Home Blog Page 2399

പഴന്തമിഴ് പാട്ടിന്‍റെ ശ്രുതി പരത്തി വീണ്ടും മണിച്ചിത്രത്താഴും നാഗവല്ലിയും

ചെന്നൈ. പഴന്തമിഴ് പാട്ടിന്‍റെ  ശ്രുതി പരത്തി വീണ്ടും വരികയായി മണിച്ചിത്രത്താഴും നാഗവല്ലിയും  മൂന്ന് പതിറ്റാണ്ടു മുൻപ് തീയറ്ററുകളിൽ തരംഗമായ മലയാളത്തിന്‍റെ സൂപ്പര്‍ ഹിറ്റ് വീണ്ടും വെള്ളിത്തിരയിലെത്തുന്നു. ഫോർ കെ ദൃശ്യമികവിൽ ഡോൾബി അറ്റ്മോസ് ശബ്ദത്തികവോടെയാണ് മണിച്ചിത്രത്താഴ് പ്രേക്ഷകർക്കു മുന്നിലെത്തുന്നത്. ചിത്രത്തിന്റെ സ്ക്രീനിങ് ഇന്നലെ ചെന്നൈയിൽ നടന്നു. 


നാഗവല്ലിയും നകുലനും ഡോ. സണ്ണിയുമെല്ലാം മലയാളികളുടെ പല തലമുറകള്‍ക്ക് ചിരപരിചിത കഥാപാത്രങ്ങൾ. നർമത്തിൽ പൊതിഞ്ഞ് ഫാസിൽ പറഞ്ഞ ഒരു ഹൊറർ ചിത്രം. എല്ലാം പുതിയ സാങ്കേതിക വിദ്യയോടും കൂടിയാണ് എത്തുന്നത്. ഇപ്പോഴും മണിച്ചിത്രത്താഴ് ഫ്രഷായി ഇരിയ്ക്കുന്നുവെന്ന് നടി ശോഭന.

മുപ്പത് വർഷത്തിനിപ്പുറം  ഡിജിറ്റൽ   മികവിൽ നാഗവല്ലി എത്തുമ്പോൾ അത് ന്യൂജെൻ ആയി മാറിയെന്ന് നിർമാതാവ് അപ്പച്ചൻ. 

പണ്ട് വിഎച്ച്എസ് കാസറ്റിൽ കണ്ട മണിചിത്രത്താഴ് തീയറ്ററിൽ കാണുമ്പോൾ അതിലേറെ ആസ്വദിയ്ക്കാൻ സാധിയ്ക്കുന്നുവെന്ന് നടൻ കാർത്തി. 

പുതിയ കാലത്ത് എത്തുന്ന മണിച്ചിത്രത്താഴ് ആഗസ്റ്റ് 17ന് തീയറ്ററുകളിലെത്തും. 

കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ് ഇടതിന്,അട്ടിമറി വിജയത്തോടെ ബിജെപി

തിരുവനന്തപുരം. കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ് ഇടതിന്. 12 സീറ്റുകളില്‍ 9 സീറ്റ് സി.പി.ഐ.എം നേടി. ചരിത്രത്തിലാദ്യമായി രണ്ടു സീറ്റ് ബി.ജെ.പിക്ക് ലഭിച്ചു. നാടകീയ സംഭവങ്ങള്‍ക്കിടെ ഹൈക്കോടതി ഉത്തരവിന് പിന്നാലെയാണ് വോട്ടെണ്ണല്‍ തുടങ്ങിയത്.

സിന്‍ഡിക്കേറ്റിലേക്കുള്ള 12 സീറ്റുകളില്‍ മൂന്നു സീറ്റുകളില്‍ ഇടതു പ്രതിനിധികള്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെരുന്നു. ബാക്കിയുള്ള ഒന്‍പത് സീറ്റുകളിലേക്കാണ് വോട്ടെടുപ്പ് നടന്നത്. ഇതില്‍ ആറു സീറ്റുകളില്‍ ഇടതു പ്രതിനിധികള്‍ വിജയിച്ചു. വിവിധ വിഭാഗങ്ങളുടെ പ്രതിനിധികളായി ഡോ.പ്രകാശ് കെ.സി, ഡോ.റഹിം കെ, ഡോ.പ്രമോദ് എന്‍.എം, ഡോ.ടി.ആര്‍.മനോജ്, രാജീവ് കുമാര്‍, അജയ് ഡി.എന്‍ എന്നിവരാണ് വിജയിച്ചത്. ഇതിനു പുറമെ ഡോ.നസീബ്, ഡോ.ലെനില്‍ലാല്‍, പ്രൊഫ.മനോജ് എന്നിവര്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

ബി.ജെ.പി പ്രതിനിധികളായി പി.എസ്.ഗോപകുമാറും ഡോ.വിനോദ്കുമാര്‍ റ്റി.ജി നായരും വിജയിച്ചു. ആദ്യമായാണ് സിന്‍ഡിക്കേറ്റില്‍ ബി.ജെ.പി വിജയിക്കുന്നത്. കോണ്‍ഗ്രസില്‍ നിന്നും അഹമ്മദ് ഫൈസലാണ് വിജയിച്ചത്. രാവിലെ വോട്ടെടുപ്പ് കഴിഞ്ഞെങ്കിലും വോട്ടെണ്ണാന്‍ പറ്റില്ലെന്ന് വൈസ് ചാന്‍സലര്‍ തീരുമാനിച്ചത് തര്‍ക്കത്തിനിടയാക്കി. കോടതിയില്‍ നിന്നും വിധി വന്നശേഷമെ വോട്ടെണ്ണല്‍ തുടങ്ങാന്‍ കഴിയൂ എന്നായിരുന്നു വി.സിയുടെ നിലപാട്. തുടര്‍ന്ന് ഹൈക്കോടതി വിധി ലംഘിക്കുന്നുവെന്ന് ആരോപിച്ച് സെനറ്റ് അംഗങ്ങള്‍ വി.സിയെ ഉപരോധിച്ചു. ഇതിനിടെ എസ്.എഫ..ഐ പ്രവര്‍ത്തകര്‍ സര്‍വകലാശാല ആസ്ഥാനത്തേക്ക് എത്തിയത് പോലീസ് തടഞ്ഞു. തുടര്‍ന്ന് ഉന്തുംതള്ളുമായി.

സര്‍വകലാശാല പ്രധാന കവാടത്തിന് മുന്നില്‍ എസ്.എഫ.ഐ പ്രവര്‍ത്തകര്‍ കുത്തിയിരുന്നു. 97 അംഗ സെനറ്റില്‍ 96 പേര്‍ വോട്ട് രേഖപ്പെടുത്തി. ഹൈക്കോടതിയെ സമീപിച്ച 15 പേരുടെ വോട്ടുകള്‍ എണ്ണേണ്ടെന്നും സീല്‍ ചെയ്തു സൂക്ഷിക്കാനും ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നു. ഹൈക്കോടതി അനുമതി നല്‍കിയതിന് പിന്നാലെയാണ് വോട്ടെണ്ണല്‍ തുടങ്ങിയത്.

കാഞ്ഞിരവേലിയിൽ കാട്ടാനയെ ചെരിഞ്ഞ നിലയിൽ കണ്ടെത്തി

ഇടുക്കി. കാഞ്ഞിരവേലിയിൽ കാട്ടാനയെ ചെരിഞ്ഞ നിലയിൽ കണ്ടെത്തി. ജനവാസ മേഖലയിൽ ഇറങ്ങിയ കൊമ്പനാണ് ചെരിഞ്ഞത്.
വൈദ്യുതി വേലിയിൽ നിന്ന് ഷോക്ക് ഏറ്റതാണെന്ന് പ്രാഥമിക നിഗമനം. സ്വകാര്യ പുരയിടത്തിലാണ് ആനയുടെ ജഡം കണ്ടത്തെിയത്. മരണ കാരണം പോസ്റ്റ് മോർട്ടത്തിന് ശേഷം മാത്രമെ സ്ഥിരികരിക്കാനാകുവെന്നാണ് ഫോറസ്റ്റ് ഉദ്യോഗസ്ഥർ വ്യക്തമാക്കിയത്. കാട്ടാന ശല്യം രൂക്ഷമായ പ്രദേശമാണ് കാഞ്ഞിരവേലി. നാലു മാസം മുൻപാണ് ഇന്ദിര എന്ന സ്ത്രീ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു.

കടയ്ക്കൽ മഴക്കുഴിയിൽ വീണ് രണ്ടര വയസ്സുകാരി മരിച്ചു

കടയ്ക്കൽ. വയ്യാറ്റിൻകരയിൽ മഴക്കുഴിയിൽ വീണ് രണ്ടര വയസ്സുകാരി മരിച്ചു. രാജീവ് വർഷ ദമ്പതികളുടെ മകൾ രൂപ രാജീവാണ് മരിച്ചത്.വൈകുന്നേരം അഞ്ചുമണിയോടെ ആയിരുന്നു സംഭവം.തൊട്ടടുത്തുള്ള ബന്ധുവീട്ടിലേക്ക് പോകുന്നതിനിടയാണ് കുട്ടി മഴക്കുഴിയിൽ വീണത്. മഴക്കുഴിയിൽ വീണ് ഏറെ വൈകിയാണ് പെൺകുട്ടിയെ കണ്ടെത്തിയത്.

ലിങ്ക് റോഡിൽ വയോധികൻ മരിച്ചത് കുത്തേറ്റ്, ആളെ തിരിച്ചറിഞ്ഞു

കോഴിക്കോട്. ലിങ്ക് റോഡിൽ വയോധികൻ മരിച്ചത് കുത്തേറ്റ്. ഡാർജിലിംഗ് സ്വദേശി ആഷിഫ് ഖാൻ ആണ് മരിച്ചത് എന്നും തിരിച്ചറിഞ്ഞു. പോലീസ് അന്വേഷണം ആരംഭിച്ചു.

ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് വയോധികനെ ലിങ്ക് റോഡിലെ കടവരാന്തയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കഴുത്തിൽ കുത്തേറ്റതിന് സമാനമായ ആഴത്തിലുള്ള മുറിവുകൾ ഉണ്ടായിരുന്നു. സ്ഥലത്തെത്തിയ പോലീസ് മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
പോസ്റ്റ് മോർട്ടം നടപടികൾക്കൊടുവിലാണ് കൊലപാതകമെന്ന് സ്ഥിരീകരിച്ചത്. റെയിൽവേ റെയിൽവേ സ്റ്റേഷന് സമീപം അലഞ്ഞുതിരിഞ്ഞു നടക്കുന്ന ആളാണ് കൊല്ലപ്പെട്ട ആഷിഫ് ഖാനെന്ന് പോലീസ് അറിയിച്ചു. ആരാണ് പ്രതിയെന്നോ, എന്താണ് കൊലപാതക കാരണമെന്നോ കണ്ടെത്തിയിട്ടില്ല. സമീപത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് ടൗൺ പോലീസ് അന്വേഷണം ഊർജിതമാക്കി.

മൈനാഗപ്പള്ളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വർഗ്ഗീസ് തരകനെ അനുമോദിച്ചു


ശാസ്താംകോട്ട: മൈനാഗപ്പള്ളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റായി വർഗ്ഗീസ് തരകൻ ഡി.സി.സി പ്രസിഡന്റും മുൻ ഗ്രാമ- ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായ പി.രാജേന്ദ്രപ്രസാദ് ന്റെ സാന്നിദ്ധ്യത്തിൽ ചുമതലയേറ്റു. പഞ്ചായത്ത് അംഗണത്തിൽ നടന്ന അനുമോദന സമ്മേളനം ഡി.സി.സി പ്രസിഡന്റും മുൻ ഗ്രാമ – ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായ പി.രാജേന്ദ്ര പ്രസാദ് ഉദ്ഘാടനം ചെയ്തു.കോൺഗ്രസ്സ് കിഴക്ക് മണ്ഡലംപ്രസിഡന്റ് വിദ്യാരംഭംജയകുമാർഅദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രസിഡന്റ് വൈ. ഷാജഹാൻ, യു.ഡി.എഫ് പാർലമെന്ററി പാർട്ടി ലീഡർ പി.എം. സെയ്ദ് , മുൻബ്ലോക്ക് പ്രസിഡന്റ് തുണ്ടിൽ നൗഷാദ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി. സേതു ലക്ഷ്മി, കെ. മുസ്തഫ, ഇടവ നശ്ശേരി സലാഹുദീൻ, സജിമോൻ , മനാഫ് മൈനാഗപ്പള്ളി, ഷീബ സിജു, എസ്.രഘുകുമാർ ,രവി മൈനാഗപ്പള്ളി, ലാലിബാബു, ചിറക്കു മേൽ ഷാജി,വൈ.നജിം, തടത്തിൽ സലിം, ജോൺസൺ വൈദ്യൻ, പി.അബ്ലാസ് , നൂർ ജഹാൻ ഇബ്രാഹിം, രാധിക ഓമന കുട്ടൻ, ഷഹുബാനത്ത് ,ഉഷാകുമാരി അമ്പിളി , മൈമൂന നജിം, അജി ശ്രീകുട്ടൻ, ഷിജ്ന നൗഫൽ, തുടങ്ങിയവർ പ്രസംഗിച്ചു

വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

പാലക്കാട്.കനത്ത കാലവർഷത്തിൻ്റെയും മഴക്കെടുതികളുടെയും പശ്ചാത്തലത്തിൽ പാലക്കാട് ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ, അംഗണവാടികൾ, കിൻറർഗാർട്ടൻ, മദ്രസ്സ, ട്യൂഷൻ സെൻ്റർ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (ജൂലൈ 30) ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചു. മുൻകൂട്ടി നിശ്ചയിച്ച പൊതു പരീക്ഷകൾക്കും റസിഡൻഷ്യൽ രീതിയിൽ പഠനം നടത്തുന്ന മോഡൽ റസിഡൻഷ്യൽ സ്കൂളുകൾക്കും നവോദയ വിദ്യാലയത്തിനും അവധി ബാധകമല്ല. കുട്ടികൾ തടയണകളിലും പുഴകളിലും ഇറങ്ങാതെ വീട്ടിൽ തന്നെ സുരക്ഷിതമായി ഇരിക്കാൻ ശ്രദ്ധിക്കേണ്ടതാണ്.

മേഖല, ജില്ലാതലങ്ങളിൽ മുൻകൂട്ടി നിശ്ചയിച്ച പാഠ്യ, പാഠ്യേതര പരിപാടികൾ നടത്തുന്നുണ്ടെങ്കിൽ സംഘാടകർ ഔദ്യോഗികാനുമതി വാങ്ങേണ്ടതും വിദ്യാർത്ഥികളുടെ പൂർണ്ണ സുരക്ഷിതത്വം ഉറപ്പാക്കേണ്ടതുമാണ്.

കോടഞ്ചേരി പഞ്ചായത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി.

തൃശൂരും വയനാടും നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധിയാണ്. പ്രഫഷണല്‍ കോളജുകള്‍ക്കും അവധിയാണ്. മുന്‍കൂട്ടി നിശ്ടചയിച്ച പരീക്ഷകള്‍ക്കും അഭിമുഖത്തിനും മാറ്റമില്ല.

ഇതര സംസ്ഥാനക്കാരനായ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി

കോഴിക്കോട്. ലിങ്ക് റോഡിൽ അജ്ഞാതനെ മരിച്ച നിലയിൽ കണ്ടെത്തി. ഇതര സംസ്ഥാനക്കാരനായ വയോധികനെയാണ് ഇന്ന് പുലർച്ചെ കടവരാന്തയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കൊലപാതകം എന്ന് സംശയിക്കുന്നതായി പോലീസ് അറിയിച്ചു. വയോധികൻ്റെ കഴുത്തിൽ ആഴത്തിലുള്ള മുറിവുകളുണ്ട്. പോസ്റ്റ്മോർട്ടം നടപടികൾക്കായി മൃതദേഹം മെഡിക്കൽ കോളേജിലേക്ക് മാറ്റി.സിസിടിവി കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.

വനത്തിനുള്ളിൽ വിദേശ വനിതയെ കെട്ടിയിട്ട നിലയിൽ കണ്ടെത്തി

സിന്ധു ദുര്‍ഗ്.മഹാരാഷ്ട്രയിലെ സിന്ധുദുർഗിൽ വനത്തിനുള്ളിൽ വിദേശ വനിതയെ കെട്ടിയിട്ട നിലയിൽ കണ്ടെത്തി. മരത്തിൽ ചങ്ങല കൊണ്ട് ബന്ധിപ്പിക്കപ്പെട്ട നിലയിലാണ് സ്ത്രീയെ കണ്ടെത്തിയത്. മാനസിക ബുദ്ധിമുട്ടുകൾ പ്രകടിപ്പിക്കുന്ന ഇവരെ പൊലീസ് ആശുപത്രിയിലേക്ക് മാറ്റി.

സിന്ധു ദുര്‍ഗിലെ വനത്തിനുള്ളിൽ കാലിമേയ്ക്കാന്‍ പോയവരാണ് ശനിയാഴ്ച വൈകീട്ട് സ്ത്രീയെ കണ്ടെത്തുന്നത്. കരച്ചിൽ കേട്ട് നടത്തിയ തെരച്ചിലിനൊടുവിലാണ് എല്ലും തോലുമായ നിലയിൽ സ്ത്രീയെ കാണുന്നത്. ഉടൻ പൊലീസിൽ വിവരം അറിയിച്ചു. ആദ്യം സാവന്ദ്വാഡി ആശുപത്രിയിലേക്കും അവിടെ നിന്ന് ഗോവാ മെഡിക്കൽ കോളേജിലേക്കും മാറ്റി. ഇവരിൽ നിന്ന് ഒരു അമേരിക്കൻ പാസ്പോർട്ടും ആധാർകാർഡും കണ്ടെത്തി. പാസ്പോർട് വിവരമനുസരിച്ച് വിസാകാലാവധി പത്ത് വർഷ മുൻപ് അവസാനിച്ചതാണ്. തുടർന്ന് അനധികൃതമായി ഇന്ത്യയിൽ തുടർന്നതാവാനാണ് സാധ്യത. ആധാർ കാർഡ് കിട്ടിയതിനെക്കുറിച്ചും ദുരൂഹതയുണ്ട്. ആധാർ വിവരം അനുസരിച്ച് ലളിതാ കായ് എന്നാണ് ഇവരുടെ പേര്. 50 വയസുണ്ട്. തമിഴ്നാട് വിലാസമാണ് നൽകിയിരിക്കുന്നത്. മാനസിക ബുദ്ധിമുട്ടുകൾ പ്രകടിപ്പിക്കുന്ന ഇവരിൽ നിന്ന് പൊലീസിന് വിശദമായ മൊഴി എടുക്കാനായിട്ടില്ല. ഭക്ഷണവും വെള്ളവുമില്ലാതെ 40 ദിവസത്തോളമായി എന്നും താൻ മാനസിക വെല്ലുവിളി നേരിടുന്ന ആളാണെന്നും അവശനിലയിൽ ഇവർ എഴുതി നൽകിയിട്ടുണ്ട്. ഭർത്താവാണ് തന്നെ കാട്ടിൽ കൊണ്ട് വന്ന് കെട്ടിയിട്ടതെന്നും പറയുന്നു. ഇക്കാര്യങ്ങളിലൊന്നും പൊലീസിന് സ്ഥിരീകരണമില്ല. അന്വേഷണം തമിഴ്നാട്ടിലേക്കും വ്യാപിപ്പിച്ചിട്ടുണ്ട്.

ജമ്മു കാശ്മീരിൽ സ്ഫോടനം നാലുപേർ കൊല്ലപ്പെട്ടു

FILE PIC

ജമ്മു.ജമ്മു കാശ്മീരിൽ സ്ഫോടനം നാലുപേർ കൊല്ലപ്പെട്ടു. ബാരമുള്ളയിലെ സോപോറിലാണ് സ്ഫോടനം ഉണ്ടായത്.ട്രക്കിൽ നിന്ന് ആക്രി സാധനങ്ങൾ ഇറക്കുന്നതിനിടയായിരുന്നു സ്ഫോടനം. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
കാർഗിലിൽ ഷെല്ല് പൊട്ടിത്തെറിച്ച് 14 കാരൻ മരിച്ചു.

ബാരമുള്ളയിലെ സോപോറിലെ ഷേർ കോളനിയിലാണ് സ്ഫോടനം ഉണ്ടായത്.
ലഡാക്കിൽ നിന്ന് വന്ന ട്രക്കിൽനിന്നും ആക്രി സാധനങ്ങൾ ഇറക്കുന്നതിനിടെയാണ് പൊട്ടിത്തെറി.
സ്ഫോടനത്തിൽ നാലുപേർ കൊല്ലപ്പെട്ടു.
നസീർ അഹമ്മദ് നദ്രൂ, അസം അഷ്‌റഫ് മിർ, ആദിൽ റഷീദ് ഭട്ട്, അബ്ദുൾ റാഷിദ് ഭട്ട് എന്നിവരാണ് മരിച്ചത്. സ്ഫോടനത്തിൽ ഗുരുതരമായി പരിക്കേറ്റവരെ സമീപമുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് പോലീസ് അന്വേഷണം ആരംഭിച്ചു ഫോറൻസിക് സംഘം സ്ഥലത്ത് പരിശോധന നടത്തി.സ്ഫോടനത്തിന്റെ കാരണം വ്യക്തമല്ല.

കാർഗിലിലെ ദ്രാസിൽ ഷെല്ല് പൊട്ടിത്തെറിച്ച് 14 കാരൻ മരിച്ചു
അഹമ്മദ് റാസയാണ് മരിച്ചത് കാലി മേയ്ക്കുന്നതിനിടയാണ് അപകടമുണ്ടായത്. പ്രദേശത്തു നിന്നും പൊട്ടാത്ത രണ്ട് ഷെല്ലുകൾ കൂടി പോലീസ് കണ്ടെടുത്തു.

FILE PIC