ശാസ്താംകോട്ട. മൗണ്ട് ഹോറേബ് മാർ ഏലിയാ ചാപ്പലിൽ ഏലിയാ ദീർഘദർശിയുടെ പെരുന്നാളിന് കൊടിയേറി. കുണ്ടറ സെൻറ് കുര്യാക്കോസ് സെമിനാരി മാനേജർ ഫാ. എബ്രഹാം എം വർഗീസ് കൊടിയേറ്റി. റവ. ഡാനിയേൽ റമ്പാൻ, ഫാ.തോമസുകുട്ടി, ചാപ്പൽ മാനേജർ ഫാ. സാമുവേൽ ജോർജ്, ഫാ. ബഹനാൻ കോരുത് എന്നിവർ പങ്കെടുത്തു. കുരിശടി വരെ പ്രദക്ഷിണവും നടന്നു. നാളെ (20/07/2024) രാവിലെ 7 :15ന് മുതപിലാക്കാട് സെൻറ് മേരീസ് ഓർത്തഡോക്സ് പള്ളി വികാരി ഫാ. തോമസ് കെ മാത്യൂസ് തട്ടാരുതുണ്ടിൽ കുർബാനക്ക് കാർമികത്വം വഹിക്കും. തുടർന്ന് മധ്യസ്ഥ പ്രാർത്ഥന, നേർച്ചവിളമ്പ്, കൊടിയിറക്ക് എന്നിവ നടക്കും.
പോലീസ് അടിക്കുന്ന സാഹചര്യത്തിൽ നിന്നും പോലീസിനെ അടിക്കുന്ന അവസ്ഥയിലേക്ക് സാമൂഹിക സാഹചര്യം മാറി, മന്ത്രി ജെ ചിഞ്ചു റാണി
കൊട്ടാരക്കര. പോലീസ് അടിക്കുന്ന സാഹചര്യത്തിൽ നിന്നും പോലീസിനെ അടിക്കുന്ന അവസ്ഥയിലേക്ക് സാമൂഹ്യ സാഹചര്യം മാറിയെന്ന് മന്ത്രി ജെ ചിഞ്ചു റാണി. കൊല്ലം റൂറൽ പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു. രാജ്യത്തുതന്നെ മാതൃകാപരമായ പോലീസ് സംവിധാനമാണ് കേരളത്തിലുള്ളതെന്നും മന്ത്രിയുടെ പ്രശംസ. എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ പോലീസ് ഉദ്യോഗസ്ഥരുടെ മക്കളെ മന്ത്രി ചടങ്ങിൽ ആദരിച്ചു.
കൊല്ലം റൂറൽ പോലീസ് അസോസിയേഷൻ ഒമ്പതാം ജില്ലാ സമ്മേളനത്തിന്‍റെ ഭാഗമായ പ്രതിനിധി സമ്മേളനത്തിൽ പോലീസിനുള്ളിൽ പോലീസേനയ്ക്കുള്ളിലെ സമ്മർദ്ദത്തെക്കുറിച്ചും അതിന്റെ പരിഹാരമാർഗ്ഗങ്ങളെക്കുറിച്ചും വിശദമായ ചർച്ച നടന്നു.
റൂറൽ പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ പ്രസിഡന്റ് ജയകൃഷ്ണൻ എസ് സാജു ആർ എൽ, ജില്ലാ പോലീസ് മേധാവി സാബു മാത്യു കെ എം ഐ പി എസ് തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.
ശാസ്താംകോട്ട റെയിൽവേ സ്റ്റേഷന്റെ ദുരവസ്ഥ കേന്ദ്ര മന്ത്രാലയത്തെ ബോദ്ധ്യ പ്പെടുത്തും
ശാസ്താംകോട്ട :കുന്നത്തൂർ താലൂക്കിലെയും, കരുനാഗപ്പള്ളി, കൊല്ലം, അടൂർ താലൂക്കുകളിലെ ഭാഗികമായും, ദിനംപ്രതി ആയിരത്തിലധികം യാത്രക്കാർ വന്നുപോകുന്ന ശാസ്താംകോട്ട റയിൽവേ സ്റ്റേഷന്റെ ദുരവസ്ഥ ജോസ് കെ മാണി എം പി. വഴി കേന്ദ്ര റെയിൽവേ മന്ത്രാലയത്തെ ബോധ്യപ്പെടുത്തി പരിഹാരമുണ്ടാക്കുമെന്ന് കേരളാ കോൺഗ്രസ്(എം)നേതാവ് അഡ്വ:സെബാസ്റ്റ്യൻ കുളത്തുംങ്കൽ എം എൽ എ. പറഞ്ഞു. ആദർശ് സ്റ്റേഷനായി ഉയർത്തിയിട്ട് പത്ത് വർഷമായിട്ടും കടുത്ത അവഗണയാണ് കാട്ടുന്നതെന്ന് അദ്ദേഹം പറഞ്ഞു. റെയിൽവേസ്റ്റേഷനോട് അധികാരികൾ കാട്ടുന്ന നിരന്തര അവഗണന ക്കെതിരെ
കേരളാ കോൺഗ്രസ്(എം)
കുന്നത്തൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്റ്റേഷൻ പടിക്കൽ നടത്തിയ സായാഹ്ന ധർണ്ണ ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിയോജകമണ്ഡലം പ്രസിഡന്റ് അഡ്വ:കുറ്റിയിൽ എ ഷാനവാസ് ന്റെ അധ്യക്ഷതയിൽ ജില്ലാ പ്രസിഡന്റ് വഴുതാനത്ത് ബാലചന്ദ്രൻ സമരപ്രഖ്യാപനം നടത്തി. ഉന്നതാധികാര സമിതി അംഗം ഡോ. ബെന്നികക്കാട് മുഖ്യ പ്രസംഗം നടത്തി. ആവശ്യങ്ങൾഅടങ്ങിയ നിവേദനം സ്റ്റീയറിങ്ങ് കമ്മിറ്റി അംഗം ഉഷാലയംശിവരാജൻ സമർപ്പിച്ചു.
സംസ്ഥാന കമ്മിറ്റി അംഗങ്ങളായ അഡ്വ. സജിത്കോട്ടവിള, കോട്ടൂർനൗഷാദ്, കല്ലടരവീന്ദ്രൻ പിള്ള, വാറൂർബഷീർ, ജില്ല ജനറൽ സെക്രട്ടറിമാരായ ഇഞ്ചക്കാട് രാജൻ,സജി ജോൺ കുറ്റിയിൽ, അബ്ദുൽ അസീസ് അൽഹാന,ടൈറ്റസ് ജോർജ്ജ്,എ ജി. അനിത, പോരുവഴി നാസർ, സി. ശിവാനന്ദൻ,മാണിക്കൽ രാമകൃഷ്ണപിള്ള, കുഞ്ഞുമോൻ പുതുവിള, സി. ഉഷ, അജയൻ വയലിത്തറ,മാധവൻ പിള്ള,മണ്ഡലംപ്രസിഡന്റെന്മാരായ തോപ്പിൽ നിസാർ, അഡ്വ. ഇ എം. കുഞ്ഞുമോൻ, വാറൂർഷാജി, അശ്വനികുമാർ, രാധാകൃഷ്ണകുറുപ്പ്,തുടങ്ങിയവർ സംസാരിച്ചു.
സംസ്ഥാനത്ത് കനത്ത മഴ തുടരും; വയനാട് ജില്ലയിൽ ശനിയാഴ്ച അവധി: 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്
തിരുവനന്തപുരം: മഴ കനക്കുന്ന സാഹചര്യത്തിൽ വയനാട് ജില്ലയിലെ പ്രൊഫഷണൽ കോളെജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കളക്റ്റർ അവധി പ്രഖ്യാപിച്ചു. മുൻ കൂട്ടി നിശ്ചയിച്ച പരീക്ഷകൾക്കും , പിഎസ് സി പരീക്ഷകൾക്കും മാറ്റമില്ല.
കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്. മഴ ശക്തമായതോടെയാണ് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് പ്രഖ്യാപിച്ചത്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമഴയാണ് പ്രവചിച്ചിരിക്കുന്നത്.
ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചു. മഴ കനക്കുന്ന സാഹചര്യത്തിൽ സ്ഥിരമായി വെള്ളക്കെട്ട് രൂപപ്പെടാറുള്ള താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവർ ക്യാംപുകളിലേക്ക് മാറണമെന്നും അടച്ചുറപ്പില്ലാത്ത വീടുകളിൽ താമസിക്കുന്നവരും മേൽക്കൂര ശക്തമല്ലാത്ത വീടുകളിൽ താമസിക്കുന്നവരും പ്രത്യേക ജാഗ്രത പുലർത്തണമെന്നും മുന്നറിയിപ്പുണ്ട്.
ചക്കുവള്ളിയിൽ ഡിവൈഎഫ്ഐ നേതാക്കളെ ആക്രമിച്ച കേസിൽ ഒളിവിൽ കഴിഞ്ഞ പ്രതികൾ അറസ്റ്റിൽ
ശൂരനാട്:ഡിവൈഎഫ്ഐ നേതാക്കളെ ആക്രമിച്ച കേസിൽ ഒളിവിൽ കഴിഞ്ഞ പ്രതികൾ പിടിയിൽ.പോരുവഴി പള്ളിമുറി എട്ടുകെട്ടുംവിള ബി.സിദ്ദിഖ് (27),പോരുവഴി കമ്പലടി ഷംന മൻസിൽ മുഹമ്മദ് സാബിൻ ഷാ (സദ്ദാം,24),ശൂരനാട് വടക്ക് തെക്കേമുറി അൻസിലാ മൻസിൽ എ.അൻസിൽ (24),ശൂരനാട് വടക്ക് നടുവിലേമുറി സൂഫിയ മൻസിൽ എസ്.അമാനുള്ള (23),ശൂരനാട് വടക്ക് തെക്കേമുറി ചരുവിള തെക്കേതിൽ അൽ ബിലാൽ (24),കമ്പലടി സുബൈദ മൻസിൽ മുഹമ്മദ് സാദിഖ് (22),ശൂരനാട് വടക്ക് നടുവിലേമുറി കലതിവിള തെക്കേതിൽ അൻവർ സിയാദ് (27),ശൂരനാട് വടക്ക് തെക്കേമുറി ചരുവിള തെക്കേതിൽ ഹാഷിം കമാൽ (24),പോരുവഴി പള്ളിമുറി കോട്ടയ്ക്കകത്ത് മുഹമ്മദ് അൽത്താഫ് (22),കമ്പലടി ചരുവിള തെക്കേതിൽ എസ്.അബിൻ ഷാ (23) എന്നിവരാണ് അറസ്റ്റിലായത്.ഇവരിൽ സിദ്ദിഖ്,അൻസിൽ,അമാനുള്ള, മുഹമ്മദ് സാബിൻ ഷാ എന്നീ 4 പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.ചക്കുവള്ളിയിൽ ജൂൺ അഞ്ചിന് രാത്രി എട്ടരയോടെയാണ് സംഭവം.ചായ കുടിക്കാൻ എത്തിയ ഡിവൈഎഫ്ഐ പോരുവഴി കിഴക്ക് മേഖലാ സെക്രട്ടറി കെ.എസ്.അനന്തകൃഷ്ണൻ,ശൂരനാട് മേഖലാ സെക്രട്ടറി അമൽ കൃഷ്ണൻ, പ്രവർത്തകനായ നാലുമുക്ക് റിയാസ് എന്നിവർക്കാണ് ആക്രമണത്തിൽ പരുക്കേറ്റത്.സോഡാ കുപ്പി,കത്തി,ഇരുമ്പുവടി എന്നിവ ഉപയോഗിച്ചച് സംഘം ചേർന്നായിരുന്നു ആക്രമണം.എസ്ഡിപിഐ -യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് ആക്രമണത്തിന് പിന്നിലെന്നാണ് ഡിവൈഎഫ്ഐയുടെ പരാതി.അതിനിട സിപിഎമ്മിലെ ഒരു വിഭാഗം പ്രതികളെ സംരക്ഷിക്കാൻ ശ്രമിച്ചത് വിവാദമായിരുന്നു.
വേമ്പനാട്ട് കായൽ ഏഴ് കിലോമീറ്ററോളം നീന്തികടക്കാനെരുങ്ങി ആറ് വയസ്സുള്ള വിദ്യാർത്ഥി
ആലപ്പുഴ: അഴമേറിയ വേമ്പനാട്ട് കായൽ ഏഴ് കിലോമീറ്ററോളം നീന്തികടക്കാനൊരുങ്ങുകയാണ് ആറ് വയസ്സുള്ള വിദ്യാർത്ഥി. അതി സാഹസികമായ ഈ ഉദ്യമത്തിലൂടെ വേൾഡ് വൈഡ് ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം പിടിക്കാനുള്ള ഒരുക്കത്തിൽ ആണ് മുവാറ്റുപുഴ കനേഡിയൻ സെൻട്രൽ സ്കൂൾ വിദ്യാർത്ഥി യായ ശ്രാവൺ എസ് നായർ.
2024 ഫെബ്രുവരി 28 തീയതി വാരപ്പെട്ടി പഞ്ചായത്തിന്റെ ആഭി മുഖ്യത്തിൽ പഞ്ചായത്തിന്റെ പരിധിയിലുള്ള എട്ട് വയസ്സിന് മുകളിലുള്ള കുട്ടികൾക് സൗജന്യ നീന്തൽ പരിശീലനം കൊടുത്തിരുന്നു. അന്ന് ശ്രാവണിന് 5 വയസായിരുന്നു പ്രായം. സഹോദരി ശ്രേയയുടെ ഒപ്പം നീന്തൽ കാണാൻ വന്ന ശ്രാവണിന് നീന്തൽ പഠിക്കണം എന്ന ആഗ്രഹം അവൻ പരിശീലകൻ ബിജു തങ്കപ്പൻ സാറിനോടും പഞ്ചായത്ത് പ്രസിഡന്റ് പി കെ ചന്ദ്രശേഖരൻ നായരോടും അവതരിപ്പിച്ചു. അവർ അത് അംഗീകരിച്ചു.
ചുരുങ്ങിയ കാലം കൊണ്ട് നീന്തലിൽ മികച്ച പ്രെകടനം കാഴ്ച വെച്ച് തുടങ്ങിയ ശ്രാവണിനെ കൂടുതൽ ഉന്നതിയിൽ എത്തിക്കണമെന്ന് പരിശീലകനും വേൾഡ് റെക്കോർഡ് വിന്നറുമായ ബിജു തങ്കപ്പന് ആശയമുദിച്ചത്. മാതാപിതാക്കളായ കോതമംഗലം വാരപ്പെട്ടി ഇളങ്ങവം ശ്രീജഭവനിൽ ശ്രീജിത്തിന്റെയും രഞ്ചുഷയുടെയും സഹോദരി ശ്രേയയുടെയും അച്ഛമ്മ സരളയുടെയും പിന്തുണ കൂടിയായപ്പോൾ കാര്യങ്ങൾ എളുപ്പമായി.
ഇടിഞ്ഞു വീണ പാറമതിൽ റോഡിൽ;പാങ്ങോട് ജംഗ്ഷനിൽ അപകടം പതിയിരിക്കുന്നു
പുത്തൂർ:മഴയിൽ ഇടിഞ്ഞു വീണ പാറമതിൽ റോഡിൽ നിന്നും നീക്കം ചെയ്യാത്തത് ദുരന്ത ഭീഷണിയാകുന്നു.ശിവഗിരി – പാങ്ങോട് മിനി ഹൈവേയിൽ പാങ്ങോട് ജംഗ്ഷനിൽ നിന്നും പുത്തൂരിലേക്ക് പോകുന്ന ഭാഗത്ത് കൊടുംവളവിനോട് ചേർന്നാണ് ആഴ്ചകൾക്ക് മുമ്പ് സ്വകാര്യ വ്യക്തിയുടെ മതിൽ റോഡിലേക്ക് പതിച്ചത്.ഉയരത്തിലുള്ള പുരയിടത്തിന് സംരക്ഷണമായി കെട്ടിയിരുന്ന പാറമതിലാണ് തകർന്ന് തിരക്കേറിയ റോഡിൽ പതിച്ചത്.
ഇതിനൊപ്പമുള്ള ബാക്കി ഭാഗവും ഏത് നിമിഷവും നിലം പൊത്താവുന്ന അവസ്ഥയിലുമാണ്.റോഡിൽ കാൽ ഭാഗത്തോളം വലിയ പാറകൾ കൂന കൂടി കിടക്കുകയാണ്.ചെറുതും വലുതുമായ വാഹനങ്ങൾ അപകടത്തിൽപ്പെടാനുള്ള സാധ്യത വളരെ കൂടുതലായിട്ടും വീട്ടുടമയോ അധികൃതരോ ഇടപെട്ട് പാറ നീക്കം ചെയ്യാൻ തയ്യാറാകുന്നില്ലെന്ന പരാതി ശക്തമാണ്.
പിണറായിയുടെയും റിയാസിന്‍റെയും പേരില്‍ വ്യാജ രേഖകള്‍ ചമച്ച് തട്ടിപ്പ് , യുവാവ് പിടിയില്‍
പട്ടാമ്പി. മുഖ്യമന്ത്രിയുടെയും പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെയും പേരില്‍ വ്യാജ രേഖകള്‍ ചമച്ച് തട്ടിപ്പ് നടത്തിയ യുവാവ് പട്ടാമ്പിയില്‍ അറസ്റ്റില്‍.മുളയന്‍കാവ് സ്വദേശി ആനന്ദിനെയാണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.സര്‍ക്കാരില്‍ നിന്ന് 64 കോടി രൂപ കിട്ടാനുണ്ടെന്നായിരുന്നു ഇയാള്‍ ഇടപാടുകാരോട് പറഞ്ഞിരുന്നത്
ബിസിനസ് ആവശ്യത്തിനെന്ന് പറഞ്ഞ് മുതുതല സ്വദേശി കിഷോറില്‍ നിന്ന് 61 ലക്ഷം രൂപയാണ് ഇയാള്‍ കൈപ്പറ്റിയത്. പണം തിരികെ ചോദിക്കുമ്പോള്‍,സര്‍ക്കാരില്‍ നിന്നും തനിക്ക് 64 കോടി ലഭിക്കാനുണ്ടെന്ന് പരാതിക്കാരനെ പറഞ്ഞ് വിശ്വസിപ്പിക്കുകയായിരുന്നു.ഇത് വിശ്വസിക്കാനായി മുഖ്യമന്ത്രിയും ഉന്നത ഉദ്യോഗസ്ഥരും ഒപ്പിട്ടെന്ന രൂപത്തിലുള്ള വ്യാജ ലെറ്റര്‍ഹെഡും ഇയാള്‍ കാണിച്ചു.സര്‍ക്കാരില്‍ നിന്നുള്ള പണം വേഗം ലഭിക്കാനായി 98000 രൂപ മന്ത്രി പിഎ മുഹമ്മദ് റിയാസിന് കൈക്കൂലി നല്‍കിയതായുള്ള പേടിഎം സ്‌ക്രീന്‍ ഷോട്ടും പ്രതി പരാതിക്കാരന് നല്‍കി.അപകടം മനസ്സിലാക്കിയ പരാതിക്കാരന്‍ പട്ടാമ്പി പോലീസിനെ സമീപിക്കുകയായിരുന്നു.
പോലീസ് പരിശോധനയില്‍ പ്രതിയുടെ വീട്ടില്‍ നിന്ന് വ്യാജ രേഖകളും അത് നിര്‍മിക്കാനുപയോഗിച്ച ഉപകരണങ്ങളും കണ്ടെടുത്തു.പ്രതിക്കാരനും പ്രതിയും തമ്മിലുള്ളത്.ധനകാര്യ ജോയിന്റ് സെക്രട്ടറിയുടെ പേരിലും പ്രതി വ്യാജ രേഖയുണ്ടാക്കിയതായി പോലീസ് കണ്ടെത്തി.പ്രതിയെ പട്ടാമ്പി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
വീണ്ടും പെട്ടു ഗയ്‌സ്,എംഡിഎംഎയും ആയുധങ്ങളും കൈവശം വച്ച കേസില്‍ വ്‌ലോഗ്ഗര്‍ വിക്കി തഗ്ഗ് കോടതിയില്‍ കീഴടങ്ങി
പാലക്കാട്. മാരക മയക്കുമരുന്നായ എംഡിഎംഎയും ആയുധങ്ങളും കൈവശം വച്ച കേസില്‍ വ്‌ലോഗ്ഗര്‍ വിക്കി തഗ്ഗ് കോടതിയില്‍ കീഴടങ്ങി,2022ല്‍ എംഡിഎംഎയും തോക്കും കത്തിയും കൈവശം വച്ചതിന് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു,പൊലീസ് കസ്റ്റഡിയില്‍ നിന്ന് ഓടി രക്ഷപ്പെട്ട പ്രതി ഇന്നാണ് കോടതിയില്‍ ഹാജരായത്,പോയി വരാം പ്രാര്‍ത്ഥിക്കണമെന്ന് ഇന്‍സ്റ്റഗ്രാമില്‍ ഫോളോവേഴ്‌സിനോട് ആവശ്യപ്പെട്ട ശേഷമാണ് വിക്കി കോടതിയില്‍ ഹാജരായത്
ലക്ഷങ്ങള്‍ ഫോളോവേഴ്‌സുളള വിഘ്‌നേഷ് സൈബര്‍ ലോകത്ത് വിക്കി തഗ്ഗാണ്. 2022ല്‍ വാളയാറില്‍വെച്ചാണ് വിക്കി തഗ്ഗിനെ മാരകമയക്കുമരുന്നതായ എംഡിഎംഎയും തോക്കും കത്തിയുമായി പൊലീസ് പിടികൂടിയത്,പൊലീസിന്റെ കണ്ണ് വെട്ടിച്ച് കടന്നുകളഞ്ഞ പ്രതി പിന്നീട് ഹിമാചല്‍ പ്രദേശിലേക്ക് കടന്നു,പിന്നാലെ പൊലീസ് സാന്നിധ്യം മനസിലാക്കിയ പ്രതി ഇന്ന് പാലക്കാട് ജില്ലാ കോടതിയിലെത്തി കീഴടങ്ങുകയായിരുന്നു..
കൊല്ലം സ്വദേശിയായ ഇയാള്‍ വിവിധയിടങ്ങളില്‍ സഞ്ചരിച്ച് വ്‌ഗോളുകള്‍ തയ്യാറാക്കാറുണ്ട്,കസബ പൊലീസാണ് പ്രതിക്കെതിരെ കേസെടുത്തത്





































