Home Blog Page 2648

കൊച്ചുകളീക്കല്‍ ക്ഷേത്രത്തില്‍ കളമെഴുത്തുംപാട്ടും

ശാസ്താംകോട്ട. പള്ളിശേരിക്കല്‍ കൊച്ചുകളീക്കല്‍ ക്ഷേത്രത്തില്‍ കളമെഴുത്തും പാട്ടും നടത്തി. ഭക്തിനിര്‍ഭരമായ അന്തരീക്ഷത്തില്‍ നടന്ന പാട്ടിന് നൂറുകണക്കിന് ഭക്തജനങ്ങള്‍ പങ്കെടുത്തു.

സ്വദേശാഭിമാനി ഗ്രന്ഥശാലയില്‍ സൗജന്യ കരിയർ ഗൈഡൻസ് സെമിനാർ

ശാസ്താംകോട്ട. ജൂനിയർ ചെംബർ ഇൻ്റർനാഷണൽ ജെസിഐ ശാസ്താംകോട്ടയും, വേങ്ങ സ്വദേശാഭിമാനി ഗ്രന്ഥശാലയും സംയുക്തമായി സൗജന്യ കരിയർ ഗൈഡൻസ് സെമിനാർ സംഘടിപ്പിക്കുന്നു. പ്രമുഖ കരിയർ കോച്ച് വി.കെ. ശിവകുമാറിൻ്റെ നേതൃത്വത്തിലാണ് സെമിനാർ സംഘടിപ്പിച്ചിരിക്കുന്നത്.
ജൂൺ 8 ശനിയാഴ്ച പകൽ 9.30 മുതൽ ഗ്രന്ഥശാലയിൽ വച്ച് നടക്കുന്ന സെമിനാർ കുട്ടികൾ രക്ഷകർത്താക്കളോടൊപ്പം എത്തി പ്രയോജനപ്പെടുത്തണമെന്ന് JCI പ്രസിഡൻ്റ് നിഖിൽദാസ് പാലവിള,ഗ്രന്ഥശാല സെക്രട്ടറി എസ്. രാജശേഖര വാര്യർ എന്നിവർ അറിയിച്ചു.

കര്‍ണാടകയില്‍ സാമ്പത്തിക ക്രമക്കേട് ആരോപണം നേരിട്ട മന്ത്രി രാജിവെച്ചു

ബംഗളുരു.കര്‍ണാടകയില്‍ സാമ്പത്തിക ക്രമക്കേട് ആരോപണം നേരിട്ട മന്ത്രി രാജിവെച്ചു. പട്ടിക വർഗ ക്ഷേമ വകുപ്പ് മന്ത്രി ബി.നാഗേന്ദ്രയാണ് രാജിവെച്ചത്. മുഖ്യമന്ത്രി സിദ്ധരാമയ്യ ആവശ്യപ്പെട്ടതിനെ തുടർന്നാണ് രാജിക്കത്ത് സമർപ്പിച്ചത്


പട്ടികവർഗ ക്ഷേമ വകുപ്പിന് കീഴിലെ വാത്മീകി വികസന കോർപ്പറേഷനിൽ നടന്ന സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ടാണ് ബി.നാഗേന്ദ്രയുടെ രാജി. കോര്‍പ്പറേഷന്റെ ബാങ്ക് അക്കൗണ്ടിൽ നിന്ന് 88.62 കോടി രൂപ സ്വകാര്യ അക്കൗണ്ടുകളിലേക്കു വകമാറ്റിയെന്നാണ് കണ്ടെത്തൽ. ക്രമക്കേടിൽ വകുപ്പ് തല നടപടി നേരിട്ട
അക്കൗണ്ട് സുപ്രണ്ട് ആത്മഹത്യ ചെയ്തതോടെയാണ് വിവരം പുറത്തറിഞ്ഞത്.ഉന്നത ഉദ്യോഗസ്ഥരുടെ സമ്മര്‍ദ്ദവും മന്ത്രിയുടെ വാക്കാല്‍ നിര്‍ദേശത്തിലുമാണ് പണം വകമാറ്റിയതെന്ന് ഉദ്യോഗസ്ഥന്റെ ആത്മഹത്യ കുറിപ്പിലുണ്ടായിരുന്നു. പിന്നാലെ വിഷയം വിവാദമായി. പൊലീസ് അന്വേഷണത്തിലും ക്രമക്കേട് കണ്ടെത്തിയതോടെയാണ്
മുഖ്യമന്ത്രി രാജി ആവശ്യപ്പെട്ടത്. അതേസമയം ക്രമക്കേടിൽ പങ്കില്ലെന്നും പാര്‍ട്ടിയുടെ താല്‍പര്യം സംരക്ഷിക്കാനായി സ്ഥാനം ഒഴിയുന്നുവെന്നുമാണ് നാഗേന്ദ്രയുടെ വിശദീകരണം. സിദ്ധരാമയ്യ സർക്കാരിന്റെ ഒന്നാം വാർഷികം കഴിഞ്ഞ് ദിവസങ്ങൾക്കിപ്പുറമാണ് മന്ത്രിസഭയിലെ ആദ്യ വിക്കറ്റ് നഷ്ടമായത്

കടലില്‍ കുടുങ്ങിയ അഞ്ച് മത്സ്യത്തൊഴിലാളികളെ രക്ഷിച്ചു

ബേപ്പൂർ . കടലില്‍ കുടുങ്ങിയ അഞ്ച് മത്സ്യത്തൊഴിലാളികളെ രക്ഷിച്ചു. ബോട്ടിന്റെ എഞ്ചിന്‍ നിലച്ച് കടലില്‍ കുടുങ്ങിയ മത്സ്യത്തൊഴിലാളികളെ ആണ് രക്ഷപ്പെടുത്തിയത്. ബേപ്പൂർ ഫിഷറീസ് മറൈന്‍ എന്‍ഫോഴ്സ്മെന്റ് ആണ് രക്ഷാപ്രവർത്തനം നടത്തിയത്

പുതിയാപ്പ ഹാര്‍ബറില്‍ നിന്നും ഇന്ന് രാവിലെ മത്സ്യബന്ധനത്തിന് പോയ ‘മണിമുത്ത്’ എന്ന ബോട്ടാണ് കടലിൽ കുടുങ്ങിയത്. രക്ഷപ്പെടുത്തിയവരെയും ബോട്ടും സുരക്ഷിതമായി പുതിയാപ്പ ഹാര്‍ബറില്‍ എത്തിച്ചു.

file pic

ഉത്തരാഖണ്ഡിൽ ട്രക്കിങ്ങിനിടെ ഉണ്ടായ അപകടത്തിൽ മരിച്ചവരിൽ മലയാളികളും

ബംഗളൂരു.ഉത്തരാഖണ്ഡിൽ ട്രക്കിങ്ങിനിടെ ഉണ്ടായ അപകടത്തിൽ മരിച്ചവരിൽ മലയാളികളും. ബംഗളൂരു ജക്കൂരിൽ താമസിക്കുന്ന ആശ സുധാകർ(71), പാലക്കാട് ചെർപ്പുളശേരി സ്വദേശി വി.കെ സിന്ധു(45) എന്നിവരാണ് മരിച്ച മലയാളികൾ. ഉത്തരകാശിയിലെ സഹസ്ത്രതാല്‍ മേഖലയിലാണ് അപകടമുണ്ടായത്.  മരിച്ച സിന്ധു സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറാണ്. ആശ സുധാകര്‍ എസ്ബിഐയില്‍ നിന്ന് സീനിയര്‍ മാനേജറായി വിരമിച്ചയാളാണ്.

കര്‍ണാടക ട്രക്കിങ് അസോസിയേഷന്‍ മുഖേനെ മേയ് 29നാണ് 22 അംഗ സംഘം ട്രക്കിങ്ങിനായി ഉത്തരാഖണ്ഡിലേക്ക് പോയത്. മോശം കലാവസ്ഥയെ തുടര്‍ന്ന് ചൊവ്വാഴ്ച രാത്രി 9 അംഗ സംഘം സഞ്ചരിച്ച ട്രക്കിങ് പാത അടഞ്ഞുപോവുകയായിരുന്നു. കാണാതായവരിൽ അഞ്ച് പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. നാല് പേർക്കായുള്ള തെരച്ചില്‍ തുടരുകയാണ്

ഈ അധ്യയന വർഷം സ്ക്കൂളുകളുടെ പ്രവ്യത്തി ദിനങ്ങൾ നിജപ്പെടുത്തി

കൊച്ചി.സംസ്ഥാനത്ത് ഈ അധ്യയന വർഷം സ്ക്കൂളുകൾക്ക് 220 പ്രവ്യത്തി ദിനങ്ങൾ ഉൾപ്പെടുത്തി
പുതിയ വിദ്യാഭ്യാസ കലണ്ടർ വിദ്യാഭ്യാസ പുറത്തിറക്കിയതായി വിദ്യാഭ്യാസ വകുപ്പ് ഹൈകോടതിയെ അറിയിച്ചു. തുടർന്ന്
അധ്യയന ദിവസം വെട്ടിക്കുറയ്ക്കുന്ന
വിദ്യാഭ്യാസ കലണ്ടർ ചോദ്യം ചെയ്ത് മൂവാറ്റുപുഴ വിട്ടൂർ എബനേസർ ഹയർ സെക്കണ്ടറി സ്ക്കൂൾ മാനേജർ സി.കെ ഷാജിയും പി.ടി എ പ്രസിഡൻ്റ് മോഹൻ ദാസ് സൂര്യനാരായണനും അഡ്വ കെ മോഹന കണ്ണൻ മുഖേന നൽകിയ കോടതിയലക്ഷ്യ ഹർജി
ഹൈകോടതി തീർപ്പാക്കി.
കഴിഞ്ഞ അദ്ധ്യായന വർഷത്തിലടക്കം കലണ്ടർ പ്രകാരം സ്ക്കൂൾ പ്രവ്യത്തി ദിനങ്ങൾ 210 ആയി
ചുരുക്കിയതിനെതിരെയായിരുന്നു ഹർജി. കേരള വിദ്യാഭ്യാസ ചട്ടം നിഷ്കർഷിക്കുന്ന
പ്രവൃത്തി ദിനം 220 ൽ നിന്ന് ചുരുക്കുന്നത് വിദ്യാർത്ഥികളുടെ പഠന നിലവാരത്തെ സാരമായി ബാധിക്കുമെന്നായിരുന്നു
ഹർജിക്കാരുടെ ആക്ഷേപം..മാത്രമല്ല സിലബസുകൾ യഥാ സമയം പൂർത്തിയാക്കാൻ പ്രവൃത്തി ദിനം 220 തന്നെ വേണമെന്നുമായിരുന്നു ഹർജിക്കാരുടെ വാദം

കഞ്ചാവ് ചെടികള്‍ കണ്ടെത്തി

മണ്ണാര്‍ക്കാട്. കഞ്ചാവ് ചെടികള്‍ കണ്ടെത്തി. അട്ടപ്പാടി മുരുഗള ഊരിന് സമീപത്ത് നിന്ന് കഞ്ചാവ് ചെടികള്‍ കണ്ടെത്തി. 34 തടങ്ങളിലായി രണ്ടാഴ്ച മുതല്‍ ആറ് മാസം വരെ പ്രായമുളള 436 കഞ്ചാവ് ചെടികളാണ് കണ്ടെത്തിയത്. വിപണിയില്‍ 8 ലക്ഷത്തോളം രൂപ വിലവരുന്നവയാണ് ഇവ. സാമ്പിള്‍ എടുത്ത ശേഷം കഞ്ചാവ് ചെടികള്‍ എക്‌സൈസ് നശിപ്പിച്ചു

അണ്ണാമലൈയുടെ ഫോട്ടോ കഴുത്തില്‍ കെട്ടിതൂക്കിയിട്ട ശേഷം ആടിനെ നടുറോഡിലിട്ട് പരസ്യമായി വെട്ടിക്കൊന്നു

കോയമ്പത്തൂര്‍: ബിജെപി തമിഴ്നാട് അധ്യക്ഷന്‍ അണ്ണാമലൈയുടെ ഫോട്ടോ കഴുത്തില്‍ തൂക്കിയിട്ട ശേഷം ആടിനെ നടുറോഡിലിട്ട് പരസ്യമായി വെട്ടിക്കൊന്നു. കോയമ്പത്തൂര്‍ ലോക്സഭാ മണ്ഡലത്തില്‍ ഡിഎംകെ സ്ഥാനാര്‍ഥി പി. ഗണപതി രാജ്കുമാറിനോട് പരാജയപ്പെട്ടതിന് പിന്നാലെയാണ് സംഭവം. ഇതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു. സംഭവത്തില്‍ കര്‍ശനനടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ബിജെപി നേതാക്കള്‍ രംഗത്തുവന്നു.
ഏഴ് പേര്‍ അടങ്ങിയ സംഘത്തിന്റെ നേതൃത്വത്തിലായിരുന്നു കൊടുംക്രൂരത. രണ്ടുപേര്‍ ആടിനെ പിടിച്ചുനിര്‍ത്തുകയും മറ്റൊരാള്‍ ഒറ്റവെട്ടിന് അടിനെ കൊല്ലുന്നതും മറ്റുള്ളവര്‍ അത് ആസ്വദിച്ച് നില്‍ക്കുന്നതും വീഡിയോയില്‍ കാണാം. അണ്ണാമൈല ആട് ബലിയാട് എന്ന് കുട്ടികള്‍ ആര്‍ത്തുവിളിക്കുന്നതും കേള്‍ക്കാന്‍ കഴിയും.
വീഡിയോ പ്രചരിച്ചതോടെ, ബിജെപി ദേശീയ വക്താവ് ഷെഹ്‌സാദ് പൂനവാല ഇത് ഐഎസിന്റേതുപോലുള്ള ക്രൂരതയാണെന്ന് അഭിപ്രായപ്പെട്ടു. അമിത് മാളവ്യ ഉള്‍പ്പടെയുള്ള നിരവധി നേതാക്കളും ഈ വിഡിയോ സാമൂഹിക മാധ്യമങ്ങളില്‍ ഷെയര്‍ ചെയ്തു.

യുപിയിലെ കനത്ത തിരിച്ചടി; യോഗി ആദിത്യനാഥ് വൈകിട്ട് 5ന് കേന്ദ്ര നേതാക്കളെ കാണും

ന്യൂ ഡെൽഹി :
ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ ബിജെപി നേതൃത്വം ഡൽഹിക്ക് വിളിപ്പിച്ചു. വൈകുന്നേരം 5 മണിക്ക് എത്താനാണ് നിർദേശം. ഉത്തർപ്രദേശിൽ ബിജെപി കനത്ത തിരിച്ചടി നേരിട്ട സാഹചര്യത്തിലാണ് യോഗിയെ വിളിപ്പിച്ചത്.

അയോധ്യ രാമക്ഷേത്രമായിരുന്നു ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ബിജെപിയുടെ മുഖ്യ പ്രചാരണായുധം. തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് ക്ഷേത്രത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ പ്രാണപ്രതിഷ്ഠ നടത്തിയത്.

എന്നാൽ അയോധ്യ രാമക്ഷേത്രം ഉൾപ്പെട്ട ഫൈസാബാദ് മണ്ഡലത്തിൽ പോലും ബിജെപി പരാജയം ഏറ്റുവാങ്ങി. സമാജ് വാദി പാർട്ടിയുടെ അവദേശ് പ്രസാദ് 54,567 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ഇവിടെ ജയിച്ചത്. സിറ്റിംഗ് എംപിയായിരുന്ന ബിജെപിയുടെ ലല്ലു സിംഗിനെയാണ് ആവേശ് പരാജയപ്പെടുത്തിയത്.

എംവി ഗോവിന്ദൻ നൽകിയ അപകീർത്തിക്കേസിൽ സ്വപ്‌ന സുരേഷിന് ജാമ്യം

കണ്ണൂർ:
സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ നൽകിയ അപകീർത്തി കേസിൽ സ്വർണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിന് ജാമ്യം. തളിപ്പറമ്പ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരായാണ് സ്വപ്‌ന സുരേഷ് ജാമ്യമെടുത്തത്.

പലതവണ ഹാജരാകാൻ കോടതി സമൻസ് നൽകിയിരുന്നുവെങ്കിലും ഇവർ ഹാജരായിരുന്നില്ല. പിന്നാലെ കോടതി വാറന്റ് പുറപ്പെടുവിച്ചതോടെയാണ് ഹാജരായത്. മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരായ ആരോപണങ്ങൾ പിൻവലിച്ചാൽ 30 കോടി രൂപ വിജേഷ് പിള്ള മുഖേന എംവി ഗോവിന്ദൻ ചെയ്‌തെന്നായിരുന്നു സ്വപ്‌നയുടെ ആരോപണം

മുഖ്യമന്ത്രിക്കും തനിക്കും ഇത് അപകീർത്തി ഉണ്ടാക്കിയെന്ന് കാണിച്ചാണ് എംവി ഗോവിന്ദൻ കോടതിയെ സമീപിച്ചത്. സ്വപ്‌നക്കെതിരെ സിപിഎം ഏരിയ സെക്രട്ടറി നൽകിയ പരാതിയിലും പോലീസ് കേസെടുത്തിരുന്നു.