24.9 C
Kollam
Thursday 25th December, 2025 | 12:32:11 AM
Home Blog Page 2581

ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനി മരിച്ചത് ഭക്ഷ്യവിഷബാധമൂലമെന്ന് സംശയം

നാദാപുരത്ത് ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനി മരിച്ചത് ഭക്ഷ്യവിഷബാധമൂലമെന്ന് സംശയം. വളയം നീലാണ്ടുമ്മല്‍ പടിഞ്ഞാറയില്‍ സജീവന്റെയും ഷൈജയുടെയും മകള്‍ ദേവതീര്‍ഥയാണ് മരിച്ചത്. ഛര്‍ദിയും വയറിളക്കവും മൂലം കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരിക്കെയാണ് വിദ്യാര്‍ഥിനിയുടെ മരണം.

അമ്മയോടൊപ്പം കണ്ണൂരിലെ പൊയിലൂരിലെ വീട്ടിലായിരുന്നു ദേവതീര്‍ഥ. ഛര്‍ദിയും വയറിളക്കവും കാരണം കഴിഞ്ഞ രണ്ട് ദിവസമായി തലശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
ദേവതീര്‍ഥയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷമേ മരണകാരണം സ്ഥിരീകരിക്കാന്‍ സാധിക്കൂ എന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

ഗുരുവായൂരമ്പലനടയിൽ ഒടിടിയിലേക്ക്

പൃഥ്വിരാജും ബേസിൽ ജോസഫും പ്രധാന വേഷത്തിലെത്തിയ ​ഗുരുവായൂരമ്പലനടയിൽ ഒടിടിയിലേക്ക്. വിപിൻദാസ് സംവിധാനം ചെയ്ത ചിത്രം ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെയാണ് പ്രേക്ഷകരിലേക്ക് എത്തുക. ജൂൺ 27 മുതൽ ചിത്രം സ്ട്രീമിങ് ആരംഭിക്കും. ചിത്രം തിയറ്ററിൽ എത്തി ഒരു മാസത്തിന് ശേഷമാണ് ഒടിടിയിൽ റിലീസ് ചെയ്യുന്നത്.
മികച്ച വിജയമായി മാറിയ ജയ ജയ ജയ ജയഹേയ്ക്ക് ശേഷം വിപിൻ​ദാസ് സംവിധാനം ചെയ്ത ചിത്രമാണ് ​ഗുരുവായൂരമ്പലനടയിൽ. അ​ഗോള ബോക്സ് ഓഫിസിൽ നിന്ന് 90 കോടി രൂപയാണ് ചിത്രം കളക്റ്റ് ചെയ്തത്. ഒരിടവേളയ്ക്ക് ശേഷം പൃഥ്വിരാജ് മുഴുനീള കോമ‍ഡി വേഷത്തിലെത്തിയ ചിത്രമെന്ന പ്രത്യേകതയോടെയാണ് ഗുരുവായൂരമ്പലനടയിൽ തിയറ്ററിൽ എത്തിയത്.

നാളെ കെഎസ്‌യുവിന്റെ വിദ്യാഭ്യാസ ബന്ദ്

സംസ്ഥാനത്ത് നാളെ കെഎസ്‌യുവിന്റെ വിദ്യാഭ്യാസ ബന്ദ്.
പ്ലസ് വൺ സീറ്റ് പ്രതിസന്ധി പരിഹരിക്കാത്ത സർക്കാർ നടപടിയിലും. സമരത്തെ അടിച്ചമർത്തുന്ന സർക്കാർ നടപടിയിലും പ്രതിഷേധിച്ചാണ് ബന്ദിന് ആഹ്വാനം ചെയ്തത്. പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ ഇന്നും വിദ്യാർഥി സംഘടനകളുടെ സംസ്ഥാന വ്യാപക പ്രതിഷേധം നടന്നു .കൊല്ലത്തും കോഴിക്കോടും മലപ്പുറത്തും വയനാടും സമരം ചെയ്ത കെ.എസ് യു ,എം എസ് എഫ്, ഫ്രട്ടേണിറ്റി മൂവ്മെൻ്റ് പ്രവർത്തകരെ പൊലിസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തു നീക്കി. പലയിടത്തും വ്യാപക അക്രമം നടന്നു. നിരവധി വിദ്യാര്‍ഥികള്‍ക്ക് പരുക്കേറ്റു.

ലഹരിക്കടത്ത് പ്രതികളുടെ വയറ്റിലുള്ള 30 കോടി രൂപ വിലമതിക്കുന്ന തൊണ്ടിമുതലിനായി കസ്റ്റംസ് കാത്തിരിക്കുന്നു

രാജ്യാന്തര ലഹരിക്കടത്ത് പ്രതികളുടെ വയറ്റിലുള്ള തൊണ്ടിമുതലിനായി കാത്തിരിക്കുകയാണ് കസ്റ്റംസ് ഡിആർഐ (ഡയറക്‌ട്രേറ്റ് ഓഫ് റവന്യു ഇന്റലിജൻസ്) വിഭാ​ഗം. ടാൻസനിയൻ സ്വദേശികളായ ഒമാറി അത്തുമണി ജോം​ഗോ (56), വെറോണിക്ക അഡ്രേഹെം ദും​ഗുരു (24) എന്നിവരെയാണ് കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് ഈ മാസം 16ന് പിടികൂടിയത്.
ഇവരുടെ വയറ്റിൽ നിന്ന് കൊക്കെയ്ൻ കാപ്സ്യൂളുകൾ പുറത്തെടുക്കാനുള്ള ഡിആർഐ വിഭാ​ഗത്തിന്റെ ഓപ്പറേഷൻ ഒരാഴ്ചയായി തുടരുകയാണ്. രണ്ട് കിലോ​ഗ്രാം കൊക്കെയ്നാണ് ഇരുവരും കാപ്സ്യൂളുകളാക്കി വിഴുങ്ങിക്കടത്താൻ ശ്രമിച്ചത്. 16ന് എത്യോപ്യയിൽ നിന്ന് ഒമാൻ ദോഹ വഴി കൊച്ചിയിലേക്ക് വന്ന വിമാനത്തിലാണ് ഇരുവരുമെത്തിയത്.

രാജ്യാന്തര വിപണിയിൽ 30 കോടി രൂപ വിലമതിക്കുന്ന കൊക്കെയ്നുമായാണ് ഇവരെത്തിയത്. രഹസ്യ വിവരത്തെ തുടർന്നു ഡിആർഐ അധികൃതർ നടത്തിയ പരിശോധനയിലാണ് ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിച്ച പ്രതികളെ ഉദ്യോ​ഗസ്ഥർ പിടികൂടിയത്.

പിടിയിലായ ഉടനെ തന്നെ ഇവരെ അങ്കമാലി അഡ്‌ലക്സ് അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ച് കാപ്സ്യൂളുകൾ പുറത്തെടുക്കാനുള്ള ശ്രമം തുടങ്ങിയിരുന്നു. പ്ലാസ്റ്റിക് ആവരണമുള്ള കാപ്സ്യൂളുകളിലാക്കിയാണ് ഇരുവരും കൊക്കെയ്ൻ വിഴുങ്ങിയത്. ഒമാറിയുടെ വയറ്റിലുണ്ടായിരുന്ന കാപ്സ്യൂളുകൾ ഏതാനും ദിവസം കൊണ്ട് പുറത്തെടുത്തു.
1.945 കിലോഗ്രാം കൊക്കെയ്ൻ നൂറിലേറെ കാപ്‌സ്യൂളുകളാക്കിയാണ് ഒമാറി വിഴുങ്ങിയിരുന്നത്. വെറോണിക്കയുടെ വയറ്റിൽ നിന്ന് 92 കാപ്സ്യൂളുകളാണ് ഇതുവരെ പുറത്തെടുത്തത്.

ചോദ്യപേപ്പർ കവറുകൾ നേരത്തേ പൊട്ടിച്ചോ?, നീറ്റ് ചോദ്യപേപ്പർ ചോർച്ചയ്ക്ക് കൂടുതൽ തെളിവുകൾ

ന്യൂഡെല്‍ഹി.ബിഹാറിലെ നീറ്റ് ചോദ്യപേപ്പർ ചോർച്ചയ്ക്ക് കൂടുതൽ തെളിവുകൾ.പരീക്ഷാകേന്ദ്രത്തിലേക്കുള്ള ചോദ്യപേപ്പർ കവറുകൾ നേരത്തേ പൊട്ടിച്ചെന്ന് സംശയം. കേസിൽ ബിഹാറിൽ അറസ്റ്റിലായവരെ സിബിഐ ഡൽഹിയിൽ എത്തിക്കും.പ്രത്യേക CBI സംഘം പറ്റ്നയിലേക്ക്.നീറ്റ് ക്രമക്കേടിൽ മഹാരാഷ്ട്രയിൽ രണ്ടുപേർ കൂടി അറസ്റ്റിൽ.തെരുവിൽ ഇന്നും പ്രതിഷേധം.

ബീഹാർ പോലീസിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗം നടത്തുന്ന അന്വേഷണത്തിൽ ഗുരുതര കണ്ടെത്തലുകൾ ആണ് ഉണ്ടായത്. കത്തിക്കഴിഞ്ഞ നിലയിൽ കണ്ടെടുത്ത ചോദ്യപേപ്പറുകളുടെ ഫോറൻസിക് പരിശോധനയിൽ യഥാർത്ഥ ചോദ്യപേപ്പറുമായി സാമ്യത ഉണ്ടെന്ന് കണ്ടെത്തി. ഏതാണ്ട് 68 ചോദ്യങ്ങൾ യഥാർത്ഥ ചോദ്യപേപ്പറിന് സാമാനം. പരീക്ഷ ചോദ്യപേപ്പറിലെയും കണ്ടെടുത്ത ചോദ്യപേപ്പറിൽ സീരിയൽ നമ്പറുകളും ഒന്നായിരുന്നു. ചോദ്യപേപ്പർ സൂക്ഷിക്കുന്ന കവറുകൾ ശരിയായ മാതൃകയിലല്ല പൊട്ടിച്ചത് എന്നും അന്വേഷണസംഘം കണ്ടെത്തി. ഇന്ന് പടനയിൽ എത്തുന്ന സിബിഐ സംഘം ഇതുവരെ അറസ്റ്റിലായ 18 പ്രതികളെ ഡൽഹിയിൽ എത്തിക്കും എന്നാണ് ലഭിക്കുന്ന വിവരം. കേസുമായി ബന്ധപ്പെട്ട ചോദ്യംചെയിലുകൾ ഡൽഹിയിൽ ആയിരിക്കും നടക്കുക. പരീക്ഷാക്രമകേടിൽ വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്രപ്രധാന രാജി ആവശ്യപ്പെട്ട് NSUI ഡൽഹിയിൽ പ്രതിഷേധം സംഘടിപ്പിച്ചു.

നീറ്റ് പരീക്ഷാ ക്രമക്കേട് കേസിൽ മഹാരാഷ്ട്രയിൽ രണ്ടുപേർ കൂടി അറസ്റ്റിലായി. സംശയാസ്പദമായ സന്ദേശങ്ങളും പണം ഇടപാടുകളും കണ്ടെത്തിയതിനെ തുടർന്നാണ് എടിഎസ് അറസ്റ്റ് ചെയ്തത്. കൂടുതൽ അന്വേഷണത്തിനായി ലാത്തൂർ ഡെപ്യൂട്ടി പോലീസ് കമ്മീഷണറുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു.നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ സുതാര്യത ഉറപ്പാക്കാൻ രൂപീകരിച്ച ഉന്നതല സമിതി ഇന്ന് യോഗം ചേർന്നേക്കും.

സംസ്ഥാനത്ത് വീണ്ടും പോലീസ് ആത്മഹത്യ

തിരുവനന്തപുരം . സംസ്ഥാനത്ത് വീണ്ടും പോലീസ് ആത്മഹത്യ. തിരുവനന്തപുരം പൂന്തുറയിലാണ് ട്രാഫിക് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ ആത്മഹത്യ ചെയ്തത്.സി.പി.ഒ മദനകുമാറിനെയാണ് ഇന്ന് രാവിലെ മരിച്ച നിലയിൽ കണ്ടെത്തിയത്. പൂന്തുറയിലെ പൊലീസ് ക്വാർട്ടേഴ്സിലാണ് സംഭവം. മൃതദേഹത്തിന് രണ്ട് ദിവസം പഴക്കമുണ്ടെന്ന് പൂന്തുറ പൊലീസ് അറിയിച്ചു.കുടുംബപ്രശ്നങ്ങളെത്തുടർന്നാണ് ആത്മഹത്യയെന്ന പ്രാഥമിക നിഗമനത്തിലാണ് പോലീസ്.ഈ മാസം ഇത് ആറാമത്തെ പൊലീസ് ഉദ്യോഗസ്ഥനാണ് സംസ്ഥാനത്ത് ആത്മഹത്യ ചെയ്യുന്നത്.ആത്മഹത്യകൾ വർധിക്കുന്നതോടെ പൊലീസുകാരുടെ മാനസിക സമ്മർദം കുറയ്ക്കുന്നതിന് സപ്പോർട്ടിങ് കമ്മിറ്റികൾ രൂപീകരിക്കാൻ ആഭ്യന്തര വകുപ്പ് നിർദേശം നൽകിയിരുന്നു.

പതിനെട്ടാം ലോക്സഭയുടെ ആദ്യ സമ്മേളനത്തിന് തുടക്കമായി,മോദി ആദ്യം, കേരളത്തിലെ ആദ്യ ബിജെപി ലോക്സഭാംഗമായി സുരേഷ്ഗോപി

ന്യൂഡെല്‍ഹി. പതിനെട്ടാം ലോക്സഭയുടെ ആദ്യ സമ്മേളനത്തിന് തുടക്കമായി.പ്രോ ടെം സ്പീക്കർ ഭർതൃഹരി മഹത്താബിന്റെ അധ്യക്ഷതയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ആദ്യം സത്യപ്രതിജ്ഞ ചെയ്തു.പ്രോ ടെം സ്പീക്കർ സ്ഥാനത്തേക്ക് കോടിക്കുന്നിൽ സുരേഷിനെ തഴഞ്ഞതിൽ ഭരണ ഘടന പകർപ്പുകളുമായി പ്രതിഷേധവുമായി പ്രതിപക്ഷം. അടിയന്തരവസ്ഥ യെ ഓർമ്മപ്പെടുത്തി പ്രതിപക്ഷത്തെ ആക്രമിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി.എല്ലാവരുടെയും പിന്തുണ ഉറപ്പാക്കാൻ ശ്രമിക്കുമെന്നും മോദി. സത്യ പ്രതിജ്ഞ ചടങ്ങുകൾ പുരോഗമിക്കുന്നു.

രാഷ്ട്രപതി ദ്രൗപതി മുർമു വിൽ നിന്നും സത്യ പ്രതിജ്ഞ ഏറ്റ് ചൊല്ലി പ്രോട്ടേം സ്പീക്കറായി ചുമതലയേറ്റ ഭർതൃഹരി മഹത്താബ് 11ഓടെ സഭയിലെത്തി നടപടികളാരംഭിച്ചു. വയനാട് മണ്ഡലത്തിൽ നിന്നുള്ള, രാഹുൽ ഗാന്ധിയുടെ രാജി അംഗീകരിച്ചതായി, അധ്യക്ഷൻ സഭയെ അറിയിച്ചു.

തുടര്‍ന്ന് എംപിമാരുടെ സത്യപ്രതിജ്ഞ‌. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ആദ്യം സത്യപ്രതിജ്ഞ‌ ചെയ്തത്.12 മണിയോടെ സുരേഷ് ഗോപി ലോകസഭ അംഗമായി സത്യ പ്രതിജ്ഞ ചെയ്തു. മലയാളത്തിലായിരുന്നു സുരേഷ് ഗോപിയുടെ സത്യപ്രതിജ്ഞ. കേരളാകോണ്‍ഗ്രസ് പ്രതിനിധി ഫ്രാന്‍സീസ് ജോര്‍ജ്ജ് ലാര്‍ലമെന്‍റിലേക്കുള്ള കന്നിയാത്ര നടത്തിയത് സ്വന്തം ചിഹ്നമായ ഓട്ടോയില്‍ നടത്തിയതും കൗതുകമായി

കേരളത്തിൽ നിന്നുള്ള മറ്റ് അംഗങ്ങൾ 4-5നും ഇടയിൽ സത്യ പ്രതിജ്ഞ ചെയ്യും.പ്രോടേം സ്പീക്കർ പദവിയില്‍ നിന്ന് കൊടിക്കുന്നില്‍ സുരേഷിനെ ഒഴിവാക്കിയതിനാൽ അധ്യക്ഷനെ സഹായിക്കുന്ന പാനലില്‍ നിന്ന് ഇന്ത്യ സഖ്യ അംഗങ്ങൾ വിട്ടു നിന്നു.ഭരണഘടനയുടെ ചെറുപതിപ്പുമായി ഗാന്ധി പ്രതിമക്ക് മുന്നിൽ ഒത്തുകൂടിയ ശേഷമാണ് പ്രതിപക്ഷ എംപിമാര്‍ ലോക്സഭയിലെത്തിയത്.

സഭ തുടങ്ങും മുൻപ്. മാധ്യമങ്ങളെ കണ്ട പ്രധാന മന്ത്രി മോദി, മൂന്നാം തവണ അവസരം തന്നതിന് ജനങ്ങൾക്ക് നന്ദി പറഞ്ഞ്. അടിയന്തരവസ്ഥയെ കുറിച്ച് ഓർമ പ്പെടുത്തി പ്രതിപക്ഷത്തെ ആക്രമിച്ചു. മോദി നടത്തുന്നത് അപ്രഖ്യാപിത അടിയന്തരാവസ്ഥ എന്ന് മല്ലികാർജ്ജുൻ ഖർ ഗെ തിരിച്ചടിച്ചു.

പനങ്ങാട് ബസ്അപകടത്തിൽ ബസ് അമിത വേഗതയിൽ അല്ലായിരുന്നു,ഡ്രൈവർ ക്ഷീണിതൻ,ടയറിനു തേയ്മാനം

കൊച്ചി. പനങ്ങാട് ബസ്അപകടത്തിൽ ബസ് അമിത വേഗതയിൽ അല്ലായിരുന്നെന്ന് മോട്ടോർ വാഹന വകുപ്പിന്റെ പരിശോധന റിപ്പോർട്ട്‌. ഡ്രൈവർ ക്ഷീണിതൻ ആയിരുന്നെന്നും ബസിന്റെ പിൻവശത്തെ ടയറിനു തേയ്മാനം ഉണ്ടായിരുന്നതായും കണ്ടെത്തി.

തമിഴ്നാട്ടിൽ നിന്ന് നേരിട്ട് കേരളത്തിലേക്ക് പ്രവേശിക്കാൻ സാധിക്കാഞ്ഞതോടെ കല്ലട ബസ് മൈസൂർ വഴിയാണ് യാത്ര ചെയ്തത്. ഇതോടെ ദൂരം ഇരട്ടിയോളം വർധിച്ചു. ക്ഷീണിതനായിരുന്നെന്ന് മോട്ടോർ വാഹന വകുപ്പിന് ഡ്രൈവർ പാൽ പാണ്ടി മൊഴിയും നൽകി. ഇതിന് പിന്നാലെയാണ് ബസിൽ പരിശോധന നടത്തിയത്. പ്രത്യക്ഷത്തിൽ നിയമലംഘനങ്ങൾ ഒന്നും കണ്ടെത്തിയില്ല. അതേസമയം, ബസിന്റെ പിൻവശത്തെ ടയറുകൾക്ക് തേയ്മാനം ഉള്ളതായി പരിശോധനയിൽ തെളിഞ്ഞു.
സിഗ്നൽ കണ്ട് ഡ്രൈവർ പെട്ടന്ന് ബ്രേക്ക്
ചവിട്ടിയതാണ് നിയന്ത്രണം നഷ്ടമാകാൻ കാരണം. മഴയും അപകടത്തിന്റെ ആക്കം കൂട്ടിയതായി മോട്ടോർ വാഹനവകുപ്പ് കണ്ടെത്തി. തൃപ്പൂണിത്തുറ, എറണാകുളം, MVI മാരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.
അപകടത്തിൽ മരിച്ച വാഗമൺ സ്വദേശി ജിജോ സെബാസ്റ്റ്യന്റെ മൃതദേഹം ജിജോ ജോലി ചെയ്തിരുന്ന സ്ഥാപനത്തിൽ പൊതുദർശനത്തിന് വച്ച ശേഷം നാട്ടിലേക്ക് കൊണ്ട്പോയി

പടിഞ്ഞാറേകല്ലട അനന്തഭവനത്ത് കൃഷ്ണന്‍കുട്ടിയുടെ ഭാര്യ ജയശ്രീ നിര്യാതയായി

പടിഞ്ഞാറേകല്ലട. അനന്തഭവനത്ത് കൃഷ്ണന്‍കുട്ടിയുടെ ഭാര്യ ജയശ്രീ(50)നിര്യാതയായി. സംസ്‌കാരം12ന്.മക്കള്‍.അനന്തകൃഷ്ണന്‍,അഞ്ജനകൃഷ്ണന്‍

മുടികൊഴിച്ചിൽ അലട്ടുന്നോ? ഇവ ഒന്ന് പരീക്ഷിച്ച് നോക്കൂ

ഒരു വ്യക്തിയിൽ ഒരു ദിവസം ശരാശരി 50 മുതൽ 100 വരെ മുടിയിഴകൾ കൊഴിയുമെന്നാണ് ഹാർവാഡ് സർവകലാശാലയുടെ പഠനത്തിൽ ചൂണ്ടികാണിക്കുന്നത്. ഇതിൽ കൂടുതൽ മുടി ഒരു ദിവസം കൊഴിയുന്നതാണ് അമിത മുടി കൊഴിച്ചിലായി കണക്കാക്കുന്നത്. ഹാർഡ് വാട്ടർ ഉപയോഗിച്ച് മുടി കഴുകുന്നത് മുടിയുടെ മൃദുലത നഷ്ടപ്പെടുത്താൻ കാരണമാകും

എന്നാൽ മുടി കൊഴിച്ചിലുമായി വെള്ളത്തിനുള്ള ബന്ധത്തെക്കാൾ കൂടുതൽ ബന്ധമുള്ള ചില ഘടകൾ ഉണ്ട്. അമിത മുടികൊഴിച്ചിലിന് പാരമ്പര്യ ഘടകമാണ് പ്രധാന കാരണം. ജീനുകൾ നിങ്ങളുടെ മുടി കൊഴിയാൻ കാരണമാകാം. ഗർഭകാലം, പ്രസവം, ആർത്തവവിരാമം, തൈറോയിഡ് പ്രശ്മങ്ങൾ എന്നിവയുണ്ടെങ്കിലും അമിതമായി മുടി കൊഴിയാം. മാനസിക സമ്മർദ്ദമുണ്ടെങ്കിൽ മുടികൊഴിച്ചിലുണ്ടാവാനുള്ള സാധ്യത കൂടുതലാണ്. വിറ്റമിൻ ഡി3 കുറയുന്നതും മുടി കൊഴിച്ചിലുണ്ടാക്കാം. സൂര്യപ്രകാശത്തിൽ നിന്നും വിറ്റാമിൻ ഡി3 ലഭ്യമാകും. കൂടാതെ ഇരുമ്പ്, പ്രോട്ടീൻ, ബയോടിൻ തുടങ്ങിയ പോഷകങ്ങളുടെ കുറവും മുടി കൊഴിയാൻ കാരണമാകാം. മുടി മുറുക്കി കെട്ടുന്നതും മുടി കൊഴിച്ചിലിന് കാരണമാകാം.

മുടികൊഴിച്ചിൽ ഒരുപരിധി വരെ തടയുന്നതിന് സൽഫേറ്റ് ഫ്രീ ഷാംപൂ ഉപയോഗിക്കുന്നത് നല്ലതാണ്. ഇത് നിങ്ങളുടെ സ്വാഭാവിക എണ്ണയെ പോകാതെ ഡീപ് ക്ലെൻസ് ചെയ്യാൻ സഹായിക്കും. കൂടാതെ ഹാർഡ് വാട്ടറിൽ നിന്ന് അടിഞ്ഞു കൂടുന്ന ധാതുക്കൾ നീക്കം ചെയ്യാനും ഇത് സഹായിക്കും. ഹെയർ സെറം ഉപയോഗിക്കുമ്പോൾ മിനോക്‌സിഡിൽ അടങ്ങിയ സെറം തെരഞ്ഞെടുക്കാൻ ശ്രമിക്കുക.