Home Blog Page 2548

വാളകത്ത്നിർത്തി ഇട്ടിരുന്ന ലോറിക്ക് പിന്നിൽ ഇടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു

കൊട്ടാരക്കര .എം.സി റോഡിൽ കൊട്ടാരക്കര വാളകത്ത് നിർത്തി ഇട്ടിരുന്ന ലോറിക്ക് പിന്നിൽ ഇടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. തലച്ചിറ സ്വദേശി വേണു(51)വാണ് മരിച്ചത്.സ്കൂട്ടറിൽ പിന്നിൽ ഇരുന്ന തലച്ചിറ സ്വദേശി സന്തോഷിന് പരുക്ക്. ഇദ്ദേഹത്തെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുവരും പെയിന്റിംഗ് തൊഴിലാളികൾ ആണ്.ജോലി കഴിഞ്ഞു മടങ്ങുമ്പോഴാണ് അപകടം.

നിയന്ത്രണം നഷ്ടപ്പെട്ട ജീപ്പ് വീടിന്റെ മതിൽ തകർത്ത് മുറ്റത്തേക്ക് തലകീഴായി മറിഞ്ഞു, യുവാവിന് ദാരുണാന്ത്യം

മൂവാറ്റുപുഴ. നിയന്ത്രണം നഷ്ടപ്പെട്ട ജീപ്പ് വീടിന്റെ മതിൽ തകർത്ത് മുറ്റത്തേക്ക് തലകീഴായി മറിഞ്ഞുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം.വാഴക്കുളം തൈക്കുടിയിൽ നിതീഷ് ദിനേശൻ (32) ആണ് മരിച്ചത്.ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ജോസ്മോന് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റു. ഇന്ന് വൈകിട്ട് 7:30 ഓടെ മൂവാറ്റുപുഴ ആരക്കുഴ റോഡിൽ പെരുമ്പല്ലൂരിലാണ് അപകടമുണ്ടായത്

വായ്പ തരപ്പെടുത്തി നൽകാമെന്ന് കബളിപ്പിച്ച് യുവതിക്ക് നേരെ ലൈംഗിക അതിക്രമം

ആറ്റിങ്ങൽ.വായ്പ തരപ്പെടുത്തി നൽകാമെന്ന് കബളിപ്പിച്ച് യുവതിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ യുവാവ് അറസ്റ്റിൽ . അവനവഞ്ചേരി സ്വദേശി തുഷാന്തിനെയാണ് അറസ്റ്റ് ചെയ്തത്.പെൺകുട്ടിയെ വിളിച്ചു വരുത്തി ലൈംഗിക ഉദ്ദേശത്തോടെ അതിക്രമം കാണിക്കുകയും യുവതിയുടെ ചിത്രം മോർ ഫ് ചെയ്ത് അയച്ചു കൊടുക്കകയും ചെയ്ത് സ്ത്രീത്വത്തെ അപമാനിച്ച കേസിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച പ്രതിക്ക് 21 വർഷം കഠിനതടവും പിഴയും

കോഴിക്കോട് .പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച പ്രതിക്ക് 21 വർഷം കഠിനതടവും 25,000 രൂപ പിഴയും ശിക്ഷ. കോടഞ്ചേരി കണ്ണോത്ത് വടക്കീട്ടിതൊടി ശിഹാബി (23) നെയാണ് കോഴിക്കോട് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ പോക്സോ കോടതി ശിക്ഷിച്ചത്. 2020ൽ കോഴിക്കോട് മാവൂരിൽ ആയിരുന്നു കേസിന് ആസ്പദമായ സംഭവം

അഡോളസെൻഷ്യോ, ഭവ്യശ്രീ സുരവജ്ജാലയ്ക്ക് ദേശീയ തലത്തില്‍ അംഗീകാരം

കരുനാഗപ്പള്ളി. പഞ്ചാബിലെ മൊഹാലിയിൽ നടന്ന അടൽ ടിങ്കറിംഗ് ലാബ്‌സ് അനു മോദന സമ്മേളനത്തിൽ പുതിയകാവ് അമൃതവിദ്യാ ലയത്തിലെ പ്ളസ്ടു വിദ്യാർത്ഥിനി ഭവ്യശ്രീ സുരവജ്ജാലയ്ക്ക് ദേശീയ തലത്തില്‍ അംഗീകാരം. അഡോള സെൻസിയോ എന്ന വെബ്സൈറ്റ് വികസിപ്പിച്ചെടുത്തതിനാണ് അംഗീകാരം.

മൊഹാലിയിലെ ഇന്ത്യൻ സ്കൂൾ ഒഫ്ബിസിനസിൽ ( ഐ.എസ്.ബി) നടന്ന ചടങ്ങിൽ ഭവ്യശ്രീയെ അനുമോദിച്ചു. ദേശീയതലത്തിൽ നടത്തിയ അടൽ കാറ്റലിസ്‌റ്റ് പ്രോഗ്രാമില്‍ പതിനായിരത്തിലധികം ടീമുകള്‍ പങ്കെടുത്തു

ആദ്യ ഘട്ടത്തിൽ മികച്ച 100 പ്രൊജ ക്ടുകളിലും പിന്നീട് രാജ്യത്തെ ഏറ്റവും മിക ച്ച 10 പ്രൊജക്ടുകളി ലും ഭവ്യശ്രീ വികസി പ്പിച്ചെടുത്ത അഡോ ളസെൻസിയോ വെ ബ്സൈറ്റ് ഇടംപിടി ച്ചിരുന്നു.

അമൃത യൂണിവേ ഴ്സ‌ിറ്റിയിലെ ഗായത്രി മണി ക്കുട്ടി, ഗണേഷ് നാരായണ ൻ, ഐ. എസ്.ബിയിലെ ശാ സ്ത്രജ്ഞനായ അനിർവിന്യഎ ന്നിവരാണ് ഈ പ്രേജക്ടിനു ള്ള മാർഗ്ഗ നിർദ്ദേശങ്ങൾ നൽ കിയത്.

ഇതിൻ്റെ അടിസ്ഥാനത്തിൽ അമൃത വിദ്യാലയത്തിൻ്റെ നേതൃത്വത്തിൽ അനുമോദനം സംഘടിപ്പിച്ചു. ബാൻെറ് മേളത്തിൻ്റെ അകമ്പടിയോടെ സ്വീകരിച്ച് അസംബ്ലി ചടങ്ങിൽ വെച്ചാണ് അന്നുമോദിച്ചത്.സ്കൂൾ പ്രിൻസിപ്പല്‍ സ്വാമിനി ചരണാമൃതപ്രാണ മൊ മൻ്റൊ നൽകി ആദരിച്ചു. വൈസ് പ്രിൻസിപ്പൾ സാധന അമൃത ചൈതന്യ, രക്ഷിതാക്കളായ പ്രശാന്ത് , രേണുക എന്നിവര്‍ പങ്കെടുത്തു.

അഡോളസെൻഷ്യോ

കൗമാരത്തിലേക്ക്കടക്കുമ്പോഴുണ്ടാകുന്ന ശാരീരികവും,വൈകാരികവും, മാനസികവുമായ മാറ്റങ്ങൾ മൂലം കൗമാരക്കാരിലു ണ്ടാകുന്ന ബുദ്ധിമുട്ടുകൾക്ക്പരിഹാരംകാണുന്നതിനുവേണ്ടിയു ള്ള സംവിധാനമാണ്അഡോളസെൻഷ്യോ എന്നവെബ്സൈ റ്റ്. കൗമാരക്കാർക്ക് വെബ്സൈറ്റിലെ വിവരങ്ങൾവായിച്ച്ഉപ യോഗപ്രദമാക്കാനും മറ്റ് കൗമാരക്കാരോട് ഒരു മോഡറേറ്റഡ് ചാറ്റ്റൂമിൽസ്വന്തം ഐഡന്റിറ്റി വെളിപ്പെടുത്താതെതന്നെചോ ദിച്ച് പരിഹാരം കണ്ടെത്താനുംഇതിലൂടെ കഴിയും.ഇതിലൂടെഅ വർക്ക് പരിഹാരം ലഭിച്ചില്ലെങ്കിൽ, മനശാസ്ത്രജ്ഞരോട്സംവ ദിക്കാനും ഉപദേശങ്ങൾ തേടാനുമുള്ള സൗകര്യവും സൈറ്റിൽ സജ്ജമാക്കിയിട്ടുണ്ട്.

കരുനാഗപ്പള്ളി സ്വദേശി ദമ്മാം ദോഹയിൽ മരണപ്പെട്ടു

കരുനാഗപ്പള്ളി: വവ്വാക്കാവ് കുലശേഖരപുരം കടത്തൂർ ഐക്കര കിഴക്കതിൽ പരേതരായ അസനാരകുഞ്ഞ് – സൈനബ ബീവി ദമ്പതികളുടെ മകൻ നിസാം (53) ദമ്മാം ദോഹയിൽ മരണപ്പെട്ടു, ഈ പ്രാവശ്യത്തെ ഹജ്ജ് കർമ്മം നിർവഹിച്ച ശേഷം തിരികെ ദമാം ദോഹയിൽ ജോലിസ്ഥലത്ത് താമസിച്ച് വരികയായിരുന്നു. ഭാര്യ നിസാമണി, മക്കൾ. അബ്ദുല്ല, മുഹമ്മദ് അദിനാൻ, ആസിയാ,
സഹോദരങ്ങൾ ഷറഫുദ്ദീൻ (ബിഎസ്എൻഎൽ) ,
ഷരീഫ്,
സീനത്ത്, സജീന, കബറടക്കം പിന്നീട് ദമ്മാം ദോഹയിൽ കബർസ്ഥാനിൽ നടക്കും

പമ്പില്‍ നിന്നും കാറില്‍ വെള്ളം കലര്‍ന്ന ഡീസല്‍ അടിച്ചു,ഇടപെട്ട് സുരേഷ് ഗോപി

കോട്ടയം. വെള്ളം കലര്‍ന്ന ഡീസല്‍ അടിച്ചതിന് പിന്നാലെ കാറിന് തകരാറുണ്ടായ സംഭവത്തില്‍ ഇടപെട്ട് കേന്ദ്രമന്ത്രി സുരേഷ് ഗോപി.
കാര്‍ ഉടമയ്ക്കു ഡീസലിനു ചെലവായ പണവും അറ്റകുറ്റ പണിക്കു ചെലവായ തുകയും പമ്ബുടമ മടക്കി നല്‍കി. ഡീസല്‍ തുകയായ 3394 രൂപയും നഷ്ടപരിഹാരവും അടക്കം 9894 രൂപയാണ് നല്‍കിയത്.

ഈ മാസം 17 ന് പാലാ കടപ്പാട്ടൂരുള്ള ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ പെട്രോള്‍ പമ്ബില്‍ നിന്നാണു ഡീസല്‍ അടിച്ചത്. 36 ലീറ്ററോളം ഡീസല്‍ കാറില്‍ അടിക്കുന്നതിനിടെ പലതവണ ബീപ് ശബ്ദം കേള്‍ക്കുകയും സൂചനാ ലൈറ്റുകള്‍ തെളിയുകയും ചെയ്തതായി പരാതിക്കാരന്‍ പറഞ്ഞു. പിന്നീട് കാര്‍ കമ്ബനിയുടെ വര്‍ക്ഷോപ്പില്‍ എത്തിച്ച്‌ പരിശോധിച്ചപ്പോഴാണ് ഡീസലില്‍ വെള്ളം ചേര്‍ന്നതായി കണ്ടെത്തിയത്.
ഐസിഐസിഐ ബാങ്കിന്റെ കോട്ടയത്തെ മാനേജരായ ജിജു കുര്യന്റേതാണ് കാര്‍. ജിജുവിന്റെ ഭാര്യാപിതാവും മുണ്ടുപാലം സ്വദേശിയുമായ ജയിംസ് വടക്കന്‍ ബിജെപി മുന്‍ വക്താവ് പി.ആര്‍.ശിവശങ്കറിന്റെ സഹായത്തോടെയാണു മന്ത്രി സുരേഷ് ഗോപിക്കു പരാതി നല്‍കിയത്.

ആലപ്പുഴയിലെ വിവിധ താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

ആലപ്പുഴ: ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ആലപ്പുഴ ജില്ലയിലെ വിവിധ താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അംഗൻവാടികൾക്കും നാളെ അവധി പ്രഖ്യാപിച്ച് ജില്ലാ കലക്ടർ. കുട്ടനാട്, ചെങ്ങന്നൂർ, ചേർത്തല, അമ്പലപ്പുഴ താലൂക്കുകളിലെ സ്കൂളുകളിൽ വെള്ളക്കെട്ട് രൂപപ്പെട്ടതിനാലും ശക്തമായ മഴ തുടരുന്ന സാഹചര്യത്തിലുമാണ് നാളെ അവധി പ്രഖ്യാപിച്ചത്.
ഈ താലൂക്കുകളിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ട്യൂഷൻ സെൻററുകൾക്കും അംഗനവാടികൾക്കും അവധിയായിരിക്കുമെന്ന് ജില്ല കളക്ടർ അറിയിച്ചു. എന്നാൽ മുൻ നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമില്ലെന്നും കലക്ടർ‌ അറിയിച്ചു.

ഭരതന്‍- ലളിത പുരസ്കാരങ്ങൾ ബ്ലെസിക്കും ഉർവശിക്കും

ചലച്ചിത്രകാരൻ ഭരതന്‍റെ സ്മരണാർഥം ഏർപ്പെടുത്തിയിട്ടുള്ള ഭരതൻ പുരസ്കാരം സംവിധായകൻ ബ്ലെസിക്ക്. ഒരു പവന്‍റെ കല്യാൺ സുവർണ മുദ്രയും ശിൽ‌പവുമാണ് അവാർഡ്.

ഭരതൻ സ്മൃതി വേദി ഈ വർഷം ഏർപ്പെടുത്തിയിട്ടുള്ള കെപിഎസി ലളിത പുരസ്കാരം നടി ഉർവശിക്ക് നൽകും. 25,000 രൂപയും ശിൽപവുമാണ് അവാർഡ്. സംഗീത സംവിധായകൻ വിദ്യാധരൻ മാസ്റ്ററെ 25,000 രൂപയും പൊന്നാടയുമടങ്ങുന്ന ഗുരുദക്ഷിണ നൽകി ആദരിക്കും. സംവിധായകൻ ജയരാജ്, ഷോഗൺ രാജു, എം.പി. സുരേന്ദ്രൻ എന്നിവരടങ്ങിയ ജൂറിയാണ് അവാർഡ് നിർണയിച്ചത്.

സുരേഷ് ഗോപി മണിയന്‍ ചിറ്റപ്പനായി എത്തുന്നു…. ഗഗനചാരിയുടെ സ്പിന്‍ഓഫ്‌

സയന്‍സ് ഫിക്ഷന്‍ ചിത്രം ഗഗനചാരി തിയറ്ററില്‍ മികച്ച വിജയം നേടി മുന്നേറുകയാണ്. ഇപ്പോള്‍ ചിത്രത്തിന്റെ സ്പിന്‍ഓഫ് പ്രഖ്യാപിച്ചിരിക്കുകയാണ്. മണിയന്‍ ചിറ്റപ്പന്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ സുരേഷ് ഗോപിയാണ് ടൈറ്റില്‍ റോളില്‍ എത്തുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തെത്തി.
ചെറിയ സര്‍പ്രൈസ് ഉണ്ട്. പ്രപഞ്ചത്തിലെ അലഞ്ഞുതിരിയുന്നയാള്‍, ഗഗനചാരി യൂണിവേഴ്‌സിലെ ഭ്രാന്തന്‍ശാസ്ത്രജ്ഞന്‍. ഇതാ ‘മണിയന്‍ ചിറ്റപ്പന്‍’. കാത്തിരിക്കൂ.- എന്ന അടിക്കുറിപ്പിലാണ് ടൈറ്റില്‍ ടീസര്‍ സുരേഷ് ഗോപി പുറത്തുവിട്ടത്. സൈഫൈ ചിത്രമായിരിക്കും എന്നാണ് സൂചന. കൂടാതെ ആക്ഷന് പ്രാധാന്യം നല്‍കിക്കൊണ്ടായിരിക്കും ചിത്രം.
അരക്കിറുക്കനായ ഒരു ശാസ്ത്രജ്ഞനെയാണ് സുരേഷ് ഗോപി ചിത്രത്തില്‍ അവതരിപ്പിക്കുക. ഗഗനചാരി ടീ തന്നെയാകും ഈ ചിത്രത്തിലും ഒന്നിക്കുന്നത്. അരുണ്‍ ചന്ദുവാണ് മണിയന്‍ ചിറ്റപ്പന്‍ സംവിധാനം ചെയ്യുന്നത്. അരുണ്‍ ചന്ദുവും ശിവ സായിയും ചേര്‍ന്നാണ് ചിത്രത്തിന്റെ രചന നിര്‍വഹിക്കുന്നത്. അജിത് വിനായക ഫിലിംസിന്റെ ബാനറില്‍ അജിത് വിനായകയാണ് നിര്‍മാണം.