Home Blog Page 2535

സര്‍വകലാശാലകളിലെ വൈസ് ചാന്‍സലര്‍ നിയമനം, ഗവര്‍ണര്‍- സര്‍ക്കാര്‍ പോര് വീണ്ടും

തിരുവനന്തപുരം. സര്‍വകലാശാലകളിലെ വൈസ് ചാന്‍സലര്‍ നിയമനവുമായി ബന്ധപ്പെട്ട് ഗവര്‍ണര്‍- സര്‍ക്കാര്‍ പോര് വീണ്ടും. തന്റെ ജോലി ചെയ്യുന്നതില്‍ നിന്നും ആര്‍ക്കും തടയാനാകില്ലെന്നും പലതവണ ആവശ്യപ്പെട്ടിട്ടും സര്‍വകലാശാലകള്‍ പ്രതിനിധികളെ തന്നില്ലെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. എന്നാല്‍ സെര്‍ച്ച് കമ്മിറ്റി രൂപീകരിച്ച ഗവര്‍ണറുടെ നടപടിയെ നിയമപരമായി നേരിടാനാണ് സര്‍ക്കാര്‍ നീക്കം. നിയമോപദേശം ലഭിച്ച ശേഷം ഉടന്‍ ഹൈക്കോടതിയെ സമീപിക്കും.

സര്‍വകലാശാല വി സി നിയമനത്തെ ചൊല്ലി വീണ്ടും ഗവര്‍ണറും സര്‍ക്കാരും കൊമ്പുകോര്‍ക്കുകയാണ്. ആറു സര്‍വകലാശാലകളിലേക്ക് ഗവര്‍ണര്‍ സ്വന്തം നിലയില്‍ വി.സി നിയമനത്തിനായി രണ്ടംഗ സെര്‍ച്ച് കമ്മിറ്റി രൂപീകരിച്ചതാണ് പുതിയ പോരിന് ഇടയാക്കുന്നത്. സ്വന്തം നിലയില്‍ സെര്‍ച്ച് കമ്മിറ്റി രൂപീകരിച്ചതിനെ ഗവര്‍ണര്‍ ന്യായീകരിച്ചു. കേരളത്തിലെ പത്തിലധികം സര്‍വകലാശാലകളില്‍ വി.സിമാരില്ല. തന്റെ ഉത്തരവാദിത്തം നിറവേറ്റുകയാണ് ചെയ്തത്.

എന്നാല്‍ സെര്‍ച്ച് കമ്മിറ്റി രൂപീകരണത്തിനെതിരെ കോടതിയെ സമീപിക്കാനാണ് സര്‍ക്കാര്‍ നീക്കം. വി.സി നിയമനവുമായി ബന്ധപ്പെട്ട് നിയമസഭ പാസാക്കിയ ബില്ലുകളില്‍ രാഷ്ട്രപതി ഒപ്പിട്ടിട്ടില്ല. ഇതേ തുടര്‍ന്ന് സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ്. സുപ്രീംകോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയമായതിനാല്‍ പുതിയ സെര്‍ച്ച് കമ്മിറ്റികള്‍ നിയമപരമായി നിലനില്‍ക്കില്ലെന്നാണ് സര്‍ക്കാര്‍ വാദം. നിയമോപദേശം ലഭിച്ച ശേഷം ഉടന്‍ സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിക്കും. സര്‍വകലാശാലകള്‍ സിന്‍ഡിക്കേറ്റ് തലത്തില്‍ കോടതിയെ സമീപിക്കാനും ആലോചനയുണ്ട്.

സിദ്ധാർത്ഥന്റെ മരണം, പ്രതികൾക്ക് പരീക്ഷയെഴുതാൻ അനുമതി നൽകിയതിനെതിരെ കുടുംബം ഗവർണറെ കണ്ടു

തിരുവനന്തപുരം. പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർത്ഥി ജെ എസ് സിദ്ധാർത്ഥന്റെ മരണത്തിൽ പ്രതികൾക്ക് പരീക്ഷയെഴുതാൻ അനുമതി നൽകിയതിനെതിരെ കുടുംബം ഗവർണറെ കണ്ടു. പ്രതികൾക്ക് പരീക്ഷ എഴുതാൻ അനുമതി ലഭിച്ചതിൽ സർവകലാശാലയ്ക്ക് വീഴ്ച പറ്റിയെന്ന് കുടുംബം. 75% ഹാജർ ഇല്ലാതിരുന്നിട്ടും പരീക്ഷ എഴുതിയത് സർവ്വകലാശാലയുടെ ഒത്താശയോടെ എന്നാണ് ആരോപണം. പരാതി പരിശോധിക്കാമെന്ന് ഗവർണർ ഉറപ്പ് നൽകിയെന്ന് പിതാവ് ജയപ്രകാശ് പറഞ്ഞു.

വസന്ത് വിഹാറിൽ കെട്ടിടം തകർന്ന് വീണ് മരിച്ച മൂന്ന് പേരുടെ മൃതദേഹം കണ്ടെടുത്തു

ന്യൂഡെല്‍ഹി.ശക്തമായ മഴക്ക് പിന്നാലെ ഉത്തരേന്ത്യയിൽ മഴക്കെടുതി
രൂക്ഷം. വസന്ത് വിഹാറിൽ കെട്ടിടം തകർന്ന് വീണ് മരിച്ച മൂന്ന് പേരുടെ മൃതദേഹം കണ്ടെടുത്തു. മരിച്ചത് ബിഹാർ, മധ്യപ്രദേശ് സ്വദേശികൾ. ഹിമാചൽ പ്രദേശിലെ ഷിംലയിൽ ഉണ്ടായ മണ്ണിടിച്ചിലിൽ നിരവധി വാഹനങ്ങൾ മണ്ണിനടിയിൽപ്പെട്ടു. ഡൽഹി വിമാനത്താവളത്തിലെ അപകടത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

25 മണിക്കൂർ നീണ്ട തെരച്ചിലിനൊടുവിലാണ് വസന്ത് വിഹാറിൽ നിർമ്മാണത്തിലിരുന്ന കെട്ടിടം തകർന്നു വീണു മരിച്ച തൊഴിലാളികളുടെ മൃതദേഹങ്ങൾ കണ്ടെടുത്തത്. മരിച്ചതിൽ രണ്ടുപേർ ബീഹാർ സ്വദേശിയും ഒരാൾ മധ്യപ്രദേശ് സ്വദേശിയുമാണ്. നിർമ്മാണത്തിലിരുന്ന കെട്ടിടത്തിന് സമീപം കുടിൽകെട്ടിയാണ് ഇവർ താമസിച്ചിരുന്നത്. കഴിഞ്ഞദിവസം ഉണ്ടായ ശക്തമായ മഴയിലാണ് കെട്ടിടം തകർന്നു വീണത്. അപകടത്തിൽപ്പെട്ടവർക്ക് നഷ്ടപരിഹാരം ഉറപ്പാക്കണം എന്ന് ബന്ധുക്കൾ ആവശ്യപ്പെട്ടിട്ടുണ്ട്. കനത്ത മഴയിൽ ഡൽഹി വിമാനത്താവളത്തിൽ ഉണ്ടായ അപകടത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. അപകടമുണ്ടായപ്പോൾ വിമാനത്താവളത്തിൽ ഉണ്ടായ ജീവനക്കാരുടെ മൊഴി രേഖപ്പെടുത്തും.
നിർമ്മാണ കമ്പനി അധികൃതരെയും പോലീസ് ചോദ്യം ചെയ്യും. വിമാനത്താവളത്തിൽ വാറൂമിൻ്റെ പ്രവർത്തനവും ആരംഭിച്ചിട്ടുണ്ട്.
യാത്രക്കാർക്ക് പണം തിരികെ നൽകുന്നതിനും ബദൽ യാത്രാ മാർഗം ഒരുക്കുന്നതിനുമായാണ് പ്രവർത്തനം.
ഷിംലയിൽ മണ്ണിടിച്ചിൽ ഉണ്ടായി
നിരവധി വാഹനങ്ങൾ മണ്ണിനടിയിലായി
ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കാലവർഷം ശക്തമാകും എന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.

സൈനിക ടാങ്കില്‍ നദികടക്കുന്നതിനിടെ മിന്നല്‍പ്രളയം അഞ്ചു സൈനികര്‍ക്ക് വീരമൃത്യു

ജമ്മു: ലഡാക്കില്‍ സൈനിക അഭ്യാസത്തിനിടെയുണ്ടായ അപകടത്തില്‍ അഞ്ചു സൈനികര്‍ക്ക് വീരമൃത്യു. സൈനികര്‍ ടാങ്ക് ഉപയോഗിച്ച് നദി കടക്കുന്നതിനിടെയാണ് അപകടത്തില്‍ പെട്ടത്. അപകടത്തില്‍പെട്ട 5 സൈനികരുടേയും മൃതദേഹം കണ്ടെത്തി. ജലനിരപ്പ് ഉയര്‍ന്നതോടെ ഇന്നലെ രാത്രിയാണ് അപകടം ഉണ്ടായത്. കരസേനയുടെ ടി 72 ടാങ്കാണ് മുങ്ങിയത്. ഇവര്‍ക്കായി തെരച്ചില്‍ തുടങ്ങിയിരുന്നു. ആദ്യം ഒരു സൈനികന്റെ മൃതദേഹം കണ്ടെത്തിയിരുന്നു. തുടര്‍ന്ന് നടത്തിയ തെരച്ചിലില്‍ നാലുപേരുടേയും മൃതദേഹം കണ്ടെടുത്തു.

കണ്ണൂർ ചെറുപുഴയിൽ അമ്മയെ കഴുത്തു ഞെരിച്ച് കൊല്ലാൻ ശ്രമിച്ച മകൻ അറസ്റ്റിൽ

കണ്ണൂർ :ചെറുപുഴയിൽ അമ്മയെ കഴുത്തു ഞെരിച്ച് കൊല്ലാൻ മകന്റെ ശ്രമം. ഭൂതാനം സ്വദേശി നാരായണിയെയാണ് മകൻ സതീശൻ കൊല്ലാൻ ശ്രമിച്ചത്. സതീശനെ ചെറുപുഴ പോലീസ് അറസ്റ്റ് ചെയ്തു

ക്യാൻസർ രോഗിയായ അമ്മയെ പരിചരിക്കാൻ കഴിയാത്തതിനാലാണ് കൊലപ്പെടുത്താൻ ശ്രമിച്ചതെന്ന് സതീശൻ പറഞ്ഞതായി പോലീസ് അറിയിച്ചു. പരുക്കേറ്റ നാരായണി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്

അവധി ചോദിച്ചതിന് അവഹേളനം,സിപിഒ മഴയത്ത് ഇരുന്നു പ്രതിഷേധിച്ചു

പാലക്കാട് . അവധി ചോദിച്ചതിന് പൊലീസ് ഉദ്യോഗസ്ഥനെ മേലുദ്യോഗസ്ഥന്‍ അവഹേളിച്ചതായി പരാതി. നെല്ലിയാമ്പതി പാടഗിരി പൊലീസ് സ്റ്റേഷനിലെ സിപിഒയെയാണ് സിഐ അവഹേളിച്ചത്. ബൈക്കിന്റെ താക്കോല്‍ പിടിച്ചുവാങ്ങുകയും മറ്റുളളവരുടെ മുന്നില്‍വെച്ച് അവഹേളിക്കുകയും ചെയ്തു. താക്കോല്‍ കൊണ്ടുപോയതോടെ സിപിഒ ഒരു മണിക്കൂറോളം തന്റെ ബൈക്കില്‍ പെരുമഴയത്ത് ഇരുന്നു. നെല്ലിയാമ്പതി പഞ്ചായത്ത് പ്രസിഡന്റ് എത്തിയാണ് പിന്നീട് പ്രശ്‌നം പരിഹരിച്ചത്‌.

മേലുദ്യോഗസ്ഥരുടെ പീഡനം മൂലം ലോക്കല്‍പോലീസിലേക്ക് വരുവാന്‍ ക്യാംപ് പൊലീസുകാര്‍ മടിക്കുന്നത് വാര്‍ത്തയായിരുന്നു. നിരവധി പൊലീസുകാര്‍ ആത്മഹത്യചെയ്ത സംഭവവും ഉണ്ടായി.

12 കിലോ കഞ്ചാവുമായി ബംഗാൾ സ്വദേശികളായ സ്ത്രീകൾ അറസ്റ്റിൽ

മലപ്പുറം.തിരൂരിൽ 12 കിലോ കഞ്ചാവുമായി ബംഗാൾ സ്വദേശികളായ സ്ത്രീകൾ അറസ്റ്റിൽ.ബംഗാൾ സ്വദേശികളായ പാറുൽ ബീബി (38), അർജുന ബീബി (44) എന്നിവരാണ് അറസ്റ്റിലായത്.കഞ്ചാവ് ഓട്ടോയിൽ കടത്തിയ തിരൂരങ്ങാടി തെന്നല സ്വദേശി റഫീഖ് (38) പിടിയിലായി.തിരൂർ എക്സൈസാണ് പ്രതികളെ പിടികൂടിയത്

കാരാളിമുക്കിലെ മോഷണം, സിസിടിവി ദൃശ്യം ലഭിച്ചു

കാരാളിമുക്ക്. ടൗണില്‍ കഴിഞ്ഞ പുലര്‍ച്ചെ നടന്ന മോഷണത്തിന്‍റെ സിസിടിവി ദൃശ്യം ലഭിച്ചു.

കാരാളി മുക്കിലെ അഞ്ചോളം കടകളിൽ പൂട്ട് തകർത്ത് അകത്തു കടന്ന് പണം ഉൾപ്പെടെയുള്ള സാധനങ്ങൾ കവർന്നു. മുല്ലമംഗലം സ്റ്റോഴ്സ് , .ടെക്സറ്റയിൽസ് വഴിയോരക്കട, ഫ്രണ്ട്സ് റെസ്റ്റോസ്റ്റ്, ഭാരത് ബേക്കറി എന്നീ കടകളിലാണ് ഇന്നലെ രാത്രിയിൽ മോഷ്ടാക്കൾ കയറിയത്. കവർച്ച നടന്ന കടകളിൽ നിന്നും രണ്ടുലക്ഷത്തോളം രൂപയെങ്കിലും നാശനഷ്ടം വന്നു എന്നാണ് പ്രാഥമികമായി അറിയുന്നത്. മോഷണത്തിനിടയിൽ മോഷ്ടാവിന് മുറിവ് പറ്റി രക്തം വാർന്നതായി കാണുന്നുണ്ട്. മുല്ലമംഗലം സ്റ്റോഴ്സിന്റെ ഗ്ലാസ് ഡോർ അടിച്ചു തകർത്തപ്പോഴാണ് പരുക്ക് പറ്റിയത്. മോഷ്ടാവിന്‍റെ സിസി ദൃശ്യം ലഭിച്ചതില്‍ ഉദ്ദേശം 50 വയസുവരുന്ന മോഷ്ടാവ് അടിവസ്ത്രം മാത്രം ധരിച്ചാണ് കൃത്യത്തിന് ഇറങ്ങിയത് എന്നുകാണാം. പതിവു കള്ളനാണ് എന്ന് ചലനങ്ങളില്‍ വ്യക്തമാണ്. സിസിടിവി മറയ്ക്കാനോ മുഖം നല്‍കാനോ ഇയാള്‍ ശ്രമിക്കുന്നില്ല .

ശാസ്താംകോട്ട പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു,
വ്യാപാര സ്ഥാപനങ്ങളിൽ നടക്കുന്ന ഇത്തരം കവർച്ച തടയുന്നതിനായി പോലീസിന്റെ ഭാഗത്തുനിന്നും കൃത്യമായ പെട്രോളിങ് സംവിധാനം ഉണ്ടാകണമെന്ന് വ്യാപാരികൾ ആവശ്യപെടുന്നു.

വാർത്താനോട്ടം

2024 ജൂൺ 29 ശനി

BREAKING NEWS

? തമിഴ്നാട്ടിലെ ബന്ദുവാ പെട്ടിയിൽ പടക്ക നിർമ്മാണശാലയിലുണ്ടായ പൊട്ടിത്തെറിയിൽ 4 പേർ മരിച്ചു. 3 കെട്ടിടങ്ങൾ തകർന്നു.

? പത്തനംതിട്ട പോത്തുപാറയിൽ വളർത്തു നായെ പെരുമ്പാമ്പ് വിഴുങ്ങി

? ഇന്നലെ മേൽക്കൂര
തകർന്ന ദില്ലി വിമാനത്താവളത്തിൽ വാർ റൂം തുറന്നു

? സി പി എം കേന്ദ്ര കമ്മിറ്റി യോഗത്തിൽ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് വിമർശനം, ബംഗാളിലെ കോൺഗ്രസ് സഖ്യത്തിൻ്റെ പേരിലാണ് വിമർശനം

? കരുവന്നൂർ ബാങ്ക് തട്ടിപ്പ്; രണ്ടാം ഘട്ട കുറ്റപത്രം ഉടൻ സമർപിക്കുമെന്ന് ഇ ഡി

?കേരളീയം?

? ബംഗാള്‍ ഉള്‍കടലില്‍ ഒഡിഷ തീരത്തിനു സമീപം ന്യുനമര്‍ദ്ദം രൂപപ്പെട്ടു. ഗുജറാത്തിനു മുകളില്‍ ചക്രവാതചുഴി നിലനില്‍ക്കുന്നുണ്ട്. കര്‍ണാടക, ഗോവ, മഹാരാഷ്ട്ര തീരങ്ങളില്‍ കാലവര്‍ഷകാറ്റ് സജീവമാണ്. വടക്കന്‍ കേരള തീരം മുതല്‍ മഹാരാഷ്ട്ര തീരം വരെ ന്യൂനമര്‍ദ്ദ പാത്തി സ്ഥിതിചെയ്യുന്നുണ്ട്. ഇതിന്റെ ഫലമായി കേരളത്തില്‍ അടുത്ത അഞ്ച് ദിവസം വ്യാപകമായി ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

? കരുവന്നൂര്‍ കള്ളപ്പണകേസില്‍ സി.പി.എമ്മിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പ്രതി ചേര്‍ത്തു. സിപിഎമ്മിന്റെ സ്ഥലമടക്കം 29 കോടി രൂപയുടെ സ്വത്തുക്കളും ഇ ഡി. കണ്ടുകെട്ടി. സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറി എം എം വര്‍ഗീസിന്റെ പേരിലുളള പൊറത്തുശേരി പാര്‍ട്ടി കമ്മിറ്റി ഓഫീസിന്റെ സ്ഥലവും സിപിഎമ്മിന്റെ 60 ലക്ഷം രൂപയുടെ എട്ട് ബാങ്ക് അക്കൗണ്ടുകളുമാണ് ഇഡി കണ്ടുകെട്ടിയത്.

?ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തിലുണ്ടായ തോല്‍വിയില്‍ ആഴത്തിലുള്ള തിരുത്തല്‍ നടപടികള്‍ വേണമെന്ന് സിപിഎം കേന്ദ്ര കമ്മിറ്റിയില്‍ നേതാക്കള്‍ അഭിപ്രായപ്പെട്ടു. കേരളത്തിലെ പ്രകടനം നിരാശപ്പെടുത്തുന്നതെന്നാണ് കേന്ദ്ര കമ്മിറ്റിയില്‍ അവതരിപ്പിച്ച പിബി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നത്.

?പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളുടെ പേര് ആയുഷ്മാന്‍ ആരോഗ്യമന്ദിര്‍ എന്നാക്കി ആരോഗ്യവകുപ്പ് ഉത്തരവിറക്കി. കേരള സര്‍ക്കാരിന്റെയും ആരോഗ്യവകുപ്പിന്റെയും ദേശീയ ആരോഗ്യ മിഷന്റെയും ആര്‍ദ്രം മിഷന്റെയും ലോഗോ ബോര്‍ഡില്‍ ഉണ്ടായിരിക്കണം. കൂടാതെ ആയുഷ്മാന്‍ ആരോഗ്യമന്ദിര്‍ എന്ന പേരിനൊപ്പം ആരോഗ്യം പരമം ധനം എന്ന ടാഗ് ലൈനും ഉള്‍പ്പെടുത്തണമെന്നാണ് ഉത്തരവിലുള്ളത്.

? സംസ്ഥാനത്തെ ആശുപത്രികളുടെ പേര് മാറ്റുന്നുവെന്നത് അനാവശ്യപ്രചരണമെന്ന് ആരോഗ്യ വകുപ്പ്. ജനകീയ ആരോഗ്യ കേന്ദ്രങ്ങള്‍, കുടുംബാരോഗ്യ കേന്ദ്രങ്ങള്‍, നഗര ജനകീയ ആരോഗ്യ കേന്ദ്രങ്ങള്‍, നഗര കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ എന്നിവ ഇനിയും ആ പേരുകളില്‍ തന്നെ അറിയപ്പെടും. ബ്രാന്‍ഡിംഗായി കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ച ‘ആയുഷ്മാന്‍ ആരോഗ്യ മന്ദിര്‍’, ‘ആരോഗ്യം പരമം ധനം’ എന്നീ ടാഗ് ലൈനുകള്‍ കൂടി ഉള്‍പ്പെടുത്തുക മാത്രമാണ് ചെയ്യുന്നതെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.

? കേരള, എം.ജി, കുഫോസ്, കെ.ടി.യു, കാര്‍ഷിക, മലയാളം സര്‍വകലാശാലകളുടെ വി.സി. നിയമനങ്ങള്‍ക്ക് സേര്‍ച്ച് കമ്മിറ്റികള്‍ രൂപവത്കരിച്ച് ഗവര്‍ണര്‍. കേരള സര്‍വകലാശാല സേര്‍ച്ച് കമ്മിറ്റിയില്‍ ചാന്‍സിലറുടെ നോമിനിയായി ഐ.എസ്.ആര്‍.ഒ. ചെയര്‍മാന്‍ എസ്. സോമനാഥിനെ ഉള്‍പ്പെടുത്തി.

? അങ്കമാലി താലൂക്ക് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ സിനിമ ഷൂട്ടിംഗ് നടത്തിയ സംഭവവുമായി ബന്ധപ്പെട്ട് മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു. ഫഹദ് ഫാസില്‍ നിര്‍മ്മിക്കുന്ന പൈങ്കിളി എന്ന സിനിമയാണ് ഇവിടെ ചിത്രീകരിച്ചത്. സര്‍ക്കാര്‍ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ സിനിമ ചിത്രീകരിക്കാന്‍ അനുമതി നല്‍കിയ എറണാകുളം ജില്ലാ മെഡിക്കല്‍ ഓഫീസര്‍, അങ്കമാലി താലൂക്ക് ആശുപത്രി സൂപ്രണ്ട് എന്നിവര്‍ ഏഴ് ദിവസത്തിനകം വിശദീകരണം നല്‍കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ നിര്‍ദേശം നല്‍കി.

? ഭൂമി തരംമാറ്റ അപേക്ഷകള്‍ തീര്‍പ്പാക്കുന്നതിന് ജൂലൈ ഒന്നു മുതല്‍ പുതിയ സംവിധാനം നിലവില്‍ വരുമെന്ന് റവന്യു വകുപ്പ് മന്ത്രി കെ രാജന്‍. ഇതുവരെ സംസ്ഥാനത്ത് 27 ആര്‍ഡിഒ/സബ് കളക്ടര്‍മാര്‍ തീര്‍പ്പ് കല്‍പ്പിച്ചിരുന്ന തരംമാറ്റ പ്രക്രിയ ഇനിമുതല്‍ 71 ഡെപ്യൂട്ടി കളക്ടര്‍മാര്‍ നേരിട്ട് കൈകാര്യം ചെയ്യുമെന്ന് മന്ത്രി വിശദീകരിച്ചു.

?കോഴിക്കോട് എന്‍ഐടിയിലെ കരാര്‍ തൊഴിലാളികളുടെ സമരം അവസാനിപ്പിച്ചു. ഇവിടെ വര്‍ഷങ്ങളായി ജോലി ചെയ്തുവരുന്ന സെക്യൂരിറ്റി, ശുചീകരണ വിഭാഗത്തിലെ 312 ജോലിക്കാരെയും നിലനിര്‍ത്തുമെന്ന് മാനേജ്മെന്റ് ഉറപ്പുനല്‍കി. തൊഴിലാളികള്‍ക്ക് 60 വയസ്സ് എന്ന മാനദണ്ഡം തന്നെ ഇനിയും നിലനിര്‍ത്താനും തീരുമാനിച്ചു.

?സംസ്ഥാനത്ത് നാലു

വര്‍ഷ ബിരുദ കോഴ്‌സുകള്‍ ജൂലൈ ഒന്നിന് മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരം ഗവണ്‍മെന്റ് വിമന്‍സ് കോളേജില്‍ ഉദ്ഘാടനം ചെയ്യും. ഒന്നാംവര്‍ഷ ബിരുദ ക്ലാസ്സുകള്‍ ആരംഭിക്കുന്ന ജൂലൈ ഒന്ന് വിജ്ഞാനോത്സവം ആയി സംസ്ഥാനത്തെ ക്യാമ്പസുകളില്‍ ആഘോഷിക്കുമെന്ന് മന്ത്രി ആര്‍ ബിന്ദു വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

? പാറശാലയില്‍ ക്വാറി ഉടമയെ കൊലപ്പെടുത്തിയ സംഭവത്തില്‍, കൊലപാതകത്തിന് ഉപയോഗിച്ച സര്‍ജിക്കല്‍ ഉപകരണങ്ങള്‍ നല്‍കിയ സ്ഥാപനത്തിനെതിരെ ഡ്രഗ്‌സ് കണ്‍ട്രോള്‍ വിഭാഗം കേസെടുത്തു. കൊലപ്പെടുത്താന്‍ ഉപയോഗിച്ച സര്‍ജ്ജിക്കല്‍ ബ്ലേഡ് വില്‍പന നടത്തിയ ബ്രദേഴ്‌സ് സര്‍ജിക്കല്‍സ് എന്ന സ്ഥാപനം ലൈസന്‍സ് ഇല്ലാതെയാണ് പ്രവര്‍ത്തിച്ചിരുന്നതെന്ന് ഡ്രഗ്‌സ് കണ്‍ട്രോള്‍ വിഭാഗം നടത്തിയ പരിശോധനയില്‍

? കൊച്ചിയില്‍നിന്ന് ദുബായിലേക്ക് യാത്രക്കപ്പല്‍ സര്‍വീസ് ആരംഭിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ട് സംസ്ഥാന സര്‍ക്കാര്‍ . യാത്രക്കപ്പല്‍ തുടങ്ങുന്നതിനായി രണ്ട് ഏജന്‍സികളെ തെരഞ്ഞെടുത്തു. കേരളത്തിലെയും മറ്റ് സംസ്ഥാനങ്ങളിലെയും വിവിധ തുറമുഖങ്ങളും വിദേശ തുറമുഖങ്ങളുമായും ബന്ധപ്പെട്ട് ടൂറിസംരംഗത്തും യാത്രക്കപ്പല്‍ ഒരുക്കും.

?തിരുവനന്തപുരത്തു
നിന്ന് ബെംഗളൂരുവിലേക്കു പുതിയ വിമാന സര്‍വീസുമായി എയര്‍ ഇന്ത്യ. ജൂലൈ ഒന്നാം തീയ്യതി മുതല്‍ ആഴ്ചയില്‍ എല്ലാ ദിവസവും സര്‍വീസ് ഉണ്ടാകും. ബെംഗളൂരുവില്‍ നിന്ന് എല്ലാ ദിവസവും വൈകുന്നേരം മൂന്ന് മണിക്ക് പുറപ്പെടുന്ന വിമാനം വൈകുന്നേരം 4:15ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തും. തിരികെ തിരുവനന്തപുരത്തു നിന്ന് വൈകുന്നേരം 4:55ന് പുറപ്പെട്ട്, 06:10ന് ബെംഗളൂരുവില്‍ എത്തും.

? രാത്രികാലങ്ങളില്‍ യാത്രക്കാര്‍ ആവശ്യപ്പെടുന്ന സ്ഥലത്ത്, ദീര്‍ഘദൂര ബസുകള്‍ നിര്‍ത്താനാവില്ലെന്ന് കെഎസ്ആര്‍ടിസി. രാത്രി 8 മുതല്‍ രാവിലെ 6 വരെ സ്ത്രീകളും മുതിര്‍ന്ന പൗരന്‍മാരും ഭിന്നശേഷിക്കാരും ആവശ്യപ്പെടുന്ന സ്ഥലങ്ങളില്‍ ബസ് നിര്‍ത്തണമെന്ന് സര്‍ക്കുലര്‍ നിര്‍ദ്ദേശിക്കുന്നുണ്ട്. ദീര്‍ഘദൂര മള്‍ട്ടി ആക്സില്‍ എ.സി സൂപ്പര്‍ ഡീലക്സ്, സൂപ്പര്‍ എക്സ്പ്രസ് ബസുകളില്‍ ഈ നിര്‍ദ്ദേശം നടപ്പാക്കുന്നത് പ്രായോഗികമായി ബുദ്ധിമുട്ടാണെന്ന് കെ.എസ്.ആര്‍.ടി.സി മാനേജിംഗ് ഡയറക്ടര്‍ മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു.

? മാവേലിക്കര തഴക്കരയില്‍ നിര്‍മിച്ചുകൊണ്ടിരുന്ന വീടിന്റെ പോര്‍ച്ചിന്റെ കോണ്‍ക്രീറ്റ് മേല്‍ക്കൂര തകര്‍ന്ന് വീണ് രണ്ട് തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം. മൂന്നുപേര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. കല്ലുമല, പുതുച്ചിറ, പ്ലാവിള വടക്കതില്‍ ആനന്ദന്‍ (കൊച്ചുമോന്‍-54), ചെട്ടികുളങ്ങര, പേള പേരേക്കാവില്‍ സുരേഷ് ഭവനത്തില്‍, സുരേഷ്(57) എന്നിവരാണ് മരിച്ചത്.

?? ദേശീയം ??

? നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച വിഷയം പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യാന്‍ അനുവദിക്കാത്തത് ദൗര്‍ഭാഗ്യകരമാണെന്നാണ് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ലക്ഷക്കണക്കിന് കുടുംബങ്ങളുടെ ആശങ്കയാണ് നീറ്റ് വിഷയമെന്നും നീറ്റ് പരീക്ഷ ഒരു ദുരന്തമായി മാറിക്കഴിഞ്ഞുവെന്നും രാഹുല്‍ പറഞ്ഞു.

?റദ്ദാക്കിയ യുജിസി നെറ്റ് പരീക്ഷകള്‍ നടത്താനുളള പുതുക്കിയ തീയ്യതികള്‍ നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി പ്രഖ്യാപിച്ചു. ഓഗസ്റ്റ് 21 മുതല്‍ സെപ്തംബര്‍ നാല് വരെ യുജിസി നെറ്റ് പരീക്ഷകള്‍ നടക്കും. സിഎസ്ഐആര്‍ നെറ്റ് പരീക്ഷ ജൂലായ് 25 മുതല്‍ 27 വരെയും നടക്കും. ചോദ്യപേപ്പര്‍ ചോര്‍ന്ന സാഹചര്യത്തിലാണ് കഴിഞ്ഞ ദിവസം പരീക്ഷകള്‍ മാറ്റിയത്.

? ജാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രി ഹേമന്ത് സോറന്‍ ജയില്‍മോചിതനായി. റാഞ്ചിയിലെ ബിര്‍സ മുന്ദ സെന്‍ട്രല്‍ ജയിലില്‍ നിന്നിറങ്ങിയ അദ്ദേഹത്തെ ഭാര്യ കല്‍പ്പന സോറന്‍, ജെ.എം.എം. ജനറല്‍ സെക്രട്ടറി വിനോദ് പാണ്ഡെ എന്നിവര്‍ സ്വീകരിച്ചു.തന്നെ കള്ളക്കേസില്‍ കുടുക്കിയതാണെന്നും താന്‍ തുടങ്ങി വെച്ച ദൗത്യം പൂര്‍ത്തിയാക്കുമെന്നും ജയില്‍മോചിതനായ സോറന്‍ പ്രതികരിച്ചു.

? പത്ത് വയസുകാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ ഡല്‍ഹിയില്‍ രണ്ട് പേര്‍ അറസ്റ്റില്‍. കേസില്‍ രാഹുല്‍, ദേവ്ദത്ത് എന്നീ യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. വ്യാഴാഴ്ച രാത്രിയാണ് പെണ്‍കുട്ടിയെ കാണാതാകുന്നത്.

?ബി എസ് യെദിയൂരപ്പക്കെതിരായ പോക്സോ കേസില്‍ അറസ്റ്റ് തടഞ്ഞ ഉത്തരവ് കര്‍ണാടക ഹൈക്കോടതി നീട്ടി. കേസില്‍ സി ഐ ഡി കഴിഞ്ഞ ദിവസം വിചാരണക്കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. കേസില്‍ വിശദമായ എതിര്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സി ഐ ഡിയോട് കോടതി നിര്‍ദേശിച്ചു.

? നീറ്റ് പരീക്ഷ ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് ഇന്നലെ ജാര്‍ഖണ്ഡില്‍ നിന്ന് രണ്ട് പേരെ അറസ്റ്റ് ചെയ്തു. ഹസാരി ബാഗിലെ സ്‌കൂള്‍ പ്രിന്‍സിപ്പള്‍ ഇസാന്‍ ഉള്‍ ഹഖ്, പരീക്ഷാ സെന്റര്‍ സൂപ്രണ്ട് ഇംതിയാസ് ആലം എന്നിവരാണ് അറസ്റ്റിലായത്. ഹസാരി ബാഗിലെ സ്‌കൂളില്‍ നിന്നാണ് ചോദ്യപേപ്പര്‍ ചോര്‍ന്നത്.

? ഇന്ധന വിലക്കുറവ് ഉള്‍പ്പെടെ നിരവധി ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ച് മഹാരാഷ്ട്ര സര്‍ക്കാറിന്റെ ബജറ്റ്. നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കെ ധനകാര്യ വകുപ്പിന്റെ ചുമതല വഹിക്കുന്ന ഉപമുഖ്യമന്ത്രി അജിത് പവാറാണ് ബജറ്റ് അവതരിപ്പിച്ചത്. പെട്രോളിന് ലിറ്ററിന് 65 പൈസയുടെയും ഡീസലിന് 2.60 രൂപയുടെയും കുറവാണ് വരുന്നത്.

കായികം?

? വനിതാ ക്രിക്കറ്റ് ടെസ്റ്റില്‍ ചരിത്രമെഴുതി ഇന്ത്യന്‍ താരം ഷഫാലി വര്‍മ. ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ നേടിയ ഇരട്ട സെഞ്ചുറിയിലൂടെയാണ് ഷഫാലി നിരവധി റെക്കോര്‍ഡുകള്‍ കടപുഴക്കിയത്. 2002ലെ മിതാലി രാജിന്റെ ഇരട്ട സെഞ്ച്വറി നേട്ടത്തിന്റെ 22 വര്‍ഷങ്ങള്‍ക്കു ശേഷമാണ് ടെസ്റ്റില്‍ ഒരു ഇന്ത്യന്‍ വനിതയുടെ സെഞ്ചുറി പിറക്കുന്നത്.

?ടി20 ക്രിക്കറ്റ് ലോകകപ്പിന്റെ ഫൈനല്‍ ഇന്ന്. രാത്രി 8 മണിക്ക് ആരംഭിക്കുന്ന മത്സരത്തില്‍ ഇന്ത്യ ദക്ഷിണാഫ്രിക്കയുമായി ഏറ്റുമുട്ടും. 2007 ന് ശേഷം ലോകകപ്പ് കിരീടം നേടാനുള്ള ഇന്ത്യയുടെ ആഗ്രഹം സഫലമാകുമോ അതോ ആദ്യമായി ലോകകപ്പിന്റെ ഫൈനലിലെത്തിയ ദക്ഷിണാഫ്രിക്കയുടെ ചിരകാല അഭിലാഷം സാധ്യമാകുമോയെന്ന് ഇന്നറിയാം.

? യൂറോ കപ്പ് പ്രീക്വാര്‍ട്ടര്‍ മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം. ഇന്ന് രാത്രി ഇന്ത്യന്‍ സമയം 9.30 ന് ഇറ്റലിയും സ്വിറ്റ്സര്‍ലണ്ടും ഏറ്റുമുട്ടും. ഇന്ത്യന്‍ സമയം 12.30 ന് നടക്കുന്ന മറ്റൊരു മത്സരത്തില്‍ ജര്‍മനി ഡെന്‍മാര്‍ക്കുമായും ഏറ്റുമുട്ടും.

ശൂരനാട് ഫാർമേഴ്സ് ബാങ്ക് റിട്ട.ജീവനക്കാരൻ ഇരവിച്ചിറ നടുവിൽ കുറ്റിയിൽ വീട്ടിൽ സച്ചിദാനന്ദൻ പിള്ള നിര്യാതനായി

പതാരം:ശൂരനാട് ഫാർമേഴ്സ് ബാങ്ക് റിട്ട.ജീവനക്കാരൻ ശൂരനാട് തെക്ക്
ഇരവിച്ചിറ നടുവിൽ കുറ്റിയിൽ വീട്ടിൽ സച്ചിദാനന്ദൻ പിള്ള (76) നിര്യാതനായി. സംസ്കാരം ഇന്ന് (ശനി) രാവിലെ 11ന് വീട്ടുവളപ്പിൽ.ഭാര്യ:ഡി.ശാന്തമ്മ.മക്കൾ:സിന്ധു,ബിന്ദു,എസ്.സന്തോഷ്കുമാർ,
സുനിത.മരുമക്കൾ:രാജേന്ദ്രൻ പിള്ള, മധുസൂദനൻ പിള്ള,രാജശ്രീ, സന്തോഷ്കുമാർ.