സംസ്ഥാനത്തെ റേഷന്‍ കടകള്‍ വഴിയുള്ള മണ്ണെണ്ണ വിതരണത്തില്‍ നിയന്ത്രണം. ഇനി മുതല്‍ ഒരു പഞ്ചായത്തിലെ രണ്ട് റേഷന്‍ കടയില്‍ നിന്ന് മാത്രം മണ്ണെണ്ണ വിതരണം ചെയ്യാനാണ് തീരുമാനം. ഇത് സംബന്ധിച്ച ഉത്തരവ് പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മീഷണര്‍ പുറത്തിറക്കി. മണ്ണെണ്ണ വിതരണത്തിലെ പ്രതിസന്ധി ഒഴിവാക്കുന്നതിന് വേണ്ടിയാണ് സര്‍ക്കാരിന്റെ നീക്കം.
എന്നാല്‍ ഈ തീരുമാനം റേഷന്‍ കടകളെ നശിപ്പിക്കുമെന്ന് ആരോപിച്ച് മണ്ണെണ്ണ വിതരണം ഏറ്റെടുക്കില്ലെന്ന് റേഷന്‍ ഡീലേഴ്‌സ് കോ-ഓര്‍ഡിനേഷന്‍ സമിതി വ്യക്തമാക്കി. റേഷന്‍ വിതരണത്തെ മൊത്തത്തില്‍ തകര്‍ക്കുന്നതാണ് ഉത്തരവ് എന്ന് റേഷന്‍ വ്യാപാരികള്‍ ആരോപിക്കുന്നു. ഒന്നോ രണ്ടോ കടകളിലൂടെ മാത്രം മണ്ണെണ്ണ വിതരണം ചെയ്താല്‍ അവിടെ നിന്ന് റേഷന്‍ ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ വാങ്ങുകയും മറ്റ് റേഷന്‍ കടകളില്‍ വിതരണം കുറയുകയും ചെയ്യുമെന്ന് വ്യാപാരികള്‍ ആരോപിച്ചു. റേഷന്‍ വ്യാപാരികളുമായി കൂടിയാലോചിച്ച് ബദല്‍ മാര്‍ഗങ്ങള്‍ കണ്ടെത്തണമെന്നാണ് ആവശ്യം. നിലവിലത്തെ ഉത്തരവ് പ്രകാരം മൂന്നു മാസത്തില്‍ ഒരിക്കല്‍ മഞ്ഞ-പിങ്ക് കാര്‍ഡ് ഉടമകള്‍ക്ക് അര ലിറ്റര്‍ മണ്ണെണ്ണ റേഷന്‍ കടകളില്‍ നിന്ന് വാങ്ങാം.
മണ്ണെണ്ണ വിതരണം ഇനി മുതല്‍ ഒരു പഞ്ചായത്തിലെ രണ്ട് റേഷന്‍ കടയില്‍ നിന്ന് മാത്രം
വാത്മീകി കോർപറേഷൻ അഴിമതി: കർണാടക മുൻ മന്ത്രി ബി നാഗേന്ദ്രയെ ഇ ഡി കസ്റ്റഡിയിലെടുത്തു
ബെംഗ്ലൂരു: കർണാടകയിലെ മുൻ മന്ത്രിയും കോൺഗ്രസ് എംഎൽഎയുമായ ബി നാഗേന്ദ്രയെ ഇ ഡി കസ്റ്റഡിയിലെടുത്തു. വാത്മീകി കോർപറേഷൻ അഴിമതിയിലാണ് ഇഡിയുടെ നടപടി. എംഎൽഎയുടെ വീട്ടിൽ രണ്ട് ദിവസമായി നടന്നുവരുന്ന പരിശോധനക്ക് ശേഷമാണ് കസ്റ്റഡിയിലെടുത്തത്
തനിക്കൊന്നും അറിയില്ലെന്നും തന്നെ അറസ്റ്റ് ചെയ്യുകയാണെന്നുമാണ് ബി നാഗേന്ദ്ര പ്രതികരിച്ചത്. കർണാടകയിലെ മഹർഷി വാത്മീകി പട്ടിക വർഗ്ഗ വികസന കോർപ്പറേഷനുമായി ബന്ധപ്പെട്ട് അനധികൃത പണമിടപാട് നടന്നുവെന്നതാണ് നാഗേന്ദ്രക്കെതിരായ ആരോപണം.
കോർപ്പറേഷനിലെ അക്കൗണ്ട് സൂപ്രണ്ടായിരുന്ന ചന്ദ്രശേഖർ പി ജീവനൊടുക്കിയതോടെയാണ് അഴിമതി പുറത്തുവരുന്നത്. ആത്മഹത്യയ്ക്ക് മുൻപ് അദ്ദേഹം എഴുതിയ കത്തിലാണ് അഴിമതിയുടെ ഒരുപാട് വിവരങ്ങൾ ഉണ്ടായിരുന്നു. വാത്മീകി പട്ടിക വർഗ്ഗ വികസന കോർപ്പറേഷന്റെ പദ്ധതികൾക്കായി മാറ്റിവെച്ച പണം ചില ഐടി കമ്പനികളുടെയും ഒരു സഹകരണ ബാങ്കിന്റെയും അക്കൗണ്ടുകളിലേക്ക് മാറ്റിയെന്നതാണ് കേസ്.
കതക് തള്ളിത്തുറന്ന് അകത്തുകയറിയ മോഷ്ടാവ് വീട്ടമ്മയുടെ നാലര പവന്റെ മാല കവർന്നു
കോഴിക്കോട്:
മുഖംമൂടി ധരിച്ചെത്തിയ കള്ളൻ വീട്ടമ്മയുടെ കണ്ണിൽ മുളക് പൊടി വിതറിയ ശേഷം കഴുത്തിൽ കിടന്ന മാല മോഷ്ടിച്ചു കടന്നു കളഞ്ഞു. ചക്കിട്ടപാറ – പഞ്ചായത്തിലെ പിള്ളപ്പെരുവണ്ണ ഒകാരേശ്വര ക്ഷേത്രത്തിനു സമീപത്ത് ഒറ്റയ്ക്ക് താമസിക്കുന്ന സ്ത്രീയുടെ വീട്ടിലാണ് മോഷണം നടന്നത്.
ഇന്നലെ രാത്രി ഒൻപത് മണിക്ക് മുഖം മൂടി ധരിച്ച് കറുത്ത കോട്ടിട്ട ആളാണ് കായലാടുമ്മൽ സുമയുടെ മുഖത്തേക്ക് മുളകുപൊടി വിതറി (55) കഴുത്തിനു കയറി പിടിച്ച് മാല പൊട്ടിച്ചെടുത്തത്. സുമ ടോയ്ലറ്റിൽ പോയി വന്ന് അടുക്കള വാതിൽ അടയ്ക്കുമ്പോൾ മോഷ്ടാവ് തള്ളിത്തുറന്നാണ് അകത്ത് കയറിയത്.
വീട്ടമ്മയുടെ നാലേകാൽ പവൻ സ്വർണ മാലയുടെ താലിയും, ഒരു കഷണവും മാത്രമാണ് തിരികെ ലഭിച്ചത്. വീട്ടമ്മയുടെ ബഹളം കേട്ട് ഓടിയെത്തിയ പ്രദേശവാസികൾ തിരച്ചിൽ നടത്തിയെങ്കിലും കള്ളനെ കണ്ടെത്താൻ സാധിച്ചില്ല. സുമയെ പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു
തന്നെ കാണാൻ വരുന്നവർ ആധാർ കാർഡ് കരുതണമെന്ന് കങ്കണ; വിമർശനവുമായി കോൺഗ്രസ്
ന്യൂ ഡെൽഹി :
തന്നെ കാണാൻ വരുന്നവർ ആധാർ കാർഡ് നിർബന്ധമായി കരുതണമെന്ന ബിജെപി എംപി കങ്കണ റണാവത്തിന്റെ പ്രസ്താവനക്കെതിരെ കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ. കഴിഞ്ഞ ദിവസം മാണ്ഡിയിലെ തന്റെ ഓഫീസിൽ വെച്ച് സംസാരിക്കുമ്പോഴാണ് കങ്കണ ഇക്കാര്യം പറഞ്ഞത്.
മാണ്ഡി നിരവധി ടൂറിസ്റ്റുകൾ വരുന്ന സ്ഥലമാണ്. ടൂറിസ്റ്റുകളും അല്ലാത്തവരുമായി ഒരുപാട് പേർ തന്നെ കാണാൻ വരുന്നു. അതുകൊണ്ട് ഇനി വരുന്നവർ അവരുടെ ആധാർ കാർഡ് കൂടി കരുതണം. ആവശ്യം എന്താണെന്ന് വെള്ളപേപ്പറിൽ എഴുതി കൊണ്ടുവരണമെന്നും കങ്കണ പറഞ്ഞു.
കങ്കണയുടെ പരമാർശത്തിനെതിരെ വ്യാപക വിമർശനമാണ് ഉയരുന്നത്. നമ്മൾ ജനപ്രതിനിധികളാണ്. അതുകൊണ്ടുതന്നെ ചെറിയ കാര്യമോ വലിയ കാര്യമോ ആകട്ടെ, എല്ലാ മേഖലയിലെയും ആളുകളുമായി നമ്മൾ ഇടപഴകേണ്ടതുണ്ട്. നമ്മുടെയടുത്തേക്ക് ആരെങ്കിലും വരുന്നുണ്ടെങ്കിൽ എന്തെങ്കിലും ആവശ്യവുമായിട്ടായിരിക്കും വരിക. അവരോട് ഇങ്ങനെയാണോ പറയേണ്ടതെന്ന് കങ്കണയുടെ എതിർ സ്ഥാനാർഥിയായിരുന്ന കോൺഗ്രസ് നേതാവ് വിക്രമാദിത്യ സിംഗ് ചോദിച്ചു.
ലഡാക്കിൽ സൈനിക ഉപകരണങ്ങൾഅറ്റകുറ്റപ്പണി നടത്തുന്നതിനിടെയുണ്ടായ അപകടത്തിൽ രണ്ടു സൈനികർ മരിച്ചു
ലഡാക്. ലഡാക്കിൽ സൈനിക ഉപകരണങ്ങങ്ങൾ
അറ്റകുറ്റപ്പണി നടത്തുന്നതിനിടെയുണ്ടായ അപകടത്തിൽ രണ്ടു സൈനികർ മരിച്ചു. ഇന്നലെ തന്ത്ര പ്രധാനമായ ഉപകരണങ്ങൾ അറ്റകുറ്റപ്പണി നടത്തുന്നതി നിടെ ഒരു ഘടകം പൊട്ടിത്തെറി ക്കുക യായിരുന്നു വെന്ന് സൈന്യം അറിയിച്ചു. അപകടത്തിൽ
ക്രാഫ്റ്റ് മെൻ ശങ്കര റാവു ഗൊട്ടാപ്പു, തൽ ക്ഷണം മരിച്ചു. ഗുരുതരമായി പരുക്ക് പറ്റിയ ഹവിൽദാർ ഷാനവാസ് അഹമ്മദ് ഭട്ടിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ലെന്ന് സൈന്യം അറിയിച്ചു.
സംസ്ഥാനത്ത് ഇതുവരെ എട്ടുപേർക്ക് കോളറ
സംസ്ഥാനത്ത് ഇതുവരെ എട്ടുപേർക്ക് കോളറ സ്ഥിരീകരിച്ചു. തിരുവനന്തപുരത്ത് ഏഴുപേർക്കും കാസർഗോഡ് ഒരാൾക്കുമാണ് കോളറ സ്ഥിരീകരിച്ചത്. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന രോഗികളുടെ ആരോഗ്യനില തൃപ്തികരമാണ്. 14 പേർ തിരുവനന്തപുരത്ത് കോളറ ലക്ഷണങ്ങളോടെ മെഡിക്കൽ കോളേജിൽ ചികിത്സയിൽ ഉണ്ട്. കൂടുതൽ പേരുടെ കോളറ പരിശോധന ഫലം ഇന്ന് പുറത്തു വന്നേക്കും. കോളറ ബാധയുടെ ഉറവിടം ഇതുവരെ ആരോഗ്യവകുപ്പിന് കണ്ടെത്താനായിട്ടില്ല. അതിനിടെ പകർച്ചപ്പനി ബാധിക്കുന്നവരുടെ എണ്ണത്തിലും വലിയ വർദ്ധനയുണ്ട്. ഇന്നലെ പകർച്ചപ്പനി ബാധിച്ച് 13196 പേർ ചികിത്സ തേടി. മൂന്ന് പനി മരണങ്ങളും റിപ്പോർട്ട് ചെയ്തു. ഇടുക്കിയിൽ രണ്ടുപേരും മലപ്പുറത്ത് ഒരാളുമാണ് മരിച്ചത്. 145 പേർക്ക് ഡങ്കിയും 10 പേർക്ക് എലിപ്പനിയും ഇന്നലെ സ്ഥിരീകരിച്ചിരുന്നു. 42 പേരിൽ എച്ച് 1 എൻ 1 ഉം 10 പേരിൽ എലിപ്പനിയും കണ്ടെത്തി.
പനവേലിയിൽ യുവാക്കൾ സഞ്ചരിച്ച കാർ കെഎസ്ആര്‍ടിസി ബസുമായി കൂട്ടിയിടിച്ചു ഒരാൾ മരിച്ചു
കൊട്ടാരക്കര. പനവേലിയിൽ യുവാക്കൾ സഞ്ചരിച്ച കാർ കെഎസ്ആര്‍ടിസി ബസുമായി കൂട്ടിയിടിച്ചു ഒരാൾ മരിച്ചു.വർക്കല സ്വദേശി സുൽജാൻ (25)ആണ് മരിച്ചത്. കാറിൽ ഉണ്ടായിരുന്ന 2 പേർക്ക് ഗുരുതര പരുക്ക് സംഭവിച്ചു.
ഇവരെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.കൊട്ടാരക്കര നിന്നും തിരുവനന്തപുരത്തേക്ക്
പോകുകയായിരുന്ന സൂപ്പർ ഫാസ്റ്റ് ബസിൽ എതിർ ദിശയിൽ നിന്നും വന്ന കാർ ഇടിക്കുകയായിരുന്നു.പുലർച്ചയോടെ ആയിരുന്നു അപകടം.
വീണ്ടും 54,000 കടന്ന് സ്വര്‍ണവില
തിരുവനന്തപുരം:
സംസ്ഥാനത്ത് സ്വര്‍ണവില വർധിച്ച് വീണ്ടും 54,000ന് മുകളിൽ എത്തി. ഇന്ന് (12/07/2024) പവന് 240 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്‍റെ വില 54,080 രൂപയായി. ഗ്രാമിന് 30 രൂപയാണ് കൂടിയത്. 6760 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്‍റെ ഇന്നത്തെ വില.
ഇന്നലെയും സ്വർണവില വർധിച്ചിരുന്നു. പവന് 160 രൂപയാണ് വര്‍ധിച്ചിരുന്നത്. 54,000 വും കടന്ന് മുന്നേറിയ സ്വര്‍ണവില പിന്നീടുള്ള രണ്ടുദിവസത്തിനിടെ 440 രൂപയുടെ കുറവുണ്ടായ ശേഷം തുടർച്ചയായി 2 ദിവസം മാറ്റമില്ലാതെ തുടരുകയായിരുന്നു.
മേയ് 20നാണ് 55,120 രൂപയായി ഉയര്‍ന്ന് സ്വര്‍ണവില പുതിയ ഉയരം കുറിച്ചത്. ഓഹരി വിപണിയിലെയും അന്താരാഷ്ട്ര വിപണിയിലെയും ചലനങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്.
മണ്ണെണ്ണ വിതരണം ഒരു പഞ്ചായത്തിലെ രണ്ട് റേഷൻ കടകൾ വഴി മാത്രം; നിയന്ത്രണവുമായി സർക്കാർ
തിരുവനന്തപുരം:
സംസ്ഥാനത്തെ റേഷൻ കടകൾ വഴിയുള്ള മണ്ണെണ്ണ വിതരണം പരിമിതപ്പെടുത്തുന്നു. മണ്ണെണ്ണ വിതരണത്തിലെ പ്രതിസന്ധി ഒഴിവാക്കുന്നതിന് വേണ്ടിയാണ് സർക്കാരിന്റെ നീക്കം. ഒരു പഞ്ചായത്തിലെ രണ്ട് റേഷൻ കടകൾ വഴി മാത്രം മണ്ണെണ്ണ വിതരണം ചെയ്താൽ മതിയെന്ന് പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മീഷണർ ഉത്തരവിറക്കി.
നിലവിലത്തെ ഉത്തരവ് പ്രകാരം മൂന്നു മാസത്തിൽ ഒരിക്കൽ മഞ്ഞ – പിങ്ക് കാർഡ് ഉടമകൾക്ക് അര ലിറ്റർ മണ്ണെണ്ണ റേഷൻ കടകളിൽനിന്ന് വാങ്ങാം. ഇതിനിടെ റേഷൻ വിതരണത്തെ മൊത്തത്തിൽ തകർക്കുന്നതാണ് ഉത്തരവ് എന്ന് റേഷൻ വ്യാപാരികൾ ആരോപിക്കുന്നു. ഉത്തരവ് റേഷൻ വ്യാപാര മേഖലയിൽ ഗുരുതരമായ പ്രത്യാഘാതം ഉണ്ടാക്കുന്നതാണെന്ന് വ്യാപാരികൾ പറഞ്ഞു.
ഒന്നോ രണ്ടോ കടകളിലൂടെ മാത്രം മണ്ണെണ്ണ വിതരണം ചെയ്താൽ റേഷൻ ഉൾപ്പെടെയുള്ള സാധനങ്ങൾ വാങ്ങുകയും മറ്റ് റേഷൻ കടകളിൽ വിതരണം കുറയുകയും ചെയ്യുമെന്ന ആശങ്ക വ്യാപാരികൾ പങ്കുവെച്ചു. റേഷൻ വ്യാപാരികളുമായി കൂടിയാലോചിച്ച് ബദൽ മാർഗങ്ങൾ കണ്ടെത്തുന്നതിന് സഹകരിക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെടുകയാണ് റേഷൻ വ്യാപാരികൾ.
വികസന അധ്യായത്തിൽ പുതിയ ഏട്: വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയൽ റണ്ണും ആദ്യ മദർഷിപ്പിന് ഔദ്യോഗിക സ്വീകരണവും
തിരുവനന്തപുരം:
കേരള വികസന അധ്യായത്തിൽ പുതിയ ഏടാണ് വിഴിഞ്ഞമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വികസനത്തിലേക്ക് വഴി തുറന്ന് വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയൽ റണ്ണും ഔദ്യോഗിക സ്വീകരണവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ദീർഘകാലത്തെ സ്വപ്‌നം യാഥാർഥ്യമായെന്നും അദ്ദേഹം പറഞ്ഞു.
തുറമുഖങ്ങൾ സാമ്പത്തിക ശക്തിയുടെ ചാലകശക്തിയാണ്. വിഴിഞ്ഞത്തിലൂടെ ഇന്ത്യ ലോകഭൂപടത്തിൽ സ്ഥാനം പിടിച്ചു. ലോകത്തിലെ വൻകിട തുറമുഖങ്ങളിൽ ഒന്നാണ് വിഴിഞ്ഞം. മദർഷിപ്പുകൾ ധാരാളമായി വിഴിഞ്ഞത്തേക്ക് എത്തും. ലോകത്തിലെ തന്നെ ഏറ്റവും വലിയ കപ്പലുകൾക്ക് വിഴിഞ്ഞത്ത് ബർത്ത് ചെയ്യാം
ഇന്ന് ട്രയൽ റൺ ആണെങ്കിലും വിഴിഞ്ഞം തുറമുഖത്തിന്റെ ഓപറേഷൻ ഇന്ന് തുടങ്ങുകയാണ്. ഉടൻ പ്രവർത്തന രീതിയിലേക്ക് മാറുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്ര ഷിപ്പിംഗ് മന്ത്രി സർബാനന്ദ സോവോവാൾ ചടങ്ങിൽ മുഖ്യാതിഥിയായി.





































