Home Blog Page 2491

കക്കാക്കുന്ന് തിരുവോണത്തിൽ (നെടുന്തറയിൽ) ജയചന്ദ്രൻ പിള്ള നിര്യാതനായി

ശൂരനാട് തെക്ക്. കക്കാക്കുന്ന് തിരുവോണത്തിൽ (നെടുന്തറയിൽ) ജയചന്ദ്രൻ പിള്ള (45) നിര്യാതനായി. സംസ്ക്കാരം നാളെ ഉച്ചയ്ക്ക് വീട്ടുവളപ്പിൽ
മാതാവ് :ശാരദയമ്മ
ഭാര്യ : അശ്വതി
മക്കൾ :അഭിറാം, ആദി, ഭാഗ്യനിധി

ഗവ. ഠൗൺ യുപിഎസിൽ സ്റ്റുഡന്റ്സ് സേവിംഗ്സ് സ്കീം ഉദ്ഘാടനം

കൊല്ലം. ഗവ. ഠൗൺ യു.പി.എസിൽ സ്റ്റുഡന്റ്സ് സേവിംഗ്‌സ് സ്ക‌ീമിന്റെ ഉദ്ഘാടനം കൊല്ലം ജില്ല ദേശീയ സമ്പാദ്യ പദ്ധതി ഡയറക്‌ടർ ഹരി. പി. ആർ നിർവ്വഹിച്ചു. കുട്ടികളിൽ സമ്പാദ്യ ശീലം വളർത്തുക എന്ന ലക്ഷ്യത്തോടെ കേരള സർക്കാർ ധനകാര്യ വകുപ്പ് ആരംഭിച്ച ഈ സംരംഭത്തിൽ നിരവധി കുട്ടികൾ അംഗമായി. സ്ക്‌കൂൾ ഹെഡ്‌മിസ്ട്രസ് വിനു.റ്റി, സീനിയർ അധ്യാപകനായ ഷിനു. സി. എസ്, പി.റ്റി.എ പ്രസിഡന്റ് പ്രവീൺ തിരുമുറ്റത്ത് എന്നിവർ പങ്കെടുത്തു

ദുബായിൽ പാകിസ്ഥാനിയുടെ ആക്രമണത്തില്‍ മരിച്ച മലയാളിയുടെ മൃതദേഹം ബുധനാഴ്ച നാട്ടിലെത്തിക്കും

ശാസ്താംകോട്ട (കൊല്ലം):ദുബായിൽ മോഷണത്തിനിടെ പാക് പൗരന്റെ ആക്രമണത്തിൽ
മരിച്ച ശൂരനാട് വടക്ക് സ്വദേശിയുടെ മൃതദേഹം നാളെ നാട്ടിലെത്തിക്കും. ആനയടി വയ്യാങ്കര ചന്ദ്രാലയത്തിൽ ചന്ദ്രൻ പിള്ളയുടെയും രാജലക്ഷ്മിയുടേയും മകൻ പ്രദീപിന്റെ (43,ഹരിക്കുട്ടൻ) മൃതദേഹമാണ് ഒന്നര ആഴ്ചയ്ക്ക് ശേഷം ബുധനാഴ്ച നാട്ടിലെത്തിന്നത്.പുലർച്ചെ തിരുവനന്തപുരം വിമാനതാവളത്തിൽ എത്തിക്കുന്ന മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി നാട്ടിലേക്ക് കൊണ്ടു പോകും.പൊതുദർശനത്തിനു ശേഷം ഉച്ചയ്ക്ക് രണ്ടിന് വീട്ടുവളപ്പിൽ സംസ്ക്കരിക്കും.

മോഷണത്തിനിടെ പാക് സ്വദേശിയുടെ ആക്രമണത്തിലാണ് പ്രദീപ് കൊല്ലപ്പെട്ടതെന്നാണ് നാട്ടിൽ ലഭിച്ച വിവരം.പ്രദീപിന്റെ കഴുത്തിൽ കിടന്ന സ്വർണമാല തട്ടിയെടുക്കാൻ പാകിസ്ഥാനി ശ്രമിക്കുകയും ഇത് ചെറുത്തതിനെ തുടർന്ന് ആയുധം ഉപയോഗിച്ച് ആക്രമിച്ച് കൊലപ്പെടുത്തുകയുമായിരുന്നുവത്രേ. പിറ്റേ ദിവസം ദുബായ് പൊലീസ് കസ്റ്റഡിലെടുത്ത അക്രമി റിമാ ൻഡിലാണ്.ദുബായ് അൽ ക്വാസി ഇൻഡസ്ട്രിയൽ ഏരിയയിൽ ന്യൂ ഇവല്യൂഷൻ ഇന്റീരിയർ ഡക്കറേഷൻ എന്ന കമ്പനിയിൽ അലുമിനിയം ഫാബ്രിക്കേറ്ററായി ജോലി ചെയ്ത് വരികയായിരുന്നു.മൂന്ന് മാസം മുമ്പാണ് അവസാനമായി നാട്ടിലെത്തി മടങ്ങിയത്.ഭാര്യ:രശ്മി.
മക്കൾ:കാർത്തിക്,ആദി

പള്ളിശേരിക്കൽ EMS ഗ്രന്ഥശാല വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണവും , കുട്ടികൾക്ക് സ്പോർട്സ് കിറ്റ് വിതരണവും നടത്തി

ശാസ്താംകോട്ട.വായനാ പക്ഷാചരണത്തിന്റെ ഭാഗമായി പള്ളിശേരിക്കൽ EMS ഗ്രന്ഥശാല വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണവും , കുട്ടികൾക്ക് സ്പോർട്സ് കിറ്റ് വിതരണവും നടത്തി. പുസ്തക പ്രദർശനവും ഉണ്ടായിരുന്നു. പള്ളിശേരിക്കൽ VRM LPS-ൽജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ. പി കെ ഗോപൻ ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല പ്രസിഡന്റ് R . കൃഷ്ണകുമാർ അധ്യക്ഷനായി. പ്രഥമ അധ്യാപിക സീജ ടീച്ചർ സ്വാഗതവും, മാധ്യമ പ്രവർത്തകൻ ഹരിപ്രസാദ് ബഷീർ അനുസ്മരണവും നടത്തി AEO സുജാകുമാരി , A.ശ്രീകുമാർ , അഭിലാഷ് ആദി, യാസീം, PTA പ്രസിഡന്റ് രജീഷ് നന്ദി രേഖപ്പെടുത്തി. ലത, അമ്പിളി , വിനോദ്, ആതിര PR, സാജിത, ആതിര കൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.

മയ്യത്തുങ്കര – പ്ലാമൂട് റോഡിന്റെ തകർച്ച;യൂത്ത് കോൺഗ്രസ്‌ പ്രക്ഷോഭത്തിലേക്ക്

ശാസ്താംകോട്ട:സ്കൂൾ ബസുകൾ ഉൾപ്പെടെ നൂറു കണക്കിന് വാഹനങ്ങൾ കടന്നു പോകുന്ന മയ്യത്തുങ്കര ജംഗ്ഷൻ -പ്ലാമൂട് ജംഗ്ഷൻ റോഡ് ഗതാഗതയോഗ്യമാക്കണമെന്ന ആവശ്യം ശക്തമാകുന്നു.വർഷങ്ങളായി കുണ്ടും കുഴിയുമായി തകർന്നു കിടക്കുകയാണ് റോഡ്.കുഴികളിൽ മഴ വെള്ളം കെട്ടിക്കിടക്കുന്നതിനാൽ അപകടങ്ങളും പതിവാണ്.റോഡിൽ പല ഭാഗത്തും ടാറിന്റെ അംശം പോലും കാണാനില്ലെന്ന് നാട്ടുകാർ പരാതിപ്പെടുന്നു.അടിയന്തിരമായി റോഡ് ഗതാഗത യോഗ്യമാക്കണമെന്നും അല്ലെങ്കിൽ ശക്തമായ പ്രക്ഷോഭത്തിലേക്ക് കടക്കുമെന്നും യൂത്ത് കോൺഗ്രസ്‌ പോരുവഴി മണ്ഡലം കമ്മിറ്റി മുന്നറിയിപ്പ് നൽകി.പോരുവഴി മണ്ഡലം പ്രസിഡൻ്റ് അജ്മൽ അർത്തിയിൽ അദ്ധ്യക്ഷത വഹിച്ചു.ഡിസിസി ജനറൽ സെക്രട്ടറി പി.കെ രവി ഉത്ഘാടനം ചെയ്തു.യൂത്ത് കോൺഗ്രസ്‌ സംസ്ഥാന സെക്രട്ടറി സുഹൈൽ അൻസാരി,കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ ചക്കുവള്ളി നസീർ,കോൺഗ്രസ്‌,യൂത്ത് കോൺഗ്രസ്‌ നേതാക്കളായ അർത്തിയിൽ അൻസാരി,ജലീൽ പള്ളിയാടി, അർത്തിയിൽ ഷഫീക്, ലാലു തോമസ്,നിഷാദ് മയ്യത്തുംകര, ബഷീർ വരിക്കോലിൽ,അയന്തിയിൽ അനീഷ്,റസൽ റഷീദ്,അക്ബർ എന്നിവർ സംസാരിച്ചു.

ആനൂർക്കാവ് സബ്ബ് സെൻ്റർ നവീകരിച്ചു തുറന്നു

മൈനാഗപ്പള്ളി. പഞ്ചായത്തിൻ്റെ വടക്കൻ മേഖലയിലെ ആരോഗ്യ രംഗത്ത് പഴക്കം ചെന്ന ആനൂർക്കാവ് സബ്ബ് സെൻ്റർ നവീകരിച്ചു തുറന്നു. കേന്ദ്ര സർക്കാരിൻ്റെ ഫണ്ടും പഞ്ചായത്ത് ഫണ്ടും ചേർത്ത് നടത്തിയ നവീകരണ പ്രവർത്തനം നടത്തി പൂർത്തികരിച്ച കെട്ടിടം ആണ് കൊടിക്കുന്നിൽ സുരേഷ് എം.പി. ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻ്റ് പി.എം. സെയ്ത് അദ്ധ്യക്ഷതവഹിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ബി സേതു ലക്ഷ്മി.

സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ മാരയ ‘ആര്‍ സ ജിമോൻ’ മനാഫ് മൈനാഗപ്പള്ളി. ജലജാ രാജേൻ. വർഗ്ഗീസ് തരകൻ ” ബ്ലോക്ക് പഞ്ചായത്ത് അംഗം വൈ ഷാജഹാൻ. ബിജുകുമാർ ‘ഷാ ജി. ചിറയ്ക്കു മേൽ. മെഡിക്കൽ ഓഫീസർ.ഡോ: നീതു ജലീൽ’ എച്ച് ഐ സുനിൽ ജെപിഎച്ച് എന്‍ സിന്ധു.ആശ പ്രവർത്തകർ ആരോഗ്യ ഉദ്യോഗസ്ഥർ.വാർഡ് തല സമിതി അംഗങ്ങൾ. സിഡിഎസ് ചെയർപേഴ്സൺ അമ്പിളി കുടുംബശ്രീ . NREG S പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.

ഭരണിക്കാവ് ജെ എംഎച്ച്എസ് ആന്റ് റ്റിറ്റിഐ ശതാബ്ദി ആഘോഷങ്ങൾക്ക് തുടക്കം

ശാസ്താംകോട്ട: ഭരണിക്കാവ് ജെ.എം.എച്ച്.എസ് ആന്റ് റ്റി.റ്റി.ഐ യുടെ ഒരു വർഷം നീണ്ട് നിൽക്കുന്ന ശതാബ്ദി ആഘോഷങ്ങൾ ബുധനാഴ്ച ആരംഭിക്കുമെന്ന് സംഘാടക സമിതി ഭാരവാഹികൾ അറിയിച്ചു. ഉച്ചയ്ക്ക് 2.30 ന് ശാസ്താംകോട്ടയിൽ നിന്ന് ഭരണിക്കാവിലേക്ക് വിളംബര ഘോഷയാത്രയും ദീപശിഖാ പ്രയാണവും നടക്കും. ശാസ്താംകോട്ട ഡി.വൈ.എസ്.പി ടി.ജയകുമാർ ഉദ്ഘാടനം ചെയ്യും. ഇതിന്റെ ഭാഗമായി ശാസ്താംകോട്ടയിൽ ഫ്ലാഷ് മോബും ഭരണിക്കാവിൽ മെഗാ തിരുവാതിരയും നടക്കും.


12 വെള്ളിയാഴ്ച ഉച്ചയ്ക്ക് 2 ന് ശതാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടനം ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ ബാലഗോപാൽ നിർവ്വഹിക്കും. കോവൂർ കുഞ്ഞുമോൻ എം.എൽ.എ അധ്യഷത വഹിക്കും. കൊടിക്കുന്നിൽ സുരേഷ് എം.പി മുഖ്യപ്രഭാഷണം നടത്തും. മുൻ എം.പി കെ സോമപ്രസാദ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ. സുന്ദരേശൻ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മാരായ ആർ.ഗീത, ഡോ.സി.ഉണ്ണികൃഷ്ണൻ , ബിനു മംഗലത്ത്, സ്കൂൾ മാനേജർ ഷാജി കോശി, പി.റ്റി.എ പ്രസിഡന്റ നിസ്സാം ഒല്ലായിൽ തുടങ്ങിയവർ സംസാരിക്കും.

അമ്പലപ്പുഴയില്‍ ബണ്ടി ചോര്‍ എത്തിയോ, ആശങ്കയില്‍ നാട്,വിയര്‍ത്ത് പൊലീസ്

ആലപ്പുഴ. കുപ്രസിദ്ധ അന്താരാഷ്ട്ര മോഷ്ടാവ് ബണ്ടി ചോർ അമ്പലപ്പുഴയിലെത്തിയതായി സംശയം. അമ്പലപ്പുഴ നീർക്കുന്നത്ത് ദേശീയ പാതയോരത്ത് പ്രവർത്തിക്കുന്ന ബാറിൽ കഴിഞ്ഞ രാത്രിയിൽ ബണ്ടി ചോർ എത്തിയതിൻ്റെ ദൃശ്യങ്ങൾ സി.സി.ടി.വിയിൽ പതിഞ്ഞിരുന്നു. അമ്പലപ്പുഴ പൊലീസ് അന്വേഷണം ആരംഭിച്ചു

നീർക്കുന്നത്തെ ഒരു ബാറിലിരുന്നു മദ്യപിക്കുന്ന ഒരാൾക്ക് ബണ്ടി ചോറിന്റെ രൂപസാദൃശ്യം തോന്നിയതോടെയാണ് ബാറിലെ ജീവനക്കാർ പോലീസിൽ വിവരമറിയിച്ചത്.
വിവരമറിയിച്ചതിനെത്തുടർന്ന് അമ്പലപ്പുഴ പോലീസ് ഇവിടെയെത്തി പരിശോധന നടത്തിയെങ്കിലും ആളെ കണ്ടെത്താനായില്ല. ടീ ഷർട്ട് ധരിച്ച് ബാഗുമായി എത്തിയ ഇയാൾ ബാറിൽ ഉണ്ടായിരുന്നവരുമായി സംസാരിച്ചുവെന്നും പോലീസ് സ്ഥിരീകരിക്കുന്നു. ഇന്നലെ രാത്രിയിലും ഇന്ന് രാവിലെയും അമ്പലപ്പുഴയിലും ആലപ്പുഴയിലും ഉള്ള ഹോട്ടലുകളിലും ലോഡ്ജുകളിലും പോലീസ് പരിശോധന നടത്തി. രാജ്യത്താകമാനം മോഷണ പരമ്പരകൾ നടത്തിയ ചോറിനെതിരെ 500 ൽ അധികം കേസുകളാണ് നിലവിലുള്ളത്. തിരുവനന്തപുരം മോഷണം നടത്തിയ കേസിൽ കേരള പോലീസ് ബണ്ടി ചൊറിനെ പൂനെയിൽ നിന്നാണ് അറസ്റ്റ് ചെയ്യുകയും കേരളത്തിൽ ജയിൽവാസം അനുഭവിക്കുകയും ചെയ്തിരുന്നു. നിലവിൽ മാനസികാരോഗ്യ കേന്ദ്രത്തിൽ കഴിഞ്ഞിരുന്ന ഇയാള്‍ അടുത്തിടെ പുറത്തിറങ്ങിയതാണ് പോലീസിന് ലഭിക്കുന്ന വിവരം. ജില്ലയിലെ എല്ലാ പോലീസ് സ്റ്റേഷനുകളിലും ജാഗ്രത പാലിക്കാൻ ജില്ലാ പോലീസ് മേധാവി നിർദേശം നൽകിയിട്ടുണ്ട്.

ഇന്ത്യയുടെ വ്യവസായ വാതായനമായി വിഴിഞ്ഞം മാറാന്‍ ദിവസങ്ങള്‍ മാത്രം

തിരുവനന്തപുരം. വിഴിഞ്ഞത്ത് എത്തുന്ന മദർഷിപ്പ് സാൻ ഫെർണാണ്ടോയെ വെള്ളിയാഴ്ച രാവിലെ 10 മണിക്ക് സ്വീകരിക്കും. തുറമുഖത്തിൻ്റെ ട്രയൽ റൺ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. കേന്ദ്ര ഷിപ്പിംഗ് മന്ത്രി സർബാനന്ദ സനോവൽ മുഖ്യ അതിഥിയാകും. കപ്പലിനെ സ്വീകരിക്കാൻ തുറമുഖം സജ്ജമായെന്ന് മന്ത്രി വി എൻ വാസവൻ.

ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ ഷിപ്പിംഗ് കമ്പനി ആയ മേഴ്‌സ്‌കിൻ്റെ കൂറ്റൻ മദർഷിപ്പ് നാളെ അർധരാത്രിയോടെ വിഴിഞ്ഞത്തിന് അടുത്ത് പുറംകടലിൽ എത്തും. വ്യാഴാഴ്ച രാവിലെയാണ് തുറമുഖത്ത് അടുപ്പിക്കുന്നത്. സാൻ ഫെർണാണ്ടോ എന്ന കപ്പലിന് വെള്ളിയാഴ്ച വൻ സ്വീകരണം നൽകും.

ശനിയാഴ്ചയും, ഞായറാഴ്ചയും രണ്ട് ഫീഡർ കപ്പലുകൾ വിഴിഞ്ഞത്ത് എത്തും. സാൻ ഫെർണാണ്ടോ ഇറക്കിയ ചരക്കുകൾ ഫീഡർ കപ്പലുകളിൽ കയറ്റി മറ്റ് തുറമുഖങ്ങളിലേക്ക് കൊണ്ട് പോകും. ട്രയൽ റണ്ണിൻ്റെ ഭാഗമായി സെപ്റ്റംബർ വരെ നിരവധി കപ്പലുകൾ വിഴിഞ്ഞത്ത് എത്തുമെന്ന് തുറമുഖ മന്ത്രി വ്യക്തമാക്കി. ഡിസംബറിന് മുമ്പ് തന്നെ കമ്മീഷൻ ചെയ്യാൻ കഴിഞ്ഞേക്കും എന്നാണ് വിലയിരുത്തൽ.

അവകാശ പത്രിക അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട് കെഎസ്‌യു നടത്തിയ നിയമസഭാ മാർച്ചിൽ സംഘർഷം, നാളെ കരിദിനം

തിരുവനന്തപുരം.അവകാശ പത്രിക അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട് കെഎസ്‌യു നടത്തിയ നിയമസഭാ മാർച്ചിൽ സംഘർഷം. സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യർ ഉൾപ്പെടെയുള്ളവർക്ക് ലാത്തിച്ചാർജിൽ പരുക്കേറ്റു. പൊലീസ് ആക്രമണത്തിൽ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി കരിദിനം ആചരിക്കാൻ ആഹ്വാനം ചെയ്ത് കെ.എസ്‌.യു.

പ്ലസ് വൺ സീറ്റ് എണ്ണം വർദ്ധിപ്പിക്കുക, ഇ- ഗ്രാൻഡ് വിതരണം കൃത്യമാക്കുക, സ്കോളർഷിപ്പുകൾ പുനസ്ഥാപിക്കുക, ബസ് കൺസഷനിൽ കൃത്യമായ ഇടപെടൽ നടത്തുക , ഐടിഐ വിദ്യാർത്ഥികളുടെ പ്രവർത്തി സമയം കുറയ്ക്കുക, ശനിയാഴ്ച പ്രവർത്തി ദിനം ആക്കിയത് പിൻവലിക്കുക, നാലുവർഷ ഡിഗ്രി മുന്നൊരുക്കം ഇല്ലാതെ നടപ്പിലാക്കിയതിന്റെ പിഴവുകൾ പരിഹരിക്കുക, സർക്കാർ കോളജുകളിൽ സ്ഥിരം പ്രിൻസിപ്പൽമാരെ നിയമിക്കുക, നിയമവിദ്യാർത്ഥികളുടെ യൂണിവേഴ്സിറ്റി ഫീസ് വർധന പിൻവലിക്കുക. ഇത്രയും ആവശ്യങ്ങൾ ഉന്നയിച്ച് കെഎസ്‌യു സമർപ്പിച്ച അവകാശ പത്രിക അംഗീകരിക്കണമെന്നതായിരുന്നു സമരാവശ്യം. എസ്എഫ്ഐയുടെ ഗുണ്ടാ പ്രവർത്തനങ്ങൾക്ക് സർക്കാർ കുടപിടിച്ചു കൊടുക്കുകയാണെന്ന് സമരം ഉദ്ഘാടനം ചെയ്ത് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ആരോപിച്ചു.

പൊലീസിന് നേരെ പ്രവർത്തകർ നിരന്തരം പ്രകോപനം അഴിച്ചുവിട്ടു. കല്ലും കമ്പുകളും എറിഞ്ഞു. ഏഴുതവണ പൊലീസ് പ്രവർത്തകർക്ക് നേരെ ജലപീരങ്കി പ്രയോഗിച്ചു.

എംജി റോഡിൽ വാഹനങ്ങൾ തടയാൻ ശ്രമിച്ച പ്രവർത്തകർക്ക് നേരെ പോലീസ് ലാത്തി ചാർജ് നടത്തി.സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യറിന് ഉൾപ്പെടെ പരുക്കേറ്റു. അലോഷ്യസ് സേവ്യറിനെ ആശുപത്രിയിലേക്ക് മാറ്റിയില്ലെന്ന് ആരോപിച്ച് പ്രവർത്തകർ പ്രതിഷേധിച്ചു.

പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി കരിദിനം ആചരിക്കാൻ കെ.എസ്‌.യു തീരുമാനിച്ചു.