Home Blog Page 2477

നിലപാടിൽ താന്‍ വെള്ളം ചേർത്തിട്ടില്ല , ബിനോയ് വിശ്വം

ന്യൂഡെല്‍ഹി. തന്റെ നിലപാടിൽ വെള്ളം ചേർത്തിട്ടില്ല എന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. പാർട്ടിയുടെ ചുമതലയുമായി തനിക്ക് ഇനിയും ഡൽഹിയിലേക്ക് വരേണ്ടി വരുമെന്നും യാത്രയയപ്പ് ചടങ്ങിൽ ബിനോയ് വിശ്വം. ഓൾ ഇന്ത്യ മലയാളി അസോസിയേഷന്റെ ഡൽഹി ഘടകമാണ് മുൻ രാജ്യസഭ അംഗം കൂടിയായിരുന്ന ബിനോയ് വിശ്വത്തിന് ഡൽഹിയിൽ യാത്രയയപ്പ് നൽകിയത്.

രാഷ്ട്രീയ ജീവിതം ആരംഭിച്ച കാലത്തെയും രാജ്യസഭാ അംഗമായതിന് ശേഷമുള്ള ഡൽഹിയിലെയും ഓർമ്മകളാണ് ഐമ സംഘടിപ്പിച്ച യാത്ര അയപ്പ് ചടങ്ങിൽ ബിനോയ് വിശ്വം പങ്കുവെച്ചത്. ലഭിക്കുന്ന പദവികൾ താൽക്കാലികം ആണെങ്കിലും തന്റെ നിലപാട് താൽക്കാലികമല്ലെന്ന് ബിനോയ്‌ വിശ്വം.

തനിക്കു നൽകിയ സ്നേഹവും പിന്തുണയും രാജ്യസഭ എംപി പിപി സുനീറിനും നൽകണമെന്നും ബിനോയ് വിശ്വം പറഞ്ഞു. ബിനോയ് വിശ്വത്തിന് പകരക്കാരനാവുക എന്നത് പ്രയാസകരമാണെന്ന് പി പി സുനീർ.

ബിനോയ് വിശ്വത്തോടൊപ്പമുള്ള ആറു വർഷങ്ങൾ ഡൽഹി മലയാളികൾക്ക് അഭിമാന നിമിഷം ആണെന്ന് ഐമ ചെയർമാൻ ബാബു പണിക്കർ.

ഐമ ഡൽഹി ഘടകത്തിന്റെ നേതൃത്വത്തിൽ നടന്ന യാത്രയയപ്പ് ചടങ്ങിൽ മറ്റ് മലയാളി സംഘടനാ ഭാരവാഹികളും മുതിർന്ന മാധ്യമപ്രവർത്തകരും രാഷ്ട്രീയപ്രവർത്തകരും പങ്കെടുത്തു.

കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ശക്തമായ മഴ തുടരാൻ സാധ്യത. വടക്കൻ കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. കോഴിക്കോട് കണ്ണൂർ കാസർഗോഡ് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. എറണാകുളം തൃശൂർ മലപ്പുറം വയനാട് ജില്ലകളിൽ യെൽലോ അലർട്ട്. മലയോര മേഖലകളിലും മഴ കനത്തേക്കും. മഴക്കൊപ്പം ഇടിമിന്നലിനും കാറ്റിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി നിർദ്ദേശിച്ചു. ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്ക് ഏർപ്പെടുത്തി. കേരള തമിഴ്നാട് തീരങ്ങളിൽ ഉയർന്ന തിരമാലക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ
മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം

അധ്യാപക ഒഴിവ്

തിരുവനന്തപുരം: കവടിയാർ സാൽവേഷൻ ആർമി ഹയർ സെക്കൻഡറി സ്കൂളിൽ 2024 – 2025 അധ്യയന വർഷം ദിവസ വേതനാടിസ്ഥാനത്തിൽ ഹിന്ദി, സുവോളജി അധ്യാപക തസ്തികയിലേക്ക് അധ്യാപകരെ നിയമിക്കുന്നു. യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ 17/07/2024 (ബുധൻ) രാവിലെ 11ന് അഭിമുഖത്തിനായി സാൽവേഷൻ ആർമി കവടിയാർ ഓഫീസിൽ എത്തിച്ചേരേണ്ടതാണ്.
ഫോൺ.9562078338,
8301 9361 38

പെട്ടെന്ന് ദേഷ്യം വരാറുണ്ടോ.. പരിഹാരമുണ്ട്….

ചിലര്‍ പലപ്പോഴും നിസാര കാര്യത്തിന് വരെ ദേഷ്യപ്പെടാറുണ്ട്. ദേഷ്യം സ്വാഭാവികമായി വരുന്ന ഒരു വികാരമാണ്. എന്നാല്‍ അത് അമിതമാകുന്നതാണ് പ്രശ്നം. നിങ്ങള്‍ ദേഷ്യപ്പെടുന്ന ആളെ മാത്രമല്ല, അത് നിങ്ങളുടെ ശാരീരിക മാനസിക ആരോഗ്യത്തെയും ബാധിക്കും. ഇത്തരക്കാര്‍ക്ക് ദേഷ്യം നിയന്ത്രിക്കാന്‍ സഹായിക്കുന്ന ചെറിയ ചില ടിപ്സുകളാണ് പങ്കുവെക്കുന്നത്.

ശ്വസന വ്യായാമങ്ങള്‍
നിങ്ങളുടെ ശരീരത്തെയും മനസ്സിനെയും ഏതാനും സമയം വിശ്രമിക്കാന്‍ അനുവദിക്കുകയാണ് ആദ്യം ചെയ്യേണ്ടത്. അതിനായി നിങ്ങള്‍ക്ക് ശ്വസന വ്യായാമങ്ങള്‍ ചെയ്യാവുന്നതാണ്. ആഴത്തിലും സാവധാനത്തിലും ശ്വസിക്കാന്‍ ശ്രമിക്കുക.

ജേര്‍ണലിംഗ്
നിങ്ങളുടെ ചിന്തകള്‍ നിങ്ങളുടെ ജേണലില്‍ എഴുതുക. നിങ്ങളുടെ നിഷേധാത്മക ചിന്തകള്‍ ഒഴിവാക്കാനും നിങ്ങളുടെ മനസ്സിനെ ശാന്തമാക്കാനും ഇത് സഹായിക്കും.

ധ്യാനവും നടത്തവും
സ്വയം ശാന്തമാക്കാന്‍ നിങ്ങള്‍ക്ക് ധ്യാനിക്കുകയോ നടക്കുകയോ ചെയ്യാം.

ചില വാക്കുകള്‍
ദേഷ്യം വരുമ്പോള്‍ ചിലപ്പോള്‍ ചില വാക്കുകള്‍ നിങ്ങളെ ശാന്തരാക്കാം. ദേഷ്യം വരുമ്പോള്‍ ടേക്ക് ഇറ്റ് ഈസി, റിലാക്സ്, എല്ലാം ശരിയാകും തുടങ്ങിയ വാക്കുകള്‍ സ്വയം പറഞ്ഞുനോക്കൂ..

ശാരീരിക വ്യായാമം
യോഗ, നീന്തല്‍ അല്ലെങ്കില്‍ സൈക്ലിംഗ് പോലുള്ള ശാരീരിക വ്യായാമം ദിനചര്യയില്‍ ഉള്‍പ്പെടുത്തുക.ഇത് നിങ്ങളുടെ സമ്മര്‍ദ്ദവും ദേഷ്യവും ഒഴിവാക്കും.

നിങ്ങളുടെ പ്രിയപ്പെട്ട സ്ഥലം
നിങ്ങളുടെ പ്രിയപ്പെട്ട സ്ഥലമോ സ്ഥലമോ സങ്കല്‍പ്പിക്കാന്‍ ശ്രമിക്കുക. ഇത് നിങ്ങളുടെ മനസ്സിനെ ശാന്തമാക്കും

സംഗീതം
നിങ്ങളുടെ പ്രിയപ്പെട്ട സംഗീതം ആസ്വദിക്കുന്നത് ദേഷ്യത്തില്‍ നിന്ന് നിങ്ങളെ വ്യതിചലിപ്പിക്കും.

നിശബ്ദരാവുക
ദേഷ്യം വരുമ്പോള്‍ നിശബ്ദരായിരിക്കാന്‍ ശ്രമിക്കുക. കുറച്ചു സമയത്തേക്ക് ഞാന്‍ സംസാരിക്കില്ലെന്ന ഉറച്ച തീരുമാനമെടുക്കുക.

സ്വയം ശ്രമിച്ചാല്‍ മാത്രമേ ഒരാള്‍ക്ക് തങ്ങളുടെ ദേഷ്യം നിയന്ത്രിക്കാന്‍ സാധിക്കുള്ളൂ.. ഇതിനു കഴിയുന്നില്ലെങ്കില്‍ വ്യക്തിഗത നിര്‍ദ്ദേശത്തിനായി ഒരു തെറാപ്പിസ്റ്റുമായി ബന്ധപ്പെടാവുന്നതാണ്.

താരസംഘടനയായ അമ്മയില്‍ ഇനി കമല്‍ ഹാസനും

താരസംഘടനയായ അമ്മയില്‍ ഇനി കമല്‍ ഹാസനും. ഇന്ത്യന്‍ 2 വിന്റെ പ്രചരണത്തിന്റെ ഭാഗമായി കൊച്ചിയില്‍ എത്തിയപ്പോഴാണ് അദ്ദേഹം അംഗത്വം സ്വീകരിച്ചത്. മെമ്പര്‍ഷിപ്പ് ക്യാംപെയിനിന്റെ ഭാഗമായി നടനും ‘അമ്മ’യിലെ ജനറല്‍ സെക്രട്ടറിയുമായ സിദ്ദിഖാണ് കമല്‍ഹാസന് മെമ്പര്‍ഷിപ്പ് നല്‍കിയത്. അമ്മയുടെ ഔദ്യോഗിക സോഷ്യല്‍ മീഡിയ പേജിലൂടെയാണ് വിവരം പങ്കുവെച്ചത്.
‘അമ്മ’ കുടുംബത്തിന്റെ ശക്തി അതിലെ ഓരോ അംഗവുമാണ്, ഓരോ അംഗത്തിന്റെയും ശക്തിയാണ് ഈ കുടുംബം. നമ്മുടെ ഉലകനായകന്‍ കമല്‍ഹാസന്‍ സാറിന് ഓണററി മെമ്പര്‍ഷിപ്പ് നല്‍കിക്കൊണ്ട് ഞങ്ങളുടെ മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ ആരംഭിച്ചിരിക്കുകയാണ്.- ചിത്രം പങ്കുവച്ചുകൊണ്ട് കുറിച്ചു. കമല്‍ഹാസന്റെ ഇന്ത്യന്‍ 2വിന് അമ്മയുടെ പേരില്‍ ആശംസകളും കുറിച്ചിട്ടുണ്ട്. അമ്മ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ബാബുരാജും അന്‍സിബയും സിദ്ദിഖിനൊപ്പമുണ്ടായിരുന്നു.

ഒരിടവേളക്കുശേഷം സംസ്ഥാനത്ത് വീണ്ടും കാലവർഷം സജീവം

ഒരിടവേളക്കുശേഷം സംസ്ഥാനത്ത് വീണ്ടും കാലവർഷം സജീവമാകുന്നു. അടുത്ത അഞ്ചു ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പ്. ഇന്ന് ശക്തമായതോ അതിശക്തമായതോ ആയ മഴയ്ക്ക് സാധ്യതയെന്ന് പ്രവചനം. വടക്കൻ കേരളത്തിലും മലയോര മേഖലകളിലും മഴ കനത്തേക്കും.

പത്തനംതിട്ട കോട്ടയം കണ്ണൂർ ജില്ലകളിൽ ഓറഞ്ച് അലർട്ട്

പത്തനംതിട്ട കോട്ടയം ,കോഴിക്കോട് ,കണ്ണൂർ കാസർകോട് ജില്ലകളിൽ നാളെ ഓറഞ്ച് മുന്നറിയിപ്പ് നൽകി. ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.തിരുവനന്തപുരം കൊല്ലം , ആലപ്പുഴ എറണാകുളം ഇടുക്കി തൃശ്ശൂർ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കാസർഗോഡ് ജില്ലകളിൽ യല്ലോ അലർട്ട്.
മഴക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി വ്യക്തമാക്കി.
ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്ക് ഏർപ്പെടുത്തി.
കേരള തമിഴ്നാട് തീരങ്ങളിൽ ഉയർന്ന തിരമാലക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ
മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം.

പനവേലിയിലെ അപകടം; സുല്‍ജാന്‍ നാട്ടിലെത്തിയത് ഒരാഴ്ച മുമ്പ്

കൊട്ടാരക്കര: എംസി റോഡില്‍ പനവേലി കൈപ്പള്ളി മുക്കില്‍ സൂപ്പര്‍ ഫാസ്റ്റ്ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരണപ്പെട്ട കാര്‍ യാത്രികന്‍ വര്‍ക്കല പാലച്ചിറ അല്‍ബുര്‍ദാന്‍ വീട്ടില്‍ സുല്‍ജാന്‍ (24) അബുദാബിയില്‍ നിന്ന് നാട്ടിലെത്തിയത് ഒരാഴ്ച മുമ്പ്. സുല്‍ജാന്‍ സുഹൃത്തുക്കള്‍ക്കൊപ്പം കൊട്ടാരക്കര ഭാഗത്തേക്ക് പോകുമ്പോഴായിരുന്നു അപകടം.
വ്യാഴാഴ്ച രാത്രി പന്ത്രണ്ടരയോടെ ആയിരുന്നു അപകടമുണ്ടായത്. കൊട്ടാരക്കര ഭാഗത്തു നിന്നും തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന സൂപ്പര്‍ ഫാസ്റ്റുമായി കാര്‍ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ കാര്‍ പൂര്‍ണമായി തകര്‍ന്നു.
ഒപ്പമുണ്ടായിരുന്ന വര്‍ക്കല കോക്കാട് ദേവീകൃപയില്‍ ദീപുദാസ് (25), സമീര്‍ മന്‍സിലില്‍ സുധീര്‍ (25) എന്നിവരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സുധീറിന്റെ പരിക്ക് ഗുരുതരമാണ്. സംസ്‌കാരം നാളെ ഒന്‍പതിന് പാലച്ചിറ ജമാഅത്ത് പള്ളി കബര്‍സ്ഥാനില്‍. കൊട്ടാരക്കര പോലീസ് കേസെടുത്തു.

മധ്യവയസ്കന്റെ മൃതദേഹം വീട്ടിനുള്ളിൽ അഴുകിയ നിലയിൽ

കടയ്ക്കൽ. മധ്യവയസ്കന്റെ മൃതദേഹം വീട്ടിനുള്ളിൽ അഴുകിയ നിലയിൽ കണ്ടെത്തി.കടയ്ക്കൽ ആഴാന്തക്കുഴി കോടിവിള വീട്ടിൽ ഷിബുവിനെയാണ് വീട്ടിനുള്ളിലെ ഹാളിലെ തറയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.മൃതദേഹത്തിനു മൂന്ന് ദിവസത്തോളം പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം.മൃതദേഹത്തിന്റെ തലയുടെ ഭാഗത്തു നിന്ന് രക്തനിറത്തിലുള്ള ദ്രാവകം തറയിൽ തളം കേട്ടി കിടപ്പുണ്ട്.
സംഭവത്തിൽ കടക്കൽ പോലീസ് സ്വാഭാവിക മരണത്തിന് കേസെടുത്തു അന്വേഷണം ആരംഭിച്ചു.

പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ച സംഭവം,കെ സി എ കോച്ച് എം മനുവിനെതിരെ ഹൈക്കോടതിയിൽ ഹർജി

കൊച്ചി. പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ച സംഭവത്തിൽ
കെ സി എ കോച്ച് എം മനുവിനെതിരെ ഹൈക്കോടതിയിൽ ഹർജി. പോലീസ് അന്വേഷണം കാര്യക്ഷമമല്ലെന്നു ചൂണ്ടിക്കാട്ടി പീഡനത്തിനിരയായ പെൺകുട്ടികളുടെ രക്ഷിതാക്കളാണ് കോടതിയെ സമീപിച്ചത്.എ.ഡി .ജി.പി റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥൻ കേസ് അന്വേഷിക്കണമെന്നാണ് ആവശ്യം.ഹർജി ഹൈക്കോടതി അടുത്ത ദിവസം പരിഗണിക്കും. ജൂൺ ഒൻപതിനാണ് മനുവിനെതിരെ കന്റോൺമെന്റ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. പക്ഷേ അന്വേഷണം കാര്യക്ഷമമല്ലെന്നും ,ഉ’ന്നതതല അന്വേഷണം അനിവാര്യമാണെന്നുമാണ് ഹർജിക്കാരുടെ വാദം.
കേസിന്റെ ഗൗരവം കണക്കിലെടുത്ത് സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കണമെന്നും ഹർജിയിൽ ആവശ്യമുണ്ട്.

അസമിൽ ക്ലോക്ക് ടവർ നിർമിക്കാൻ ഗാന്ധി പ്രതിമ നീക്കം ചെയ്തത് വിവാദത്തിൽ

ദിസ്പൂര്‍. അസമിൽ ക്ലോക്ക് ടവർ നിർമിക്കാൻ ഗാന്ധി പ്രതിമ നീക്കം ചെയ്തത് വിവാദത്തിൽ.ടിൻസുകിയ യിലെ ഗാന്ധി ചൗക്കിൽ സ്ഥാപിച്ചിരുന്ന 5.5 അടി ഉയരമുള്ള പ്രതിമയാണ് മണ്ണ് മാന്തി യന്ത്രം ഉപയോഗിച്ച് നീക്കിയത്.സംഭവത്തെ കുറിച് അറിയില്ലെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ

ഓൾ അസം സ്റ്റുഡന്റസ് യൂണിയൻ സംഭവത്തിൽ പ്രതിഷേധിച്ചു.ബിജെപി സർക്കാർ ഗാന്ധി പ്രതിമ നീക്കം ചെയ്തതിൽ അത്ഭുതമില്ലെന്ന് ഗാന്ധി ജിയുടെ കൊച്ച് മകൻ തുഷാർ ഗാന്ധി. മുൻപ് ഉണ്ടായിരുന്നതിനെകാൾ വലിയ പ്രതിമ സ്ഥാപിക്കുമെന്ന് ബിജെപി.