വ്യത്യസ്ത വാഹനാപകടങ്ങളിലായി ഇന്ന് വിദ്യാര്‍ഥി ഉള്‍പ്പടെ അഞ്ചുപേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. കോഴിക്കോട് കൂടരഞ്ഞി കുളിരാമുട്ടിയില്‍ പിക്കപ്പ് വാന്‍ നിയന്ത്രണം വിട്ട് കടയിലേക്ക് പാഞ്ഞുകയറി മൂന്ന് പേരാണ് മരിച്ചത്. കോട്ടയം കാഞ്ഞിരപ്പള്ളിയിലുണ്ടായ വാഹനാപകടത്തിലാണ് വിദ്യാര്‍ഥി മരിച്ചത്.
രാവിലെ ഒമ്പതേമുക്കാലിനായിരുന്നു കോഴിക്കോട് കൂടരഞ്ഞി കുളിരാമുട്ടിയിലെ അപകടം. വളവില്‍ നിയന്ത്രണം വിട്ട പിക്കപ്പ് വാന്‍ ചായക്കടയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ചായ കുടിക്കാനെത്തിയ കുളിരാമുട്ടി സ്വദേശികളായ സുന്ദരന്‍ പുളിക്കുന്നത്ത്, ജോണ്‍ കമുങ്ങുംതോട്ടത്തില്‍, പിക്കപ്പ് വാനിലെ സഹായി മുഹമ്മദ് റാഫി എന്നിവരാണ് മരിച്ചത്. പരുക്കേറ്റ രണ്ട് പേര്‍ ചികിത്സയിലാണ്. ചായ കട ഭാഗികമായി തകര്‍ന്നു.
കോട്ടയം കാഞ്ഞിരപ്പളളി എരുമേലി റോഡില്‍ ഇരുപത്തിയാറാം മൈലിന് സമീപമുണ്ടായ അപകടത്തിലാണ് അമല്‍ജ്യോതി എന്‍ജിനീയറിങ് കോളജ് വിദ്യാര്‍ഥി അമല്‍ ഷാജി മരിച്ചത്.കോളജിലേക്ക് പോകുമ്പോള്‍ സ്വകാര്യ ബസിനെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ എതിരെ വന്ന ലോറിയില്‍ ബൈക്ക് ഇടിക്കുകയായിരുന്നു. മലപ്പുറം തിരുവാലി സ്വദേശിയായ നേവി ഉദ്യോഗസ്ഥന്‍ വിഷ്ണുവാണ്തൂത്തുക്കുടിയില്‍ വാഹനാപകടത്തില്‍ മരിച്ചത്. രാവിലെ എട്ടരയോടെ ബൈക്കും ബസും കൂട്ടിയിടിച്ചായിരുന്നു അപകടം.
വ്യത്യസ്ത വാഹനാപകടങ്ങളില്‍ ഇന്ന് പൊലിഞ്ഞത് അഞ്ച് ജീവനുകള്‍
കലോത്സവത്തില്‍ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച രഹോവന്‍ എന്ന നാടകത്തിന് പിഴയിട്ട് മുംബൈ ഐഐടി
മുംബൈ: ക്യാമ്പസ് കലോത്സവത്തില്‍ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച രഹോവന്‍ എന്ന നാടകത്തിന് പിഴയിട്ട് മുംബൈ ഐഐടി. നാടകത്തില്‍ രാമനെയും സീതയെയും അപമാനിച്ചെന്ന് ആരോപിച്ചാണ് വിദ്യാര്‍ഥികള്‍ക്ക് പിഴയിട്ടത്. ഈ തീരുമാനത്തിനെതിരെ ഇപ്പോള്‍ പ്രതിക്ഷേധം ശക്തമാകുകയാണ്. ഒരു സെമസ്റ്റല്‍ ഫീസിന് തുല്യമായ ഒരുലക്ഷത്തി ഇരുപതിനായിരം രൂപയാണ് പിഴയടയ്ക്കാന്‍ നാടകം കളിച്ച എട്ട് വിദ്യാര്‍ത്ഥികളോട് ആവശ്യപെട്ടിരിക്കുന്നത്. പിഴ ആവിഷ്‌കാര സ്വാതന്ത്രത്തിനുനേരെയുള്ള കടന്നുകയറ്റമെന്നാണ് വിദ്യാര്‍ത്ഥികളുടെ ആരോപണം.
രാമായണത്തില്‍ നിന്നും ആശയം സ്വീകരിച്ചുള്ളതായിരുന്നു രഹോവന്‍ എന്ന നാടകം. കഴിഞ്ഞ മാര്‍ച്ചിലാണ് നാടകം അവതരിപ്പിച്ചത്. ഈ നാടകം സമുഹമാധ്യമങ്ങളില്‍ കൂടിയെത്തിയതോടെ രാമനെയും സീതയെയും മോശമായി ചിത്രീകരിച്ചെന്നും ഹിന്ദുസംസ്‌കാരത്തെ അപമാനിച്ചെന്നും ആരോപിച്ച് ഒരുകൂട്ടം വിദ്യാര്‍ഥികള്‍ രംഗത്തുവന്നു. മതവികാരത്തെ വ്രണപ്പെടുത്തിയെന്ന തരത്തില്‍ സൈബറിടത്തിലും ചര്‍ച്ചയായി. തുടര്‍ന്ന് അച്ചടക്ക സമിതിയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് പിഴ ചുമത്തിയത്.
നാടകത്തിന്റെ ഭാഗമായ സീനിയര്‍ വിദ്യാര്‍ഥികള്‍ ഓരോരുത്തരും ഒരു ലക്ഷത്തി ഇരുപതിനായിരം രൂപയും സഹകരിച്ച ജൂനിയര്‍ വിദ്യാര്‍ത്ഥികള്‍ നാല്പതിനായിരും രൂപയും ജൂലൈ 20തിന് മുന്‍പ് അടയ്ക്കണമെന്നാണ് നിര്‍ദ്ദേശം. നാടകത്തില്‍ സഹകരിച്ച വിദ്യാര്‍ത്ഥികളെ ഹോസ്റ്റലില്‍ നിന്നും പറത്താക്കിയിരുന്നു.
തിരുവനന്തപുരത്ത് മാത്രമേ പാർട്ടിയെ നയിക്കൂ; ഉപതെരഞ്ഞെടുപ്പുകളിൽ സജീവമാകില്ല: മുരളീധരൻ
തിരുവനന്തപുരം:
വരാനിരിക്കുന്ന നിയമസഭാ ഉപതെരഞ്ഞെടുപ്പുകളിൽ സജീവമാകില്ലെന്ന് വ്യക്തമാക്കി കോൺഗ്രസ് നേതാവ് കെ മുരളീധരൻ. പ്രിയങ്ക ഗാന്ധി മത്സരിക്കുന്ന വയനാട്ടിൽ മാത്രമാണ് സജീവമാകുക. ഗാന്ധി കുടുംബത്തിലെ ഒരംഗം മത്സരിക്കുന്ന മണ്ഡലങ്ങളിൽ നിന്ന് വിട്ടുനിൽക്കാൻ ഒരു കോൺഗ്രസ് പ്രവർത്തകനും കഴിയില്ലെന്ന് കെ മുരളീധരൻ പറഞ്ഞു
ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മറ്റ് മണ്ഡലങ്ങളിൽ പാർട്ടി മറ്റ് നേതാക്കളെ ചുമതലപ്പെടുത്തിയിട്ടുണ്ട്. വട്ടിയൂർക്കാവ് മണ്ഡലത്തിൽ ചില പ്രശ്‌നങ്ങൾ ഉള്ളതിനാൽ അവിടെ കേന്ദ്രീകരിച്ച് പ്രവർത്തിക്കും. താത്കാലം തിരുവനന്തപുരത്ത് മാത്രമേ പാർട്ടി നയിക്കാനുള്ളുവെന്നും മുരളീധരൻ പറഞ്ഞു
ഇപ്പോഴത്തെ കെപിസിസി പ്രസിഡന്റിന് യാതൊരു കുഴപ്പവുമില്ല. അദ്ദേഹത്തിന്റെ പ്രവർത്തന മികവിലാണ് 18 സീറ്റ് നേടാനായത്. താൻ കെപിസിസി പ്രസിഡന്റ് ആകണമെന്ന് ചിലർ പറയുന്നത് പ്രവർത്തകരുടെ വികാരം മാത്രമാണെന്നും മുരളീധരൻ പറഞ്ഞു
സംസ്ഥാനത്ത് വീണ്ടും മഴ തീവ്രമാകുന്നു…അടുത്ത അഞ്ച് ദിവസം ശക്തമായ മഴ
സംസ്ഥാനത്ത് വീണ്ടും മഴ തീവ്രമാകുന്നു. അടുത്ത അഞ്ച് ദിവസം ശക്തമായ മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. അതിതീവ്ര മഴ കണക്കിലെടുത്ത് ഞായറാഴ്ച വിവിധ ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.
വെള്ളിയാഴ്ച കോഴിക്കോട്, വയനാട്, കാസര്‍കോട് ജില്ലകളില്‍ തീവ്രമഴ കണക്കിലെടുത്ത് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
ശനിയാഴ്ച ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പാലക്കാട് തൃശൂര്‍, എറണാകുളം, കോട്ടയം, ആലപ്പുഴസ പത്തനംതിട്ട ജില്ലകളില്‍ ശക്തമായ മഴ കണക്കിലെടുത്ത് യെല്ലോ അലര്‍ട്ടുമാണ്.
ഞായറാഴ്ച കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ അതിതീവ്ര മഴ കണക്കിലെടുത്ത് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. കാസര്‍കോട്, മലപ്പുറം, പാലക്കാട്, ഇടുക്കി, എറണാകുളം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും മറ്റ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു. തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളില്‍ ശക്തമായ മഴയ്ക്കുമാണ് സാധ്യത.
ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട യുവതിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു; യുവാവ് അറസ്റ്റിൽ
കോഴിക്കോട്:
ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട യുവതിയെ പീഡിപ്പിച്ച കേസിൽ യുവാവിനെ അറസ്റ്റ് ചെയ്തു. വടകര പുത്തൂർ കൊയിലോത്ത് മീത്തൽ അർജുനെയാണ്(28) വടകര പോലീസ് അറസ്റ്റ് ചെയ്തത്.
യുവതിയുടെ ഫ്‌ളാറ്റിലും പുതുതായി നിർമിച്ച വീട്ടിലും അതിക്രമിച്ച് കയറി ഭീഷണിപ്പെടുത്തി പീഡിപ്പിച്ചെന്നാണ് കേസ്. യുവതിയുടെ ഭർത്താവിനെ ഇയാൾ ആക്രമിച്ചതായും പരാതിയുണ്ട്.
അർജുനെ വടകര ജില്ലാ ആശുപത്രിയിൽ വൈദ്യ പരിശോധനക്ക് വിധേയനാക്കിയ ശേഷം കോടതിയിൽ ഹാജരാക്കി പതിനാല് ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
ഭാരതപ്പുഴയില്‍ കന്നുകാലികള്‍ കൂട്ടത്തോടെ ചത്തുപൊങ്ങി
ഭാരതപ്പുഴയില്‍ കന്നുകാലികള്‍ കൂട്ടത്തോടെ ചത്തുപൊങ്ങി. പട്ടാമ്പി മുതല്‍ തൃത്താല വെള്ളിയാങ്കല്ല് വരെയുമുള്ള ഭാഗത്താണ് സംഭവം. പാവറട്ടി കുടിവെള്ള സംഭരണിയിലാണ് കന്നുകാലികള്‍ ചത്തുപൊങ്ങിയത്. ഇതോടെ ആശങ്കയിലാണ് ജനങ്ങള്‍. ഏഴ് ജഡങ്ങളാണ് ഇതുവരെ കണ്ടെത്തിയത്.
അസഹ്യമായ ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ പരിശോധനയിലാണ് പുഴയില്‍ കന്നുകാലികളുടെ ജഡം കണ്ടത്. ദിവസങ്ങളോളം പഴക്കമുള്ളതും പുഴുവരിച്ച നിലയിലുമാണ് ജഡങ്ങള്‍. ഇവിടെ നിന്നും കുടിവെള്ള വിതരണം നിര്‍ത്തി വെക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
അടൂർ ഗവൺമെൻറ് ഹോസ്പിറ്റലിലെ മുൻ സൂപ്രണ്ട് ഡോ. സി. ജെയിംസ്, തറയിൽ നിര്യാതനായി
അടൂർ. ഗവൺമെൻറ് ഹോസ്പിറ്റലിലെ മുൻ സൂപ്രണ്ട് ഡോ. സി. ജെയിംസ്, തറയിൽ (83) നിര്യാതനായി. സംസ്കാര ശുശ്രൂഷ ശനിയാഴ്ച 1.30 മണിക്ക് സ്വഭവനത്തിൽ ആരംഭിച്ച്, തുടർന്ന് മണക്കാല ശാലേം മാർത്തോമ പള്ളിയിൽ നടക്കും. ഭാര്യ: പരേതയായ മേരി ജെയിംസ്. മക്കൾ: ഡോ. ബിജു ജെയിംസ് (പത്തനംതിട്ട പോലീസ് സർജൻ), ഡോ. അശ്വതി മേരി ജെയിംസ്. മരുമക്കൾ: ഡോ. ക്രിസ്റ്റീന ജോർജ്ജ്, ഡോ. ലിനു എബ്രഹാം ജേക്കബ്. കൊച്ചുമക്കൾ: യോഹാൻ ബിജു ജയിംസ്, ദിയ സാറാ എബ്രഹാം, ധ്യാൻ ജെ. എബ്രഹാം മണ്ണേൽ.
യുജിസി നെറ്റ് പരീക്ഷ ചോദ്യപേപ്പർ ചോർന്നതായി സിബിഐ
ന്യൂഡെല്‍ഹി.യുജിസി നെറ്റ് പരീക്ഷ ചോദ്യപേപ്പർ ചോർന്നതായി സിബിഐ വൃത്തങ്ങൾ.പരീക്ഷയ്ക്ക് 48 മണിക്കൂർ മുൻപാണ് ചോദ്യപേപ്പർ ചോർന്നത്.ചോദ്യപേപ്പർ ആവശ്യക്കാർക്ക് 6 ലക്ഷം രൂപയ്ക്കാണ് വിറ്റതെന്നും സൂചന. ഡാർക്ക് വെബ് എൻക്രിപ്റ്റ് ചെയ്ത സമൂഹമാധ്യമങ്ങൾ വഴിയും ചോദ്യപേപ്പർ ചേർന്നതായി വിവരം.
അവയവദാതാക്കളായി നിരവധി പേര്‍ വിദേശത്തുപോയതായി അന്വേഷണത്തില്‍ കണ്ടെത്തി, മുഖ്യമന്ത്രി സഭയില്‍
തിരുവനന്തപുരം. അവയവദാതാക്കളായി നിരവധി പേര്‍ വിദേശത്തുപോയതായി അന്വേഷണത്തില്‍ കണ്ടെത്തിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ലഭിച്ച പരാതികളില്‍ വിശദമായ അന്വേഷണം തുടരുകയാണ്. സംസ്ഥാനത്തെ അവയവദാനത്തില്‍ ഇടനിലക്കാരെ വെളിപ്പെടുത്താത്തത് കാരണം നിയമനടപടി സ്വീകരിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്നും
ഓഡിറ്റിംഗ് ശക്തമാക്കിയിട്ടുണ്ടെന്നും മന്ത്രി വീണാജോര്‍ജ്ജ് പറഞ്ഞു. അവയവദാന രംഗത്ത് ശക്തമായ മാഫിയ പ്രവര്‍ത്തിക്കുന്നു എന്ന് രമേശ് ചെന്നിത്തല ആരോപിച്ചു
അന്താരാഷ്ട്ര അവയവക്കടത്തില്‍ നെടുമ്പാശ്ശേരിയിലും പൂജപ്പുരയിലും പരാതികള്‍ ലഭിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രയി പിണറായി വിജയന്‍. ഇതില്‍ വിശദമായ അന്വേഷണം നടന്നുവരുന്നു. നെടുമ്പാശ്ശേരി കേസില്‍ 13 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അവയവ കടത്തില്‍ അറസ്റ്റിലായ മുഖ്യപ്രതിയില്‍ നിന്ന് വലിയ തോതിലുള്ള സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്താന്‍ കഴിഞ്ഞു. അവയവ ദാതാക്കളായി നിരവധി പേര്‍ വിദേശത്ത് പോയതായി പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. അവയവ റാക്കറ്റുകളുടെ പ്രവര്‍ത്തനം തടയുന്നതിന് ശക്തമായ നിരീക്ഷണം ഏര്‍പ്പെടുത്തി
സംസ്ഥാനത്തെ അവയവദാനത്തില്‍ ഇടനിലക്കാരെ സംബന്ധിച്ച് സര്‍ക്കാരിന്റെ മുന്‍പില്‍ പരാതിയായി ലഭിച്ചിട്ടില്ലെന്ന് ആരോഗ്യമന്ത്രി വീണാജോര്‍ജ്. വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ കെ സോട്ടോ ഓഡിറ്റ് നടത്തി. ഇതുവരെ പിഴവ് കണ്ടെത്തിയിട്ടില്ലെന്നും ഏതെങ്കിലും തരത്തില്‍ പിഴവ് കണ്ടെത്തിയാല്‍ നടപടി സ്വീകരിക്കുമെന്നും മന്ത്രി വീണാജോര്‍ജ്്
അവയവ മാഫിയ വാര്‍ത്തകള്‍ പലതും പൊടിപ്പും തൊങ്ങലും ഉള്ളതാണെന്നും വാര്‍ത്തകളുടെ പശ്ചാത്തലത്തില്‍ അവയവ ദാതാവിനെ കിട്ടാത്ത അവസ്ഥയാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍.
അവയവദാനരംഗത്ത് മാഫിയ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു. ഓരോ ആശുപത്രിയിലും നടക്കുന്ന അവയവ ദാനത്തിന്റെ കണക്കുകള്‍ വെബ്‌സൈറ്റില്‍ അപ്ലോഡ് ചെയ്യണമെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും ഓഡിറ്റിംഗ് ശക്തമാക്കിയിട്ടുണ്ടെന്നും മന്ത്രി വീണാ ജോര്‍ജ്ജ് പറഞ്ഞു.
വെള്ളാപ്പള്ളി ആർഎസ്എസിന് ഒളിസേവ നടത്തുന്നു, സുപ്രഭാതം
കോഴിക്കോട്. എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷവിമർശനവുമായി സമസ്ത മുഖപത്രം. വെള്ളാപ്പള്ളി ആർഎസ്എസിന് വേണ്ടി ഒളിസേവ നടത്തുന്നുവെന്നാണ് സുപ്രഭാതം പത്രത്തിലെ എഡിറ്റോറിയൽ. വെള്ളാപ്പള്ളി നടേശൻ മുൻപു നടത്തിയ പരാമർശങ്ങൾ ചൂണ്ടിക്കാട്ടിയാണ് വിമർശനം.
സംഘപരിവാറിന്റെ അജണ്ട നടപ്പിലാക്കാൻ വെള്ളാപ്പള്ളി നടേശൻ ശ്രമിക്കുന്നുവെന്നാണ് സമസ്താ മുഖപത്രത്തിലെ രൂക്ഷവിമർശനം. രാജ്യസഭയിലെ മുസ്ലിം പ്രാതിനിധ്യത്തിന്റെ കണക്കെടുക്കുന്ന വെള്ളാപ്പള്ളി, സംസ്ഥാനത്തെ ലോക്സഭാംഗങ്ങളുടെ കണക്കുകൂടി പരിശോധിക്കണം. ഈഴവരുടെ അവകാശങ്ങൾ ന്യൂനപക്ഷങ്ങൾ തട്ടിയെടുക്കുന്നു എന്ന വാദം തെളിയിക്കാനുള്ള ബാധ്യത വെള്ളാപ്പള്ളിക്ക് ഉണ്ടെന്നും എഡിറ്റോറിയലിൽ പറയുന്നു.
മൈക്രോ ഫിനാൻസ് കേസിൽ നിന്ന് വെള്ളാപ്പള്ളി ഊരി പോന്നത് എങ്ങനെയാണേന്നും മറ്റൊരു ചോദ്യം. വെള്ളാപ്പള്ളി പറയുന്നത് അനുസരിച്ചല്ല ഈഴവർ വോട്ട് ചെയ്യുന്നതെന്ന വസ്തുത ഇടതുസർക്കാർ മനസ്സിലാക്കണം. യുഡിഎഫ് നേതൃത്വം തുടരുന്ന മൗനം അപകടകരമാണെന്നും എഡിറ്റോറിയലിലുണ്ട്. ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെയാണ് സംസ്ഥാന സർക്കാരിന്റേത് ന്യൂനപക്ഷ പ്രീണനം എന്ന ആരോപണവുമായി വെള്ളാപ്പള്ളി നടേശൻ രംഗത്ത് എത്തിയത്.


































