മൈനാഗപ്പള്ളി:മിലാദെ ഷെറീഫ് ഹയർ സെക്കൻ്ററി സ്കൂൾ പ്രവേശനോൽസവം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ.പി.കെ ഗോപൻ ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് പ്രസിഡന്റ് പി.എം സെയ്ദ്,ഡോ.സി.ഉണ്ണികൃഷ്ണൻ,
വൈ.ഷാജഹാൻ,പിറ്റിഎ പ്രസിഡന്റ് കെ.ഇ ഷാജഹാൻ,പ്രിൻസിപ്പാൾ
ആനീസ് ബഷീർ,എബി ജോൺ,എസ്.സഞ്ജീവ് കുമാർ, ഷിജിനാ നൗഫൽ,വരുൺ സി.എസ്, അജയൻ പി.വി എന്നിവർ സംസാരിച്ചു.പ്ലസ് ടു പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ മുഴുവൻ കുട്ടികളെയും ചടങ്ങിൽ ഉപഹാരം നൽകി ആദരിച്ചു.
മിലാദെ ഷെറീഫ് ഹയർ സെക്കൻ്ററി സ്കൂളിൽ ഹയർ സെക്കൻ്ററിപ്രവേശനോൽസവം
ചക്കുവള്ളിക്ക് സമീപം സ്കൂൾ ബസ് അപകടത്തിൽപ്പെട്ടു;വിദ്യാർത്ഥികൾ രക്ഷപ്പെട്ടു
ശാസ്താംകോട്ട:ചക്കുവള്ളി മയ്യത്തുംകര – കാഞ്ഞിരത്തുംവടക്ക് റോഡിൽ പ്ലാമൂട് ജംഗ്ഷന് സമീപം സ്കൂൾ ബസ് അപകടത്തിൽപ്പെട്ടു.ജൽ ജീവൻ മിഷൻ പദ്ധതിക്കായി എടുത്ത വലിയ കുഴിയിലേക്ക് സ്കൂൾ ബസിന്റെ മുൻഭാഗം ചരിയുകയായിരുന്നു. റോഡ് അരികിലുള്ള ഇലക്ട്രിക് പോസ്റ്റിൽ ഇടിക്കാതെ തലനാരിഴയ്ക്കാണ് വാഹനം കുഴിയിലേക്ക് ചരിഞ്ഞത്.തിങ്കൾ വൈകിട്ടാണ് സംഭവം.തേവലക്കരയിൽ പ്രവർത്തിക്കുന്ന സ്വകാര്യ സിബിഎസ്ഇ സ്കൂളിലെ ബസ്സാണ് അപകടത്തിൽപ്പെട്ടത്.ബസ്സിൽ കുട്ടികൾ ഉണ്ടായിരുന്നെങ്കിലും ആർക്കും പരിക്കില്ല.
കരുനാഗപ്പള്ളിയിൽ ശക്തമായ കാറ്റിൽ മരം പിഴുതു വീണ് കാർ തകർന്നു
കരുനാഗപ്പള്ളി. ശക്തമായ കാറ്റിൽ മരം പിഴുതു വീണ് വാഹനം തകർന്നു.
ഉച്ചയ്ക്ക് 3 മണിയോടെയാണ് കരുനാഗപ്പളളി
ശക്തിപറമ്പ് ശ്രീ ഭദ്രകാളി ക്ഷേത്രത്തിന് സമീപവെച്ചാണ് സംഭവം
സ്ഥലത്ത് പാർക്കു ചെയ്തിരുന്ന സുഭാഷിൻ്റെ വാഹനത്തിന് മുകളിലേക്ക് മരം വീഴുകയായിരിന്നു കാർ പാടേ തകർന്നു.
സമീപത്തെ വീടിന്റെ മതിലും ഗേറ്റും ഇതോടൊപ്പം തകർന്നു.
പബ്ലിക് ടോയ്ലറ്റിന്റെ സമീപം കുഴൽക്കിണർ സ്ഥാപിക്കുവാനുള്ള പഞ്ചായത്ത് നീക്കം യൂത്ത് കോൺഗ്രസ് തടഞ്ഞു
കരുനാഗപ്പള്ളി: ദേശീയപാതയോട് ചേർന്ന് പ്രവർത്തിക്കുന്ന പുത്തൻതെരുവിലെ പഞ്ചായത്ത് വക സ്റ്റേഡിയത്തിലെ പബ്ലിക് ടോയ്ലറ്റിനോട് ചേർന്ന് ചേർന്ന് പഞ്ചായത്ത് നിർമ്മിക്കുന്ന കുഴൽ കിണർ നിർമ്മാണം യൂത്ത് കോൺഗ്രസ് പ്രവർത്തകർ തടഞ്ഞു. നിർമ്മാണ പ്രവർത്തനം തടഞ്ഞ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കുലശേഖരപുരം ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഉപരോധിച്ചു തുടർന്ന് പോലീസ് ഇടപെടുകയും നിർമ്മാണ പ്രവർത്തനം താൽക്കാലികമായി നിർത്തി വെക്കുവാൻ സെക്രട്ടറി നിർദ്ദേശിക്കുകയും ചെയ്തു. ഈ കുഴൽ കിണറിൽ നിന്നും വെള്ളമെടുത്താൽ ആയിരക്കണക്കിന് ആളുകൾക്ക് ഗുരുതരമായ അസുഖങ്ങൾ ബാധിക്കുമെന്ന് യൂത്ത് കോൺഗ്രസ് ചൂണ്ടി കാണിച്ചു. പഞ്ചായത്തിന്റെ തന്നെ ഉപയോഗശൂന്യമായി നിരവധി വസ്തുക്കൾ കിടന്നിട്ടും യുവജനങ്ങൾ ഫുട്ബോൾ കളിക്കുന്ന സ്റ്റേഡിയത്തിന്റെ മധ്യഭാഗത്തായി കുഴൽക്കിണർ നിർമ്മിക്കുവാനുള്ള നീക്കം സ്റ്റേഡിയം ഇല്ലാതാക്കാനുള്ള ചില സ്ഥാപിത താല്പര്യക്കാരുടെ ഗൂഢാലോചനയുടെ ഭാഗമായിട്ടാണെന്ന് യൂത്ത് കോൺഗ്രസ് ആരോപിക്കുന്നു.കരുനാഗപ്പള്ളിയിലെ കായിക വിനോദരംഗത്തെ ഏകപ്രതീക്ഷയാണ് പുത്തൻ സ്റ്റേഡിയം. 1992 കായിക വിനോദങ്ങൾക്ക് വേണ്ടി അന്നത്തെ ഭരണസമിതിയുടെ തീരുമാനപ്രകാരം വില കൊടുത്തു വാങ്ങിയ 85 സെന്റ് ഭൂമിയിൽ പിന്നീട് വന്ന ഭരണസമിതിക്കാർ കായിക വിനോദങ്ങൾക്ക് വേണ്ടി ഒന്നും നടപ്പിലാക്കാതെ മറ്റു പദ്ധതികൾ കൊണ്ടുവന്ന സ്റ്റേഡിയം ഇല്ലാതാക്കാനുള്ള ശ്രമമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. വാട്ടർ ടാങ്ക്, ഉപയോഗശൂന്യമായ ടോയ്‌ലറ്റുകൾ, കാർഷിക വിപണനത്തിന്റെ പേരിൽ ഉപയോഗശൂന്യമായ കെട്ടിടം പണിഞ്ഞ് സ്ഥലപരിമിതമാക്കിയതും,സ്റ്റേഡിയത്തിന്റെ മുൻവശത്ത് നിന്നും കോടികൾ വിലമതിക്കുന്ന 5 സെന്റ് ഭൂമി താലൂക്ക് ലൈബ്രറി കൗൺസിൽ പതിച്ചുകൊടുത്തതും പഞ്ചായത്ത് ഭരണസമിതി യുവജനങ്ങളോട് കാണിക്കുന്ന കടുത്ത വഞ്ചന യാണെന്നും യൂത്ത് കോൺഗ്രസ് കുറ്റപ്പെടുത്തി. യൂത്ത് കോൺഗ്രസ് നേതാക്കളായ കെ എസ് സുധീർ,കെ എം നൗഷാദ് ഇർഷാദ് ബഷീർ, അസ്ലം ആദിനാട്, അൽത്താഫ്, കെ എസ് പുരം അഫ്സൽ, സുമയ്യ, ആഷിക് തുടങ്ങിയവർ നേതൃത്വം നൽകി
ഒഴിവായത് വൻ ദുരന്തം,സ്കൂൾ കോൺടാക്റ്റ് ക്യാരേജ് ബസിന്റെ മുകളിൽ മരം വീണു
ശാസ്താംകോട്ട’. ശക്തമായ കാറ്റിൽ രാജഗിരി
ബ്രൂക്ക് സ്കൂളിൽ കുട്ടികളെ എടുക്കാൻ വന്ന
കോൺടാക്റ്റ് ക്യാരേജ് ബസിന്റെ മുകളിൽ മരം വീണു. കൂറ്റൻ മാവാണ് കടപുഴകി മറിഞ്ഞത്. കുട്ടികളെ വിളിക്കാൻ കാത്തു കിടക്കുമ്പോഴാണ് അപകടം. ഫയർഫോഴ്സ് എത്തിയാണ് മരം നീക്കിയത് വാഹനത്തിന് കാര്യമായ കേടുപാടുണ്ടായി.
അയണിവേലിക്കുളങ്ങര നികത്തിയ നിലം പൂർവ്വസ്ഥിതിയിലാക്കാൻ നടപടി
കരുനാഗപ്പള്ളി . വയൽ നികത്തിയ സ്വകാര്യ വ്യക്തിയുടെ നടപടിക്കെതിരെ റവന്യൂ അധികൃതർ നടപടി തുടങ്ങി. നികത്തിയ 1.35 ഏക്കർ വയൽ പൂർവ സ്ഥിതിയിലാക്കാനാണ് നടപടി ആരംഭിച്ചത്.
അയണിവേലിക്കുളങ്ങര വില്ലേജ് ഓഫീസിനു എതിർവശമുള്ള വയലാണ് സ്വകാര്യ വ്യക്തി നികത്തിയത്.ഡേറ്റാ ബാങ്കിൽ ഉൾപ്പെട്ട സ്ഥലമായതിനാൽ ഇത് നികത്തുന്നത് തടഞ്ഞുകൊണ്ട് 2020-ൽ വില്ലേജ് ഓഫീസർ സ്റ്റോപ്പ് മെമ്മോ നൽകുകയും കളക്ടർക്ക് റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തിരുന്നു. തുടർന്ന് നികത്തിയ വയൽ പൂർവ സ്ഥിതിയിലാക്കാൻ കളക്ടർ ഉത്തരവിട്ടു.
എന്നാൽ, ഇതിനാവശ്യമായ ഫണ്ട് ലഭ്യമാകാത്തതു കാരണം മണ്ണ് നീക്കം ചെയ്യാന്നായില്ല. ഇതിനിടയിൽ കളക്ടറുടെ ഉത്തരവ് നടപ്പാക്കിയില്ലെന്ന് കാണിച്ച് ഒരാൾ ഹൈക്കോടതിയിൽ പൊതുതാൽപര്യ ഹർജി നൽകി. ഹർജി പരിഗണിച്ച ഹൈകോടതിയാണ് എത്രയും വേഗം മണ്ണ് നീക്കം ചെയ്യാൻ ഉത്തരവായത്. ഇതുസംബന്ധിച്ച് അടുത്ത ദിവസം ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകാനും ഉത്തരവിൽ പറഞ്ഞിട്ടുണ്ട്. ഇതേ തുടർന്നാണ് ഞായറാഴ്ച രാവിലെ മുതൽ അടിയന്തിരമായി മണ്ണ് നീക്കം ചെയ്തു തുടങ്ങിയത്.
എൽ ആർ തഹസിൽദാരുടെ നേതൃത്വത്തിലാണ് മണ്ണ് നീക്കം ചെയ്തു തുടങ്ങിയത്. മൂന്നു വീതം ജെസിബിയും ടിപ്പർ ലോറികളും ഉപയോഗിച്ചാണ് മണ്ണ് നീക്കുന്നത്. വയൽ നികത്തിയ ഭാഗത്ത് ഒരു ആക്രിക്കടയാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്. ഇവിടെയുള്ള സാധനസാമഗ്രികൾ ആക്രിക്കട നടത്തിപ്പുകാർ തന്നെ മാറ്റിത്തുടങ്ങിയിട്ടുണ്ട്.
എൽആർ തഹസിൽദാർ ആർ സുശീല, ഡെപ്യൂട്ടി തഹസിൽദാർമാരായ അരുൺകുമാർ, സജീവ്, എ ആർ അനീഷ്, വില്ലേജ് ഓഫീസർ അജയകുമാർ, റവന്യൂ ജീവനക്കാർ എന്നിവരുടെ നേതൃത്വത്തിലാണ് മണ്ണ് നീക്കം ചെയ്യാനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്.
ചിത്രം: അയണിവേലിക്കുളങ്ങരയിൽ നികത്തിയ വയൽ അധികൃതർ പൂർവ്വസ്ഥിതിയിലാക്കുന്നു.

ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനി മരിച്ചത് ഭക്ഷ്യവിഷബാധമൂലമെന്ന് സംശയം
നാദാപുരത്ത് ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനി മരിച്ചത് ഭക്ഷ്യവിഷബാധമൂലമെന്ന് സംശയം. വളയം നീലാണ്ടുമ്മല്‍ പടിഞ്ഞാറയില്‍ സജീവന്റെയും ഷൈജയുടെയും മകള്‍ ദേവതീര്‍ഥയാണ് മരിച്ചത്. ഛര്‍ദിയും വയറിളക്കവും മൂലം കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരിക്കെയാണ് വിദ്യാര്‍ഥിനിയുടെ മരണം.
അമ്മയോടൊപ്പം കണ്ണൂരിലെ പൊയിലൂരിലെ വീട്ടിലായിരുന്നു ദേവതീര്‍ഥ. ഛര്‍ദിയും വയറിളക്കവും കാരണം കഴിഞ്ഞ രണ്ട് ദിവസമായി തലശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
ദേവതീര്‍ഥയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷമേ മരണകാരണം സ്ഥിരീകരിക്കാന്‍ സാധിക്കൂ എന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
ഗുരുവായൂരമ്പലനടയിൽ ഒടിടിയിലേക്ക്
പൃഥ്വിരാജും ബേസിൽ ജോസഫും പ്രധാന വേഷത്തിലെത്തിയ ഗുരുവായൂരമ്പലനടയിൽ ഒടിടിയിലേക്ക്. വിപിൻദാസ് സംവിധാനം ചെയ്ത ചിത്രം ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെയാണ് പ്രേക്ഷകരിലേക്ക് എത്തുക. ജൂൺ 27 മുതൽ ചിത്രം സ്ട്രീമിങ് ആരംഭിക്കും. ചിത്രം തിയറ്ററിൽ എത്തി ഒരു മാസത്തിന് ശേഷമാണ് ഒടിടിയിൽ റിലീസ് ചെയ്യുന്നത്.
മികച്ച വിജയമായി മാറിയ ജയ ജയ ജയ ജയഹേയ്ക്ക് ശേഷം വിപിൻദാസ് സംവിധാനം ചെയ്ത ചിത്രമാണ് ഗുരുവായൂരമ്പലനടയിൽ. അഗോള ബോക്സ് ഓഫിസിൽ നിന്ന് 90 കോടി രൂപയാണ് ചിത്രം കളക്റ്റ് ചെയ്തത്. ഒരിടവേളയ്ക്ക് ശേഷം പൃഥ്വിരാജ് മുഴുനീള കോമഡി വേഷത്തിലെത്തിയ ചിത്രമെന്ന പ്രത്യേകതയോടെയാണ് ഗുരുവായൂരമ്പലനടയിൽ തിയറ്ററിൽ എത്തിയത്.
നാളെ കെഎസ്‌യുവിന്റെ വിദ്യാഭ്യാസ ബന്ദ്
സംസ്ഥാനത്ത് നാളെ കെഎസ്‌യുവിന്റെ വിദ്യാഭ്യാസ ബന്ദ്.
പ്ലസ് വൺ സീറ്റ് പ്രതിസന്ധി പരിഹരിക്കാത്ത സർക്കാർ നടപടിയിലും. സമരത്തെ അടിച്ചമർത്തുന്ന സർക്കാർ നടപടിയിലും പ്രതിഷേധിച്ചാണ് ബന്ദിന് ആഹ്വാനം ചെയ്തത്. പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ ഇന്നും വിദ്യാർഥി സംഘടനകളുടെ സംസ്ഥാന വ്യാപക പ്രതിഷേധം നടന്നു .കൊല്ലത്തും കോഴിക്കോടും മലപ്പുറത്തും വയനാടും സമരം ചെയ്ത കെ.എസ് യു ,എം എസ് എഫ്, ഫ്രട്ടേണിറ്റി മൂവ്മെൻ്റ് പ്രവർത്തകരെ പൊലിസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തു നീക്കി. പലയിടത്തും വ്യാപക അക്രമം നടന്നു. നിരവധി വിദ്യാര്‍ഥികള്‍ക്ക് പരുക്കേറ്റു.