Home Blog Page 2650

രക്ഷിതാക്കള്‍ നീന്തല്‍ പഠിപ്പിക്കുന്നതിനിടെ കുളത്തില്‍ മുങ്ങി ഗുരുതരവാസ്ഥയിലായ നാലു വയസുകാരന്‍ മരിച്ചു

മലപ്പുറം: നീന്തല്‍ പഠിക്കുന്നതിനിടെ കുളത്തില്‍ മുങ്ങി ഗുരുതരവാസ്ഥയിലായ നാലു വയസുകാരന്‍ മരിച്ചു. മലപ്പുറം കോട്ടക്കല്‍ സ്വദേശി ധ്യാന്‍ നാരായണനാണ് മരിച്ചത്. രക്ഷിതാക്കള്‍ കുട്ടിയെ നീന്തല്‍ പഠിപ്പിക്കുന്നതിനിടെ ആയിരുന്നു സംഭവം.

കഴിഞ്ഞ വെള്ളിയാഴ്ച വീടിനടുത്തുള്ള കുളത്തില്‍ വെച്ചാണ് അപകടമുണ്ടായത്. രക്ഷിതാക്കള്‍ നീന്തല്‍ പഠിപ്പിക്കുന്നതിനിടെ കുട്ടി മുങ്ങിപ്പോവുകയായിരുന്നു.

ബോധരഹിതനായ കുട്ടിയെ ഉടന്‍ പുറത്തെടുത്ത് കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്ന കുട്ടി ഇന്നലെ ഉച്ചയോടെയാണ് മരിച്ചത്.

പ്രതിപക്ഷ നിരയിൽ ഇരിക്കാം, നേതാവാരെന്നത് ഇനി ചോദ്യം, കെസി?

ന്യൂഡെല്‍ഹി.പ്രതിപക്ഷ നിരയിൽ ഇരിക്കാമെന്ന് ഇന്ത്യാ സഖ്യത്തിൽ ധാരണയായതോടെ ലോക്സഭാ കക്ഷി നേതാവ് ആരാകുമെന്ന് ചർച്ചകളിലേക്ക് കടന്ന് കോൺഗ്രസ്. പദവി ഏറ്റെടുക്കാൻ രാഹുൽഗാന്ധി സമ്മതം മൂളിയില്ലെങ്കിൽ കെ സി വേണുഗോപാലിന് നറുക്ക് വീഴാനാണ് സാധ്യത

പാർലമെൻറിൽ പ്രതിപക്ഷ ഇരിപ്പിടത്തേക്ക് ശക്തമായ സാന്നിധ്യ അറിയിക്കാൻ ഇന്ത്യസഖ്യം ധാരണയിൽ എത്തിയതോടെയാണ് പ്രതിപക്ഷ നേതാവ് ചർച്ചകളിലേക്ക് കോൺഗ്രസ് കടന്നത്.52 ൽ നിന്ന് 99 സീറ്റുകളിലേക്ക് കോൺഗ്രസ് എത്തിയതോടെ പ്രതിപക്ഷനേതാവ് പദവിയിലേക്ക് രാഹുൽ ഗാന്ധിയുടെ പേരിനാണ് മുൻതൂക്കം.2019 ൽ പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് പദവികളിൽ നിന്ന് വിട്ടുനിന്ന രാഹുൽ ഗാന്ധി ഇക്കുറി ,കോൺഗ്രസ് നേതൃത്വത്തിന്റെ സമ്മർദ്ദത്തിന് വഴങ്ങിയേക്കും. മോദി സർക്കാരിനെതിരായ ശക്തമായ നിലപാടും , രാഹുലിൻ്റെ ഭാരത് ജോഡോ യാത്രയും പാർട്ടിയുടെ മടങ്ങിവരവിന് വഴിയൊരുക്കി എന്നാണ് കോൺഗ്രസിന്റെ വിലയിരുത്തൽ.കഴിഞ്ഞ മോദി സർക്കാരിന്റെ കാലത്ത് ലോക്സഭാ കക്ഷി നേതാവായിരുന്ന അധിർ രഞ്ജൻ ചൗധരി ഇക്കുറി പരാജയപ്പെട്ടിരുന്നു. പദവി ഏറ്റെടുക്കാൻ രാഹുൽ വിസമ്മതിച്ചാൽ മാത്രമേ മറ്റ് പേരുകളിലേക്ക് ചർച്ച നീങ്ങുകയുള്ളൂ.അങ്ങനെയെങ്കിൽ കെ സി വേണുഗോപാലിന്റെ പേരിനാണ് മുൻതൂക്കം.സംഘടനാ ജനറൽ സെക്രട്ടറി ചുമതലയും,പാർലമെൻ്റെറിയൻ എന്ന നിലയിലെ അനുഭവപരിചിയവുമാണ് കെ സി വേണുഗോപാലിന് അനുകൂല ഘടകം.മുതിർന്ന പാർലമെൻ്ററിയൻ എന്ന നിലയിൽ കൊടിക്കുന്നിൽ സുരേഷിന്റെ പേരും പരിഗണനയിൽ വന്നേക്കാം.ഗൗരവ് ഗോഗോയുടെ പേരും കോൺഗ്രസ് വൃത്തങ്ങളിൽ നിന്ന് ഉയരുന്നുണ്ട്.ഉടൻ ചേരാൻ ഇരിക്കുന്ന പ്രവർത്തകസമിതിയിൽ ആയിരിക്കും അന്തിമ തീരുമാനമെടുക്കുക.

അഞ്ച് ദിവസം കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴ

സംസ്ഥാനത്ത് മഴ തുടരുമെന്ന് കാലാവസ്ഥ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.വരുന്ന അഞ്ച് ദിവസം കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഇന്ന് അഞ്ചു ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് യെല്ലോ മുന്നറിയിപ്പ്.ഈ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയാണ് പ്രവചിച്ചിട്ടുള്ളത്.ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ നേരിയ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റർ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും പ്രവചനമുണ്ട്. എല്ലാ ജില്ലകളിലും ഇടിയോടും കാറ്റോടും കൂടിയ മഴ ലഭിക്കും. കേരളാ തീരത്ത് ഉയർന്ന തിരമാലകള്‍ക്ക് സാധ്യതയുണ്ട്. മധ്യ പടിഞ്ഞാറൻ ബംഗാള്‍ ഉള്‍ക്കടലിനും തമിഴ്‌നാടിനും സമീപ പ്രദേശത്തായി ഒരു ചക്രവാതച്ചുഴി നിലനില്‍ക്കുന്നുണ്ട്. തെക്കൻ ആന്ധ്രാ തീരത്തിനും വടക്കൻ തമിഴ് നാട്നും സമീപത്തായി ബംഗാള്‍ ഉള്‍ക്കടലില്‍ മറ്റൊരു ചക്രവാതച്ചുഴിയും നിലനില്‍ക്കുന്നു. ഇതിന്റെ സ്വാധീനഫലമായാണ് മഴ ശക്തി പ്രാപിക്കുന്നതെന്ന് കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി.

ആലത്തൂരിലെ പരാജയം ഡിസിസി പ്രസിഡൻ്റിനെതിരെ പോസ്റ്റർ

പാലക്കാട്. ആലത്തൂരിലെ പരാജയം ഡിസിസി പ്രസിഡൻ്റിനെതിരെ പോസ്റ്റർ. ആലത്തൂർ ലോക്സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യാഹരിദാസിന്‍റെ തോൽവിയിൽ പാലക്കാട് ഡിസിസി പ്രസിഡൻ്റിനെതിരെ പോസ്റ്റർ. ആലത്തൂരിലെ തോൽവിയുടെ ഉത്തരവാദിത്വം ഡിസിസി പ്രസിഡന്റ് എ. തങ്കപ്പൻ ഏറ്റെടുക്കണമെന്ന് പോസ്റ്റർ. ഡിസിസി പ്രസിഡന്റ് എ.തങ്കപ്പൻ രാജി വെക്കണമെന്നും പോസ്റ്ററിൽ

ഡിസിസി ഓഫീസിൻ്റെ ചുവരിലും, ആലത്തൂർ മണ്ഡലത്തിലെ വിവിധയിടങങ്ങളിലുമാണ് പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്.

ശ്രദ്ധിക്കേണ്ടേ അമ്പാനേ,പൾസർ സുനിക്ക് 25,000 രൂപ പിഴ

കൊച്ചി. നടിയെ ആക്രമിച്ച കേസിലെ പ്രധാന പ്രതി പൾസർ സുനിക്ക് 25,000 രൂപ പിഴ വിധിച്ചു ഹൈക്കോടതി. മൂന്ന് ദിവസത്തിനകം അടുത്ത ജാമ്യാപേക്ഷ നൽകിയതിനാണ് പിഴ. പത്താമത്തെ ജാമ്യാപേക്ഷയും തള്ളിയാണ് സിംഗിൾ ബഞ്ചിൻ്റെ ഉത്തരവ്. തുടർച്ചയായി ജാമ്യാപേക്ഷ നൽകാൻ പൾസർ സുനിക്ക് സാമ്പത്തിക സ്ഥിതിയുണ്ട്. അല്ലെങ്കിൽ മറ്റാരോ ജാമ്യാപേക്ഷ നൽകാൻ സഹായിക്കുന്നു. മൂന്ന് ദിവസത്തിനകം ജാമ്യാപേക്ഷ നൽകുന്ന പ്രതിക്ക് പിഴ അടയ്ക്കാൻ സാമ്പത്തിക ശേഷി ഉണ്ടെന്നും ഹൈക്കോടതി.

അയർലന്റിനെതിരെ അനായാസം ടീം ഇന്ത്യ

ടി20 ലോകകപ്പില്‍ അയര്‍ലന്‍ഡിനെ എട്ടു വിക്കറ്റിന് തകര്‍ത്ത് ഇന്ത്യക്ക് വിജയ തുടക്കം. ഗ്രൂപ്പ് എയില്‍ നടന്ന മത്സരത്തില്‍ അയര്‍ലന്‍ഡ് ഉയര്‍ത്തിയ 97 റണ്‍സ് വിജയ ലക്ഷ്യത്തിലേക്ക് 12.2 ഓവറില്‍ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ മറികടന്നു. നായകന്‍ രോഹിത് ശര്‍മയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍.
37 പന്തുകള്‍ നേരിട്ട രോഹിത് 52 റണ്‍സെടുത്താണു മടങ്ങിയത്. മൂന്നു സിക്സും നാല് ഫോറുമടങ്ങുന്നതായിരുന്നു ക്യാപ്റ്റന്റെ ഇന്നിങ്സ്. രാജ്യാന്തര ട്വന്റി20 ക്രിക്കറ്റില്‍ 4000 റണ്‍സെന്ന നേട്ടവും അയര്‍ലന്‍ഡിനെതിരായ മത്സരത്തില്‍ രോഹിത് പിന്നിട്ടു.
ഇന്ത്യയുടെ ബൗളിങ് കരുത്തില്‍ വീണ് അയര്‍ലന്‍ഡ്; നൂറു കടന്നില്ല; വിജയലക്ഷ്യം 97 റണ്‍സ്
രോഹിത്തിനൊപ്പം ഇന്നിങ്സ് ഓപ്പണ്‍ ചെയ്ത വിരാട് കോഹ് ലിക്ക് അഞ്ചു പന്തില്‍ നിന്ന് ഒരു റണ്‍ മാത്രമാണ് നേടാനായത്. പിന്നാലെ രണ്ടാം വിക്കറ്റില്‍ ഒന്നിച്ച രോഹിത് – ഋഷഭ് പന്ത് സഖ്യം 54 റണ്‍സ് ചേര്‍ത്ത് മത്സരം വരുതിയിലാക്കി. തുടര്‍ന്ന് 10-ാം ഓവറിനു ശേഷം രോഹിത് റിട്ടയേര്‍ഡ് ഹര്‍ട്ടായി മടങ്ങി. 26 പന്തില്‍ നിന്ന് രണ്ടു സിക്സും മൂന്ന് ഫോറുമടക്കം 36 റണ്‍സോടെ പുറത്താകാതെ നിന്ന പന്ത് 12-ാം ഓവറിലെ രണ്ടാം പന്ത് അതിര്‍ത്തി കടത്തി ഇന്ത്യയെ വിജയത്തിലെത്തിക്കുകയായിരുന്നു. സൂര്യകുമാര്‍ യാദവാണ് (2) പുറത്തായ മറ്റൊരു താരം.
നേരത്തേ മൂന്ന് വിക്കറ്റ് വീഴ്ത്തിയ ഹാര്‍ദിക് പാണ്ഡ്യയും രണ്ട് വിക്കറ്റ് വീതം നേടിയ അര്‍ഷ്ദീപ് സിങ്ങും ജസ്പ്രീത് ബുംറയാണ് ഐറിഷ് നിരയെ എറിഞ്ഞിട്ടത്.

ഇരവിപുരം സെൻ്റ് ജോൺസ് സ്കൂളിൽ തണൽ പദ്ധതി ഉത്ഘാടനം ചെയ്തു

ഇരവിപുരം: പരിസ്ഥിതി ദിനാഘോഷത്തിൻ്റെ ഭാഗമായി ഇരവിപുരം സെൻ്റ് ജോൺസ് ഹൈസ്കൂളിൽ തെരുവിൽ തണൽ ഒരുക്കുക എന്ന ലക്ഷ്യത്തോടെ ഫല വൃക്ഷങ്ങൾ നട്ടു. പദ്ധതിയുടെ ഉത്ഘാടനം തെക്കേവിള ഡിവിഷൻ കൗൺസിലർ ശ്രീ. അഭിമന്യു നിർവ്വഹിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ ഡി അനിൽ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ പി.ടി.എ പ്രസിഡൻ്റ് ജോസ് ജെറോം, ഒട്ടോ തൊഴിലാളി പ്രതിനിധി ജോയി , വിദ്യാർത്ഥി പ്രതിനിധികളായ ടെൽമ, സൂര്യദേവ് , ആലിയ നൗഷാദ്, എന്നിവർ ഫലവൃക്ഷ തൈകൾ നട്ടു. അദ്ധ്യപകരായ അജി.സി.എയ്ഞ്ചൽ, കിരൺ ക്രിസ്റ്റഫർ, ജോ ഫ്രെഡി , സാൽവിൻ വിൽസൺ എന്നിവർ നേതൃത്വം നൽകി.

നായിഡുവും നിതീഷും പിന്തുണ എഴുതി നല്‍കി: മൂന്നാം എൻ ഡി എ സര്‍ക്കാരിനെ നരേന്ദ്ര മോദി നയിക്കും

ന്യൂഡല്‍ഹി: മൂന്നാം തവണയും എൻഡിഎ സ‌ർക്കാർ അധികാരത്തിൽ എത്തും. സർക്കാർ രൂപീകരണ ചർച്ചയുടെ ഭാഗമായി ചേർന്ന എൻഡിഎ യോഗത്തില്‍ നരേന്ദ്ര മോദിയെ നേതാവായി തിരഞ്ഞെടുത്തുവെന്നും പ്രധാനമന്ത്രിയായി മോദി ശനിയാഴ്‌ച സത്യപ്രതിജ്ഞ ചെയ്യുമെന്നും റിപ്പോർട്ട്.

നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ എൻ ഡി എ സംഘം വൈകാതെ രാഷ്‌ട്രപതിയെ കണ്ട് സർക്കാർ രൂപീകരണത്തിന് അവകാശവാദമുന്നയിക്കും. തെലുങ്ക് ദേശം പാർട്ടി അദ്ധ്യക്ഷൻ ചന്ദ്രബാബു നായിഡു, ജെഡിയു അദ്ധ്യക്ഷൻ നിതീഷ് കുമാർ എന്നിവർ പിന്തുണ എഴുതി നല്‍കിയതായാണ് സൂചന.

ലോക് സഭയിൽ എൻഡിഎ സഖ്യത്തിന് ആകെ 543ല്‍ 294 സീറ്റുകളാണ് വിജയിക്കാനായത്. ഇന്ത്യയില്‍ മൂന്നാം തവണയും അധികാരം നിലനിറുത്തുന്ന രണ്ടാമത്തെ നേതാവാണ് മോദി.

നടന്‍ തേവലക്കര മോഹന്‍ അരങ്ങൊഴിഞ്ഞു

തേവലക്കര. നടനും ഡബ്ബിംങ് ആര്‍ട്ടിസ്റ്റുമായ തേവലക്കര മോഹൻ(63) നിര്യാതനായി. തേവലക്കര പടിഞ്ഞാറ്റക്കര ഗ്രാമീണ ഗ്രന്ഥശാലയിൽ നാളെ ഉച്ചയ്ക്ക് 12 മണിക്ക് ഭൗതികശരീരം പൊതുദർശനത്തിന് വെക്കും,

സംസ്കാരം 4 ന് മുളങ്കാടകത്ത്. ഭാര്യ ജസി മോഹൻ, മകൾ സ്വാതി മോഹൻ.
മരുമകൻ അനു

തൃശൂരിനെ പൂരാരവത്തിലാക്കി സുരേഷ് ഗോപി

തൃശൂർ. വിജയാഹ്ളാദ വരവിൽ തൃശൂരിനെ പൂരാരവത്തിലാക്കി സുരേഷ് ഗോപി.
പതിനായിരങ്ങളെ പങ്കെടുപ്പിച്ചുള്ള പടുകൂറ്റൻ റോഡ് ഷോ നാടിനെ ഇളക്കി മറിച്ചു.
തൃശൂർ കളക്ട്രെറ്റിൽ നിന്ന് വിജയപത്രം ഏറ്റുവാങ്ങി സുരേഷ് ഗോപി നേരെ എത്തിയത് നഗരഹൃദയത്തിലേക്ക്.
കാത്തു നിന്ന പതിനായിരങ്ങളിലേക്ക് ആവേശത്തിന്റെ തീക്കാറ്റ് പടർന്നത് അതിവേഗമാണ്. എന്റെ തിടമ്പും നെറ്റിപ്പട്ടവും കിരീടവും ഇനി തൃശൂർ ആണെന്ന് വൈകാരിക പ്രതികരണം

ജനങ്ങളെ അഭിവാദ്യം ചെയ്ത് തുറന്ന വാഹനത്തിൽ തൃശൂർ റൗണ്ടിലൂടെ യാത്ര. സുരേഷ് ഗോപിയുടെ ചലച്ചിത്ര ഗാനങ്ങൾക്ക് ചുവട് വെച്ച് ബിജെപി പ്രവർത്തകർ. അക്ഷരാർത്ഥത്തിൽ തൃശൂർ പൂരാമോദത്തിലായി. തെങ്കാശിപ്പട്ടണത്തിലെ കെഡി ആന്റ് കമ്പനി പാട്ട് അടക്കം ഗുണ്ടുപോലെ വീണുപൊട്ടി. അതു നമുക്കിട്ടാണല്ലോ മച്ചമ്പീ എന്ന് പറഞ്ഞ് മാറിയവരും ആഘോഷത്തില്‍ പങ്കെടുത്തു.

കെ സുരേന്ദ്രൻ അടക്കം സംസ്ഥാന നേതാക്കളും ആഹ്ലാദപ്രകടനത്തിൽ പങ്കാളികളായി. കേന്ദ്ര മന്ത്രി സ്ഥാനവുമായി ബന്ധപ്പെട്ട ചർച്ചകൾക്കായി സുരേഷ് ഗോപി നാളെ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടമെന്നാണ് സൂചന.