Home Blog Page 2479

മറിയക്കുട്ടിക്ക് കെപിസിസി നിർമ്മിച്ച വീട് കൈമാറി

ഇടുക്കി. ക്ഷേമപെൻഷൻ മുടങ്ങിയതിൽ ഭിക്ഷ യാചിച്ചു പ്രതിഷേധിച്ച അടിമാലിയിലെ മറിയക്കുട്ടിക്ക് കെപിസിസി നിർമ്മിച്ച വീട് കൈമാറി. കെപിസിസി അധ്യക്ഷൻ കെ സുധാകരൻ അടിമാലിയിൽ എത്തി മറിയക്കുട്ടിക്ക് താക്കോൽ കൈമാറി.

ക്ഷേമ പെൻഷൻ വിഷയത്തിൽ സർക്കാരിനെ പ്രതിരോധത്തിൽ ആക്കിയ പ്രതിഷേധങ്ങളിൽ ഒന്നായിരുന്നു മറിയക്കുട്ടിയുടേത്. ആഴ്ചകളോളം മാധ്യമങ്ങളിൽ മറിയക്കുട്ടി നിറഞ്ഞുനിന്നു. സമരത്തിന് പിന്തുണയുമായി പ്രതിപക്ഷ പാർട്ടികളും ചേർന്നു. പിന്നാലെ ആയിരുന്നു കെപിസിസി അധ്യക്ഷൻ കെ സുധാകരന്റെ പ്രഖ്യാപനം.

5 ലക്ഷം രൂപയാണ് മറിയക്കുട്ടിക്ക് വീട് നിർമ്മിക്കാൻ കെപിസിസി അടിമാലി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി കൈമാറിയത്.മറിയക്കുട്ടിയുടെ മകൾ പ്രിൻസിയുടെ പേരിൽ അടിമാലിയിൽ ഉള്ള സ്ഥലത്താണ് വീട് നിർമ്മിച്ചത്. ആധുനിക സൗകര്യങ്ങളോടെയാണ് വീടിൻറെ നിർമ്മാണം.

പെർണം റെയിൽവേ തുരങ്കത്തിലെ മണ്ണിടിച്ചില്‍,6 ട്രെയിനുകൾ പുനക്രമീകരിച്ചു

കോഴിക്കോട്. പെർണം റെയിൽവേ തുരങ്കത്തിലെ മണ്ണിടിച്ചിലെ തുടർന്ന് ട്രെയിനുകൾ വൈകി ഓടുന്നത് തുടരുന്നു. കേരളത്തിൽ നിന്നും സർവീസ് ആരംഭിക്കുന്നതും അവസാനിപ്പിക്കുന്നതുമായ 6 ട്രെയിനുകൾ പുനക്രമീകരിച്ചു.

കൊങ്കൺ പാതയിലെ പെർണം റെയിൽവേ തുരങ്കത്തിലാണ് കനത്ത മഴക്കിടെ കഴിഞ്ഞ ദിവസം മണ്ണിടിഞ്ഞത്. ഇവ നീക്കം ചെയ്തെങ്കിലും ട്രെയിൻ ഗതാഗതം സാധാരണ നിലയിൽ ആയിട്ടില്ല. കഴിഞ്ഞ 3 ദിവസമായി ദീർഘ ദൂര ട്രെയിനുകൾ വൈകി ഓടുന്നു.
16346 നേത്രാവതി എക്സ്പ്രസ് 15 മണിക്കൂർ വൈകി നാളെ പുലർച്ചെ 1 മണിക്കാകും പുറപ്പെടുക. 22114 കൊച്ചുവേളി – ലോകമാന്യതിലക് എക്സ്പ്രസ് 39 മണിക്കൂർ വൈകി ഓടുകയാണ്. 12522 രപ്തിസാഗർ എക്സ്പ്രസ് 12 മണിക്കൂർ വൈകി ഇന്ന് രാത്രി 11 മണിക്കാകും പുറപ്പെടും. 16335 ഗാന്ധിധാം – നാഗർകോവിൽ എക്സ്പ്രസ് 12 മണിക്കൂർ വൈകി രാത്രി 11.10 ന് പുറപ്പെടും. 22149 എറണാകുളം – പൂനെ പൂർണ എക്സ്പ്രസ് ഇന്ന് രാത്രി 10.30 നാകും പുറപ്പെടുക. 20931 കൊച്ചുവേളി – ഇൻഡോർ എക്സ്പ്രസ് 6 മണിക്കൂർ 35 മിനിറ്റ് വൈകി ഓടുകയാണ്. ദിവസങ്ങളായി തുടരുന്ന നിയന്ത്രണം ദീർഘ ദൂര യാത്രക്കാരെയാണ് ഏറെ വലക്കുന്നത്.

മന്ത്രി വീണാ ജോർജ് പാർട്ടിയിലേക്ക് സ്വീകരിച്ചവരിൽ കാപ്പാ പ്രതിക്ക് പുറമേ വധശ്രമക്കേസ് പ്രതിയും

പത്തനംതിട്ട. മന്ത്രി വീണാ ജോർജ് പാർട്ടിയിലേക്ക് സ്വീകരിച്ചവരിൽ കാപ്പാ പ്രതിക്ക് പുറമേ വധശ്രമക്കേസ് പ്രതിയും. എസ്എഫ്ഐ പ്രവർത്തകരെ കൊലപ്പെടുത്താൻ ശ്രമിച്ചെന്ന കേസിലെ നാലാം പ്രതി സുധീഷ്ആണ് കഴിഞ്ഞദിവസം സിപിഐഎമ്മിലേക്ക് എത്തിയത് . കേസിൽ സുധീഷിനെ അറസ്റ്റ് ചെയ്തിട്ടില്ലെന്ന് പൊലീസ് വിശദീകരണം -അതേസമയം രാഷ്ട്രീയക്കേസുകളിൽ ഉൾപ്പെട്ടവർ പാർട്ടിയിലേക്ക് വരുന്നതിൽ തെറ്റില്ലെന്നും എസ്എഫ്ഐ പ്രവർത്തകരുമായി സുധീഷ് ഉൾപ്പെടെയുള്ളവരുടെ കേസ് ഒത്തുതീർപ്പിനായി കോടതിയിൽ ആണെന്നും സിപിഐഎം ഏരിയ സെക്രട്ടറി എംവി സഞ്ജു പറഞ്ഞു

കഴിഞ്ഞ വെള്ളിയാഴ്ച സിപിഎമ്മിലേക്ക് ബിജെപി വിട്ടെത്തിയവരിൽ കാപ്പാ കേസ് പ്രതി ശരൺ ചന്ദ്രൻ ഉണ്ടായിരുന്നു -ഈ വിവാദം കത്തി നിൽക്കേയാണ് എസ്എഫ്ഐ പ്രവർത്തകരെ വധിക്കാൻ ശ്രമിച്ച കേസിൽ പ്രതിയായ ആളും അന്നുതന്നെ സിപിഎമ്മിലേക്ക് എത്തിയത് .കഴിഞ്ഞ നവംബറിൽ ബാലസംഘത്തിന്റെ നേതാവായ അഭിജിത്ത് അടക്കമുള്ള ആളുകളെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചുവെന്ന കേസിൽ നാലാം പ്രതിയാണ് സുധീഷ് എന്ന് രേഖകൾ വ്യക്തമാക്കുന്നു.ഇയാളെ അറസ്റ്റ് ചെയ്തിട്ടില്ല എന്നാണ് പോലീസ് പറയുന്നത് -അതേസമയം കേസ് നിയമപരമായി ഒത്തുതീർക്കാൻ വേണ്ടി കോടതിയിൽ ആണെന്നുംസുധീഷിന്റെ യുവമോർച്ച കാലത്തെ കേസുകൾ ആണെന്നും സിപിഐഎം നേതൃത്വം വിശദീകരിക്കുന്നു

സിപിഎമ്മിലേക്ക് യുവമോർച്ച വിട്ട് എത്തിയ യദുകൃഷ്ണൻ എന്ന യുവാവിനെ 2 ഗ്രാം കഞ്ചാവുമായി കഴിഞ്ഞദിവസം എക്സൈസ് പിടികൂടിയതിന് കേസെടുത്തിരുന്നു .ഇത് കള്ളക്കേസ് ആണെന്ന സിപിഐഎം ആരോപണം നിലനിൽക്കുമ്പോഴാണ് പുതിയ വിവാദം പാർട്ടിയെ പ്രതിരോധത്തിൽ ആക്കുന്നത്

കേരളത്തിൽ എന്‍സിപി പിളർന്നു, ഒരു വിഭാഗം യുഡിഎഫില്‍

തിരുവനന്തപുരം. കേരളത്തിൽ എന്‍സിപി പിളർന്നു. സംസ്ഥാന എക്സിക്യൂട്ടീവ് അംഗം റെജി ചെറിയാൻ്റെ നേതൃത്വത്തിൽ
ഒരു വിഭാഗം പ്രവർത്തകർ കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിനൊപ്പം ചേർന്ന് യുഡിഎഫിൻ്റെ ഭാഗമായി. പി സി ചാക്കോയ്ക്കൊപ്പം നിന്നവരാണ് പാർട്ടി വിട്ടത്. അടുത്ത മാസം ആലപ്പുഴയിൽ ലയനസമ്മേളനം നടത്തും. എന്‍സിപിയില്‍ 40 വര്‍ഷത്തോളം പ്രവര്‍ത്തിച്ചവരാണ് പാര്‍ട്ടിവിടുന്നതെന്ന് റെജി ചെറിയാൻ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സംസ്ഥാന നേതൃത്വത്തിൻ്റെ അടക്കം പക്ഷപാതപരമായ നിലപാടിൽ പ്രതിഷേധിച്ചാണ് പാർട്ടി വിടുന്നതെന്ന് നേരത്തെ തന്നെ നേതാക്കൾ വ്യക്തമാക്കിയിരുന്നു. കുട്ടനാട് എംഎല്‍എ തോമസ് കെ തോമസ് എന്‍സിപി യിൽ ഏത് വിഭാഗത്തിനൊപ്പമാണെന്ന് അദ്ദേഹത്തിന് തന്നെ അറിയില്ല. കേരളത്തിൽ ഒരു മന്ത്രിയെ കൊണ്ട് തന്നെ എന്‍സിപി പൊറുതിമുട്ടിയിരിക്കുകയാണെന്നും റെജി ചെറിയാൻ പരിഹസിച്ചു.

കാര്‍ത്തിയുടെ ഹിറ്റ് ചിത്രം സര്‍ദാറിന്റെ രണ്ടാം ഭാഗം ഒരുങ്ങുന്നു

തെന്നിന്ത്യന്‍ താരം കാര്‍ത്തിയുടെ ഹിറ്റ് ചിത്രം സര്‍ദാറിന്റെ രണ്ടാം ഭാഗം സര്‍ദാര്‍ 2 വിന്റെ പൂജ നടന്നു. കാര്‍ത്തിയുള്‍പ്പെടെയുള്ളവര്‍ പൂജ ചടങ്ങില്‍ പങ്കെടുത്തു. ഈ മാസം 15ന് ചെന്നൈയില്‍ വച്ച് ചിത്രത്തിന്റെ ചിത്രീകരണം തുടങ്ങും.
അതേസമയം സര്‍ദാര്‍ 2വില്‍ കാര്‍ത്തിക്കൊപ്പം ആരൊക്കെ ഉണ്ടാകുമെന്ന കാര്യം വ്യക്തമല്ല. പിഎസ് മിത്രനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പ്രിന്‍സ് പിക്ചേഴ്സിന്റെ ബാനറില്‍ ആണ് ചിത്രം പ്രേക്ഷകരിലേക്കെത്തുക. സര്‍ദാറില്‍ വേറിട്ട ഗെറ്റപ്പുകളിലെത്തിയ കാര്‍ത്തി ചിത്രത്തില്‍ മികച്ച പ്രകടനം നടത്തുകയും പ്രേക്ഷകര്‍ ഏറ്റെടുക്കുകയും ചെയ്തിരുന്നു. ബോളിവുഡ് നടനായിരിക്കും സര്‍ദാര്‍ 2 വില്‍ വില്ലനായെത്തുക.

സിഐഎസ്എഫ് ഉദ്യോഗസ്ഥന്റെ മുഖത്തടിച്ച സ്‌പൈസ് ജെറ്റ് ജീവനക്കാരി അറസ്റ്റിൽ

ജയപൂർ വിമാന ത്തവളത്തിൽ അസിസ്റ്റൻ്റ് സബ് ഇൻസ്‌പെക്ടറെ മർദ്ധിച്ച സ്‌പൈസ് ജെറ്റ് ജീവനക്കാരി അറസ്റ്റിൽ.അനുരാധ റാണിയെന്ന ജീവനക്കാരിയാണ് അറസ്റ്റിലായത്. ഇന്നലെ രാവിലെ 4 മണിയോടെ സുരക്ഷാ പരിശോധനയുടെ പേരിലുണ്ടായ തർക്കത്തെ തുടർന്നാണ് മർദ്ധനം. സാധുവായ പാസ്സ് ഇല്ലാത്തതിനാൽ സുരക്ഷ പരിശോധന ക്ക് വിദേയയാകണമെന്ന് CISF ഉദ്യോഗസ്ഥൻ ആവശ്യപ്പെടുകയായിരുന്നു. പരിശോധിക്കാനായി വതിത CISF ഉദ്യോഗസ്ഥ യെ വിളിച്ചു വരുത്തുന്നതിനിടെ സ്‌പൈസ് ജെറ്റ് ജീവനക്കാരി മർദ്ധി ക്കുകയായിരുന്നു എന്നാണ് CISF ഉദ്യോഗസ്ഥൻ നൽകിയ പരാതി. CCTV ദൃശ്യങ്ങൾ പരിശോധിച്ച ശേഷമാണ് അനുരാധ റാണിയെ അറസ്റ്റ് ചെയ്തത്. എന്നാൽ CISF ഉദ്യോഗസ്ഥൻ വനിത ജീവനക്കാരിയോട് മോശമായി പെരുമാറിയെന്ന് സ്‌പൈസ് ജെറ്റ് കമ്പനി ആരോപിച്ചു.

ഡൽഹിയിൽ 16 കാരൻ വെടിയേറ്റു മരിച്ചു

ഡൽഹിയിൽ 16 കാരൻ വെടിയേറ്റു മരിച്ചു
സ്കൂട്ടറിൽ എത്തിയ രണ്ടുപേരാണ് വെടിയുതിർത്തത് എന്ന് മരിച്ച കുട്ടിയുടെ സഹോദരൻ മൊഴി നൽകി.
കഴിഞ്ഞ ദിവസം രാത്രി ജാഫർബാദിൽ നിന്ന് വസ്ത്രങ്ങൾ വാങ്ങി തിരികെ പോകുബോൾ ആണ് ആക്രമണം ഉണ്ടായത്. സ്കൂട്ടറിൽ എത്തിയവർ കുട്ടിയോട് ഒപ്പം പോകാൻ ആവശ്യപ്പെട്ടു. ഇതിന് തയ്യാറാകാത്തതിനെ തുടർന്നാണ്
വെടി ഉതിർത്തത് എന്നും കുട്ടിയുടെ സഹോദരൻ നൽകിയ മൊഴി. ഡൽഹി കബീർ നഗർ സ്വദേശിയാണ് കൊല്ലപ്പെട്ട 16 കാരൻ. സഹോദരൻറെ പരാതിയിൽ പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.

പള്ളിശ്ശേരിക്കൽ പുന്നവിളവീട്ടിൽ മുഹമ്മദ് ബഷീർ (കൊച്ചുകുഞ്ഞ്)  നിര്യാതനായി

ശാസ്താംകോട്ട :  പള്ളിശ്ശേരിക്കൽ പുന്നവിളവീട്ടിൽ മുഹമ്മദ് ബഷീർ (കൊച്ചുകുഞ്ഞ്) (70) നിര്യാതനായി . ഭാര്യ :സഫിയത്ത് ബിവി മക്കൾ നിയാസ് , റിയാസ് ,മാരിയത്ത് 
മരുമക്കൾ : ബീമ , അനീന ‘, മൻസൂർ

അമിതമായി ഗുളിക കഴിച്ചു, കണ്ണന്റെ ചിത്രം വരച്ച് പ്രശസ്തയായ ജസ്‌ന സലിം ആശുപത്രിയില്‍

കൃഷ്ണ വിഗ്രഹം വരച്ചതിന്റെ പേരില്‍ സൈബര്‍ ആക്രമണത്തിന് ഇരയായ ജസ്‌ന സലീം ആത്മഹത്യ ശ്രമം നടത്തി. ജസ്‌നയെ ഗുരുതരാവസ്ഥയില്‍ കോഴിക്കോട് അത്തോളി മലബാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അമിതമായ അളവില്‍ ഗുളിക കഴിച്ച് ആത്മഹത്യാശ്രമം നടത്തുകയായിരുന്നുവെന്ന് മെഡിക്കല്‍ കോളേജ് അധികൃതര്‍ വിശദീകരിച്ചതായാണ് സൂചന.
കൃഷ്ണന്റെ ചിത്രങ്ങള്‍ വരച്ച് ശ്രദ്ധ നേടിയ ജസ്‌ന നേരത്തെ തന്നെ രൂക്ഷമായ സൈബര്‍ ആക്രമണം നേരിട്ടിരുന്നു. തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം ആര്‍എസ്എസ് കാര്യാലയം സന്ദര്‍ശിച്ച സുരേഷ് ഗോപിക്കൊപ്പം, കാര്യാലയത്തില്‍ ജസ്‌ന ആര്‍എസ്എസ് നേതാക്കള്‍ക്കൊപ്പം നില്‍ക്കുന്ന ചിത്രവും പുറത്തു വന്നിരുന്നു. തുടര്‍ന്ന് ഒരു വിഭാഗം ആളുകള്‍ ജസ്‌നക്കെതിരെ രംഗത്ത് വരികയും ജസ്‌ന തട്ടിപ്പുകാരി ആണെന്ന് ആക്ഷേപിക്കുകയും ചെയ്തു.
ജെസ്‌നയുടെ സ്വഭാവ ശുദ്ധിയെ ചോദ്യം ചെയ്തുകൊണ്ടും ഒരു വിഭാഗം ആളുകള്‍ രംഗത്ത് വന്നു. ഇതിന് വിശദീകരണവുമായി ജെസ്‌നയും രംഗത്ത് വന്നു. താന്‍ കൃഷ്ണ ഭക്തയാണെന്നും, സ്വഭാവ ദൂഷ്യം ആരോപിക്കുന്നത് ആസൂത്രിതമായ ആക്രമണത്തിന്റെ ഭാഗമാണെന്നും ജെസ്‌ന മാധ്യമങ്ങള്‍ക്ക് മുന്‍പാകെ വിശദീകരിച്ചു. വിവാദം ശക്തമാകുന്നതിനിടയിലാണ് ആത്മഹത്യ വീഡിയോ പങ്കിട്ടുകൊണ്ട് ജെസ്‌ന ആത്മഹത്യാശ്രമം നടത്തിയത്.

കലാമണ്ഡലത്തില്‍ ഇനി നോണ്‍വെജ് ഭക്ഷണങ്ങളും

കലാമണ്ഡലത്തില്‍ ഇനി നോണ്‍വെജ് ഭക്ഷണങ്ങളും ലഭിക്കും. ഇതുവരെ നിലനിന്നിരുന്ന രീതികള്‍ തിരുത്തിക്കുറിച്ച് കലാമണ്ഡലത്തില്‍ ഇന്നലെ ചിക്കന്‍ ബിരിയാണി വിളമ്പി. കലാമണ്ഡലത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് കാമ്പസില്‍ നോണ്‍ വെജ് ഭക്ഷണം അനുവദിക്കുന്നത്.
വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് ഓര്‍ഡര്‍ ചെയ്തു വരുത്തിയ ചിക്കന്‍ ബിരിയാണിയാണ് കാന്റീനില്‍ വിളമ്പിയത്. 1930 ല്‍ സ്ഥാപിതമായ കലാമണ്ഡലത്തില്‍ ഗുരുകുല സമ്പ്രദായത്തിലുള്ള പഠനത്തിന്റെ പാരമ്പര്യ രീതികള്‍ അനുസരിച്ച് വെജിറ്റേറിയന്‍ ഭക്ഷണമാണ് അനുവദിച്ചിരുന്നത്.
എന്നാല്‍ പുതിയ കാലത്തിന്റെ മാറ്റത്തിന് അനുസരിച്ച് നോണ്‍ വെജ് ഉള്‍പ്പെടെ ഇഷ്ടമുള്ള ഭക്ഷണം കഴിക്കാനുള്ള സാഹചര്യം വേണമെന്ന് വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെട്ടു വരികയായിരുന്നു. ചിക്കന്‍ ബിരിയാണി ഒരു തുടക്കം മാത്രമാണെന്നും, മെനുവില്‍ കൂടുതല്‍ മാറ്റങ്ങള്‍ ഇനി പ്രതീക്ഷിക്കാമെന്നും മൃദംഗം വിദ്യാര്‍ത്ഥിയും സ്റ്റുഡന്റ്സ് യൂണിയന്‍ ചെയര്‍മാനുമായ അനുജ് മഹേന്ദ്രന്‍ പറഞ്ഞു.
ഫാക്കല്‍റ്റി അംഗങ്ങള്‍ അടക്കം ഒരു വിഭാഗം കാമ്പസില്‍ നോണ്‍ വെജ് അനുവദിച്ചതിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. ഉഴിച്ചില്‍, പിഴിച്ചില്‍ തുടങ്ങിയ ഓയില്‍ തെറാപ്പിക്ക് വിധേയമാകുമ്പോള്‍ സസ്യേതര ഭക്ഷണം കഴിക്കുന്നത് വിദ്യാര്‍ത്ഥികളുടെ ആരോഗ്യത്തിന് ഹാനികരമാകുമെന്നാണ് ഇവരുടെ വാദം.
ശരീരത്തിന്റെ വഴക്കവും ആരോഗ്യവും നിലനിര്‍ത്താന്‍ വിദ്യാര്‍ത്ഥികളെ സഹായിക്കുന്നതിനാണ് ചികിത്സകള്‍ രൂപകല്‍പ്പന ചെയ്തിട്ടുള്ളത്. വിദ്യാര്‍ത്ഥികള്‍ എല്ലാ ദിവസവും അവയ്ക്ക് വിധേയരാകണം. ഈ സമയത്ത്, ലഘുഭക്ഷണം കഴിക്കണമെന്നാണ് നിഷ്‌കര്‍ഷിച്ചിട്ടുള്ളത്. വിദ്യാര്‍ത്ഥികള്‍ക്ക് ഇഷ്ടമുള്ള ഭക്ഷണം കഴിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. പക്ഷെ കാമ്പസില്‍ ആയിരിക്കുമ്പോള്‍ അത് കഴിക്കരുതെന്നുമാണ് ചിലരുടെ അഭിപ്രായം.