21.5 C
Kollam
Saturday 20th December, 2025 | 06:03:51 AM
Home Blog Page 2440

ചികിൽസക്കെത്തിയ രോഗിയെ പീഡിപ്പിച്ചതായി പരാതി

കോഴിക്കോട്. ചികിൽസക്കെത്തിയ രോഗിയെ പീഡിപ്പിച്ചതായി പരാതി. കേസെടുത്ത് കോഴിക്കോട് വെള്ളയിൽ പൊലിസ്. സംഭവം കോഴിക്കോട് ബീച്ച് ജനറൽ ആശുപത്രിയിൽ. കേസെടുത്തത് ആശുപത്രി ജീവനക്കാരൻ മഹേന്ദ്രനെതിരെ. പ്രതി ഒളിവിലെന്ന് പൊലിസ്

ഗുരുവായൂര്‍ ദേവസ്വത്തില്‍ ജോലി ചെയ്യുന്ന താല്‍കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീംകോടതി തള്ളി

ന്യൂഡെല്‍ഹി. ഗുരുവായൂര്‍ ദേവസ്വത്തില്‍ ജോലി ചെയ്യുന്ന താല്‍കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീംകോടതി തള്ളി. ദേവസ്വത്തില്‍ നിലവിലുള്ള ഒഴിവുകളിലേക്ക് നിയമനം നടത്താന്‍ ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡിന് സുപ്രീംകോടതി അനുമതിയും നല്കി. നിലവിലെ താല്‍കാലിക ജീവനക്കാര്‍ക്ക് പുതിയ നിയമന നടപടികളില്‍ പങ്കെടുക്കാമെന്നും ജസ്റ്റിസുമാരായ ജെ. കെ. മഹേശ്വരി, രാജേഷ് ബിന്‍ഡാല്‍ എന്നിവരുള്‍പ്പെട്ട സുപ്രീംകോടതി ബെഞ്ച് വ്യക്തമാക്കി.
ദീര്‍ഘനാളായി ദേവസ്വത്തില്‍ ജോലി ചെയ്യുന്ന താല്‍കാലിക ജീവനക്കാര്‍ക്ക് പുതിയ നിയമന പ്രക്രിയയില്‍ പ്രായം ഇളവ് നല്‍കണമെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചത് ജീവനക്കാര്‍ക്ക് ആശ്വാസമായി. അതിന് പുറമേ ഈ ജീവനക്കാരുടെ പ്രവൃത്തി പരിചയവും റിക്രൂട്ട്മെന്റ് ബോര്‍ഡ് കണിക്കിലെടുക്കണം.

സ്വാഗതമോതാൻ മൂത്രപ്പുര, ശാസ്താംകോട്ട ഹയർ സെക്കൻഡറി സ്കൂളിൽ സംഘർഷം

ശാസ്താംകോട്ട . ഹയർ സെക്കൻഡറി സ്കൂളിൽ  കവാടത്തിൽ മൂത്രപ്പുര. ജില്ലാ പഞ്ചായത്ത് പദ്ധതിയിലാണ് 30 ലക്ഷം രൂപയുടെ ടോയ്‌ലറ കോംപ്ലക്സ് വരുന്നത്. ശുചിയിടം എന്ന പേരിൽ സ്കൂൾ ഗേറ്റ് തട്ടും വിധം മൂത്രപ്പുരക്ക് ഇന്നലെ ജില്ലാപഞ്ചായത്ത് പ്രസിഡൻ്റ് പി.കെ. ഗോപൻ കല്ലിട്ടത്. നേരത്തേ ഈ പദ്ധതി ആലോചിച്ചപ്പോൾ തന്നെ പി ടി എ യും  അധ്യാപകരും എതിർത്തിരുന്നു. എന്നാൽ അത് മറികടന്നാണ് ഇന്നലെ അപ്രതീക്ഷിതമായി കല്ലിട്ടിലും വാനം എടുപ്പും നടന്നത്. ആക്ഷേപം ഉയർന്നതോടെ ബ്ലോക്ക് പഞ്ചായത്ത് അംഗം തുണ്ടിൽ നൗഷാദ്  യൂത്ത് കോൺഗ്രസ് നേതാവ് ദിനേശ് ബാബു എന്നിവരുടെ നേതൃത്വത്തിലെത്തിയ സംഘം നിർമ്മാണം തടഞ്ഞു.

നേതാക്കളുടെ പബ്ലിസിറ്റിക്കായാണ് കവാടത്തിനരികിൽ മൂത്രപ്പുര സ്ഥാപിക്കുന്നതെന്നും ഇത അനുവദിക്കില്ലെന്നും തുണ്ടിൽ നൗഷാദ് ആരോപിച്ചു. തലമുറകളുടെ പാരമ്പര്യമുള്ള സ്കൂളിൻ്റെ കവാടത്തിൽ ഇതനുവദിക്കാനാവില്ല അനുയോജ്യമായ ഏറെ സ്ഥലം ഇതേ വളപ്പിലുണ്ട്. പൊതുജനത്തിനു കൂടി ഇതുപയോഗിക്കാൻ അനുമതി നൽകുന്നത് സ്കൂൾ സുരക്ഷയെ ബാധിക്കും അത് ചട്ടവിരുദ്ധമാണ്. മൂത്രപ്പുരക്ക് കണ്ടു വച്ച സ്ഥലത്തിന് ചേർന്നാണ് കുഴൽ കിണറുള്ളത്.

നിർമ്മാണത്തിന് പുതിയ സ്ഥലം കണ്ടെത്തണമെന്ന് സമരക്കാർ ആവശ്യപ്പെട്ടു.

ജിതിൻ, റഷീദ്, അഭിഷേക്,കൃഷ്ണകുമാർ എന്നിവർ നേതൃത്വം നൽകി

ആക്രമണത്തിന് പിന്നിൽ കാശ്മീർ ടൈഗേഴ്സ്, പിന്നിൽ പാക് അജണ്ട

FILE PIC

ജമ്മു. കശ്മീർ ടൈഗർ ഭീകര സംഘടനയ്ക്ക് പിന്നിൽ മതപരമായി രാജ്യത്ത് ഭിന്നതയുണ്ടാക്കാനുള്ള പാക്കിസ്ഥാൻ അജണ്ട


രഹസ്യ അന്വേഷണ ഏജൻസികൾ ആണ് ഇത് സംബന്ധിച്ച വിവരം കണ്ടെത്തിയത്


മൂന്ന് വർഷത്തിനിടെ നടന്ന ഭീകരാക്രമണങ്ങളിൽ മിക്കതിന്റെയും ഉത്തരവാദിത്വം കാശ്മീർ ടൈഗേഴ്സിന് ആണ് എന്ന് വിലയിരുത്തൽ .


പാക് ഭീകര ഗ്രൂപ്പായ ജയ്ഷെ മുഹമ്മദിന്റെ നിഴൽ സംഘടനയാണിത്.


ജയ്ഷെ മുഹമ്മദ്, അള്ളാ ടൈഗേഴ്സ്, ഹിസ്ബുൾ മുജാഹിദ്ദീൻ തുടങ്ങി മുസ്ലീം ഛായയുള്ള പേരുകൾ ഒഴിവാക്കാനാണ് കാശ്‌മീർ ടൈഗേഴ്സ് എന്ന പേര്.



കാശ്മീർ ടൈഗേഴ്സ്  ആക്രമണങ്ങൾ ജമ്മു മേഖലയിൽ നടത്തുന്നതും ജനങ്ങൾക്കിടയിൽ വിഭാഗീയത ഉണ്ടാക്കാൻ .

പ്രധാനമായും പൂഞ്ച്, രജൗരി, കത്വ, ദോഡ, റെസായി ജില്ലകളിൽ ആണ് കാശ്മീർ ടൈഗേഴ്സിന്‍റെ സാന്നിധ്യം എന്നും കണ്ടെത്തൽ .

കൃഷിയിലെ നാട്ടറിവുകൾ
ഏഴാം പതിപ്പ്
പ്രകാശനം ചെയ്തു

മാവേലിക്കര. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്
പ്രസിദ്ധീകരിച്ച
മുരളീധരൻ തഴക്കരയുടെ
കൃഷിയിലെ നാട്ടറിവുകൾ
എന്ന പുസ്തകത്തിൻ്റെ
7-ാം പതിപ്പ് പ്രകാശനം
ചെയ്തു. മാവേലിക്കര
ചെറുകോൽ ശുഭാനന്ദാശ്രമത്തിലെ
സർവ്വജ്ഞാനോത്സവത്തോടനുബന്ധിച്ചു നടന്ന
കാർഷിക സെമിനാറിൽ
വച്ച് ആത്മബോധോദയ സംഘം സെക്രട്ടറി ആദരണീയനായ
ഗീതാനന്ദസ്വാമി കേരള കാർഷിക സർവ്വകലാശാലാ മുൻ
അസ്സോസിയേറ്റ് ഡയറക്ടറും, മത്സ്യ ഗവേഷണ രംഗത്ത്
ശ്രദ്ധേയനുമായ
ഡോ: കെ.ജി. പത്മകുമാറിന് നൽകി നിർവഹിച്ചു. കുമരകം
കൃഷി വിജ്ഞാന കേന്ദ്രം
മേധാവി ഡോ: ജി. ജയലക്ഷ്മി,
മാന്നാർ കൃഷി ഓഫീസർ
പി.സി. ഹരികുമാർ, അപ്പർ കുട്ടനാട് വികസന സമിതി ചെയർമാനും ഗ്രാമ പഞ്ചായത്ത് അംഗവുമായ
ഗോപൻ ചെന്നിത്തല
എന്നിവർ പ്രകാശനച്ചടങ്ങിൽ പങ്കെടുത്തു.
പൊതുവിദ്യാഭ്യാസ വകുപ്പ്
ഈ വർഷം 7-ാം സ്റ്റാൻഡേർഡിലെ മലയാള
പാഠാവലിയുടെ അദ്ധ്യാപകർക്കുള്ള
റഫറൻസ്സ് പഠനസഹായിയായി
ഈ പുസ്തകം ഉൾപ്പെടുത്തിയിട്ടുണ്ട്.
കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ
ഏറ്റവുമധികം വിറ്റഴിയുന്ന
പുസ്തകങ്ങളിൽ
ഒന്നാണിത്.

മഴ വന്നുപോയിട്ട് മൂന്നു മാസം; കാറുകള്‍ ഇപ്പോഴും കട്ടപ്പുറത്ത്

ഷാര്‍ജ: കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ യു എ ഇ സാക്ഷിയായ റെക്കാര്‍ഡ് മഴ ഓര്‍മ്മയായെങ്കിലും മഴയില്‍ കേടുപാടുകള്‍ സംഭവിച്ച കാറുകള്‍ പുറത്തിറക്കാനാവാതെ ഉടമകള്‍ ഇപ്പോഴും ദുരിതത്തില്‍. മൂന്നു മാസം പിന്നിട്ടിട്ടും ആവശ്യമായ സ്‌പെയര്‍പാര്‍ട്‌സുകള്‍ ലഭ്യമല്ലാത്തതും ഗരേജുകളില്‍ ആവശ്യത്തിലധികം വാഹനങ്ങള്‍ റിപ്പേറിങ്ങിനായി എത്തിയിരിക്കുന്നതുമാണ് പല കാര്‍ ഉടമകള്‍ക്കും ദുരിതമായിരിക്കുന്നത്.

പല ഗാരേജുകളിലും കാറുകളാല്‍ നിറഞ്ഞിരിക്കുന്ന അവസ്ഥയാണ്.
ഇന്‍ഷൂറന്‍സ് കമ്പനികളും വ്യക്തികളുമെല്ലാം ഉള്‍ക്കൊള്ളാവുന്നതിലും അധികം വാഹനങ്ങളാണ് കേടുപാടുകള്‍ തീര്‍ക്കാനായി ഗാരേജുകളിലേക്കു എത്തിച്ചിരിക്കുന്നത്. യു എ ഇയില്‍ ഇത്തരത്തില്‍ ഏറ്റവും കൂടുതല്‍ കാറുകള്‍ അറ്റകുറ്റപണി നടത്തി റോഡിലിറക്കാനുള്ളത് ഷാര്‍ജയിലാണെങ്കിലും മറ്റ് എമിറേറ്റുകളിലെ സ്ഥിതിയും വ്യത്യസ്തമല്ല.

സ്കൂൾ അവധി പ്രധാനാധ്യാപകർക്ക് തീരുമാനിക്കാം കോഴിക്കോട് ജില്ലാ കലക്ടർ

കോഴിക്കോട്. സ്കൂൾ അവധി പ്രധാനാധ്യാപകർക്ക് തീരുമാനിക്കാം കോഴിക്കോട് ജില്ലാ കലക്ടർ

അതത് പ്രദേശങ്ങളിലെ സാഹചര്യം പരിഗണിച്ച് സ്കൂളുകൾക്ക് അവധി നൽകുന് കാര്യം പ്രധാനാധ്യാപകർക്കും പ്രിൻസിപ്പൽ മാർക്കും തീരുമാനിക്കാം. വിദ്യാർഥികളുടെ സുരക്ഷ മുൻനിർത്തി ഇക്കാര്യത്തിൽ അനുയോജ്യമായ തീരുമാനം എടുക്കാം എന്നാണ് അറിയിപ്പ്.

എസ്പി എംജെ സോജന് ഐപിഎസ് നൽകുന്നതിനെതിരെ വാളയാറിലെ പെൺകുട്ടികളുടെ മാതാവ് വീണ്ടും ഹൈക്കോടതിയെ സമീപിച്ചു

കൊച്ചി.വാളയാറിൽ പെൺകുട്ടികളുടെ മാതാവ് വീണ്ടും ഹൈക്കോടതിയെ സമീപിച്ചു. അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന എസ്.പി എം.ജെ. സോജന് ഐ.പി.എസ് നൽകുന്നതിനെതിരെയാണ് കോടതിയലക്ഷ്യ ഹർജി. ഉദ്യോഗസ്ഥന് ഐ പി എസ് നൽകുന്നതിൽ സർക്കാർ ഇന്‍റഗ്രിറ്റി സർട്ടിഫിക്കറ്റ് നൽകുന്നതിന് മുൻപ് തന്നെക്കൂടി കേൾക്കണമെന്ന ഹൈക്കോടതിയുടെ മുൻ ഉത്തരവ് നടപ്പായില്ലെന്നാണ് ആക്ഷേപം. വിഷയത്തിൽ തീരുമാനമെടുക്കും മുൻപ് വാളയാർ പെൺകുട്ടികളുടെ മാതാവിനെക്കൂടി കേൾക്കണമെന്ന് കഴിഞ്ഞവർഷം സെപ്റ്റംബർ 25ന് ഹൈക്കോടതി നിർദേശിച്ചിരുന്നു. ഇക്കാര്യത്തിൽ സർക്കാറിന്റെയടക്കം വിശദീകരണം തേടിയ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഹർജി വരുന്ന 24ന് പരിഗണിക്കാൻ മാറ്റി.

വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

കനത്ത കാലവർഷത്തിൻ്റെയും മഴക്കെടുതികളുടെയും പശ്ചാത്തലത്തിൽ പാലക്കാട് ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ, അങ്കണവാടികൾ, കിൻറർഗാർട്ടൻ, മദ്രസ്സ, ട്യൂഷൻ സെൻ്റർ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ( ജൂലൈ 19 ന്) ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചു. മുൻകൂട്ടി നിശ്ചയിച്ച പൊതു പരീക്ഷകൾക്കും റസിഡൻഷ്യൽ രീതിയിൽ പഠനം നടത്തുന്ന മോഡൽ റസിഡൻഷ്യൽ സ്കൂളുകൾക്കും നവോദയ വിദ്യാലയത്തിനും അവധി ബാധകമല്ല. കുട്ടികൾ തടയണകളിലും പുഴകളിലും ഇറങ്ങാതെ വീട്ടിൽ തന്നെ സുരക്ഷിതമായി ഇരിക്കാൻ ശ്രദ്ധിക്കേണ്ടതാണ്.

മേഖല, ജില്ലാതലങ്ങളിൽ മുൻകൂട്ടി നിശ്ചയിച്ച പാഠ്യ, പാഠ്യേതര പരിപാടികൾ നടത്തുന്നുണ്ടെങ്കിൽ സംഘാടകർ ഔദ്യോഗികാനുമതി വാങ്ങേണ്ടതും വിദ്യാർത്ഥികളുടെ പൂർണ്ണ സുരക്ഷിതത്വം ഉറപ്പാക്കേണ്ടതുമാണ്.

ഇടുക്കി. ദേവികുളം താലൂക്കിലെ യും ചിന്നക്കനാൽ പഞ്ചായത്തിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ കളക്ടർ അവധി പ്രഖ്യാപിച്ചു. ഗ്യാപ്പ് റോഡിൽ മണ്ണിടിച്ചിൽ കാരണം യാത്രാ നിരോധനം തുടരുന്ന സാഹചര്യത്തിലാണ് തീരുമാനം. അങ്കണവാടികളും മദ്രസകളും നിർബന്ധമായും പ്രവർത്തിക്കാൻ പാടില്ലെന്നും കളക്ടർ.

അരീക്കോട്, കൊണ്ടോട്ടി ഉപജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

കനത്ത മഴയെ തുടർന്ന് മലപ്പുറം ജില്ലയിലെ അരീക്കോട്, കൊണ്ടോട്ടി ഉപജില്ലകളിലെ പ്രൊഫഷണൽ കോളേജുകൾ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർ വി.ആർ. വിനോദ് നാളെ (19.07.24 ) അവധി പ്രഖ്യാപിച്ചു. അങ്കണവാടികൾ, മദ്രസകൾ, ട്യൂഷൻ സെൻ്ററുകൾ എന്നിവക്കെല്ലാം അവധി ബാധകമാണ്. നേരത്തെ നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമില്ല.

സംസാരത്തിലൂടെ മാറ്റങ്ങൾ സാധ്യമാകും; കേണൽ ജോൺ വില്യം

തിരുവനന്തപുരം:
നേടുന്ന അറിവുകൾ സമന്വയിപ്പിക്കുകയും സംസാരിക്കുകയും ചെയ്യുമ്പോൾ മാത്രമേ മാറ്റങ്ങൾ സാധ്യമാകുകയുള്ളുവെന്ന് സാൽവേഷൻ ആർമി ടെറിട്ടോറിയൽ കമാൻഡർ കേണൽ ജോൺ വില്യം പൊളിമെറ്റ്ല പറഞ്ഞു.’ സാൽവേഷൻ ആർമിയുടെ നേതൃത്വത്തിൽ ‘നമുക്കും സംസാരിക്കാം’ എന്ന വിഷയത്തിൽ ആരംഭിച്ച ത്രിദിന സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കാലഘട്ടത്തെ ദൈവ
ശാസ്ത്ര പരമായി വിലയിരുത്തുകയും സഹജീവികളെ വിശ്വസിക്കുകയും ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു. പ്രോഗ്രാം സെക്രട്ടറി ലെഫ്.കേണൽ എൻ ഡി ജോഷ്വാ അധ്യക്ഷനായി. നാഷണണൽ കൗൺസിൽ ഓഫ് ചർച്ചസ് ഇൻ ഇന്ത്യാ എക്സിക്യൂട്ടീവ് സെക്രട്ടറി റവ.ഡോ.റിബിൻ ജോൺ, എൻ സി സി ഐ പ്രോഗ്രം എക്സിക്യൂട്ടീവ് റവ.ഡോ.എസ് ഡി ദേവ ജ്യോതി കുമാർ, സാൽവേഷൻ ആർമി വനിതാ ശുശ്രൂഷ്കളുടെ സംസ്ഥാന പ്രസിഡൻ്റ് കേണൽ രത്നസുന്ദരി പൊളിമെറ്റ്ല എന്നിവർ പ്രസംഗിച്ചു. നാളെ (ശനി) നടക്കുന്ന സമാപന യോഗത്തിൽ മുഖ്യ കാര്യ ദർശി ലെഫ്.കേണൽ ഗുർണ്ണാം മസി സന്ദേശം നൽകും.