Home Blog Page 2400

ജമ്മു കാശ്മീരിൽ സ്ഫോടനം നാലുപേർ കൊല്ലപ്പെട്ടു

FILE PIC

ജമ്മു.ജമ്മു കാശ്മീരിൽ സ്ഫോടനം നാലുപേർ കൊല്ലപ്പെട്ടു. ബാരമുള്ളയിലെ സോപോറിലാണ് സ്ഫോടനം ഉണ്ടായത്.ട്രക്കിൽ നിന്ന് ആക്രി സാധനങ്ങൾ ഇറക്കുന്നതിനിടയായിരുന്നു സ്ഫോടനം. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
കാർഗിലിൽ ഷെല്ല് പൊട്ടിത്തെറിച്ച് 14 കാരൻ മരിച്ചു.

ബാരമുള്ളയിലെ സോപോറിലെ ഷേർ കോളനിയിലാണ് സ്ഫോടനം ഉണ്ടായത്.
ലഡാക്കിൽ നിന്ന് വന്ന ട്രക്കിൽനിന്നും ആക്രി സാധനങ്ങൾ ഇറക്കുന്നതിനിടെയാണ് പൊട്ടിത്തെറി.
സ്ഫോടനത്തിൽ നാലുപേർ കൊല്ലപ്പെട്ടു.
നസീർ അഹമ്മദ് നദ്രൂ, അസം അഷ്‌റഫ് മിർ, ആദിൽ റഷീദ് ഭട്ട്, അബ്ദുൾ റാഷിദ് ഭട്ട് എന്നിവരാണ് മരിച്ചത്. സ്ഫോടനത്തിൽ ഗുരുതരമായി പരിക്കേറ്റവരെ സമീപമുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് പോലീസ് അന്വേഷണം ആരംഭിച്ചു ഫോറൻസിക് സംഘം സ്ഥലത്ത് പരിശോധന നടത്തി.സ്ഫോടനത്തിന്റെ കാരണം വ്യക്തമല്ല.

കാർഗിലിലെ ദ്രാസിൽ ഷെല്ല് പൊട്ടിത്തെറിച്ച് 14 കാരൻ മരിച്ചു
അഹമ്മദ് റാസയാണ് മരിച്ചത് കാലി മേയ്ക്കുന്നതിനിടയാണ് അപകടമുണ്ടായത്. പ്രദേശത്തു നിന്നും പൊട്ടാത്ത രണ്ട് ഷെല്ലുകൾ കൂടി പോലീസ് കണ്ടെടുത്തു.

FILE PIC

മധ്യവയസ്ക്കനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച പ്രതി പിടിയില്‍

കരുനാഗപ്പള്ളി.മധ്യവയസ്ക്കനെ വീട്ടില്‍ കയറി ആക്രമിച്ച സംഘത്തിലെ ഒരാള്‍ പിടിയില്‍. ശൂരനാട് തെക്ക് വില്ലേജില്‍, തൃക്കുന്നപുഴ തെക്ക്, പുത്തന്‍പുര കിഴക്കതില്‍ അമല്‍ (19) ആണ് കരുനാഗപ്പള്ളി പോലീസിന്‍റെ പിടിയിലായത്. കല്ലേലിഭാഗത്തുള്ള രാജുവുമായി പ്രതികള്‍ക്കുള്ള മുന്‍വിരോധത്താല്‍ ഇയാളുടെ വീട്ടില്‍ അതിക്രമിച്ചു കയറുകയും അമല്‍, കട്ട ഉപയോഗിച്ച് വീടിന്‍റെ ജനല്‍ ചില്ല് അടിച്ച് തകര്‍ക്കുകയുമായിരുന്നു. ഇത് കണ്ട് പുറത്തേക്ക് ഇറങ്ങി വന്ന രാജുവിനെ ഇയാള്‍ ക്രൂരമായി മര്‍ദ്ദിച്ചു. മര്‍ദ്ദനത്തില്‍ രാജുവിന് ഗുരുതരമായി പരിക്കേല്‍ക്കുന്നതിനും ഇടയാക്കി. തുടര്‍ന്ന് പോലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് നടത്തിയ അന്വേഷണത്തില്‍ പ്രതിയെ പിടികൂടുകയായിരുന്നു. കരുനാഗപ്പള്ളി ഇന്‍സ്പെക്ടര്‍ നിസ്സാമുദ്ദീന്‍ എസ് ഐ ഷെമീര്‍, ഷാജിമോന്‍ എ.എസ്.ഐ തമ്പി, എസ്.സി.പി.ഒ ഹാഷിം, ഷിഹാബ്, സിപിഒ കൃഷ്ണകുമാര്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

കവടിയാർ സാൽവേഷൻ ആർമി സ്ക്കുളിൽ മൈക്രോ ഗ്രീൻ പദ്ധതി തുടങ്ങി

തിരുവനന്തപുരം: ആരോഗ്യ പരിപാലനത്തിന്റെ നൂതന ആശയമായ മൈക്രോ ഗ്രീൻ പദ്ധതിക്ക് കവടിയാർ സാൽവേഷൻ ആർമി ഹയർ സെക്കന്ററി സ്കൂളിൽ തുടക്കമായി. റോട്ടറി ക്ലബ്ബിന്റെ സഹായത്തോടെ സ്കൂൾ എക്കോ ക്ലബ്ബ് വിദ്യാർഥികളാണ് പദ്ധതിക്ക് നേതൃത്വം നൽകുന്നത്. മാറിവരുന്ന ജീവിതശൈലി വിവിധ രോഗങ്ങൾക്ക് കാരണമാകുന്ന ഈ സാഹചര്യത്തിലാണ് മൈക്രോഗ്രീൻ പദ്ധതി ശ്രദ്ധ നേടുന്നത്. പച്ചക്കറി വിത്തുകളെ മുളപ്പിച്ച് ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതാണ് മൈക്രോ ഗ്രീൻ പദ്ധതി. ആന്റി ഓക്സിഡന്റ്, വൈറ്റമിൻസ്, ന്യൂട്രിയൻസ് എന്നിവയുടെ കലവറയാണ് മുളപ്പിച്ച ഈ ചെടികൾ. ഇവ ഭക്ഷണം ആക്കുന്നത് ക്യാൻസർ ഉൾപ്പെടെയുള്ള മാരക രോഗങ്ങളെ ചെറുക്കുന്നു എന്ന് പഠനത്തിൽ തെളിയിച്ചിരിക്കുന്നു. പാഴ് വസ്തുക്കൾ ഉൾപ്പെടെയുള്ള സാഹചര്യത്തിൽ ചെടി വളർത്താനാകും എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. മൈക്രോ ഗ്രീൻ പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി നടത്തിയ പ്രാക്ടിക്കൽ ക്ലാസിന് റോട്ടറി ക്ലബ് പ്രസിഡന്റും കരമന എൻ എസ് എസ് വിമൻസ് കോളേജ് പ്രൊഫസറുമായ ഡോക്ടർ സരിത.കെ നേതൃത്വം നൽകി. റോട്ടറി ക്ലബ് സെക്രട്ടറി രേണുക, മെമ്പർ ലിസ ജോസ്, ഹെഡ്മിസ്ട്രസ് പുഷ്പിത ബി, സാൽവേഷൻ ആർമി പേഴ്സണൽ സെക്രട്ടറി ലെഫ്.കേണൽ സജു ഡാനിയൽ, എജുക്കേഷൻ സെക്രട്ടറി മേജർ. വി ബി സൈലസ് എന്നിവർ സന്നിഹിതരായിരുന്നു. വർക്ക്ഷോപ്പിന്റെ സമാപനത്തിൽ വിദ്യാർത്ഥികൾക്ക് വിത്തുകൾ വിതരണം ചെയ്തു.

പ്രഭാതഭക്ഷണ പരിപാടി ആരംഭിച്ചു

ശാസ്താംകോട്ട : ശാസ്താംകോട്ട ഉപജില്ലയിൽ പ്രഭാത ഭക്ഷണ പരിപാടി ആരംഭിച്ചു. പോരുവഴി ഗവ എസ് കെ വി എൽ പി എസിലാണ് സ്കൂൾ എസ് എം സി യുടെ നേതൃത്വത്തിൽ പ്രഭാത ഭക്ഷണ പരിപാടിയ്ക്ക് തുടക്കമായത്. കഴിഞ്ഞ അധ്യയന വർഷം വെൺകുളം ഏലായിലെ ഒരേക്കർ സ്ഥലത്ത് നെൽകൃഷി വിജയകമായി നടത്തി ഈ കൃഷിയിൽ നിന്നും ലഭിച്ച നാടൻ കുത്തരി ഉപയോഗിച്ചാണ് കുട്ടികൾക്ക് പ്രഭാത ഭക്ഷണം നൽക്കുന്നത്. ഓരോ ദിവസവും പ്രത്യേകം വിഭവങ്ങൾ തയ്യാറാക്കി നൽകാനുള്ള പദ്ധതിയാണ് സ്കൂൾ ഉച്ച ഭക്ഷണ കമ്മിറ്റി തയ്യാറാക്കിയിരിക്കുന്നത്. പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിനു മംഗലത്ത് ഉദ്ഘാടനം ചെയ്തു. എസ് എം സി ചെയർമാൻ അരുൺ കുമാർ അധ്യക്ഷനായിരുന്നു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ പി എസ് സുജാ കുമാരി, നൂൺ മീൽ ഓഫീസർ മനു വി കുറുപ്പ്, സഫീന എന്നിവർ സംസാരിച്ചു. പ്രധാന അധ്യാപിക ശ്രീലത എൻ എസ് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി സജീവ് കുമാർ കെ നന്ദിയും രേഖപ്പെടുത്തി.
പടം:പോരുവഴി ഗവ എസ് കെ വി എൽ പി എസി ൽ  ആരംഭിച്ച പ്രഭാത ഭക്ഷണ വിതരണ പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിനു മംഗലത്ത് ഉദ്ഘാടനം ചെയ്യുന്നു

പ്രക്ഷേപണത്തിൻ്റെ 75 വർഷങ്ങൾ;
ആകാശവാണി  വാർഷികാഘോഷം നടന്നു.

കരുനാഗപ്പള്ളി .  കരുനാഗപ്പള്ളി ആകാശവാണി തിരുവനന്തപുരം നിലയം പ്രക്ഷേപണം തുടങ്ങിയതിൻ്റെ 75-ാം വാർഷികാഘോഷം വിവിധ പരിപാടികളോടെ  കരുനാഗപ്പള്ളിയിൽ നടന്നു.  കരുനാഗപ്പള്ളി താലൂക്ക് ലൈബ്രറി കൗൺസിലിൻ്റെ നേതൃത്വത്തിൽ കെ സി സെൻ്ററിലെ ഹോട്ടൽ ഗ്രാൻഡ് ഇ മസ്കറ്റ്, ഓണാട്ടുകര ഹാളിൽ വെള്ളിമൺ ഡമാസ്റ്റൺ സമാഹരിച്ച ആകാശവാണിയുടെ ചരിത്രം വിശദീകരിക്കുന്ന പ്രദർശനത്തോടെയാണ് പരിപാടികൾ തുടങ്ങിയത്.  ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡൻ്റ കെ ബി മുരളീകൃഷ്ണൻ പ്രദർശനം ഉദ്ഘാടനം ചെയ്തു. ഉച്ചയ്ക്ക് 2ന് മലയാളത്തിലെ പ്രമുഖരായ എഴുത്തുകാർ പങ്കെടുത്ത കഥായനം പരിപാടിയിൽ ജി ആർ ഇന്ദുഗോപൻ, കെ രേഖ, കെ എസ് രതീഷ്, വി എസ് അജിത്, ജേക്കബ് എബ്രഹാം എന്നിവർ കഥകൾ അവതരിപ്പിച്ചു. വൈകിട്ട് നടന്ന സംസ്കാരിക സമ്മേളനം ക്ഷീരവികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു. ആകാശവാണി അസിസ്റ്റൻ്റ് സ്റ്റേഷൻ ഡയറക്ടർ മുഖത്തല ശ്രീകുമാർ അധ്യക്ഷനായി. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി വിജയകുമാർ സ്വാഗതം പിഞ്ഞു. ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി ഡി സുകേശൻ, ഐആർഇ മാനേജർ ഭക്തദർശൻ, കെ ജി അജിത്കുമാർ, പി ബി ശിവൻ, വി പി ജയപ്രകാശ് മേനോൻ, ഡോ വള്ളിക്കാവ് മോഹൻദാസ്,എ പ്രദീപ് തുടങ്ങിയവർ സംസാരിച്ചു. വിവിധ മേഖലകളിൽ ശ്രദ്ധേയരായ പ്രമുഖരെ ചടങ്ങിൽ ആദരിച്ചു.
തുടർന്ന് കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ജേതാവ് സുഭാഷ് ചന്ദ്രൻ്റെ സാംസ്കാരിക പ്രഭാഷണവും നടന്നു.

നാടിൻ്റെ ക്രമസമാധാന നില തകർക്കാർ പോലീസ് ഉദ്യേഗസ്ഥർ ശ്രമിക്കരുത്: സി ആർ മഹേഷ്

ഓച്ചിറ: ക്രമസമാധാനം നിലനിർത്തേണ്ട പോലീസ് അത് തകർക്കാൻ ശ്രമിക്കരുതെന്ന് സി.ആർ മഹേഷ് എം എൽ എ അഭിപ്രായപ്പെട്ടു. സാമൂഹിക സാമുദായിക അന്തരീക്ഷം മോശ മാകുന്ന തരത്തിലുള്ള വാക്പ്രയോഗം ഓച്ചിറ സി എച്ച് ഒ പിൻവലിക്കണമെന്നും മഹേഷ് ആവശ്യപ്പെട്ടു.
തഴവ സർവ്വീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഓച്ചിറ സി എച്ച്.ഒ സുജാതൻപിള്ള കോൺഗ്രസ് കരുനാഗപ്പള്ളി ബ്ലോക്ക് പ്രസിഡൻ്റ് അഡ്വ. കെ.എ ജവാദിനോട് അപമര്യാദയായി പെരുമാറിയതിൽ പ്രതിഷേധിച്ച് ഓച്ചിറ ,കരുനാഗപ്പള്ളി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച ഓച്ചിറ പോലീസ് സ്റ്റേഷൻ മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു. യുഡിഎഫ് ജില്ലാ ചെയർമാൻ കെ. സി. രാജൻ മുഖ്യ പ്രഭാഷണം നടത്തി
ബ്ലോക്ക് പ്രസിഡൻ്റ് ബി.എസ്. വിനോദ് അദ്ധ്യക്ഷത വഹിച്ചു.
ആർ. രാജശേഖരൻ, എം. അൻസാർ ചിറ്റുമൂല നാസർ മുനമ്പത്ത് വഹാബ്, ബിജു പാഞ്ചജന്യം
ബോബൻ ജിനാഥ്, അഡ്വ. എം.എ ആസാദ്, പാവുമ്പാ അനിൽകുമാർ , മീരാസജി, മായാ സുരേഷ് ആർ. എസ്. കിരൺ ,എൻ. കൃഷ്ണകുമാർ തുടങ്ങിയവർ സംസാരിച്ചു.

വിജിലൻസ് കോടതി സമരം,
വിജിലൻസ് ഓഫീസ് മാർച്ച് നടത്തി

കൊല്ലം .വിജിലൻസ് കോടതി കൊല്ലത്ത് സ്ഥാപിക്കാനുള്ള സർക്കാർ ഉത്തരവ് അട്ടിമറിക്കാനുള്ള ശ്രമത്തിനെതിരെ കൊല്ലത്തെ അഭിഭാഷകർ ആരംഭിച്ച സമരം ശക്തി പ്രാപിച്ചു. ഇന്ന് വിജിലൻസ് കൊല്ലം യൂണിറ്റ് ഓഫീസിലേക്ക് അഭിഭാഷകർ മാർച്ച് നടത്തി. വൻ പങ്കാളിത്തമുള്ള മാർച്ചിനെ കൊല്ലം അസോസിയേഷൻ പ്രസിഡൻറ് അഡ്വ ഓച്ചിറ. എൻ. അനിൽകുമാർ ഉദ്ഘാടനം ചെയ്തു.

കൊല്ലത്ത് കെട്ടിടം ഇല്ലെന്ന വിജിലൻസ് ഡയറക്ടരുടെ കളവായ ‘ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലും ബഹുമാനപ്പെട്ട ഹൈക്കോടതിയുടെ തീരുമാനം മറച്ചുവെച്ചു വിജിലൻസ് കോടതി കൊട്ടാരക്കരയിൽ മാറ്റി സ്ഥാപിക്കാനുള്ള ശ്രമം അപലപനീയമാണെന്ന് അദ്ദേഹം പറഞ്ഞു. കൊല്ലം നഗരത്തിന്റെ വികസന സാധ്യതകൾ മുടക്കുന്ന  സംഗതിയാണ് ഇതിലൂടെ നടന്നിട്ടുള്ളത്. സർക്കാർ ഹൈക്കോടതിയുടെ തീരുമാനത്തെ മാനിച്ച് തെറ്റ് തിരുത്തുമെന്നും വിജിലൻസ് കോടതി കൊല്ലത്ത് തന്നെ സ്ഥാപിക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. നിയമപരമായ നടപടികൾ കൂടാതെ ബാർ അസോസിയേഷൻ സമരപരിപാടികൾ നടത്തിവരികയാണ്. എ. ഷാനവാസ് ഖാൻ, ഐ. സ്റ്റീവൻസൺ, രേണു ജി. പിള്ള, രഞ്ജിത്ത് തോമസ്, വി. ഐ.ഹാരിസ്, കൊട്ടിയം അജിത് കുമാർ, ആശ. ജി.വി, സനൽ വാമദേവൻ, അമ്പിളി ജബ്ബാർ, ഷൈജു മങ്ങാട്, യദു കൃഷ്ണൻ, അൻസീന, ഗോകുൽ പി. രാജ്, പാവുമ്പ സഹദേവൻ, ക്ലർക്ക് അസോസിയേഷൻ പ്രസിഡൻ്റ് രാധാകൃഷ്ണൻ എന്നിവർ മാർച്ചിന് നേതൃത്വം നൽകി സംസാരിച്ചു.

വി വി എം ജി എൽപിഎസ് വേങ്ങയിൽ സായാഹ്ന ഭക്ഷണ പദ്ധതി

മൈനാഗപ്പള്ളി. വി വി എം ജി എൽപിഎസ് വേങ്ങയിൽ സായാഹ്ന ഭക്ഷണ പദ്ധതിക്ക് തുടക്കം കുറിച്ചു
സ്കൂളിലെ പ്രീ പ്രൈമറി മുതൽ നാലു വരെയുള്ള മുഴുവൻ കുട്ടികൾക്കും വൈകുന്നേരം രുചികരമായ ഭക്ഷണം ലഭ്യമാകും വിധം സായാഹ്ന ഭക്ഷണ പദ്ധതിക്ക് ഇന്ന് തുടക്കം കുറിച്ചു . എസ്.എസ് കെ അധ്യാപക പരിശീലകൻ ജി പ്രദീപ്കുമാർ പദ്ധതിയുടെ ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു. യോഗത്തിൽ എസ് എം സി ചെയർമാൻ രാജേഷ് കെ അധ്യക്ഷത വഹിച്ചു,  പ്രഥമാധ്യാപിക ഷൈനി ജോൺ സ്വാഗതം ആശംസിച്ചു എസ് എം.സി അംഗങ്ങളുടെ സജീവപ്രയത്നത്താൽ പ്രാരംഭം കുറിച്ച ഇന്നത്തെ ഈ പരിപാടിയുടെ സ്പോൺസർ ആയത് നന്ദു , കൃഷ്ണ ഏജൻസിസ് ആണ്.
ലത്തീഫ് , അനീഷ ഷമീർ മുതലായവർ സംസാരിച്ചു സ്റ്റാഫ് സെക്രട്ടറി നീതു രഘുനാഥ് നന്ദി രേഖപ്പെടുത്തി

മനുഷ്യക്കടത്തിനെതിരെ വെള്ളറടയിൽ സാൽവേഷൻ ആർമി      ‘ബ്ലൂ ഹാർട്ട് കാംപെയ്ൻ’ നടത്തി

വെള്ളറട: മനുഷ്യക്കടത്തിനെതിരായ പോരാട്ടത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ബ്ലൂ ഹാർട്ട് കാംപെയ്ൻ്റെ ഭാഗമായി സാൽവേഷൻ ആർമി കാനക്കോട് ,കിളിയൂർ സഭ കളുടെ നേതൃത്വത്തിൽ വെള്ളറട ജംഗ്ഷനിൽ
പൊതുസമ്മേളനം നടത്തി. ലെഫ്.ജിസൽ സ്റ്റീഫൻ അധ്യക്ഷയായി. കോർ കമാൻറ്റിംഗ് ഓഫീസർ ലെഫ്.സാം പി വർഗ്ഗീസ് ഉദ്ഘാടനം ചെയ്തു. വെള്ളറട എസ് എച്ച് ഒ റ്റി.എൽ നാഗരാജ് മുഖ്യ പ്രഭാഷണം നടത്തി. മേജർ ടൈറ്റസ്, മേജർ എസ് ശാമുവേൽ കുട്ടി, ജോസ് പ്രകാശ് എന്നിവർ പ്രസംഗിച്ചു.
.”മനുഷ്യക്കടത്തിനെതിരായ പോരാട്ടത്തിൽ ഒരു കുട്ടിയേയും പിന്നിലാക്കരുത് ” എന്ന ചിന്താവിഷയം ആസ്പദമാക്കിയായിരുന്നു കാംപെയ്ൻ .ടിംബ്രൽ ഡിസ്പ്ലേ, മൈം എന്നിവയും കാംപെയ്ൻ്റെ ഭാഗമായി നടത്തി.

ട്രാവലര്‍ ബൈക്കിലിടിച്ചുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രികന്‍ മരിച്ചു

ട്രാവലര്‍ ബൈക്കിലിടിച്ചുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രികന്‍ മരിച്ചു. തൃശൂര്‍ പോട്ട ആശ്രമം സിഗ്നല്‍ ജംഗ്ഷന് സമീപം വി.ആര്‍. പുരം പാലസ് ആശുപത്രിക്ക് സമീപം മാളക്കാരന്‍ വീട്ടില്‍ ജീസണ്‍ (32 )വയസ്സ് ആണ് മരിച്ചത്.
ബൈക്കില്‍ ഒപ്പമുണ്ടായിരുന്ന ജീവന്റെ ഭാര്യ നിമിഷ (26) യെ പരിക്കുകളോടെ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാവിലെ 11.45ഓടെയായിരുന്നു അപകടം.