ന്യൂഡെല്‍ഹി. 2014 മുതൽ തുടർച്ചയായി ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ അടക്കി വാഴ്ന്ന ബിജെപിക്ക് 24ൽ കാലിടറി.യുപിയിലെ വൻ പരാജയത്തിൽ അതൃപ്ത്തിയുമായി സംസ്ഥാനത്തെ ബിജെപിയിലെ ഒരു കൂട്ടം നേതാക്കൾ.ഇന്ത്യ മുന്നണിയുടെ സംവരണവും ജനകീയ പ്രശ്നങ്ങളും ഉയർത്തിയുള്ള പ്രചാരണവും തിരിച്ചടി നൽകിയെന്നും ബിജെപിയുടെ വിലയിരുത്തൽ.
ഈ തെരഞ്ഞെടുപ്പിൽ ചാർ സൗ പാർ ലക്ഷ്യം വച്ച് നീങ്ങിയ ബിജെപിക്ക് ഉത്തർപ്രദേശിലും മഹാരാഷ്ട്രയിലും ഹരിയാനയിലും രാജസ്ഥാനിലും ഏറ്റ തിരിച്ചടി വിജയത്തിലും മങ്ങൽ ഏൽപ്പിച്ചു. അയോധ്യ രാമക്ഷേത്രം യുപിയിൽ ഒരു തരിമ്പിന് പോലും ബിജെപിക്ക് ഗുണo ചെയ്തില്ല.മഹാരാഷ്ട്രയിൽ ശിവസേനയും എൻസിപിയെയും ബിജെപി പുറകിൽ നിന്ന് കുതിയെന്ന ഉദ്ധാവിന്റെയും ശരത് പവാറിന്റെയും പ്രചാരണം മറാട്ട ദേശത്തും ബിജെപിക്ക് തിരിച്ചടിയായി.പാർട്ടിയുടെ വിലയിരുത്തലിൽ ഗ്രാമങ്ങളിലെ അമർഷം ഫലത്തെ സ്വാധീനിച്ചു എന്നാണ്. ഹിന്ദുത്വ കാർഡിനു പകരം പലയിടത്തും ചർച്ചയായത് സംവരണവും തൊഴിലില്ലായ്മയും വിലക്കയറ്റവും അഗ്നിപഥും.ഇന്ത്യ മുന്നണി അധികാരത്തിൽ എത്തിയാൽ സംവരണം രാജ്യത്ത് കൃത്യമായി നടപ്പാകും എന്ന വാക്ക് ഗ്രാമങ്ങളിൽ മാറ്റത്തിന്റെ കാറ്റ് വീശുന്നതിന് ഇടയാക്കി. സമാജ് വാദി പാർട്ടി സീറ്റുകളിൽ യാദവ ഇതര ഓബിസി വിഭാഗക്കാരെ മത്സരിപ്പിച്ചതും തോൽവിയിലേക്ക് നയിച്ചെന്നാണ് ബിജെപി സംസ്ഥാന ഘടകത്തിന്റെ വിലയിരുത്തൽ.മോദി പ്രഭാവവും കാര്യമായി ഏറ്റില്ല. ആർഎസ്എസിനെതിരായ ജെ പി നദ്ദയുടെ പ്രതികരണവും പലയിടത്തും ഫലത്തെ സ്വാധീനിച്ചത്തിലും പല നേതാക്കൾക്കും അതൃപ്ത്തിയുണ്ട്. കർഷകർക്കെതിരെ സ്വീകരിച്ച സമീപനം ഹരിയാനയിലും രാജസ്ഥാനിലും വോട്ടിൽ പ്രതിഫലിച്ചു.ദക്ഷിണേന്ത്യയിൽ ഇന്നും അപ്രമാദിത്വം നേടാൻ കഴിയാത്തതും ബിജെപിക്ക് തലവേദനയാണ്.ഉത്തരേന്ത്യയിൽ നേരിട്ട് പരാജയം കൃത്യമായി പരിശോധിച്ച പരിഹാരം കാണാനും നേതാക്കൾ ആവിശ്യപ്പെടുന്നുണ്ട്
ന്യൂഡെല്‍ഹി . ഇന്ത്യ മുന്നണി യോഗം ഇന്ന് ഡൽഹിയിൽ ചേരും. ബിജെപി, സർക്കാർ രൂപീകരിക്കുന്നത് തടയാനുള്ള എല്ലാ സാധ്യതകളും പരിശോധിക്കുകയാണ് യോഗത്തിന്റ അജണ്ട.നിതീഷ് കുമാർ അടക്കമുള്ള എൻ ഡി എ നേതാക്കളെ അടർത്തി എടുക്കുന്നതും, ചെറു പാർട്ടി കളെ കൂടെ ചേർക്കാനുള്ള നീക്കങ്ങൾ യോഗം ആവിഷ്കരിക്കും. മുന്നണി കൺവീനറായി ശരദ് പ വാറിനെ തെരഞ്ഞെടുത്തേക്കും എന്ന് സൂചന.
ഒരു പാർട്ടിക്കും ഒറ്റയ്ക്ക് കേവല ഭൂരിപക്ഷം ലഭിക്കാത്ത പശ്ചാത്തലത്തിലാണ് ഇന്ത്യ മുന്നണി യോഗം ഇന്ന് ഡൽഹിയിൽ ചേരുന്നത്. കോണ്ഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർ ഗെ യുടെ വസതിയിൽ വൈകീട്ട് ആറുമണി ക്കാണ് യോഗം.
ഒറ്റക്ക് കേവല ഭൂരിപക്ഷം തികക്കാത്ത ബിജെപി സർക്കാർ രൂപീകരിക്കുന്നത് തടയാനുള്ള എല്ലാ സാധ്യത കളും പരിശോധിക്കുകയാണ് ആദ്യ ലക്ഷ്യം. എൻ ഡി എ യിലെ രണ്ട്, മൂന്ന്, സ്ഥാനങ്ങളിൽ ഉള്ള പാർട്ടികളുടെ നേതാക്കളായ ചന്ദ്ര ബാബു നായിഡു, നിതീഷ് കുമാർ എന്നിവരെ ഫലസൂചനകൾ വ്യക്തമായ ഘട്ടത്തിൽ തന്നെ ഇന്ത്യ മുന്നണി നേതാക്കൾ ബന്ധപ്പെട്ടിരുന്നു.
എൻ ഡി എ ക്കൊപ്പമെന്ന നിലപാട് ഇരുവരും വ്യക്തമാക്കിയ പശ്ചാതലത്തിൽ, ഉടൻ അത്തരം ഒരു. നീക്കം വേണ്ടേന്ന നിലപാടും മുന്നണിയിൽ ഉണ്ട്.
TDP, JDU എന്നീ പാർട്ടികളെ കൂടെ ചേർത്താലും, 234 സീറ്റുകളുള്ള ഇന്ത്യ മുന്നണിക്ക് സർക്കാർ രൂപീകരിക്കാൻ 10 സീറ്റുകളുടെ കുറവ് ഉണ്ട്. മറ്റ് ചെറു പാർട്ടികളെയും സ്വാതന്ത്രരെയും കൂടെ ചേർത്തു അനുകൂല സാഹചര്യം കാത്തിരിക്കാനാണ് മുന്നണിയിലെ ധാരണ.ചന്ദ്ര ശേഖർ ആസാദടക്കമുള്ള വരുമായി മുന്നണി നേതൃത്വം ഇതിനകം ബന്ധപ്പെട്ടിട്ടുണ്ട്.
കൂട്ട് കക്ഷി സർക്കാരിനെ മുന്നോട്ടു കൊണ്ട് പോകാൻ നരേന്ദ്ര മോദിക്ക് മെയ് വഴക്കമില്ലെന്നാണ് മുന്നണിയുടെ വിലയിരുത്തൽ. നീക്കങ്ങൾ ഉടൻ ഫലം കണ്ടില്ലെങ്കിലും ബിജെപി യെ താഴെ ഇറക്കാൻ കഴിയുന്ന ഒരു അവസരവും പാഴാക്കാതിരിക്കാനുള്ള തന്ത്രങ്ങൾ ഇന്നത്തെ യോഗത്തിൽ ആവിഷ്കരിക്കും.
തിരുവനന്തപുരം. ലോക്സഭാ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് പിന്നാലെ കണക്കെടുപ്പുമായി വിവിധ പാര്‍ട്ടികള്‍. തിരഞ്ഞെടുപ്പുഫലം ആഴത്തില്‍ പരിശോധിച്ച് വേണ്ട തിരുത്തലുകള്‍ വരുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഫേസ് ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി. തൃശൂരിലെ ബിജെപി വിജയം ഗൗരവമായി കാണുന്നു. പോരായ്മകള്‍ കണ്ടെത്തി പരിഹരിക്കും
തെരഞ്ഞെടുപ്പ് പരാജയം പാർട്ടി വിശദമായി പരിശോധിക്കുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ വ്യക്തമാക്കി. ലോക്സഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിന്റേത് കൂട്ടായ്മയുടെ വിജയമെന്നായിരുന്നു എം കെ മുനീറിന്റെ പ്രതികരണം. ആലത്തൂരില്‍ കോൺഗ്രസിന്റെ തോൽവിക്ക് കാരണം നേതൃത്വത്തിന്റെ പിഴവെന്ന് വിമത നേതാവ് എ വി ഗോപിനാഥും, കോട്ടയത്ത് തുഷാർ വെള്ളാപ്പള്ളിക്ക് വോട്ട് വർധിക്കാൻ കാരണം മന്ത്രി വി എൻ വാസവനെന്ന് കോട്ടയം ഡിസിസി പ്രസിഡണ്ട് നാട്ടകം സുരേഷും ആരോപിച്ചു.
ലോക്സഭ തെരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തിന്റെ ആഘാതത്തിലാണ് സിപിഐഎം. തെരഞ്ഞെടുപ്പ് പരാജയം പാർട്ടി വിശദമായി പരിശോധിക്കുമെന്ന് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ വ്യക്തമാക്കി. സർക്കാരിന്റെ മുഖം മിനുക്കേണ്ട കാര്യമില്ലെന്നും ബിജെപിയുടെ വളർച്ച ഗൗരവമായി പരിശോധിക്കുമെന്നും എം.വി.ഗോവിന്ദന്‍.
ലോക്സഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിന്റേത് കൂട്ടായ്മയുടെ വിജയമെന്ന് എം കെ മുനീർ പ്രതികരിച്ചു. വടകരയിൽ എൽഡിഎഫിന്റെ തോൽവി വർഗീയ പ്രചാരണത്തിനുള്ള മറുപടിയെന്നും എം കെ മുനീർ.
ആലത്തൂർ ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ തോൽവിക്ക് കാരണം നേതൃത്വത്തിന്റെ പിഴവെന്ന് വിമത നേതാവ് എ വി ഗോപിനാഥും കോട്ടയത്ത് തുഷാർ വെള്ളാപ്പള്ളിക്ക് വോട്ട് വർധിക്കാൻ കാരണം മന്ത്രി വി എൻ വാസവനെന്ന് കോട്ടയം ഡിസിസി പ്രസിഡണ്ട് നാട്ടകം സുരേഷും തുറന്നടിച്ചു.
ജോസ് കെ മാണി വിഭാഗത്തിന്റെ ശക്തി കേന്ദ്രങ്ങളിലെല്ലാം മികച്ച നേട്ടം ഉണ്ടാക്കാനായെന്ന് കേരള കോൺഗ്രസ് ചെയർമാൻ പി ജെ ജോസഫും ചൂണ്ടിക്കാട്ടി.
ന്യൂഡല്‍ഹി: സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട് എന്‍ഡിഎയുടെയും ഇന്ത്യാ സഖ്യത്തിന്റെയും നിര്‍ണായക യോഗം ഇന്ന് ഡല്‍ഹിയില്‍. 543 അംഗ ലോക്‌സഭയില്‍ എന്‍ഡിഎ 294 സീറ്റുകള്‍ നേടി. സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് വേണ്ട 272 എന്ന മാന്ത്രിക സംഖ്യയെക്കാള്‍ 22 അധികം സീറ്റുകള്‍. പ്രതിപക്ഷ ഐക്യമായ ഇന്ത്യാ മുന്നണി നേടിയത് 234 സീറ്റുകളാണ്. സര്‍ക്കാര്‍ രൂപീകരിക്കാന്‍ വേണ്ടതിനെക്കാള്‍ 38 സീറ്റുകളുടെ കുറവ്. ബിജെപി നേതൃത്വത്തിലുള്ള മന്ത്രിസഭ രൂപീകരിക്കാന്‍ എന്‍ഡിഎയുടെ ഭാഗമായ ടിഡിപി, ജെഡിയു പാര്‍ട്ടികള്‍ സ്വീകരിക്കുന്ന നിലപാടുകള്‍ നിര്‍ണായകമാകും. ടിഡിപിക്ക് 16 സീറ്റുകളും ജെഡിയുവിന് 12 സീറ്റുകളുമാണ് ലഭിച്ചത്. ഇരുവര്‍ക്കുമൊപ്പം മറ്റുള്ളവരുടെ പിന്തുണ കൂടി ഉറപ്പാക്കുന്നതോടെ സര്‍ക്കാര്‍ രുപീകരിക്കാനാകുമെന്നാണ് ഇന്ത്യാ സഖ്യം കണക്കുകൂട്ടുന്നത്.
ന്യൂഡെല്‍ഹി . രണ്ടാം മോദി സർക്കാരിന്റെ അവസാന മന്ത്രി സഭാ യോഗം ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അംഗങ്ങളെ നന്ദി അറിയിക്കും മന്ത്രിസഭാ യോഗത്തിന് ശേഷം രാഷ്ട്രപതിയെ കണ്ട് രാജി സമർപ്പിയ്ക്കും എന്നും സൂചനയുണ്ട്. രണ്ടാം മോദി മന്ത്രിസഭയിലെ മന്ത്രിമാർക്കുളള രാഷ്ട്രപതിയുടെ അത്താഴ വിരുന്ന് ഇന്ന് നടക്കും.
അതേസമയം പുതിയ മന്ത്രിസഭയുടെ ഘടനയിൽ അനൌദ്യോഗിക ചർച്ചകൾ ബി.ജെ.പി ദേശിയ നേത്യത്വം തുടങ്ങി . ആഭ്യന്തരം, പ്രതിരോധം, ധനകാര്യം തുടങ്ങിയ വകുപ്പുകൾ ഘടക കക്ഷികൾക്ക് നല്കില്ല. ദക്ഷിണേന്ത്യയ്ക്ക് കൂടുതൽ പ്രാതിനിധ്യം നല്കും. എൻ.ഡി.എ യോഗം 3 മണിയ്ക്ക് ചേരും. എൻ ഡി എ യോഗത്തിന് മുന്നോടിയായ് ബി.ജെ.പി യോഗം
ഘടക കക്ഷികളോട് പിന്തുണ കത്ത് ബി.ജെ.പിയിട്ടുണ്ട്. സർക്കാർ രൂപികരണത്തിന് രാഷ്ട്രപതിയെ കാണുന്നതിന് മുന്നോടിയായാണ് നിർദ്ദേശം. കത്തുകൾ ഇന്ന് തന്നെ ലഭ്യമാക്കാൻ അഭ്യർത്ഥന വൈകിട്ടു നടക്കുന്ന എൻ.ഡി.എ യോഗത്തിൽ സർക്കാർ രൂപികരണ തിരുമാനം കൈകൊള്ളുന്നതിന്റെ ഭാഗമായാണ് നീക്കം ഘടകകക്ഷി നേതാക്കളുമായി ഒരു മിച്ച് നരേന്ദ്രമോദി രാഷ്ട്രപതിയെ കാണും. അതിനിടെ താന്‍എന്‍ഡിഎയുടെ ഭാഗമാണെന്ന് ചന്ദ്രബാബുനായിഡു വ്യക്തമാക്കിയത് എന്‍ഡിഎയ്ക്ക് ആശ്വാസമായി.
?തോൽവി ചർച്ച ചെയ്യാൻ 5ദിവസത്തെ യോഗം വിളിച്ച് സിപിഎം, മന്ത്രിസഭാ പുന:സംഘടനയും ചർച്ചയാകും.
?പത്തനംതിട്ട കല്ലേലിയിൽ ജനവാസ മേഖലയിൽ കാട്ടാനകൂട്ടമിറങ്ങി.
?കേരളീയം?
?ലോക്സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ യുഡിഎഫ് മുന്നേറ്റം. 18 സീറ്റുകളിലാണ് യുഡിഎഫിന്റെ മുന്നേറ്റം. യുഡിഎഫ് മുന്നേറ്റത്തിലും തൃശൂര്‍ കീഴടക്കി സുരേഷ് ഗോപി. ആലത്തൂരില്‍ മാത്രമാണ് എല്‍ഡിഎഫിന് വിജയം നേടാനായത്.
?കേരളത്തിലെ ഇടത് മുന്നണിക്കുണ്ടായ തോല്‍വി പരിശോധിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. തോല്‍വി അംഗീകരിക്കുന്നു, പരിശോധിച്ച് പാര്‍ട്ടി മുന്നോട്ടേക്ക് പോകുമെന്നും എം വി ഗോവിന്ദന്‍ പ്രതികരിച്ചു.
?തൃശൂരിലെ തോല്‍വിയില്‍ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശവുമായി കെ മുരളീധരന്‍. ഇനിയൊരു തെരഞ്ഞെടുപ്പ് മത്സരത്തിന് ഇല്ലെന്നും കുരുതി കൊടുക്കാന്‍ താന്‍ നിന്നു കൊടുക്കാന്‍ പാടില്ലായിരുന്നുവെന്നും കെ മുരളീധരന്‍ പറഞ്ഞു.
?കെ മുരളീധരന് സംഭവിച്ചത് അപ്രതീക്ഷിത തോല്‍വിയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ബിജെപി- സിപിഎം ഗൂഢാലോചനയിലൂടെ അപകടകരമായ നീക്കമാണ് തൃശ്ശൂരിലെ തോല്‍വിക്ക് കാരണമെന്ന് വിഡി സതീശന്‍ പറഞ്ഞു.
?ബിജെപി കേരളത്തില്‍ ജയിക്കില്ലെന്ന പ്രചാരണത്തിന് കനത്ത തിരിച്ചടിയാണ് തെരഞ്ഞെടുപ്പ് ഫലമെന്ന് കെ സുരേന്ദ്രന്‍. സംസ്ഥാനത്തിന്റെ ചരിത്രത്തിലാദ്യമായി താമര ചിന്ഹത്തില്‍ ഒരു സ്ഥാനാര്‍ത്ഥി വലിയ ഭൂരിപക്ഷത്തോടെ വിജയിച്ചത് മാറ്റത്തിന്റെ തെളിവാണ്.
?തൃശൂരിലെ കറ തീര്‍ന്ന മതേതര വോട്ടുകളാണ് തനിക്ക് കിട്ടിയതെന്നും ഒരു വര്‍ഗീയ പ്രചാരണവും താന്‍ നടത്തിയിട്ടില്ലെന്നും തൃശൂരില്‍ നിന്ന് മിന്നും വിജയം നേടിയ സുരേഷ്ഗോപി.
?? ദേശീയം ??
?പതിനെട്ടാമത് ലോക്സഭയിലേക്കുള്ള തിരഞ്ഞെടുപ്പില്‍ എന്‍ഡിഎക്ക് കേവല ഭൂരിപക്ഷം. 294 സീറ്റുകളാണ് എന്‍ഡിക്ക് ലഭിച്ചത്. കേവല ഭൂരിപക്ഷം നഷ്ടപ്പെട്ട ബിജെപിക്ക് 240 സീറ്റുകള്‍ മാത്രമാണ് ലഭിച്ചത്. കോണ്‍ഗ്രസ് 99 സീറ്റുകള്‍ നേടിയപ്പോള്‍ 231 സീറ്റുകള്‍ നേടി കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന ഇന്ത്യാ മുന്നണി.
?എന്‍.ഡി.എയ്ക്ക് മൂന്നാം തവണയും വിജയം സമ്മാനിച്ചതിന് ജനങ്ങള്‍ക്ക് നന്ദി പറയുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തുടര്‍ച്ചയായ മൂന്നാം തവണയും ജനം എന്‍ഡിഎയില്‍ വിശ്വാസമര്‍പ്പിച്ചു. ഇന്ത്യയുടെ ചരിത്രത്തിലെ സുപ്രധാന നേട്ടമാണിത്.
?ഭരണഘടന സംരക്ഷിക്കാനുള്ള പോരാട്ടം തുടരുമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ചുള്ള വേട്ടയാടലിനെതിരെയാണ് ഈ വിധിയെഴുത്ത്. ഇന്ത്യന്‍ ജനത അവരുടെ ജനാധിപത്യത്തെ സംരക്ഷിക്കാന്‍ വേണ്ടിയുള്ള പോരാട്ടമാണ് നടത്തിയത്.
?എക്സിറ്റ് പോള്‍ പ്രവചനങ്ങളെ തള്ളി ഇന്ത്യാ മുന്നണിക്ക് മികച്ച പ്രകടനം കാഴ്ച വെക്കാന്‍ സാധിച്ചത് സമാജ് വാദി പാര്‍ട്ടി, തൃണമൂല്‍ കോണ്‍ഗ്രസ്, ഡിഎംകെ എന്ന സഖ്യകക്ഷികളുടെ മികവിലാണ്. സമാജ് വാദി പാര്‍ട്ടിക്ക് ഉത്തര്‍ പ്രദേശില്‍ 37 സീറ്റും തൃണമൂല്‍ കോണ്‍ഗ്രസിന് പശ്ചിമബംഗാളില്‍ 29 സീറ്റും ഡിഎംകെക്ക് തമിഴ്‌നാട്ടില്‍ 22 സീറ്റുകളും ലഭിച്ചു.
?ഭാവി നീക്കങ്ങള്‍ തീരുമാനിക്കാന്‍ ഇന്ത്യ സഖ്യം ഇന്ന് യോഗം ചേരുമെന്നും സഖ്യകക്ഷികളുമായി ആലോചിച്ച് ഭാവി നീക്കം തീരുമാനിക്കുമെന്നും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. സര്‍ക്കാര്‍ രൂപീകരണത്തില്‍ അവകാശവാദം ഉന്നയിക്കുമോ പ്രതിപക്ഷത്തിരിക്കുമോയെന്നും ഇന്ന് തീരുമാനിക്കും.
? തിരഞ്ഞെടുപ്പില്‍ ബി.ജെ.പി.ക്ക് കേവല ഭൂരിപക്ഷമില്ലാത്ത സാഹചര്യത്തില്‍ ഇന്ത്യാ മുന്നണി വിപുലീകരിക്കാന്‍ കോണ്‍ഗ്രസ് ശ്രമം നടത്തുന്നതായി റിപ്പോര്‍ട്ട്. കേവല ഭൂരിപക്ഷം നേടിയ എന്‍.ഡി.എ.യ്‌ക്കൊപ്പമുള്ള ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍, ടി.ഡി.പി. നേതാവ് ചന്ദ്രബാബു നായിഡു എന്നിവരുമായി ചര്‍ച്ച നടത്താനാണ് കോണ്‍ഗ്രസ് നീക്കം.
?ബിജെപിയുടെ കണക്കുകൂട്ടലുകള്‍ തെറ്റിച്ച് തമിഴകം. താമര വിരിയിക്കാമെന്ന ബിജെപിയുടെ മോഹം മുളയിലേ നുള്ളി തമിഴകം. ബിജെപി തമിഴ്‌നാട് സംസ്ഥാന അധ്യക്ഷനും കോയമ്പത്തൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുമായ കെ അണ്ണാമലൈ കളത്തിലിറക്കിയിട്ടും തമിഴകത്ത് അക്കൗണ്ട് തുറക്കാന്‍ എന്‍ഡിഎക്കായില്ല. തമിഴ്നാട്ടിലെ 39 സീറ്റില്‍ 39 ഇടത്തും ഇന്ത്യ സഖ്യമാണ് വിജയം നേടിയത്.
?വാരാണസിയിലെ നരേന്ദ്രമോദിയുടെ ഭൂരിപക്ഷം കുത്തനെ ഇടിഞ്ഞു. 2019ല്‍ 4,79,505 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിച്ച മോദിയുടെ ഭൂരിപക്ഷം ഇത്തവണ 1,52,513 മാത്രമാണ്. വോട്ടെണ്ണലിന്റെ തുടക്കത്തില്‍ മോദി എതിരാളിയായ അജയ് റായ്യേക്കാള്‍ പിന്നിലായിരുന്നു.
? വയസിലും പ്രായം തളര്‍ത്താത്ത പോരാട്ട വീര്യത്തോടെ ശരദ്പവാര്‍ . പാര്‍ട്ടിയും ചിഹ്നവും നഷ്ടമായിടത്തുനിന്ന് മത്സരിച്ച 10 സീറ്റുകളില്‍ എട്ടിലും ജയിച്ചു കയറി ശരദ്പവാര്‍ സഖ്യം. അദ്ദേഹത്തിന്റെ അനന്തരവന്‍ അജിത് പവാര്‍ ഉള്‍പ്പെടെ ശത്രുപക്ഷത്ത് അണിനിരന്നപ്പോഴും വിജയിക്കുമെന്ന ശുഭപ്രതീക്ഷയോടെ അദ്ദേഹം പ്രവര്‍ത്തിച്ചു.
?എക്സിറ്റ് പോളുകളുടെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെട്ട് തിരഞ്ഞെടുപ്പ് ഫലങ്ങള്‍. എന്‍ഡിഎയെ തുണയ്ക്കുന്നതായിരുന്നു ഒട്ടുമിക്ക എക്സിറ്റ് പോളുകളും. ബിജെപിക്ക് നാനൂറ് സീറ്റുകളില്‍ കൂടുതല്‍ കിട്ടുമെന്ന് പ്രവചിച്ച എക്സിറ്റ് പോളുകളും ഉണ്ടായിരുന്നു. അതെല്ലാം അസ്ഥാനത്ത് ആക്കുന്നതാണ് ഇപ്പോഴത്തെ തിരഞ്ഞെടുപ്പ് ഫലം.
?കോണ്‍ഗ്രസിന്റെ കിഷോരി ലാല്‍ ബിജെപിയില്‍ നിന്നും സ്മൃതി ഇറാനിയില്‍ നിന്നും അമേഠിയെ 164331 വോട്ടിന്റെ വ്യക്തമായ ഭൂരിപക്ഷത്തില്‍ തിരിച്ചുപിടിച്ചു .ബിജെപിയോ, സ്മൃതി ഇറാനിയോ കിഷോരി ലാലിനെ ഒരു ഒത്ത എതിരാളിയായി കണക്കാക്കിയിരുന്നില്ല.
? കായികം ‘ ?
?ട്വന്റി20 ലോകകപ്പ് ക്രിക്കറ്റില്‍ അഫ്ഗാനിസ്ഥാന്‍ ഉഗാണ്ടയെ 125 റണ്‍സിന് തോല്‍പിച്ചു. ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാന്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 183 റണ്‍സെടുത്തു.
? മറുപടി ബാറ്റിംഗിനിറങ്ങിയ ഉഗാണ്ടക്ക് വെറും 58 റണ്‍സെടുക്കാനേ സാധിച്ചുള്ളു. മറ്റൊരു മത്സരത്തില്‍ നെതര്‍ലണ്ട്സ് നേപ്പാളിനെ 6 വിക്കറ്റിന് തോല്‍പിച്ചു.
ഷുഗര്‍-ഫ്രീ എന്ന ലേബലില്‍ പാക്ക് ചെയ്തു വരുന്ന ഭക്ഷണങ്ങളിലും പഞ്ചസാര അടങ്ങിയിട്ടുണ്ടെന്ന മുന്നറിയിപ്പുമായി ഐസിഎംആര്‍. ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യ കര്‍ശന നിബന്ധനകള്‍ മുന്നോട്ടു വെക്കുന്നുണ്ടെങ്കിലും ലേബല്‍ കണ്ട് ആരോഗ്യകരമാണെന്ന് കരുതി വാങ്ങുന്ന പല പാക്കറ്റ് ഭക്ഷണങ്ങളും അനാരോഗ്യകരമാണെന്ന് ഐസിഎംആര്‍ പുറത്തിറക്കിയ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.
ഷുഗര്‍-ഫ്രീ, നോ-കൊളസ്റ്റോള്‍ ടാഗുകളോടെ നിരവധി പാക്കറ്റ് ഭക്ഷണങ്ങളാണ് ദിവസം തോറും വിപണിയില്‍ ഇറങ്ങുന്നത്. എന്നാല്‍ ഇവയില്‍ കൊഴുപ്പിന്റെയും പഞ്ചസാരയുടെയും അളവ് കൂടുതലായിരിക്കും. ഇത്തരം ഭക്ഷണങ്ങളിലെ ലേബലില്‍ ഉയര്‍ന്ന കലോറിയും ഗ്ലൈസെമിക് സുചികയും സൂചിപ്പിക്കണമെന്നും ഐസിഎംആര്‍ മാര്‍ഗനിര്‍ദേശത്തില്‍ വ്യക്തമാക്കുന്നു.
വെറും 10 ശതമാനം പഴച്ചാര്‍ മാത്രമാണ് യഥാര്‍ഥ ഫ്രഷ് ജ്യൂസ് എന്ന് പറഞ്ഞ് വിപണിയില്‍ ഇറക്കുന്ന പാനീയങ്ങളില്‍ അടങ്ങിയിരിക്കുന്നത്. കൂടാതെ നോ-കൊളസ്‌ട്രോള്‍ അഥവ ഹൃദയാരോഗ്യത്തിന് മികച്ചതെന്ന് പറയുന്ന ലേബലുകളില്‍ പുറത്തിറങ്ങുന്ന ഭക്ഷണങ്ങളില്‍ 100 ശതമാനം കൊഴുപ്പ് അടങ്ങിയിട്ടുണ്ടാവമെന്നും മാര്‍ഗനിര്‍ദേശത്തില്‍ കൂട്ടിച്ചേര്‍ക്കുന്നു. ഭക്ഷണത്തിന്റെ പേര്, ബ്രാന്‍ഡിന്റെ പേര്, ചേരുവകളുടെ പട്ടിക, കാലാവധി, അലര്‍ജന്‍ ഡിക്ലറേഷന്‍ എന്നിവ ഒരു ലേബലില്‍ ഉണ്ടാവമെന്നും ഐസിഎംആര്‍ മാര്‍ഗനിര്‍ദേശത്തില്‍ വിശദീകരിച്ചു.
ശാസ്താംകോട്ട.പരിസ്ഥിതിദിനാചരണത്തിൻ്റെ ഭാഗമായി മൈനാഗപ്പള്ളി കവിത ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ കുന്നത്തൂർ താലൂക്കിലെ യു.പി. വിഭാഗം വിദ്യാർത്ഥികൾക്കായി പരിസ്ഥിതി ക്വിസ് മത്സരം ഇന്ന് നടക്കും
ഒരു സ്‌കൂളിൽ നിന്നും മൂന്ന് കുട്ടികൾക്ക് വീതം പങ്കെടുക്കാം. മൂന്നു പേർക്കും കൂടി ലഭിക്കുന്ന ആകെ മാർക്ക് കണക്കുകൂട്ടിയാണ് സ്‌കൂൾ ചാമ്പ്യൻഷിപ്പ് നിർണ്ണയിക്കുന്നത്. കൂടുതൽ പോയിൻ്റ് നേടുന്ന കുട്ടികൾക്ക് വ്യക്തിഗത ചാമ്പ്യൻഷിപ്പും ക്യാഷ് അവാർഡും നൽകും.
പ്രമുഖ പരിസ്ഥിതി പ്രവർത്തകനും ശാസ്താംകോട്ട തടാകസംരക്ഷണ സമിതി ചെയർമാനുമായിരുന്ന കെ. കരുണാകരൻപിള്ളയുടെ സ്‌മരണാർത്ഥമാണ് മത്സരം സംഘടിപ്പിച്ചിട്ടുള്ളത്. തടാകസംരക്ഷണ സമിതി ചെയർമാൻ എസ്. ബാബുജി മത്സരം ഉദ്ഘാടനം ചെയ്‌തുകൊണ്ട് പരിസ്ഥിതി സന്ദേശം നൽകും. ആര്‍ മദനമോഹന്‍ മോഡറേറ്ററാകും
ന്യൂഡെല്‍ഹി. കെജ്രിവാൾ ഇമ്പാക്റ്റ് ചലിക്കാതെ ഡൽഹി.മുഴുവൻ സീറ്റും ബിജെപി കൈക്കലാക്കിയതിൽ പതറി ആം ആദ്മി പാർട്ടി. പ്രതീക്ഷ വെച്ച മണ്ഡലങ്ങളിൽ പോലും കനത്ത പരാജയം.ജയിൽ ക്കാ ജവാബ് വോട്ട് സെ എന്ന പ്രചരണ വാക്യത്തിന് മറുപടി നൽകാതെ ഡൽഹി ജനം.പഞ്ചാബിലും സീറ്റ് നിലയിൽ താഴെ. ഹരിയാനയിൽ മത്സരിച്ച ഒരു സീറ്റിൽ പരാജയപ്പെട്ടു.
2014ഉം2019ഉം ഇത്തവണയും ആവർത്തിക്കുകയാണ് ഡൽഹിയിൽ. ഏഴുസീറ്റിലും ബിജെപിയുടെ ഏകാധിപത്യം. കഴിഞ്ഞ പൊതു തിരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് ഇത്തവണ പ്രതിപക്ഷം മാറ്റങ്ങൾ പരീക്ഷിച്ചെങ്കിലും ഫലമുണ്ടായില്ല. ഡൽഹി നിയമസഭയിൽ തുടർച്ചയായി വിജയം നേടുന്ന ആംഅദമി പാർട്ടി ഈ പൊതു തിരഞ്ഞെടുപ്പിൽ പ്രതീക്ഷ വച്ചിരുരുന്നു. ഒറ്റയ്ക്ക് മത്സരിക്കാതെ കോൺഗ്രസുമായി ചേർന്ന് ഇന്ത്യ മുന്നണി എന്ന നിലയിൽ ബിജെപിക്കെതിരെ പോരാട്ടരംഗത്തിറങ്ങി. ധാരണ പ്രകാരം നാലിടത്ത് ആം ആദ്മിയും മൂന്നിടത്ത് കോൺഗ്രസും ആയിരുന്നു മത്സരിച്ചത്. അരവിന്ദ് കേജ്രിവാൾ ജയിലിൽ പോയത് നേട്ടമാകുമെന്ന് വിചാരിച്ച ആംആദ്മിയുടെ കണക്ക്കൂട്ടലും പിഴച്ചു.
ജയിൽ കാ ജവാബ് വോട്ട് സെ എന്ന പ്രചാരണ മുദ്രാവാക്യം ഒരിടത്തും ഏറ്റില്ല.ജയിലിൽ നിന്ന് ഇടക്കാല ജാമ്യം ലഭിച്ച പുറത്തെത്തിയ കേജീരിവാളിന്റെ ഇംപാക്ടും നേരിയ ചലനം പോലും ഒരു സീറ്റിലും സൃഷ്ടിച്ചില്ല.കേജ്രിവാൾ റാലികളിൽ കണ്ട ജനക്കൂട്ടത്തെ വോട്ട് ആക്കി മാറ്റാനും പാർട്ടിക്ക് കഴിഞ്ഞില്ല. ഡൽഹി പുറത്ത് പാർട്ടി ഭരിക്കുന്ന പഞ്ചാബിലും വെറും മൂന്ന് സീറ്റുകൾ മാത്രം ആണ് ലഭിച്ചത്.ഇന്ത്യ സഖ്യത്തിന്റെ ഭാഗമായി ഹരിയാനയിലെ കുരുക്ഷേത്രയിൽ മത്സരിച്ചെങ്കിലും അവിടെയും പരാജയപ്പെട്ടു.പൊതു തെരഞ്ഞെടുപ്പിലെ പരാജയത്തിന്റെ കാരണം വിശദീകരിക്കുവാൻ കൂടി പാർട്ടിക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. അഴിമതി ആരോപണങ്ങളാണ് തിരിച്ചടിയായത്.രണ്ടു സംസ്ഥാനങ്ങളിലെ നിയമസഭയിൽ ആധിപത്യമുള്ള ആംആദ്മിക്ക് ലോക്സഭയിൽ ഇതുവരെയും മുന്നേറ്റം ഉണ്ടായിട്ടില്ല.കേന്ദ്ര ഏജൻസികളുടെ വേട്ടയാടൽ ആംആദ്മി പ്രചാരണത്തിൻ്റെ കേന്ദ്രബിന്ദുവായി.ബിജെപിയാകട്ടെ, കെജ്‌രിവാൾ സർക്കാരിനുള്ളിലെ അഴിമതി ആരോപണങ്ങൾക്ക് ഊന്നൽ നൽകി.ബിജെപിയുടെ പ്രചരണം ഒരുതരത്തിൽ ഫലം കണ്ടു. ചുരുക്കിപ്പറഞ്ഞാൽ കെജരിവാളിന്റെ 21 ദിവസങ്ങൾ പാഴായി എന്നർത്ഥം.