Home Blog Page 2649

കാരാളിമുക്കിൽ കൊല്ലം സ്വദേശിയായ കോൺട്രാക്ടർ തൂങ്ങി മരിച്ച നിലയിൽ

ശാസ്താംകോട്ട:കാരാളിമുക്ക് പെട്രോൾ പമ്പിനു സമീപം കൊല്ലം സ്വദേശിയായ കോൺട്രാക്ടർ തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ടു.ഉളിയകോവിൽ സ്വദേശി ബിനു(48) ആണ് മരിച്ചത്.ഇയ്യാളുടെ ഉടമസ്ഥതയിലുള്ള കൺസ്ട്രക്ഷൻ കമ്പനി പണികഴിപ്പിച്ച വീടിന്റെ പിന്നാമ്പുറത്തുള്ള ശൗചാലയത്തിൽ ഇന്ന്(വ്യാഴം) രാവിലെയാണ് തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ടത്.വീട് നിർമ്മാണവുമായി ബന്ധപ്പെട്ട സാമ്പത്തിക ബാധ്യതയാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് സൂചന.മറ്റ് വിവരങ്ങൾ ലഭ്യമായിട്ടില്ല.

കുന്നത്തൂര്‍ നാലുതുണ്ടില്‍ രാഘവന്റെ ഭാര്യ രാധമ്മ നിര്യാതയായി

കുന്നത്തൂര്‍. നാലുതുണ്ടില്‍ രാഘവന്റെ ഭാര്യ രാധമ്മ(83)നിര്യാതയായി. സംസ്‌കാരം ഇന്ന് വൈകിട്ട് മൂന്നരക്ക്.
മക്കള്‍. സുഗതകുമാര്‍, സജീവ്കുമാര്‍(സിപിഎം കുന്നത്തൂര്‍ ലോക്കല്‍ കമ്മിറ്റി അംഗം), സുനില്‍കുമാര്‍, സന്തോഷ്‌കുമാര്‍. മരുമക്കള്‍. ഉഷ,ശ്രീജ,പ്രീത,മായ. സഞ്ചയനം ബുധന്‍ ഏഴിന്‌

നീറ്റ് പരീക്ഷ ഫലത്തിലെ വിവാദം,67 ഒന്നാം റാങ്ക്

ന്യൂഡെല്‍ഹി. നീറ്റ് പരീക്ഷ ഫലത്തിലെ വിവാദം. പരീക്ഷ വീണ്ടും നടത്തണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് പരാതി നൽകി. 67 പേർക്ക് ഒന്നാം റാങ്ക് ലഭിച്ചതോടെയാണ് ഫലം ചർച്ചയായത്.അധികമായി നൽകിയ മാർക്കാണ് 67 പേർക്ക് ഒന്നാം റാങ്ക് കിട്ടാൻ കാരണമായതെന്ന് എൻ ടി എ. പരാതി പരിശോധിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം പറയുന്നു.

മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് യുവാവിന് പരുക്ക്

കാസറഗോഡ്. കള്ളാറിൽ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് അപകടം.ഓപ്പോ A5s സീരിസിൽ ഉൾപ്പെട്ട ഫോൺ ആണ് പൊട്ടിത്തെറിച്ചത്. ഫോൺ ഉടമ കള്ളാർ സ്വദേശി പ്രജിൽ മാത്യുവിന് കൈക്കും കാലിലും പൊള്ളലേറ്റു.

കള്ളാറിൽ ക്രൗൺ സ്‌പോർട് ആൻഡ് സൈക്കിൾ എന്ന സ്ഥാപനം നടത്തുകയാണ് പ്രജിൽ മാത്യു.
രാവിലെ ഒമ്പത് മണിയോടെയാണ് പ്രജിൽമാത്യുവിന്റെ പോക്കറ്റിൽ ഉണ്ടായിരുന്ന മൊബൈൽ ഫോൺ അപ്രതീക്ഷിതമായി ചൂടാകുന്നത് ശ്രദ്ധയിൽ പെട്ടത്. ഉടൻ ഫോൺ പോക്കറ്റിൽ നിന്നും എടുത്തെങ്കിലും
പൊട്ടിത്തെറിച്ചു. ഫോൺ പൂർണമായും കത്തിയ നിലയിലാണ്.

കൈക്കും കാലിനും പൊള്ളലേറ്റ പ്രജിൽ മാത്യു ആശുപത്രിയിൽ പ്രാഥമിക ചികിത്സ തേടി. സംഭവത്തിൽ ഉപഭോക്ത തർക്ക പരിഹാര കോടതിയെ സമീപിക്കാനാണ് യുവാവിന്റെ തീരുമാനം.

കേന്ദ്രം പറഞ്ഞാൽ മന്ത്രിയാകും,സുരേഷ്ഗോപി

തൃശൂര്‍.കേന്ദ്രമന്ത്രിസ്ഥാനം പ്രതികരണവുമായി സുരേഷ്ഗോപി. കേന്ദ്രം പറഞ്ഞാൽ മന്ത്രിയാകും. തനിക്ക് സിനിമ ചെയ്യണമെന്നാണ് ആഗ്രഹം. പക്ഷേ തൻ്റെ രണ്ട് നേതാക്കാൾ പറഞ്ഞാൽ നിരസിക്കാൻ ആകില്ല. പാർട്ടിയാണ് എല്ലാം തീരുമാനിക്കുന്നത്. സിനിമയാണ് തൻ്റെ ഏറ്റവും വലിയ പാഷൻ. അക്കാര്യത്തെ കുറിച്ച് നേതാക്കളോട് സൂചിപ്പിച്ചിരുന്നു. തൃശ്ശൂർ പൂരം നടത്തിപ്പിൽ മാറ്റം ഉണ്ടാക്കും. പൂരം ആസ്വാദനത്തിന് സ്ക്രിപ്റ്റ് ഉണ്ടാകും. കൊച്ചി മെട്രോ തൃശൂരിലേക്ക് നീട്ടാനുള്ള ശ്രമം നടത്തും

തമിഴ്നാടിൻ്റെ കാര്യങ്ങൾ കൂടി നോക്കുന്ന എം.പി ആയിരിക്കും താൻ. തന്നെ ജയിപ്പിച്ചത് യഥാർത്ഥ ജനങ്ങളാണ്. സെക്യുലർ ആയ വോട്ടുകൾ തനിക്ക് ലഭച്ചിട്ടുണ്ട്. CPM കാരും കോൺഗ്രസുകാരും SDPIകാരും തനിക്ക് വോട്ട് ചെയ്തിട്ടുണ്ട്. തൻ്റെ വോട്ട് ചെയ്തതിൻ്റെ പേരിൽ ആറ് കുടുംബങ്ങൾക്ക് ഭീഷണിയുണ്ട്. അവരെ താൻ സംരക്ഷിക്കും അദ്ദേഹം പറഞ്ഞു.

സ്‌കൂൾ വാൻ താഴ്‌ചയിലേക്കു മറിഞ്ഞ് വിദ്യാർഥികൾക്കു പരുക്ക്

മലപ്പുറം. കൊണ്ടോട്ടിയിൽ സ്‌കൂൾ വാൻ താഴ്‌ചയിലേക്കു മറിഞ്ഞ് വിദ്യാർഥികൾക്കു പരുക്ക് .മൊറയൂർ വി എച്ച് എം ഹയർ സെക്കൻഡറി സ്‌കൂളിലെ വാഹനമാണ് അപകടത്തിൽപ്പെട്ടത്. ആരുടെയും പരിക്ക് ഗുരുതരമല്ല.

ഇന്നു രാവിലെ 9 മണിയോടെയാണ് അപകടം. കൊണ്ടോട്ടി മുസ്ല്യാരങ്ങാടിയിലാണ് സ്കൂൾ വാൻ ‌താഴ്‌ചയിലേക്കു മറിഞ്ഞത്. ഡ്രൈവറും വിദ്യാർഥികളും ഉൾപ്പടെ 12 പേർക്കാണ് പരിക്കേറ്റത്. മൊറയൂർ വിഎച്ച്എം ഹയർ സെക്കൻഡറി സ്‌കൂളിലെ വാഹനമാണ് അപകടത്തിൽപ്പെട്ടത്. റോഡിൻ്റെ ഒരു വശത്തുനിന്നു വണ്ടി ചെറിയ താഴ്‌ചയിലേക്ക് മറിയുകയായിരുന്നു. തലകീഴായി മറിഞ്ഞ വാൻ മരത്തിൽ തട്ടിനിന്നു. പരുക്കേറ്റവരെ കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരുക്ക് ഗുരുതരമല്ല.

കൊച്ചിയിൽ ഭക്ഷ്യവിഷബാധ

കൊച്ചി പൊന്നുരുന്നിയിലെ അനാർക്കലി ഹോസ്റ്റലിൽ താമസിക്കുന്ന പത്തോളം പെൺകുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.വൈറ്റിലയിലെ എസ്എൽബിഎസ് സ്ഥാപനത്തിലെ വിദ്യാർഥികൾക്കാണ് ഭക്ഷ്യ വിഷബാധയേറ്റത്.ആരോഗ്യ നില തൃപ്തികരമാണ്. പാലാരിവട്ടം പോലീസ് പരിശോധന നടത്തി കേസെടുക്കും എന്ന് അറിയിച്ചു.

കാരാളിമുക്ക് കുണ്ടറഴികത്ത് ഷാനിത മൻസിൽ മൃഗസംരക്ഷണ വകുപ്പ് റിട്ട. ഫീൽഡ് ഓഫീസര്‍ മുഹമ്മദ് കുഞ്ഞ് നിര്യാതനായി

കാരാളിമുക്ക് കുണ്ടറഴികത്ത് കുടുംബാംഗം ഷാനിത മൻസിലിൽ മൃഗസംരക്ഷണ വകുപ്പ് റിട്ട. ഫീൽഡ് ഓഫീസര്‍ മുഹമ്മദ് കുഞ്ഞ് (78) നിര്യാതനായി. സംസ്കാരം വൈകിട്ട് അഞ്ചിന് കാരാളിമുക്ക് ജുമാ അത്ത് കബറിസ്ഥാനില്‍.കാരാളിമുക്ക് മുസ്ലിം ജമാഅത്ത് മുൻ സെക്രട്ടറിയും കോണ്‍ഗ്രസ് മുന്‍ വാര്‍ഡ് പ്രസിഡന്റുമായിരുന്നു, ഭാര്യ. ബുഷ്റാബീവി. മക്കള്‍. മുഹമ്മദ്ഷാ(ഫുഡ് ആന്‍ഡ് സേഫ്റ്റി) ,ഷാനിത(വാട്ടര്‍അതോറിറ്റി),ഷഹന(ഫാർമസിസ്റ്). മരുമക്കള്‍. രഹന(ഗ്രാമവികസന വകുപ്പ്), നിസാമുദ്ദീന്‍(റിട്ട എസ്ഐ),ജലീല്‍(ഫിനാന്‍സ് വകുപ്പ്,സെക്രട്ടേറിയറ്റ്)

തൃശൂർ പൂരത്തിൽ വീണ മാലിന്യം മാറ്റും; സുരേഷ് ഗോപി

തൃശൂർ: തൃശൂർ പൂരത്തിൽ ഇത്തവണ വീണ മാലിന്യം മാറ്റി ആളുകളുടെ ആസ്വാദന, ആരാധനാ അവകാശങ്ങൾ പുന:സ്ഥാപിക്കുമെന്ന് നിയുക്ത എംപി സുരേഷ്ഗോപി.കമ്മീഷണറേയും കളക്ടറേയും നില നിർത്തി അടുത്ത തവണ പൂരം നടത്തി കാണിക്കുമെന്നും സുരേഷ് ഗോപി മാധ്യമങ്ങളോട് പറഞ്ഞു.എൻ്റെ പ്രവർത്തനമേഖലയിൽ തൃശൂർ മാത്രമല്ല, കേരളവും തമിഴ്നാടും ഉൾപ്പെടും. അതു കൊണ്ട് എന്നെ അടച്ചിടാൻ ശ്രമിക്കരുത്. ആരേയും മുറിവേല്പിക്കാതെ ചേർത്ത് നിർത്തുമെന്നും അദ്ദേഹം പറഞ്ഞു.

മലപ്പുറം ആനക്കയത്ത് ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പ്ലസ് ടു വിദ്യാർഥി മരിച്ചു

മലപ്പുറം : ആനക്കയം പാലത്തിൽ ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ വിദ്യാർഥി മരിച്ചു. കാഞ്ഞമണ്ണ മഠത്തിൽ അലവിക്കുട്ടിയുടെ മകൻ അഹമ്മദ് റിജാസ്(18) ആണ് മരിച്ചത്. ബുധനാഴ്ച രാത്രിയോടെയാണ് അപകടം നടന്നത്.
പാലത്തിന്റെ കൈവരി തകർന്ന സ്ഥലത്തെ അപകടമൊഴിവാക്കാൻ താത്കാലികമായി വെച്ച വീപ്പയിൽ ഇടിക്കാതിരിക്കാൻ വെട്ടിച്ചപ്പോൾ എതിരെ വന്ന ബൈക്കിൽ ഇടിക്കുകയായിരുന്നു.