ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഇപ്പോഴും ആറ്റിങ്ങല്‍ മണ്ഡലത്തില്‍ അനിശ്ചിതത്വം തുടരുന്ന കാഴ്ചയാണ് ഇത്തവണ ഉണ്ടായത്. തുടക്കത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയും സിറ്റിങ് എംപിയുമായ അടൂര്‍ പ്രകാശ് മുന്നിട്ടുനിന്നിരുന്ന മണ്ഡലത്തില്‍ നിമിഷങ്ങള്‍ക്കകം എല്‍ഡിഎഫിന്റെ വി. ജോയ് ലീഡ് തിരിച്ചുപിടിക്കുന്ന കാഴ്ചയാണുണ്ടായത്. ഒന്നും രണ്ടും സ്ഥാനക്കാരേക്കാള്‍ അധികം പിന്നിലല്ലാതെ കേന്ദ്രമന്ത്രി കൂടിയായ ബിജെപിയുടെ വി. മുരളീധരന്‍ കടുത്ത പോരാട്ടമാണ് കാഴ്ചവെച്ചത്. ഇങ്ങനെ ആര്‍ക്കും വ്യക്തമായ സാധ്യത നല്‍കാതെ, അല്ലെങ്കില്‍ മൂന്നുപേര്‍ക്കും ഒരുപോലെ സാധ്യത കല്‍പിക്കുന്ന തരത്തിലാണ് ആറ്റിങ്ങല്‍ മണ്ഡലത്തിലെ വോട്ടെണ്ണല്‍ കുതിച്ചത്.
ഒടുവില്‍ ലഭിക്കുന്ന വിവരമനുസരിച്ച് അടൂര്‍ പ്രകാശ് 1708 വോട്ടിന് ലീഡ് ചെയ്യുകയാണ്. വോട്ടെണ്ണല്‍ അവസാനത്തോടടുക്കുമ്പോള്‍ ആറ്റിങ്ങല്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കുന്ന കാഴ്ചയാണുണ്ടായിട്ടുള്ളത്.
ഫോട്ടോഫിനിഷില്‍ ആറ്റിങ്ങലില്‍ അടൂര്‍പ്രകാശ് വിജയത്തിലേക്ക്…..
തുഴയെറിഞ്ഞ് തീരമണഞ്ഞ് തരൂർ
തിരുവനന്തപുരം: ഒരു ഘട്ടത്തിൽ പരാജയത്തിൻ്റെ നടുക്കടലിൽ മുങ്ങാൻ തുടങ്ങിയ തരൂർ ഒടുവിൽ തുഴയെറിഞ്ഞ് തീരം അണഞ്ഞു. കേരളത്തെ ആകാംഷയുടെ കൊടുമുടിയിൽ നിർത്തിയ വോട്ടെണ്ണലാണ് തലസ്ഥാനത്ത് കണ്ടത്. ഒരു സന്ദർഭത്തിൽ 23000 ത്തിലേറെ വോട്ടിന് മുന്നേറിയ എൻ ഡി എ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിനെ തീരദേശ വോട്ടിന്‍റെ കരുത്തിലാണ് തരൂർ പിന്നിലാക്കിയത്. പിന്നീട് ക്രമാനുഗതമായി ലീഡ് വർധിപ്പിച്ച തരൂർ
പതിനയ്യായിരത്തിലേറെ വോട്ടിന് മുന്നിലായി.
ഓരോ ഘട്ടത്തിലും വോട്ട് നില മാറി മറിയുന്ന സ്ഥിതിയാണ് അനന്തപുരിയിൽ കണ്ടത്. പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിയപ്പോള്‍ രാജീവ് ചന്ദ്രശേഖറായിരുന്നു മുന്നിൽ. എന്നാല്‍, ഇവിഎമ്മിലെ വോട്ട് എണ്ണി തുടങ്ങിയപ്പോള്‍ ശശി തരൂര്‍ മുന്നിലേക്ക് പോയി. പക്ഷേ, ലീഡ് നില കുത്തനെ ഉയര്‍ത്താൻ ശശി തരൂരിന് ആദ്യഘട്ടത്തിൽ സാധിച്ചില്ല. പിന്നീട് രാജീവ് ചന്ദ്രശേഖറിന്‍റെ മുന്നേറ്റമാണ് കണ്ടത്. 23000 വരെ ലീഡ് ഉയര്‍ത്താൻ രാജീവ് ചന്ദ്രശേഖറിന് കഴിഞ്ഞിരുന്നു. എന്നാൽ അവസാന ലാപ്പിൽ തരുർ തുഴയെറിഞ്ഞ് നില മെച്ചപ്പെടുത്തി നാലാമൂഴത്തിന് വിജയ കൊടിനാട്ടി.തലസ്ഥാനത്തിൻ്റെ തലപ്പൊക്കത്തിൽ തരൂർ എത്തുമ്പോൾ പ്രതീക്ഷകൾ തകിടം മറിഞ്ഞ് എൻ ഡി എ ക്യാമ്പ് നിരാശയുടെ കയത്തിലാണ്.
ആൽഫാ ജെയിംസ് നിര്യാതനായി
ശാസ്താംകോട്ട .വ്യാപാരി വ്യവസായി ഏകോപന സമിതി.. ശാസ്താംകോട്ട യൂണിറ്റിൻ്റെ മുൻ ജനറൽ സെക്രട്ടറിയും ആൽഫാസ്റ്റുഡിയോ ഉടമയുമായ ആൽഫാ ജെയിംസ് (71)നിര്യാതനായി. റെഡ്ക്രോസ് ഭാരവാഹിയായിരുന്നു. സിനിമകളിൽ അഭിനയിക്കുകയും ക്യാമറാമാൻ ആയി പ്രവർത്തിക്കുകയും ചെയ്തു മാക്ട അംഗമാണ്. സംസ്കാരം നാളെ (5-6) നാലിന് സെൻ്റ് തോമസ് ദേവാലയത്തിൽ
ഭാര്യ. വൽസല മക്കൾ. ജിനു, ജിഷ
മരുമക്കൾ. ജോസഫ്, സാജൻ
തോൽവിയുടെ റിക്കാഡിൽ കെ.മുരളീധരന് ഹാട്രിക്ക്
തൃശ്ശൂര്‍: കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളില്‍ തോല്‍വിയുടെ റിക്കോര്‍ഡിൽ കെ മുരളീധരൻ ഒന്നാമൻ. ആറ് തവണയാണ് മുന്‍ കെ പി സി സി പ്രസിഡന്റായ മുരളി കേരളത്തില്‍ തോറ്റത്. രണ്ടു തവണ മൂന്നാം സ്ഥാനക്കാരുമായി. കെട്ടിവെച്ച കാശും പോയി. ഇത്തവണ തൃശ്ശൂരില്‍ തോറ്റ് മൂന്നാം സ്ഥാനത്തായതോടെ അക്കാര്യത്തില്‍ ഹാട്രിക്കും തികച്ചു.
ഏറ്റവും കൂടുതല്‍ തവണ തെരഞ്ഞെടുപ്പിനെ നേരിട്ട കേരളത്തിലെ കോണ്‍ഗ്രസ് നേതാവ് കെ മുരളീധരനാണ്.
13 തവണയാണ് മത്സരത്തിനിറങ്ങിയത്.
12 തെരഞ്ഞെടുപ്പുകളിൽ പോരിനിറങ്ങിയ കെ കരുണാകരനും ഉമ്മന്‍ചാണ്ടിയുമാണ് തൊട്ടു പിന്നില്‍. ഉമ്മന്‍ ചാണ്ടി എല്ലാ മത്സരത്തിലും ജയിച്ചു. കരുണാകരന്‍ രണ്ടു തവണ തോറ്റു. മുരളീധരന്‍ പകുതി തെരഞ്ഞെടുപ്പിലും തോറ്റു.
1996 ല്‍ കോഴിക്കോട് ലോകസഭാ തെരഞ്ഞെടുപ്പില്‍ എം പി വീരേന്ദ്രകുമാറിനോട് തോറ്റായിരുന്നു മുരളീധരന്റെ പരാജയ തുടക്കം. കെ കരുണാകരനും ആ തെരഞ്ഞെടുപ്പില്‍ വി വി രാഘവനോട് തൃശ്ശൂരില്‍ തോറ്റു. അച്ഛനും മകനും തോറ്റ തെരഞ്ഞെടുപ്പ് എന്ന പ്രത്യേകത. 1998 ല്‍ മണ്ഡലം മാറി മുരളീധരന്‍ തൃശ്ശൂരിലെത്തി. വി വി രാഘവന്‍ ജയം ആവര്‍ത്തിച്ചു. അച്ഛനേയും മകനേയും തോല്‍പിച്ച ആളെന്ന പേരും വിവി രാഘവൻ സ്വന്തമാക്കി.
കെ പി സി സി പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞ് ആന്റണി മന്ത്രി സഭയില്‍ അംഗമായ മുരളി, നിയമസസഭാംഗമാകാന്‍ ഉപതെരഞ്ഞെടുപ്പിനെ നേരിട്ടു. വടക്കേഞ്ചേരിയില്‍ കോണ്‍ഗ്രസിന്റെ കുത്തക സീറ്റില്‍ നിലവിലെ എംഎല്‍എ യെ രാജിവെപ്പിച്ചു. മത്സരത്തില്‍ എ സി മൊയ്തീനോട് തോറ്റു. മന്ത്രിയാകാന്‍ മത്സരിച്ച് തോല്‍ക്കുന്ന ആദ്യ ആളെന്ന പേരും സ്വന്തമാക്കി. രണ്ടു വര്‍ഷത്തിനു ശേഷം കൊടുവള്ളിയില്‍ പി ടി റഹീമിനോടും തോറ്റു.
2009 ല്‍ വയനാട് ലോകസഭ മണ്ഡലത്തില്‍ മത്സരിച്ചപ്പോള്‍ കോണ്‍ഗ്രസ് ആയിരുന്നില്ല. എന്‍സിപി സ്ഥാനാര്‍ത്ഥിയായിരുന്നു. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി എം എ ഷാനവാസ് 4.10 ലക്ഷം വോട്ടു നേടി ജയിച്ചപ്പോള്‍ ഒരു ലക്ഷം വോട്ടു പോലും കിട്ടാതെ മുരളി മൂന്നാം സ്ഥാനത്തായി. കെട്ടിവെച്ച കാശും പോയി. അവസാന തോല്‍വി നേമത്തായിരുന്നു. ബിജെപി തോല്‍പ്പിക്കുമെന്ന് പറഞ്ഞ് എത്തിയെങ്കിലും മൂന്നാമനായി കെട്ടിവെച്ച കാശ് നഷ്ടപ്പെടുത്തി.
മൂന്നുതവണ കോഴിക്കോട് ലോകസഭയിലും രണ്ടു തവണ വട്ടിയൂര്‍ക്കാവ് നിയമസഭയിലും കഴിഞ്ഞതവണ വടകര ലോകസഭയിലുമാണ് മുരളീധരന്റെ വിജയം
ഇന്‍ഡോറില്‍ നോട്ടക്ക് ലഭിച്ചത് 1,81,000 വോട്ട്
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ബിജെപിയില്‍ ചേര്‍ന്നതിനെ തുടര്‍ന്ന് മത്സരിക്കാന്‍ ആളില്ലാതായ മധ്യപ്രദേശിലെ ഇന്‍ഡോറില്‍ താരമായി ‘നോട്ട’. ബിജെപി സ്ഥാനാര്‍ഥി 10 ലക്ഷത്തിലധികം വോട്ട് നേടിയ മണ്ഡലത്തില്‍ തൊട്ടു പുറകെ ഏറ്റവും കൂടുതല്‍ വോട്ട് നോട്ടയ്ക്കാണ്. ബിജെപി സ്ഥാനാര്‍ഥിയായ ശങ്കര്‍ ലാല്‍വാനി 10.10 ലക്ഷം വോട്ട് നേടിയപ്പോള്‍ തൊട്ട് പുറകെ ഏറ്റവും കൂടുതല്‍ വോട്ടുകള്‍ നേടിയത് സ്ഥാനാര്‍ഥികളല്ല, നോട്ടയാണ്. 1.81 ലക്ഷമാണ് നോട്ടയ്ക്ക് കിട്ടിയ വോട്ടുകള്‍. 8.29 ലക്ഷത്തിന്റെ ലീഡ് ഈ മണ്ഡലത്തില്‍ ബിജെപിക്കുണ്ടെങ്കിലും ഇത്രയും കൂടുതല്‍ വോട്ട് നോട്ടയ്ക്ക് ലഭിച്ചതാണ് ഈ തിരഞ്ഞെടുപ്പ് ഫലത്തില്‍ ഇന്‍ഡോറിനെ വേറിട്ടുനിര്‍ത്തുന്നത്.
കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായ അക്ഷയ് കാന്തി ബാം പാര്‍ട്ടി വിട്ട് നാമനിര്‍ദേശ പത്രിക പിന്‍വലിച്ച് ബിജെപിയില്‍ ചേര്‍ന്നതാണ് പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കിയത്. തുടര്‍ന്ന് മണ്ഡലത്തിലെ വോട്ടര്‍മാരോട് നോട്ടക്ക് വോട്ട് ചെയ്യാന്‍ പാര്‍ട്ടി ആവശ്യപ്പെട്ടിരുന്നു. ഇതോടെയാണ് നോട്ട കുതിച്ചുയര്‍ന്നത്. കഴിഞ്ഞ 35 വര്‍ഷത്തിനിടെ ഒരിക്കല്‍ പോലും ഇന്‍ഡോര്‍ ലോക്‌സഭ മണ്ഡലത്തില്‍ കോണ്‍ഗ്രസ് വിജയിച്ചിട്ടില്ല. ഇതാദ്യമായി സ്ഥാനാര്‍ഥിയെ പോലും നിര്‍ത്താനാവാത്ത സ്ഥിതി വന്നു. പാര്‍ട്ടി ചിഹ്നത്തില്‍ മറ്റൊരു സ്ഥാനാര്‍ഥിയെ മത്സരിപ്പിക്കാനുള്ള നീക്കം ഹൈകോടതി തടഞ്ഞതോടെ നോട്ടയെ ആശ്രയിക്കുകയായിരുന്നു. ബിജെപി സ്ഥാനാര്‍ഥിയുടെ എതിരാളികളായ മറ്റ് 13 പേരും ദുര്‍ബലരാണെന്ന വിലയിരുത്തലിനെത്തുടര്‍ന്ന് നോട്ടക്ക് വോട്ട് നല്‍കാനുള്ള ആഹ്വാനം ചെയ്യാന്‍ കോണ്‍ഗ്രസ് സ്വീകരിക്കുകയായിരുന്നു. മറ്റ് 13 സ്ഥാനാര്‍ഥികള്‍ക്കും 50,000 ത്തില്‍ താഴെയായിരുന്നു വോട്ട്.
സുരേഷ് ഗോപിയുടെ വിജയം….ആശംസകളുമായി മലയാള സിനിമാ ലോകവും
തൃശൂരില്‍ അട്ടിമറി വിജയമുറപ്പിച്ച എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിക്ക് ആശംസകളുമായി മലയാള സിനിമാ ലോകവും. സിനിമ മേഖലയിലുള്ള നിരവധി പേരാണ് സുരേഷ് ഗോപിക്ക് ആശംസകളുമായി രംഗത്തെത്തിയിട്ടുള്ളത്. ജ്യോതികൃഷ്ണ, മുക്ത, ഭാമ, സുധീര്‍ തുടങ്ങി നിരവധി താരങ്ങളാണ് സമൂഹ മാധ്യമങ്ങളിലൂടെ സുരേഷ് ഗോപിക്ക് ആശംസകള്‍ അറിയിച്ചത്. കൊല്ലത്തെ തോല്‍വിക്കിടയിലും സുരേഷ് ഗോപിയെ കാണാന്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയും നടനുമായ കൃഷ്ണകുമാറും എത്തിയിരുന്നു. കൃഷ്ണകുമാറും ഭാര്യയും സുരേഷ് ഗോപിയുടെ വീട്ടിലെത്തി അഭിനന്ദനം അറിയിച്ചു.
പടിഞ്ഞാറെ കല്ലട ഗ്രാമ പഞ്ചായത്തംഗം സിന്ധുവിന് നാടിന്റെ അശ്രുപൂജ
പടിഞ്ഞാറെ കല്ലട:പടിഞ്ഞാറെ കല്ലട ഗ്രാമ പഞ്ചായത്ത് നടുവിലക്കര എട്ടാം വാർഡ് മെമ്പർ നടുവിലക്കര പുറത്ത്മുറി കിഴക്കതിൽ സുരേഷ് ബാബുവിന്റെ ഭാര്യ സിന്ധു (43)നിര്യാതയായി.അർബുദബാധയെ തുടർന്ന് ചികിത്സയിൽ കഴിയവേ ചൊവ്വാഴ്ച പുലർച്ചെ 1.30 ഓടെ വീട്ടിൽ വച്ചാണ് അന്ത്യം സംഭവിച്ചത്.രാവിലെ 11.30 ഓടെ പഞ്ചായത്ത് ഓഫീസിലെത്തിച്ച് മൃതദേഹം പൊതുദർശനത്തിനു വച്ചു.സഹപ്രവർത്തകരും ജീവനക്കാരുമുൾപ്പെടെ നിരവധിയാളുകൾ അന്തിമോപചാരം അർപ്പിച്ചു.പിന്നീട് വീട്ടിലേക്ക് കൊണ്ടുപോയ മൃതദേഹം ഉച്ചയോടെ സംസ്ക്കരിച്ചു.രാഷ്ട്രീയ – സാമൂഹിക-സാംസ്ക്കാരിക രംഗത്തെ നിരവധി പ്രമുഖരും നാട്ടുകാരും അന്ത്യാഞ്ജലി അർപ്പിക്കാനെത്തിയിരുന്നു.കോവൂർ കുഞ്ഞുമോൻ എംഎൽഎ,പഞ്ചായത്ത് പ്രസിഡന്റ് ഡോ.സി ഉണ്ണികൃഷ്ണൻ ഉൾപ്പെടെയുള്ളവരും അന്തിമോപചാരം അർപ്പിച്ചു.മക്കൾ
:ആകാശ്.എസ്.ബാബു,ആദർശ്.എസ്.ബാബു.
ഇഞ്ചോടിഞ്ച്പോരാട്ടത്തിനൊടുവിൽ മാവേലിക്കരയിൽ കൊടിക്കുന്നിൽ തന്നെയോ ?
മാവേലിക്കര:ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിൽ
മാവേലിക്കരയിൽ സിറ്റിങ് എം.പി കൊടിക്കുന്നിൽ സുരേഷിന്റെ ലീഡ് ഉയരുന്നു.മുഖ്യ എതിരാളി എൽഡിഎഫിലെ സി.എ അരുൺ കുമാറിനെക്കാൾ പതിനായിരത്തിന് പുറത്ത് വോട്ടിന്റെ ലീഡാണ് കൊടിക്കുന്നിലിന് നിലവിലുള്ളത്.ഇനി 50000 ത്തോളം വോട്ടുകളുടെ ഫലമാണ് വരാനുള്ളതെന്നാണ് അറിയുന്നത്.രാവിലെ പോസ്റ്റൽ വോട്ടുകൾ എണ്ണുമ്പോൾ സി.എ അരുൺ കുമാറിനായിരുന്നു ലീഡ്.എന്നാൽ പിന്നീടിത് മാറി മറിഞ്ഞു.ഇ.വി.എം എണ്ണുമ്പോൾ ഇടയ്ക്കിടെ കൊടിക്കുന്നിലും അരുണും ഒപ്പത്തിനൊപ്പം എത്തിയ കാഴ്ചയും കൊടിക്കുന്നിൽ താഴേക്ക് പോയതും കാണാമായിരുന്നു.ഇതിനാൽ യുഡിഎഫ് ക്യാമ്പുകൾ ആശങ്കയിലാകുകയും എൽഡിഎഫ്
ക്യാമ്പുകളിൽ വിജയ പ്രതീക്ഷ ഉയരുകയും ചെയ്തിരുന്നു. എന്നാൽ ഉച്ചയ്ക്ക് ഒരു മണിയോടെ യുഡിഎഫ് ക്യാമ്പുകൾക്ക് ആവേശം പകർന്ന് കൊടിക്കുന്നിലിന്റെ ലീഡ് നില കുതിച്ചുയരുകയായിരുന്നു.ഇനിയത് താഴേക്ക് പോകില്ലെന്ന ആത്മവിശ്വാസത്തിലാണ് യുഡിഎഫ്.
ചിരി മായാതെ മടങ്ങൂ ടീച്ചർ..കെകെ രമയുടെ പോസ്റ്റ് ശ്രദ്ധേയം
വടകര. സംസ്ഥാനത്ത് ലോക്‌സഭവോട്ട് എണ്ണിത്തീരുമ്പോള്‍ യുഡിഎഫിന്റെ വിജയാഹ്‌ളാദശബ്ദഘോഷങ്ങളാണ് ഉയരുന്നത്. ഇടതിന്റെ തോല്‍വി ആത്മാര്‍ഥമായി ആഗ്രഹിച്ച ഇടതുപക്ഷംകൂടി വോട്ടുചെയ്ത തിരഞ്ഞെടുപ്പില്‍ വടകര പോരാട്ടത്തിന്റെ മണ്ണായി തിരിച്ചറിയുകയായിരുന്നു. വടകരയിലെ വിജയസൂചകങ്ങള്‍ തെളിഞ്ഞപ്പോഴേ പുറത്തുവന്ന കെകെ രമ എംഎല്‍എയുടെ ഫേസ് ബുക്ക് പോസ്റ്റ് ആണ് ശ്രദ്ധേയം. ടിപി ചന്ദ്രശേഖരന്റെ മണ്ണില്‍ കണക്കുചോദിച്ചാണ് പലതും പറയാതെ പറയുന്ന കത്ത്
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം;
ചിരി മായാതെ മടങ്ങൂ ടീച്ചർ..
മിണ്ടാനും ചിരിക്കാനും തൊടാനും ഉമ്മ വെക്കാനുമൊക്കെ ചിരി മായാത്ത മുഖം ബാക്കി വെക്കണം മനുഷ്യനെന്ന് അപാരമായി ആഗ്രഹിക്കുന്നവരുടെ നാടാണിത്…
ഇവിടുന്ന് മടങ്ങുമ്പോൾ അങ്ങനെയേ
മടങ്ങാവൂ..
മരിച്ച മനുഷ്യരേയും തോറ്റ മനുഷ്യരേയും ചേർത്തു പിടിച്ച നാടാണിത്.
മുറിഞ്ഞു തൂങ്ങിയതെല്ലാം ഉള്ളു പിടഞ്ഞു കൊണ്ട് തുന്നിച്ചേർത്ത നാടാണിത്. ഇന്നാട്ടിലെ നല്ല മനുഷ്യർക്ക് ആരെയും കളിയാക്കി വിടാനാവില്ല. ചേർത്തു പിടിച്ച് യാത്രയാക്കുകയാണ്…
രാഷ്ട്രീയം പറഞ്ഞ് നമുക്ക് മത്സരിക്കാവുന്ന വടകര ബാക്കിയുണ്ട് എന്ന പ്രതീക്ഷയോടെ മടങ്ങാൻ കഴിയുന്നതല്ലേ ഭാഗ്യം…
വരും തിരഞ്ഞെടുപ്പുകളിൽ മതമല്ല,
മനുഷ്യനാണ് ഇവിടെ പ്രവർത്തിക്കുക എന്ന പ്രതീക്ഷയോടെ ഇങ്ങോട്ടേക്ക് വരാൻ
ഇന്നാട് ബാക്കിയുണ്ട്..
സ്വന്തം,
കെ.കെ.രമ
എന്‍.കെ.പ്രേമചന്ദ്രന്റെ ലീഡ് ഒരു ലക്ഷത്തിനടുത്തേക്ക്
കൊല്ലം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കൊല്ലത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥി എന്‍.കെ.പ്രേമചന്ദ്രന്റെ ലീഡ് ഒരു ലക്ഷത്തിനടുത്തേക്ക്. നടന്‍ മുകേഷാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി.
വോട്ടെണ്ണലിന്റെ തുടക്കത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയാണ് മുന്നേറിയത്. എന്നാല്‍ അരമണിക്കൂര്‍ പിന്നിട്ടതോടെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പിന്നിലായി. പിന്നീട് പ്രേമചന്ദ്രന്‍ ലീഡ് കുത്തനെ ഉയര്‍ത്തി. ഒരു ലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിന് പ്രേമചന്ദ്രന്‍ ജയിക്കുമെന്നാണ് മുന്നണി പ്രതീക്ഷ.
2009ലെ തിരഞ്ഞെടുപ്പു മുതല്‍ യുഡിഎഫാണ് മണ്ഡലത്തില്‍ തുടര്‍ച്ചയായി വിജയിക്കുന്നത്. 2014ല്‍ കോണ്‍ഗ്രസ് ആര്‍സിപിക്ക് സീറ്റ് കൈമാറി. 2014, 2019 വര്‍ഷങ്ങളിലെ തിരഞ്ഞെടുപ്പില്‍ വിജയിച്ച എന്‍.കെ.പ്രേമചന്ദ്രന്‍ ഹാട്രിക് വിജയത്തിനായാണ് ഇത്തവണ ഇറങ്ങുന്നത്. എം.എ.ബേബിയും, ഇപ്പോഴത്തെ ധനമന്ത്രി കെ.എന്‍.ബാലഗോപാലും പ്രേമചന്ദ്രനോട് പരാജയപ്പെട്ടു. കഴിഞ്ഞ തവണ 1.48 ലക്ഷം വോട്ടിനാണ് എന്‍.കെ.പ്രേമചന്ദ്രന്‍ വിജയിച്ചത്.




































