27.6 C
Kollam
Saturday 20th December, 2025 | 02:13:50 PM
Home Blog Page 2499

അക്രമം കാട്ടിയാല്‍ വീട്ടിലെ ഫ്യൂസ് ഊരും, കെഎസ്ഇബി പുതിയ നിയമവുമായി

കോഴിക്കോട്. തിരുവമ്പാടി കെഎസ്ഇബി ഓഫീസിൽ പരാക്രമം നടത്തിയ യൂത്ത് കോൺഗ്രസ് നേതാവിനും കുടുംബത്തിനുമെതിരെ കടുത്ത നടപടിയുമായി കെഎസ്ഇബി . പ്രതിയുടെ വീട്ടിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ചു. കെഎസ്ഇബി ചെയർമാൻ്റെ നിർദേശത്തെ തുടർന്നാണ് നടപടി.

ബിൽ തുക അടക്കാത്തതിനാൽ യു.സി അജ്മലിന്റെ വീട്ടിലെ വൈദ്യുത ബന്ധം കെഎസ്ഇബി ഉദ്യോഗസ്ഥർ വിച്ഛേദിച്ചിരുന്നു. വ്യാഴാഴ്ച പണം അടച്ചതോടെ വെള്ളിയാഴ്ച വൈദ്യുതി പുന:സ്ഥാപിച്ചു. അതിനിടെ മർദിക്കാൻ ശ്രമിക്കുകയും അസഭ്യം പറയുകയും ചെയ്ത അജ്മലിന് എതിരെ ഉദ്യോഗസ്ഥർ പൊലീസിൽ പരാതി നൽകി. ഇതിൽ പ്രകോപിതനായ അജ്മലും സഹോദരൻ ഷഹദാദും ഇന്ന് രാവിലെയാണ് തിരുവമ്പാടിയിലെ കെഎസ്ഇബി ഓഫീസിലെത്തി അക്രമം നടത്തിയത്. അസിസ്റ്റന്റ് എൻജിനീയർ പ്രശാന്ത് ഉൾപ്പെടെയുള്ളവർക്ക് പരുക്കേറ്റിരുന്നു. സംഭവത്തിലാണ് കെഎസ്ഇബി യുടെ നടപടി. വീട്ടിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ചു. അതേസമയം അജ്മൽ ചെയ്ത തെറ്റിന്, പിതാവ് ഉള്ളാട്ടിൽ റസാഖിൻ്റെ പേരിലുള്ള കണക്ഷൻ വിച്ഛേദിച്ച നടപടി വിചിത്രമെന്ന് യൂത്ത് കോൺഗ്രസ് തിരുവമ്പാടി മണ്ഡലം പ്രസിഡന്റ് പ്രതികരിച്ചു.
യൂത്ത് കോൺഗ്രസ് തിരുവമ്പാടി മണ്ഡലം മുൻ പ്രസിഡണ്ട് ആണ് മുഖ്യ പ്രതി യു സി അജ്മൽ. സംഭവത്തിൽ അജ്മലിനെയും സഹോദരൻ ഷഹദാദിനേയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

മൂന്ന് വയസുകാരൻ പൊള്ളലേറ്റ് മരിച്ച സംഭവം; പിതാവും ചികിത്സിച്ച വൈദ്യനും അറസ്റ്റിൽ

വയനാട്: മൂന്ന് വയസുകാരൻ പൊള്ളലേറ്റ് മരിച്ച സംഭവത്തിൽ പിതാവിനെയും ചികിത്സിച്ച വൈദ്യനെയും പോലീസ് അറസ്റ്റ് ചെയ്തു. അഞ്ചുകുന്ന് വൈശമ്പത്ത് അൽത്താഫിന്റെയും സഫീറയുടെയും മകനായ മുഹമ്മദ് അസാനാണ് ജൂൺ 20ന് മരിച്ചത്.

അൽത്താഫ്, കുട്ടിയെ ചികിത്സിച്ച വൈദ്യൻ കമ്മന ഐക്കരക്കുടി ജോർജ് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ജൂൺ 9ന് ചൂടുവെള്ളം നിറച്ച ബക്കറ്റിൽ വീണാണ് കുട്ടിക്ക് പൊള്ളലേറ്റത്. കുട്ടിയെ മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കാശ്മീരിൽ കരസേന ജവാന് വീരമൃത്യു

ജമ്മു. കാശ്മീരിൽ കരസേന ജവാന് വീരമൃത്യു.
ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ ആണ് സൈനികൻ വീരമൃത്യു വരിച്ചത്.
കുൽഗാം ജില്ലയിലാണ് സംഭവം. മോഡർഗാം ഗ്രാമത്തിൽ സൈന്യം പരിശോധന നടത്തുന്നതിനിടെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. മൂന്നു ഭീകരർ ഒളിച്ചിരിക്കുന്നുണ്ടെന്നാണ് വിവരം. പ്രദേശത്ത് സൈന്യം തിരച്ചിൽ തുടരുകയാണ്. സംഭവത്തിൽ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് അനുശോചനം രേഖപ്പെടുത്തി. ജമ്മുകിൽ നിന്ന് ഭീകരവാദത്തെ പൂർണമായും അദ്ദേഹം അറിയിച്ചു.

24 മണിക്കൂറിനിടെ ബിഹാറിൽ ഇടിമിന്നലേറ്റ് 19 പേർ മരിച്ചു; ഏഴ് പേർക്ക് പരുക്ക്

ബിഹാർ:
24 മണിക്കൂറിനിടെ ബിഹാറിൽ ഇടിമിന്നലേറ്റ് 19 പേർ മരിച്ചു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ടായ ഇടിമിന്നലേറ്റ് ഏഴ് പേർക്ക് പരിക്കേറ്റിട്ടുണ്ട്. വയലിൽ പണി ചെയ്തുകൊണ്ടിരുന്നവരാണ് മിന്നലേറ്റ് മരിച്ചതിൽ കൂടുതലും. സംസ്ഥാനത്ത് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ജെഹനാബാദ്, മാധേപുര, ഈസ്റ്റ് ചംപാരൻ, റോഹ്താസ്, സാരൻ, സുപൌൾ എന്നിങ്ങനെ ആറ് ജില്ലകളിലായാണ് 19 പേർ മരിച്ചത്. മരിച്ചവരുടെ ബന്ധുക്കളുടെ വിഷമത്തിൽ പങ്കുചേരുന്നതായി അറിയിച്ച ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ ബന്ധുക്കൾക്ക് 4 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു.

കൊട്ടിയത്ത് വീട്ടമ്മയെ കായലില്‍ മരിച്ചനിലയില്‍ കണ്ടെത്തി

കൊട്ടിയം: കാണാതായ വീട്ടമ്മയെ കായലില്‍ മരിച്ചനിലയില്‍ കണ്ടെത്തി. മൈലക്കാട്, സുരേഷ് വിലാസത്തില്‍ പരേതനായ ചെല്ലപ്പന്‍ ആചാരിയുടെയും പത്മാവതിയുടെയും മകള്‍ അനിത (51)യെയാണ് കായലില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഇന്ന് രാവിലെയാണ് മൈലക്കാട് കാഞ്ഞിരംകടവിലെ കായലില്‍ ഇവരുടെ മൃതദേഹം കാണപ്പെട്ടത്. ഇവരെ കാണാനില്ലെന്നുകാട്ടി ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. ചാത്തന്നൂര്‍ പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു. സഹോദരങ്ങള്‍: സുരേഷ് കുമാര്‍, ഉഷ, അനില്‍ കുമാര്‍ (സിപിഎം ബ്രാഞ്ച് സെക്രട്ടറി). സംസ്‌ക്കാരം നാളെ രാവിലെ 11ന് വീട്ടുവളപ്പില്‍.

വി.ഡി. സതീശന്റെ ഔദ്യോഗിക കാര്‍ അപടകത്തില്‍പെട്ടു

കാസര്‍കോട്: പ്രതിപക്ഷനേതാവ് വി.ഡി. സതീശന്റെ ഔദ്യോഗിക കാര്‍ അപടകത്തില്‍പെട്ടു. കാസര്‍കോട് പള്ളിക്കരയിലാണ് സംഭവം. കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് റോഡ് മാര്‍ഗം കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തിലേക്ക് പോകവെ ആയിരുന്നു അപകടം. വൈകിട്ട് 5.45 നാണ് സംഭവം.
ബേക്കല്‍ ഫോര്‍ട്ട് റെയില്‍വെ സ്റ്റേഷന് സമീപം എസ്‌കോര്‍ട്ട് വാഹനത്തിന്റെ പിന്നിലിടിച്ചായിരുന്നു അപകടം. പൊലീസ് എസ്‌കോര്‍ട്ട് വാഹനം ബ്രേക്കിട്ടപ്പോള്‍ പിറകില്‍ ഇടിച്ചാണ് അപകടമുണ്ടായത്.
വാഹനത്തിന്റെ മുന്‍വശം പൂര്‍ണമായും തകര്‍ന്നു. പിറകിലായിരുന്നതിനാല്‍ പ്രതിപക്ഷ നേതാവ് പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. പ്രതിപക്ഷനേതാവ് മറ്റൊരു കാറില്‍ യാത്ര തുടര്‍ന്നു.

ഫിഷ് ലാന്റിംഗിന് പുതിയ ക്രമീകരണങ്ങള്‍

കൊല്ലം: തങ്കശ്ശേരി ഫിഷിംഗ് ഹാര്‍ബറില്‍ നിലവില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന പോര്‍ട്ട് കൊല്ലം, വാടി ഫിഷ് ലാന്റിംഗ് സെന്ററുകള്‍ക്ക് പുറമേ വളരെ വര്‍ഷങ്ങളായി പ്രവര്‍ത്തനമില്ലാതെ കിടക്കുന്ന മുദാക്കര, തങ്കശ്ശേരി ഫിഷ് ലാന്റിംഗ് സെന്ററുകള്‍ എട്ടിന് രാവിലെ 6 മുതല്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കുന്നതാണ്.
തങ്കശ്ശേരി മത്സ്യഗ്രാമത്തിലെ മത്സ്യബന്ധന യാനങ്ങള്‍ തങ്കശ്ശേരി ഫിഷ് ലാന്റിംഗ് സെന്ററിലും വാടി മത്സ്യഗ്രാമത്തിലെ മത്സ്യബന്ധന യാനങ്ങള്‍ വാടി ലാന്റിംഗ് സെന്ററിലും മൂദാക്കര മത്സ്യഗ്രാമത്തിലെ മത്സ്യബന്ധന യാനങ്ങള്‍ മുദാക്കര ലാന്റിംഗ് സെന്ററിലും പോര്‍ട്ട് കൊല്ലം, പള്ളിത്തോട്ടം എന്നീ മത്സ്യഗ്രാമത്തിലെ യാനങ്ങള്‍ പോര്‍ട്ട് കൊല്ലം ലാന്റിംഗ് സെന്ററിലും മാത്രം കരയ്ക്കടുപ്പിച്ച് മത്സ്യവിപണനം നടത്തണമെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. രാത്രിയില്‍ മാത്രം പ്രവര്‍ത്തിച്ചു വന്നിരുന്ന വാടി ലാന്റിംഗ്’ സെന്ററും പകല്‍ മാത്രം പ്രവര്‍ത്തിച്ചിരുന്ന പോര്‍ട്ട് കൊല്ലം ലാന്റിംഗ് സെന്ററും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നതിന് സജ്ജമാക്കിയിട്ടുണ്ട്.
മത്സ്യം വാങ്ങുന്നതിനായി എത്തിച്ചേരുന്ന വാഹനങ്ങള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തി. നിലവിലുള്ള 5 പ്രവേശന കവാടങ്ങളില്‍ മുദാക്കര, ജോനകപ്പുറം എന്നിവിടങ്ങളിലെ കവാടങ്ങള്‍ അടച്ചിടും. തങ്കശ്ശേരി, വാടി, പോര്‍ട്ട് കൊല്ലം എന്നിവിടങ്ങളിലെ കവാടങ്ങളിലൂടെ ടോക്കണ്‍ സമ്പ്രദായത്തിലൂടെ മാത്രമേ ലാന്റിംഗ് സെന്ററുകളിലേയ്ക്ക് കടത്തിവിടുകയുള്ളു ചെറുകിട വാഹനങ്ങള്‍ക്ക് പരമാവധി 5 മണിക്കൂര്‍ വരെയും വലിയ വാഹനങ്ങള്‍ക്ക് പരമാവധി 8 മണിക്കൂറും മാത്രമേ പാര്‍ക്കിംഗിന് അനുവാദമുള്ളൂ.
ഹാര്‍ബര്‍ പ്രവര്‍ത്തിക്കുന്ന സമയങ്ങളില്‍ മാത്രമേ വാഹനങ്ങളെ അകത്തേക്ക് പ്രവേശിപ്പിക്കു. അല്ലാത്ത സമയങ്ങളില്‍ വാഹനങ്ങള്‍ ഹാര്‍ബറിന് വെളിയില്‍ സ്ഥലം കണ്ടെത്തി സ്വന്തം നിലയില്‍ പാര്‍ക്ക് ചെയ്യേണ്ടതാണ്. ഈ താല്ക്കാലിക ക്രമീകരണങ്ങള്‍ ഓഗസ്റ്റ് മാസാവസാനം ഉണ്ടായിരിക്കുമെന്നും അറിയിച്ചു.

ശാസ്താംകോട്ട ദേവസ്വം ബോര്‍ഡ് കോളേജിലെ വിദ്യാര്‍ത്ഥികള്‍ക്കായി അടിയന്തര രക്ഷാപ്രവര്‍ത്തന മാര്‍ഗങ്ങള്‍ സംബന്ധിച്ച് പരിശീലന പരിപാടി

കൊല്ലം: ദേശീയ ദുരന്തപ്രതികരണ സേന (എന്‍ഡിആര്‍എഫ്) യുടെയും കൊല്ലം ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെയും സംയുക്ത ആഭിമുഖ്യത്തില്‍ ശാസ്താംകോട്ട ദേവസ്വം ബോര്‍ഡ് കോളേജിലെ വിദ്യാര്‍ത്ഥികള്‍ക്കായി അടിയന്തര രക്ഷാപ്രവര്‍ത്തന മാര്‍ഗങ്ങള്‍ സംബന്ധിച്ച് പരിശീലന പരിപാടി സംഘടിപ്പിച്ചു.
അഗ്നിശമന മാര്‍ഗങ്ങള്‍, ജലാശയ രക്ഷാപ്രവര്‍ത്തനം, വിവിധ തരത്തിലുള്ള മുറിവുകള്‍, ഒടിവുകള്‍ എന്നിവ കൈകാര്യം ചെയ്യുന്ന വിധം, സിപിആര്‍ നല്‍കുന്ന വിധം, തൊണ്ടയില്‍ ഭക്ഷണം കുടുങ്ങിയാല്‍ ചെയ്യേണ്ടത് തുടങ്ങി പലവിധ അടിയന്തര സാഹചര്യങ്ങളെ ഫലപ്രദമായി നേരിടുന്നതിനുള്ള പ്രായോഗിക പരിശീലനമാണ് നല്‍കിയത്. കോളേജിലെ എന്‍സിസി, എന്‍എസ്എസ് അംഗങ്ങളായ നൂറിലധികം വിദ്യാര്‍ത്ഥികള്‍ പരിപാടിയില്‍ പങ്കെടുത്തു.
കുന്നത്തൂര്‍ തഹസീല്‍ദാര്‍ ജോണ്‍ സാം, കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫ. കെ.സി. പ്രകാശ്, എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ ഡോ. അരുണ്‍ ഷനോജ്, ജില്ലാ ദുരന്തനിവാരണ അതോറിറ്റി ഹസാഡ് അനലിസ്റ്റ് പ്രേം ജി പ്രകാശ് എന്നിവര്‍ സംസാരിച്ചു. കമ്മാന്‍ഡര്‍ അലോക് കുമാര്‍ ശുക്ലയുടെ നേതൃത്വത്തിലുള്ള എന്‍ഡിആര്‍എഫ് സംഘമാണ് ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കിയത്.

നല്ല ‘വറുത്തരച്ച പാമ്പ് കറി’… ഫിറോസിന്റെ 11 മിനുട്ടോളം ദൈര്‍ഘ്യമുള്ള വീഡിയോ.. ആറുലക്ഷത്തോളം പേര്‍ കണ്ടു കഴിഞ്ഞു

സോഷ്യല്‍ മീഡിയ ഇന്‍ഫ്യൂവെന്‍സറായ ഫിറോസ് ചുട്ടിപ്പാറയുടെ ഭക്ഷണ വൈവിധ്യങ്ങളുടെ വിവിധ പരീക്ഷണങ്ങള്‍ പലതും യൂട്യൂബില്‍ വൈറലാണ്. മലയാളികള്‍ക്ക് അത്ര പരിചിതമല്ലാത്ത പാചക രീതികളാണ് ഫിറോസ് പലപ്പോഴും പരിചയപ്പെടുത്താറുള്ളത്.
ഇപ്പോള്‍ വിയറ്റ്‌നാം സന്ദര്‍ശന വേളയില്‍ ഫിറോസിന്റെ ചാനലില്‍ പങ്കുവച്ച വീഡിയോ ഏറെ ചര്‍ച്ചയാവുകയാണ്. ജീവനുള്ള രണ്ട് പമ്പുകളെ കറിവയ്ക്കാനായി വാങ്ങുന്നതും പാചകം ചെയ്യാന്‍ വൃത്തിയാക്കുന്നതുമെല്ലാം വീഡിയോയില്‍ കാണിക്കുന്നുണ്ട്. പ്രദേശവാസിയായ സ്ത്രീയാണ് പാചകത്തിനായി ഫിറോസിനെ സഹായിക്കുന്നത്. വിയറ്റ്‌നാമില്‍ ആളുകള്‍ തനത് രീതിയിലാണ് പാമ്പുകളെ കറിവയ്ക്കുന്നത് എന്ന് ഫിറോസ് പറയുന്നുണ്ട്.
കറി തയ്യാറാക്കിയ ശേഷം കറി ഫിറോസ് വിളമ്പുന്നതും അവിടെയുള്ളവര്‍ക്ക് ഭക്ഷിക്കാന്‍ നല്‍കുന്നതും വീഡിയോയില്‍ ദൃശ്യമാണ്. 11 മിനുട്ടോളം ദൈര്‍ഘ്യമുള്ള വീഡിയോ ഇതിനകം ആറുലക്ഷത്തോളം പേര്‍ കണ്ടു കഴിഞ്ഞു. മുതല, മാന്‍, ഒട്ടകം എന്നിങ്ങനെ നിരവധി വ്യത്യസ്ത പാചകങ്ങള്‍ വിദേശത്തുവച്ച് ചെയ്തിട്ടുള്ള ഫിറോസിന്റെ നല്ല ‘വറുത്തരച്ച പാമ്പ് കറി’ എന്ന വീഡിയോയ്ക്കും പ്രതികരണങ്ങള്‍ വ്യത്യസ്തമാണ്. കമന്റ് ബോക്‌സില്‍ അടക്കം ഫിറോസിന് അനുകൂലമായും പ്രതികൂലമായും ഏറെ കമന്റുകള്‍ നിറയുന്നുണ്ട്.

മാനവസേന വെൽഫെയർ സൊസൈറ്റിയുടെ ഭരത് ഗോപി പുരസ്‌കാരം നടൻ സലീം കുമാറിന്

മാനവസേന വെൽഫയർ സൊസൈറ്റിയുടെ ഈ വർഷത്തെ ഭരത് ഗോപി പുരസ്‌കാരത്തിന് നടൻ സലീം കുമാർ തെരഞ്ഞെടുക്കപ്പെട്ടു. ഓഗസ്റ്റ് 15 ന് ആറ്റിങ്ങലിൽ വച്ച് നടക്കുന്ന വാർഷികാഘോഷ പരിപാടിയിൽ പുരസ്‌കാരം സമ്മാനിക്കും. 25,000 രൂപയും പ്രശസ്തി പത്രവും ശിൽപ്പവുമടങ്ങുന്നതാണ് പുരസ്‌കാരം.

മാനവസേവ പുരസ്‌കാരം ഗോകുലം മെഡിക്കൽ കോളേജ് എംഡി ഡോ. കെ കെ മനോജിനും സ്‌പേഷ്യൽ ജൂറി പുരസ്‌കാരം സീരിയൽ താരം കൃഷണേന്ദുവിനും നൽകും. ഭക്ഷ്യ വകുപ്പ് സിവിൽ സപ്ലൈസ് മന്ത്രി ജിആർ അനിൽ പുരസ്‌കാരം സമ്മാനിക്കും.