ചാത്തന്നൂര്‍: ആദിച്ചനല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റായി കോണ്‍ഗ്രസിലെ രേഖ ചന്ദ്രനെ തെരഞ്ഞെടുത്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. അനില്‍കുമാര്‍ രേഖ ചന്ദ്രന്റെ പേര് നിര്‍ദ്ദേശിക്കുകയും ഡയനീഷ്യ റോയിസണ്‍ പിന്താങ്ങുകയും ചെയ്തു. പ്രതിപക്ഷമായ ഇടതു മുന്നണിയുടെ സ്ഥാനാര്‍ഥിയായി സിപിഎമ്മിലെ സജിത രംഗകുമാര്‍ മത്സരിച്ചു. സജിത രംഗകുമാറിന്റെ പേര് ഹരികുമാര്‍ നിര്‍ദ്ദേശിക്കുകയും നദീറ കൊച്ചസ്സന്‍ പിന്താങ്ങുകയും ചെയ്തു. തുടര്‍ന്ന് നടന്ന തെരഞ്ഞെടുപ്പില്‍ അഞ്ചിനെതിരെ പത്ത് വോട്ട് നേടിയാണ് രേഖ ചന്ദ്രന്‍ വിജയിച്ചത്.
ബിജെപിയുടെ അഞ്ച് അംഗങ്ങളും വോട്ടെടുപ്പില്‍ നിന്ന് വിട്ടു നിന്നു. 20 അംഗപഞ്ചായത്ത് കമ്മിറ്റിയില്‍ ഭരണപക്ഷമായ കോണ്‍ഗ്രസിന് ഒമ്പതും ആര്‍എസ്പിക്ക് ഒരു സീറ്റുമാണുള്ളത്. പ്രതിപക്ഷത്ത് ഇടതുമുന്നണിക്കും ബിജെപിക്കും അഞ്ചംഗങ്ങള്‍ വീതമാണുള്ളത്. കോണ്‍ഗ്രസിലെ ധാരണ പ്രകാരം പഞ്ചായത്ത് പ്രസിഡന്റായിരുന്ന ഷീല ബിനു രാജിവച്ചതിനെ തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് നടന്നത്. പഞ്ചായത്തില്‍ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് പദവികള്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ പങ്കുവയ്ക്കുകയായിരുന്നു. ആദിച്ചനല്ലൂര്‍ പഞ്ചായത്തില്‍ പ്രസിഡന്റ് സ്ഥാനം പട്ടികജാതി വനിതകള്‍ക്ക് സംവരണം ചെയ്യപ്പെട്ടിട്ടുള്ളതാണ്.
ആദിച്ചനല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റായി കോണ്‍ഗ്രസിലെ രേഖ ചന്ദ്രനെ തെരഞ്ഞെടുത്തു
അനധികൃത നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ കര്‍ശന നടപടി: കളക്ടര്‍
കൊല്ലം: റോഡരികിലും നടപ്പാതകള്‍ കയ്യേറിയുമുള്ള അനധികൃത നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് എതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ എന്‍. ദേവിദാസ്. ചേംബറില്‍ ചേര്‍ന്ന റോഡ് സുരക്ഷാ യോഗത്തിലാണ് മുന്നറിയിപ്പ്. കുടിവെള്ള പൈപ്പ് ലൈനിട്ട റോഡുകളിലെ അറ്റകുറ്റപണികള്‍ ത്വരിതപ്പെടുത്തണമെന്നും കരിക്കോട് ജങ്ഷനില്‍ അനുമതിയില്ലാതെ പ്രവര്‍ത്തിക്കുന്ന ഓട്ടോ സ്റ്റാന്‍ഡ് മാറ്റാന്‍ കോര്‍പറേഷന്‍ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
തീരദേശ റോഡുകളില്‍ മതിയായ മാര്‍ക്കിങ്ങുകളും അപകടസൂചന ബോര്‍ഡുകളും സ്ഥാപിക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പരിസരത്തെ റോഡുകളുടെ അറ്റകുറ്റപ്പണിക്ക് ചുമതലയുള്ളവര്‍ പ്രഥമപരിഗണന നല്‍കണമെന്നും നിര്‍ദേശിച്ചു.
ഗതാഗത നിയന്ത്രണം
കൊല്ലം: ചടയമംഗലം നിയോജക മണ്ഡലത്തിലെ കൈതോട്-പോരേടം റോഡ് പണിയുമായി ബന്ധപ്പെട്ട് നാളെ മുതല്‍ ഒരുമാസത്തേക്ക് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. കൈതോട് നിന്ന് പോരേടത്തേക്ക് പോകുന്ന വാഹനങ്ങള്‍ എലിക്കുന്നാം മുകള്‍ വഴിയും തിരികെയും പോകണമെന്ന് പൊതുമരാമത്ത് നിരത്ത് വിഭാഗം അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.
കളിവള്ളം തുഴയുന്ന നീലപൊന്മാന്‍ 70-ാമത് നെഹ്റു ട്രോഫി ഭാഗ്യചിഹ്നം
കൊല്ലം: പുന്നമടക്കായലില്‍ ആഗസ്ത് 10ന് നടക്കുന്ന 70-ാമത് നെഹ്റു ട്രോഫി വള്ളംകളിയുടെ ഭാഗ്യചിഹ്നം ആലപ്പുഴ ജില്ലാ പഞ്ചായത്ത് ഹാളില്‍ സിനിമാതാരം കുഞ്ചാക്കോ ബോബന്‍ പ്രകാശനം ചെയ്തു. കളിവള്ളം തുഴഞ്ഞ് നീങ്ങുന്ന നീലപൊന്മാനാണ് ഭാഗ്യചിഹ്നം. ഭാഗ്യചിഹ്നം തയ്യാറാക്കിയത് പത്തനംതിട്ട റാന്നി സ്വദേശിയായ ഗ്രാഫിക് ഡിസൈനര്‍ കെ.വി. ബിജിമോളാണ്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരിയും എഡിഎം വിനോദ് രാജും ചേര്‍ന്ന് ഭാഗ്യചിഹ്നം ഏറ്റുവാങ്ങി. എഡിഎം അധ്യക്ഷനായി.
കണ്‍സഷന്‍ നേടാന്‍ സ്‌കൂള്‍ യൂണിഫോം മാനദണ്ഡമായിരിക്കില്ലെന്ന് ബസ് ഉടമകള്‍
കണ്‍സഷന്‍ കാര്‍ഡുള്ള വിദ്യാര്‍ഥികള്‍ക്ക് മാത്രമേ സ്വകാര്യ ബസില്‍ നിരക്ക് ഇളവ് നല്‍കുകയുള്ളൂവെന്ന് ബസ് ഉടമകള്‍. കണ്‍സഷന്‍ നേടാന്‍ സ്‌കൂള്‍ യൂണിഫോം മാനദണ്ഡമായിരിക്കില്ലെന്നും സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള സമയപ്രകാരം മാത്രമായിരിക്കും കണ്‍സഷന്‍ അനുവദിക്കുകയെന്നും ബസ് ഉടമകള്‍ അറിയിച്ചു.
കഴിഞ്ഞ ദിവസം കോട്ടയത്ത് സ്വകാര്യ ബസ് കണ്ടക്ടര്‍ക്ക് വിദ്യാര്‍ഥിനിയുടെ നേതൃത്വത്തില്‍ ക്രൂരമര്‍ദനം ഏറ്റിരുന്നു. യൂണിഫോമും കാര്‍ഡും ഇല്ലാതെ കണ്‍സഷന്‍ ആവശ്യപ്പെട്ടത് ചോദ്യം ചെയ്തതിനാണ് മര്‍ദനമേറ്റത്. വിദ്യാര്‍ഥികള്‍ ബസ് ജീവനക്കാരെ ആക്രമിക്കുന്ന സംഭവങ്ങള്‍ പതിവായതോടെയാണ് ബസ് ഓപ്പറേറ്റേഴ്സ് ഓര്‍ഗനൈസേഷന്റെ തീരുമാനം.
ഇത്തരത്തിലുള്ള ആക്രമണങ്ങള്‍ ഭയന്ന് പല ജീവനക്കാരും ജോലിക്കെത്തുന്നില്ലെന്നും ബസ് ഉടമകള്‍ പറയുന്നു. ഇനിയും ഇത്തരം സംഘര്‍ഷങ്ങള്‍ തുടര്‍ന്നാല്‍ വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്ന കണ്‍സഷന്‍ ഒഴിവാക്കുന്ന കാര്യം ആലോചിക്കുമെന്നും ഇക്കാര്യം സര്‍ക്കാര്‍, മോട്ടര്‍ വാഹന വകുപ്പ് എന്നിവരെ അറിയിക്കുമെന്നും ബസ് ഓപ്പറേറ്റീവ് ഓര്‍ഗനൈസേഷന്‍ ഭാരവാഹികള്‍ പറഞ്ഞു.
വാട്ടർ ടാങ്ക് തകർന്നുവീണ് അമ്മയ്ക്കും കുഞ്ഞിനും ദാരുണാന്ത്യം
പാലക്കാട് .ചെർപ്പുളശ്ശേരി വെള്ളിനെഴിയിൽ വാട്ടർ ടാങ്ക് തകർന്നുവീണ് അമ്മയ്ക്കും കുഞ്ഞിനും ദാരുണാന്ത്യം,നെല്ലിപറ്റ കുന്ന് ഫാമിനകത്തെ വാട്ടർ ടാങ്കാണ് പൊട്ടി വീണത്,ഇവരുടെ ഭർത്താവ് പുറത്ത് പോയി വന്നപ്പോഴാണ് ഇരുവരും കല്ലുകൾക്കിടയിൽ കിടക്കുന്നതായി കണ്ടത്
ഫാമിൽ താമസിച്ച് ജോലി ചെയ്ത് പോരുകയായിരുന്നു ബംഗാളിൽ നിന്നുള്ള കുടുംബം,ഫാമിലെ ആവശ്യങ്ങൾക്ക് വെള്ളം ഉപയോഗിച്ചിരുന്ന ടാങ്ക് പൊട്ടി സമീപത്ത് നിന്ന് ജോലി ചെയ്യുകയായിരുന്ന ശ്യാമിലിക്കും മകൻ ഒന്നര വയസുകാരൻ സ്വാമി റാമിനും മുകളിലേക്ക് വീഴുകയായിരുന്നു,ഇരുവരും തല്ക്ഷണം മരിച്ചു,ഇവരുടെ ഭർത്താവ് തിരിച്ചെത്തിയപ്പോഴാണ് ഇരുവരും മരിച്ചു കിടക്കുന്നതായി കണ്ടത്
ചേർപ്പുളശ്ശേരി പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു,മൃതദേഹം ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി
ഭാര്യയെ സ്വകാര്യ ഭാഗത്ത് മരക്കമ്പ് കയറ്റി കൊലപ്പെടുത്തി
തൃശൂർ .ചെറുതുരുത്തിയില്‍ ഭാര്യയെ അതിക്രൂരമായി കൊലപ്പെടുത്തി ഭർത്താവ്. തമിഴ്നാട് സ്വദേശി സെല്‍വി 55 വയസ്സ് -ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭർത്താവ് തമിഴ് അരശനേ ചെറുതുരുത്തി പോലീസ് അറസ്റ്റ് ചെയ്തു
തമിഴ്നാട് സേലം സ്വദേശികളായ ഇരുവരും നാളുകളായി ഇവർ ചെറുതുരുത്തിയിൽ കൂലി വേല ചെയ്തു താമസിച്ചു വരികയാണ്. ഇന്നലെ രാവിലെ സെല്‍വിയെ ചെറുതുരുത്തി കൊച്ചിൻ പാലത്തിന് സമീപമുള്ള ബസ്റ്റോപ്പിൽ മരിച്ച നിലയില്‍ കണ്ടെത്തി. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലാണ് മരണം ക്രൂരമായ കൊലപാതകത്തിൻ്റെ ഉരുളഴിഞ്ഞത്. സെൽവിയുടെ സ്വകാര്യ ഭാഗത്ത് മരക്കമ്പ് കയറ്റിയത് മൂലമുണ്ടായ ആന്തരിക രക്തസ്രാവമാണ് മരണകാരണം എന്ന് പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തി. മദ്യലഹരിയിൽ കൃത്യമെന്ന് ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചു.
ഹാത്രാസ് ദുരന്തത്തിൽ നടപടിയുമായി യുപി സർക്കാർ; ആറ് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തു
ഉത്തർപ്രദേശ്:
ഹാത്രാസ് ദുരന്തവുമായി ബന്ധപ്പെട്ട് നടപടികൾ സ്വീകരിച്ച് യുപി സർക്കാർ. സിക്കന്ദർറാവ് എസ് ഡി എം, പോലീസ് സർക്കിൾ ഓഫീസർ, എസ് എച്ച് ഒ അടക്കം ആറ് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തു. പ്രത്യേക സംഘം മുഖ്യമന്ത്രിക്ക് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
പരിപാടിക്ക് അനുമതി നൽകിയതിൽ ഉദ്യോഗസ്ഥർക്ക് അടക്കം വലിയ വീഴ്ച സംഭവിച്ചെന്നാണ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. എസ് ഡി എം പരിപാടിക്ക് അനുമതി നൽകിയത് സ്ഥലം സന്ദർശിക്കാതെയാണെന്നും ഉന്നത ഉദ്യോഗസ്ഥരെ ഇതുസംബന്ധിച്ച വിവരങ്ങൾ പോലീസ് അടക്കം അറിയിച്ചില്ലെന്നും റിപ്പോർട്ടിൽ പറുയന്നു.
അപകടത്തിൽ സംഘാടകരെ പോലെ സർക്കാർ സംവിധാനങ്ങളും ഉത്തരവാദികളെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ഭോലെ ബാബ എന്ന സ്വയം പ്രഖ്യാപിത ആൾദൈവം നടത്തിയ മതപ്രഭാഷണത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 121 പേരാണ് ഹാത്രാസിൽ മരിച്ചത്
കല്ലട ആറ്റില്‍ ചാടി ആത്മഹത്യ ചെയ്ത യുവതിയെ തിരിച്ചറിഞ്ഞു
കല്ലട ആറ്റില്‍ ചാടി ആത്മഹത്യ ചെയ്ത യുവതിയെ തിരിച്ചറിഞ്ഞു. പുനലൂര്‍ പ്ലാച്ചേരി മുറിയന്തല അഭി മന്ദിരത്തില്‍ രതീഷിന്റെ ഭാര്യ ഹണി (36) ആണ് മരിച്ചത്. ഇന്ന് രാവിലെ 10.45ന് പുനലൂര്‍ തൂക്കുപാലത്തില്‍ നിന്നാണ് ചാടിയത്. അഗ്‌നിശമനസേന നടത്തിയ തിരച്ചിലില്‍ മൃതദേഹം കണ്ടെടുത്തു. മൃതദേഹം പുനലൂര്‍ താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ ആണ്. ഹണിക്ക് രണ്ട് മക്കള്‍ ഉണ്ട്. ഭര്‍ത്താവ് രതീഷ് വിദേശത്താണ്.
ഫാർമസിസ്റ്റിനെ ആവശ്യമുണ്ട്
ശാസ്താംകോട്ട: കുന്നത്തൂർ താലൂക്കിലെ പ്രമുഖ മെഡിക്കൽ സ്റ്റോറിലേക്ക്
ഫാർമസിസ്റ്റിനെ ആവശ്യമുണ്ട്. യോഗ്യരായ ഉദ്യോഗാർത്ഥികൾ സർട്ടിഫിക്കറ്റുകളുമായി ഉടൻ ബന്ധപ്പെടുക. ആകർഷകമായ വേതനവും മറ്റ് സൗകര്യങ്ങളും യോഗ്യതയ്ക്കനുസരിച്ച് ലഭ്യമാകും.
ബന്ധപ്പെടേണ്ട ഫോൺ നമ്പർ 04762853888





































