Home Blog Page 2490

ദേശീയ ജനസംഖ്യാ നയം വേണം,ആര്‍എസ്എസ്

ന്യൂഡെല്‍ഹി. ദേശീയ ജനസംഖ്യാ നയം വേണമെന്ന ആവശ്യവുമായി ആര്‍എസ്എസ്. ജനസംഖ്യാ വർധനവ് ഏതെങ്കിലും മതസമൂഹത്തെയോ പ്രദേശത്തെയോ ബാധിക്കുന്നില്ലെന്ന് ഉറപ്പാക്കണം. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലും പടിഞ്ഞാറൻ സംസ്ഥാന ങ്ങളിലും ജനന നിരക്ക് കുറഞ്ഞത്. പ്രാദേശിക അസന്തുലിതാവസ്ഥ ഭാവിയിൽ മണ്ഡല പുനർ നിർണ്ണായത്തെ ബാധിക്കും.

മുഖ പത്രമായ ഓർഗനൈസറിലെ മുഖ പ്രസംഗത്തിലാണ് ഈ ആവശ്യം. ആദ്യമായാണ്‌ മണ്ഡല പുനർ നിർണ്ണായവുമായി ബന്ധ പ്പെടുത്തി ആര്‍എസ്എസ് വിഷയം ഉന്നയിക്കുന്നത്.

കുസാറ്റില്‍ പെണ്‍കുട്ടിയെ ലൈംഗികമായി അപമാനിച്ച സംഭവം, പരാതിക്കാരിക്കെതിരെ മോശം പരാമര്‍ശവുമായി ഇടതുപക്ഷ അധ്യാപക സംഘടന

കൊച്ചി. പരാതിക്കാരിയെ അപമാനിച്ച ഇടതുപക്ഷ അധ്യാപക സംഘടന ‘.’കുസാറ്റിൽ പെൺകുട്ടിയെ സിൻഡിക്കേറ്റ് അംഗം ലൈംഗികമായി അപമാനിച്ച സംഭവം.പെൺകുട്ടിക്കെതിരെ നടപടി വേണമെന്നും കത്തിൽ ആവശ്യം.പെൺകുട്ടിക്ക് എതിരെ പരാതിയുമായി ഇടതുപക്ഷ അധ്യാപക സംഘടന സെക്രട്ടറി.കളമശ്ശേരി പോലീസിലാണ് അധ്യാപക സംഘടന സെക്രട്ടറി പരാതി നൽകിയത്

പരാതിക്ക് പിന്നിൽ എസ്എഫ്ഐ ഗൂഢാലോചന എന്ന് കത്തിൽ ആരോപിക്കുന്നു. പി കെ ബേബിക്കെതിരെ ഗൂഢാലോചന നടന്നുവെന്നും കത്തിൽ പറയുന്നു. പരാതിക്കാരിയെ അപമാനിക്കുന്ന പരാമർശങ്ങളും പോലീസിന് നൽകിയ കത്തിൽ

ഡോക്ടർ ആൽഡ്രിൻ ആൻറണിയാണ് കളമശ്ശേരി പോലീസിൽ പരാതി നൽകിയത്

നീറ്റ് യുജി പരീക്ഷാ ക്രമക്കേട്,വിശദീകരണവുമായി എൻ ടി എ

ന്യൂഡെല്‍ഹി . നീറ്റ് യുജി പരീക്ഷാ ക്രമക്കേട് വിശദീകരണവുമായി എൻ ടി എ. 640 ന് മുകളിൽ മാർക്ക് വാങ്ങിയത് 183 വിദ്യാർത്ഥികൾ മാത്രമെന്ന് എൻ ടി എ സുപ്രിംകോടതിയില്‍.പാട്നയിലെ 12 പരീക്ഷ കേന്ദ്രങ്ങളിലെ 175 വിദ്യാർത്ഥികളും ഗോദ്രയിലെ 2 കേന്ദ്രങ്ങളിലെ എട്ടു വിദ്യാർത്ഥികളുമാണ് 640 ന് മുകളിൽ മാർക്ക് നേടിയത്. ചോദ്യപേപ്പർ ചോർച്ച നേരിട്ട് ബാധിക്കുന്നവർ വളരെ കുറവാണെന്നാണ് എൻ ടി എ വാദം

മലയാറ്റൂരിൽ കിണറ്റിൽ വീണ കുട്ടിയാനയെ അമ്മയാന രക്ഷപെടുത്തി, കാട്ടാന കൂട്ടം കാട് കയറ്റി

മലയാറ്റൂര്‍ : ഇല്ലിത്തോട് കിണറ്റില്‍ വീണ കുട്ടിയാനയെ രക്ഷിച്ച്‌ അമ്മയാന. കിണറിന്റെ തിണ്ട് ഇടിച്ച്‌ മുകളിലേക്ക് കയറാന്‍ വഴിയൊരുക്കിയാണ്. കുട്ടിയാനയെ അമ്മയാന രക്ഷപ്പെടുത്തിയത്.
തുടര്‍ന്ന് കുട്ടിയാനയെയും കൊണ്ട് കാട്ടാനക്കൂട്ടം കാടുകയറി.
ഇന്ന് പുലര്‍ച്ചെയാണ് സംഭവം. സാജുവിന്റെ കിണറ്റിലാണ് കുട്ടിയാന വീണത്. കാട്ടാനക്കൂട്ടത്തിന്റെ ശബ്ദം കേട്ട് നാട്ടുകാര്‍ നോക്കുമ്പോഴാണ് കുട്ടിയാന കിണറ്റില്‍ വീണത് അറിയുന്നത്. തൊട്ടടുത്ത് തന്നെ അമ്മയാന നിലയുറപ്പിച്ചിരുന്നു. ഇതിന് പുറമേ കുറച്ച്‌ അകലെയായി കാട്ടാനക്കൂട്ടവും തമ്പടിച്ചിരുന്നു.

കുട്ടിയാന കിണറ്റില്‍ വീണത് അറിഞ്ഞ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്ത് എത്തിയെങ്കിലും കാട്ടാനക്കൂട്ടം പ്രദേശത്ത് നിലയുറപ്പിച്ചിരുന്നതിനാല്‍ ഉടന്‍ തന്നെ രക്ഷാപ്രവര്‍ത്തനം ആരംഭിക്കാന്‍ സാധിച്ചില്ല. തുടക്കത്തില്‍ കാട്ടാനക്കൂട്ടത്തെ തുരത്താനുള്ള ശ്രമമാണ് വനംവകുപ്പ് നടത്തിയത്. പടക്കം പൊട്ടിച്ചും മറ്റും കാട്ടാനക്കൂട്ടത്തെ തുരത്താനാണ് ശ്രമിച്ചത്. അതിനിടെയാണ് കുട്ടിയാനയെ അമ്മയാന രക്ഷിച്ചത്.

കിണറിന്റെ തിട്ട ഇടിച്ച്‌ മണ്ണ് താഴേയ്ക്ക് ഇട്ടാണ് അമ്മയാന കുട്ടിയാനയെ രക്ഷിച്ചത്. തുടര്‍ന്ന് മുകളിലേക്ക് കയറി വന്ന കുട്ടിയാനയ്‌ക്കൊപ്പം ആനക്കൂട്ടം കാടുകയറി. സ്ഥിരമായി കാട്ടാന ശല്യമുള്ള പ്രദേശമാണിത്. കാട്ടാനശല്യം പരിഹരിക്കാന്‍ അധികൃതര്‍ നടപടി സ്വീകരിക്കാത്തതില്‍ നാട്ടുകാരുടെ ഇടയില്‍ പ്രതിഷേധം ശക്തമാണ്

നവവധുവിന് ഭർതൃവീട്ടിൽ ഭർത്താവിന്റെ ക്രൂര പീഡനം എന്ന് പരാതി

മലപ്പുറം. വേങ്ങരയിൽ നവവധുവിന് ഭർതൃവീട്ടിൽ ഭർത്താവിന്റെ ക്രൂര പീഡനം എന്ന് പരാതി.വേങ്ങര സ്വദേശിയായ ഭർത്താവ് മുഹമ്മദ് ഫായിസ് ക്രൂരമായി മർദിച്ചു എന്നാണ് പരാതി. വിവാഹം കഴിഞ്ഞു ആറാം ദിവസം മുതൽ തന്നെ മൊബൈൽ ഫോൺ ചാർജർ വയർ ഉപയോഗിച്ചും കൈകൊണ്ടും ക്രൂരമായി മർദിച്ചു.മർദനത്തിൽ പെൺകുട്ടിയുടെ കേൾവി ശക്തി തകരാറിലായി. ശരീരമാസകലം മുറിവുകൾ ഉണ്ടായി. കൈക്ക് പൊട്ടൽ സംഭവിച്ചു

സംശയമുണ്ടായിരുന്നു ,കൂടാതെ കൂടുതൽ സ്ത്രീധനവും ആവശ്യപ്പെട്ടാണ് മർദിച്ചത് എന്ന് പെൺകുട്ടി. പെൺകുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിനും ഇരയാക്കി. മർദനവിവരം പുറത്ത് പറഞ്ഞാൽ സ്വകാര്യ ചിത്രങ്ങൾ പ്രചരിപ്പിക്കും എന്ന് ഭീഷണിപ്പെടുത്തി. 2024 മെയ് 2 ന് ആയിരുന്നു വിവാഹം ,മർദനം രൂക്ഷമായപ്പോൾ മെയ് 22 ന് സ്വന്തം വീട്ടിലേക്ക് മടങ്ങി. മെയ് 23 ന് പൊലീസിൽ പരാതി നൽകി. കേസിൽ ഭർത്താവ് മുഹമ്മദ് ഫായിസ് ഒന്നാം പ്രതിയും ഭർതൃ പിതാവും മാതാവും രണ്ടും മൂന്നും പ്രതികൾ ആണ്. മലപ്പുറം വനിത പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസ് നിലവിൽ അന്വേഷിക്കുന്നത് വേങ്ങര പൊലിസ് പൊലീസ് പ്രതിയെ പിടികൂടുന്നില്ല എന്നാണ് കുടുംബത്തിന്റെ പരാതി. പ്രതിയെ അറസ്റ്റ് ചെയ്യണം എന്ന് ആവശ്യപ്പെട്ടു പെൺകുട്ടി ഹൈക്കോടതിയെ സമീപിച്ചു

കെപിസിസി വിചാർ വിഭാഗ് വായനാപക്ഷാചരണത്തിന്റെ സ മാപന സമ്മേളനവും സാംസ്കാരിക സദസും

കൊല്ലം: കെപിസിസി വിചാർ വിഭാഗ് കൊല്ലം ജില്ലാ കമ്മിറ്റി യുടെ ആഭിമുഖ്യത്തിൻ ജൂൺ 19 മുതൽ നടന്നു വരുന്ന വാ യനാപക്ഷാചരണത്തിന്റെ സ മാപന സമ്മേളനവും സാം സ്ക‌ാരിക സദസും വിചാർ വിഭാഗ് ജില്ലാ ചെയർമാൻ ജി. ആർ. കൃഷ്ണകുമാർ ഉദ്ഘാട നം ചെയ്തു. ചവറ നിയോജ ക മണ്ഡലം ചെയർമാൻ റോ സ് ആനന്ദ് അദ്ധ്യക്ഷത വഹിച്ചു. മഹിളാ കോൺഗ്രസ് സം സ്ഥാന ജനറൽ സെക്രട്ടറി പ്ര ഭ അനിൽ മുഖ്യപ്രഭാഷണം നടത്തി. വടക്കുംതല ജി. ബാ ബുനാഥ്, ആസാദ് ആശീർവാ ദ് കെ ഇ ബൈജ് സെബാസ്റ്റ്യൻ അംബ്രോസ്, മോഹൻ നിഖിലം, സരിത അജിത്ത്, സുജ ഷിബു ശാലിനി, കെ. റ ഷീദ്, ചാവടിയിൽ ഷിഹാബ്, വിൽസൺ ആന്റണി ഹരിനാ ഥ്, അജി തുടങ്ങിയവർ സം സാരിച്ചു. കവിയും സാംസ്കാ രിക പ്രവർത്തകനും ഫ്ര ണ്ട്സ് ഓഫ് കേരള കവി കൂട്ടാ യ്‌മ സംഘം ചെയർമാനുമായ ആസാദ് ആശീർവാദിന് ചട ങ്ങിൽ ആദരവ് നൽകി.

ആളത്ര നിഷ്കളങ്കനല്ല, സിപിഐ സംസ്ഥാന കൗൺസിലിൽ ഇ പി ജയരാജനെതിരെ അതിരൂക്ഷ വിമർശനം

തിരുവനന്തപുരം.സി.പി.ഐ സംസ്ഥാന കൗൺസിലിൽ എൽഡിഎഫ് കൺവീനർ ഇ പി ജയരാജനെതിരെ അതിരൂക്ഷ വിമർശനം.
ഇടതുമുന്നണി സ്ഥാനത്തിരിക്കാൻ ഇ.പി ജയരാജൻ അർഹനല്ലെന്നും,ഇ പി ജയരാജന്റെ ബിജെപി ബന്ധ വിവാദം
നിഷ്കളങ്കമല്ലെന്നും വിമർശനം ഉയർന്നു. മുഖ്യമന്ത്രിയുടെ ശൈലിക്കെതിരെയും സംസ്ഥാന കൗൺസിലിൽ കുറ്റപ്പെടുത്തലുകൾ ഉണ്ടായി.

ഇ.പി ജയരാജനെതിരെ സിപിഐ സംസ്ഥാന കൗൺസിലിൽ അംഗങ്ങൾ ആഞ്ഞടിച്ചു.
ഇടതുമുന്നണി സ്ഥാനത്തിരിക്കാൻ ഇ.പി ജയരാജൻ അർഹനല്ല.ജയരാജന്റേത് മുന്നണിയെ വഞ്ചിക്കുന്ന പ്രവർത്തനം.
ഇ.പിയുടെ ബിജെപി ബന്ധ വിവാദം അത്ര നിഷ്കളങ്കമല്ല.ഇ.പി ജയരാജനെ മാറ്റാൻ സമ്മർദ്ദം ചെലുത്താത്തത് സിപിഐ നേതൃത്വത്തിന്റെ പിടിപ്പുകേടെന്നും കുറ്റപ്പെടുത്തലുകൾ ഉണ്ടായി.മുഖ്യമന്ത്രിയുടെ ശൈലിമാറ്റം പ്രായോഗികമല്ലെന്നായിരുന്നു സംസ്ഥാന കൗൺസിലിൽ ഉയർന്ന മറ്റൊരു ആക്ഷേപം.പിണറായി വിജയൻ അങ്ങനെയാണ്.വേണ്ട നടപടി സി.പി.ഐ.എം ചെയ്യട്ടെ എന്നും പ്രതിനിധികൾ അഭിപ്രായം
പറഞ്ഞു.നവ കേരള സദസിനെതിരെതിരെ രൂക്ഷ വിമർശനമുണ്ടായി.നവകേരള സദസ്സ് ദയനീയ പരാജയമായി.എൽഡിഎഫ് ജാഥ നടത്തിയിരുന്നെങ്കിൽ രാഷ്ട്രീയമായി ഗുണം ഉണ്ടാകുമായിരുന്നു.സർക്കാരിനെ കൂട്ടത്തരവാദിത്തമില്ലന്നും ചില അംഗങ്ങൾ
വിമർശിച്ചു.തൃശ്ശൂർ മേയറെ മാറ്റാൻ മുന്നണി നേതൃത്വത്തിനു കത്ത് നൽകണമെന്നും
കൗൺസിൽ ആവശ്യമുയർന്നു.
ആത്മവിമർശനവുമുണ്ടായി.പാർട്ടിയിലെ മന്ത്രിമാർ എക്സിക്യൂട്ടീവിൽ നിന്ന് മാറണമെന്നായിരുന്നു അഭിപ്രായം.സംഘടനാ പ്രവർത്തനവും ഭരണവും ഒരുമിച്ച് നടക്കില്ല
എന്നും അംഗങ്ങൾ ചൂണ്ടിക്കാട്ടി.ലോക്സഭ തിരഞ്ഞെടുപ്പ് തോൽവി ചർച്ചയാകുന്ന സംസ്ഥാന കൗൺസിൽ ഇന്നു അവസാനിക്കും.

നീറ്റ് പരീക്ഷ , കേന്ദ്രസർക്കാരിനും എൻടിഎയ്ക്കും സത്യവാങ്മൂലം സമർപ്പിക്കാനുള്ള സമയം ഇന്ന് അവസാനിക്കും

ന്യൂഡെല്‍ഹി. നീറ്റ് പരീക്ഷ ക്രമക്കേടിൽ കേന്ദ്രസർക്കാരിനും എൻടിഎയ്ക്കും സത്യവാങ്മൂലം സമർപ്പിക്കാനുള്ള സമയം ഇന്ന് അവസാനിക്കും.ഇന്ന് വൈകിട്ട് അഞ്ചുമണിക്ക് മുമ്പായി സത്യവാങ്മൂലം സമർപ്പിക്കാനാണ് സുപ്രീംകോടതിയുടെ നിർദ്ദേശം.നീറ്റ് ചോദ്യപേപ്പറിന്റെ അച്ചടിയും വിതരണവും  ലോക്കറിൽ സൂക്ഷിച്ചതടക്കമുള്ള വിശദാംശങ്ങൾ മറുപടിയിൽ അറിയിക്കണം. ചോദ്യപേപ്പർ ചോർച്ചയുടെ വ്യാപ്തി എത്രത്തോളമാണെന്ന് വ്യക്തമാക്കാനും കോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടു. ചോദ്യപേപ്പർ ചോർച്ചയുടെ ഗുണഭോക്താക്കളായ വിദ്യാർത്ഥികളെ കൃത്യമായി തിരിച്ചറിയാൻ കഴിഞ്ഞില്ലെങ്കിൽ പുനഃ പരീക്ഷ നടത്തേണ്ടി വരുമെന്നാണ് സുപ്രീംകോടതിയുടെ നിരീക്ഷണം.കേസ് അന്വേഷിക്കുന്ന സിബിഐയോട് തൽസ്ഥിതി റിപ്പോർട്ട് സമർപ്പിക്കാനും നിർദ്ദേശിച്ചിട്ടുണ്ട്. ഹർജികൾ നാളെ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്‌ അധ്യക്ഷനായ മൂന്നംഗ ബെഞ്ച് പരിഗണിക്കും.

ഏഴ് സംസ്ഥാനങ്ങളിലെ 13 മണ്ഡലങ്ങളിൽ ഇന്ന് ഉപ തെരഞ്ഞെടുപ്പ്

ന്യൂഡെല്‍ഹി. ലോകസഭ തിരഞ്ഞെടുപ്പിനുശേഷം ഇന്ത്യ സഖ്യവും എൻഡിഎ മുന്നണിയും തമ്മിൽ സംസ്ഥാനങ്ങളിലുള്ള ആദ്യ ഏറ്റു മുട്ടൽ ഇന്ന്. ബീഹാർ, പശ്ചിമ ബംഗാൾ, തമിഴ്‌നാട്, മധ്യപ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, ഹിമാചൽ പ്രദേശ് എന്നീ ഏഴ് സംസ്ഥാനങ്ങളിലെ 13 മണ്ഡലങ്ങളിൽ ആണ് ഇന്ന് ഉപ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഹിമാചൽ പ്രദേശിൽ ബി.ജെ.പിയിൽ ചേർന്ന സ്വതന്ത്ര എം.എൽ.എമാരുടെ ഡെഹ്‌റ, ഹാമിർപൂർ, നലഗഡ് എന്നീ മൂന്ന് സീറ്റുകളിലേക്കാണ് രാജ്യം ഉറ്റു നോക്കുന്നത്. ഡെഹ്‌റയിൽ മുഖ്യമന്ത്രി സുഖ്‌വീന്ദർ സിംഗ് സുഖുവിൻ്റെ ഭാര്യ കമലേഷ് താക്കൂർ ആണ് ബിജെപിയുടെ ഹോഷിയാർ സിംഗിനെതിരെ മത്സരിക്കുന്നത്.ലോക്സഭാ തിരഞ്ഞെടുപ്പിനോട് ഒപ്പം ഉപതെരഞ്ഞെടുപ്പ് നടന്നിരുന്ന ആറു മണ്ഡലങ്ങളിൽ നാല് സീറ്റുകളും വിജയിച്ച കോണ്ഗ്രസ് കേവല ഭൂരിപക്ഷമായ 35 സീറ്റ് കടന്നിരുന്നു. ബംഗാളിലെ മണിക്താല, രണഘട്ട് ദക്ഷിണ്,ബാഗ്ദ, റായ്ഗഞ്ച് എന്നീ 4 സീറ്റുകളിലും ഇന്ന് ഉപ തെരഞ്ഞെടുപ്പ് നടക്കും. ഉത്തരാഖണ്ഡിലെ ബദരീനാഥ്, മംഗ്ലോർ സീറ്റുകളിലും, പഞ്ചാബ്, ബീഹാർ,തമിഴ്നാട്,മധ്യപ്രദേശ് എന്നിവിടങ്ങളിലെ ഓരോ സീറ്റുകളിലും ആണ് ഇന്ന് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്.

പി എസ് സി കോഴ , പ്രമോദ് കോട്ടുളിയോട് വിശദീകരണം തേടി ജില്ലാ നേതൃത്വം

കോഴിക്കോട്. പി എസ് സി കോഴ ആരോപണത്തിൽ പ്രമോദ് കോട്ടുളിയോട് വിശദീകരണം തേടി ജില്ലാ നേതൃത്വം. 22 ലക്ഷം രൂപ കോഴിക്കോട് ടൗൺ ഏരിയ കമ്മിറ്റി അംഗം കൂടിയായ പ്രമോദ് വാങ്ങിയെന്നാണ് ആരോപണം. നോട്ടീസിന് നൽകുന്ന മറുപടി ശനിയാഴ്ച ചേരുന്ന ജില്ലാ സെക്രട്ടേറിയേറ്റും , ജില്ലാ കമ്മറ്റിയും ചർച്ച ചെയ്യും. തുടർന്നാകും നടപടി ഉണ്ടാകുക. പ്രമോദിൻ്റെ മറുപടി കിട്ടിയ ശേഷമാകും സംസ്ഥാന നേതൃത്വത്തിനും ജില്ലാ നേതൃത്വം വിശദീകരണം നൽകുക. ഇന്നലെ വൈകിട്ട് ചേർന്ന ടൗൺ ഏരിയ കമ്മിറ്റി യോഗത്തിൽ നടപടി ഉണ്ടാകുമെന്ന ഉറപ്പ് പി മോഹനൻ നൽകിരുന്നു. അംഗങ്ങളും നടപടി വേണമെന്ന ആവശ്യം മുന്നോട്ടുവെച്ചു. യൂത്ത് കോൺഗ്രസ് നൽകിയ പരാതിയിൽ നിയമ വശങ്ങൾ പരിശോധിച്ച ശേഷമാകും പൊലീസ് നടപടി ഉണ്ടാക്കുക. അതേ സമയം കോഴ ആരോപണം തള്ളി നിലപാടിൽ ഉറച്ച് നിൽക്കുകയാണ് പ്രമോദ് കോട്ടുളി .