെന്ന ആവശ്യമുയർന്നിരുന്നു. നിലവിൽ ആരോഗ്യവകുപ്പിനെതിരെ ഉയർന്ന വിമർശനങ്ങളുടെ കൂടി പശ്ചാത്തലത്തിലാണ് പുതിയ മാറ്റം എന്ന് സൂചനകളുണ്ട്. കെ.എസ്.ഇ.ബി ചെയർമാനായിരുന്ന രാജൻ ഖൊബ്രഗഡെ സ്മാർട്ട് മീറ്റർ അടക്കമുള്ള വിഷയങ്ങളിൽ വകുപ്പ് മന്ത്രിയുമായി ഇടഞ്ഞത് വിവാദമായിരുന്നു. പിന്നാലെ അനുനയത്തിലേക്കെത്തിയത് കുറച്ചു മാസങ്ങൾക്കു മുൻപായിരുന്നു. ആരോഗ്യവകുപ്പിന്റെ ചുമതലയുണ്ടായിരുന്ന പി എ മുഹമ്മദ് ഹനീഷിനെ വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ പൂർണ്ണ ചുമതലയിലേക്കാണ് മാറ്റിയത്. വ്യവസായ വകുപ്പ് സെക്രട്ടറിയായിരുന്ന ബിജു പ്രഭാകറിനെ കെ.എസ്.ഇ.ബി ചെയർമാനായി നിയമിച്ചു. തൊഴിൽ വകുപ്പ് സെക്രട്ടറി കെ.വാസുകിക്ക് നോർക്കയുടെ അധിക ചുമതല കൂടി നൽകിയിട്ടുണ്ട്.

അപകടകരമായ വൃക്ഷങ്ങള്‍ മുറിച്ചു മാറ്റണം

   മൈനാഗപ്പള്ളി. ഗ്രാമപഞ്ചായത്ത് പരിധിയിലെ സ്വകാര്യ വ്യക്തികളുടെ സ്ഥലങ്ങളില്‍ അപകടകരമായി നില്‍ക്കുന്ന വൃക്ഷങ്ങള്‍ കാലവര്‍ഷക്കെടുതിയില്‍ മറിഞ്ഞ് വീണ് വ്യക്തികളുടെ ജീവനോ സ്വത്തിനോ അപകടം സംഭവിക്കാതിരിക്കാന്‍ പ്രസ്തുത മരങ്ങളുടെ ഉടമസ്ഥര്‍ മുന്‍കൂട്ടി സ്വന്തം ചെലവിലും ഉത്തരവാദിത്വത്തിലും മരങ്ങള്‍ മുറിച്ചു മാറ്റുകയോ , വെട്ടി ഒതുക്കുകയോ ചെയ്ത് അപകട സാധ്യത ഒഴിവാക്കേണ്ടതാണ്.പ്രസ്തുത മരങ്ങള്‍ മുറിച്ചു മാറ്റാത്ത പക്ഷം ഇതിന്‍മേലുണ്ടാകുന്ന സകലമാന കഷ്ടനഷ്ടങ്ങള്‍ക്കും ദുരന്ത നിവാരണ  നിയമം 2005 സെക്ഷന്‍ 30(2)(വി)പ്രകാരം മരങ്ങളുടെ ഉടമസ്ഥന്‍ മാത്രമായിരിക്കും ഉത്തരവാദിയെന്നും അറിയിക്കുന്നു.കൂടാതെ പരസ്യ ബോര്‍ഡുകള്‍ സുരക്ഷിതമല്ലാത്ത തരത്തില്‍ കെട്ടിടത്തിനു മുകളില്‍ സ്ഥാപിച്ചിട്ടുള്ളവര്‍ക്കും ടി നിയമം ബാധകമാണ്