പല ഗുരുതരമായ രോഗങ്ങളും ലക്ഷണങ്ങളിലൂടെ നമ്മുടെ ശരീരം പ്രകടിപ്പിക്കും. അത്തരത്തിൽ നമ്മളൊരിക്കലും ശ്രദ്ധിക്കാത്ത ലക്ഷണമാണ് ശ്വാസത്തിലുണ്ടാകുന്ന ദുർഗന്ധം. ദുർഗന്ധത്തോട് കൂടിയ ശ്വാസം ഉണ്ടെങ്കിൽ സൂക്ഷിക്കേണ്ടതാണ്.
ഹൃദയത്തിന് എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ അതൊരിയ്ക്കലും മുൻകൂട്ടി അറിയാൻ കഴിയില്ല. എന്നാൽ നിങ്ങൾക്ക് സ്ഥിരമായി നിശ്വാസവായുവിന് ദുർഗന്ധം അനുഭവപ്പെടുന്നുണ്ടെങ്കിൽ ശ്രദ്ധിക്കുന്നത് നല്ലതാണ്. കാരണം ഇത് പലപ്പോഴും ഹൃദയം പണിമുടക്കിലേക്ക് നീങ്ങുന്നു എന്നതിന്റെ സൂചനയാണ്.
ക്യാൻസർ പലപ്പോഴും ആരംഭഘട്ടങ്ങളിൽ കണ്ടു പിടിയ്ക്കാൻ ബുദ്ധിമുട്ടായിരിയ്ക്കും. എന്നാൽ നിശ്വാസവായുവിന്റെ ദുർഗന്ധം നോക്കി വയറ്റിൽ ക്യാൻസർ ഉണ്ടെന്ന് മനസ്സിലാക്കാം. അധികം കഷ്ടപ്പെടാതെ തന്നെ നിശ്വാസവായുവിന്റെ ദുർഗന്ധം നോക്കി ശ്വാസകോശ ക്യാൻസറിനെ മനസ്സിലാക്കാൻ കഴിയുന്നതാണ്. പുകവലിയ്ക്കുന്നവരിലും അല്ലാത്തവരിലും ശ്വാസകോശ ക്യാൻസറിനുള്ള സാധ്യത കൂടുതലാണ്. ദുർഗന്ധത്തോടു കൂടിയ ശ്വാസവും അമിത കിതപ്പും ഉണ്ടെങ്കിൽ ഉടൻ തന്നെ വിദഗ്ധ ഡോക്ടറെ സമീപിക്കേണ്ടതാണ്.
ദഹനസംബന്ധമായ പ്രശ്‌നങ്ങൾ പലപ്പോഴും പലവിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളിലേക്ക് നയിക്കും. ഇതിനെ പെട്ടെന്ന് മനസ്സിലാക്കാൻ ശ്വാസദുർഗന്ധം മൂലം കഴിയും. കിഡ്‌നി സംബന്ധമായ പ്രശ്നങ്ങളും നിശ്വാസ വായുവിലൂടെ അറിയാൻ സാധിക്കും. നിങ്ങളുടെ നിശ്വാസ വായുവിന് മീൻവിഭവങ്ങളുടെ ഗന്ധം അനുഭവപ്പെടുന്നുണ്ടെങ്കിൽ കിഡ്‌നി പ്രവർത്തന രഹിതമാകാൻ തുടങ്ങി എന്ന് മനസ്സിലാക്കേണ്ടതാണ്.
? കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി അർജുൻ (30 ) നെയാണ് കാണാതായത്.അർജുൻ ഓടിച്ചിരുന്ന ലോറി മണ്ണിടിച്ചിലിനടിയിൽ പെടുകയായിരുന്നു.
? അങ്കോളയിൽ ദേശീയ പാതയിൽ രക്ഷാപ്രവർത്തനം തുരുന്നു. ശക്തമായ മഴ പ്രവർത്തനത്തിന് തടസ്സം.
? ബീച്ച് ആശുപത്രിയിൽ’ ചികിത്സക്കെത്തിയ പെൺകുട്ടിയോട് അതിക്രമം കാട്ടിയ ആരോഗ്യപ്രവർത്തകനെ സസ്പെൻഡ് ചെയ്യും
?കേരളീയം?
? വടക്കന്‍ കേരളത്തില്‍ അതിതീവ്ര മഴ. സംസ്ഥാനത്ത് വെള്ളക്കെട്ടില്‍ വീണ് 2 പേര്‍ മരിച്ചു. കനത്ത മഴയെത്തുടര്‍ന്ന് കണ്ണൂര്‍, വയനാട്, പാലക്കാട് ജില്ലകളിലെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കാസര്‍കോട് ജില്ലയിലെ കോളേജുകള്‍ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചു.
? അടുത്ത അഞ്ചു ദിവസം ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ് .വടക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ മധ്യഭാഗത്തായി പുതിയൊരു ന്യൂനമര്‍ദ്ദം രൂപപ്പെട്ടിട്ടുള്ളതിനാല്‍ അടുത്ത രണ്ടു ദിവസത്തിനുള്ളില്‍ ഈ ന്യൂനമര്‍ദ്ദം ശക്തിപ്രാപിച്ചു വടക്കു പടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ചു ഒഡിഷ തീരത്തു എത്താന്‍ സാധ്യതയുണ്ടെന്നും അധികൃതര്‍ അറിയിച്ചു.
? കാലവര്‍ഷം ശക്തമായി പെയ്യുമ്പോഴും ഇതുവരെയുള്ള കണക്കുപ്രകാരം സംസ്ഥാനത്ത് 12 ശതമാനം മഴക്കുറവ്. 1043.7 മില്ലി മീറ്റര്‍ മഴ ലഭിക്കേണ്ട സ്ഥാനത്ത് 922.6 മില്ലി മീറ്ററാണ് ലഭിച്ചത്. ജൂണിലെ മഴക്കുറവ് കാരണമാണ് സംസ്ഥാനത്തൊട്ടാകെ മഴക്കുറവുണ്ടാകാന്‍ കാരണം.
? ബംഗാള്‍ ഉള്‍ക്കടലിന്റെ വടക്ക് രൂപപ്പെടുന്ന ന്യൂനമര്‍ദ്ദത്തിന് പിന്നാലെ കൊല്‍ക്കത്ത ഭാഗത്ത് മറ്റൊരു ന്യൂനമര്‍ദ്ദ സൂചന കൂടിയുള്ളതിനാല്‍ ശക്തമായ മഴ ഈ മാസം മുഴുവന്‍ തുടരാന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ടുകള്‍.
? പെരുമ്പാവൂരിലെ നിയമവിദ്യാര്‍ഥിനിയുടെ കൊലപാതകത്തില്‍ പ്രതി അമീറുല്‍ ഇസ്ലാമിന്റെ വധശിക്ഷ സുപ്രീം കോടതി സ്റ്റേ ചെയ്തു. കേരള ഹൈക്കോടതിയുടെ വിധിക്കെതിരെ അമീറുല്‍ ഇസ്ലാം നല്‍കിയ ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ ഉത്തരവ്.
? പൊഴിയൂരില്‍ പുതിയ മത്സ്യബന്ധന തുറമുഖ നിര്‍മ്മാണ പദ്ധതിയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കായി അഞ്ച് കോടി രൂപ അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു. ഈവര്‍ഷത്തെ ബജറ്റിലാണ് പൊഴിയൂരില്‍ പുതിയ തുറമുഖ നിര്‍മ്മാണത്തിനുള്ള പദ്ധതി പ്രഖ്യാപിച്ചത്.
? 120 കോടി രൂപ പോസ്റ്റ് മെട്രിക് സ്‌കോളര്‍ഷിപ്പ് വിതരണത്തിന് അനുവദിച്ച് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. ഇ – ഗ്രാന്റ്‌സ് പോര്‍ട്ടലില്‍ കുടിശികയുള്ള മുഴുവന്‍ പോസ്റ്റ് മെട്രിക് സ്‌കോളര്‍ഷിപ്പ് തുകയും വിതരണം ചെയ്യാനാകുമെന്നും മന്ത്രി പറഞ്ഞു. ബജറ്റ് വിനിയോഗ പരിധി 100 ശതമാനം ഉയര്‍ത്തിയാണ് തുക ലഭ്യമാക്കുന്നത്.
? ഗുരുവായൂര്‍ ദേവസ്വത്തില്‍ ജോലിചെയ്യുന്ന താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി. നിലവിലുള്ള ഒഴിവുകളിലേക്ക് നിയമന നടപടികളുമായി മുന്നോട്ടുപോകാന്‍ ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡിന് സുപ്രീം കോടതി അനുമതി നല്‍കി.
? കെഎസ്ഇബി ഓഫീസുകള്‍ക്കുനേരെയുള്ള ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ സിസിടിവി സ്ഥാപിക്കാന്‍ തീരുമാനമായി. സംസ്ഥാനത്തെ എല്ലാ കെഎസ്ഇബി ഓഫീസുകളിലും അത്യാധുനിക സിസിടിവി ക്യാമറകള്‍ സ്ഥാപിക്കാനാണ് തീരുമാനം.
?? ദേശീയം ??
? ജമ്മുകശ്മീരില്‍ തുടരുന്ന ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ഉന്നതതല സുരക്ഷാ സമിതി യോഗം ചേര്‍ന്നു. ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധമന്ത്രി രാജ്നാഥ് സിങ് എന്നിവരും യോഗത്തില്‍ പങ്കെടുത്തു. /
?നീറ്റ് യുജി പരീക്ഷയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ലഭിച്ച മാര്‍ക്ക് പ്രസിദ്ധീകരിക്കണമെന്ന് സുപ്രീംകോടതി നിര്‍ദ്ദേശം നല്‍കി. റോള്‍ നമ്പര്‍ മറച്ച് ഓരോ സെന്ററിലും പരീക്ഷ എഴുതിയ വിദ്യാര്‍ത്ഥികളുടെ മാര്‍ക്ക് നാളെ 5 മണിക്കുള്ളില്‍ പ്രസിദ്ധീകരിക്കണമെന്നാണ് സുപ്രീംകോടതിയുടെ നിര്‍ദ്ദേശം.
? ഹരിയാനയില്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ആംആദ്മി പാര്‍ട്ടി ഒറ്റയ്ക്ക് മത്സരിക്കുമെന്ന് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്‍ അറിയിച്ചതോടെ ഇന്ത്യ സഖ്യം ഉണ്ടാകില്ലെന്ന് വ്യക്തമായി. സംസ്ഥാനത്ത് 90 സീറ്റുകളിലും ഒറ്റയ്ക്ക് മത്സരിക്കാനാണ് എഎപിയുടെ തീരുമാനം.
? മോദിക്കെതിരെ പരോക്ഷവിമര്‍ശനവുമായി വീണ്ടും ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്. ചിലര്‍ക്ക് അമാനുഷികരും ഭഗവാനുമൊക്കെയാകാന്‍ ആഗ്രഹമുണ്ടെന്നാണ് മോഹന്‍ ഭാഗവതിന്റെ പരാമര്‍ശം.
? ഉദയനിധി സ്റ്റാലിനെ തമിഴ്നാട് ഉപമുഖ്യമന്ത്രിയായി ഉയര്‍ത്തിയേക്കും. യുവജനക്ഷേമ, കായിക വകുപ്പ് മന്ത്രിയാണ് നിലവില്‍ ഉദയനിധി. ഓഗസ്റ്റ് 22-ന് മുമ്പായി അദ്ദേഹത്തെ ഉപമുഖ്യമന്ത്രിയാക്കുമെന്നാണ് വിവരം.
?? അന്തർദേശീയം ??
? നാസയുടെ ട്രാന്‍സിറ്റിംഗ് എക്‌സോപ്ലാനറ്റ് സര്‍വേ സാറ്റലൈറ്റ് സൗരയൂഥത്തിന് പുറത്ത് ആറ് ഗ്രഹങ്ങളെക്കൂടി കണ്ടെത്തി. ഇതോടെ സൗരയൂഥത്തിന് പുറത്ത് കണ്ടുപിടിച്ച ഗ്രഹങ്ങളുടെ എണ്ണം 5502 ആയി. സൗരയൂഥത്തിലെ ഏറ്റവും വലിയ ഗ്രഹമായ വ്യാഴത്തേക്കാള്‍ വലിയ, ഭൂമിയേക്കാള്‍ 1300ലേറെ ഇരട്ടി വലിപ്പമുള്ള ഒരു ഗ്രഹമാണ് ഇപ്പോള്‍ കണ്ടെത്തിയതില്‍ ഒന്ന്.
?പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ട ബംഗ്ലാദേശില്‍ ജനങ്ങളുടെ സുരക്ഷ കണക്കിലെടുത്ത് രാജ്യവ്യാപകമായി മൊബൈല്‍ ഇന്റര്‍നെറ്റ് റദ്ദാക്കാന്‍ ഉത്തരവിട്ടതായി ടെലികമ്മ്യൂണിക്കേഷന്‍ സഹമന്ത്രി വ്യക്തമാക്കി. വിദ്യാര്‍ഥി പ്രക്ഷോഭത്തില്‍ ഇതുവരെ ഒന്‍പത് പേര്‍ കൊല്ലപ്പെട്ടതായി അധികൃതര്‍ അറിയിച്ചു.
⚽ കായികം?
? ഇന്ത്യയുടെ ശ്രീലങ്കന്‍ പര്യടനത്തിനുള്ള ഏകദിന, ടി20 ടീമുകളെ ബി.സി.സി.ഐ. പ്രഖ്യാപിച്ചു. ടി20-യില്‍ സൂര്യകുമാര്‍ യാദവാണ് ക്യാപ്റ്റന്‍. ഏകദിനത്തില്‍ രോഹിത് ശര്‍മ തന്നെ നയിക്കും. സഞ്ജു സാംസണ്‍ ടി20 പരമ്പരയില്‍ മാത്രം.
? ദില്ലിയില്‍ ഗുസ്തിതാരങ്ങള്‍ നടത്തിയ സമരത്തെ വിമര്‍ശിച്ചതില്‍ ഖേദം അറിയിച്ച് ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍ പ്രസിഡന്റ് പി ടി ഉഷ. കഴിഞ്ഞ വര്‍ഷം നടന്ന ഗുസ്തിതാരങ്ങള്‍ നടത്തിയ സമരം എല്ലാവര്‍ക്കും പാഠമായിരുന്നു. ഇതുസംബന്ധിച്ചുണ്ടായ വിവാദത്തില്‍ ഖേദമുണ്ട്.
കൊല്ലം: തെന്മല ഡാമിലെ ജലനിരപ്പ് റൂൾ കർവിന് അനുസ്യതമായി ക്രമീകരിക്കേണ്ടത് അത്യാവശ്യമാണെന്ന് ബോധ്യപ്പെട്ടുളള സാഹചര്യത്തിൽ, ഷട്ടറുകൾ ഉയർത്തുന്നതിനു മുൻപായി സ്വീകരിക്കേണ്ട നിയമാനുസൃത മുന്നറിയിപ്പ് സംവിധാനങ്ങൾ ഉറപ്പാക്കിക്കൊണ്ട് ഇന്ന് 11.00 മണി മുതൽ ഡാമിൻ്റെ മൂന്നു ഷട്ടറുകൾ 50 സെന്റീമീറ്റർ പടിപടിയായി ഉയർത്തി അധിക ജലം കല്ലടയാറ്റിലേക്ക് ഒഴുക്കി വിടുന്നതിനുളള അനു നൽകിയിട്ടുണ്ട്.
ഡാമിൻ്റെ ഷട്ടറുകൾ ഉയർത്തുന്ന സാഹചര്യത്തിൽ കല്ലടയാറിന്റെ തീരപ്രദേശങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് കൊല്ലം ജില്ലാ കളക്ടർ അറിയിക്കുന്നു.
കരുനാഗപ്പള്ളി. നിയോജക മണ്ഡലത്തിലെ മാളിയേക്കൽ റെയിൽവെ മേൽപ്പാലത്തിന്റെ ഉദ്ഘാടനം ഓഗസ്റ്റ് 2ന് വൈകിട്ട് 5 30ന് സംസ്ഥാന പൊതുമ രാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് നിർവഹിച്ച് പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കുമെന്ന് സിആർ മഹേഷ് എംഎൽഎ അറിയിച്ചു. മാളിയേക്കൽ റെയിൽവേ മേൽപ്പാലം 546 മീറ്റർ നീളവും 10.2 മീറ്റർ വീതിയിലും ആണ് മേൽ പാലം നിർമ്മിച്ചിരിക്കുന്നത്. റെയിൽവേ ഭാഗം ഒഴികെ 33 സ്പാനങ്ങളിലായി 51 പൈലുകളും 13 പൈൽ ക്യാപ്പുകളും, രണ്ട് അബട്ട് മന്റും ആണ് ഉള്ളത്.എല്ലാം പൂർത്തീകരിച്ചിട്ടുണ്ട് ഇവയുടെ ഭാഗം പിയർ ക്യാപ്പ് വരെ ആർ ബി ഡി സി കെ ആണ് നിർമ്മിച്ചിട്ടുള്ളത് സൂപ്പർ സ്ട്രക്ചർ റെയിൽവേ നേരിട്ടാണ് നിർമ്മിച്ചിട്ടുള്ളത്.
കേരളത്തിൽ ആദ്യമായി പൂർണമായും സ്റ്റീൽ കോൺക്രീറ്റ് കോമ്പോസിറ്റ് രീതിയിൽ പൂർത്തീകരിക്കുന്ന മേൽപ്പാലമാണ് മാളിയേക്കൽ റെയിൽവേ മേൽപ്പാലം. ഇതിന്റെ പൈൽ,പൈൽ ക്യാപ്പ്,ഡക്ക് സ്ലാബ്എന്നിവ കോൺക്രീറ്റ് രീതിയിലും, പിയർ, പിയർ ക്യാപ്പ്,ഗാർഡറുകൾ എന്നിവ സ്റ്റീലിലും ആയാണ് നിർമ്മിച്ചിരിക്കുന്നത്.കേരള റെയിൽവേ ബ്രിഡ്ജസ്റ്റ് ഡെവലപ്മെന്റ കോർപ്പറേഷൻ ആണ് നിർമ്മാണം ഏറ്റെടുത്ത് പൂർത്തീകരിച്ചത് മേൽപ്പാല നിർമ്മാണത്തിനായി വസ്തു ഏറ്റെടുക്കുന്നതിന് 11.8 കോടി രൂപയും മേൽപ്പാല നിർമ്മാണത്തിന് 26.5 8 കോടി രൂപയുമാണ് ചെലവഴിച്ചത്. നിർമ്മാണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം 2021 ജനുവരി 21ആം തീയതി മുഖ്യമന്ത്രി നിർവഹിച്ചിരുന്നു. ഉൾപ്പെടെ 10 മേൽപ്പാലങ്ങൾക്കാണ് അനുമതി നൽകിയെങ്കിലും ആദ്യം പൂർത്തീകരിച്ചത് മാളിയേക്കൽ മേൽപ്പാലം ആണ് എന്ന് അധികൃതർ അറിയിച്ചു. കരുനാഗപ്പള്ളിയിൽ നിന്നും ശാസ്താംകോട്ടയ്ക്കും മറ്റു ഭാഗങ്ങളിലേക്കുള്ള യാത്ര ക്ലേശത്തിന് പരിഹാരം ഉണ്ടാവുകയും കൂടാതെ നാട്ടുകാരുടെ ചിരകാല സ്വപ്നം സാധ്യമാവുകയും ആണ്.
കോഴിക്കോട് :ബീച്ച് ആശുപത്രിയിൽ ചികിത്സക്കെത്തിയ പെൺകുട്ടിയെ ആരോഗ്യപ്രവർത്തകൻ മോശമായി പെരുമാറിയതായി പരാതി. ഫിസിയോതെറാപ്പിക്ക് എത്തിയ പെൺകുട്ടിയെ ചികിത്സക്കിടെ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്ന പെൺകുട്ടിയുടെ പിതാവിന്റെ പരാതിയിൽ വെള്ളയിൽ പോലീസ് കേസെടുത്തു. പ്രതി അടുത്തിടെ മറ്റൊരു ജില്ലയിൽ നിന്ന് സ്ഥലം മാറി എത്തിയ ആളാണെന്ന് പോലീസ് പറഞ്ഞു. ഒളിവിലുള്ള പ്രതിക്കെതിരെ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതിയായ ആരോഗ്യ പ്രവർത്തകനെ സസ്പെൻഡ് ചെയ്യാൻ മന്ത്രി വീണാ ജോർജ് ഉത്തരവിട്ടു. സംഭവത്തിൽ ആരോഗ്യ മന്ത്രി അന്വഷണവും പ്രഖ്യാപിച്ചു.
തിരുവനന്തപുരം. ആമയിഴഞ്ചാൻ തോട്ടിൽ ശുചീകരണത്തിനിടെ കരാർ തൊഴിലാളി ജോയി മരിച്ച സംഭവത്തിൽ പ്രതിഷേധം കടുപ്പിക്കാൻ യുഡിഎഫ്. ഇന്ന് നഗരസഭ ഓഫീസ് യുഡിഎഫ് ഉപരോധിക്കും. രാവിലെ എട്ട് മണി മുതലാണ് ഉപരോധ സമരം. ഉച്ചയ്ക്ക് കൗൺസിലും ചേരുന്നുണ്ട്. യോഗത്തിൽ മേയർക്കെതിരെ വിമർശനം കടുപ്പിക്കാനാണ് പ്രതിപക്ഷ കൗൺസിലർമാരുടെ തീരുമാനം. അതേസമയം മഴ കനത്തതോടെ തലസ്ഥാനത്തെ മാലിന്യ നീക്കം കൂടുതൽ ഊർജിതമാക്കാനാണ് നഗരസഭയുടെ ആലോചന
തിരുവനന്തപുരം. ലോക്സഭാ തിരഞ്ഞെടുപ്പ് തോൽവി മറികടക്കാനുള്ള തിരുത്തൽ രേഖ തയ്യാറാക്കുന്നതിനുള്ള സി.പി.ഐ.എം സംസ്ഥാന നേതൃയോഗങ്ങൾ ഇന്ന് ആരംഭിക്കും.ഇന്ന് സംസ്ഥാന സെക്രട്ടറിയേറ്റും 21, 22 തീയതികളിൽ സംസ്ഥാന കമ്മിറ്റിയുമാണ് നടക്കുന്നത്. സർക്കാരിന്റെ മുൻഗണന മാറ്റമുൾപ്പടെ നേതൃ യോഗങ്ങളിൽ ചർച്ചയാകും.
ലോക്സഭ തിരഞ്ഞെടുപ്പിന് പിന്നാലെ പ്രതിസന്ധിയിലാണ് സിപിഐഎം. ഭരണവിരുദ്ധ വികാരവും ജനക്ഷേമ പദ്ധതികൾ മുടങ്ങിയതുമാണ് തെരഞ്ഞെടുപ്പ് തോൽവിയുടെ ആക്കംകൂട്ടിയത് എന്നാണ് കഴിഞ്ഞ സംസ്ഥാന നേതൃയോഗങ്ങൾ വിലയിരുത്തിയത്.ജില്ലാ നേതൃയോഗങ്ങളിലും സമാനമായ അഭിപ്രായം തന്നെ ഉയർന്നുവന്നു.സർക്കാരിന്റെ പ്രവർത്തനങ്ങൾ കൂടുതൽ ജനകീയമാക്കാൻ എന്തൊക്കെ ചെയ്യണം എന്നായിരിക്കും ഇന്നാരംഭിക്കുന്ന സംസ്ഥാന നേതൃയോഗങ്ങൾ പ്രധാനമായും തീരുമാനിക്കുക.സംസ്ഥാന സർക്കാരിന്റെ മുൻഗണനാക്രമത്തിൽ മാറ്റം വരുത്താൻ പാർട്ടി നേതൃത്വം തീരുമാനിച്ചിട്ടുണ്ട്.
ജനക്ഷേമ പദ്ധതികൾക്ക് മുൻഗണന നൽകാനാണ് തീരുമാനം.ക്ഷേമ പെൻഷൻ വർദ്ധിപ്പിക്കുന്നത് പാർട്ടിയുടെ പരിഗണനയിൽ ഉണ്ടെങ്കിലും നിലവിലെ സാമ്പത്തിക അവസ്ഥയിൽ അത് സാധ്യമാകില്ല.ക്ഷേമപെൻഷൻ മുടങ്ങാതെ കൊടുക്കുക,സപ്ലൈകോ അടക്കമുള്ള ജനകീയ സംവിധാനങ്ങൾക്ക് കൂടുതൽ പണം അനുവദിക്കുക തുടങ്ങിയവയാണ് പാർട്ടിക്ക് മുന്നിൽ ഉള്ള നിർദ്ദേശങ്ങൾ.മുഖ്യമന്ത്രിയുടെ ശൈലിയുമായി ബന്ധപ്പെട്ട വലിയ വിമർശനങ്ങൾ സംസ്ഥാന,ജില്ലാ നേതൃയോഗങ്ങളിൽ ഉയർന്നിരുന്നു. എന്നാൽ മുഖ്യമന്ത്രിയുടെ ശൈലീമാറ്റമൊന്നും ഈ സംസ്ഥാന നേതൃയോഗങ്ങളിൽ ചർച്ചയ്ക്ക് വരില്ല. ഉപതിരഞ്ഞെടുപ്പുകളും തദ്ദേശ തിരഞ്ഞെടുപ്പും മുന്നിൽ കണ്ടുള്ള മാറ്റങ്ങളാകും പ്രധാനമായി ഉണ്ടാവുക.
കൊച്ചി.എറണാകുളത്ത് H1 N1 ബാധിച്ച് നാല് വയസുകാരൻ മരിച്ചു. മരിച്ചത് ആലങ്ങാട് ഒളനാട് സ്വദേശി സ്വദേശി ലിയോൺ ലിബു. ഇന്നലെയാണ് പനിബാധിതനായ ലിയോണിനെ ലൂർദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എച്ച് വൺ എൻ വൺ പോസിറ്റീവായിരുന്നു എന്ന് ആശുപത്രി സ്ഥിരീകരിച്ചു.
സംസ്ഥാനത്ത് പനി കണക്ക് കുറവില്ലാതെ തുടരുകയാണ്. കഴിഞ്ഞ ഒരു ദിവസം മാത്രം പനിബാധിച്ച് ചികിത്സ തേടിയത് 12, 678 പേരാണ്. പനി മരണവും ആശങ്കപ്പെടുത്തുന്നു. പനി ബാധിച്ച് കഴിഞ്ഞദിവസം നാലുപേരാണ് സംസ്ഥാനത്ത് മരിച്ചത്. പനി ബാധിതരിൽ ഡെങ്കിപ്പനി , എലിപ്പനി ബാധിതരുടെ എണ്ണം വർധിക്കുന്നതും ആരോഗ്യ വകുപ്പ് ഗൗരവത്തോടെ കാണുന്നു. ഏറ്റവും അധികം പനിബാധിതർ ഉള്ളത് മലപ്പുറത്താണ്. മഴ കൂടി കനത്ത പശ്ചാത്തലത്തിൽ പനി ബാധിതരുടെ എണ്ണം ഇനിയും വർദ്ധിച്ചേക്കും. രോഗ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ ചികിത്സ തേടണമെന്നാണ് ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്
കോഴിക്കോട്: കർണ്ണാടകയിലെ അങ്കോളയിൽ കാണാതായവരിൽ മലയാളിയും .കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി അർജുൻ (30 ) നെയാണ് കാണാതായത്.അർജുൻ ഓടിച്ചിരുന്ന ലോറി മണ്ണിടിച്ചിലിനടിയിൽ പെടുകയായിരുന്നു. മൂന്ന് ദിവസം മുമ്പാണ് മണ്ണിടിഞ്ഞ് ഗതാഗത തടസം ഉണ്ടായത്. ഇന്ന് രാവിലെയാണ് ഈ വാർത്ത പുറത്ത് വന്നത്.ജി പി എസ് സംവിധാനം വഴിയുള്ള അന്വേഷണത്തിലാണ് ലോറി മൺ കുനയ്ക്കുള്ളിലാണെന്ന് മനസിലായത്.
കണ്ണൂർ. എരമം കുറ്റൂരിലെ പെരുവാമ്പ പുഴയിൽ വയോധിക ഒഴുക്കിൽപ്പെട്ടെന്ന് സംശയം. എഴുപതുകാരിയായ കോടൂർ മാധവിയെയാണ് ഇന്നലെ മുതൽ കാണാതായത്. മാധവിയുടെ കുടയും ചെരുപ്പും പുഴയുടെ സമീപത്തുനിന്ന് കണ്ടെടുത്തിരുന്നു. പോലീസും ഫയർഫോഴ്സും ഇന്നും തിരച്ചിൽ തുടരും. അതേസമയം കണ്ണൂരിലെ വിവിധ ഇടങ്ങളിൽ കനത്ത മഴ തുടരുകയാണ്. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ടും രൂക്ഷമാണ്.