ശാസ്താം കോട്ട.മുതുപിലാക്കാട് കോതേലിൽ പടിഞ്ഞാറെപ്പുര മുരളീധരൻ പിള്ള (67)നിര്യാതനായി
ഭാര്യ: രമാദേവി
മക്കൾ : ജയചന്ദ്രൻ പിള്ള , ജയപ്രകാശ്.
മരുമക്കൾ : രമ്യ , അനു .
സഞ്ചയനം : 15.07.24 തിങ്കളാഴ്ച രാവിലെ 8 മണിക്ക് .
മുതുപിലാക്കാട് കോതേലിൽ പടിഞ്ഞാറെപ്പുര മുരളീധരൻ പിള്ള നിര്യാതനായി
വാർത്താനോട്ടം
2024 ജൂൺ 11 വ്യാഴം
?കേരളീയം ?
? പകര്‍ച്ചവ്യാധികള്‍ സംസ്ഥാനത്ത് പരക്കെ വ്യാപിക്കുന്നു. 24 മണിക്കൂറിനിടെ 13,756 പേര്‍ പനി ബാധിച്ച് വിവിധ ആശുപത്രികളില്‍ ചികിത്സ തേടി. ഇന്നലെ 225 പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. കേരളം പുറത്ത് വിട്ട കണക്കനുസരിച്ച് 20 പേര്‍ക്ക് എലിപ്പനിയും സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്നലെ 37 പേര്‍ക്ക് എച്ച് 1 എന്‍ 1 കേസുകളും സ്ഥിരീകരിച്ചുവെന്നാണ് ആരോഗ്യവകുപ്പ് പുറത്ത് വിട്ട കണക്കുകള്‍.
? തൃശ്ശൂരില്‍ അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. പാടൂര്‍ സ്വദേശിയായ 7-ാം ക്ലാസ് വിദ്യാര്‍ത്ഥിക്കാണ് സ്ഥിരീകരിച്ചത്.

? സംസ്ഥാനത്ത് രണ്ട് പേര്‍ക്ക് കൂടി കോളറ സ്ഥിരീകരിച്ചു. നെയ്യാറ്റിന്‍കരയിലെ സ്വകാര്യ സ്ഥാപനത്തില്‍ രോഗലക്ഷണങ്ങളോടെ ചികിത്സയിലുണ്ടായിരുന്ന രണ്ട് പേരുടെ സാമ്പിളാണ് പോസിറ്റീവായത്. ഇതോടെ മൂന്ന് പേര്‍ക്കാണ് ഈ സ്ഥാപനത്തില്‍ കോളറ സ്ഥിരീകരിച്ചത്.
? വിഴിഞ്ഞം തുറമുഖം യാഥാര്‍ത്ഥ്യമാകുന്നതോടെ രാജ്യത്തെ കണ്ടെയ്‌നര്‍ ബിസിനസ്സിന്റെ കേന്ദ്രമായി കേരളം മാറുമെന്നും അഭിമാനപൂര്‍വ്വം ഈ നേട്ടം നമുക്ക് ഓരോരുത്തര്‍ക്കും ആഘോഷമാക്കാമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍.

? മലബാറില്‍ ജമാഅത്തെ ഇസ്ലാമിയും എസ്.ഡി.പി.ഐയും യു.ഡി.എഫിന് വേണ്ടി പ്രവര്‍ത്തിച്ചുവെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍.
? ഔദ്യോഗിക ക്ഷണമില്ലാത്തതിനാല്‍ വിഴിഞ്ഞം ട്രയല്‍ റണ്‍ ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് തിരുവനന്തപുരം ലത്തീന്‍ അതിരൂപത അറിയിച്ചു. നോട്ടീസില്‍ വിശിഷ്ട സാന്നിധ്യമായി തോമസ് ജെ നെറ്റോയുടെ പേര് ഉണ്ടെങ്കിലും ക്ഷണം ഇല്ലാതെയാണ് പേര് ചേര്‍ത്തതെന്ന് ലത്തീന്‍ അതിരൂപത വ്യക്തമാക്കി.
? തൃശൂരിലെ ഹൈറിച്ച് സാമ്പത്തിക തട്ടിപ്പ് കേസില്‍ അറസ്റ്റിലായ കെ.ഡി പ്രതാപനെ ഈ മാസം 17 ന് നേരിട്ട് ഹാജരാക്കണമെന്ന് കോടതി.

? ഐഎസ്ആര്‍ഒ ചാരക്കേസ് സി.ഐ ആയിരുന്ന എസ് വിജയന്‍ കെട്ടിച്ചമച്ചതാണെന്ന് സിബിഐ. നമ്പി നാരായണനെ തെളിവുകളൊന്നുമില്ലാതെയാണ് സിബി മാത്യൂസ് അറസ്റ്റ് ചെയ്തതെന്നും വ്യാജ രേഖകള്‍ ഉണ്ടാക്കിയത് അന്വേഷണ സംഘത്തിലുണ്ടായിരുന്ന സിഐ കെ കെ ജോഷ്വായായിരുന്നുവെന്നും സിബിഐയുടെ കുറ്റപത്രത്തില്‍ പറയുന്നു.
? ഐഎസ്ആര്‍ഒ ചാരക്കേസില്‍ സത്യം ഒരു നാള്‍ പുറത്തുവരുമെന്ന് ഉറപ്പായിരുന്നുവെന്ന് നമ്പി നാരായണന്‍. താന്‍ ജീവിച്ചിരിക്കുമ്പോള്‍ തന്നെ സത്യം പുറത്ത് വന്നതില്‍ സന്തോഷമെന്നും നമ്പി നാരായണന്‍ പറഞ്ഞു. ചാരക്കേസിന്റെ കാലത്ത് എല്ലാ മാധ്യമങ്ങളും തനിക്കെതിരെ നിന്നു.

? ചാന്‍സിലര്‍ക്കെതിരെ കേസ് നടത്തുന്ന വിസിമാര്‍ സ്വന്തം ചെലവില്‍ കേസ് നടത്തണമെന്ന് ചാന്‍സിലര്‍ കൂടിയായ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വ്യക്തമാക്കി. ഗവര്‍ണര്‍ക്ക് എതിരെ കേസ് നടത്താന്‍ ഉപയോഗിച്ച സര്‍വ്വകലാശാല ഫണ്ട് തിരിച്ചടക്കണമെന്ന് ചൂണ്ടിക്കാട്ടി വിസിമാര്‍ക്ക് ഗവര്‍ണര്‍ നോട്ടീസ് അയച്ചു.
? സര്‍ക്കാര്‍ അനുതിയില്ലാതെ വിദേശ യാത്ര നടത്തിയതിന് ക്രമസമാധാന ചുമതലയുള്ള എഡിജിപി എം ആര്‍ അജിത് കുമാറിന് ചീഫ് സെക്രട്ടറി ഡോക്ടര്‍ വി വേണുവിന്റെ മുന്നറിയിപ്പ്. ഇത്തരം പ്രവൃത്തികള്‍ ആവര്‍ത്തിക്കരുതെന്ന് ചീഫ് സെക്രട്ടറി , എഡിജിപി താക്കീത് നല്‍കി. ലോക്‌സഭാ തിരഞ്ഞെടുപ്പിനു പിന്നാലെ 10 ദിവസത്തേക്ക് സിംഗപ്പൂരിലേക്കായിരുന്നു യാത്ര.

? രാജ്യാന്തര അവയവക്കടത്ത് കേസില്‍ പ്രതി സജിത് ശ്യാമിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. പ്രതിയെ ജാമ്യത്തില്‍ വിട്ടാല്‍ സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്നും പ്രതിക്കെതിരെ നിലനില്‍ക്കുന്നത് ഗുരുതരമായ ആരോപണമാണെന്നും കോടതി പറഞ്ഞു.
? ആരാണ് രാജ്യത്ത് മുസ്ലിം രാഷ്ട്രവാദം ഉന്നയിക്കുന്നതെന്ന് പറയാനുള്ള ഉത്തരവാദിത്വം കെകെ ശൈലജ കാണിക്കണമെന്ന് ലീഗ് ജനറല്‍ സെക്രട്ടറി പിഎംഎ സലാം. ഹിന്ദു രാഷ്ട്ര വാദം ഉന്നയിക്കുന്നവരെ എതിര്‍ക്കുന്നതിനൊപ്പം മുസ്ലിം രാഷ്ട്ര വാദം ഉന്നയിക്കുന്നവരെയും എതിര്‍ക്കണമെന്ന സിപിഎം കേന്ദ്ര കമ്മിറ്റിയംഗം കെകെ
ശൈലജയുടെ നിയമസഭയിലെ പ്രസ്താവനക്കെതിരെയാണ് സലാമിന്റെ വിമര്‍ശനം.

? പിഎസ്സി അംഗത്വം ലഭിക്കുന്നതിന് കോഴയായി വാങ്ങിയ 20 ലക്ഷം രൂപ പ്രമോദ് കോട്ടൂളി തിരിച്ച് നല്‍കിയെന്ന് ആരോപണം ഉന്നയിച്ച ഡോക്ടറുടെ ഭര്‍ത്താവ് പറഞ്ഞു. പണം തിരികെ കിട്ടിയതിനാല്‍ പരാതി ഇല്ലെന്നും ഡോക്ടറുടെ ഭര്‍ത്താവ് പൊലീസിന് മൊഴി നല്‍കി.
? പീരുമേട് നിയമസഭാ മണ്ഡലത്തില്‍ വാഴൂര്‍ സോമന്റെ തെരെഞ്ഞെടുപ്പ് ശരിവച്ച ഹൈക്കോടതി വിധിക്ക് എതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി. യുഡിഎഫ് സ്ഥാനാര്‍ത്ഥി സിറിയക് തോമസ് ആണ് ഹര്‍ജി ഫയല്‍ നല്‍കിയത്.

?? ദേശീയം ??
? നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച ഒറ്റപ്പെട്ട സംഭവമാണെന്നും, വ്യാപക ചോര്‍ച്ച ഉണ്ടായിട്ടില്ലെന്നും സുപ്രീംകോടതിയില്‍ കേന്ദ്രവും എന്‍ടിഎയും. പരീക്ഷയുടെ പരിശുദ്ധിയെ ബാധിച്ചിട്ടില്ലെന്നും പരീക്ഷ ഫലം റദ്ദാക്കേണ്ടതില്ലെന്നും എന്‍ടിഎ നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
? പാചകവാതക ഉപഭോക്താക്കള്‍ക്ക് മസ്റ്ററിങിന്റെ പേരില്‍ ബുദ്ധിമുട്ട് ഉണ്ടാക്കില്ലെന്ന് പ്രതിപക്ഷ നേതാവിന്റെ കത്തിന് കേന്ദ്ര പെട്രോളിയം മന്ത്രിയുടെ ഉറപ്പ്. ആധാര്‍ മസ്റ്ററിങിന്റെ പേരില്‍ പാചകവാതക ഉപഭോക്താക്കള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കില്ലെന്നാണ് കേന്ദ്ര പെട്രോളിയം മന്ത്രി ഹര്‍ദീപ് സിങ് പുരി വ്യക്തമാക്കിയത്.

? ഔദ്യോഗിക കൃത്യനിര്‍വഹണത്തിന്റെ ഭാഗമായി ലഡാക്ക് അതിര്‍ത്തി മഞ്ഞുമലകളിലേക്ക് പോയ മൂന്ന് സൈനികരുടെ മൃതദേഹങ്ങള്‍ മാസങ്ങള്‍ക്ക് ശേഷം ഇന്ത്യന്‍ സൈന്യം കണ്ടെത്തി. സൈനികരുടെ മൃതദേഹങ്ങള്‍ ഓപ്പറേഷന്‍ ആര്‍ ടി ജി ദൗത്യത്തിലൂടെയാണ് കണ്ടെത്തിയത്.
? മുംബൈയില്‍ ആഡംബരക്കാറിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരി മരിച്ച കേസില്‍ മുഖ്യപ്രതിയായ മിഹിര്‍ ഷായുടെ പെണ്‍സുഹൃത്തിനെ കസ്റ്റഡിയിലെടുക്കുമെന്ന് പോലീസ്. വളരെ ചുരുങ്ങിയ സമയത്തിനുള്ളില്‍ ഇവരെ മിഹിര്‍ 40 തവണേ വിളിച്ചതായാണ് പോലീസ് പറയുന്നത്.

? ജമ്മു കശ്മീരിലെ ഉദ്ദംപൂരില്‍ പൊലീസ് പോസ്റ്റിന് നേരെ ഭീകരര്‍
വെടിവെച്ചു. ഇന്നലെ രാത്രി എട്ടരയോടെയാണ് സംഭവം. ബസന്ത് ഗഡിലാണ് ആക്രമണം നടന്നത്. ഭീകരര്‍ പൊലീസുകാര്‍ക്ക് നേരെ വെടിവെക്കുകയായിരുന്നു. പിന്നാലെ സുരക്ഷ സേന തിരിച്ചടിച്ചു. ആക്രമണം നടത്തിയവര്‍ക്കായി മേഖലയില്‍ തെരച്ചില്‍ തുടരുകയാണ്.
? കായികം ?
? സിംബാവേക്കെതി
രെയുള്ള ടി20 പരമ്പരയിലെ മൂന്നാമത്തെ മത്സരത്തില്‍ ഇന്ത്യക്ക് 23 റണ്‍സിന്റ വിജയം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 66 റണ്‍സെടുത്ത ശുഭ്മാന്‍ ഗില്ലിന്റേയും 49 റണ്‍സെടുത്ത റിതുരാജ് ഗെയ്ക്ക്വാദിന്റേയും മികവില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 182 റണ്‍സെടുത്തു. ഇതോടെ അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 2-1 ന് മുന്നിലെത്തി

? തൊണ്ണൂറാം മിനിറ്റില്‍ പകരക്കാരന്‍ ഒലി വാറ്റ്കിന്‍സ് നേടിയ ഗോളില്‍ നെതര്‍ലന്‍ഡ്‌സിനെ തകര്‍ത്ത് ഇംഗ്ലണ്ട് യൂറോ കപ്പ് ഫൈനലില്‍. ഞായറാഴ്ച രാത്രി നടക്കുന്ന ഫൈനലില്‍ സ്‌പെയിനാണ് ഇംഗ്ലണ്ടിന്റെ എതിരാളികള്‍.
ആറു വയസ്സുകാരനെ കടിച്ചുകീറി തെരുവുനായ
പാലക്കാട് . കാടാങ്കോട് അക്ഷര നഗറിൽ ആറു വയസ്സുകാരനെ കടിച്ചുകീറി തെരുവ് നായ. അക്ഷരനഗർ സ്വദേശി ദീഷിക് ദേവിനാണ് കടിയേറ്റത്. തലയ്ക്കും,തോളിലും,കാതിലും ഉൾപ്പെടെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ മുറിവേറ്റു. കഴിഞ്ഞ ദിവസം വൈകിട്ട് ആറുമണിയോടെയാണ് സംഭവം
പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി, മൂന്ന് മലയാളികൾ ഉൾപ്പടെ അഞ്ച് പേർ അറസ്റ്റിൽ
കുട്ട.പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ സംഭവത്തില്‍ മൂന്ന് മലയാളികൾ ഉൾപ്പടെ അഞ്ച് പേർ അറസ്റ്റിൽ. കർണാടകയിലെ കുട്ടയിലാണ് സംഭവം
തോൽപെട്ടി സ്വദേശികളായ രാഹുൽ, മനു, സന്ദീപ്, കർണാടക നാതൻഗാള സ്വദേശികളായ നവീന്ദ്ര, അക്ഷയ് എന്നിവരാണ് അറസ്റ്റിലായത്. ലിഫ്റ്റ് നൽകാമെന്ന് പറഞ്ഞ് കാറിൽ കയറ്റി. സമീപത്തെ പ്ലാന്റേഷൻ കെട്ടിടത്തിൽ എത്തിച്ചായിരുന്നു പീഡനം
ഏതു വമ്പനും വന്നോട്ടെ, വിഴിഞ്ഞം തയ്യാര്‍
തിരുവനന്തപുരം. ലോകത്തെ ഏറ്റവും വലിയ കപ്പലിന് പോലും സ്വാഗതമരുളുകയാണ് വിഴിഞ്ഞം.
പതിറ്റാണ്ടുകളുടെ കാത്തിരിപ്പിന് വിരാമം. ഇന്ത്യയിലെ ആദ്യത്തെ മദർപോർട്ടിലേക്ക് സാൻ ഫെർണാണ്ടോ എന്ന കൂറ്റൻ ചരക്ക് കപ്പൽ നങ്കൂരം ഇടുകയാണ്. രാജ്യത്തിൻ്റെ സംസ്ഥാനത്തിന്റെയും സാമ്പത്തിക രംഗത്തെ പുതുയുഗത്തിലേക്കാണ് വിഴിഞ്ഞം വഴി തുറക്കുന്നത്.
അത്യപൂർവ്വമായ ചില പ്രത്യേകതകളാണ് വിഴിഞ്ഞത്ത് തുറമുഖം യാഥാർഥ്യമാകാൻ കാരണമായത്. കടലിന്റെ സ്വാഭാവിക ആഴവും, അന്താരാഷ്ട്ര കപ്പൽ ചാലിലേക്കുള്ള ദൂരവും, അനുയോജ്യമായ കാലാവസ്ഥയും ഒക്കെയാണ് പ്രധാനം. ആ സവിശേഷതകൾ മുന്നിൽ കണ്ടാണ് അദാനി 2015ൽ തുറമുഖം പണിയാൻ സംസ്ഥാന സർക്കാറുമായി കരാർ ഒപ്പിട്ടത്.
വിഴിഞ്ഞം തുറമുഖത്തിൻ്റെ സാധ്യത വർദ്ധിക്കുന്നത് അതിൻ്റെ സ്വാഭാവിക ആഴം. 20 മീറ്റർ സ്വാഭാവിക ആഴം എന്നത് രാജ്യത്ത് ഒരു തുറമുഖത്തും കണാനാകില്ല. ഈ 20 മീറ്റർ കേന്ദ്ര സംസ്ഥാന സർക്കാരുകൾക്ക് നേടിക്കൊടുക്കാൻ പോകുന്നത് കൊടികളും. വൻ വികസനത്തിലേക്കുള്ള അദ്യ ചവിട്ടുപടിയാണ് തലയുയർത്തി നിൽക്കുന്ന ഈ തുറമുഖം.
തുറമുഖം പ്രവർത്തിക്കുന്നതിന് ആവശ്യമായ ക്രൈനുകൾ, മറൈൻ ഓപറേഷന് യൂണിറ്റ്, പുലിമുട്ട്, കണ്ടെയ്നർ ബർത്ത്, കണ്ടൈനർ യാർഡ് തുടങ്ങിയ മുഴുവൻ സൗകര്യങ്ങളും പൂർത്തിയായിട്ടുണ്ട്. ചൈനയിൽ നിന്ന് എത്തിച്ച 31 ക്രെയ്‌നുകളും ഓട്ടോമാറ്റിക്ക് സംവിധാനത്തിലൂടെ പ്രവർത്തിക്കും. സാൻ ഫെർണാണ്ടോയിൽ നിന്ന് ഇന്നുതന്നെ ചരക്കിറക്കി തുടങ്ങും.
രാജ്യത്തെ ഒരു തുറമുഖത്തും മദർഷിപ്പുകൾ അടുക്കാൻ സൗകര്യം ഇല്ല. നിലവിൽ കൊളംബോ, സിംഗപ്പൂർ, ദുബായ് തുറമുഖങ്ങളിലൂടെയാണ് ചരക്ക് നീക്കം. രാജ്യത്തെ വിവിധ തുറമുഖങ്ങളിൽ നിന്ന് ഫീഡർ കപ്പലുകൾ പോയാണ് ചരക്ക് ഇറക്കുകയും കയറ്റുകയും ചെയ്യുന്നത്. ഇനി എല്ലാം നേരിട്ട്.
രാജ്യത്തെ ആദ്യ കണ്ടെയ്നർ ട്രാന്ഷിപ്മെന്റ് തുറമുഖമാണ് വിഴിഞ്ഞം. മദർഷിപ്പിൽ നിന്ന് ഫീഡർ കപ്പലുകളിലേക്കും, ഫീഡർ കപ്പലുകളിൽ നിന്ന് മദർ ഷിപ്പിലേക്കും ചരക്ക് മാറ്റാം എന്നതാണ് പ്രത്യേകത. തുറമുഖത്തേക്ക് ചരക്ക് ഇറക്കുന്നതിന്റെ സമയനഷ്ടവും ചെലവും ഇത് കുറയ്ക്കും.
ട്രയൽ റൺ രണ്ടോ മൂന്നോ മാസം നീളും. പടുകൂറ്റൻ മദർഷിപ്പുകൾ ചരക്കുമായി വന്ന് പോകും. രാജ്യത്തെ മുഴുവൻ തുറമുഖങ്ങൾക്കും വിഴിഞ്ഞം നേട്ടം ഉണ്ടാക്കും. ലോകത്തെ തന്നെ ഏറ്റവും വലിയ കപ്പലിനു പോലും വിഴിഞ്ഞത്ത് എത്താനാകും.
കൊച്ചിയിലെ റോഡുകളുടെ ശോചനീയാവസ്ഥ, ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും
കൊച്ചിയിലെ റോഡുകളുടെ ശോചനീയാവസ്ഥയുമായി ബന്ധപ്പെട്ട ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും.
അരൂർ-തുറവൂർ ആകാശ പ്പാത നിർമ്മാണവുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ ദേശീയ പാത അതോറിറ്റി ഇന്ന് സമർപ്പിച്ചേക്കും. സ്ഥലത്ത് വെള്ളക്കെട്ടുണ്ടെന്ന് അമിക്കസ് ക്യൂറി കഴിഞ്ഞ ദിവസം ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു . പ്രദേശത്ത് വെള്ളം ഒഴുകി പോകുന്നതിനുള്ള സംവിധാനമില്ല. അതിനാൽ പമ്പ് ഉപയോഗിച്ച് വെള്ളം കളയണമെന്നാണ് അമിക്കസ് ക്യൂറി കോടതിയെ അറിയിച്ചിട്ടുള്ളത്. ജസ്റ്റിസ് ദേവൻ രാമചന്ദ്രനാണ് വിഷയം പരിഗണിക്കുന്നത്
നീറ്റ് പുനപരീക്ഷയെ എതിർത്ത് സുപ്രീംകോടതിയിൽ കേന്ദ്രസർക്കാരിന്റെ സത്യവാങ്മൂലം
ന്യൂഡെല്‍ഹി.നീറ്റ് പുനപരീക്ഷയെ എതിർത്ത് സുപ്രീംകോടതിയിൽ കേന്ദ്രസർക്കാരിന്റെ സത്യവാങ്മൂലം. ഐഐടി മദ്രാസിന്റെ റിപ്പോർട്ടിൽ വ്യാപക ക്രമക്കേടോ അസ്വാഭാവികതയോ കണ്ടെത്തിയിട്ടില്ലെന്നും കേന്ദ്രം കോടതിയിൽ അറിയിച്ചു. ക്രമക്കേടുകൾ നടന്നത് ചിലയിടങ്ങളിൽ മാത്രം എന്നും കേന്ദ്രം. ഭാവിയിൽ ക്രമക്കേടുകൾ ഉണ്ടാകാതിരിക്കാൻ ഏഴംഗ വിദഗ്ധ സമിതിയെ നിയോഗിച്ചിട്ടുണ്ട്. 2024 25 ലേക്കുള്ള കൗൺസിലിംഗ് ജൂലൈ മൂന്നാം വാരം ആരംഭിക്കും എന്നും സത്യവാങ്മൂലത്തിൽ. രാജ്യത്തെ എല്ലാ പരീക്ഷാ കേന്ദ്രങ്ങളിലെയും വിദ്യാർത്ഥികളുടെ സ്കോർ പൊതുവേ ഉയർന്നിട്ടുണ്ട് എന്നും കേന്ദ്രത്തിന്റെ മറുപടി. ഹർജി നാളെ സുപ്രീംകോടതി പരിഗണിക്കാൻ ഇരിക്കെയാണ് കേന്ദ്രം സത്യവാങ്മൂലം സമർപ്പിച്ചത്.
നീറ്റ് പരീക്ഷാക്രമക്കേടുമായി ബന്ധപ്പെട്ട ഹർജികൾ സുപ്രീംകോടതി ഇന്ന് വീണ്ടും പരിഗണിക്കും. ചീഫ് ജസ്റ്റിസ് ഡിവൈചന്ദ്രചൂഡ്ഡ് അധ്യക്ഷനായ മൂന്നക്ക ബെഞ്ചാണ് പരിഗണിക്കുന്നത്.ഹർജിയിന്മേൽ ൽ സുപ്രീംകോടതി നിർദ്ദേശപ്രകാരം കേന്ദ്രവും എന്‍ ടി എയും സത്യവാങ്മൂലം ഇന്നലെ സമർപ്പിച്ചിരുന്നു. ഇരുവരുടെയും സത്യവാങ്മൂലത്തിൽ ചോദ്യപേപ്പർ ചോർച്ച ഒറ്റപ്പെട്ട സംഭവമായാണ് പരാമർശിച്ചത്. നീറ്റ് പരീക്ഷാഫലത്തിൽ അസ്വാഭാവികത ഇല്ലെന്ന് കേന്ദ്രവും ടെലഗ്രാമിൽ പ്രചരിച്ച ചോദ്യപേപ്പർ ദൃശ്യങ്ങൾ വ്യാജമെന്ന് NTA യും സുപ്രീംകോടതി അറിയിച്ചു. പരീക്ഷയുടെ പവിത്രതയിക്കേറ്റ കളങ്കം വേർതിരിക്കാൻ ആയില്ലെങ്കിൽ പുനപരീക്ഷ നടത്താം എന്ന നിലപാടിലാണ് സുപ്രീംകോടതി. ഹർജിക്കാരോട് പ്രധാനവാദങ്ങൾ ഒരുമിച്ചാക്കി സമർപ്പിക്കുവാനും സുപ്രീംകോടതി അറിയിച്ചിരുന്നു.
വിഴിഞ്ഞം, ആരുടെ നേട്ടം
തിരുവനന്തപുരം . വിഴിഞ്ഞം തുറമുഖം തുറക്കുമ്പോള്‍ പദ്ധതിയില്‍ ഒരുപോലെ അവകാശവാദം ഉന്നയിക്കുകയാണ് എല്‍.ഡി.എഫും യു.ഡി.എഫും. യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്താണ് പദ്ധതിക്ക് തുടക്കമിട്ടതെന്ന് യു.ഡി.എഫും തറക്കില്ലിട്ടതുകൊണ്ട് മാത്രം കപ്പലോടില്ലെന്ന് എല്‍.ഡി.എഫും വാദിക്കുന്നു.
ഏറ്റവും വലിയ പദ്ധതിയായ വിഴിഞ്ഞം തുറമുഖത്ത് ആദ്യ വാണിജ്യക്കപ്പല്‍ അടുക്കുമ്പോഴും പദ്ധതിയുടെ പിതൃത്വത്തെച്ചൊല്ലി തര്‍ക്കം ഒഴിയുന്നില്ല. നീണ്ട 70 വര്‍ഷമാണ് വിഴിഞ്ഞം തുറമുഖത്തിന്റെ സാധ്യതകളെക്കുറിച്ച് സംസ്ഥാനത്തെ ഭരണാധികാരികള്‍ പഠിച്ചുകൊണ്ടേയിരുന്നത്. ഉടന്‍ യാഥാര്‍ഥ്യമാകുമെന്ന പ്രതീതി ചില സര്‍ക്കാരുകളുണ്ടാക്കിയെങ്കിലും ഫലവത്തായില്ല.
ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്താണ് പദ്ധതിക്കായി നിര്‍ണായക നീക്കം നടത്തിയതെന്നും തടസങ്ങളെല്ലാം മറികടന്ന് പദ്ധതിയെ യാഥാര്‍ത്ഥ്യത്തിലേക്ക് എത്തിച്ചത് ഉമ്മന്‍ചാണ്ടി സര്‍ക്കാരാണെന്നുമാണ് യു.ഡി.എഫ് നിലപാട്. പദ്ധതിക്കുള്ള കേന്ദ്രാനുമതി, പാരിസ്ഥിതികാനുമതി, ആഗോള ടെണ്ടര്‍ എന്നിവയെല്ലാം നടന്നത് ഈ കാലത്താണ്. അന്ന് പദ്ധതിക്കെതിരെ 6000 കോടിയുടെ അഴിമതി ഉന്നയിക്കുകയാണ് എല്‍.ഡി.എഫും സി.പി.ഐ.എമ്മും ചെയ്തതെന്നും യു.ഡി.എഫ് ആരോപിക്കുന്നു. ഇതില്‍ അന്വേഷണകമ്മിഷനെപോലും നിയോഗിക്കേണ്ടി വന്നു.
എന്നാല്‍ പദ്ധതി യാഥാര്‍ത്ഥ്യമാക്കിയത് എല്‍.ഡി.എഫ് സര്‍ക്കാരിന്റെ ഇച്ഛാശക്തിയുടെ ഫലമായിട്ടാണെന്നാണ് എല്‍.ഡി.എഫ് വാദം. ഉമ്മന്‍ചാണ്ടിയുടെ കാലത്താണ് പദ്ധതി തുടങ്ങിയതെന്ന വാദം തെറ്റ്. ഇ.കെ.നായനാര്‍ മുഖ്യമന്ത്രിയായിരുന്നപ്പോഴാണ് ആദ്യമായി വിഴിഞ്ഞം പദ്ധതിക്കായി കമ്മറ്റിയെ നിയോഗിച്ചതെന്നും ആദ്യ ടെണ്ടര്‍ നല്‍കിയത് വി.എസ് സര്‍ക്കാരാണെന്നുമാണ് ഇവരുടെ വാദം. തുറമുഖം യാഥാര്‍ത്ഥ്യമാക്കാനുള്ള നടപടികള്‍ സ്വീകരിച്ചത് 2016ല്‍ അധികാരത്തില്‍ വന്ന പിണറായി സര്‍ക്കാരാണെന്നും പദ്ധതിയുടെ പുര്‍ത്തീകരണം ഇടതുസര്‍ക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യമാണെന്നുമാണ് എല്‍.ഡി.എഫ് വാദം.
സുനീർ ചെറുപ്പം, ഇനിയും സമയമുണ്ടായിരുന്നു, മാടമ്പള്ളിയിലെ രോഗി ധനവകുപ്പെന്ന് തിരിച്ചറിയണം സിപിഐ കൗണ്‍സിലില്‍ വിലയിരുത്തല്‍
തിരുവനന്തപുരം . രാജ്യസഭാ സീറ്റിനെചൊല്ലി സിപിഐ കൗണ്‍സിലില്‍ തർക്കം.പി പി സുനീറിന് രാജ്യസഭാ സീറ്റ് നല്‍കിയതിനെ എതിര്‍ത്ത് സിപിഐ കൗണ്‍സിലിൽ വി എസ് സുനില്‍കുമാര്‍. സുനീർ ചെറുപ്പമെന്നും ഇനിയും സമയമുണ്ടായിരുന്നുവെന്നും സുനിൽകുമാർ. പ്രകാശ് ബാബുവിനെ അയക്കണമായിരുന്നുവെന്ന് സുനില്‍കുമാര്‍
വി എസ് സുനില്‍കുമാറിനെ കൗൺസിലിൽ പരിഹസിച്ച് എഐവൈഎഫ് പ്രസിഡന്റ് എന്‍ അരുണ്‍. 40 വയസിന് മുന്‍പ് എം.എല്‍.എയും 50 ന് മുന്‍പ് മന്ത്രിയുമായാള്‍ തന്നെ ഇതു പറയണമെന്ന് അരുണ്‍ തിരിച്ചടിച്ചു.
മന്ത്രിമാർ എക്‌സിക്യുട്ടീവിൽ ഉണ്ടാകും, മന്ത്രിമാരെ എക്സിക്യൂട്ടീവില്‍ നിന്ന് ഒഴിവാക്കില്ല. സംസ്ഥാന എക്സിക്യൂട്ടീവില്‍ നിന്ന് മന്ത്രിമാരെ ഒഴിവാക്കണമെന്ന് ആവശ്യം തള്ളി സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം.
താന്‍ മന്ത്രിയായിരുന്നപ്പോള്‍ എക്സിക്യൂട്ടീവിലുണ്ടായിരുന്നുവെന്ന് ബിനോയ് വിശ്വത്തിന്‍റെ മറുപടി. മന്ത്രിമാര്‍ പാര്‍ട്ടി ചുമതലകളില്‍ തുടരുന്നത് ഭരണത്തെ ബാധിക്കുമെന്നായിരുന്നു വിമര്‍ശനം. ധനവകുപ്പിനെതിരെ കടുത്ത വിമർശനം. ധനവകുപ്പിനെതിരെ സിപിഐ സംസ്ഥാന കൗൺസിലിൽ കടുത്ത വിമർശനം. തോൽവി വിലയിരുത്തുന്നവർ മാടമ്പള്ളിയിലെ രോഗി ധനവകുപ്പെന്ന് തിരിച്ചറിയണമെന്ന് പ്രതിനിധികൾ. ധനവകുപ്പിന്റെ കെടുകാര്യസ്ഥത തെരഞ്ഞെടുപ്പ് തിരിച്ചടിക്ക് കാരണമായി
വിലയിരുത്തൽ തെറ്റ്. തെരഞ്ഞെടുപ്പ് തോൽവി യിലെ വോട്ട് നഷ്ട വിലയിരുത്തലിൽ തെറ്റെന്ന് സിപിഐ സംസ്ഥാന കൗൺസിലിൽ അഭിപ്രായം. ജാതി മതസംഘടനകളുടെ വോട്ട് ചോർന്നു എന്ന വിലയിരുത്തൽ തെറ്റാണ്. അത് കമ്മ്യൂണിസ്റ്റ് പാർട്ടികൾക്ക് ചേരുന്ന വിലയിരുത്തൽ അല്ല. അടിസ്ഥാന ജനവിഭാഗത്തിന്റെ വോട്ട് നഷ്ടമായി എന്നതാണ് വസ്തുത. അതിൽ ഊന്നി തിരുത്തൽ നടപടികൾ സ്വീകരിക്കണമെന്നും അഭിപ്രായം
ഇന്ത്യക്കാര്‍ക്ക് വീസയില്ലാതെ ഇന്തോനേഷ്യയിലേക്ക് പറക്കാന്‍ വഴിയൊരുങ്ങുന്നു
ന്യൂ ഡെൽഹി :
ഇന്ത്യക്കാര്‍ക്ക് വീസയില്ലാതെ പോകാനാകുന്ന രാജ്യങ്ങളുടെ പട്ടികയിലേക്ക് വൈകാതെ ഇന്തോനേഷ്യയും എത്തുന്നു. ഇന്ത്യ ഉള്‍പ്പടെ ഇരുപത് രാജ്യങ്ങളിലെ പൗരന്‍മാര്‍ക്ക്് വീസ ഫ്രീ എന്‍ട്രി നല്‍കാന്‍ ഇന്തോനേഷ്യ സര്‍ക്കാര്‍ നടപടികള്‍ ആരംഭിച്ചതായി റിപ്പോര്‍ട്ട്. ഇതോടെ പാസ്പോര്‍ട്ടും ചെലവിനുള്ള പണവും മാത്രമായി ഇന്ത്യക്കാര്‍ക്ക് ഇന്തോനേഷ്യയിലേക്ക് വിനോദസഞ്ചാരത്തിന് എത്താനാകും.
ഓസ്ട്രേലിയ, ചൈന, ദക്ഷിണ കൊറിയ, അമേരിക്ക, ബ്രിട്ടന്‍, ഫ്രാന്‍സ്, ജര്‍മ്മനി, ഖത്തര്‍, യു.എ.ഇ, സൗദി അറേബ്യ, നെതര്‍ലാന്റ്സ്, ജപ്പാന്‍, റഷ്യ,തായ്വാന്‍, ന്യൂസിലാന്റ്, ഇറ്റലി, സ്പെയിന്‍ എന്നീ രാജ്യങ്ങളും ലിസ്റ്റിലുണ്ട്. വിനോദസഞ്ചാര മേഖലയുടെ മെച്ചപ്പെട്ട വളര്‍ച്ചയ്ക്കായാണ് ഈ നീക്കം. ഈ വര്‍ഷം ഒക്ടോബറിനു മുമ്പ് പുതിയ നിയമം നിലവില്‍ വരുമെന്നാണ് സൂചന.
നാലു തരം വിസകളാണ് നിലവില്‍ ഉള്ളത്. ടൈപ്പ് ബി-1 വിസയില്‍ മുപ്പത് ദിവസമാണ് കാലാവധി. ടൂറിസം,കുടുംബ സംഗമങ്ങള്‍, കണ്‍വെന്‍ഷനുകള്‍, എക്സിബിഷനുകള്‍ എന്നിവക്കാണ് ഇത് അനുവദിക്കുന്നത്. 2600 രൂപയാണ് ഫീസ്. ആവശ്യമെങ്കില്‍ ഒരു മാസം കൂടി വിസ കാലാവധി നീട്ടി കിട്ടും.ടൈപ്പ് ഡി-1 വിസയില്‍ മൂന്നു വ്യത്യസ്ത കാലാവധികളാണ് അനുവദിക്കുക.
ഒരു വര്‍ഷത്തേക്കുള്ള മള്‍ട്ടിപ്പിള്‍ എന്‍ട്രിയുണ്ട്. ഓരോ തവണ രാജ്യത്തേക്ക് വരുമ്പോഴും കുറഞ്ഞത് 60 ദിവസം തങ്ങണം. പതിനാറായിരം രൂപയോളമാണ് ഫീസ്.ഇതേ രീതിയില്‍ രണ്ടു വര്‍ഷത്തേക്കുള്ള പ്രത്യേക വിസയുമുണ്ട്. മുപ്പതിനായിരം രൂപയോളം ഫീസ്. അഞ്ചു വര്‍ഷത്തേക്കുള്ള വിസയിലും ഓരോ സന്ദര്‍ശനത്തിലും 60 ദിവസം രാജ്യത്ത് തങ്ങണം. ഫീസ് 77000 രൂപ. നിലവില്‍ ഇന്തോനേഷ്യയില്‍ എത്തുന്ന ഓരോ വിദേശിയും ശരാശരി 1600 ഡോളര്‍ ചെലവിടുന്നുവെന്നാണ് കണക്ക്.


































