Home Blog Page 256

വോട്ടർ പട്ടികയിൽ നിന്ന് നീക്കം ചെയ്ത പേര് പുനഃസ്ഥാപിച്ചു

വെട്ടിയ വോട്ട് പുനസ്ഥാപിച്ചു. വോട്ടർ പട്ടികയിൽ നിന്ന് നീക്കം ചെയ്ത പേര് പുനഃസ്ഥാപിച്ചു. ഹൈക്കോടതി ഇടപെടലിനെ തുടർന്നാണ് ഉൾപ്പെടുത്തിയത്. തൃശ്ശൂർ പുത്തൻചിറ ഗ്രാമപഞ്ചായത്തിലെ ട്വൻ്റി – 20, 11ആം വാർഡ് സ്ഥാനാർത്ഥിയുടെ പേരാണ് വോട്ടർപട്ടികയിൽ നിന്ന് നീക്കം ചെയ്തിരുന്നത്

സ്ഥാനാർഥി വിജയലക്ഷ്മിയുടെയും, ഭർത്താവിന്റെയും വോട്ടുകൾ നീക്കം ചെയ്തിരുന്നു. തുടർന്ന് ഹൈക്കോടതിയെ സമീപിച്ച് കളക്ടറോട് പുനപരിശോധിക്കാൻ ഉത്തരവ് നൽകി. പുനഃപരിശോധനയിൽ ഇരുവർക്കും അതേ വാർഡിൽ വീട് ഉണ്ടെന്ന് കണ്ടെത്തുകയും വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തുകയുമായിരുന്നു

നാലു വയസ്സുകാരിയോട് അമ്മയുടെ കൊടും ക്രൂരത,പീഡനത്തെക്കുറിച്ച് പിതാവിന് അറിയില്ലായിരുന്നു

കൊച്ചി. നാലു വയസ്സുകാരിയോട് അമ്മയുടെ കൊടും ക്രൂരത.പിതാവിനെ പ്രതി ചേർക്കില്ല.പീഡനത്തെക്കുറിച്ച് പിതാവിന് അറിയില്ലായിരുന്നുവെന്ന് കണ്ടെത്തൽ.ചോദ്യം ചെയ്തശേഷം വിട്ടയച്ചു.കുഞ്ഞിന് കൗൺസിലിംഗ് ഉറപ്പാക്കി.ചട്ടുകം ചൂടാക്കി സ്വകാര്യഭാഗത്ത് അടക്കം പൊള്ളിച്ചും പട്ടിണിക്കിട്ടുമായിരുന്നു അമ്മയുടെ പീഡനം.അമ്മ വിനീതക്കായുള്ള കസ്റ്റഡി അപേക്ഷ പോലീസ് ഇന്ന് കോടതിയിൽ സമർപ്പിക്കും

മെട്രോയ്ക്ക് മുന്നിൽ ചാടി വിദ്യാർത്ഥി ജീവനൊടുക്കി

ഡൽഹിയിൽ മെട്രോയ്ക്ക് മുന്നിൽ ചാടി വിദ്യാർത്ഥി ജീവനൊടുക്കിയ സംഭവം. മാതാപിതാക്കളുടെ പരാതിയിൽ കേസെടുത്തു പോലീസ്. അധ്യാപകരുടെ മാനസിക പീഡനമാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് ആരോപണം. ചൊവ്വാഴ്ചയാണ് വിദ്യാർഥി മെട്രോയ്ക്ക് മുന്നിൽ ചാടി ജീവനൊടുക്കിയത്

അപകടത്തിന് കാരണം സ്കൂൾ അധികൃതരുടെ അനാസ്ഥ

ഇടുക്കി. വഴത്തോപ്പ് ഗിരിജോതി പബ്ലിക് സ്കൂൾ അപകടം. മരിച്ച നാല് വയസ്സുകാരി ഹെയ്സൽ ബെന്നിന്റെ ബന്ധു

സ്കൂൾ മാനേജ്മെന്റിനെതിരെ കേസെടുക്കണം. സ്കൂൾ അധികൃതരുടെ അനാസ്ഥയാണ് അപകടത്തിന് കാരണം. ഡ്രൈവർക്കെതിരെ കേസെടുത്തതുകൊണ്ട് മാത്രം കാര്യമില്ല. ആയമാർ കുട്ടികളെ കൃത്യമായി ക്ലാസിൽ എത്തിക്കേണ്ടതായിരുന്നു. മറ്റൊരു കുട്ടിക്കും ഈ ഒരു അവസ്ഥ ഉണ്ടാകാതിരിക്കാനുള്ള നടപടി വേണം

isis കേസ്,കുട്ടിയുടെ മാതാവ് കേരളത്തിൽ പോലീസ് നിരീക്ഷണത്തിൽ

വെഞ്ഞാറമ്മൂട്. UAPA കേസ്.കുട്ടിയുടെ മാതാവ് കേരളത്തിൽ പോലീസ് നിരീക്ഷണത്തിൽ.യു.കെയിൽ ആയിരുന്ന യുവതി കേരളത്തിലെത്തിയത് മുതൽ പോലീസ് നിരീക്ഷണത്തിൽ. യുവതി കേരളത്തിൽ എത്തിയത് രണ്ടാഴ്ച്ച മുൻപ്. യുവതി നെടുമങ്ങാട് സ്വദേശിയെന്നും പോലീസ്. യുവതിയുടെ വിവരങ്ങൾ തേടി NIA യും അന്വേഷണം ആരംഭിച്ചു

ആൺസുഹൃത്തിന്റെ സഹോദരനെ സംശയിച്ചു പോലീസ്. കനകമല കേസിലെ പ്രതി കുട്ടിയുടെ മാതാവിന്റെ ആൺ സുഹൃത്തിന്റെ സഹോദരൻ. ഇയാളും പോലീസ് നിരീക്ഷണത്തിൽ. കനകമല കേസിൽ ഇയാൾ അറസ്റ്റിലായത് ഡൽഹിയിൽ നിന്നും

സ്വീഡനിൽ പഠിക്കാം: സാമ്പത്തിക സ്ഥിരതയും മികച്ച കരിയറും സ്വന്തമാക്കാം

വിദ്യാഭ്യാസത്തിലും ഗവേഷണത്തിലും മുന്നിൽ നിൽക്കുന്ന യൂറോപ്യൻ രാജ്യങ്ങളിൽ ഒന്നാണ് സ്വീഡൻ. ആഗോളതലത്തിൽ അംഗീകൃതമായ സർവകലാശാലകളും പഠനരീതികളും കൊണ്ടാണ് ഈ രാജ്യം ലോകമെമ്പാടുമുള്ള വിദ്യാർത്ഥികളുടെ പ്രിയപ്പെട്ട പഠനകേന്ദ്രമായി മാറിയത്. ഗവേഷണം, പ്രായോഗിക പഠനം എന്നിവയ്ക്കു പ്രാധാന്യം നൽകുന്ന മുൻനിര സർവകലാശാലകൾ സ്വീഡനിലെ വിദ്യാഭ്യാസത്തിന്റെ പ്രത്യേകതയാണ്.

സ്വീഡിഷ് വിദ്യാഭ്യാസ സംവിധാനം സർഗാത്മകമായ കാഴ്ചപ്പാടുകൾ, വിമർശനപരമായ സമീപനം, ടീം വർക്ക് എന്നിവയെ പ്രോത്സാഹിപ്പിച്ച് വിദ്യാർഥികളെ ആധുനിക തൊഴിൽലോകത്തിന് സജ്ജരാക്കുന്നു. ഇംഗ്ലീഷിൽ പഠിപ്പിക്കുന്ന നിരവധി പ്രോഗ്രാമുകൾ ഉള്ളതിനാൽ, അന്താരാഷ്ട്ര വിദ്യാർഥികൾക്ക് ഭാഷയുടേതായ തടസങ്ങൾ ഒന്നുമില്ല. ഇൻഡസ്ട്രി ഓറിയന്റഡ് കോഴ്‌സുകളായതിനാൽ, വിദ്യാർഥികൾക്ക് യഥാർഥ ലോകപരിചയവും ഇന്റേൺഷിപ്പുകളും മികച്ച തൊഴിൽസാധ്യതകളും ലഭിക്കുന്നു.

സ്വീഡനിൽ സെമസ്റ്റർ അടിസ്ഥാനത്തിൽ ഫീസ് അടയ്ക്കാനുള്ള സൗകര്യം ലഭ്യമാണ്. കൂടാതെ പല സാഹചര്യങ്ങളിലും STEM (Science, Technology, Engineering, Mathematics) വിദ്യാർഥികൾക്ക് IELTS ആവശ്യമില്ല. മാസ്‌റ്റേഴ്‌സ് പ്രവേശനത്തിന് പ്രായപരിധിയോ അരിയേഴ്‌സിനുള്ള നിയന്ത്രണങ്ങളോ ഇല്ല. സ്റ്റഡി ഗ്യാപ്പുകൾ, ക്രെഡിറ്റ് ട്രാൻസ്ഫറുകൾ, ഡിസ്റ്റൻസ് എജ്യുക്കേഷൻ എന്നിവയും സ്വീകരിക്കപ്പെടുന്നു. ഇതിലൂടെ വിദ്യാർഥികൾക്ക് കൂടുതൽ ലളിതമായി അഡ്മിഷൻ നേടാൻ സാധിക്കുന്നു.

വിദ്യാർഥികൾക്ക് പഠനകാലത്ത് കുടുംബത്തോടൊപ്പം താമസിക്കാം, പങ്കാളിക്ക് പൂർണമായ വർക്ക് പെർമിറ്റും ലഭിക്കും. ബിരുദമോ ബിരുദാനന്തര ബിരുദമോ പൂർത്തിയാക്കിയ ശേഷം ഒരു വർഷത്തെ സ്‌റ്റേ ബാക്ക് അവസരവും ലഭ്യമാണ്. അതുപോലെ, സ്ഥിരതാമസത്തിനും (പിആർ) സെറ്റിൽമെന്റിനുമുള്ള നിയമങ്ങൾ സ്വീഡനിൽ കൂടുതൽ ലളിതമാണ്. അതിനാൽ യൂറോപ്പിലെ ഏറ്റവും വിദ്യാർഥിസൗഹൃദ രാജ്യങ്ങളിൽ ഒന്നായി സ്വീഡൻ പരിഗണിക്കപ്പെടുന്നു. കൂടാതെ കുട്ടികൾക്ക് സൗജന്യ വിദ്യാഭ്യാസവും മികച്ച ആരോഗ്യ സംരക്ഷണവും സ്വീഡിഷ് ഗവണ്മെന്റ് ഉറപ്പു നൽകുന്നു. ഇത് കൂടുതൽ സ്വാതന്ത്ര്യത്തോടെയും സൗകര്യത്തോടെയും തൊഴിൽ സാധ്യതകൾ തേടാനും, സാമ്പത്തിക ഭദ്രത കൈവരിക്കാനും, ഭാവിയിൽ സ്ഥിരവും മികച്ചതുമായ കരിയറിലേക്കുള്ള വഴികൾ കണ്ടെത്തുവാനും വിദ്യാർഥികൾക്ക് അവസരമൊരുക്കുന്നു.

ഇന്റേൺഷിപ്പ് നേടാനും ജോലിപരിചയത്തിനുമായി ശ്രമിക്കുന്ന വിദ്യാർഥികൾക്ക് വലിയ അവസരങ്ങൾ നൽകുന്ന രാജ്യമാണ് സ്വീഡൻ. Volvo, H&M, Spotify, IKEA, Ericsson പോലുള്ള ലോകപ്രശസ്തമായ കമ്പനികളുടെ മുഖ്യ ഓഫിസുകൾ സ്വീഡനിൽ പ്രവർത്തിക്കുന്നു. അതിനാൽ വിദ്യാർഥികൾക്ക് മികച്ച തൊഴിൽ നേടാനുള്ള അവസരങ്ങൾ ഏറെയാണ്. പഠനം കഴിഞ്ഞ് ജോലി ലഭിച്ചാൽ കുറച്ച് വർഷത്തിനുള്ളിൽ പിആറിന് അപേക്ഷിക്കാം. സ്വീഡന്റെ തലസ്ഥാനമായ സ്‌റ്റോക്ക്‌ഹോം ലോകത്തെ രണ്ടാമത്തെ വലിയ ഐടി ഹബ്ബാണ്. ‘സിലിക്കൺ വാലി ഓഫ് യൂറോപ്പ്’ എന്നാണ് സ്‌റ്റോക്ക്‌ഹോം അറിയപ്പെടുന്നത്. അതുകൊണ്ടുതന്നെ സ്റ്റാർട്ട്പ്പുകളെ പ്രോത്സാഹിപ്പിക്കുന്ന ഒരു രാജ്യം കൂടിയാണ് സ്വീഡൻ.

ഷെൻഗൻ അംഗത്വമുള്ളതിനാൽ, സ്വീഡനിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് 29 യൂറോപ്യൻ രാജ്യങ്ങളിലേക്ക് വിസയില്ലാതെ യാത്ര ചെയ്യാനും ജോലി കണ്ടെത്തുവാനും സാധിക്കുന്നു. യൂറോപ്പിലെ ഏറ്റവും ഉയർന്ന ജിഡിപിയുള്ള രാജ്യങ്ങളിൽ ഒന്നായതു കൊണ്ട് സ്വീഡനിലെ തൊഴിലവസരങ്ങൾ സാമ്പത്തികസ്ഥിരതയും മികച്ച കരിയറും നൽകുന്നു.

സ്വീഡനിലെ പഠനത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് വിദഗ്ധരുമായി സംസാരിക്കാം: 7356 155 333

ജഡ്ജി എവിടെ?കൈക്കൂലിക്കേസിൽ ഒളിവിലുള്ള സെഷൻസ് കോടതി ജഡ്ജിയെ ഇനിയും കണ്ടെത്താനായില്ല

മുംബൈ. കൈക്കൂലിക്കേസിൽ ഒളിവിലുള്ള സെഷൻസ് കോടതി ജഡ്ജിയെ ഇനിയും കണ്ടെത്താനായില്ല. മഡ്ഗാവ് അഡീ.സെഷൻസ് കോടതി ജഡ്ജി അജാസുദ്ദീൻ എസ് കാസിയാണ് ഒളിവിൽ.ഒരാഴ്ചയിലേറെയായി ഒളിവിലാണ്.അനുകൂല വിധി നൽകാൻ 15 ലക്ഷം കൈക്കൂലി അവശ്യപ്പെട്ടതാണ് കേസ്.കൈക്കൂലി കൈപറ്റവേ ജഡ്ജിയുടെ ക്ലർക് പിടിയിലായിരുന്നു. പിന്നാലെയാണ് ജഡ്ജി ഒളിവിൽ പോയത്

ഈ പച്ചക്കറി കാഴ്ചശക്തി മെച്ചപ്പെടുത്താൻ സഹായിക്കും

ക്യാരറ്റ് പതിവായി കഴിക്കുന്നത് കാഴ്ചശക്തി കൂട്ടാൻ സഹായിക്കും. ബീറ്റാ കരോട്ടിൻ ഉൾപ്പെടെയുള്ള ക്യാരറ്റിലെ പോഷകങ്ങൾ ആരോഗ്യകരമായ കാഴ്ചയെ പിന്തുണയ്ക്കുകയും കാലക്രമേണ കണ്ണുകളെ കേടുപാടുകളിൽ നിന്ന് സംരക്ഷിക്കുകയും ചെയ്യുന്നു.

ക്യാരറ്റിൽ ആന്റിഓക്‌സിഡന്റുകൾ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് ശരീരം വിറ്റാമിൻ എ ആയി മാറ്റുന്നു. റെറ്റിനയിൽ കാണപ്പെടുന്ന ഒരു പിഗ്മെന്റ് റോഡോപ്സിൻ ഉത്പാദിപ്പിക്കാൻ വിറ്റാമിൻ എ ശരീരത്തെ സഹായിക്കുന്നു. ഒരു കപ്പ് പച്ച കാരറ്റ് കഴിക്കുന്നത് വിവിധ നേത്രരോ​ഗങ്ങൾ തടയുന്നതിന് സഹായിക്കുന്നു.

പ്രായവുമായി ബന്ധപ്പെട്ട മാക്കുലാർ ഡീജനറേഷൻ (AMD) തടയാൻ സഹായിക്കുന്ന പോഷകങ്ങൾ ക്യാരറ്റിൽ അടങ്ങിയിട്ടുണ്ട്. ക്യാരറ്റിൽ ല്യൂട്ടിൻ, സിയാക്സാന്തിൻ തുടങ്ങിയ ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. ഇത് കണ്ണുകളെ എഎംഡിയിൽ നിന്ന് സംരക്ഷിക്കാൻ സഹായിക്കുന്നു.

കണ്ണിന്റെ പുറം പാളിയായ കോർണിയയുടെ ആരോഗ്യം നിലനിർത്തുന്നതിന് വിറ്റാമിൻ എ അത്യാവശ്യമാണ്. ശരീരം ബീറ്റാ കരോട്ടിൻ (കാരറ്റിലെ ഒരു പിഗ്മെന്റ്) വിറ്റാമിൻ എ ആയി പരിവർത്തനം ചെയ്യുന്നു. ഇത് കാഴ്ചയ്ക്ക് നിർണായകമായ ഒരു പോഷകമാണ്.

ക്യാരറ്റ് ഡയറ്റിൽ ഉൾപ്പെടുത്തുന്നത് ഹൃദയത്തിൻറെ ആരോഗ്യത്തിനും നല്ലതാണ്. പൊട്ടാസ്യം ധാരാളം അടങ്ങിയ ക്യാരറ്റ് രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കും. കൂടാതെ ഇവ കൊളസ്ട്രോൾ കുറയ്ക്കാനും ഹൃദയത്തിൻറെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും. ഫൈബർ ധാരാളം അടങ്ങിയിട്ടുള്ളതും കലോറി വളരെ കുറഞ്ഞതുമായ ക്യാരറ്റ് വണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് കഴിക്കാവുന്നതാണ്.

ക്യാരറ്റിന് നിറം നൽകുന്നത് ബീറ്റാകരോട്ടിനാണ്. വളരെ ശക്തിയേറിയ ആന്റി ഓക്സിഡന്റാണിത്. ചർമ്മത്തിൻറെ ആരോഗ്യത്തിന് ഇവ മികച്ചതാണ്. പ്രായത്തെ നിയന്ത്രിക്കുന്ന ചർമകോശങ്ങളെ നശിപ്പിക്കുന്ന ഫ്രീ റാഡിക്കലുകളെ തടയാനും ക്യാരറ്റ് സഹായിക്കും.

വി എം വിനുവിന് പകരം സെലിബ്രിറ്റി സ്ഥാനാർത്ഥിയില്ല, കല്ലായി ഡിവിഷനിലെ യുഡിഎഫ് സ്ഥാനാർത്ഥിയെ ഇന്നറിയാം, കാളക്കണ്ടി ബൈജുവിന് മുൻ​ഗണന

കോഴിക്കോട്: കോഴിക്കോട് കോർപറേഷൻ മേയർ സ്ഥാനത്തേക്ക് യുഡിഎഫിന് സെലിബ്രിറ്റി സ്ഥാനാർത്ഥിയില്ല. ചലച്ചിത്ര സംവിധായകൻ വി എം വിനുവിന് പകരം കല്ലായി വാർഡിൽ നിന്നും കാളക്കണ്ടി ബൈജു, സുരേഷ് ബാബു എന്നിവരുടെ പേരുകളാണ് പരി​ഗണനയിലുള്ളത്. മണ്ഡലം പ്രസിഡണ്ടായ ബൈജുവിന്റെ പേരിനാണ് മുൻഗണന. സ്ഥാനാർത്ഥിയെ ഇന്ന് പ്രഖ്യാപിക്കും.

വോട്ടർ പട്ടികയിൽ പേര് ഇല്ലാത്തതിനെ തുടർന്ന് സംവിധായകൻ വി എം വിനുവിന് മത്സരിക്കാൻ ആയിരുന്നില്ല. ഇതേ തുടർന്നാണ് കോൺഗ്രസ്‌ നേതൃത്വം പുതിയ സ്ഥാനാർഥിയെ തേടുന്നത്. പ്രമുഖനായ സ്ഥാനാർഥി വരുമെന്നായിരുന്നു കോൺഗ്രസ്‌ നേതാക്കളുടെ അവകാശ വാദം. സാഹിത്യ, സിനിമ മേഖലയിൽ ഉള്ള ചിലരെ നേതാക്കൾ സമീപിച്ചിരുന്നു. പക്ഷെ ഇവർ ആരും സമ്മതം മൂളിയില്ല. തുടർന്നാണ് പ്രാദേശിക നേതാക്കളിലേക്ക് എത്തിയിരിക്കുന്നത്.

തെരുവുനായ കടിച്ചാൽ 3500 രൂപ നഷ്ടപരിഹാരം, മരണമോ പേവിഷബാധയോ സംഭവിച്ചാൽ 5 ലക്ഷം, ഉത്തരവ് പുറത്തിറക്കി കർണാടക സർക്കാർ

ബെം​ഗളൂരു: തെരുവുനായ ആക്രമണത്തിന് നഷ്ടപരിഹാരം പ്രഖ്യാപിച്ച് ഉത്തരവിറക്കി കർണാടക സർക്കാർ. നായയുടെ കടിയേൽക്കുന്നവർക്ക് 3500 രൂപ വീതം നൽകും. മരണം സംഭവിക്കുകയോ പേവിഷ ബാധ ഏൽക്കുകയോ ചെയ്താൽ 5 ലക്ഷം രൂപ നഷ്ടപരിഹാരം ലഭിക്കും. നഷ്ടപരിഹാര വിതരണത്തിനായി പ്രത്യേക കമ്മിറ്റി രൂപീകരിക്കാനും സർക്കാർ തീരുമാനിച്ചിരിക്കുകയാണ്.

അതുപോലെ തന്നെ പാമ്പുകടിയേറ്റവർക്കും സൗജന്യ ചികിത്സ നൽകും. ആയുഷ്മാൻ ഭാരതിന് കീഴി‌ലാണ് കർണാടക സർക്കാർ സൗജന്യ ചികിത്സ പ്രഖ്യാപിച്ചിരിക്കുന്നത്.