കൊച്ചി . ഉത്സവകാലത്തെ ആനയെഴുന്നള്ളിപ്പ്. കൃത്യമായ മാർഗ്ഗ നിർദേശങ്ങൾ പുറത്തിറക്കണമെന്ന് ഹൈക്കോടതി. എഴുന്നള്ളിപ്പിനായുള്ള ആനകളുടെ എണ്ണം സ്ഥലത്തിൻറെ ലഭ്യത അനുസരിച്ചാകണം. എഴുന്നള്ളിപ്പിന് അനുമതിക്കായി തലേദിവസം വരുന്ന പതിവ് ഇല്ലാതാക്കണം. ആനകളുടെ വെരിഫിക്കേഷൻ എഴുന്നള്ളിപ്പിക്കാനുള്ള അനുമതി എന്നിവ ഉൾപ്പെടുത്തി ഓൺലൈൻ സംവിധാനം വേണമെന്നും കോടതി നിര്‍ദ്ദേശിച്ചു.
തിരുവനന്തപുരത്തുനിന്നുള്ള ഇന്‍ഡിഗോ സര്‍വീസ് മുടങ്ങി
തിരുവനന്തപുരം. വിമാനത്താവളത്തില്‍ നിന്നുള്ള ഇൻഡിഗോയുടെ ബെംഗളുരു (രാത്രി 08:55), ഹൈദരാബാദ് (10:10), ചെന്നൈ (10:45) സർവീസുകൾ റദ്ദാക്കി. നിലവിൽ മനുവൽ രീതിയിലാണ് തിരുവനന്തപുരം വിമാനത്താവളത്തിൽ ചെക്ക് ഇൻ നടപടികൾ നടക്കുന്നത്. തിരുവനന്തപുരത്ത് ഇൻഡിഗോയുടെ ചെക്ക് ഇൻ നടപടികളെ മാത്രമാണ് ബാധിച്ചിട്ടുള്ളത് ബാധിച്ചിട്ടുള്ളത്ത്. മറ്റ് വിമാന സർവീസുകളെ ബാധിച്ചിട്ടില്ല എന്ന് എയർപോർട്ട് അധികൃതർ
മൈക്രോസോഫ്റ്റ് സാങ്കേതിക തകരാർ മൂലമാണ് പ്രശ്നമെന്നാണ് അറിവ്.-ലോകമെമ്പാടും വിമാനത്താവളങ്ങളിൽ വൻ ക്യൂ. -അമേരിക്ക ,ഓസ്ട്രേലിയ ,ന്യൂസിലൻഡ് എന്നിവിടങ്ങളിൽ സ്ഥിതി രൂമാണ്. ബ്രിട്ടനിൽ ട്രെയിൻ ഗതാഗതം തടസപ്പെട്ടു. -സൂപ്പർമാർക്കറ്റുകളുടെ പ്രവർത്തനം നിലച്ചു. ബെർലിൻ ,ആസ്റ്റർഡാം വിമാനത്താവളങ്ങളിൽ സർവീസ് നിർത്തി.
ഗവർണർക്ക് വീണ്ടും തിരിച്ചടി
കൊച്ചി.ഗവർണർക്ക് വീണ്ടും തിരിച്ചടി. മൂന്ന് സർവകലാശാലകളിലെ വിസി നിയമനത്തിനുള്ള സെർച്ച് കമ്മിറ്റി രൂപീകരണം കൂടി ഹൈക്കോടതി തടഞ്ഞു. കേരള, എംജി, മലയാളം സർവകലാശാലകളിലെ സെർച്ച് കമ്മിറ്റി നടപടികൾക്ക് സ്റ്റേ. ചാൻസലറുടെ ഉത്തരവിന് ഹൈക്കോടതിയുടെ വിലക്ക് ഒരു മാസത്തേക്ക്. ഇതോടെ നാല് സർവകലാശാലകളിലെ സെർച്ച് കമ്മിറ്റി രൂപീകരണത്തിന് സ്റ്റേ ആയി
ഹർദിക് പാണ്ഡ്യയും മോഡൽ നടാഷ സ്റ്റാൻകോവിച്ചും വേർപിരിഞ്ഞു
മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് താരം ഹർദിക് പാണ്ഡ്യയും സെർബിയൻ മോഡൽ നടാഷ സ്റ്റാൻകോവിച്ചും തമ്മിലുള്ള വിവാഹ ബന്ധം അവസാനിപ്പിച്ചു. പരസ്പര സമ്മതത്തോടെയാണ് ബന്ധം പിരിയുന്നതെന്ന് ഹര്‍ദിക് പാണ്ഡ്യ ഇൻസ്റ്റഗ്രാമിലൂടെ അറിയിച്ചു. ഹർദികും നടാഷയും വേർപിരിയുകയാണെന്ന് നേരത്തേ തന്നെ അഭ്യൂഹങ്ങൾ പരന്നിരുന്നു.
അതിനിടെ നടാഷ സ്റ്റാൻകോവിച്ച് കഴിഞ്ഞ ദിവസം മുംബൈയിൽ നിന്ന് ജന്മനാടായ സെർബിയയിലേക്കു പോയി. മകൻ അഗസ്ത്യയും നടാഷയ്ക്കൊപ്പം സെർബിയയിലേക്കു പോയിട്ടുണ്ട്. 2020ലാണ് ഹാർദിക് പാണ്ഡ്യയും നടാഷ സ്റ്റാൻകോവിച്ചും വിവാഹിതരാകുന്നത്. സെർബിയയിൽനിന്നുള്ള മോഡലായ നടാഷ സ്റ്റാന്‍കോവിച് ഏതാനും ബോളിവുഡ് സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.
പാറേമ്പാടത്ത് ലോറിയിടിച്ച് പോർക്കുളം സ്വദേശിക്ക് ദാരുണാന്ത്യം
കുന്നംകുളം. പാറേമ്പാടത്ത് ലോറിയിടിച്ച് പോർക്കുളം സ്വദേശിക്ക് ദാരുണാന്ത്യം. ഇടിച്ച വാഹനം നിർത്താതെ പോയി. പോർക്കുളം കൊങ്ങണൂർ സ്വദേശി കായിൽ വളപ്പിൽ വീട്ടിൽ ഷെഫീക്കാണ് മരിച്ചത്. ഇന്ന് 2 മണിയോടെയാണ് അപകടമുണ്ടായത്.ഇടിച്ച വാഹനം നിർത്താതെ പോയി. കുന്നംകുളം പോലീസ് വാഹനം കണ്ടെത്തുന്നതിനുള്ള നടപടി ആരംഭിച്ചു
കൊല്ലത്ത് ജൂലൈ 30ന് പലയിടത്തും പ്രാദേശിക അവധി
കൊല്ലം: ജൂലൈ 30ന് തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പ്രദേശങ്ങളില്‍ ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാകളക്ടര്‍ എന്‍.ദേവിദാസ് പ്രാദേശിക അവധി പ്രഖ്യാപിച്ചു. തൊടിയൂര്‍ പഞ്ചായത്തിലെ പുലിയൂര്‍ വഞ്ചിവെസ്റ്റ്, ശൂരനാട് തെക്ക് പഞ്ചായത്തിലെ കുമരംചിറ, കരവാളൂര്‍ പഞ്ചായത്തിലെ കരവാളൂര്‍ ടൗണ്‍, പൂയപ്പള്ളി പഞ്ചായത്തിലെ കാഞ്ഞിരംപാറ എന്നിവിടങ്ങളിലാണ് ജില്ലയില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.
പ്രദേശത്തെ സര്‍ക്കാര്‍ ഓഫീസുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് എന്നിവയ്ക്ക് അവധി ബാധകമാണ്. പോളിംഗ്-കൗണ്ടിംഗ് സ്റ്റേഷനുകള്‍ സ്ഥിതിചെയ്യുന്ന എടക്കുളങ്ങര എവികെഎംഎം എല്‍പിഎസ്, തമ്പുരാന്‍ കാഷ്യൂ ഫാക്ടറി, കരവാളൂര്‍ സര്‍ക്കാര്‍ എല്‍പിഎസ്, കാഞ്ഞിരംപാറ മലയില്‍ എല്‍പിഎസ്‌യ്ക്ക് 29, 30 തീയതികളിലും തൊടിയൂര്‍ സര്‍ക്കാര്‍ എല്‍പിഎസിന് ജൂലൈ 31നും അവധിയായിരിക്കും. തെരഞ്ഞെടുപ്പ് സംബന്ധമായ ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഓഫീസുകള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും അവധി ബാധകമല്ല എന്നും വ്യക്തമാക്കി.
കവടിയാർ സാൽവേഷൻ ആർമി എച്ച് എസ് എസിൽ പുതിയ ലൈബ്രറി തുറന്നു
തിരുവനന്തപുരം: വായനയുടെ പുതിയലോകം കുട്ടികൾക്ക് സമ്മാനിച്ച് കവടിയാർ സാൽവേഷൻ ആർമി ഹയർ സെക്കന്ററി സ്കൂളിൽ പുതിയ ലൈബ്രറി ആരംഭിച്ചു. വായന മാസാചരണത്തോടനുബന്ധിച്ച് നടത്തിയ പരിപാടിയിൽ, പി എൻ പണിക്കരുടെ സഹചാരിയും ബി എസ് എസ് അഖിലേന്ത്യ ചെയർമാനുമായ ഡോ. ബി എസ് ബാലചന്ദ്രൻ ലൈബ്രറി ഉദ്ഘാടനം ചെയ്തു. സ്കൂൾ പി ടി എ പ്രസിഡന്റ് ബി മുരളീധരൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ പ്രിൻസിപ്പാൾ മീര എം എസ്, ഹെഡ്മിസ്ട്രസ് പുഷ്പിത ബി, റിട്ട. ഐ ടി ഐ അഡീഷണൽ ഡയറക്ടർ. പി കെ മാധവൻ, റിട്ട.അധ്യാപിക ജാസ്മിൻ കെ ജോസഫ്, സി ഡാക് റിട്ട. അഡീഷണൽ ഡയറക്ടർ ജോർജ്ജ് പെരേര ഡിജിറ്റൽ ലൈബ്രറി, പ്രോഗ്രാം കോ ഓർഡിനേറ്റർ ജയരാജ് വി റ്റി എന്നിവർ സംസാരിച്ചു.
സൗത്ത് സോണ്‍ ഹോക്കി; കേരള പുരുഷ വനിതാ ടീമുകള്‍ക്ക് വിജയതുടക്കം
കൊല്ലം: കൊല്ലം ന്യൂ ഹോക്കി സ്‌റ്റേഡിയത്തില്‍ നടക്കുന്ന രണ്ടാമത് ഹോക്കി ഇന്ത്യ സബ് ജൂനിയര്‍ പുരുഷ, വനിതാ സൗത്ത് സോണ്‍ ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തിന്റെ വനിതാ പുരുഷ്യ ടീമുകള്‍ക്ക് വിജയതുടക്കം. ആദ്യ മത്സരത്തില്‍ കേരള വനിതകള്‍ എന്നിനെതിരെ നാല് ഗോളുകള്‍ക്ക് ശക്തരായ കര്‍ണാടകയെയാണ് കേരളം പരാജയപ്പെടുത്തിയത്. മത്സരത്തിന്റെ രണ്ടാം മിനുട്ടില്‍ തന്നെ ഷാനിയ കെ.വി.യിലൂടെ കേരളം മൂന്നിലെത്തി. 15 ാം മിനുട്ടില്‍ അഭയ് ജോതിയിലൂടെ ലീഡ് രണ്ടാക്കി ഉയര്‍ത്തി. മത്സരത്തിന്റെ രണ്ടാം ക്വാര്‍ട്ടറിന്റെ 20 ാം മിനുട്ടില്‍ കര്‍ണാടക്ക ഗ്രീഷ്മ പൊന്നപ്പയിലൂടെ ഒരു ഗോള്‍ നേടി മത്സരത്തിലേക്ക് തിരിച്ചു വരവിന് ശ്രമിച്ചെങ്കിലും 26 ാം മിനുട്ടില്‍ കേരളത്തിന്റെ അറ്റാക്കിംങ് താരം പിണപ്പൊതുള പരമേശ്വരിയിലൂടെ സ്‌കോര്‍ മൂന്നാക്കി ഉയര്‍ത്തി. പിന്നീട് മത്സരത്തില്‍ ഉടനീളം കേരളത്തിന്റെ അധിപത്യമാണ് കണ്ടത്. 47 ാം മിനുട്ടില്‍ ഷാനിയ രണ്ടാം ഗോള്‍ നേടി സ്‌കോര്‍ നാലാക്കി. കേരളത്തിന്റെ അറ്റാക്കിംങ് താരം പിണപ്പൊതുള പരമേശ്വരിയാണ് മത്സരത്തിലെ താരം. രണ്ടാം മത്സരത്തില്‍ നാളെ (ശനി) രാവിലെ 10.00 മണിക്ക് കേരളം തമിഴ്‌നാടിനെ നേരിടും. കഴിഞ്ഞ വര്‍ഷത്തെ ഫൈനലിസ്റ്റാണ് തമിഴ്‌നാട്.
പുരുഷന്‍മാരുടെ ആദ്യ മത്സരത്തില്‍ കേരളം കഴിഞ്ഞ വര്‍ഷത്തെ രണ്ടാം സ്ഥാനക്കാരായ തമിഴ്‌നാടിനെയാണ് തോല്‍പ്പിച്ചത്. രണ്ടാം മിനുട്ടില്‍ തന്നെ മിന്‍സ് ദിനേഷിയൂടെ കേരളം ലീഡ് എടുത്ത്. രണ്ടാം ക്വാര്‍ട്ടറില്‍ 18 ാം മിനുട്ടില്‍ ഗൗതമിലൂടെ തമിഴ്‌നാട് സമനില പിടിച്ചെങ്കിലും കൃത്യം രണ്ട് മിനുട്ടിന് ശേഷം 20 ാം മിനുട്ടില്‍ കേരളം രാജു ബന്‍ഗാരിയിലൂടെ വീണ്ടും ലീഗ് നേടി. പീന്നീട് തമിഴ്‌നാടിന് മത്സരത്തിലേക്ക് തിരിക്കെവരാന്‍ സാധിച്ചില്ല. കൃത്യമായ ഇടവേളകളില്‍ കേരളം ഗോള്‍ നേടികൊണ്ടിരുന്നു. 28,32 എന്നീ മിനുട്ടുകളില്‍ ബഹാല സൂരജ് ഇരട്ടഗോള്‍ നേടി. 39 ാം മിനുട്ടില്‍ നദീം കെ.എന്‍ ലൂടെ കേരളം ലീഡ് ഉയര്‍ത്തി. 53 ാം മിനുട്ടില്‍ കേരളത്തിന് അനുകൂലമായ പെനാല്‍റ്റി ലഭിച്ചു. കേരളത്തിന്റെ അറ്റാക്കിംങ് താരം ബഹാല സൂരജ് തമിഴ്‌നാടിന്റെ വലയിലെത്തിച്ച് ഹാട്രിക്ക് സ്വന്തമാക്കി. ചാമ്പ്യന്‍ഷിപ്പിലെ പുരുഷ വിഭാഗത്തിലെ മൂന്നാം ഹാട്രിക്ക്. ബഹാല സൂരജ് മത്സരത്തിലെ താരവുമായി. നാളെ (ശനി) വൈകീട്ട് 3.15 ന് നടക്കുന്ന കേരളത്തിന്റെ രണ്ടാം മത്സരത്തില്‍ നിലവിലെ ചാമ്പ്യന്‍മാരായ കര്‍ണാടകയെ നേരിടും. ആദ്യ മത്സരത്തില്‍ വിജയിച്ചാണ് കര്‍ണാടകയുടെ വരവ്.
വനിതകളുടെ മറ്റൊരു മത്സരത്തില്‍ നിലവിലെ ചാമ്പ്യന്‍മാരായ ആന്ധ്രാപ്രദേശ് ഹോക്കി എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തെലുങ്കാനയെ തോല്‍പ്പിച്ചു. ആന്ധ്രാപ്രദേശിന്റെ മധുരിമ പൂജാരിയാണ് മത്സരത്തിലെ താരം. രണ്ടാം മത്സരത്തില്‍ കഴിഞ്ഞ വര്‍ഷത്തെ രണ്ടാം സ്ഥാനക്കാരായ തമിഴ്‌നാട് ഹോക്കി ടീം പുതുച്ചേരി ഹോക്കിയെ എതിരില്ലാത്ത ആറ് ഗോളിന് തോല്‍പ്പിച്ചു. തമിഴ്‌നാടിന്റെ ജോവിന ഡെഫ്‌നി എം.ജെയാണ് മത്സരത്തിലെ താരം
പുരുഷന്‍മാരുടെ ആദ്യ മത്സരത്തില്‍ ആന്ധ്രാപ്രദേശിനെ അട്ടിമറിച്ച് പുതുച്ചേരി. തുടക്കം മുതല്‍ ആക്രമിച്ചു കളിച്ച പുതുച്ചേരി നാലിനെതിരെ ഏട്ട് ഗോളുകള്‍ക്കാണ് ആന്ധ്രാപ്രദേശിനെ തോല്‍പ്പിച്ചത്. രണ്ടാം പകുതിയിലാണ് ആന്ധ്രാപ്രദേശ് നാല് ഗോളും നേടിയത്. മത്സരത്തില്‍ ഹാട്രിക്ക് നേടിയ പ്രവീണ്‍ മത്സരത്തിലെ മികച്ച താരമായി. പുതുച്ചേരിയുടെ നിതേഷ്വരനും ഹാട്രിക്ക് നേടി.
രണ്ടാം മത്സരത്തില്‍ തെലുങ്കാനയെ എതിരില്ലാത്ത ഒമ്പത് ഗോളിന് തോല്‍പ്പിച്ച് കര്‍ണാടക ആദ്യ വിജയം സ്വന്തമാക്കി. ഗോളൊന്നും നേടിയില്ലെങ്കിലും കര്‍ണാടകയുടെ ധനുഷാണ് മത്സരത്തിലെ താരം.
നൂറനാട് ഹനീഫ് നോവല്‍ പുരസ്‌കാരം: എം.പി.ലിപിന്‍രാജിന്റെ ‘മാര്‍ഗരീറ്റ’ എന്ന നോവലിന്
കൊല്ലം: ഈ വര്‍ഷത്തെ നൂറനാട് ഹനീഫ് സ്മാരക സാഹിത്യപുരസ്‌കാരത്തിന് എം.പി.
ലിപിന്‍രാജ് ‘മാര്‍ഗരീറ്റ’ എന്ന നോവല്‍ അര്‍ഹമായി. 25,052 രൂപയും പ്രശസ്തിപത്രവും
ശില്‍പവും അടങ്ങിയതാണ് പുരസ്‌കാരം. ഡോ. ജോര്‍ജ്ജ് ഓണക്കൂര്‍, എം.ജി.കെ. നായര്‍, ചവറ കെ.എസ്. പിള്ള എന്നിവരായിരുന്നു വിധി കര്‍ത്താക്കള്‍.
പ്രശസ്ത നോവലിസ്റ്റ് നൂറനാട് ഹനീഫിന്റെ സ്മരണാര്‍ത്ഥം യുവ എഴുത്തുകാര്‍ക്കായി നല്‍കുന്ന പുരസ്‌കാരത്തിന് വി.എം. ദേവദാസ്, ഇ. സന്തോഷ്‌കുമാര്‍, കെ.ആര്‍. മീര, ബെന്ന്യാമിന്‍, സുസ്‌മേഷ് ചന്ദ്രോത്ത്, ഷെമി, സംഗീത ശ്രീനിവാസന്‍, സോണിയ റഫീക്ക്, ജി.ആര്‍. ഇന്ദുഗോപന്‍, വി. ഷിനിലാല്‍, യാസര്‍ അറഫാത്ത്, നിഷ അനില്‍കുമാര്‍, കെ.എന്‍.പ്രശാന്ത് എന്നിവരാണ് മുന്‍ വര്‍ഷങ്ങളില്‍ അര്‍ഹരായത്.
2012-ലെ സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങളും മലയാളത്തില്‍ എഴുതി റാങ്ക് നേടിയ വ്യക്തിയാണ് അവാര്‍ഡ് ജേതാവായ എം.പി. ലിപിന്‍രാജ്, കേരള യൂണിവേഴ്‌സിറ്റി കലോത്സവത്തില്‍ കഥാ രചനാ മത്സരത്തില്‍ മൂന്ന് തവണ ഒന്നാം സമ്മാനം നേടിയിട്ടുണ്ട്. പത്തനംതിട്ടജില്ലയിലെ നാരങ്ങാനം സ്വദേശിയായ എം.പി.ലിപിന്‍രാജ് ഇപ്പോള്‍ തിരുവനന്തപുരം റെയില്‍വേ ഡിവിഷനിലെ ഉദ്യോഗസ്ഥനാണ്. ആഗസ്റ്റ് 5ന് കൊല്ലം പബ്ലിക് ലൈബ്രറിയിലെ സരസ്വതി ആഡിറ്റോറയത്തില്‍ വച്ച് പ്രശസ്ത സാഹിത്യകാരന്‍ എന്‍.എസ്. മാധവന്‍ പുരസ്‌കാരം സമര്‍പ്പിക്കും.
പുനലൂരില്‍ മദ്യലഹരിയില്‍ കെഎസ്ആര്‍ടിസി ബസ് മോഷ്ടിച്ച് കടത്താന്‍ ശ്രമം; ഒരാള്‍ അറസ്റ്റില്‍
രാത്രി ഏറെ നേരം കാത്തു നിന്നിട്ടും ബസ് വരാതായതോടെ റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന കെഎസ്ആര്‍ടിസി ബസുമായി യുവാവ് സ്ഥലം വിട്ടു. പുനലൂരില്‍ കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെയാണ് സംഭവം.
മദ്യലഹരിയിലായിരുന്ന തെന്മല സ്വദേശി ബിനീഷ് ആണ് വീട്ടില്‍ പോകാന്‍ കെഎസ്ആര്‍ടിസി ബസുമായി കടന്നു കളഞ്ഞത്. തൂക്കുപാലത്തിന് സമീപമുള്ള വലിയ പാലത്തിലൂടെ ലൈറ്റ് ഇടാതെ ഒരു കെഎസ്ആര്‍ടിസി ബസ് വരുന്ന ശ്രദ്ധയില്‍പെട്ട് സംശയം തോന്നി ഹൈവേ പൊലീസ് ടിബി ജംഗ്ഷനില്‍ വണ്ടി തടഞ്ഞു. എന്നാല്‍ ബസ് നിര്‍ത്താതെ ഐക്കരക്കോണം ഭാഗത്തേക്ക് പോവുകയായിരുന്നു. സംഭവം അത്ര വെടിപ്പല്ലെന്ന് മനസിലാക്കി ബസിന് പുറകെ വിട്ട പൊലീസ് പ്രതിയെ പിടികൂടുകയായിരുന്നു.
സംഭവത്തില്‍ പുനലൂര്‍ കെഎസ്ആര്‍ടിസി ഡിപ്പോയിലെ ഉദ്യോഗസ്ഥര്‍ നല്‍കിയ വാഹന മോഷണ കേസില്‍ പുനലൂര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. പ്രതി മദ്യലഹരിയില്‍ ചെയ്തതാണോ അതോ മറ്റൊന്തെങ്കിലും ഉദ്ദേശം ഉണ്ടായിരുന്നോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.



































