25.8 C
Kollam
Thursday 18th December, 2025 | 11:08:46 AM
Home Blog Page 2450

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ ഇടിവ്; പവന് 80 രൂപ കുറഞ്ഞു

തിരുവനന്തപുരം:
സംസ്ഥാനത്ത് രണ്ടു ദിവസം മാറ്റമില്ലാതെ തുടർന്ന സ്വർണ വിലയിൽ ഇടിവ്. പവന് 80 രൂപയാണ് താഴ്ന്നത്. 54,000 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ വില. ഗ്രാം വില പത്തു രൂപ കുറഞ്ഞ് 6760 ആയി.

വെള്ളിയാഴ്ച മുതൽ മാറ്റമില്ലാതെ തുടരുകയായിരുന്നു പവൻ വില. ഈ മാസം ഏറ്റവും ഉയർന്ന നിരക്ക് രേഖപ്പെടുത്തിയത് ജൂലൈ ആറാം തീയതിയാണ്. അന്ന് 54,120 രൂപയായിരുന്നു ഒരു പവന്റെ വില.

ആനിയെ മല്‍സരിപ്പിച്ചത് രാഷ്ട്രീയ വിവേക മില്ലായ്മ

ന്യൂഡെല്‍ഹി . വയനാട്ടിൽ രാഹുൽ ഗാന്ധിക്കെതിരെ ആനി രാജ മത്സരിച്ചതിൽ സിപിഐ നേതൃയോഗത്തിൽ ഭിന്നത.നടപടി രാഷ്ട്രീയ വിവേക മില്ലായ്മ യെന്ന് വിമർശനം. പഞ്ചാബിൽ നിന്നുള്ള അംഗങ്ങൾ ആണ് കടുത്ത വിമർശനം ഉന്നയിച്ചത്. വിഷയം നേരത്തെ തന്നെ ദേശീയ നേതൃത്വത്തെ അറിയിച്ചിരുന്നതായി ആനി രാജ. തെരഞ്ഞെടുപ്പിന് മുൻപ് തന്നെ പാർട്ടിക്ക് കത്ത് നൽകിയിരുന്നു.

കത്ത് യോഗത്തിൽ വായിച്ചു.ഇന്ത്യ സഖ്യ നേതാക്കൾ മത്സരിച്ചാൽ ബിജെപി മുതലെടുപ്പ് നടത്തും എന്നതടക്കം ചൂണ്ടി കാണിച്ചാണ് കത്ത്. സിപിഎംൽ നിന്നും മതിയായ പിന്തുണ ലഭിച്ചില്ല എന്നും ആനി രാജ.ജില്ല കമ്മറ്റികളുടെ തീരുമാന മനുസരിച്ചാണ് സ്ഥാനാർഥി യെ നിശ്ചയിച്ച തെന്ന് കേരള നേതാക്കൾ.ദേശീയ നേതൃ ത്വ ത്തിന് തിരുത്താൻ അവസരം ഉണ്ടായിരുന്നെന്നും കേരള ഘടകം.ഇടതു സ്ഥാനാർഥി ഇല്ലെങ്കിൽ ബിജെപി ക്ക് കൂടുതൽ വോട്ടു ലഭിക്കുമെന്നും കേരള ഘടകം. പ്രിയങ്ക ക്കെതിരെ സ്ഥാനാർഥിയെ നിർത്തുന്ന കാര്യത്തിലും ഭിന്നത

ഇക്കാര്യത്തിൽ തീരുമാനം പിന്നീട്

സ്കൂൾ വാൻ കനാലിലേക്ക് മറിഞ്ഞു

തിരുവനന്തപുരം. നെയ്യാറ്റിൻകരയിൽ സ്കൂൾ വാൻ കനാലിലേക്ക് മറിഞ്ഞു.ചൂഴൽ കിൻഡർ വാലി സ്കൂളിലെ വാൻ ആണ് മറിഞ്ഞത്. 3 വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. വാഹനത്തിൽ ഉണ്ടായിരുന്നത് 6 വിദ്യാർത്ഥികൾ.പരിക്കേറ്റ വിദ്യാർത്ഥികളെ തിരുവനന്തപുരത്തെ ആശുപത്രിയിലേക്ക് മാറ്റി.ഡ്രൈവർക്കു കൈക്ക് പരിക്കേറ്റു

കനാലിൽ വെള്ളം ഇല്ലാത്തതിനാൽ വലിയ അപകടം ഒഴിവായി

മൈതാനത്ത് വീണ്ടും മിശിഹയുടെ കണ്ണുനീർ; ഡഗ് ഔട്ടിലിരുന്ന് പൊട്ടിക്കരഞ്ഞ് മെസി

ന്യൂഫുട്‌ബോൾ ആരാധകർക്ക് നൊമ്പരമായി കോപ അമേരിക്ക ഫൈനൽ മത്സരത്തിലെ മെസിയുടെ കണ്ണുനീർ. തോൽവിയുടെ വേദനയോ വിജയാഹ്ലാദമോ ആയിരുന്നില്ല കണ്ണുനീരിന്റെ പിന്നിൽ. കൊളംബിയക്കെതിരായ ഫൈനൽ മത്സരത്തിനിടെ പരുക്കേറ്റ് മൈതാനം വിടേണ്ട വന്നതായിരുന്നു സൂപ്പർ താരത്തിന് സഹിക്കാനാകാതെ പോയത്.

കിരീടപോരാട്ടം അത്യധികം വാശിയോടെ പുരോഗമിക്കുന്നതിനിടെ മത്സരത്തിന്റെ 66ാം മിനിറ്റിലാണ് പരുക്കിനെ തുടർന്ന് മെസി മൈതാനം വിട്ടത്. ആദ്യ പകുതിയിൽ വലച്ച പരുക്ക് രണ്ടാം പകുതിയിലും തുടർന്നതോടെയാണ് താരം മടങ്ങിയത്.

കണ്ണീരോടെ കളിക്കളത്തിൽ നിന്നിറങ്ങിയ മെസി ഡഗ് ഔട്ടിലിരുന്ന് പൊട്ടിക്കരയുകയായിരുന്നു. ലോകമെമ്പാടുമുള്ള ഫുട്‌ബോൾ ആരാധകർക്ക് നീറ്റൽ സമ്മാനിക്കുന്നതായിരുന്നു മെസിയുടെ കരച്ചിൽ. ടൂർണമെന്റിലെ ഭൂരിഭാഗം സമയവും കാലിലെ പരുക്ക് മെസിയെ അലട്ടിയിരുന്നു.

പട്ടിക വിഭാഗ വിദ്യാർത്ഥികളുടെ ആനുക്ഷ്യങ്ങൾ വകമാറ്റി ചിലവഴിച്ച ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണം;കേരളാ സാംബവർ സൊസൈറ്റി

ചെങ്ങന്നൂർ:
പട്ടികവിഭാഗ വിദ്യാർത്ഥികളുടെ ഫണ്ടുകൾ വകമാറ്റി ചിലവഴിച്ചു എന്ന്
കംപ്ട്രോളർ ആന്റ് ആഡിറ്റർ ജനറൽ കണ്ടെത്തിയ സാഹചര്യത്തിൽ രണ്ടു വർഷക്കാലമായി വിദ്യാഭ്യാസ ആനകൂല്യങ്ങൾ വിതരണം ചെയ്യാതെ ബോധപൂർവ്വം കുടിശികയാക്കുകയും വിദ്യാർത്ഥികളുടെ പഠനം
ഉപേക്ഷിക്കേണ്ടി വരികയും ചെയ്ത സാഹചര്യം സൃഷ്ടിച്ച ഉദ്യോഗസ്ഥർക്കെതിരെ പ്രോസിക്യൂഷൻ നടപടി സ്വീകരിക്കണമെന്ന് കേരളാ സാംബവർ സൊസൈറ്റി ആലപ്പുഴ ജില്ലാ കൺവൻഷൻ ആവശ്യപ്പെട്ടു.
പട്ടിക വിഭാഗ വിദ്യാർത്ഥികളുടെ പ്രീമെട്രിക് സ്ക്കോളർഷിപ്പിന് ഏർപ്പെടുത്തിയ വരുമാന പരിധി എടുത്തു കളയുക, സാമൂഹിക-സാമ്പത്തിക വിവരങ്ങൾ ഉൾക്കൊള്ളിച്ചുള്ള ജാതി സെൻസസ് നടപ്പാക്കണമെന്നും ചെറിയനാട് എൻ.എസ്.എസ് ഹാളിൽ നടന്ന കൺവൻഷനിൽ ആവശ്യപ്പെട്ടു.

ജില്ലാ പ്രസിഡൻ്റ് പി.കെ.സദാനന്ദൻ അദ്ധ്യക്ഷനായി. കെ.എസ്.എസ്. സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി ബി.അജിത്കുമാർ കൺവൻഷൻ ഉദ്ഘാടനം ചെയ്തു. കെ.എസ്.എസ്.സംസ്ഥാന സെക്രട്ടറി വൈ. മനു ശൂരനാട് മുഖ്യ പ്രഭാഷണം നടത്തി.സംസ്ഥാന കമ്മറ്റി അംഗം ആർ.ബാബു, ജില്ലാ സെക്രട്ടറി ഇൻ ചാർജ് അശോകൻ പുന്നക്കുറ്റി, താലൂക്ക് സെക്രട്ടറിമാരായ ബി.ബിജു താമരക്കുളം, ദാമോധരൻ ചെങ്ങന്നൂർ, രാജേന്ദ്രൻ കാർത്തികപള്ളി, താലൂക്ക് പ്രസിഡൻ്റ്മാരായ ഷാനവാസ് ചെറിയനാട്, പ്രകാശ് മുതുകുളം, വൈ.എഫ്.ജില്ലാ പ്രസിഡൻ്റ് രാജേഷ് മേലേടത്ത്, ട്രഷറർ ഷിജു സി.കുറ്റിയിൽ വനിതാ സമാജം ജില്ലാ സെക്രട്ടറി ഗ്രീഷ്മാരാജേഷ്, പ്രസിഡൻ്റ് സരിതാ ബാബു എന്നിവർ സംസാരിച്ചു.

മൈനാഗപ്പള്ളിയില്‍ പ്രസിഡന്‍റ് പിഎം സെയ്ത് രാജിവച്ചു, ഇനി വര്‍ഗീസ് തരകന്‍

ശാസ്താംകോട്ട. മൈനാഗപ്പള്ളി പഞ്ചായത്തില്‍ കോണ്‍ഗ്രസിലെ ഗ്രൂപ്പ് സമവാക്യപ്രകാരം പിഎം സെയ്ത് രാജിവച്ചു. മൂന്നര വര്‍ഷം പ്രസിഡന്റ് പദം വഹിച്ച സെയ്തിനു പകരം ഇനി 13-ാം വാര്‍ഡ് അംഗം വര്‍ഗീസ് തരകന്‍ സ്ഥാനമേല്‍ക്കും. തിരഞ്ഞെടുപ്പു കമ്മീഷന്‍റെ നോട്ടി ഫിക്കേഷന്‍ വന്ന ശേഷമാകും പ്രസിഡന്റ് തിരഞ്ഞെടുപ്പ്. നിലവില്‍ വൈസ് പ്രസിഡന്റ് ബി സേതുലക്ഷ്മിക്കാണ് ചുമതല. 22 അംഗ പഞ്ചായത്ത് സമിതിയില്‍ 12കോണ്‍ഗ്രസ് ഒരു മുസ്ലിം ലീഗ്,ഒരു ആര്‍എസ്പി അടക്കം യുഡിഎഫിന് 14 സീറ്റുണ്ട്. സിപിഐക്ക് മൂന്നും സിപിഎമ്മിന് നാലുമായി ഏഴ് ആണ് ഇടത് അംഗനില. ഒരു സീറ്റ് ബിജെപിക്ക് ഉണ്ട്.

ഉള്ളൂരിൽ കേരള കൗൺസിൽ ഓഫ് ചർച്ചസിനു പുതിയ സോൺ

തിരുവനന്തപുരം: കഴക്കൂട്ടം അസംബ്ലി മണ്ഡലത്തിൽ കെ.സി.സി. പുതുതായി ആരംഭിക്കുന്ന മൂന്ന് സോണുകളിൽ മൂന്നാമത്തെ സോണായ ഉള്ളൂർ സോൺ നിലവിൽ വന്നു. കുമാരപുരം ഓർത്തഡോൿസ്‌ സഭയിൽ നടന്ന പൊതുയോഗം കെ.സി.സി. ക്ലർജി കമ്മിഷൻ ചെയർമാൻ ഫാ.എ.ആർ. നോബിൾ ഉദ്ഘാടനം ചെയ്തു. ഇടവക വികാരി ഫാ. മാത്യു തോമസ് അധ്യക്ഷത വഹിച്ചു.
ഭാരവാഹികൾ: പ്രസിഡന്റ്‌ ഫാ.മാത്യു തോമസ്, വൈസ് പ്രസിഡന്റ് ഫാ.പ്രകാശ് ടെന്നിസൺ, സെക്രട്ടറി ഫാ.സാബു. വി. വൈ കണ്ണമ്മൂല, ജോയിന്റ് സെക്രട്ടറി ഇവ.ജെ.ബംഗ്ലിവിൻ ആക്കുളം, ട്രഷറർ ഫാ. ലിവിങ്സ്റ്റൺ, അസംബ്ലി പ്രതിനിധികൾ: ഏലിയാസ്. സി.എം, ഡോ.ബിനു ജേക്കബ്, അലീന.എൽ. അനിൽകുമാർ, അനീന ആക്കുളം എന്നിവരെ തെരഞ്ഞെടുത്തു.

കോപ്പ അമേരിക്കയിൽ അര്‍ജന്‍റീനയുടെ കിരീടധാരണം

ഏഞ്ചല്‍ ഡി മരിയക്ക് സമ്മാനമായി അര്‍ജന്‍റീനയുടെ കോപ്പ അമേരിക്ക 2024 കിരീടധാരണം. ഫൈനലില്‍ കൊളംബിയയെ എതിരില്ലാത്ത ഒരു ഗോളിന് കീഴടക്കിയായിരുന്നു വിജയം. അധിക സമയത്ത് 112-ാ ലത്വാരൊ മാർട്ടിനസായിരുന്നു ഗോള്‍ നേടിയത്.
രണ്ടാം പകുതിയില്‍ പരുക്കേറ്റ ലയണല്‍ മെസിയെ സ്കലോണി തിരികെ വിളിച്ചത് നിർണായകമായി. 67-ാം മിനുറ്റിലായിരുന്നു കടുത്ത തീരുമാനം സ്കലോണി സ്വീകരിച്ചത്. നടക്കാനാകാതെ മുടന്തിയായിരുന്നു മെസി കളം വിട്ടത്. ഡഗൗട്ടില്‍ ഇരുന്ന് വിതുമ്പുന്ന മെസിയെയായിരുന്നു പിന്നീട് കണ്ടത്.
അവസാന കോപ്പയില്‍ മൈതാനത്ത് കളിസമയം പൂർത്തിയാക്കാനാകാതെ ഇതിഹാസത്തിന് കളം വിടേണ്ടി വന്നു. ഗ്യാലറിയില്‍ അണിനിരന്ന ആരാധകർ എഴുനേറ്റ് നിന്ന് കയ്യടിച്ചായിരുന്നു മെസിക്ക് വഴിയൊരുക്കിയത്.

മെസി മടങ്ങിയതിന് ശേഷം കൂടുതല്‍ പ്രെസിങ്ങ് ഗെയിമിലേക്ക് അർജന്റീന ചുവടുമാറ്റിയെങ്കിലും ഒന്നുപോലും ഗോള്‍വര കടത്താനായില്ല. തുടർന്ന് മത്സരം അധിക സമയത്തേക്ക് നീങ്ങുകയായിരുന്നു. തുടർന്ന് ലൊ സെല്‍സോയേയും ലത്വാരോ മാർട്ടിനെസിനേയും സ്കലോണി കളത്തിലെത്തിക്കുകയായിരുന്നു.

വാർത്താനോട്ടം

2024 ജൂലൈ 15 തിങ്കൾ

BREAKING NEWS

?തിരുവനന്തപുരം ആമയിഴഞ്ചാൻ തോട്ടിൽ കാണാതായ ജോയിക്ക് വേണ്ടി നാവിക സേനയും കൂടി പങ്കെടുക്കുന്ന തിരച്ചിൽ പുന:രാരംഭിച്ചു

?തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഓർത്തോ വിഭാഗത്തിൽ രണ്ട് ദിവസമായി ലിഫ്റ്റിൽ കുടുങ്ങിയ തിരുമല സ്വദേശി രവീന്ദ്രൻ നായരെ കണ്ടെത്തി.

?കനത്ത മഴയെ തുടർന്ന് സംസ്ഥാനത്ത് ഏഴ് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

?മാഹിയിലും ഇന്ന് അവധി, കോളജ് ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയാണ്.

?സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴ ലഭിക്കും. വടക്കൻ ജില്ലകളിൽ മഴമുന്നറിയിപ്പ്

?കൊങ്കൺ പാതയിൽ മണ്ണിടിഞ്ഞ് വീണു.ട്രയിൻ ഗതാഗതം തടസ്സപ്പെട്ടു. ട്രയിനുകൾ വഴിതിരിച്ച് വിട്ടു.

?കുപ്പ് വാരയിലെ കെരാൻ സെക്ടറിൽ നുഴഞ്ഞ് കയറാൻ ശ്രമിച്ച മൂന്ന് ഭീകരവാദികളെ സൈന്യം വധിച്ചു

? കാസർകോട് പഞ്ചിക്കലിൽ സ്കൂൾ വരാന്തയിൽ ഒരു ദിവസം പ്രായമുള്ള നവജാത ശിശുവിനെ ഉപേഷിച്ച നിലയിൽ കണ്ടെത്തി, അമ്മതൊട്ടിലിലേക്ക് മാറ്റിയ കുഞ്ഞിൻ്റെ നില തൃപ്തികരം

? കർക്കിടക മാസ പൂജകൾക്കായി ശബരിമല നട ഇന്ന് വൈകിട്ട് തുറക്കും

?യൂറോ കപ്പിൽ ഇംഗ്ലണ്ടിനെ തോല്പിച്ച് സ്പെയിൻ കിരീടം ചൂടി.

?കോപ്പാ അമേരിക്ക: ഫൈനലിൽ പരിക്കേറ്റ അർജൻ്റീനിയൻ നായകൻ ലെയണൽ മെസ്സി പുറത്തേക്ക്

?കേരളീയം?

? തിരുവനന്തപുരത്തെ മാലിന്യ കൂമ്പാരമായ ആമയിഴഞ്ചാന്‍ തോട് വൃത്തിയാക്കുന്നതിനിടയില്‍ കാണാതായ മാരായമുട്ടം സ്വദേശി ജോയിയെ കാണാതായ സംഭവത്തില്‍ സ്വമേധയാ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍. കളക്ടര്‍ക്കും നഗരസഭ സെക്രട്ടറിക്കും മനുഷ്യാവകാശ കമ്മീഷന്‍ നോട്ടീസയച്ചു.

? സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴ മുന്നറിയിപ്പ്. മലപ്പുറം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ടാണ്. എറണാകുളം, തൃശൂര്‍, പാലക്കാട്, കോഴിക്കോട്, വയനാട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളില്‍ യെല്ലോ അലര്‍ട്ടായിരിക്കും.

? സംസ്ഥാനത്തെ അതിതീവ്ര മഴ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തില്‍ 6 ജില്ലകളില്‍ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, തൃശൂര്‍, എറണാകുളം എന്നീ ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചത്.

? കെഎസ്ആര്‍ടിസി
യില്‍ മയക്കുമരുന്ന് ഉപയോഗിച്ച് വാഹനം ഓടിക്കുന്നവരെ കണ്ടെത്താന്‍ നടപടിയായെന്ന് മന്ത്രി. ജീവനക്കാരിലെ മയക്കുമരുന്ന് ഉപയോഗം കണ്ടെത്താന്‍ 12 ലക്ഷം രൂപ വിലവരുന്ന യന്ത്രം വിദേശത്തുനിന്ന് കൊണ്ടുവരുമെന്ന് മന്ത്രി കെ ബി ഗണേഷ് കുമാര്‍ പറഞ്ഞു.

? പി എസ് സ്സി കോഴ വിവാദത്തിന്റെ പശ്ചാത്തലത്തില്‍ സിപിഎമ്മില്‍ നിന്ന് പുറത്താക്കിയതില്‍ നിയമ പോരാട്ടം തുടരുമെന്ന് പ്രമോദ് കോട്ടൂളി.

? പിഎസ്സി കോഴ വിവാദത്തില്‍ പ്രമോദ് കോട്ടൂളി പണം വാങ്ങിയിട്ടില്ലെന്ന് പരാതിക്കാരന്‍ ശ്രീജിത്ത്. പ്രമോദ് തന്റെ നല്ല സുഹൃത്താണെന്നും പ്രമോദുമായി യാതൊരു പണമിടപാടും ഉണ്ടായിട്ടില്ലെന്നും പണം വാങ്ങി എന്നൊരു പരാതി ആര്‍ക്കും കൊടുത്തിട്ടില്ലെന്നും ശ്രീജിത്ത് പറഞ്ഞു.

? കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിക്കെതിരെ മുന്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് സികെ പത്മനാഭന്‍ നടത്തിയ പരാമര്‍ശത്തോട് പ്രതികരിക്കാതെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. സുരേഷ് ഗോപി ബിജെപി നേതാവോ പ്രവര്‍ത്തകനോ അല്ലെന്നും സിനിമയില്‍ നിന്ന് രാഷ്ട്രീയത്തില്‍ വന്ന വ്യക്തിയാണെന്നുമായിരുന്നു സികെ പത്മനാഭന്റെ വിമര്‍ശനം.

? കണ്ണൂര്‍ പയ്യന്നൂര്‍ കോളേജില്‍ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ റാഗ് ചെയ്തതായി പരാതി. കോളേജിനുള്ളിലെ സ്റ്റോറില്‍ വച്ച് സീനിയര്‍ വിദ്യാര്‍ത്ഥികള്‍ സംഘം ചേര്‍ന്ന് മര്‍ദ്ദിക്കുകയായിരുന്നു എന്നാണ് പരാതി.

? ചിന്നക്കനാല്‍ സിംഗുകണ്ടത്ത് കാട്ടാന ആക്രമണം. രാത്രിയില്‍ ജനവാസമേഖലയില്‍ ഇറങ്ങിയ ഒറ്റയാന്‍ സിംഗുകണ്ടം സ്വദേശി ശ്യാമിന്റെ വീടിന്റെ കതക് തകര്‍ക്കുകയും കൃഷി
നശിപ്പിക്കുകയും ചെയ്തു.

? കോഴിക്കോട്-കണ്ണൂര്‍, കോഴിക്കോട്-വടകര റൂട്ടിലെ സര്‍വീസ് തിങ്കളാഴ്ച മുതല്‍ ബഹിഷ്‌കരിക്കാന്‍ സ്വകാര്യ ബസ് തൊഴിലാളികള്‍. ഈ റൂട്ടിലോടുന്ന ഒരുവിഭാഗം തൊഴിലാളികളാണ് സര്‍വീസ് ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ചത്.

? കണ്ണൂരില്‍ പെട്രോള്‍പമ്പ് ജീവനക്കാരനെ കാറിടിച്ച് കൊല്ലാന്‍ ശ്രമിച്ച പൊലീസുകാരനെതിരെ വധശ്രമത്തിന് കേസെടുത്തു. കണ്ണൂര്‍ തളാപ്പിലെ ഭാരത് പെട്രോള്‍ പമ്പില്‍, പെട്രോള്‍ അടിച്ച പണം മുഴുവന്‍ നല്‍കാതെ പോകാന്‍ ശ്രമിച്ച കാര്‍ പമ്പ് ജീവനക്കാരന്‍ അനില്‍ തടയാന്‍ ശ്രമിച്ചപ്പോഴായിരുന്നു പൊലീസുകാരന്റെ പരാക്രമം.

? ഇന്നലെ അന്തരിച്ച പ്രശസ്ത ചലച്ചിത്ര നിര്‍മ്മാതാവും സംവിധായകനുമായ അരോമ മണിയുടെ സംസ്ക്കാരം ഇന്ന് ഉച്ചയ്ക്ക് 1.30 ന് അരുവിക്കരയിൽ . തിരുവനന്തപുരത്ത് കുന്നുകുഴിയിലെ വസതിയിലായിരുന്നു അന്ത്യം. അരോമ മൂവി ഇന്റര്‍നാഷണല്‍, സുനിത പ്രൊഡക്ഷന്‍സ് എന്നീ ബാനറുകളില്‍ അറുപതിലധികം സിനിമകള്‍ നിര്‍മിച്ചു.

? പെരിഞ്ഞനത്ത് ബൈക്കിന്റെ ചക്രത്തില്‍ സാരി കുടുങ്ങിയുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. മതിലകം കളരിപറമ്പ് സ്വദേശി ശ്രീനാരായണപുരത്ത് വീട്ടില്‍ സുനിലിന്റെ ഭാര്യ നളിനിയാണ് മരിച്ചത്.

?? ദേശീയം ??

? ബിഹാറില്‍ പ്രളയക്കെടുതി രൂക്ഷമാകുന്നു. കുത്തിയൊഴുകിയെത്തിയ ബാഗ്മതി നദി ഒറ്റ ദിവസം കൊണ്ട്
മുസഫര്‍പുരിലെ 18 പഞ്ചായത്തുകളെ വെള്ളത്തിനടിയിലാക്കിയെന്നാണ് റിപ്പോര്‍ട്ട്. സംസ്ഥാനത്തെ റാപ്തി, ഗണ്ഡക് തുടങ്ങിയ നദികളും കരകവിഞ്ഞൊഴുകുകയാണ്. മഴ കനത്ത ഉത്തര്‍പ്രദേശില്‍ ആകെ
മരണം 74 ആയി.

? കുടുംബത്തില്‍ വിഷമങ്ങളുണ്ടാകുമ്പോള്‍ മാത്രമല്ല സന്തോഷാവസരങ്ങളിലും പരോള്‍ നല്‍കാമെന്ന് ബോംബെ ഹൈക്കോടതി. വിദേശത്ത് പഠിക്കാന്‍ പോവുന്ന മകനെ യാത്രയാക്കാന്‍ പരോള്‍ ആവശ്യപ്പെട്ട് കൊലപാതകക്കേസില്‍ ജീവപര്യന്തം അനുഭവിക്കുന്ന വിവേക് ശ്രീവാസ്തവയുടെ ഹര്‍ജിയിലാണ് കോടതിയുടെ പരാമര്‍ശം.

? ബിജെപിക്ക് ഭരിക്കാന്‍ അവകാശമില്ലെന്ന സന്ദേശമാണ് ജനം നല്കുന്നതെന്നും എന്‍ഡിഎ സഖ്യകക്ഷികള്‍ ഇക്കാര്യം മനസിലാക്കണമെന്നും ബംഗാള്‍ മുഖ്യമന്ത്രിയും ടിഎംസി അധ്യക്ഷയുമായ മമത ബാനര്‍ജി.

?? അന്തർദേശീയം ??

? തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് നേരെ വെടിവെപ്പ്. ട്രംപിന്റെ ചെവിക്ക് വെടിയേറ്റു. വലതുചെവിയുടെ മുകള്‍ ഭാഗത്താണ് വെടിയുണ്ട തുളച്ചുകയറിയത്. അതേസമയം, സംഭവത്തില്‍ അക്രമിയെന്ന് സംശയിക്കുന്ന ഒരാളടക്കം രണ്ടുപേര്‍ കൊല്ലപ്പെട്ടു. തിരഞ്ഞെടുപ്പ് റാലിയുടെ സദസ്സിലുണ്ടായിരുന്നയാളാണ് വെടിവെപ്പില്‍ കൊല്ലപ്പെട്ടത്.

? അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് നേരെ വെടിയുതിര്‍ത്തത് പെന്‍സില്‍വേനിയ സ്വദേശിയും ഇരുപതുകാരനുമായ തോമസ് മാത്യു ക്രൂക്ക് ആണെന്ന് എഫ്.ബി.ഐ വ്യക്തമാക്കി പെന്‍സില്‍വേനിയയിലെ ബെതല്‍ പാര്‍ക്കില്‍
നിന്നുള്ളയാളാണ് തോമസ് മാത്യു ക്രൂക്ക്. വെടിവെപ്പിന് പിന്നാലെ ഇയാള്‍ കൊല്ലപ്പെട്ടിരുന്നു.

? അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് നേരെയുണ്ടായ തരത്തിലുള്ള അക്രമങ്ങള്‍ക്ക് യു.എസ്സില്‍ സ്ഥാനമില്ലെന്ന് യു.എസ്. പ്രസിഡന്റ് ജോ ബൈഡന്റെ പ്രതികരണം. വിഷയത്തെ എല്ലാവരും അപലപിക്കേണ്ടതുണ്ടെന്നും ട്രംപുമായി ഫോണില്‍ സംസാരിച്ചെന്നും ബൈഡന്‍ വ്യക്തമാക്കി.

?നിയമ വിരുദ്ധമായി വിവാഹം കഴിച്ചെന്ന കേസില്‍ പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനും ഭാര്യയും കുറ്റവിമുക്തര്‍. 7 വര്‍ഷത്തേക്ക് ഇരുവരെയും ശിക്ഷിച്ച കീഴ്ക്കോടതി നടപടി അപ്പീല്‍ കോടതി റദ്ദാക്കി. എന്നാല്‍ മറ്റൊരു കേസില്‍ അറസ്റ്റ് വാറണ്ടുള്ളതിനാല്‍ ഇവര്‍ ഉടന്‍ മോചിതരാകില്ല.

? കായികം

? സിംബാബ്വെക്കെതിരെ അഞ്ചാം ടി20യില്‍ ഇന്ത്യക്ക് 42 റണ്‍സിന്റെ വിജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ 58 റണ്‍സെടുത്ത സഞ്ജു സാംസണിന്റെ മികവില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 167 റണ്‍സെടുത്തു. ഈ ജയത്തോടെ ഇന്ത്യ 4-1നാണ് പരമ്പര സ്വന്തമാക്കിയത്.

? സ്പെയിന്‍ യൂറോ കപ്പ് ചാമ്പ്യന്‍മാര്‍. ഇംഗ്ലണ്ടിനെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് തകര്‍ത്താണ് സ്പെയിന്‍ യൂറോ കപ്പ് കിരീടം ചൂടിയത്.

?47-ാം മിനിറ്റില്‍ നിക്കോ വില്യംസും 86-ാം മിനിറ്റില്‍ മൈക്കേല്‍ ഒയാര്‍സബലും സ്പെയിനു വേണ്ടി ഗോളുകള്‍ നേടിയപ്പോള്‍ 73-ാം മിനിറ്റില്‍ കോല്‍ പാമറാണ് ഇംഗ്ലണ്ടിനായി ആശ്വാസ ഗോള്‍ നേടിയത്.

? സ്പാനിഷ് താരം കാര്‍ലോസ് അല്‍ക്കറാസിന് വിംബിള്‍ഡണ്‍. തുടര്‍ച്ചയായ രണ്ടാം ഫൈനലിലും നൊവാക് ജോക്കോവിച്ചിനെ തോല്‍പ്പിച്ചാണ് അല്‍ക്കറാസ് കിരീടം നേടിയത്.

?21 വയസിനിടെ അല്‍ക്കറാസ് നേടുന്ന നാലാം ഗ്രാന്‍ഡ് സ്ലാം കിരീടമാണിത്. ഈ വര്‍ഷം ഫ്രഞ്ച് ഓപ്പണും യുഎസ് ഓപ്പണും നേടിയ അല്‍ക്കറാസിന് ഇനി നേടാനുള്ളത് ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ മാത്രമാണ്.

ജോയിയുടെ മൃതദേഹം കണ്ടെത്തി

തിരുവനന്തപുരം: മാലിന്യ മലകൾക്കിടയിൽ ആമയിഴഞ്ചാന്‍ തോട്ടില്‍ കാണാതായ ജോയിക്കായി തിരച്ചിൽ പുനരാരംഭിക്കുന്നതിനിടെ മൃതദേഹം തകരപ്പറമ്പ് കനാലിൽ പൊങ്ങി.ജോയി വീണതിൻ്റെ 600 മീറ്റർ മറിയാണ് ടണലിന് പുറത്തെ കാനാലിൽ 47 മണിക്കൂറിന് ശേഷം മൃതദേഹം കണ്ടെത്തിയത്.മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.
തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനടുത്ത് ആമയിഴഞ്ചാന്‍ തോട്ടിലെ മാലിന്യങ്ങള്‍ വൃത്തിയാക്കുന്നതിനിടെയാണ് ശനിയാഴ്ചയാണ് ജോയിയെ ഒഴുക്കില്‍പ്പെട്ട് കാണാതായത്. മൂന്നു പേരാണ് ശുചീകരണത്തിനായി തോട്ടില്‍ ഇറങ്ങിയത്. മഴ കനത്തതോടെ ജോയി ഒഴുക്കില്‍ പെടുകയായിരുന്നു. മാരായമുട്ടം സ്വദേശിയാണ് റെയില്‍വേയുടെ താല്‍ക്കാലിക തൊഴിലാളിയായ ജോയി.