Home Blog Page 2493

യുക്രൈനിലെ കുട്ടികളുടെ ആശുപത്രിയിൽ റഷ്യൻ മിസൈലാക്രമണം; ഏഴ് പേർ കൊല്ലപ്പെട്ടു

യുക്രൈയ്ൻ: കുട്ടികളുടെ ആശുപത്രിക്ക് നേരെ റഷ്യ നടത്തിയ മിസൈലാക്രമണത്തിൽ ഏഴ് പേർ കൊല്ലപ്പെട്ടു. യുക്രൈൻ തലസ്ഥാനമായ കീവിലാണ് ആക്രമണം. വിവിധയിടങ്ങളിൽ നടന്ന ആക്രമണത്തിൽ 31 പേർ കൊല്ലപ്പെട്ടു. 154 പേർക്ക് പരുക്കേറ്റു.

കീവിലെ കുട്ടികളുടെ ഏറ്റവും വലിയ ആശുപത്രിക്ക് നേരെയാണ് ആക്രമണം നടന്നത്. ആശുപത്രി കെട്ടിടത്തിന് കാര്യമായ നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. നിരവധി കുട്ടികലെ കാണാതായി. അഞ്ച് യുക്രൈൻ നഗരങ്ങളിലേക്കായി നാൽപതിലേറെ മിസൈലുകളാണ് റഷ്യ പ്രയോഗിച്ചത്

പാർപ്പിട സമുച്ചയങ്ങളിലും സർക്കാർ ഓഫീസുകളിലും മിസൈലുകൾ പതിച്ചു. 30 മിസൈലുകൾ യുക്രൈൻ വ്യോമസേന തകർത്തു. യുക്രൈൻ പ്രസിഡന്റ് സെലൻസ്‌കിയുടെ ജന്മദേശമായ ക്രിവി റിഹിൽ മിസൈലാക്രമണത്തിൽ 10 പേർ കൊല്ലപ്പെട്ടു.

ചെറുതുരുത്തിയില്‍ ഭര്‍ത്താവ് ഭാര്യയെ കൊലപ്പെടുത്തിയത് അതിക്രൂരമായി… സ്വകാര്യഭാഗത്ത് മരവടി കുത്തിക്കയറ്റി

ചെറുതുരുത്തിയില്‍ ഭര്‍ത്താവ് ഭാര്യയെ അതി ക്രൂരമായി കൊലപ്പെടുത്തി. തമിഴ്നാട് സ്വദേശി അന്‍പതുകാരിയായ സെല്‍വിയാണ് കൊല്ലപ്പെട്ടത്. കേസുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് കള്ളക്കുറിച്ചി സ്വദേശി തമിഴരശനെ പോലീസ് അറസ്റ്റ് ചെയ്തു.
ഇന്നലെ പുലര്‍ച്ചെയാണ് ഭാര്യയെ വെയിറ്റിങ് ഷെഡില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതായി ഭര്‍ത്താവ് തമിഴരശന്‍ ചെറുതുരുത്തി സ്റ്റേഷനില്‍ നേരിട്ടെത്തി അറിയിച്ചത്. സ്ഥലത്തെത്തിയ പൊലീസ് മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം പോസ്റ്റ്മോര്‍ട്ടത്തിനായി തൃശൂര്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റി.
യുവതി അതിക്രൂരമായ മര്‍ദനമേറ്റാണ് മരിച്ചതെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. സ്വകാര്യഭാഗത്ത് മരവടി കുത്തിക്കയറ്റിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ പ്രതികുറ്റം സമ്മതിക്കുകയായിരുന്നു.
കഴിഞ്ഞദിവസം രാത്രി മദ്യലഹരിയിലായിരുന്ന പ്രതി ചെറുതുരുത്തി പാലത്തിനടിയില്‍ വെച്ച് ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തിയതിന് ശേഷം മൃതദേഹം തൊട്ടടുത്ത വെയിറ്റിങ് ഷെഡില്‍ കൊണ്ടിടുകയായിരുന്നു. പ്രതിയെ കൂടുതല്‍ ചോദ്യം ചെയ്തുവരികയാണെന്ന് പൊലീസ് അറിയിച്ചു.

ഹരിയാനയിൽ 7 വയസുകാരനെ അമ്മയുടെ പങ്കാളി ഭിത്തിയിലെറിഞ്ഞ് കൊന്നു

ഹരിയാന: ഏഴ് വയസുകാരനെ അമ്മയുടെ പങ്കാളി അതിക്രൂരമായി മർദിച്ച് കൊന്നു. ഗുരുഗ്രാമിലാണ് സംഭവം. ഗുരുഗ്രാം രാജേന്ദ്രപാർക്ക് ഏരിയയിലെ വീട്ടിൽ കുട്ടികളുടെ അമ്മ ഇല്ലാത്ത സമയത്താണ് സംഭവം നടന്നത്. മരിച്ച കുട്ടിയുടെ സഹോദരനായ എട്ട് വയസുകാരനും ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്.
കഴിഞ്ഞ ദിവസമാണ് പ്രീതി എന്ന യുവതിയുടെ ലിവിംഗ് ടുഗദർ പങ്കാളിയായ വിനീത് ചൗധരി രണ്ട് ആൺകുട്ടികളെ മർദിച്ചത്. കഴിഞ്ഞ ദിവസം മദ്യപിച്ച് വീട്ടിലെത്തിയ വിനീത് കുട്ടികളെ ക്രൂരമായി മർദിക്കുകയായിരുന്നു. ഏഴ് വയസുകാരൻ മനു എന്ന കുട്ടിയെ ഇയാൾ പൊക്കിയെടുത്ത് ഭിത്തിയിലെറിഞ്ഞാണ് കൊലപ്പെടുത്തിയത്.
സഹോദരനായ പ്രീതിനെയും ഇയാൾ ചുമരിലെറിഞ്ഞു. വിവരം അറിഞ്ഞെത്തിയ പ്രീതിയാണ് അയൽവാസികളെ വിവരം അറിയിച്ചത്. നാട്ടുകാർ ചേർന്ന് രണ്ട് കുട്ടികളെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും മനു മരിച്ചു

കുട്ടികളുടെ മുത്തച്ഛന്റെ പരാതിയിൽ വിനീതിനെ ഗുരുഗ്രാം പോലീസ് അറസ്റ്റ് ചെയ്തു. യുപി സ്വദേശിയായ ഇയാൾ സ്വകാര്യ കമ്പനിയിലെ ജോലിക്കാരനാണ്.

കുവൈറ്റിൽ വാഹനാപകടത്തിൽ ആറ് ഇന്ത്യക്കാർ മരിച്ചു

കുവൈറ്റിൽ വാഹനാപകടത്തിൽ ആറ് ഇന്ത്യക്കാർ മരിച്ചു. നാലു പേർക്ക് അപകടത്തിൽ ​ഗുരുതര പരിക്ക്
മരിച്ചത് തമിഴ്നാട്, ബീഹാർ സ്വദേശികളെന്ന് പ്രാഥമിക വിവരം. പരുക്കേറ്റ രണ്ടു മലയാളികൾ ഉൾപ്പടെ നാലു പേർ ചികിത്സയിൽ. മരിച്ച ആറു പേരും ഇന്ത്യക്കാരാണ്.തൊഴിലാളികളെ കയറ്റി തൊഴിലിടത്തിലേക്ക് പോയ വാഹനത്തിലേക്ക് മറ്റൊരു വാഹനം ഇടിച്ചതായാണ് വിവരം.

വീട്ടുകാരുടെ മുന്നിലിട്ട് അടിക്കും,എസ്എഫ്ഐ വിട്ട വിദ്യാർഥിയോട് നേതാവിന്‍റെ ഭീഷണി

പുനലൂർ . എസ്എഫ്ഐ വിട്ടതിന് പിന്നാലെ വിദ്യാർഥിയെ എസ്എഫ്ഐ നേതാവ് ഭീഷണിപ്പെടുത്തിയതായി പരാതി. കൊല്ലം പുനലൂർ എസ് എൻ കോളേജ് വിദ്യാർത്ഥി വിഷ്ണു മനോഹരനെയാണ് ഭീഷണിപ്പെടുത്തിയത്. വീട്ടുകാരുടെ മുന്നിലിട്ട് മർദ്ദിക്കുമെന്നാണ് എസ്എഫ്ഐ കൊല്ലം ജില്ലാ കമ്മിറ്റി അംഗം ആരോമൽ തെന്മലയുടെ ഭീഷണി.

എസ്എഫ്ഐയിൽ നിന്ന് നിന്ന് രാജിവച്ചതിന് പിന്നാലെയാണ് പ്രശ്നങ്ങളുടെ തുടക്കം.സംഘടന വിട്ട വിഷ്ണു മനോഹരനെ വീട്ടുകാരുടെ മുന്നിലിട്ട് മർദ്ദിക്കും എന്നാണ് എസ്എഫ്ഐ കൊല്ലം ജില്ലാ കമ്മിറ്റി അംഗം ആരോമൽ തെന്മലയുടെ ഭീഷണി.

പുനലൂർ എസ് എൻ കോളേജിൽ സാംസ്കാരിക സംഘടനയിൽ ചേരുന്നതുമായി ബന്ധപ്പെട്ട തർക്കത്തിന് പിന്നാലെയാണ് വിഷ്ണു മനോഹരൻ എസ്എഫ്ഐയിൽ നിന്നും രാജിവെച്ചത്. എസ്എഫ്ഐ അംഗത്വം ഉപേക്ഷിച്ച വിഷ്ണു കഴിഞ്ഞദിവസം എഐസ്എഫ് അംഗത്വം സ്വീകരിച്ചിരുന്നു. അതേസമയം വിഷയത്തെക്കുറിച്ച് അറിയില്ലെന്നും വിഷയം പരിശോധിക്കുമെന്നുമാണ് എസ്എഫ്ഐ ജില്ലാ കമ്മിറ്റിയുടെ വിശദീകരണം.

രൂപ മാറ്റം വരുത്തുന്ന വാഹനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശം

കൊച്ചി.രൂപ മാറ്റം വരുത്തുന്ന വാഹനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി. ഗതാഗത വകുപ്പ് ജോയിൻ്റ് കമ്മീഷണർക്കാണ് നിർദ്ദേശം നൽകിയത്. വടകര അപകടം, ആകാശ് തില്ലങ്കേരിയുടെ നിയമ ലംഘനം എന്നിവയിൽ സ്വമേധയാ കേസെടുക്കും എന്നും കോടതി വ്യക്തമാക്കി


ആകാശ് തില്ലങ്കേരിയുടെ ഉൾപ്പെടെയുള്ള നിയമലംഘന വീഡിയോകൾ പരിശോധിച്ച ശേഷമാണ് കോടതി കേസെടുക്കുമെന്ന് വ്യക്തമാക്കിയത്. ഇത്തരം ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നതും കുറ്റകരമാണെന്ന് കോടതി വിലയിരുത്തി.
യൂട്യൂബ് മറ്റു സാമൂഹ്യ മാധ്യമങ്ങളും ഇക്കാര്യത്തിൽ ജാഗ്രത പുലർത്തണം. ഇതിൽ കർശന നടപടി സ്വീകരിക്കാൻ ജോയിൻറ് കമ്മീഷണർക്ക് നിർദ്ദേശം നൽകി. അതേസമയം ആകാശ് താല്ലങ്കേരിയുടെ നിയമലംഘനം സംബന്ധിച്ച് മാനന്തവാടി ജോയിന്റ് ആർടിഒയ്ക്ക് പരാതി നൽകാൻ പോലീസ് അനുവദിക്കുന്നില്ല എന്ന് ആരോപിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ അഞ്ചാംമൈലിലെ ഓഫീസ് ഉപരോധിച്ചു

ആകാശ് തില്ലങ്കേരി ഓടിച്ച വാഹനത്തിന്റെ ആർ സി സസ്പെന്റ് ചെയ്യാൻ ആണ് മോട്ടോർ വാഹന വകുപ്പ് നീക്കം. മലപ്പുറം ആർടിഒ ആണ് ഇതിൽ നടപടിയെടുക്കുക.
നേരത്തെ മൂന്നുതവണ ഈ വാഹനത്തിന് നേരെ നിയമലംഘനത്തിന് നടപടി എടുത്തിട്ടുണ്ട്. വാഹനം ഓടിച്ചത് ആരൊക്കെ എന്ന് കണ്ടെത്താൻ പനമരം പ്രദേശത്തെ എ ഐ കാമറകൾ പരിശോധിക്കും.മൊറയൂർ സ്വദേശി സുലൈമാന്റേതാണ് KL 10 BB 3724 എന്ന നമ്പറിലുള്ള ജീപ്പ്

കലോത്സവത്തിനിടെ വിദ്യാർത്ഥിനിയെ കടന്നുപിടിച്ചു, കുസാറ്റ് സിൻഡിക്കേറ്റ് അംഗത്തിനെതിരെ ആഭ്യന്തര പരാതി

തിരുവനന്തപുരം. കലോത്സവത്തിനിടെ വിദ്യാർത്ഥിനിയെ കടന്നുപിടിച്ചെന്ന പരാതിയിൽ കുസാറ്റ് സിൻഡിക്കേറ്റ് അംഗവും സ്റ്റുഡൻറ് വെൽഫെയർ കമ്മറ്റി ഡയറക്ടറുമായ പികെ ബേബിക്കെതിരെ ആഭ്യന്തര പരാതി പരിഹാര സമിതി അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ മാർച്ചിൽ നടന്ന സംഭവത്തിൽ വിദ്യാർത്ഥിനിയെ സമ്മർദം ചെലുത്തി പരാതിയില്ലാതാക്കാൻ ശ്രമം നടന്നിരുന്നു എന്ന ആരോപണവും ഉയർന്നിട്ടുണ്ട്. ഗുരുതരമായ പരാതി ലഭിച്ച സാഹചര്യത്തിൽ പികെ ബേബിയെ സിൻഡിക്കേറ്റിൽ നിന്നും പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ഗവർണറെ സമീപിക്കാൻ ഒരുങ്ങുകയാണ് ഒരു വിഭാഗം ജീവനക്കാർ ‘

കൊച്ചിൻ ശാസ്ത്ര സാങ്കേതിക സർവ്വകലാശാലയിലെ വിദ്യാർത്ഥികളുടെ ക്ഷേമം ഉറപ്പാക്കേണ്ട സമിതിയുടെ ഡയറക്ടർ ആണ് വിദ്യാർത്ഥിനിയെ കയറി പിടിച്ചുവെന്ന പരാതിയിൽ പ്രതിയായിരിക്കുന്നത്. കഴിഞ്ഞ മാർച്ചിലാണ് പി കെ ബേബിക്കെതിരെ പരാതി ഉയരുന്നത്. കുസാറ്റിൽ വച്ച് നടന്ന കലോത്സവത്തിനിടെ ഗ്രീൻ റൂമിൽ വച്ച് വിദ്യാർത്ഥിനിയെ അപമാനിച്ചു എന്നായിരുന്നു പരാതി. എന്നാൽ ഔദ്യോഗികമായി പരാതി നൽകാതെ പരാതി ഒതുക്കി തീർക്കാൻ ശ്രമം നടന്നിരുന്നു. പാർട്ടി തലത്തിൽ പികെ ബേബിക്കെതിരെ നടപടികളൊന്നും ഉണ്ടാകാതിരുന്നതോടെയാണ് ഇടതുപക്ഷ അനുകൂല സംഘടനയിൽ പെട്ട വിദ്യാർത്ഥിനി രേഖാമൂലം പരാതി നൽകിയത്. നിലവിൽ പികെ ബേബിക്കെതിരെ കളമശ്ശേരി പോലീസും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ആഭ്യന്തര പരാതി പരിഹാര സമിതി സിൻഡിക്കേറ്റ് അംഗം കൂടിയായ പി കെ ബേബിക്കെതിരെ അന്വേഷണവും ആരംഭിച്ചു.എന്നാൽ ആരോപണ വിധേയൻ സിൻഡിക്കേറ്റ് മെമ്പറും സ്റ്റുഡൻറ് വെൽഫെയർ കമ്മറ്റി ഡയറക്ടർമായി തുടർന്നാൽ പരാതിയിൽ അന്വേഷണം അട്ടിമറിക്കപ്പെടുമെന്ന ആശങ്കയും ശക്തമാണ്. ഈ സാഹചര്യത്തിൽ രണ്ടു പദവികളിൽ നിന്നും പികെ ബേബിയെ പുറത്താക്കണമെന്നാണ് പ്രധാന ആവശ്യം.

കുസാറ്റ് വൈസ് ചാൻസലർ അടക്കം ഇക്കാര്യത്തിൽ മൗനം പാലിക്കുകയാണ്. പി കെ ബേബിക്കെതിരെ നടപടി ഉണ്ടായില്ല എങ്കിൽ ഗവർണറെ നേരിൽകണ്ട് പരാതി നൽകാനാണ് ഒരു വിഭാഗം ജീവനക്കാരുടെ തീരുമാനം.

ജി സുധാകരനെ ബിജെപിയിലേക്ക് പരോക്ഷമായി സ്വാഗതം ചെയ്തു കെ സുരേന്ദ്രൻ

തിരുവനന്തപുരം .ജി സുധാകരനെ ബിജെപിയിലേക്ക് പരോക്ഷമായി സ്വാഗതം ചെയ്തു കെ സുരേന്ദ്രൻ. ജി സുധാകരനെ സിപിഎം പുറത്താക്കുമെന്നാണ് വിവരമെന്നും
തെറ്റ് ചൂണ്ടികാണിച്ച് രക്തസാക്ഷികളായി വരുന്നവരെ സ്വീകരിക്കാൻ കെൽപ്പുള്ള മുന്നണി ഇന്ന് കേരളത്തിലുണ്ടെന്നും കെ സുരേന്ദ്രൻ. സിപിഐഎം തെറ്റ് തിരുത്തുന്നതിന് പകരം തെരഞ്ഞെടുപ്പിന് തിരിച്ചടിച്ച ജനവിഭാഗങ്ങളുടെ മേൽ കൈ ഉയർത്താനാണ് ശ്രമിക്കുന്നതെന്നും കെ സുരേന്ദ്രൻ കുറ്റപ്പെടുത്തി.

തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന വിശാല നേതൃ യോഗത്തിൽ അധ്യക്ഷപ്രസംഗം നടത്തുന്നതിനിടയാണ് കെ സുരേന്ദ്രൻ, സിപിഐഎമ്മിൻ്റെ മുതിർന്ന നേതാവ് ജി സുധാകരനെ ബിജെപിയിലേക്ക് പരോക്ഷമായി ക്ഷണിച്ചത്.

തെരഞ്ഞെടുപ്പ് പരാജയം പിണറായി വിജയനും, എം വി ഗോവിന്ദനും സ്വയം കൃതാർത്ഥം. പച്ചക്കുതിരയിൽ എഴുതിയതുകൊണ്ട് കാര്യമില്ല തെറ്റു ചെയ്ത നേതാക്കളുടെ തെറ്റു തിരുത്തണം.മകനും മകളും മകളുടെ ഭർത്താവും ചേർന്ന സിൻഡിക്കേറ്റ് ഭരണമാണ് കേരളത്തിൽ നടക്കുന്നത്. ആലപ്പുഴയിലെ കളയല്ല ആദ്യം പിഴുതു മാറ്റേണ്ടതെന്നും കെ സുരേന്ദ്രൻ.

ഭൂരിപക്ഷ സമുദായത്തിലെ സാമൂഹിക- സാമുദായിക സംഘടനകളെയും നേതാക്കളെയും ഭീഷണിപ്പെടുത്തി വരുതിയിലാക്കാൻ സി പി ഐ എം നടത്തുന്ന ശ്രമം ബി ജെ പി ചെറുക്കുമെന്നും കെ സുരേന്ദ്രൻ വ്യക്തമാക്കി. കേന്ദ്രമന്ത്രി ജോർജ് കുര്യൻ വിശാല നേതൃ യോഗം ഉദ്ഘാടനം ചെയ്തു.ബിജെപി ദേശീയ അധ്യക്ഷനും കേന്ദ്ര ആരോഗ്യമന്ത്രിയുമായ ജെ പി നദ്ദ പ്രവർത്തകരെ അഭിസംബോധന ചെയ്യും.

തിരുവനന്തപുരത്ത് കോളറ

തിരുവനന്തപുരം. തിരുവനന്തപുരത്ത് കോളറ സ്ഥിരീകരണം. നെയ്യാറ്റിൻകര കാരുണ്യ ഭിന്നശേഷി ഹോസ്റ്റലിലെ പത്തു വയസുകാരനായ അന്തേവാസിക്കാണ് കോളറ സ്ഥിരീകരിച്ചത്. ഹോസ്റ്റലിലെ 12 പേർ രോഗ ലക്ഷണങ്ങളോടെ ചികിത്സയിലാണ്. പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി ആരോഗ്യ വകുപ്പ്.

പത്തു വയസുകാരന് കോളറ സ്ഥിരീകരിച്ചതോടെ ഉറവിടം കണ്ടെത്താനുള്ള പരിശോധന ആരോഗ്യവകുപ്പ് തുടങ്ങി. രോഗം സ്ഥിരീകരിച്ച പത്തു വയസുകാരന്‍റെ ആരോഗ്യനില തൃപ്തികരമാണ്. കാരുണ്യ ഹോസ്റ്റലിലെ 12 പേര്‍ രോഗ ലക്ഷണങ്ങളോടെ ചികിത്സയിലാണ്. ഇവരുടെ സാമ്പിളുകളും പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇന്നലെ രോഗ ലക്ഷങ്ങളോടെ മരിച്ച അനുവിന് കോളറ സ്ഥിരീകരിച്ചിട്ടില്ല. അനുവിന്‍റെ സ്രവ സാമ്പിള്‍ പരിശോധിക്കാൻ സാധിക്കാത്തതാണ് കാരണം. അനുവിൻറെ വീട്ടിൽ ആരോഗ്യ വകുപ്പ് പ്രതിരോധ പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്. തൊളിക്കോട് മലയടി സ്വദേശിയാണ് 26കാരനായ അനു. വിതുര താലൂക്കാശുപത്രി സൂപ്രണ്ടിൻറെ നേതൃത്വത്തി ആരോഗ്യ പ്രവർത്തകർ എത്തി കിണറും പരിസരവും ക്ലോറിനേഷൻ നടത്തി.

കോളറ സ്ഥിരീകരിച്ചതില്‍ ഡിഎംഎ ഡിഎച്ച്എസിന് റിപ്പോര്‍ട്ട് നല്‍കി. എല്ലാ പ്രതിരോധ പ്രവർത്തനങ്ങളും സ്വീകരിച്ചതായി ഡിഎംഒ അറിയിച്ചു.സംസ്ഥാനത്ത് ആറു മാസത്തിനിടെ ഒമ്പത് പേര്‍ക്ക് കോളറ സ്ഥിരീകരിച്ചിട്ടുണ്ട്. സംസ്ഥാനത്ത് 2017ലാണ് അവസാന കോളറ മരണം സ്ഥിരീകരിച്ചത്.

ശ്രീവരാഹം ഗംഗോത്രിയിൽ കെ. വിജയകൃഷ്ണൻ നിര്യാതനായി

തിരുവനന്തപുരം. ശ്രീവരാഹം, STPRA 94(2) ഗംഗോത്രിയിൽ,പരേതനായ കൊച്ചു കൃഷ്ണ പിള്ളയുടെയും ലീലാ പിള്ളയുടെയും മകൻ കെ. വിജയകൃഷ്ണൻ(50) നിര്യാതനായി. സംസ്കാരം ഇന്ന് (9/7/2024) ഉച്ചക്ക് 2 മണിക്ക് ശാന്തികവാടത്തിൽ. സഞ്ചയനം 14/7/2024 ഞായറാഴ്ച രാവിലെ 8.30 ന്. ഭാര്യ. ലതാ. എസ്. നായർ , മകൾ. വി. ജാനകി നായർ