Home Blog Page 257

‘ഭീഷണികൾ നേരിടാനുള്ള ഇന്ത്യൻ ശേഷി വര്‍ധിപ്പിക്കും’, 457 ലക്ഷം ഡോളറിൻ്റെ കരാർ, ഇന്ത്യക്ക് നൂതന മിസൈൽ സംവിധാനം വിൽക്കാൻ യുഎസ് അനുമതി

ന്യൂഡൽഹി: അത്യാധുനിക ജാവലിൻ മിസൈൽ സംവിധാനവും അനുബന്ധ ഉപകരണങ്ങളും ഇന്ത്യക്ക് വിൽക്കുന്നതിന് അമേരിക്കൻ അനുമതി. 457 ലക്ഷം ഡോളറിനാണ് മിസൈൽ സംവിധാനം വിൽപ്പന നടത്തുക. ഡിഫൻസ് സെക്യൂരിറ്റി കോ-ഓപ്പറേഷൻ ഏജൻസി (DSCA) ബുധനാഴ്ച പ്രസ്താവനയിലൂടെയാണ് സര്‍ട്ടിഫിക്കേഷൻ അടക്കമുള്ള നടപടികൾക്ക് അനുമതി ലഭിച്ച കാര്യം അറിയിച്ചത്. യുഎസ്-ഇന്ത്യ തന്ത്രപരമായ ബന്ധം ശക്തിപ്പെടുത്തുന്നതിലൂടെ അമേരിക്കയുടെ വിദേശ നയത്തിനും ദേശീയ സുരക്ഷാ ലക്ഷ്യങ്ങൾക്കും പുതിയ കരാര്‍ കരുത്താകുമെന്ന് ഡിഎസ്സിഎ വ്യക്തമാക്കി.

45.7 മില്യൺ ഡോളർ മൂല്യമുള്ള ഈ വിൽപ്പന പാക്കേജിൽ പ്രതിരോധ ഉപകരണങ്ങളും അനുബന്ധ സാമഗ്രികളും ഉൾപ്പെടുന്നുണ്ട്. 100 എഫ്ജിഎം-148 ജാവലിൻ റൗണ്ടുകൾ, ഒരു ജാവലിൻ എഫ്ജിഎം-148 മിസൈൽ (‘ഫ്ളൈ-ടു-ബൈ’), 25 ജാവലിൻ ലൈറ്റ്‌വെയ്റ്റ് കമാൻഡ് ലോഞ്ച് യൂണിറ്റുകൾ അല്ലെങ്കിൽ ജാവലിൻ ബ്ലോക്ക് 1 കമാൻഡ് ലോഞ്ച് യൂണിറ്റുകൾ (CLU) എന്നിവയാണ് അടങ്ങിയിട്ടുള്ളത്. പരിശീലന ഉപകരണങ്ങൾ, സിമുലേഷൻ റൗണ്ടുകൾ, ബാറ്ററി കൂളൻ്റ് യൂണിറ്റ്, ഓപ്പറേറ്റർ മാനുവലുകൾ, സ്പെയർ പാർട്‌സുകൾ, സിസ്റ്റം ഇൻ്റഗ്രേഷൻ, സാങ്കേതിക സഹായങ്ങൾ, ബ്ലോക്ക് 1 സി.എൽ.യു. നവീകരണ സേവനങ്ങൾ, ലൈഫ് സൈക്കിൾ പിന്തുണ ഉൾപ്പെടെയുള്ള മറ്റ് ലോജിസ്റ്റിക് പിന്തുണകളും പാക്കേജിൻ്റെ ഭാഗമാണ്.

ഇന്ത്യയുടെ പ്രതിരോധ ശേഷി വർദ്ധിപ്പിക്കും

“നിർദ്ദിഷ്ട വിൽപ്പന നിലവിലുള്ളതും ഭാവിയിലുള്ളതുമായ ഭീഷണികളെ നേരിടാനും രാജ്യത്തിൻ്റെ പ്രതിരോധം ശക്തിപ്പെടുത്താനും പ്രാദേശിക ഭീഷണികളെ തടയാനുമുള്ള ഇന്ത്യയുടെ ശേഷി മെച്ചപ്പെടുത്തും. ഈ ഉപകരണങ്ങളും സേവനങ്ങളും ഇന്ത്യൻ സായുധ സേനയ്ക്ക് വളരെ വേഗം സ്വായത്തമാക്കാൻ സാധിക്കും,” എന്നും ഡിഫൻസ് സെക്യൂരിറ്റി കോ-ഓപ്പറേഷൻ ഏജൻസി വ്യക്തമാക്കി. ഈ വിൽപ്പന മേഖലയിലെ അടിസ്ഥാന സൈനിക സന്തുലിതാവസ്ഥ മാറ്റില്ലെന്നും ഡി.എസ്.സി.എ. ഉറപ്പു നൽകി.

ജാവലിൻ എഫ്ജിഎം-148 മിസൈൽ

ജാവലിൻ FGM-148 എന്നത് അമേരിക്കൻ നിർമ്മിത, മനുഷ്യന് വഹിക്കാൻ കഴിയുന്ന, ‘ഫയർ-ആൻഡ്-ഫൊർഗെറ്റ്’ വിഭാഗത്തിൽപ്പെട്ട ടാങ്ക് വേധ മിസൈലാണ്. 1996 മുതൽ സേവനത്തിലുള്ള ഈ മിസൈൽ, യു.എസ്. സൈന്യത്തിലെ എം47 ഡ്രാഗൺ ടാങ്ക് വേധ മിസൈലിന് പകരമായി കൊണ്ടുവന്നതാണ്. ഓട്ടോമാറ്റിക് ഇൻഫ്രാറെഡ് ഗൈഡൻസ് സംവിധാനം ഉപയോഗിക്കുന്നതിനാൽ, വിക്ഷേപണം നടത്തുന്ന കേന്ദ്രം തിരിച്ചറിഞാലും സൈനികര്‍ക്ക് സുരക്ഷിതമായി മാറാൻ സാധിക്കും. സാധാരണയായി കവചിത വാഹനങ്ങൾക്കെതിരെ (ടോപ്പ്-അറ്റാക്ക് ഫ്ലൈറ്റ് പ്രൊഫൈൽ) കൂടുതൽ കവചമില്ലാത്ത മുകൾഭാഗത്ത് ആക്രമണം നടത്താൻ ഉപയോഗിക്കുന്നു. കെട്ടിടങ്ങൾക്കും മറ്റ് ലക്ഷ്യങ്ങളിലും നേരിട്ടുള്ള ആക്രമണം നടത്താനും ഉപയോഗിക്കാം. ടോപ്പ്-അറ്റാക്ക് മോഡിൽ 500 അടി വരെയും ഡയറക്ട്-ഫയർ മോഡിൽ 190 അടി വരെയും മിസൈലിന് ഉയരം കൈവരിക്കാൻ കഴിയും.

വയനാട്ടിലെ കോൺഗ്രസ് സ്ഥാനാർഥി നിർണയം പ്രതിസന്ധിയിൽ

വയനാട്. വയനാട്ടിലെ കോൺഗ്രസ് സ്ഥാനാർഥി നിർണയം പ്രതിസന്ധിയിൽ
തോമാട്ടുചാൽ, മുട്ടിൽ, കേണിച്ചിറ ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിൽ  തർക്കം രൂക്ഷം
തോമാട്ടുചാൽ, കേണിച്ചിറ ഡിവിഷനുകളിൽ യൂത്ത് കോൺഗ്രസ് നേതാക്കളെ മത്സരിപ്പിക്കണം എന്ന് ആവശ്യം

സംസ്ഥാന ജനറൽ സെക്രട്ടറി ജഷീർ പള്ളിവയൽ , ജില്ലാ പ്രസിഡണ്ട് അമൽ ജോയ് എന്നിവർക്ക് വേണ്ടിയാണ് വാദം

വിജയ സാധ്യത ഇല്ലാത്ത സീറ്റ് നൽകി ഒതുക്കാൻ ശ്രമിക്കുന്നതായി കെഎസ്‌യുവും


ഇന്നലെ രാത്രിയിൽ ഡിസിസി ഓഫീസിൽ ഉണ്ടായത് രൂക്ഷമായ തർക്കം

പ്രാദേശിക തലങ്ങളിൽ നേതാക്കളുടെ രാജി തുടരുന്നു

ബത്തേരി നെൻമേനിയിൽ നേതാക്കളുടെ കൂട്ടരാജി

മണ്ഡലം വൈസ് പ്രസിഡണ്ടുമാരും സെക്രട്ടറിയും രാജി നൽകി

ഡിസിസി പ്രസിഡണ്ട് ടി ജെ ഐസക്കിനാണ് രാജി കത്ത് നൽകിയത്

മണ്ഡലം വൈസ് പ്രസിഡൻ്റുമാരായ KK പ്രേമചന്ദ്രൻ, അഷറഫ് പൈകാടൻ, സെക്രട്ടറി സുമേഷ് കോളിയാടി എന്നിവരാണ് രാജി വച്ചത്

സ്ഥാനാർഥി നിർണയത്തിലെ പ്രശ്നങ്ങൾ ആണ് രാജിക്ക് കാരണം

ശൂരനാട് വിദ്യാർത്ഥികളെ മിഠായി നൽകി വശീകരിച്ച് പീഡനശ്രമം: ‘നട്‌സ് കുട്ടൻ’ പോക്‌സോ കേസിൽ അറസ്റ്റിൽ

ശൂരനാട്: സ്‌കൂൾ വിദ്യാർത്ഥികളെ മിഠായി നൽകി വശീകരിച്ച് ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ കച്ചവടക്കാരനെ ശൂരനാട് പോലീസ് അറസ്റ്റ് ചെയ്തു. ശൂരനാട് തെക്ക് പതാരം  ‘നട്‌സ് വേൾഡ്’ എന്ന സ്ഥാപനം നടത്തിവരുന്ന, ‘നട്‌സ് കുട്ടൻ’ എന്നറിയപ്പെടുന്ന രഞ്ജിത്തിനെയാണ് പോക്‌സോ നിയമപ്രകാരം പോലീസ് പിടികൂടിയത്.
പതാരത്തിലെ സ്കൂളിലെ നാല്, എട്ട് ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികളെ മിഠായിയും ചോക്ലേറ്റും നൽകാം എന്ന് പറഞ്ഞ് ഇയാൾ നട്‌സ് വേൾഡിനുള്ളിലേക്ക് വിളിച്ചു വരുത്തുകയും മോശമായി പെരുമാറുകയുമായിരുന്നു എന്നാണ് പരാതി. രഞ്ജിത്തിന്റെ പെരുമാറ്റത്തിൽ അസ്വാഭാവികത തോന്നിയ കുട്ടികൾ വിവരം സ്‌കൂളിലെ അധ്യാപകരെ അറിയിച്ചിരുന്നു.
ഈ വിവരം പുറത്തറിഞ്ഞതോടെ രഞ്ജിത്ത് കുട്ടികളെ പിന്തുടർന്ന് ഭീഷണിപ്പെടുത്താൻ ശ്രമിച്ചു. ഭയന്ന ഒരു കുട്ടി ഓടി തൊട്ടടുത്തുള്ള ഡെന്റൽ ക്ലിനിക്കിൽ അഭയം പ്രാപിച്ചു. കുട്ടിയിൽ നിന്നും കാര്യങ്ങൾ മനസ്സിലാക്കിയ ഡോക്ടർ ഉടൻ തന്നെ ശൂരനാട് പോലീസിൽ വിവരമറിയിക്കുകയായിരുന്നു.
തുടർന്ന് സ്ഥലത്തെത്തിയ പോലീസ് രഞ്ജിത്തിനെ കസ്റ്റഡിയിലെടുത്തു. പതാരം ജംഗ്‌ഷനിൽ പകൽ മാന്യനായി നടന്നിരുന്ന ഇയാൾക്കെതിരെ പോക്‌സോ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

വിർച്വൽ അറസ്റ്റ്’, ട്രേഡിംങ് 87 ലക്ഷം തട്ടി

തിരുവനന്തപുരം. വിർച്വൽ അറസ്റ്റിലൂടെയും
ട്രേഡിങ്ങിലൂടെയും തട്ടിപ്പ്
87 ലക്ഷം രൂപ തട്ടിയെടുത്ത് അജ്ഞാത സംഘം.

തിരുവനന്തപുരം സ്വദേശികളിൽ നിന്നാണ് പണം തട്ടിയത്.മുംബൈ പൊലീസെന്ന് കബളിപ്പിച്ചായിരുന്നു വിർച്വൽ അറസ്റ്റ്

ട്രേഡിങ് വഴി കബളിപ്പിച്ചത് മാത്രം 72 ലക്ഷം.
രണ്ടും ഒരേ സംഘമെന്ന സംശയത്തിൽ പൊലീസ്
സൈബർ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി

കൊട്ടാരക്കര  കുര ശ്രീലക്ഷ്മി ബ്രിക്സ് ഉടമ ശ്രീലക്ഷ്മിയിൽ എ. ഗോപകുമാർ നിര്യാതനായി

കൊട്ടാരക്കര . കുര ശ്രീലക്ഷ്മി ബ്രിക്സ് ഉടമ ശ്രീലക്ഷ്മിയിൽ എ. ഗോപകുമാർ (62) അന്തരിച്ചു . കൊല്ലം ഉളിയക്കോവിൽ  പുത്തൻപുര കുടുംബാംഗമാണ്.സംസ്കാരം ഇന്ന്( വ്യാഴം) 11 30 ന്. ഭാര്യ . നീലേശ്വരം മേലൂട്ട് കുടുംബാംഗം പി.ബി.അജിത. മകൻ .അച്ചു ജി കുമാർ (മാനേജർ ,ബാങ്ക് ഓഫ് ബറോഡ ,കോന്നി ശാഖ.)
മരുമകൾ. എസ് ശ്രുതി( സെന്റി ലോൺ, കൊച്ചി).

പുനലൂരിൽ സിപിഎം – ബിജെപി സംഘർഷം: ബിജെപി പ്രവർത്തകന് വെട്ടേറ്റു

പുനലൂരിൽ സിപിഎം – ബിജെപി സംഘർഷത്തിൽ ബിജെപി പ്രവർത്തകന് വെട്ടേറ്റു. ഫ്ലക്സ് ബോർഡ് കെട്ടുന്നതിനെ ചൊല്ലിയുള്ള സംഘർഷത്തിനിടെയാണ് ബിജെപി പ്രവർത്തകന് വെട്ടേറ്റത്. ബിജെപി പ്രവർത്തകനായ രതീഷിനാണ് വെട്ടേറ്റത്. ശാസ്താംകോണം വാർഡിലാണ് ബിജെപി – സിപിഐഎം സംഘർഷമുണ്ടായത്. സംഭവത്തിൽ ബിജെപി പ്രവർത്തകനായ കവിരാജിനും പരുക്കേറ്റിട്ടുണ്ട്.

ശബരിമലയിലെ തിരക്ക് നിയന്ത്രിക്കാൻ വിദഗ്ധസമിതി രൂപീകരിക്കണമെന്ന് ഹൈക്കോടതി ദേവസ്വം ബെഞ്ച്

ശബരിമലയിലെ തിരക്ക് നിയന്ത്രിക്കാൻ വിദഗ്ധസമിതി രൂപീകരിക്കണമെന്ന് ഹൈക്കോടതി ദേവസ്വം ബെഞ്ച്.
അവലോകനയോഗം വിളിക്കാൻ ദേവസ്വം മന്ത്രിക്ക് ഇളവ് നൽകണമെന്നും കോടതി പറഞ്ഞു. മുന്നൊരുക്കങ്ങളിലെ പാളിച്ചയിൽ കോടതി കടുത്ത അതൃപ്തി പ്രകടിപ്പിച്ചു.

ശബരിമലയിലെ തിരക്ക് നിയന്ത്രിക്കാൻ ശാസ്ത്രീയമായ രീതിയിൽ അവലംബിക്കണം എന്നാണ് ദേവസ്വം ബെഞ്ചിന്റെ നിർദേശം. ഇതിനായി വിവിധ വകുപ്പിലെ ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി വിദഗ്ധസമിതി രൂപീകരിക്കണം.
അടിസ്ഥാന സൗകര്യവും -തിരക്ക് നിയന്ത്രണവും ഇ സമിതിയുടേ കീഴിൽ വരണം.
വിവര ശേഖരണം നടത്തി വിവിധ സോണുകളായി തിരിച്ച് ഉൾക്കൊള്ളാനാവുന്ന ഭക്തരുടെ എണ്ണവും കണക്കാക്കണം. ഓരോ മണ്ഡലകാല സീസണും മുൻപും ശേഷവും വിദഗ്ധസമിതി യോഗം ചേരണമെന്നും ഹൈക്കോടതി നിർദേശിച്ചു.

തെരഞ്ഞെടുപ്പ് ചട്ടം നിലനിൽക്കുന്നതിനാൽ ദേവസ്വം മന്ത്രിക്ക് യോഗം വിളിക്കാനാവില്ല എന്ന പരാതി ഉയർന്നിരുന്നു ഉയർന്നിരുന്നു. അടിയന്തരമായി ഏകോപനം ആവശ്യമുള്ള സമയമാണെന്നും യോഗം വിളിക്കാൻ മന്ത്രിയെ അനുവദിക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി. ശുചിമുറി, വെള്ളം ആരോഗ്യ സംവിധാനങ്ങൾ എല്ലാം ഉറപ്പാക്കണം. ഭക്തരുടെ സുരക്ഷയ്ക്കും ക്ഷേമത്തിലുമാണ് പ്രഥമ പരിഗണന നൽകേണ്ടതെന്നും കോടതി ഓർമിപ്പിച്ചു. കേസ് 24ന് വീണ്ടും പരിഗണിക്കും.

ജില്ലയില്‍ ഇന്ന് 2015 പേര്‍ നാമനിര്‍ദേശ പത്രിക നല്‍കി

നാമനിര്‍ദ്ദേശപത്രിക നല്‍കേണ്ട അഞ്ചാം ദിനമായ നവംബര്‍ 19ന് ജില്ലയിലെ വിവിധ തദ്ദേശസ്ഥാപനങ്ങളിലായി 2015 പേര്‍ നാമനിര്‍ദ്ദേശപത്രിക നല്‍കി. വിവരങ്ങള്‍ ചുവടെ:

ഗ്രാമ പഞ്ചായത്തുകള്‍

കുലശേഖരപുരം: 5
തഴവ: 59
ക്ലാപ്പന: 0
ഓച്ചിറ: 0
ആലപ്പാട്: 33
തൊടിയൂര്‍: 59
ശാസ്താംകോട്ട: 2
വെസ്റ്റ് കല്ലട: 16
ശൂരനാട് സൗത്ത്: 34
പോരുവഴി: 8
കുന്നത്തൂര്‍: 29
ശൂരനാട് നോര്‍ത്ത്: 34
മൈനാഗപ്പള്ളി: 44
ഉമ്മന്നൂര്‍: 42
വെട്ടിക്കവല: 62
മേലില: 6
മൈലം: 27
കുളക്കട: 2
പവിത്രേശ്വരം: 28
വിളക്കുടി: 35
തലവൂര്‍: 78
പിറവന്തൂര്‍: 31
പട്ടാഴി വടക്കേക്കര: 10
പട്ടാഴി: 2
പത്തനാപുരം: 32
കുളത്തുപ്പുഴ: 1
ഏരൂര്‍: 34
അലയമണ്‍: 8
അഞ്ചല്‍: 13
ഇടമുളക്കല്‍: 24
കരവാളൂര്‍: 19
തെന്മല: 11
ആര്യങ്കാവ്: 13
വെളിയം: 54
പൂയപ്പള്ളി: 40
കരീപ്ര: 40
എഴുകോണ്‍: 37
നെടുവത്തൂര്‍: 42
തൃക്കരുവ: 16
പനയം: 1
പെരിനാട്: 19
കുണ്ടറ: 40
പേരയം: 20
ഈസ്റ്റ് കല്ലട: 1
മണ്‍റോതുരുത്ത്: 2
തെക്കുംഭാഗം: 0
ചവറ: 50
തേവലക്കര: 4
പന്മന: 44
നീണ്ടകര: 7
മയ്യനാട്: 85
എളമ്പള്ളൂര്‍: 67
തൃക്കോവില്‍വട്ടം: 69
കൊറ്റങ്കര: 38
നെടുമ്പന: 60
ചിതറ: 9
കടയ്ക്കല്‍: 11
ചടയമംഗലം: 28
ഇട്ടിവ: 69
വെളിനല്ലൂര്‍: 55
ഇളമാട്: 30
നിലമേല്‍: 20
കുമ്മിള്‍: 0
പൂതക്കുളം: 20
കല്ലുവാതുക്കല്‍: 18
ചാത്തനൂര്‍: 10
ആദിച്ചനല്ലൂര്‍: 8
ചിറക്കര: 13

ബ്ലോക്ക് പഞ്ചായത്തുകള്‍

ഓച്ചിറ: 2
ശാസ്താംകോട്ട: 0
വെട്ടിക്കവല: 11
പത്തനാപുരം: 18
അഞ്ചല്‍: 0
കൊട്ടാരക്കര: 7
ചിറ്റുമല: 11
ചവറ: 0
മുഖത്തല: 9
ചടയമംഗലം: 5
ഇത്തിക്കര: 5

ജില്ലാ പഞ്ചായത്ത് – 9

മുന്‍സിപ്പാലിറ്റികള്‍

പരവൂര്‍: 4
പുനലൂര്‍: 22
കരുനാഗപ്പള്ളി: 3
കൊട്ടാരക്കര: 19

കൊല്ലം കോര്‍പ്പറേഷന്‍

ഒന്നാം വരണാധികാരി: 24
രണ്ടാം വരണാധികാരി: 38

യുഡിഎഫ് സ്ഥാനാര്‍ഥി വൈഷ്ണയെ വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തി തെരഞ്ഞെടുപ്പ് കമ്മീഷന്‍

തിരുവനന്തപുരം: തിരുവനന്തപുരത്തെ യുഡിഎഫ് സ്ഥാനാര്‍ഥി വൈഷ്ണയെ വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തി തെരഞ്ഞെടുപ്പ് കമ്മീഷന്‍. ഇതോടെ വൈഷ്ണയ്ക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാകും. തിരുവനന്തപുരം കോര്‍പ്പറേഷനിലെ മുട്ടട വാര്‍ഡിലെ സ്ഥാനാര്‍ത്ഥിയായിരുന്ന വൈഷ്ണ സുരേഷിന്റെ പേര് പരാതിയെ തുടര്‍ന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വോട്ടര്‍ പട്ടികയില്‍ നിന്നും ഒഴിവാക്കിയിരുന്നു.
വോട്ടര്‍ പട്ടികയില്‍ കള്ളവോട്ട് ചേര്‍ത്തു എന്ന സിപിഎമ്മിന്റെ ആരോപണത്തിലാണ് വൈഷ്ണയുടെ പേര് വെട്ടുന്ന നിലയിലേക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രാഥമിക നടപടിയുണ്ടായത്. മുട്ടട വാര്‍ഡില്‍ വ്യാജ മേല്‍വിലാസം ഉപയോഗിച്ച് വൈഷ്ണയും കുടുംബാംഗങ്ങളും വോട്ട് ചേര്‍ത്തു എന്നായിരുന്നു പരാതി. മുട്ടടയിലെ സ്ഥിരതാമസക്കാരിയായ വൈഷ്ണയെ സ്ഥിരതാമസക്കാരിയല്ലെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് വോട്ടര്‍ പട്ടികയില്‍ നിന്ന് കമ്മീഷന്‍ ഒഴിവാക്കിയത്.
ഇതിനെതിരെ വൈഷ്ണ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. തെരഞ്ഞെടുപ്പ് വോട്ടര്‍പട്ടികയില്‍ രാഷ്ട്രീയം കലര്‍ത്താന്‍ പാടില്ലെന്ന് ഹൈക്കോടതിയില്‍ നിന്ന് നിരീക്ഷണം ഉണ്ടായി. ഇതിന് പിന്നാലെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഹിയറിങ് നടത്തിയിരുന്നു. വൈഷ്ണ സുരേഷിന്റെയും, വോട്ടര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് പരാതി നല്‍കിയ സിപിഎം പ്രവര്‍ത്തകന്‍ ധനേഷ് കുമാറിന്റെയും വാദങ്ങള്‍ കമ്മീഷന്‍ കേട്ടു.
പരാതിക്കാരനെയും വൈഷ്ണയെയും വിശദമായി കേട്ട തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ണായക ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വൈഷ്ണവിയുടെ വോട്ട് പുനസ്ഥാപിക്കാന്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ കെ ഷാജഹാന്‍ ഉത്തരവിട്ടത്.

ഐ ഇ എൽ സി ദേശീയ അധ്യക്ഷന് കെസിസി സ്വീകരണം നൽകി

തിരുവനന്തപുരം: കേരള കൗൺസിൽ ഓഫ് ചർച്ചസിൻ്റെ അംഗസഭയായ ഇന്ത്യാ ഇവാഞ്ചലിക്കൽ ലൂഥറൻ സഭയുടെ (ഐ ഇ എൽ സി )ദേശീയ പ്രസിഡൻ്റായി തിരഞ്ഞെടുക്കപ്പെട്ട റവ.ഡോ.മോഹനൻ മനുവേലിന് കെ സി സി തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി.36 വർഷത്തിന് ശേഷമാണ് ഒരു മലയാളി പ്രസിഡൻ്റ് സ്ഥാനത്ത് എത്തുന്നത്. തിരുവനന്തപുരം സിനഡ് ഓഫീസ് കോൺഫ്രൻസ് ഹാളിൽ നടന്ന യോഗത്തിൽ കെ.സി സി ജില്ലാ പ്രസിഡൻ്റ് റവ.എ ആർ നോബിൾ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി റവ.ഡോ.എൽ റ്റി.പവിത്രസിങ്, സിനഡ് പ്രസിഡൻറ് റവ.എം.സുനിൽ, സാൽവേഷൻ ആർമി തിരുവനന്തപുരം ഡിവിഷണൽ കമാൻഡർ മേജർ വി ബി സൈലസ്, കെ.സി സി ജില്ലാ ജോ.സെക്രട്ടറി റ്റി.ജെ മാത്യു,

വട്ടിയൂർകാവ് അസംബ്ലി പ്രസിഡൻറ് ഫാ.സാം കാഞ്ഞിക്കൽ കോർ എപ്പിസ്ക്കോപ്പ എന്നിവർ പ്രസംഗിച്ചു.
സഭകളുടെ ഐക്യ കൂട്ടായ്മ കൂടുതൽ ജനകീയ വല്ക്കരിക്കപ്പെട്ട ഇക്കാലത്ത് സമൂഹത്തിൻ്റെ ആവശ്യങ്ങൾ മനസിലാക്കി ശക്തമായ പ്രവർത്തനങ്ങൾ സംഘടിപ്പിക്കണമെന്നും, കെ സി സി യുടെ പ്രവർത്തനങ്ങൾക്ക് സഭയുടെ എല്ലാ പിന്തുണയും തുടർന്നും ഉണ്ടാകുമെന്നും കെ സി സി സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം കൂടിയായ റവ ഡോ. മോഹനൻ മാനുവേൽ മറുപടി പ്രസംഗത്തിൽ പറഞ്ഞു. കറണ്ട് അഫേഴ്സ് കമ്മീഷൻ ചെയർമാൻ മേജർ റ്റി ഇ സ്റ്റീഫൻസൺ, എഡ്യൂക്കേഷൻ കമ്മീഷൻ ചെയർമാൻ ജെ.വി.സന്തോഷ്, സീനിയർ സിറ്റിസൺ കമ്മീഷൻ ചെയർമാൻ ജെ.വർഗ്ഗീസ്, ഉള്ളൂർ സോൺ സെക്രട്ടറി സാബു പാലിയോട് എന്നിവർ സംബന്ധിച്ചു.