Home Blog Page 2478

വ്യവസായി ബോബി ചെമ്മണ്ണൂരിനെതിരെ എൻഫോഴ്സ്മെന്‍റ് ഡറക്ടറേറ്റ്

കൊച്ചി.വ്യവസായി ബോബി ചെമ്മണ്ണൂരിനെതിരെ എൻഫോഴ്സ്മെന്‍റ് ഡറക്ടറേറ്റ് പ്രാഥമികാന്വേഷണം തുടങ്ങി. നിക്ഷേപമായി നിരവധിയാളുകളിൽ നിന്ന് പണം സ്വീകരിക്കുന്നതും ഇത് ബിസിനസ് ആവശ്യങ്ങൾക്കടക്കം ഉപയോഗിക്കുന്നതുമാണ് പരിശോധിക്കുന്നത്. നിക്ഷേപം സ്വീകരിക്കുന്നതിലും തുടർന്ന് മറ്റ് ബിസിനസുകളിലേക്ക് വക മാറ്റുന്നതിലും കളളപ്പണ ഇടപാടുണ്ടോയെന്നാണ് അന്വേഷണ പരിധിയിൽ ഉളളത്. നിലവിൽ കേസ് എടുത്തിട്ടില്ലെന്നും പ്രാഥമിക പരിശോധനയാണ് തുടരുന്ന‌തെന്നും ഇഡി വൃത്തങ്ങൾ അറിയിച്ചു.

ഐഎഎസ് ഉദ്യോഗസ്ഥര്‍ വാഹനങ്ങളില്‍ പതാക വയ്ക്കുന്നത് എന്തിനെന്ന് ഹൈക്കോടതി

കൊച്ചി. ഐഎഎസ് ഉദ്യോഗസ്ഥര്‍ വാഹനങ്ങളില്‍ പതാക വയ്ക്കുന്നത് എന്തിനെന്ന് ഹൈക്കോടതി.
ഐഎഎസ് ഉദ്യോഗസ്ഥരുടേത് ആഡംബര പ്രദര്‍ശനമെന്ന് ഹൈക്കോടതി.
ഉദ്യോഗസ്ഥർ അനധികൃതമായി സർക്കർ എംബ്ലവും ബീക്കൺ ലൈറ്റും ഉപയോഗിക്കുന്നതിൽ സംസ്ഥാന – കേന്ദ്ര സർക്കാരുകളോട് ഹൈക്കോടതി വിശദീകരണം തേടി.വാഹനങ്ങളുടെ രൂപ മാറ്റം സംബന്ധിച്ച കേസുകളിലാണ് നടപടി.
വിഷയം ഹൈക്കോടതി പിന്നീട് പരിഗണിക്കാനായി മാറ്റി.

സംസ്ഥാനത്ത് ഇന്ന് പനി ബാധിച്ച് 11 പേർ മരിച്ചു

സംസ്ഥാനത്ത് ഇന്ന് പനി ബാധിച്ച് 11 പേർ മരിച്ചു. 12,204 പേരാണ് ഇന്ന് പനി ബാധിച്ച് ചികിത്സ തേടിയത്. തിരുവനന്തപുരത്ത് നാലുപേർക്ക് കൂടി കോളറ സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് ഇന്ന് 173 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. 22 പേർക്ക് എലിപ്പനി സ്ഥിരീകരിച്ചു. തിരുവനന്തപുരത്ത് നാലുപേർക്ക് കൂടി കോളറ സ്ഥിരീകരിച്ചു. നെയ്യാറ്റിൻകര കെയർ ഹോമിലെ അന്തേവാസികളാണ് നാലു പേരും. ഇതോടെ സംസ്ഥാനത്ത് ആകെ കോളറ ബാധിതരുടെ എണ്ണം 12 ആയി. ഇതിൽ 11 പേരും തിരുവനന്തപുരത്താണ്. കാസർഗോഡ് ഉള്ള ഒരാളും കോളറ ബാധിച്ച് ചികിത്സയിലാണ്. ചികിത്സയിൽ കഴിയുന്ന രോഗികളുടെ ആരോഗ്യ നില തൃപ്തികരമാണ്. പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കിയതായും ആശങ്ക വേണ്ടെന്നും ആരോഗ്യ മന്ത്രി വീണാ ജോർജ് അറിയിച്ചു. കോളറ പടരാതിരിക്കാൻ കെയർ ഹോംനടത്തുന്നവർ പ്രത്യേക ജാഗ്രത പുലർത്തണമെന്നും മുന്നറിയിപ്പ് നൽകി. ആരോഗ്യ മന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തിൽ ഉന്നത തലയോഗം ചേർന്നു.

11 പേരാണ് ഇന്ന് പനി ബാധിച്ചു മരിച്ചത്. ഒരാൾ മഞ്ഞപ്പിത്തം ബാധിച്ചും നാലുപേർ എലിപ്പനി ബാധിച്ചുമാണ് മരിച്ചതെന്ന് സ്ഥിരീകരിച്ചു.

ഭരണിക്കാവ് ജെ എം ഹൈസ്കൂളിൽ ശതാബ്ദി ആഘോഷങ്ങൾക്ക് തുടക്കമായി

ശാസ്താംകോട്ട:ഭരണിക്കാവ് ജെ.എം.എച്ച്.എസ് ആന്റ് റ്റി.റ്റി.ഐയിൽ ഒരു വർഷം നീണ്ടുനിൽക്കുന്ന ശതാബ്ദി ആഘോഷങ്ങൾ തുടക്കം കുറിച്ചു.ആഘോഷങ്ങളുടെ ഉദ്ഘാടനം ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ ബാലഗോപാൽ നിർവ്വഹിച്ചു.കോവൂർ കുഞ്ഞുമോൻ എംഎൽഎ അധ്യഷത വഹിച്ചു.വിശിഷ്ടാതിഥികളെ സ്കൂൾ മാനേജർ ഷാജി കോശിയും വിദ്യാർത്ഥി പ്രതിഭകളെകളെ പിറ്റിഎ പ്രസിഡന്റ് നിസ്സാം ഒല്ലായിലും ആദരിച്ചു.മുൻ എം.പി കെ.സോമപ്രസാദ്,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ.സുന്ദരേശൻ,ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്മാരായ ആർ.ഗീത,ഡോ.സി.ഉണ്ണികൃഷ്ണൻ,
ബിനു മംഗലത്ത്,കെ.സനിൽകുമാർ, തുണ്ടിൽ നൗഷാദ്,കെ.പ്രസന്നകുമാരി, ഒ.പ്രീതാകുമാരി,ശ്രീലത രഘു,എസ്.സജീവ് കുമാർ,കെ.ഐ ലാൽ,സി.എസ് അമ്യത,പി.എസ് സുജാകുമാരി,പി.എസ് ഗോപകുമാർ,ബിനു.ജി.വർഗ്ഗീസ്,എൽ.സജീന,കെ.ബി ഹരികുമാർ എന്നിവർ സംസാരിച്ചു

പ്രകാശ് വർഗ്ഗീസ് – കെ രാജീവൻ പിള്ള – കരീലിൽ ബാലചന്ദ്രൻ അനുസ്മരണം

ശാസ്താംകോട്ട: കോൺഗ്രസ് ബ്ലോക്ക് ജനറൽ സെക്രട്ടറിമാരായിരുന്ന പ്രകാശ് വർഗ്ഗീസ് – കെ.രാജീവൻ പിള്ള – കരീലിൽ ബാലചന്ദ്രൻ എന്നിവരുടെ
ആകസ്മിക വേർപാട് പൊതു സമൂഹത്തിൽ നികത്താനാകാത്ത വിടവാണന്നും രാഷ്ട്രീയ- സാമൂഹ്യ സാംസ്ക്കാരിക-കലാകായിക രംഗത്ത് ഇവരുടെ സംഭാവനകൾ എടുത്ത് പറയതക്കതാണെന്നും ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റ് ആർ.ചന്ദ്രശേഖരൻ അഭിപ്രായപ്പെട്ടു.കോൺഗ്രസ് ശാസ്താംകോട്ട ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിച്ച പ്രകാശ് വർഗ്ഗീസ് – കെ.രാജീവൻ പിള്ള – കരീലിൽ ബാലചന്ദ്രൻ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ബ്ലോക്ക് പ്രസിഡന്റ്
വൈ.ഷാജഹാൻ അദ്ധ്യക്ഷത വഹിച്ചു.കെപിസിസി അംഗം എം.വി ശശികുമാരൻ നായർ,മുൻ കെപിസിസി അംഗം കല്ലട രമേശ്,ഡിസിസി ജനറൽ സെക്രട്ടറിമാരായ കാരുവളളിൽ ശശി,പി.നൂർദീൻ കുട്ടി,അഡ്വ.കാഞ്ഞിരവിള അജയകുമാർ,ദിനേശ് ബാബു,അഡ്വ.തോമസ് വൈദ്യൻ,കല്ലട ഗിരീഷ്,അഡ്വ.ബി.ത്രിഥീപ് കുമാർ,രവി മൈനാഗപ്പള്ളി,യുഡിഎഫ് ചെയർമാൻ ഗോകുലം അനിൽ,തുണ്ടിൽ നൗഷാദ്,പഞ്ചായത്ത് പ്രസിഡന്റ്മാരായ പി.എം സെയ്ദ്,കെ.ജി ലാലി,വൈസ് പ്രസിഡന്റ്മാരായ ബി.സേതു ലക്ഷ്മി, രാജു ലോറൻസ്,എസ്.സുഭാഷ്, ജയശ്രീ രമണൻ,കടപുഴ മാധവൻ പിള്ള,വിനോദ് വില്ല്യേത്ത്,രാജു ലോറൻസ്,വിദ്യാരംഭം ജയകുമാർ, വർഗ്ഗീസ് തരകൻ, എം.വൈ നിസാർ ,ഗോപൻ പെരുവേലിക്കര,ഷിബു മൺറോ,റോയി മുതുപിലാക്കാട്, ടി.ജി.എസ് തരകൻ എന്നിവർ പ്രസംഗിച്ചു

പ്രായ പൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയോട് ലൈംഗികാതിക്രമം; മാതാവിന്റെ സുഹൃത്ത് അറസ്റ്റില്‍

കൊല്ലം: പ്രായ പൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയോട് ലൈംഗികാതിക്രമം നടത്തിയ കേസില്‍ മാതാവിന്റെ സുഹൃത്തായ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. ചാത്തന്നൂര്‍, കുമ്മല്ലൂര്‍ ജയേഷ് ഭവനില്‍ ജ്യോതിഷ് (30) ആണ് ചവറ പോലീസിന്റെ പിടിയിലായത്. കുട്ടിയുടെ മാതാവുമായുള്ള മുന്‍പരിചയം മുതലെടുത്ത പ്രതി 2022 ജൂണ്‍ മാസം മുതല്‍ 2024 മെയ് മാസം വരെയുള്ള കാലയളവില്‍ പല സന്ദര്‍ഭങ്ങളിലായി 11 വയസ്സ് മാത്രം പ്രായമുള്ള പെണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു.
കുട്ടിയില്‍ നിന്നും പീഢന വിവരം മനസ്സിലാക്കിയ അധ്യാപിക വിവരം പോലീസില്‍ അറിയിച്ചതിനെ തുടര്‍ന്ന് കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പോക്‌സോ ഉള്‍പ്പെടെയുള്ള വിവിധ വകുപ്പുകള്‍ പ്രകാരം ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത ശേഷം അറസ്റ്റ് ചെയ്യു
കയായിരുന്നു. ചവറ പോലീസ് ഇന്‍സ്‌പെക്ടര്‍ അജീഷ് വി.എസിന്റെ നേതൃത്വത്തില്‍ എസ്‌ഐമാരായ ഗോപന്‍, ശ്രീ ഗോവിന്ദ്, എസ്‌സിപിഒമാരായ അനില്‍, മനീഷ്, സിപിഒ ശ്യാം എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

മൊബൈല്‍ മോഷ്ടാവ് പിടിയില്‍; പ്രതിയുടെ പക്കല്‍ നിന്നും കഞ്ചാവും കണ്ടെടുത്തു

കൊല്ലം: കുരീപ്പുഴ നെല്ലിമുക്കില്‍ പ്രവര്‍ത്തിക്കുന്ന മെഡിക്കല്‍ ഷോപ്പില്‍ മരുന്ന് വാങ്ങാന്‍ എത്തിയ ആളുടെ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച് കടന്നുകളഞ്ഞ യുവാവിനെ പോലീസ് മണിക്കൂറുകള്‍ക്കുള്ളില്‍ പിടികൂടി. കൊല്ലം വെസ്റ്റ് കോട്ടമുക്ക് വിദ്യാനഗര്‍ എസ്.വി
ഭവനില്‍ വിജയ്(29) ആണ് കൊല്ലം വെസ്റ്റ് പോലീസിന്റെ പിടിയിലായത്.
വ്യാഴാഴ്ച രാത്രി 9.30-യോടെ മെഡിക്കല്‍ ഷോപ്പില്‍ മരുന്ന് വാങ്ങാന്‍ എത്തിയ
കൊല്ലം വെസ്റ്റ് കുരീപ്പുഴ ഗോപിനാഥം വീട്ടില്‍ ഷിബു(53) വിന്റെ 23000 രൂപ വിലവരുന്ന മൊബൈല്‍ ഫോണാണ് പ്രതി തന്ത്രപൂര്‍വ്വം മോഷ്ടിച്ചെടുത്തത്.
ഫോണ്‍ മോഷണം പോയതായി മനസ്സിലാക്കിയ ഷിബു കടയിലെ സിസിടിവി ദൃശ്യങ്ങള്‍
പരിശോധിച്ചപ്പോള്‍ ഷിബുവിന്റെ തൊട്ടു പുറകിലായി നിന്നിരുന്ന വിജയ് മൊബൈല്‍
ഫോണ്‍ മോഷ്ടിച്ചെടുക്കുന്നതായി കണ്ടു. ഉടന്‍ തന്നെ വിവരം കൊല്ലം വെസ്റ്റ് പോലീസ് സ്റ്റേഷനില്‍ അറിയിക്കുകയും പോലീസ് സംഘം സ്ഥലത്തെത്തി സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് മോഷ്ടാവിനെ തിരിച്ചറിയുകയും ചെയ്യ്തു.
തുടര്‍ന്ന് മൊബൈല്‍ ഫോണ്‍ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ പ്രതിയായ വിജയിയെ മണിക്കൂറുകള്‍ക്കുള്ളില്‍ പോലീസ് പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. പോലീസ് സംഘത്തെ കണ്ട് അക്രമാസക്തനായ പ്രതിയുടെ പക്കല്‍ നിന്നും 15 ഗ്രാം കഞ്ചാവും പോലീസ് കണ്ടെടുത്തു. കൊല്ലം വെസ്റ്റ് സബ്ബ് ഇന്‍സ്‌പെക്ടര്‍ അനീഷിന്റെ നേതൃത്വത്തില്‍
എസ്.ഐ ഹസന്‍കുഞ്ഞ്, എസ്‌സിപിഒ മാരായ സുമേഷ്, ദീപു സിപിഒമാരായ അനില്‍,
വിനോജ് എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.

എസ്എൻഡിപി യോഗം , ഹൈക്കോടതി ഉത്തരവിന് സുപ്രീം കോടതിയുടെ സ്റ്റേ

ന്യൂഡെല്‍ഹി.എസ്എൻഡിപി യോഗം പൊതു ട്രസ്റ്റാണെന്ന ഹൈക്കോടതി ഉത്തരവിന് സുപ്രീം കോടതിയുടെ സ്റ്റേ. ജസ്റ്റിസുമാരായ എം.എം. സുന്ദരേഷ്, അരവിന്ദ്‌ കുമാർ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഇടപെടൽ. SNDP യോഗവും വെള്ളാപ്പള്ളി നടേശനും നൽകിയ ഹർജിയിലാണ് നടപടി.കേസിലെ കക്ഷികൾക്കും സുപ്രീംകോടതി നോട്ടീസ് നൽകി.പബ്ലിക്ക് ചാരിറ്റബിൾ ട്രസ്റ്റ് ആയി രജിസ്റ്റർചെയ്തിരുന്ന അരുവിപ്പുറം ക്ഷേത്ര യോഗത്തിന്റെ തുടർച്ചയാണ് എസ്.എൻ.ഡി.പി യോഗം എന്നായിരുന്നു ജില്ലാകോടതിയുടെയും, ഹൈക്കോടതിയുടെയും നീരിക്ഷണം.എസ്എൻഡിപി യോഗവും പബ്ലിക്ക് ചാരിറ്റബിൾ ട്രസ്റ്റാണെന്നും ഇരു കോടതികളും വിധിച്ചിരുന്നു.ഇതിനെതിരെയായിരുന്നു ഹർജി.

രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ജൂൺ 25 ഇനി ഭരണഘടനാ ഹത്യാ ദിനം

ന്യൂഡെല്‍ഹി. രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ജൂൺ 25 ഇനി ഭരണഘടനാ ഹത്യാ ദിനമായി ആചരിക്കുമെന്ന് കേന്ദ്രസർക്കാർ. ഇതിനായി കേന്ദ്ര സർക്കാർ വിജ്ഞാപനം ഇറക്കി. ഭരണഘടന ഉയർത്തി പ്രതിപക്ഷം കേന്ദ്ര സര്‍ക്കാരിനെതിരെ വിമ‌ർശനം ശക്തമാക്കുമ്പോഴാണ് ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിരിക്കെ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചതിനെ ഭരണഘടനാ ഹത്യ ദിവസമായി ആചരിക്കാൻ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത്. അടിയന്തരാവസ്ഥയിൽ മനുഷ്യത്വ രഹിതമായ നടപടികളുടെ വേദനകൾ സഹിച്ചവരുടെ സംഭാവനകൾ അനുസ്മരിക്കാനാണ്
ഭരണഘടനാ ഹത്യാ ദിനം ആചരിക്കുന്നതെന്ന് ആഭ്യന്തര മന്ത്രി അമിത് ഷ. നടപടിക്കെതിരെ ശക്തമായ പ്രതികരണവുമായി കോൺഗ്രസ് രംഗത്ത് വന്നു.പത്തുവർഷം അപ്രഖ്യാപിത അടിയന്തരാവസ്ഥ നടപ്പാക്കിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ജനങ്ങൾ വ്യക്തിപരവും രാഷ്ട്രീയവും ധാർമ്മികവുമായ പരാജയം നൽകിയ ദിവസമായ ജൂൺ 4
മോദിമുക്തി ദിവസ് ആയി ആചരിക്കുമെന്ന് ജയറാം രമേഷ്. പ്രധാന മന്ത്രിക്ക് ജനാധിപത്യം ഡെമോ – കുർസി ആണെന്നും ജയറാം രമേഷ് വിമർശിച്ചു.

ക്രിക്കറ്റ് പരിശീലകന്‍റെ ലൈംഗിക പീഡനം,വീഴ്ച പറ്റി കെസിഎ,അതിജീവിതയുടെ മാതാപിതാക്കൾ ഹൈക്കോടതിയില്‍

തിരുവനന്തപുരം. ക്രിക്കറ്റ് പരിശീലനത്തിലെത്തുന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പരിശീലകൻ എം മനു ലൈംഗിക പീഡനത്തിനിരയാക്കിയ സംഭവത്തിൽ നിലപാട് വ്യക്തമാക്കി കേരള ക്രിക്കറ്റ് അസോസിയേഷൻ.മനുവിനെ തിരിച്ചെടുത്തതിൽ വീഴ്ച സംഭവിച്ചിട്ടുണ്ടെന്നും ജാഗ്രത കുറവുണ്ടായെന്നും കെ സി എ. എന്നാൽ മനപ്പൂർവ്വം പരിശീലകനെ സംരക്ഷിച്ചിട്ടില്ലെന്നും കെസിഎ മാധ്യമങ്ങളോട് പറഞ്ഞു.അതേ സമയം കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്ന് ആവശ്യവുമായി അതിജീവിതയുടെ മാതാപിതാക്കൾ ഹൈക്കോടതിയെ സമീപിച്ചു.

‌ കോച്ച് എം മനുവിനെതിരെ പരാതി ഉയർന്ന ഒരു മാസത്തിനു ശേഷം,. മനുഷ്യാവകാശ കമ്മീഷൻ വിശദീകരണം ചോദിച്ചതിനുശേഷമാണ് കേരള ക്രിക്കറ്റ് അസോസിയേഷൻ പ്രതികരണവുമായി രംഗത്തെത്തുന്നത്.അസോസിയേഷന് വീഴ്ച പറ്റിയിട്ടുണ്ട്. അതിൽ നിന്നും ഒഴിഞ്ഞു മാറുന്നില്ല. മനുവിന്റെ പ്രവ്യത്തികൾ ന്യായീകരിക്കാൻ കഴിയുന്നതല്ല.മനുവിനെതിരെ പരാതി വന്നപ്പോൾ അന്വേഷണത്തോട് അസോസിയേഷൻ പൂർണ്ണമായും സഹകരിച്ചിട്ടുണ്ടെന്നും കെസിഎ ഭാരവാഹികൾ.

കാര്യങ്ങൾ അന്വേഷിക്കാതെയും ചില കുട്ടികളുടെയും മാതാപിതാക്കളുടെയും നിർബന്ധത്തിനു വഴങ്ങി മനുവിനെ പരിശീലകനായി നിയമിക്കുകയാണ് ചെയ്തത്. 2012 കേരള ക്രിക്കറ്റ് അസോസിയേഷനിൽ പരിശീലകനായ എത്തിയ മനുവിനെതിരെ നേതൃത്വത്തിന് പരാതി ലഭിച്ചത് കഴിഞ്ഞ ഏപ്രിൽ 19നാണെന്ന് ഭാരവാഹികൾ പറഞ്ഞു. തൊട്ടു പിന്നാലെ വിശദീകരണം തേടിയെങ്കിലും ഇരുപത്തിയൊന്നാം തീയതി മനു രാജി നൽകി.മറ്റ് എവിടെയും ജോലിക്കായി എടുക്കരുതെന്ന് കെസിഎ എല്ലാം ക്രിക്കറ്റ് അസോസിയേഷനെയും രേഖാമൂലം അറിയിച്ചു. നാഷണൽ ക്രിക്കറ്റ് അക്കാദമിയിലെ മനുവിന്റെ കോച്ചിംഗ് ഒരു സർട്ടിഫിക്കറ്റ് റദ്ദാക്കാനും നിർദ്ദേശം നൽകി. അതേ സമയം ഇയാൾക്ക് എതിരായ പോക്സോ കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്ന് അതിജീവിതയുടെ രക്ഷിതാക്കൾ ആവശ്യമുന്നയിച്ച് ഹൈക്കോടതിയിൽ ഹർജി നൽകി.