Home Blog Page 2498

നാല് ഭീകരവാദികളെ സുരക്ഷാസേന വധിച്ചു, രണ്ട് സൈനികർക്ക് വീര മൃത്യു

ജമ്മുകശ്മീര്‍.തെക്കൻ കശ്മീരിലെ കുൽഗാം ജില്ലയിൽ രണ്ടിടങ്ങളിൽ സൈന്യവും ഭീകരവാദികളും തമ്മിൽ ഏറ്റുമുട്ടൽ. നാല് ഭീകരവാദികളെ സുരക്ഷാസേന വധിച്ചു. രണ്ട് സൈനികർ വീര മൃത്യു വരിച്ചു. കുൽഗാമിലെ മുദർഗാം, ഫ്രിസൽ ചിന്നിഗാം എന്നീ മേഖലകളിൽ ആണ് ഏറ്റു മുട്ടൽ ഉണ്ടായത്.രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ സൈന്യം നടത്തിയ തിരിച്ചിലിനിടെയാണ് ഏറ്റുമുട്ടൽ. ഏറ്റുമുട്ടൽ ഇപ്പോഴും തുടരുകയാണ്.ഹിസ്ബുൾ മുജാഹിദ്ദീൻ ഭീകര സംഘടനയിൽപ്പെട്ടവരാണ് കൊല്ലപ്പെട്ട ഭീകരർ എന്ന് പോലീസ് അറിയിച്ചു.ഭീകരരുടെ സാന്നിധ്യമുണ്ടെന്ന വിവരത്തെത്തുടർന്ന് സൈന്യവും പോലീസും സിആർപിഎഫും സംയുക്തമായി നടത്തിയ തെരിച്ചിലിനിടയാണ് ഏറ്റുമുട്ടൽ ഉണ്ടായത്.

ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടാൻ വിവരാവകാശ കമ്മീഷൻറെ നിർണായക ഉത്തരവ്

തിരുവനന്തപുരം. സിനിമ മേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങളെ കുറിച്ച് പഠിച്ച് ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടാന്‍ വിവരാവകാശ കമ്മീഷൻറെ നിർണായക ഉത്തരവ്. വ്യക്തികളുടെ സ്വകാര്യതയിലേക്ക് കടക്കാതെ റിപ്പോർട്ട് പുറത്തുവിടാനാണ് വിവരാവകാശ കമ്മീഷണർ ഡോ. എ അബ്ധുൾ ഹക്കീം ഉത്തരവിട്ടത്. ഒരു വർഷത്തോളം പഠനം നടത്തി 2019ൽ സമർപ്പിച്ച റിപ്പോർട്ടാണ് ഇടത് സർക്കാർ നാലര വർഷത്തോളം പൂഴ്ത്തിയത്. ഉത്തരവിനോട് സാംസ്കാരിക വകുപ്പ് ഇതുവരെ പ്രതികരിച്ചിട്ടില്ല.

ഹേമ കമ്മിറ്റി റിപ്പോർട്ടിന് ഒടുവിൽ വെളിച്ചം വീഴുന്നു. മുൻനിര നായികമാർ മുതൽ സാങ്കേതിക പ്രവർത്തകരായ സ്ത്രീകൾ വരെ സിനിമ മേഖലയിൽ നേരിടുന്ന പ്രശ്നങ്ങളാണ് ഹേമ കമ്മിഷൻ പഠിച്ചത്. സമഗ്രമായ അന്വേഷണത്തിനൊടുവിൽ 2019 ഡിസംബർ 31നാണ് റിപ്പോർട്ട് നൽകിയത്. എന്നാൽ സിനിമയിലെ പല പ്രമുഖർക്കുമെതിരെ പരാതി ഉണ്ടെന്ന അഭ്യൂഹങ്ങൾ നിലനിൽക്കെ സർക്കാർ റിപ്പോർട്ട് പൂഴ്ത്തി. വ്യക്തികൾക്കെതിരെ മൊഴി ഉണ്ടെന്ന സൂചനകൾ ശരിവെച്ചുകൊണ്ടാണ് റിപ്പോർട്ട് പുറത്തുവിടണമെന്നുള്ള വിവരാവകാശ കമ്മീഷൻ ഉത്തരവ്. റിപ്പോർട്ടിലെ വ്യക്തി വിവരങ്ങൾ ഉൾക്കൊള്ളുന്ന പാരഗ്രാഫുകൾ ഒഴിവാക്കി അപേക്ഷകർക്ക് റിപ്പോർട്ടിൻറെ പകർപ്പ് നൽകാനാണ് ഉത്തരവ്. ജൂലൈ 25നകം ഉത്തരവ് നടപ്പിലാക്കണമെന്ന് നടിയെ ആക്രമിച്ച സംഭവത്തിന് പിന്നാലെ ഡബ്ളുസിസി മുഖ്യമന്ത്രിക്ക് നിവേദനം നൽകിയതോടെയാണ് ജസ്റ്റിസ് ഹേമ കമ്മിറ്റി ഉണ്ടാക്കിയത്.

ഇന്ത്യയിൽ തന്നെ സിനിമാ മേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങൾ പഠിക്കാനുള്ള ആദ്യ കമ്മിറ്റി. അത് വലിയ നേട്ടമായി ഇടത് സർക്കാർ ഉയർത്തിക്കാട്ടി. ഡബ്ല്യുസിസിയും വനിതാ സംഘടനകളും പലവട്ടം ആവശ്യപ്പെട്ടിട്ടും സ്വകാര്യതാ പ്രശ്നം ഉയർത്തി സർക്കാർ ഒഴിഞ്ഞുമാറി. ഒടുവിൽ വിവരാവകാശ കമ്മീഷന് മുന്നിൽ അപേക്ഷ എത്തിയപ്പോഴും സർക്കാർ ഒളിച്ചുകളി തുടർന്നു. രണ്ട് തവണ ഹിയറിംഗിന് വിളിച്ചപ്പോഴും റിപ്പോർട്ട് കൈമാറാൻ ആകില്ലെന്ന നിലപാടിലായിരുന്നു സംസ്കാരിക വകുപ്പ്. അവസാനം ജുഡീഷ്യൽ അധികാരം ഉപയോഗിച്ചാണ് റിപ്പോർട്ട് സർക്കാരിൽ നിന്ന് കമ്മീഷൻ വാങ്ങിയത്. സംസ്കാരിക വകുപ്പിലെ ഉദ്യോഗസ്ഥർക്കെതിരെയും ഉത്തരവിൽ വിമർശനമുണ്ട്. ഉത്തരവ് നടപ്പാക്കുന്നുണ്ടെന്ന് വകുപ്പ് സെക്രട്ടറിയോട് ഉറപ്പ് വരുത്താനും കമ്മീഷൻ നിർദേശിച്ചിട്ടുണ്ട്.

ബ്രസീൽ പുറത്ത്; ഷൂട്ടൗട്ടിൽ യുറ​ഗ്വായ് സെമിയിൽ

കോപ്പ അമേരിക്ക ക്വാർട്ടർ മത്സരത്തില്‍ സെമി കാണാതെ ബ്രസീൽ പുറത്ത്. പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് പോയ പോരാട്ടത്തിൽ 4-2നാണ് ഉറുഗ്വോ ബ്രസീലിനെ മലര്‍ത്തിയടിച്ചത്. ബ്രസീലിന്‍റെ എഡര്‍ മിലിറ്റാവോ, ഡഗ്ലസ് ലൂയിസ് എന്നിവരുടെ കിക്കുകള്‍ പാഴായി. വമ്പന്‍ സേവുകളുമായി ഗോളി സെർജിയോ റോഷെ ഉറുഗ്വോയുടെ രക്ഷകനായി. നിശ്ചിത സമയത്ത് ഇരു ടീമുകളും ഗോള്‍ നേടാതിരുന്നതോടെയാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീണ്ടത്. സെമിയില്‍ കൊളംബിയയാണ് ഉറുഗ്വോയ്ക്ക് എതിരാളികള്‍. 

സ്വര്‍ണ്ണക്കടത്തിന് പൂട്ടുവീഴ്ത്താന്‍ ന്യായ് സംഹിത,ആദ്യ അറസ്റ്റ് നടന്നു

കോഴിക്കോട്. കരിപ്പൂർ വിമാനത്താവളം വഴിയുള്ള സ്വർണകടത്തിന് തടയിടാൻ ന്യായ് സംഹിത വഴിതുറക്കും.
രാജ്യത്തെ പുതിയ നിയമമായ ഭാരതീയ ന്യായ് സംഹിത പ്രകാരം വിമാനത്താവളത്തിന് പുറത്ത് സ്വർണം പിടിച്ചാൽ പൊലീസിന് എഫ് ഐആർ രജിസ്റ്റർ ചെയ്ത് അറസ്റ്റ് നടപടിയിലേക്ക് കടക്കാനാകും.
നേരത്തെ പൊലീസിന് പിടിക്കപ്പെടുന്നവരെ അറസ്റ്റ് ചെയ്യാനുള്ള അധികാരം ഉണ്ടായിരുന്നില്ല.

2022 മുതൽ ഇങ്ങോട്ട് 200 ഓളം സ്വർണകടത്ത് ആണ് പൊലീസ് വിമാനത്താവളത്തിന് പുറത്ത് വെച്ച് പിടികൂടിയത്.എല്ലാ കേസുകളിലും സ്വർണം കോടതിയിൽ ഹാജരാക്കുകയും തുടരന്വേഷണത്തിനായി റിപ്പോർട്ട് കസ്റ്റംസിന് സമർപിക്കുകയുമാണ് പൊലീസ് ചെയ്തിരുന്നത്.സ്വർണം കടത്തിയവരെ അറസ്റ്റ് ചെയ്യാനുള്ള അധികാരം പൊലീസിന് ഉണ്ടായിരുന്നില്ല.എന്നാൽ ഭാരതീയ ന്യായ് സംഹിത നിലവിൽ വന്നതോടെ സ്വർണക്കടത്തിൽ പൊലീസിന് കൂടുതൽ ഇടപെടൽ നടത്താനാകും

ഭാരതീയ ന്യായ് സംഹിത പ്രകാരം സ്വർണക്കടത്ത് സംഘടിത കുറ്റ കൃത്യങ്ങളിൽ ഉൾപ്പെടും .
ബിഎൻഎസ് സെക്ഷൻ 111പ്രകാരം കേസ് എടുക്കാനാകും.മൂന്ന് വർഷം മുതൽ പത്ത് വർഷം വരെ തടവ് ശിക്ഷ ലഭിക്കുന്ന കുറ്റമായി ഇത് മാറി. സ്വര്ണക്കടത്തിലെ ആദ്യ അറസ്റ്റും കഴിഞ്ഞ ദിവസം ഉണ്ടായി.

പുതിയ നിയമം ഉപയോഗപ്പെടുത്തി കരിപ്പൂരിലെ സ്വർണക്കടത്തിന് തടയിടാൻ ആണ് പൊലീസ് നീക്കം

ആക്രമിച്ചതിന് ഇരുട്ടത്താക്കി ,തിരുവമ്പാടി കെ എസ്‌ ഇ ബി ഓഫീസിന് മുന്നിൽ മെഴുകുതിരി കത്തിച്ചു പ്രതിഷേധം

കോഴിക്കോട്. തിരുവമ്പാടി കെ എസ്‌ ഇ ബി ഓഫീസിന് മുന്നിൽ മെഴുകുതിരി കത്തിച്ചു പ്രതിഷേധം. ജീവനക്കാരെ ആക്രമിച്ച പ്രതി യൂത്ത് കോൺഗ്രസ് നേതാവ് അജ്മലിന്റെ മാതാപിതാക്കളാണ് പ്രതിഷേധിച്ചത്. ഇതിനിടെ കുഴഞ്ഞുവീണ അജ്മലിന്റെ പിതാവ് റസാഖിനെ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ നിയമനടപടിയുമായി മുന്നോട്ടെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടി പ്രതികരിച്ചു.


അജ്മൽ ചെയ്ത തെറ്റിന് പിതാവ് റസാക്കിന്റെ പേരിലുള്ള വൈദ്യുതി കണക്ഷൻ വിച്ഛേദിച്ചതിലാണ് പ്രതിഷേധം ഉണ്ടായത്. പിതാവ് റസാക്കും മാതാവ് മറിയുമാണ് പ്രതിഷേധിച്ചത്. വൈദ്യുതി ബന്ധം പുനസ്ഥാപിക്കാതെ മടങ്ങില്ലെന്ന് ഇവർ നിലപാടെടുത്തു. അതിനിടെ റസാക്ക് കുഴഞ്ഞുവീണു. ഇദ്ദേഹത്തെ തിരുവമ്പാടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതികളുടെ വൈദ്യുതി കണക്ഷൻ വിച്ഛേദിച്ചത് ശക്തമായ സന്ദേശം നൽകാനെന് വൈദ്യുത മന്ത്രി കെ കൃഷ്ണൻകുട്ടി പറഞ്ഞു.

വ്യാഴാഴ്ചയായിരുന്നു ബിൽ തുക അടക്കാത്തതിനാൽ യു.സി അജ്മലിന്റെ വീട്ടിലെ വൈദ്യുത ബന്ധം വിച്ഛേദിച്ചത്. പണം അടച്ചതോടെ വെള്ളിയാഴ്ച വൈദ്യുതി പുന:സ്ഥാപിച്ചു. അജ്മലും സഹോദരൻ ഷഹദാദും ഇന്ന് രാവിലെയാണ് തിരുവമ്പാടിയിലെ കെഎസ്ഇബി ഓഫീസിലെത്തി അക്രമം നടത്തിയത്. അസിസ്റ്റന്റ് എൻജിനീയർ പ്രശാന്ത് ഉൾപ്പെടെയുള്ളവർക്ക് അക്രമത്തിൽ പരുക്കേറ്റിരുന്നു. പിന്നാലെ ഇന്ന് വൈകിട്ട് വീണ്ടും വൈദ്യുതി വിച്ഛേദിക്കുകയായിരുന്നു.

വയറു വേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച പതിനേഴുകാരി ഗർഭിണി,ആൺസുഹൃത്തിനെതിരെ കേസ്

കാസർകോട്. ചിറ്റാരിക്കലിൽ വയറു വേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച പതിനേഴുകാരി ഗർഭിണിയെന്ന് കണ്ടെത്തി. സംഭവത്തിൽ കുട്ടിയുടെ
ആൺസുഹൃത്തിനെതിരെ പോലീസ് പോക്സോ വകുപ്പുകൾ ചുമത്തി കേസ് എടുത്തു.
പെൺകുട്ടിയെ ചികിത്സിച്ച ഡോക്ടർ ചിറ്റാരിക്കൽ പോലീസ് സ്റ്റേഷനിൽ വിവരം അറിയിച്ചതിനെ തുടർന്ന്, പോലീസ് പെൺകുട്ടിയുടെ മൊഴിയെടുത്തിരുന്നു . 17 കാരനായ ആൺ സുഹൃത്താണ് തന്നെ പിഡിപ്പിച്ചതെന്നാണ് കുട്ടിയുടെ മൊഴി.

സീബ്രാ ലൈനിലൂടെ റോഡ് മുറിച്ചുകടക്കവേ വയോധികനെ കാർ ഇടിച്ചു തെറിപ്പിച്ചു

മലപ്പുറം. സീബ്രാ ലൈനിലൂടെ റോഡ് മുറിച്ചുകടക്കവേ വയോധികനെ കാർ ഇടിച്ചു തെറിപ്പിച്ചു. എടപ്പാൾ അണ്ണക്കമ്പാട് ആണ് സംഭവം. അതിവേഗത്തിൽ എത്തിയ കാർ ആണ് വയോധികനെ ഇടിച്ചു തെറിപ്പിച്ചത്. ഗുരുതരമായി പരുക്കേറ്റ അണ്ണക്കമ്പാട് സ്വദേശി കൊറ്റിക്കുന്നത് മുണ്ട (77)യെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് ഉണ്ടായ തീപിടുത്തം,പൊള്ളലേറ്റ് ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശി മരിച്ചു

കോഴിക്കോട്. മുതലക്കുളത്തെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് ഉണ്ടായ തീപിടുത്തം. ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന മലപ്പുറം വണ്ടൂർ സ്വദേശി കുത്ബുദ്ധീൻ മരിച്ചു. കോഴിക്കോട് മിംസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.ഇന്നലെ രാവിലെയാണ് കോഴിക്കോട് നഗരത്തിലെ ഹോട്ടലിൽ തീപിടുത്തം ഉണ്ടായത്

കരുനാഗപ്പള്ളി  മരുതൂർക്കുളങ്ങര തെക്ക്, തൊടുവേൽ, ആൻ്റോ പെരേര നിര്യാതനായി

കരുനാഗപ്പള്ളി . മരുതൂർക്കുളങ്ങര തെക്ക്, തൊടുവേൽ, ആൻ്റോ പെരേര (90) നിര്യാതനായി. സംസ്കാരം ഇന്ന് (ഞായർ) 4 മണിക്ക് മരുതൂർകുളങ്ങര ത്രീ കിംഗ്സ് ചർച്ച് ദേവാലയത്തിൽ നടക്കും. ഭാര്യ റീത്ത പെരേര
മക്കൾ: സോളമൻ(ആർ എസ് പി ജില്ലാ കമ്മിറ്റി അംഗം) ഷീല ക്ലീറ്റസ്, സിസ്റ്റർ സാഫിനി, റെജി റെയ്നോൾഡ്
മരുമക്കൾ: മോനി സോളമൻ, ക്ലീറ്റസ്, റെയ്നോൾഡ്

അയിത്തോട്ടുവ തോപ്പിൽ കടവിൽ കരിയിലിൽ വീട്ടിൽ ബാലചന്ദ്രൻ നിര്യാതനായി

പടിഞ്ഞാറെകല്ലട .അയിത്തോട്ടുവ തോപ്പിൽ കടവിൽ കരിയിലിൽ വീട്ടിൽ ബാലചന്ദ്രൻ ( 55 )പി.ഡബ്ല്യു.ഡി ഫെറിമാൻ നിര്യാതനായി.സംസ്കാരം വൈകിട്ട് 4ന് വീട്ടുവളപ്പിൽ.
കോൺഗ്രസ്‌ ബ്ലോക്ക്‌ സെക്രട്ടറിയും എൻജിഒ അസോസിയേഷൻ നേതാവുമായിരുന്നു

ഭാര്യ സന്ധ്യ’,
മക്കൾ ആദർശ് ചന്ദ്രൻ (രാമൻ )
ആകാശ് ചന്ദ്രൻ ( കുഞ്ഞനി )യൂത്ത് കോൺഗ്രസ് കുന്നത്തൂർ നിയോജകമണ്ഡലം സെക്രട്ടറി ‘