അടൂർ. ഗവൺമെൻറ് ഹോസ്പിറ്റലിലെ മുൻ സൂപ്രണ്ട് ഡോ. സി. ജെയിംസ്, തറയിൽ (83) നിര്യാതനായി. സംസ്കാര ശുശ്രൂഷ ശനിയാഴ്ച 1.30 മണിക്ക് സ്വഭവനത്തിൽ ആരംഭിച്ച്, തുടർന്ന് മണക്കാല ശാലേം മാർത്തോമ പള്ളിയിൽ നടക്കും. ഭാര്യ: പരേതയായ മേരി ജെയിംസ്. മക്കൾ: ഡോ. ബിജു ജെയിംസ് (പത്തനംതിട്ട പോലീസ് സർജൻ), ഡോ. അശ്വതി മേരി ജെയിംസ്. മരുമക്കൾ: ഡോ. ക്രിസ്റ്റീന ജോർജ്ജ്, ഡോ. ലിനു എബ്രഹാം ജേക്കബ്. കൊച്ചുമക്കൾ: യോഹാൻ ബിജു ജയിംസ്, ദിയ സാറാ എബ്രഹാം, ധ്യാൻ ജെ. എബ്രഹാം മണ്ണേൽ.
യുജിസി നെറ്റ് പരീക്ഷ ചോദ്യപേപ്പർ ചോർന്നതായി സിബിഐ
ന്യൂഡെല്‍ഹി.യുജിസി നെറ്റ് പരീക്ഷ ചോദ്യപേപ്പർ ചോർന്നതായി സിബിഐ വൃത്തങ്ങൾ.പരീക്ഷയ്ക്ക് 48 മണിക്കൂർ മുൻപാണ് ചോദ്യപേപ്പർ ചോർന്നത്.ചോദ്യപേപ്പർ ആവശ്യക്കാർക്ക് 6 ലക്ഷം രൂപയ്ക്കാണ് വിറ്റതെന്നും സൂചന. ഡാർക്ക് വെബ് എൻക്രിപ്റ്റ് ചെയ്ത സമൂഹമാധ്യമങ്ങൾ വഴിയും ചോദ്യപേപ്പർ ചേർന്നതായി വിവരം.
അവയവദാതാക്കളായി നിരവധി പേര്‍ വിദേശത്തുപോയതായി അന്വേഷണത്തില്‍ കണ്ടെത്തി, മുഖ്യമന്ത്രി സഭയില്‍
തിരുവനന്തപുരം. അവയവദാതാക്കളായി നിരവധി പേര്‍ വിദേശത്തുപോയതായി അന്വേഷണത്തില്‍ കണ്ടെത്തിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ലഭിച്ച പരാതികളില്‍ വിശദമായ അന്വേഷണം തുടരുകയാണ്. സംസ്ഥാനത്തെ അവയവദാനത്തില്‍ ഇടനിലക്കാരെ വെളിപ്പെടുത്താത്തത് കാരണം നിയമനടപടി സ്വീകരിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്നും
ഓഡിറ്റിംഗ് ശക്തമാക്കിയിട്ടുണ്ടെന്നും മന്ത്രി വീണാജോര്‍ജ്ജ് പറഞ്ഞു. അവയവദാന രംഗത്ത് ശക്തമായ മാഫിയ പ്രവര്‍ത്തിക്കുന്നു എന്ന് രമേശ് ചെന്നിത്തല ആരോപിച്ചു
അന്താരാഷ്ട്ര അവയവക്കടത്തില്‍ നെടുമ്പാശ്ശേരിയിലും പൂജപ്പുരയിലും പരാതികള്‍ ലഭിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രയി പിണറായി വിജയന്‍. ഇതില്‍ വിശദമായ അന്വേഷണം നടന്നുവരുന്നു. നെടുമ്പാശ്ശേരി കേസില്‍ 13 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അവയവ കടത്തില്‍ അറസ്റ്റിലായ മുഖ്യപ്രതിയില്‍ നിന്ന് വലിയ തോതിലുള്ള സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്താന്‍ കഴിഞ്ഞു. അവയവ ദാതാക്കളായി നിരവധി പേര്‍ വിദേശത്ത് പോയതായി പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. അവയവ റാക്കറ്റുകളുടെ പ്രവര്‍ത്തനം തടയുന്നതിന് ശക്തമായ നിരീക്ഷണം ഏര്‍പ്പെടുത്തി
സംസ്ഥാനത്തെ അവയവദാനത്തില്‍ ഇടനിലക്കാരെ സംബന്ധിച്ച് സര്‍ക്കാരിന്റെ മുന്‍പില്‍ പരാതിയായി ലഭിച്ചിട്ടില്ലെന്ന് ആരോഗ്യമന്ത്രി വീണാജോര്‍ജ്. വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ കെ സോട്ടോ ഓഡിറ്റ് നടത്തി. ഇതുവരെ പിഴവ് കണ്ടെത്തിയിട്ടില്ലെന്നും ഏതെങ്കിലും തരത്തില്‍ പിഴവ് കണ്ടെത്തിയാല്‍ നടപടി സ്വീകരിക്കുമെന്നും മന്ത്രി വീണാജോര്‍ജ്്
അവയവ മാഫിയ വാര്‍ത്തകള്‍ പലതും പൊടിപ്പും തൊങ്ങലും ഉള്ളതാണെന്നും വാര്‍ത്തകളുടെ പശ്ചാത്തലത്തില്‍ അവയവ ദാതാവിനെ കിട്ടാത്ത അവസ്ഥയാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍.
അവയവദാനരംഗത്ത് മാഫിയ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു. ഓരോ ആശുപത്രിയിലും നടക്കുന്ന അവയവ ദാനത്തിന്റെ കണക്കുകള്‍ വെബ്‌സൈറ്റില്‍ അപ്ലോഡ് ചെയ്യണമെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും ഓഡിറ്റിംഗ് ശക്തമാക്കിയിട്ടുണ്ടെന്നും മന്ത്രി വീണാ ജോര്‍ജ്ജ് പറഞ്ഞു.
വെള്ളാപ്പള്ളി ആർഎസ്എസിന് ഒളിസേവ നടത്തുന്നു, സുപ്രഭാതം
കോഴിക്കോട്. എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷവിമർശനവുമായി സമസ്ത മുഖപത്രം. വെള്ളാപ്പള്ളി ആർഎസ്എസിന് വേണ്ടി ഒളിസേവ നടത്തുന്നുവെന്നാണ് സുപ്രഭാതം പത്രത്തിലെ എഡിറ്റോറിയൽ. വെള്ളാപ്പള്ളി നടേശൻ മുൻപു നടത്തിയ പരാമർശങ്ങൾ ചൂണ്ടിക്കാട്ടിയാണ് വിമർശനം.
സംഘപരിവാറിന്റെ അജണ്ട നടപ്പിലാക്കാൻ വെള്ളാപ്പള്ളി നടേശൻ ശ്രമിക്കുന്നുവെന്നാണ് സമസ്താ മുഖപത്രത്തിലെ രൂക്ഷവിമർശനം. രാജ്യസഭയിലെ മുസ്ലിം പ്രാതിനിധ്യത്തിന്റെ കണക്കെടുക്കുന്ന വെള്ളാപ്പള്ളി, സംസ്ഥാനത്തെ ലോക്സഭാംഗങ്ങളുടെ കണക്കുകൂടി പരിശോധിക്കണം. ഈഴവരുടെ അവകാശങ്ങൾ ന്യൂനപക്ഷങ്ങൾ തട്ടിയെടുക്കുന്നു എന്ന വാദം തെളിയിക്കാനുള്ള ബാധ്യത വെള്ളാപ്പള്ളിക്ക് ഉണ്ടെന്നും എഡിറ്റോറിയലിൽ പറയുന്നു.
മൈക്രോ ഫിനാൻസ് കേസിൽ നിന്ന് വെള്ളാപ്പള്ളി ഊരി പോന്നത് എങ്ങനെയാണേന്നും മറ്റൊരു ചോദ്യം. വെള്ളാപ്പള്ളി പറയുന്നത് അനുസരിച്ചല്ല ഈഴവർ വോട്ട് ചെയ്യുന്നതെന്ന വസ്തുത ഇടതുസർക്കാർ മനസ്സിലാക്കണം. യുഡിഎഫ് നേതൃത്വം തുടരുന്ന മൗനം അപകടകരമാണെന്നും എഡിറ്റോറിയലിലുണ്ട്. ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെയാണ് സംസ്ഥാന സർക്കാരിന്റേത് ന്യൂനപക്ഷ പ്രീണനം എന്ന ആരോപണവുമായി വെള്ളാപ്പള്ളി നടേശൻ രംഗത്ത് എത്തിയത്.
സ്വർണ്ണം വീണ്ടും കുതിയ്ക്കുന്നു; ഇന്ന് പവന് 600 രൂപ വർധന
തിരുവനന്തപുരം:
സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധനവ്. പവന് 600 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 53,720 രൂപയിലെത്തി
ഗ്രാമിന് 75 രൂപ വർധിച്ച് 6715 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. കഴിഞ്ഞ മാസം 20ന് 55,120 രൂപയായി ഉയർന്ന് സ്വർണവില പുതിയ റെക്കോർഡ് കുറിച്ചിരുന്നു.
തുടർന്ന് നാലു ദിവസത്തിനിടെ പവന് രണ്ടായിരം രൂപ കുറഞ്ഞ ശേഷം ഏറിയും കുറഞ്ഞും നിൽക്കുകയാണ് സ്വർണവില.
കുടിശ്ശിക ,അട്ടപ്പാടി സ്‌കൂളിലെ ഫ്യൂസ് ഊരി കെഎസ്ഇബി
അട്ടപ്പാടി.കുടിശ്ശിക അടക്കാത്തതിനാല്‍ സ്‌കൂളിലെ ഫ്യൂസൂരി കെഎസ്ഇബി.അട്ടപ്പാടിയിലെ ഏറ്റവും കൂടുതല്‍ കുട്ടികള്‍ പഠിക്കുന്ന അഗളി ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളിലെ ഫ്യൂസാണ് ഇന്ന് രാവിലെ അപ്രതീക്ഷിതമായി കെഎസ്ഇബി ഊരിയത്,വൈദ്യുതി വിച്ഛേദിക്കപ്പെട്ടതോടെ പലക്ലാസുകളും പ്രതിസന്ധിയിലായി,ട്വന്റി ഫോര്‍ വാര്‍ത്ത പിന്നാലെ സ്‌കൂള്‍ അതികൃതരുടെ കത്ത് ലഭിച്ചാലുടന്‍ കണക്ഷന്‍ പുനസ്ഥാപിച്ച് നല്‍കാമെന്ന് മന്ത്രി കെ കൃഷ്ണന്‍കുട്ടി അറിയിച്ചു
ഇന്ന് രാവിലെ ക്ലാസുകള്‍ ആരംഭിച്ചതിന് തൊട്ടുപിന്നാലെയാണ് കെഎസ്ഇബി ഉദ്യോഗസ്ഥരെത്തി സ്‌കൂളിലെ ഫ്യൂസൂരിയത്,53201 രൂപയാണ് കുടിശ്ശികയായി നല്‍കാനുണ്ടായിരുന്നത്,ഉദ്യോഗസ്ഥര്‍ വന്ന് ഫ്യൂസൂരിയതോടെ പലക്ലാസുകളും ഇരുട്ടിലായി,ടാങ്കുകളിലേക്ക് വെളളം പമ്പ് ചെയ്യാന്‍ കഴിയാതെയായി..
ളിലാണ് ഈ ദുരവസ്ഥ,ഭൂരിഭാഗം കുട്ടികളും ആദിവാസി മേഖലയില്‍ നിന്നുളളവരാണ്,ട്വന്റി ഫോര്‍ വാര്‍ത്തക്ക് പിന്നാലെ വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടി വിഷയത്തില്‍ പ്രതികരിച്ചു,കെഎസ്ഇബിക്ക് പരിമിതികളുളളതുകൊണ്ടാണ് വലിയ കുടിശ്ശികയുളള സ്ഥലങ്ങളിലെ ഫ്യൂസ് ഊരേണ്ടി വരുന്നതെന്നും സ്‌കൂള്‍ അതികൃതര്‍ എന്ന് ബില്ലടക്കാമെന്ന് കാണിച്ച് കത്ത് നല്‍കിയാലുടന്‍ പ്രശ്‌നം പരിഹരിക്കാമെന്നും മന്ത്രി ഉറപ്പ് നല്‍കി
നേരത്തെയും കുടിശ്ശിക മൂലം ഫ്യൂസൂരിയപ്പോള്‍ അധ്യാപകര്‍ കയ്യില്‍ നിന്ന് പണമെടുത്താണ് ബില്ലടച്ചത്
തൊട്ടാല്‍ പൊള്ളും പച്ചക്കറി,തീപിടിച്ച് തക്കാളി
തിരുവനന്തപുരം . സംസ്ഥാനത്ത് പച്ചക്കറി വില മാനം മുട്ടെ. തിരുവനന്തപുരം ജില്ലയിൽ തക്കാളിക്ക് ചില്ലറ വില്പനയിൽ വില നൂറിലേക്ക് കുതിച്ചെത്തി. വില വർധനയിൽ താളം തെറ്റിച്ച് സാധാരണക്കാരുടെ കുടുംബ ബജറ്റ്.
സംസ്ഥാനത്ത് പച്ചക്കറി വില വീണ്ടും കുതിച്ചുയരുന്നു. തക്കാളി വില വീണ്ടും സെഞ്ച്വറിയിലേക്ക് എത്തുന്നു. എറണാകുളം ജില്ലയിൽ തക്കാളിയുടെ വില നൂറു രൂപയിലെത്തി. കോഴിക്കോട് ജില്ലയിൽ തക്കാളിക്ക് ഈടാക്കുന്നത് 82 രൂപ. തിരുവനന്തപുരത്ത് ചാല മാർക്കറ്റിൽ ചില്ലറ വിൽപ്പനയിൽ തക്കാളി ഇന്നു വിറ്റത് 80 രൂപയ്ക്ക്.. അടുത്ത ദിവസങ്ങളിൽ വില നൂറിനോടുക്കമെന്നാണ് കച്ചവടക്കാർ പറയുന്നത്.
തക്കാളി മാത്രമല്ല ഒരു വീട്ടിലെ ആവശ്യം വേണ്ടി വരുന്ന പച്ചക്കറികൾക്കെല്ലാം വില കൂടുന്നുണ്ട്. ഇഞ്ചിക്ക് കിലോ 240 രൂപയായി.ബീൻസിനും നൽകണം ഒരു കിലോയ്ക്ക് 130. 25 രൂപ ഉണ്ടായിരുന്ന വഴുതനങ്ങ നാൽപ്പതിലെത്തി. 15 രൂപയായിരുന്ന പടവലത്തിന്റെ വില 25 ആയി ഉയർന്നു. 40 രൂപയായിരുന്ന കൈതച്ചക്ക അറുപതിലെത്തി. ഇതോടെ സാധാരണക്കാരന്റെ കുടുംബ ബജറ്റ് താളം തെറ്റിക്കുകയാണ് ഉയരുന്ന പഴം -പച്ചക്കറി വിലകൾ.
തമിഴ്നാട്, ഹോസ്ദുർഗ് എന്നിവിടങ്ങളിൽ ഉൽപ്പാദനം കുറഞ്ഞതും മഴക്കെടുതി മൂലം വിളകൾ നശിച്ചു പോകുന്നതുമാണ് വില കുത്തനെ ഉയരാൻ കാരണം.
യുവാവിനെ പോലീസാണെന്ന് പറഞ്ഞ് കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയി
തൃശൂർ. താന്യത്ത് യുവാവിനെ പോലീസാണെന്ന് പറഞ്ഞ് കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയി. മണിക്കൂറുകൾക്കകം സംഘത്തെ എറണാകുളം ജില്ലയിൽ നിന്ന് പോലീസ് പിടികൂടി. എറണാകുളം സ്വദേശികളായ ബിനിൽ, നിധീഷ്, ആന്റണി റോഷൻ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
പെരിങ്ങോട്ടുകര സ്വദേശി വാഴൂർ വീട്ടിൽ കൃഷ്ണദേവ്നെ ഇന്നലെ രാത്രി 10 മണിക്ക് വീട്ടിൽ നിന്നാണ് കാറിലെത്തിയ മൂന്നംഗ സംഘം തട്ടിക്കൊണ്ടു പോയത്. പോലീസുകാരാണെന്ന് പറഞ്ഞ് ബലമായി കാറിൽ കയറ്റി കൊണ്ട് പോകുകയായിരുന്നു എന്ന് പറയുന്നു. തുടർന്ന് വീട്ടുകാർ അന്തിക്കാട് പോലീസിൽ വിവരം അറിയിച്ചു. ഇവർ സഞ്ചരിച്ചിരുന്ന വാഹനം എറണാകുളം ഭാഗത്തേക്കാണ് പോയതെന്നുള്ള വിവരത്തിന്റെ അടിസ്ഥാനത്തിൽ മറ്റു സ്റേഷനുകളിലേക്ക് പോലീസ് വിവരം കൈമാറി. തുടർന്ന് പറവൂർ ഭാഗത്തു വച്ച് അവിടെ നിന്നുള്ള പോലീസ് സംഘമാണ് കാർ തടഞ്ഞ് പ്രതികളെ പിടികൂടി യുവാവിനെ രക്ഷിച്ചത്. വാഹനം വാടകക്കെടുത്തതുമായി ബന്ധപ്പെട്ട വിഷയമാണ് തട്ടിക്കൊണ്ടു പോകലിന് പിന്നിലെ കാരണമെന്ന് പോലീസ് പറഞ്ഞു.
പ്രോടൈം സ്പീക്കർ സ്ഥാനം, കൊടിക്കുന്നിലിനെ ഒഴിവാക്കിയതിൽ വിവാദം
ന്യൂഡെല്‍ഹി.പ്രോടൈം സ്പീക്കർ സ്ഥാനത്തേക്ക് പ്രതിപക്ഷ അംഗം കൊടിക്കുന്നിൽ സുരേഷിനെ ഒഴിവാക്കിയതിൽ വിവാദം. പദവിയിലേക്ക് തന്നെ പരിഗണിക്കാതിരുന്നത് രാഷ്ട്രീയ കാരണങ്ങൾ കൊണ്ടെന്ന് കൊടിക്കുന്നിൽ സുരേഷ് പ്രതികരിച്ചു . എട്ട് തവണ എംപിയായ കൊടിക്കുന്നിൽ സുരേഷിനെ ഒഴിവാക്കിയത് ഗൂഢ ഉദ്ദേശത്തോടെയാണെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലും വ്യക്തമാക്കി.
പ്രതിപക്ഷത്തിനു ഡെപ്യൂട്ടി സ്പീക്കർ സ്ഥാനം നൽകില്ല: നയം വ്യക്തമാക്കുകയാണ് കേന്ദ്രസർക്കാർ പ്രോ ടൈം സ്പീക്കർ ആയി ബിജെപി അംഗത്തെ തെരഞ്ഞെടുത്തതോടെ ഇക്കാര്യത്തിൽ നിലപാട് വ്യക്തമായി. 1998 മുതൽ ഒഡിഷയിലെ കട്ടക് മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ഭർതൃഹരി മഹ്താബ് ആണ് പ്രോ ടൈം സ്പീക്കർ.ജൂൺ 24ന് ലോക്സഭയിലെ അംഗങ്ങളുടെ സത്യപ്രതിജ്ഞയ്ക്കും 26ന് സ്പീക്കർ തിരഞ്ഞെടുപ്പിനും മഹ്താബ് മേല്‍നോട്ടം വഹിക്കും.. എട്ടുതവണ അംഗമായ കുടിക്കുന്നിൽ സുരേഷിനെ തഴഞ്ഞാണ് ബിജെപി അംഗത്തെ പ്രോ ടൈം സ്പീക്കറായി നിയമിച്ചത് .
മഹ്താബിനെ സഹായിക്കാൻ നിശ്ചയിച്ച പാനലിൽ കൊടിക്കുന്നിൽ സുരേഷിനെ ഉൾപ്പെടുത്തിയിട്ടുണ്ട്. ഡിഎംകെയുടെ ടി.ആർ.ബാലു, ബിജെപിയുടെ രാധാ മോഹൻ സിങ്, ഫഗ്ഗൻ സിങ് കുലസ്‌തെ, തൃണമൂൽ കോൺഗ്രസിന്റെ സുദീപ് ബന്ദ്യോപാധ്യായ എന്നിവരും പാനലിൽ ഉണ്ട്.
അരവിന്ദ് കേജരിവാളിൻ്റെ ജാമ്യത്തിന് ദില്ലി ഹൈക്കോടതിയുടെ താല്ക്കാലിക സ്റ്റേ
ന്യൂഡൽഹി: മദ്യനയ അഴിമതി കേസിൽ ജയിലിൽ കഴിയുന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിൻ്റെ ജാമ്യത്തിന് ദില്ലി ഹൈക്കോടതിയുടെ താല്ക്കാലിക സ്റ്റേ. ഇ ഡി യുടെ അപ്പീൽ തീർപ്പാക്കുന്നത് വരെയായിരിക്കും സ്റ്റേ. ഇ ഡി യുടെ അപ്പീൽ ഉടൻ കേൾക്കും. അതു കൊണ്ട് ഇന്ന് കേജരിവാളിന് ജയിലിൽ നിന്ന് പുറത്തിറങ്ങാനാകില്ല.
അറസ്റ്റിലായി ഇന്ന് മൂന്ന് മാസം തികയാനിരിക്കെയാണ് ഡൽഹി റോസ് അവന്യു കോടതി ഇന്നലെ ജാമ്യം അനുവദിച്ചത്. ജാമ്യത്തുകയായി ഒരു ലക്ഷം രൂപ കെട്ടിവെക്കണമെന്ന് കോടതി ഉത്തരവ് ഇട്ടിരുന്നു.
ജാമ്യം നൽകിയ ഉത്തരവ് റദ്ദാക്കണമെന്ന ഇ ഡി യുടെ ആവശ്യം കോടതി തള്ളിയതാണ്.ഇതിനെ തിരെയാണ് ഹൈക്കോടതിയെ ഇഡി സമീപിച്ചത്. നേരത്തെ ലോകസ്ഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കെജരിവാളിനു സുപ്രീം കോടതി 21 ദിവസത്തെ ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. ജാമ്യകാലാവധിക്ക് ശേഷം ജൂൺ രണ്ടിനാണ് കെജ്രിവാൾ തിഹാർ ജയിലിൽ തിരിച്ചെത്തിയത്.
അനധികൃതമായി ലൈസൻസ് നൽകാൻ എ.എ.പിയിലെ മുതിർന്ന നേതാക്കൾ കോടികൾ കൈക്കൂലി വാങ്ങിയെന്നും ഇത് ഗോവയിലും പഞ്ചാബിലും തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ചു എന്നതുമാണ് കെജ്രിവാളിനെതിരെയുള്ള കേസ്. മാർച്ച് 21നാണ് ഇ.ഡി കെജ്രിവാളിനെ അറസ്റ്റ് ചെയ്തത്.

































