Home Blog Page 2486

ഇന്ത്യക്കാര്‍ക്ക് വീസയില്ലാതെ ഇന്തോനേഷ്യയിലേക്ക് പറക്കാന്‍ വഴിയൊരുങ്ങുന്നു

ന്യൂ ഡെൽഹി :
ഇന്ത്യക്കാര്‍ക്ക് വീസയില്ലാതെ പോകാനാകുന്ന രാജ്യങ്ങളുടെ പട്ടികയിലേക്ക് വൈകാതെ ഇന്തോനേഷ്യയും എത്തുന്നു. ഇന്ത്യ ഉള്‍പ്പടെ ഇരുപത് രാജ്യങ്ങളിലെ പൗരന്‍മാര്‍ക്ക്് വീസ ഫ്രീ എന്‍ട്രി നല്‍കാന്‍ ഇന്തോനേഷ്യ സര്‍ക്കാര്‍ നടപടികള്‍ ആരംഭിച്ചതായി റിപ്പോര്‍ട്ട്. ഇതോടെ പാസ്പോര്‍ട്ടും ചെലവിനുള്ള പണവും മാത്രമായി ഇന്ത്യക്കാര്‍ക്ക് ഇന്തോനേഷ്യയിലേക്ക് വിനോദസഞ്ചാരത്തിന് എത്താനാകും.

ഓസ്ട്രേലിയ, ചൈന, ദക്ഷിണ കൊറിയ, അമേരിക്ക, ബ്രിട്ടന്‍, ഫ്രാന്‍സ്, ജര്‍മ്മനി, ഖത്തര്‍, യു.എ.ഇ, സൗദി അറേബ്യ, നെതര്‍ലാന്റ്സ്, ജപ്പാന്‍, റഷ്യ,തായ്വാന്‍, ന്യൂസിലാന്റ്, ഇറ്റലി, സ്പെയിന്‍ എന്നീ രാജ്യങ്ങളും ലിസ്റ്റിലുണ്ട്. വിനോദസഞ്ചാര മേഖലയുടെ മെച്ചപ്പെട്ട വളര്‍ച്ചയ്ക്കായാണ് ഈ നീക്കം. ഈ വര്‍ഷം ഒക്ടോബറിനു മുമ്പ് പുതിയ നിയമം നിലവില്‍ വരുമെന്നാണ് സൂചന.

നാലു തരം വിസകളാണ് നിലവില്‍ ഉള്ളത്. ടൈപ്പ് ബി-1 വിസയില്‍ മുപ്പത് ദിവസമാണ് കാലാവധി. ടൂറിസം,കുടുംബ സംഗമങ്ങള്‍, കണ്‍വെന്‍ഷനുകള്‍, എക്സിബിഷനുകള്‍ എന്നിവക്കാണ് ഇത് അനുവദിക്കുന്നത്. 2600 രൂപയാണ് ഫീസ്. ആവശ്യമെങ്കില്‍ ഒരു മാസം കൂടി വിസ കാലാവധി നീട്ടി കിട്ടും.ടൈപ്പ് ഡി-1 വിസയില്‍ മൂന്നു വ്യത്യസ്ത കാലാവധികളാണ് അനുവദിക്കുക.

ഒരു വര്‍ഷത്തേക്കുള്ള മള്‍ട്ടിപ്പിള്‍ എന്‍ട്രിയുണ്ട്. ഓരോ തവണ രാജ്യത്തേക്ക് വരുമ്പോഴും കുറഞ്ഞത് 60 ദിവസം തങ്ങണം. പതിനാറായിരം രൂപയോളമാണ് ഫീസ്.ഇതേ രീതിയില്‍ രണ്ടു വര്‍ഷത്തേക്കുള്ള പ്രത്യേക വിസയുമുണ്ട്. മുപ്പതിനായിരം രൂപയോളം ഫീസ്. അഞ്ചു വര്‍ഷത്തേക്കുള്ള വിസയിലും ഓരോ സന്ദര്‍ശനത്തിലും 60 ദിവസം രാജ്യത്ത് തങ്ങണം. ഫീസ് 77000 രൂപ. നിലവില്‍ ഇന്തോനേഷ്യയില്‍ എത്തുന്ന ഓരോ വിദേശിയും ശരാശരി 1600 ഡോളര്‍ ചെലവിടുന്നുവെന്നാണ് കണക്ക്.

ഇന്ത്യക്കാര്‍ക്ക് വീസയില്ലാതെ ഇന്തോനേഷ്യയിലേക്ക് പറക്കാന്‍ വഴിയൊരുങ്ങുന്നു

ന്യൂ ഡെൽഹി :
ഇന്ത്യക്കാര്‍ക്ക് വീസയില്ലാതെ പോകാനാകുന്ന രാജ്യങ്ങളുടെ പട്ടികയിലേക്ക് വൈകാതെ ഇന്തോനേഷ്യയും എത്തുന്നു. ഇന്ത്യ ഉള്‍പ്പടെ ഇരുപത് രാജ്യങ്ങളിലെ പൗരന്‍മാര്‍ക്ക്് വീസ ഫ്രീ എന്‍ട്രി നല്‍കാന്‍ ഇന്തോനേഷ്യ സര്‍ക്കാര്‍ നടപടികള്‍ ആരംഭിച്ചതായി റിപ്പോര്‍ട്ട്. ഇതോടെ പാസ്പോര്‍ട്ടും ചെലവിനുള്ള പണവും മാത്രമായി ഇന്ത്യക്കാര്‍ക്ക് ഇന്തോനേഷ്യയിലേക്ക് വിനോദസഞ്ചാരത്തിന് എത്താനാകും.

ഓസ്ട്രേലിയ, ചൈന, ദക്ഷിണ കൊറിയ, അമേരിക്ക, ബ്രിട്ടന്‍, ഫ്രാന്‍സ്, ജര്‍മ്മനി, ഖത്തര്‍, യു.എ.ഇ, സൗദി അറേബ്യ, നെതര്‍ലാന്റ്സ്, ജപ്പാന്‍, റഷ്യ,തായ്വാന്‍, ന്യൂസിലാന്റ്, ഇറ്റലി, സ്പെയിന്‍ എന്നീ രാജ്യങ്ങളും ലിസ്റ്റിലുണ്ട്. വിനോദസഞ്ചാര മേഖലയുടെ മെച്ചപ്പെട്ട വളര്‍ച്ചയ്ക്കായാണ് ഈ നീക്കം. ഈ വര്‍ഷം ഒക്ടോബറിനു മുമ്പ് പുതിയ നിയമം നിലവില്‍ വരുമെന്നാണ് സൂചന.

നാലു തരം വിസകളാണ് നിലവില്‍ ഉള്ളത്. ടൈപ്പ് ബി-1 വിസയില്‍ മുപ്പത് ദിവസമാണ് കാലാവധി. ടൂറിസം,കുടുംബ സംഗമങ്ങള്‍, കണ്‍വെന്‍ഷനുകള്‍, എക്സിബിഷനുകള്‍ എന്നിവക്കാണ് ഇത് അനുവദിക്കുന്നത്. 2600 രൂപയാണ് ഫീസ്. ആവശ്യമെങ്കില്‍ ഒരു മാസം കൂടി വിസ കാലാവധി നീട്ടി കിട്ടും.ടൈപ്പ് ഡി-1 വിസയില്‍ മൂന്നു വ്യത്യസ്ത കാലാവധികളാണ് അനുവദിക്കുക.

ഒരു വര്‍ഷത്തേക്കുള്ള മള്‍ട്ടിപ്പിള്‍ എന്‍ട്രിയുണ്ട്. ഓരോ തവണ രാജ്യത്തേക്ക് വരുമ്പോഴും കുറഞ്ഞത് 60 ദിവസം തങ്ങണം. പതിനാറായിരം രൂപയോളമാണ് ഫീസ്.ഇതേ രീതിയില്‍ രണ്ടു വര്‍ഷത്തേക്കുള്ള പ്രത്യേക വിസയുമുണ്ട്. മുപ്പതിനായിരം രൂപയോളം ഫീസ്. അഞ്ചു വര്‍ഷത്തേക്കുള്ള വിസയിലും ഓരോ സന്ദര്‍ശനത്തിലും 60 ദിവസം രാജ്യത്ത് തങ്ങണം. ഫീസ് 77000 രൂപ. നിലവില്‍ ഇന്തോനേഷ്യയില്‍ എത്തുന്ന ഓരോ വിദേശിയും ശരാശരി 1600 ഡോളര്‍ ചെലവിടുന്നുവെന്നാണ് കണക്ക്.

വിപണിയില്‍ 14 ഉല്‍പ്പന്നങ്ങളുടെ വില്‍പന നിര്‍ത്തിവച്ച് പതഞ്ജലി

ന്യൂ ഡെൽഹി : വിപണിയില്‍ 14 ഉല്‍പ്പന്നങ്ങളുടെ വില്‍പന നിര്‍ത്തിവച്ചതായി ബാബാ രാംദേവിന്റെ ഉടമസ്ഥതയിലുള്ള പതഞ്ജലി. ഉത്തരാഖണ്ഡ് സ്റ്റേറ്റ് ലൈസന്‍സിംഗ് അതോറിറ്റി സസ്പെന്‍ഡ് ചെയ്ത ഉല്‍പ്പന്നങ്ങളുടെ വില്‍പ്പനയാണ് നിര്‍ത്തിവച്ചത്.

ഈ ഉല്‍പ്പന്നങ്ങള്‍ പിന്‍വലിക്കാന്‍ 5,606 ഫ്രാഞ്ചൈസി സ്റ്റോറുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് ജസ്റ്റിസുമാരായ ഹിമ കോലിയും സന്ദീപ് മേത്തയും അടങ്ങുന്ന ബെഞ്ചിനെ പതഞ്ജലി അറിയിച്ചു.

ഈ 14 ഉല്‍പ്പന്നങ്ങളുടെ പരസ്യങ്ങള്‍ എല്ലാ ഇടങ്ങളില്‍ നിന്നും എല്ലാ ഫോര്‍മാറ്റിലുള്ളതും പിന്‍വലിക്കുമെന്ന് പതഞ്ജലി സുപ്രീം കോടതിയെ അറിയിച്ചു. ഏപ്രിലില്‍ ആണ് ഉത്തരാഖണ്ഡ് സ്റ്റേറ്റ് ലൈസന്‍സിംഗ് അതോറിറ്റി സസ്പെന്‍ഡ് ചെയ്ത 14 ഉല്‍പ്പന്നങ്ങളുടെ വില്‍പന തടഞ്ഞത്.

സ്വസരി ഗോള്‍ഡ്, സ്വസരി വതി, ബ്രോങ്കോം, സ്വസരി പ്രവാഹി, സ്വസാരി അവലേഹ്, മുക്തവതി അധിക ശക്തി, ലിപിഡം, ബിപി ഗ്രിത്, മധുഗ്രിത്, മധുനാശിനിവതി അധിക ശക്തി, ലിവാമൃത് അഡ്വാന്‍സ്, ലിവോഗ്രിത്, ഐഗ്രിത് ഗോള്‍ഡ്, പതഞ്ജലി ദൃഷ്ടി ഐ ഡ്രോപ്പ് എന്നീ 14 ഉല്‍പ്പന്നങ്ങളുടെ വില്‍പ്പനയാണ് തടഞ്ഞത്.

കൊവിഡ് വാക്സിനേനും ആധുനിക വൈദ്യശാസ്ത്രത്തിനും എതിരെ പതഞ്ജലി അപകീര്‍ത്തികരമായ പ്രചാരണം നടത്തിയെന്ന് ആരോപിച്ച് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐഎംഎ) സമര്‍പ്പിച്ച ഹര്‍ജിയാണ് സുപ്രീം കോടതി പരിഗണിക്കുന്നത്.

പാര്‍ക്കിന്‍സണ്‍സ് രോഗികളുടെ ആരോഗ്യവും ക്ഷേമവും മെച്ചപ്പെടുത്താൻ ടാൻഡം സൈക്ലിങ്

പാര്‍ക്കിന്‍സണ്‍സ് രോഗികളുടെ ആരോഗ്യവും ക്ഷേമവും മെച്ചപ്പെടുത്താന്‍ രണ്ട് പേര്‍ ഒരേ സമയം ഇരുന്ന് ഓടിക്കുന്ന ടാന്‍ഡം സൈക്ലിങ്ങിലൂടെ സാധിക്കുമെന്ന് പഠനം. നാഡീവ്യൂഹസംബന്ധമായ രോഗമുള്ളവരുടെ ജീവിതനിലവാരം മെച്ചപ്പെടുത്താന്‍ ഈ ടാന്‍ഡം സൈക്ലിങ്ങിലൂടെ സാധിക്കുമെന്ന് സൗത്ത് കരോളിന സര്‍വകലാശാലയിലെ ഗവേഷകര്‍ നടത്തിയ പഠനം വെളിപ്പെടുത്തുന്നു.

ഒന്‍പത് പാര്‍ക്കിന്‍സണ്‍സ് രോഗികളിലും അവരുടെ ഒന്‍പത് കെയര്‍ പാര്‍ട്ണറുകളിലുമാണ് രണ്ട് മാസം നീണ്ട പഠനം നടത്തിയത്. രോഗിയും കെയര്‍ പാട്ണറും ചേര്‍ന്ന ഈ ജോടികള്‍ അകത്ത് ഉറപ്പിച്ചിരിക്കുന്ന ടാന്‍ഡം ബൈസൈക്കിളില്‍ ആഴ്ചയില്‍ രണ്ട് തവണ വീതം ചവിട്ടി. വെര്‍ച്വല്‍ റിയാലിറ്റിയിലൂടെ പുറത്തെ സൈക്ലിങ്ങിന്റെ തോന്നല്‍ വരുന്ന വിധം പ്രകൃതിദൃശ്യങ്ങളും പുറത്തെ കാഴ്ചകളുമൊക്കെ ഇവരെ കാണിച്ചു കൊടുത്തു. ഈ വ്യായാമം രോഗികളുടെ ചലനശേഷി, നടപ്പിന്റെ വേഗം എന്നിവ മെച്ചപ്പെടുത്തിയെന്നും പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ വേഗം കുറച്ചെന്നും ഗവേഷകര്‍ നിരീക്ഷിച്ചു.

ബന്ധങ്ങള്‍ നിലനിര്‍ത്തുന്നതിലും ആശയവിനിമയം ചെയ്യുന്നതിലും സാമൂഹിക സാഹചര്യങ്ങള്‍ നേരിട്ട് ഇടപെടലുകള്‍ നടത്തുന്നതിലും ഉയരുന്ന വെല്ലുവിളികളില്‍ ശരാശരി അഞ്ച് പോയിന്റ് കുറവും ഇക്കാലയളവില്‍ ഇവര്‍ക്കുണ്ടായി. രോഗികളുടെ വിഷാദം കുറയ്ക്കുന്നതിലും സൈക്ലിങ് സഹായകമായതായി പഠനറിപ്പോര്‍ട്ട് പറയുന്നു. അമേരിക്കന്‍ അക്കാദമി ഓഫ് ന്യൂറോളജിയുടെ 76-ാമത് വാര്‍ഷിക യോഗത്തില്‍ പഠനത്തിലെ കണ്ടെത്തലുകള്‍ അവതരിപ്പിക്കപ്പെടും.

കഥയുടെ വർത്തമാനം പ്രകാശനം നടന്നു

ശാസ്താംകോട്ട. കെ. എസ്. എം. ഡി. ബി. കോളേജിലെ മലയാളവിഭാഗം അധ്യാപകനും എഴുത്തുകാരനുമായ ഡോ. ടി. മധു സമാഹരിച്ച “കഥയുടെ വർത്തമാനം” എന്ന പുസ്തകത്തിന്റെ പ്രകാശനം ഇന്ന് നടന്നു. കെ.ആർ. മീരയുടെ കഥകളുടെ പഠനങ്ങൾ ഉൾക്കൊള്ളുന്ന ഈ സമാഹാരം, പ്രമുഖ എഴുത്തുകാരനും പ്രഭാഷകനുമായ ഡോ. ആർ. എസ്. രാജീവ്, കോളേജിലെ പൂർവ്വ അധ്യാപികയും കെ. ആർ. മീരയുടെ അമ്മയുമായ പ്രൊഫ. എ. ജി. അമൃതകുമാരിക്ക് നൽകിയാണ് പ്രകാശനം ചെയ്തത്. കോളേജിലെ പൂർവ്വ വിദ്യാർത്ഥി സംഘടനയുടെ പ്രസിഡൻറ് കെ. വി. രാമാനുജൻ തമ്പി പുസ്തകം പരിചയപ്പെടുത്തി.

മലയാളവിഭാഗം അധ്യക്ഷൻ ആത്മൻ എ.വി. അധ്യക്ഷത വഹിച്ച ചടങ്ങിൽ കേരള സർവകലാശാല സെനറ്റ് അംഗം ഡോ. അജേഷ് എസ്. ആർ., ഇംഗ്ലീഷ് വിഭാഗം അധ്യക്ഷ ഡോ. മിനി ആർ. നായർ, സംസ്കൃത വിഭാഗം അധ്യക്ഷൻ ഡോ. എസ്. സുശാന്ത്, ഹിന്ദി വിഭാഗം അധ്യക്ഷ ഡോ. ധന്യ എൽ., ഐ.ക്യു.എ.സി. കോ- ഓർഡിനേറ്റർ ഡോ. രാധിക ജി. നാഥ്, പി.ടി.എ. സെക്രട്ടറി ഡോ. എസ്. ജയന്തി, മലയാളവിഭാഗം പൂർവ്വ വിദ്യാർത്ഥി സംഘടനയുടെ പ്രസിഡൻറ്ആർ.ഗിരികുമാർ, മലയാളവിഭാഗം അധ്യാപിക രാഗി ആർ.ജി. എന്നിവർ സംസാരിച്ചു. ചടങ്ങിന് ഡോ. ടി. മധു നന്ദി രേഖപ്പെടുത്തി.

മൈനാഗപ്പള്ളി ഗ്രാമ പഞ്ചായത്ത് ഹർ ഘർ ജൽ പ്രഖ്യാപനം നടത്തി

മൈനാഗപ്പള്ളി ഗ്രാമ പഞ്ചായത്ത് ഹർ ഘർ ജൽ പ്രക്യാപനം പഞ്ചായത്ത് പ്രസിഡൻ്റ് പി.എം സെയ്ദ് പ്രഖ്യാപനം നടത്തുന്നു.

മൈനാഗപ്പള്ളി. ഗ്രാമ പഞ്ചായത്തിൽ ജൽ ജീവൻ പദ്ധതി പ്രകാരം നടപ്പാക്കിയ സൗജന്യ കുടി വെള്ള കണക്ക്ഷൻ പദ്ധതി പ്രഖ്യാപനം നടത്തി ജില്ലയിൽ ഏറ്റവും കൂടുതൽ കണക്ഷൻ നൽകിയ പഞ്ചായത്ത് ആണ് മൈനാഗപ്പള്ളി 5300 വീട്കൾക്കാണ് കണക്ഷൻ നൽകിയത് 79 കിലോമീറ്റർ നീളത്തിൽ പൈയ്പ് ലൈൻ സ്ഥാപിച്ചു. അതിൻ്റെ ഭാഗമായി ഹർ ഘർ ജൽ പ്രഖ്യാപനം പഞ്ചായത്ത് പ്രസിഡൻ്റ് പി.എം സെയ്ദ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻ്റ് ബി. സേതുലക്ഷമി അദ്ധ്യക്ഷതവഹിച്ചു. വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ മനാഫ് മൈനാഗപ്പള്ളി. വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ. സജി മോൻ. ബ്ലോക്ക് പഞ്ചായത്ത് അംഗം വൈ. ഷാജഹാൻ. പഞ്ചായത്ത് അംഗങ്ങൾ ആയ’ ഷിജി നാ നൗഫൽ. ഷാജി ചിറയ്ക്കു മേൽ ലാലിബാബു ബിജുകുമാർ ‘. റാഫിയ നവാസ് ഷഹു ബാനത്ത് ‘ഉഷ കുമാരി. പഞ്ചായത്ത് സെക്രട്ടറി ഷാനവാസ്. ജൽജീവൻ പദ്ധതി പൂർത്തികരിച്ച. കോൺട്രാക്ടർ ഫസൽ ‘രാധകൃഷ്ണൻ അനന്തു എന്നിവരെ പഞ്ചായത്ത് ആദരിച്ചു.

ശ്രീകോവിലിൽ നടതുറക്കുമ്പോൾ പിന്തിരിഞ്ഞു നിൽക്കുന്നവരെയും തീർത്ഥം വാങ്ങാൻ അറപ്പുള്ളവരെയും ക്ഷേത്രങ്ങളിലേക്ക് അയക്കരുതെന്ന് കെ സുരേന്ദ്രന്‍

തിരുവനന്തപുരം.ക്ഷേത്രങ്ങൾ പരിപാലിക്കേണ്ടത് വിശ്വാസികളാണെന്ന ബോധം എംവി ഗോവിന്ദന് തിരഞ്ഞെടുപ്പിന് ശേഷമെങ്കിലും വന്നത് എന്തായാലും നന്നായെന്ന് കെ സുരേന്ദ്രന്‍. എന്നാൽ ക്ഷേത്രങ്ങൾ ഭരിക്കാൻ നിങ്ങൾ അയക്കുന്ന ദേവസ്വം മന്ത്രിയേയും ചെയർമാനെയും മെമ്പർമാരെയും ജീവനക്കാരെയുമെല്ലാം വിശ്വാസികളാക്കുകയാണ് ആദ്യം വേണ്ടത്. ശ്രീകോവിലിൽ നടതുറക്കുമ്പോൾ പിന്തിരിഞ്ഞു നിൽക്കുന്നവരെയും തീർത്ഥം വാങ്ങാൻ അറപ്പുള്ളവരെയും ദേവനെ കൈ കൂപ്പാൻ മടിയുള്ളവരെയുമൊന്നും ക്ഷേത്രങ്ങളിലേക്ക് അയക്കരുത്. ഇനിയും ഹിന്ദുക്കളുടെ ക്ഷമ പരീക്ഷിക്കരുത് സുരേന്ദ്രന്‍ പറഞ്ഞു.

മുഖ്യമന്ത്രിയെ കുറ്റപ്പെടുത്തേണ്ട,വീണ്ടുവിചാരത്തോടെ ബിനോയ് വിശ്വം

തിരുവനന്തപുരം. തിരഞ്ഞെടുപ്പ് തോല്‍വിയില്‍ ഒരാളെ മാത്രം കുറ്റം പറഞ്ഞിട്ട് കാര്യമില്ലെന്ന്
സംസ്ഥാന കൗണ്‍സിലില്‍ ബിനോയ് വിശ്വം. മുഖ്യമന്തിക്കെതിരെ ഉയര്‍ന്ന വിമര്‍ശനത്തിനാണ് ബിനോയ് വിശ്വത്തിന്റെ മറുപടി. തോല്‍വി സംഭവിച്ചുവെന്ന് പറഞ്ഞ് ഒരാളെ ക്രൂശിക്കേണ്ട കാര്യമില്ല. തോറ്റെങ്കില്‍ അത് ഒരാളുടെ മാത്രം കുറ്റമല്ലെന്ന് ചര്‍ച്ചകള്‍ക്ക് ബിനോയ് വിശ്വത്തിന്‍റെ മറുപടി. മുഖ്യമന്ത്രിക്കെതിരെ നിലപാട് എടുത്ത് ചില വേദികളില്‍ സംസാരിച്ച ബിനോയ് വിസ്വം നിലപാട് മാറ്റിയതും ചര്‍ച്ചയായി.

ഇടതു വിദ്യാര്‍ത്ഥിപക്ഷം തെരുവില്‍ പോരടിക്കരുതെന്നും അദ്ദേഹം പറഞ്ഞു. എസ്എഫ്ഐയിലെ തെറ്റ് ചൂണ്ടിക്കാട്ടിയതിന് എസ്എഫ്ഐ യും എഐഎസ്എഫ് ഉം തെരുവില്‍ പോരടിക്കേണ്ടെന്നും ബിനോയ് വിശ്വം. തെറ്റുകള്‍ കണ്ടാല്‍ ഇനിയും ചൂണ്ടിക്കാട്ടുമെന്നും ബിനോയ് വിശ്വത്തിന്‍റെ മറുപടി

വിദ്യാർത്ഥിനികളുടെ ചിത്രം ഫേസ്ബുക്കിലെ അശ്ലീല ഗ്രൂപ്പുകളിൽ പ്രചരിപ്പിച്ച സംഭവം,സ്റ്റേഷൻ ജാമ്യത്തിൽ വിട്ട പ്രതി രോഹിത്തിനെ വീണ്ടും കാലടി പോലീസ് കസ്റ്റഡിയിലെടുത്തു

ആലുവ. കാലടി ശങ്കരാ കോളേജിലെ വിദ്യാർത്ഥിനികളുടെ ചിത്രം ഫേസ്ബുക്കിലെ അശ്ലീല ഗ്രൂപ്പുകളിൽ പ്രചരിപ്പിച്ച സംഭവം. സ്റ്റേഷൻ ജാമ്യത്തിൽ വിട്ട പ്രതി എസ് എഫ്ഐ നേതാവ് രോഹിത്തിനെ വീണ്ടും കാലടി പോലീസ് കസ്റ്റഡിയിലെടുത്തു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ ചിത്രം ഗ്രൂപ്പുകളിൽ പ്രചരിപ്പിച്ചെന്ന പുതിയ പരാതിയുടെ പശ്ചാത്തലത്തിലാണ് വീണ്ടും കസ്റ്റഡിയിൽ എടുത്തത്. രോഹിത്തിനെതിരെ ഗൗരവസ്വഭാവമുള്ള കേസുകൾ ചുമത്തിയേക്കും. രോഹിത്തിനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടതിനെതിരെ നിയമസഭയിൽ പ്രതിപക്ഷം പ്രതിഷേധമുയർത്തിയ പശ്ചാത്തലത്തിൽ കൂടിയാണ് പുതിയ കേസിലെ പോലീസ് നടപടി.

കേസ് നടത്താന്‍ ചിലവിട്ട തുക തിരിച്ചടയ്ക്കണം, വിസിമാര്‍ക്ക് എട്ടിന്‍റെ പണിയുമായി ഗവര്‍ണര്‍

തിരുവനന്തപുരം. ഗവർണർക്കെതിരെ കേസ് നടത്താൻ വിസിമാർ യൂണിവേഴ്സിറ്റി ഫണ്ടിൽ നിന്നും ഒരു കോടി പതിമൂന്നു ലക്ഷം രൂപ ചിലവിട്ട സംഭവത്തിൽ നിർണായക നീക്കവുമായി ഗവർണർ. സർവകലാശാല ഫണ്ടിൽ നിന്നും ചിലവാക്കിയ പണം തിരിച്ചടയ്ക്കാൻ ഗവർണർ ആരിഫ് മുഹമ്മദ്‌ ഖാൻ ഉത്തരവിട്ടു. വിസിമാർ പണം അടച്ചില്ലെങ്കിൽ സിന്ഡിക്കേറ്റു അംഗങ്ങളളിൽ നിന്നു പിരിക്കാനാണ് നിർദേശം.

സുപ്രീംകോടതിവിധിയെ തുടർന്ന് വിവിധ സർവ്വകലാശാലകളിലെ വിസിമാരുടെ നിയമനങ്ങൾ അസാധുവാക്കിയ ഗവർണറുടെ നടപടി ചോദ്യം ചെയ്ത്, ഹൈക്കോടതിയേയും സുപ്രീംകോടതിയും സമീപിച്ച വൈസ് ചാൻസലർമാർ കോടതി ചെലവുകൾക്കായി വിവിധ സർവ്വകലാശാലകളുടെ ഫണ്ടിൽ നിന്നും ഒരു കോടി 13 ലക്ഷം രൂപ ചെലവിട്ടതിന് നീതീകരണമില്ലെന്നും, ധനദുർവിനിയോഗമാണെന്നും ഇതിനായി ചെലവിട്ട തുക വിസി മാർ ഉടനടി തിരിച്ചടയച്ച് റിപ്പോർട്ട്‌ ചെയ്യാനാണു നിർദേശം. ഇത് സംബന്ധിച്ച് ഗവർണറുടെ സെക്രട്ടറി എല്ലാ വിസി മാർക്കും അടിയന്തിര നിർദ്ദേശം നൽകി.

വിസി നിയമനങ്ങൾ അസാധുവാക്കിയ ഗവർണറുടെ ഉത്തരവിനെതിരെ ഹൈക്കോടതിയിലും സുപ്രീം കോടതിയിലും കേസ് നടത്താൻ വിസി മാർ യൂണിവേഴ്സിറ്റി ഫണ്ടിൽനിന്നും ചെലവിട്ട തുക സംബന്ധിച്ച വിശദ വിവരങ്ങൾ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ. ബിന്ദുവാണ് നിയമസഭയിൽ വെളിപ്പെടുത്തിയത്. കണ്ണൂർ വി സി ആയിരുന്ന ഡോ: ഗോപിനാഥ് രവിന്ദൻ 69 ലക്ഷം രൂപയും, കുഫോസ്
വിസി യായിരുന്ന ഡോ. റിജി ജോൺ 36 ലക്ഷം രൂപയും, സാങ്കേതിക സർവ്വകലാശാല വിസി യായിരുന്ന ഡോ: എം. എസ്. രാജശ്രീ ഒന്നര ലക്ഷം രൂപയും, കാലിക്കറ്റ് വിസി ഡോ: എം. കെ.ജയരാജ് നാലു ലക്ഷത്തി ഇരുപത്തിഅയ്യായിരം രൂപയും,കുസാറ്റ് വിസി ഡോ: കെ. എൻ. മധുസൂദനൻ 77,500 രൂപയും,മലയാളം സർവകലാശാല വിസിയായിരുന്ന ഡോ: വി.അനിൽകുമാർ ഒരു ലക്ഷം രൂപയും, ശ്രീനാരായണ ഓപ്പൺ യൂണിവേഴ്സിറ്റി വിസി ഡോ. മുബാറക് പാഷ 53000 രൂപയും സർവ്വകലാശാല ഫണ്ടിൽ നിന്നും ചെലവിട്ടതായി മന്ത്രി നിയമസഭയെ രേഖമൂലം അറിയിച്ചിരുന്നു.

വിസി മാരും മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യയും സുപ്രീം കോടതിയിലും ഹൈക്കോടതിയിലും മുതിർന്ന അഭിഭാഷകർ മുഖേനയാണ് ഹർജ്ജികൾ ഫയൽ ചെയ്തത്. കണ്ണൂർ മുൻ വി സി ഡോ: ഗോപിനാഥ് രവീന്ദ്രൻ ദില്ലി ജാമിയ മിലിയ യൂണിവേഴ്സിറ്റിയിൽ മടങ്ങിപോയത് കൊണ്ട് അദ്ദേഹത്തിന്റെ ബാധ്യതവിവരം ഇപ്പോഴത്തെ കണ്ണൂർ വിസി ദില്ലി ജാമിയ യൂണിവേഴ്സിറ്റിയെ അറിയിക്കും.സർക്കാർ ഉദ്യോഗസ്ഥന്മാർക്കെതിരായുള്ള കോടതി വ്യവഹാരങ്ങളിൽ സ്വന്തം നിലയ്ക്കാണ് കോടതി ചെലവുകൾ ഉദ്യോഗസ്ഥർ വഹിക്കേണ്ടത്. തുക യൂണിവേഴ്സിറ്റി ഫണ്ടിൽ നിന്നും ചെലവിടുന്നത് നിയമവിരുദ്ധമാണെന്ന് യൂണിവേഴ്സിറ്റി ഉദ്യോഗസ്ഥർ തന്നെ ചൂണ്ടികാട്ടിയിരുന്നു
കോടതി ചെലവുകൾക്ക് തുക അനുവദിച്ച നടപടി ഗവർണർ റദ്ദാക്കിയതോടെ ഈ തുക വിസി മാരുടെ ബാധ്യതയായി മാറും.