26.2 C
Kollam
Thursday 18th December, 2025 | 09:12:07 PM
Home Blog Page 2363

വയനാട്ടിലെ ദുരന്തഭൂമി സന്ദർശിച്ച് മോഹൻലാൽ.. വിശ്വ ശാന്തി ഫൗണ്ടേഷൻ 3 കോടി നൽകും

വയനാട്ടിലേത് സങ്കടകരമായ കാഴ്ചകളാണെന്നും ദുരന്തവ്യാപ്തി നേരിട്ട് കണ്ടറിഞ്ഞുവെന്നും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുക്കുന്ന എല്ലാവരെയും അഭിനന്ദിക്കുന്നുവെന്നും മോഹൻലാൽ. വയനാട്ടിലെ ദുരന്തഭൂമി സന്ദര്‍ശിച്ച ശേഷം പ്രതികരിക്കുകയായിരുന്നു മോഹന്‍ലാല്‍. . വിശ്വശാന്തി ഫൗണ്ടേഷന്‍ മൂന്നുകോടി രൂപ നല്‍കുമെന്നും മോഹന്‍ ലാല്‍ പറഞ്ഞു.  മുണ്ടക്കൈയിൽ അൽപസമയം വാഹനം നിർത്തി ഉരുൾപൊട്ടൽ നാശംവിതച്ച മേഖലകൾ അദ്ദേഹം കാൽനടയായി സന്ദർശിച്ചു. സംവിധായകൻ മേജർ രവിയും മോഹൻലാലിനൊപ്പമുണ്ടായിരുന്നു. മുണ്ടക്കൈയിൽനിന്ന് പുഞ്ചിരിമട്ടത്തേക്കാണ് പിന്നീട് അദ്ദേഹം പോയത്.
ടെറിട്ടോറിയൽ ആർമിയുടെ ബേസ് ക്യാംപിലാണ് മോഹൻലാൽ ആദ്യം എത്തിയത്.  സൈനികരെയും മോഹൻലാൽ കണ്ടു. ടെറിട്ടോറിയൽ ആർമിയിൽ ലെഫ്റ്റനന്റ് കേണലാണ് മോഹൻലാൽ. കോഴിക്കോടു നിന്ന് റോഡു മാർഗമാണ് വയനാട്ടിലെത്തിയത്. സൈനിക ഉദ്യോഗസ്ഥരുമായി അദ്ദേഹം ചർച്ച നടത്തി. മോഹൻലാൽ ലെഫ്റ്റനന്റ് കേണലായിട്ടുള്ള 122 ഇൻഫെന്ററി ബറ്റാലിയനാണ് വയനാട് രക്ഷാപ്രവർത്തനത്തിന്റെ മുൻനിരയിലുള്ളത്. തന്റെ സംഘത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുള്ള കുറിപ്പും കഴിഞ്ഞദിവസം അദ്ദേഹം സമൂഹമാധ്യമമായ എക്സിൽ പങ്കുവച്ചിരുന്നു.

ആത്മസർപ്പണത്തിന്റെ ബലിതർപ്പണം;ആത്മസായൂജ്യം നേടിയത് പതിനായിരങ്ങൾ

ശാസ്താംകോട്ട : പിതൃക്കളുടെ ആത്മശാന്തിക്കായി ഹൃദയവേദനയോടെ കുന്നത്തൂർ താലൂക്കിലെ വിവിധ ക്ഷേത്രങ്ങളിൽ ഒരുക്കിയ സ്നാനഘട്ടങ്ങളിൽ പതിനായിരങ്ങൾ ബലിതർപ്പണം നടത്തി.ശനിയാഴ്ച പുലർച്ചെ 4 മുതൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവർ വ്രതശുദ്ധിയോടെ
സ്നാനഘട്ടങ്ങളിൽ എത്തിയിരുന്നു.പിതൃ തർപ്പണത്തിനൊപ്പം പിതൃപൂജ,തിലഹവനം എന്നിവയ്ക്കുള്ള സൗകര്യവും ക്ഷേത്രങ്ങളിൽ ഒരുക്കിയിരുന്നു.പുത്തൂർ പാങ്ങോട് താഴം ആദിശമംഗലം മഹാവിഷ്ണു ക്ഷേത്രം,കുന്നത്തൂർ കിഴക്ക് കൊക്കാംകാവ് ഭഗവതി ക്ഷേത്രം,പടിഞ്ഞാറെ കല്ലട തിരുവാറ്റ ക്ഷേത്രം,ശൂരനാട് വടക്ക് കാഞ്ഞിരംകടവ്

വില്ലാടസ്വാമി ക്ഷേത്രം,കടപുഴ അമ്പലത്തുംഗൽ (പാട്ടമ്പലം) മഹാവിഷ്ണു ക്ഷേത്രം,ഐവർകാല കിഴക്ക് തെറ്റിമുറി ശ്രീകൃഷ്ണസ്വാമി ക്ഷേത്രം എന്നിവിടങ്ങളിലാണ് പ്രധാനമായും കർക്കിടക വാവുബലി നടന്നത്.കുന്നത്തൂർ കിഴക്ക് കൊക്കാംകാവ് ഭഗവതീക്ഷേത്രത്തിൽ ബ്രഹ്മശ്രീ തൃശൂർ ഉദയൻ പോറ്റി കാർമികത്വം വഹിച്ചു.ക്ഷേത്രങ്ങളിൽ
രാവിലെ മുതൽ അന്നദാനവും ഉണ്ടായിരുന്നു..ശാസ്താംകോട്ട ശുദ്ധജല തടാക തീരത്ത് വർഷങ്ങളായി പിതൃതർപ്പണത്തിന് വിലക്കുള്ളതിനാൽ കുന്നത്തൂർ താലൂക്കിലെ മറ്റ് സ്നാനഘട്ടങ്ങളിൽ വലിയ തിരക്കാണ് അനുഭവപ്പെപെട്ടത്.എൻഎസ്എസ് കുന്നത്തൂർ താലൂക്ക് യൂണിയന്റെ അധീനതയിലുള്ള ആനയടി വില്ലാട് സ്വാമി ക്ഷേത്രത്തിലേക്ക് അടൂർ,കൊട്ടാരക്കര,കരുനാഗപ്പള്ളി കെഎസ്ആർടിസി ഡിപ്പോകളിൽ നിന്നും പ്രത്യേക ബസ് സർവ്വീസ് ഉണ്ടായിരുന്നു.വലിയ തിരക്കാണ് ഇവിടെ അനുഭവപ്പെട്ടത്.ശാസ്താംകോട്ട,ശൂരനാട് പൊലീസ്,ഫയർഫോഴ്സ്,ആരോഗ്യവകുപ്പ്,മറ്റ് സന്നദ്ധ സംഘടനകൾ എന്നിവയുടെ സേവനം എല്ലാ ക്ഷേത്രങ്ങളിലും ലഭ്യമാക്കിയിരുന്നു .

ഇടപാളയത്ത് ലോറിയും കാറും കൂട്ടിയിടിച്ച് കാറിൽ ഉണ്ടായിരുന്ന തമിഴ്നാട് സ്വദേശികളായ രണ്ട് പേർ മരിച്ചു

ഇടപാളയത്ത് ലോറിയും കാറും കൂട്ടിയിടിച്ച് കാറിൽ ഉണ്ടായിരുന്ന തമിഴ്നാട് സ്വദേശികളായ രണ്ട് പേർ മരിച്ചു. കാറിലുണ്ടായിരുന്ന തമിഴ്നാട് സ്വദേശികളായ മറ്റു രണ്ടു പേർക്ക് ഗുരുതരമായി പരുക്കേറ്റു. തൃച്ചി സ്വദേശികളായ രമേശ് (37), പെരിയസെൽവം (37) എന്നിവരാണ് മരിച്ചത്. ഇവർക്കൊപ്പമുണ്ടായിരുന്ന സുന്ദരപാണ്ഡ്യൻ (47), മണികണ്ഠൻ (42) എന്നിവരെ പുനലൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാർ ഡ്രൈവർ സെന്തിലിന് നിസാര പരിക്കേറ്റു.

കൊല്ലം-ചെങ്കോട്ട ദേശീയപാതയിൽ  ഇടപ്പാളയം റെയിൽവേ സ്റ്റേഷന് സമീപം   വെള്ളിയാഴ്ച വൈകിട്ട്  അഞ്ചോടെയിരുന്നു അപകടം. തമിഴ്നാട്ടിൽ നിന്നും വന്ന കാർ എതിർദിശയിൽ നിന്നും വന്ന ലോറിയിൽ കുട്ടിയായിരുന്നു

. ലോറിക്ക് പിന്നിൽ മറ്റൊരു പിക് അപ്പ് വാനും ഇടിച്ചു. കാറും ലോറിയും അമിതവേഗതയിൽ ആയിരുന്നു. കാർ ദിശ മാറി വന്നാണ് ലോറി മായിഇടിക്കുകയായിരുന്നു. ലോറി ഡ്രൈവർ പറയുന്നു.   ഇരുവരുടെയും മൃതദേഹം പുനലൂർ താലൂക്ക് ആശുപത്രി മോർച്ചറിയിൽ.

വാർത്താനോട്ടം

2024 ആഗസ്റ്റ് 03 ശനി

BREAKING NEWS

? വയനാട് ദുരന്തത്തില്‍ മരണസംഖ്യ 334 ആയി.

?ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവരുടെ എണ്ണം 10,014

?ദുരന്തമേഖലയിൽ തിരച്ചിലിന് കൂടുതൽ റഡാറുകൾ എത്തിക്കും

? 206 പേരെ ഇനിയും കണ്ടെത്താന്‍ ആയിട്ടില്ല. 86 പേര്‍ ആശുപത്രികളില്‍ ചികിത്സയില്‍ തുടരുന്നു.

?ലെഫ്.കേണൽ മോഹൻ ലാലും ദുരന്തമേഖലയിലേക്ക്

? കേരളീയം ?

? വയനാട് ഉരുള്‍പൊട്ടലില്‍ മരിച്ചവരുടേതായി മലപ്പുറം ജില്ലയിലെ ചാലിയാര്‍ പുഴയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി ഇതുവരെ ആകെ ലഭിച്ചത് 67 മൃതദേഹങ്ങളും 121 ശരീര ഭാഗങ്ങളും. ആകെ 188 എണ്ണം. 35 പുരുഷന്മാരുടെയും 27 സ്ത്രീകളുടെയും 3 ആണ്‍കുട്ടികളുടെയും 2 പെണ്‍കുട്ടികളുടെയും മൃതദേഹങ്ങളാണ് ലഭിച്ചത്.

? വയനാട്ടില്‍ ചൂരല്‍മല, മുണ്ടക്കൈ എന്നിവിടങ്ങളിലുണ്ടായ ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ മൂന്ന് വില്ലേജുകളെ ദുരന്തബാധിത പ്രദേശങ്ങളായി പ്രഖ്യാപിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി.

? വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് രക്ഷാദൗത്യം നടത്തുന്നവര്‍ക്കായി സന്നദ്ധ സംഘടനകളും വ്യക്തികളും കൊണ്ടുവരുന്ന ഭക്ഷണം ചൂരല്‍മല നീലിക്കാപ്പ് സെന്റ് മേരീസ് ചര്‍ച്ചിന് സമീപം സജ്ജീകരിച്ചിരിക്കുന്ന ഫുഡ് കളക്ഷന്‍ സെന്ററില്‍ ഏല്‍പ്പിക്കണമെന്ന് ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ. ദുരന്ത പ്രദേശം ഉള്‍പ്പെടുന്ന വിവിധ സോണുകളിലേക്ക് നേരിട്ട് ഭക്ഷണം എത്തിക്കാന്‍ ആരും ശ്രമിക്കരുതെന്നും അപകട സാധ്യത നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ഈ നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നതെന്നും കളക്ടര്‍ വ്യക്തമാക്കി.

? വയനാട് മുണ്ടക്കൈ ഉരുള്‍പ്പൊട്ടലുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഉദാരമായി സംഭാവന നല്‍കണമെന്ന് അഭ്യര്‍ത്ഥിച്ച് മുഖ്യമന്ത്രിയുടെ കത്ത്. കേരളം സമാനതളില്ലാത്ത ദുരന്തങ്ങള്‍ നേരിട്ടപ്പോള്‍ താങ്ങായി നിന്നവരാണ് പ്രവാസികള്‍.

? വയനാട്ടിലെ ദുരന്തഭൂമിയില്‍ രക്ഷാപ്രവര്‍ത്തനം തുടരുന്നതിനിടെ മനുഷ്യത്വമില്ലാത്ത ചിലരുടെ നടപടികളുമുണ്ടെന്ന് മുന്നറിയിപ്പ് നല്‍കി പോലീസ്. ദുരന്തം ജീവനെടുത്തവരുടെ അവശേഷിപ്പുകള്‍ തേടി മോഷ്ടാക്കള്‍ പ്രദേശത്തെത്തിയതായാണ് വിവരം.

? വയനാട് ദുരന്തത്തില്‍ ജില്ലയിലെ വിവിധ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവരുടെ സ്വകാര്യത പരിഗണിക്കണമെന്നും ക്യാമ്പുകളിലേക്കുള്ള അനാവശ്യ സന്ദര്‍ശനം ഒഴിവാക്കണമെന്നും മന്ത്രി മുഹമ്മദ് റിയാസ് .വലിയ മാനസിക വിഷമത്തിലാണ് അവര്‍ കഴിയുന്നതെന്നും ക്യാമ്പുകളെ ഒരു വീട് ആയി കണ്ടു ഇടപെടണമെന്നും റിയാസ് പറഞ്ഞു. അഭിമുഖം എടുക്കുന്നത് ഒഴിവാക്കണമെന്നും ക്യാമ്പില്‍ കൂടുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തുമെന്നും മുഹമ്മദ് റിയാസ് വ്യക്തമാക്കി.

? ആറ് സംസ്ഥാനങ്ങളിലായി രാജ്യത്തെ 56,825.7 ചതുരശ്ര കിലോമീറ്റര്‍ പരിസ്ഥിതിലോല പ്രദേശമായി പ്രഖ്യാപിക്കാനുള്ള കരട് വിജ്ഞാപനം പുറത്തിറക്കി കേന്ദ്രം. കേരളത്തിലെ 9,993.7 ചതുരശ്ര കിലോമീറ്റര്‍ പരിസ്ഥിതിലോല പ്രദേശമായിട്ടാണ് കരട് വിജ്ഞാപനം പുറത്തിറക്കിയിരിക്കുന്നത്. ഈ സ്ഥലങ്ങളില്‍ കേരളത്തിലെ 131 വില്ലേജുകളാണ് ഉള്‍പ്പെടുന്നത്. വയനാട്ടിലെ 13 വില്ലേജുകളും ഉള്‍പ്പെടും.

? എറണാകുളം ജില്ലാ കളക്ടര്‍ എന്‍എസ്‌കെ ഉമേഷിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന വിവിധ വകുപ്പുകളുടെയും ജനപ്രതിനിധികളുടെയും യോഗത്തില്‍ കൊച്ചി നഗരത്തില്‍ വെള്ളക്കെട്ട് ഒഴിവാക്കാനുള്ള ഓപ്പറേഷന്‍ ബ്രേക്ക് ത്രൂ പ്രകാരമുള്ള പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ തീരുമാനമായി.

? വയനാട്ടിലെ ഉരുള്‍പൊട്ടലിന്റെ പശ്ചാത്തലത്തില്‍ മാനസികാഘാതം ലഘൂകരിക്കുന്നതിന് സംസ്ഥാന ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ഊര്‍ജിത പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.

? വയനാട് ദുരന്തത്തെ ദേശീയദുരന്തമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെടുമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഇന്ന് ഗവര്‍ണര്‍മാരുടെ യോഗത്തില്‍ വയനാട് ദുരന്തത്തെക്കുറിച്ച് സംസാരിക്കുവാന്‍ തനിക്ക് പ്രത്യേകം സമയം അനുവദിച്ചിട്ടുണ്ടെന്ന് ഗവര്‍ണര്‍ പറഞ്ഞു.

? വയനാട് ദുരന്തമേഖലയിലെ പുനരധിവാസത്തിന് 25 ലക്ഷം രൂപ വകയിരുത്തി സിപിഎം.

?? ദേശീയം ??

? നീറ്റ് പരീക്ഷ റദ്ദാക്കില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നദ്ദ. ഒരു ശരീരത്തിന്റെ രോഗങ്ങള്‍ മാറ്റാനായി പലതരം ചികിത്സകള്‍ ചെയ്യുന്നത് പോലെ അപാകതകള്‍ പരിഹരിക്കും. എന്നാല്‍, നീറ്റ് ഇല്ലാതാക്കില്ല. നീറ്റ് പരീക്ഷ ചിട്ടയായ രീതിയില്‍ രൂപപ്പെടുത്തിയ സംവിധാനമാണ്.

? കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കെതിരെ അവകാശലംഘന നോട്ടീസ് നല്‍കി കോണ്‍ഗ്രസ്. വയനാട് ഉരുള്‍പൊട്ടലില്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു എന്ന പ്രസ്താവനയ്ക്കെതിരെയാണ് നോട്ടീസ്.

? ഡല്‍ഹി ഐഎഎസ് കോച്ചിംഗ് സെന്ററിലുണ്ടായ അപകടത്തില്‍ മൂന്ന് വിദ്യാര്‍ത്ഥികള്‍ മരിച്ച സംഭവത്തില്‍ ദില്ലി ഹൈക്കോടതി കേസ് സിബിഐക്ക് കൈമാറി . സെന്‍ട്രല്‍ വിജിലന്‍സ് കമ്മീഷന്റെ മുതിര്‍ന്ന ഉദ്യോഗസ്ഥനെ അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കാന്‍ നിയോഗിക്കണമെന്നും കോടതി നിര്‍ദേശമുണ്ട് . സംഭവത്തില്‍ എംസിഡി അടക്കമുള്ള സര്‍ക്കാര്‍ സംവിധാനങ്ങളുടെ ഇടപെടല്‍ കാര്യക്ഷമമല്ലെന്നും കോടതി വിമര്‍ശിച്ചു.

??അന്തർദേശീയം??

? ഇസ്രയേലിലെ ടെല്‍ അവീവിലേക്കും
തിരിച്ചുമുള്ള തങ്ങളുടെ എല്ലാ വിമാനങ്ങളും ഈ മാസം 8 വരെ
റദ്ദാക്കിയതായി എയര്‍ ഇന്ത്യ അറിയിച്ചു. ഇസ്രയേല്‍-ഹമാസ് സംഘര്‍ഷം വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് ഇത്തരത്തിലൊരു തീരുമാനം.

??? കായികം??️‍♀️⚽

? പാരീസ് ഒളിംപിക്സില്‍ ഇന്ത്യക്ക് അഭിമാനത്തിന്റെ ഏഴാം ദിനം. ഷൂട്ടിംഗില്‍ ഇതുവരെ രണ്ട് മെഡലുകള്‍ സ്വന്തമാക്കിയ ഇന്ത്യന്‍ താരം മനു ഭാകര്‍ വനിതകളുടെ 25 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ ഫൈനലില്‍ കടന്നു.

? ഒളിംപിക്സ് ഹോക്കിയില്‍ ഇന്ത്യക്ക് ചരിത്ര വിജയം. 52 വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ത്യ ഓസ്ട്രേലിയയെ തോല്‍പ്പിച്ചു. ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കായിരുന്നു ഇന്ത്യയുടെ ജയം.

? ഒളിംപിക്‌സ് ബാഡ്മിന്റണ്‍ സെമിയിലെത്തുന്ന ആദ്യ ഇന്ത്യന്‍ പുരുഷ താരമായി ലക്ഷ്യാ സെന്‍. ക്വാര്‍ട്ടര്‍ ഫൈനലില്‍ ചൈനീസ് തായ്പേയ് താരത്തെ തോല്‍പിച്ചാണ് ലക്ഷ്യ സെന്‍ സെമിയിലെത്തിയത്.

? ഒളിംപിക്സ് ആര്‍ച്ചറിയില്‍ സെമിയിലെത്തുന്ന ആദ്യ ഇന്ത്യന്‍ സഖ്യമെന്ന നേട്ടം സ്വന്തമാക്കിയ അങ്കിത ഭഗത് – ധീരജ് ബൊമ്മദേവര സഖ്യം ആദ്യം സെമിഫൈനലിലും പിന്നാലെ വെങ്കല മെഡല്‍ പോരാട്ടത്തിലും തോറ്റു.

? പുരുഷ ഷോട്ട്പുട്ടില്‍ ഇന്ത്യയുടെ തേജീന്ദര്‍പാല്‍ സിങ് ടൂര്‍ ഫൈനല്‍ യോഗ്യത നേടാതെ പുറത്തായി. വനിതകളുടെ 5000 മീറ്റര്‍ ഹീറ്റ്സില്‍ മത്സരിച്ച അങ്കിത ധ്യാനി, പാരുല്‍ ചൗധരി എന്നിവര്‍ക്കും ഫൈനലിനു യോഗ്യത നേടാനായില്ല.

? ശ്രീലങ്കക്കെതിരായ ഇന്ത്യയുടെ ഒന്നാം ഏകദിനം ടൈയില്‍ അവസാനിച്ചു. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ശ്രീലങ്ക എട്ട് വിക്കറ്റ് നഷ്ടത്തില്‍ 230 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്കും 47.5 ഓവറില്‍ 230 റണ്‍സ് നേടാനേ സാധിച്ചുള്ളൂ.

ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ മരണം 344ആയി,തിരച്ചില്‍ ഇന്ന് അഞ്ചാം ദിനത്തിലേക്ക്

വയനാട്: മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ മരണം 344ആയി. കാണാതായവര്‍ക്കായുള്ള തിരച്ചില്‍ ഇന്ന് അഞ്ചാം ദിനത്തിലേക്ക്. ഇനിയും 206 പേരെ കണ്ടെത്താനുണ്ട് എന്നാണ് വിവരം. ഇന്നലത്തെ തിരച്ചിലില്‍ 14 മൃതദേഹങ്ങളാണ് ലഭിച്ചത്. 206 മൃതദേഹങ്ങളും 134 ശരീരഭാഗങ്ങളും ഇതിനോടകം കണ്ടെടുത്തിട്ടുണ്ട്. സര്‍ക്കാര്‍ കണക്കുകള്‍ അനുസരിച്ച് 210 മരണമാണ് സ്ഥിരീകരിച്ചിരിക്കുന്നത്.

96 പുരുഷന്മാരും 85 സ്ത്രീകളും 29 കുട്ടികളും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. ഇതില്‍ 207 മൃതദേഹങ്ങളുടെ പോസ്റ്റുമാര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായിട്ടുണ്ട്. 146 പേരുടെ മൃതദേഹങ്ങള്‍ ബന്ധുക്കള്‍ തിരിച്ചറിഞ്ഞു. 134 ശരീരഭാഗങ്ങള്‍ പലയിടങ്ങളില്‍ നിന്നായി കണ്ടെത്തിയിരുന്നു. ഇവയുടെ പോസ്റ്റുമാര്‍ട്ടം നടപടികളും പൂര്‍ത്തിയായി. നിലവില്‍ ബന്ധുക്കള്‍ക്ക് 119 പേരുടെ മൃതദേഹങ്ങളും 87 ശരീരഭാഗങ്ങളും കൈമാറി എന്നാണ് സര്‍ക്കാര്‍ നല്‍കുന്ന വിവരം.

62 മൃതദേഹങ്ങളാണ് ജില്ലാ ഭരണകൂടത്തിന് കൈമാറിയത്. തിരിച്ചറിയാന്‍ കഴിയാത്ത 74 മൃതദേഹങ്ങള്‍ ഇന്ന് പൊതുശ്മശാനങ്ങളില്‍ സംസ്‌കരിക്കും എന്ന് അധികൃതര്‍ അറിയിച്ചു. മുണ്ടക്കൈയും പുഞ്ചിരിവട്ടവും കേന്ദ്രീകരിച്ചാണ് ഇന്ന് തിരച്ചില്‍ നടത്തുന്നത്. 86 പേരാണ് പരിക്കേറ്റ് വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ തുടരുന്നത്. ഡല്‍ഹിയില്‍ നിന്ന് ഡ്രോണ്‍ ബേ
ആറ് സോണുകളായി തിരിഞ്ഞ് 40 ടീമുകളാണ് തിരച്ചില്‍ നടത്തുന്നത്. സൈന്യം, എന്‍ ഡി ആര്‍ എഫ്, നേവി, എയര്‍ഫോഴ്‌സ്, ഡോഗ് സ്‌ക്വാഡ് എന്നിവരും തിരച്ചിലില്‍ പങ്കെടുക്കും. ചാലിയാറിലെ തിരച്ചിലും ഇന്ന് തുടരുന്നുണ്ട്. അതിനിടെ ഇന്നലെ റഡാര്‍ സിഗ്നല്‍ ലഭിച്ച സ്ഥലത്ത് രാത്രി വൈകിയും പരിശോധന നടത്തിയിരുന്നെങ്കിലും ഫലമുണ്ടായില്ല. ജീവന്റെ സാന്നിധ്യമുണ്ട് എന്ന സിഗ്‌നലിനെ തുടര്‍ന്നായിരുന്നു പരിശോധന.

സ്ഡ് റഡാര്‍ അടക്കമുള്ള ആധുനിക സംവിധാനങ്ങള്‍ തിരച്ചിലിന് എത്തിച്ചിട്ടുണ്ട്.

ആറ് സോണുകളായി തിരിഞ്ഞ് 40 ടീമുകളാണ് തിരച്ചില്‍ നടത്തുന്നത്. സൈന്യം, എന്‍ ഡി ആര്‍ എഫ്, നേവി, എയര്‍ഫോഴ്സ്, ഡോഗ് സ്‌ക്വാഡ് എന്നിവരും തിരച്ചിലില്‍ പങ്കെടുക്കും. ചാലിയാറിലെ തിരച്ചിലും ഇന്ന് തുടരുന്നുണ്ട്. അതിനിടെ ഇന്നലെ റഡാര്‍ സിഗ്‌നല്‍ ലഭിച്ച സ്ഥലത്ത് രാത്രി വൈകിയും പരിശോധന നടത്തിയിരുന്നെങ്കിലും ഫലമുണ്ടായില്ല. ജീവന്റെ സാന്നിധ്യമുണ്ട് എന്ന സിഗ്നലിനെ തുടര്‍ന്നായിരുന്നു പരിശോധന.

ബിഎസ്എഫ് ഡയറക്ടർ ജനറലിനെ കേരളത്തിലേക്ക് തിരിച്ചയച്ചു

ന്യൂഡെല്‍ഹി.ബിഎസ്എഫ് ഡയറക്ടർ ജനറൽ നിതിൻ അഗർവാളിനെ മാറ്റി. ഡെപ്യൂട്ടി ഡയറക്ടർ വൈ.ബി.ഖുറാനിയയെയും മാറ്റി. ഇരുവരെയും സംസ്ഥാന കേഡറുകളിലേക്ക് തിരിച്ചയച്ചു. കാലാവധി പൂർത്തിയാവും മുമ്പാണ് ഇരുവരെയും തിരിച്ചയച്ചത്
കേരള കേഡര്‍ ഐ.പി.എസ്. ഉദ്യോഗസ്ഥനാണ് നിതിന്‍ അഗര്‍വാള്‍

കൽപറ്റ പൊതു ശ്മശാനത്തിൽ 3 മൃതദേഹങ്ങൾ സംസ്കരിച്ചു

കൽപറ്റ. പൊതു ശ്മശാനത്തിൽ 3 മൃതദേഹങ്ങൾ സംസ്കരിച്ചു. തിരിച്ചറിയാത്ത 74 മൃതദേഹങ്ങള്‍ ഇന്ന് സംസ്കരിക്കും
കൽപറ്റ പൊതു ശ്മശാനത്തിൽ തിരിച്ചറിയാത്ത 3 മൃതദേഹങ്ങൾ സംസ്കരിച്ചു. ചൂരൽമല ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ സർക്കാർ പ്രത്യേകം തയ്യാറാക്കിയ മാർഗ്ഗ നിർദേശപ്രകാരമാണ് . സംസ്കരിച്ചത്. വിവിധ മതാചാര പ്രകാരമുള്ള പ്രാർത്ഥനകൾക്കും ചടങ്ങുകൾക്കും ശേഷമാണ് സംസ്കരിച്ചത്. പട്ടികജാതി പട്ടിക വർഗ്ഗ വകുപ്പ് മന്ത്രി ഒ.ആർ കേളു, ടി സിദ്ധീഖ് എം.എൽ എ , ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ, സ്പെഷ്യൽ ഓഫീസർമാരായ സാംബശിവ റാവു, ശ്രീധന്യ സുരഷ്, മുൻ എം.എൽ എ സി കെ ശശീന്ദ്രൻ, സബ് കലക്റ്റർ മിസാൽ സാഗർ ഭരത്, ജനപ്രതിനിധികൾ എന്നിവർ അന്ത്യോപചാരമർപ്പിച്ചു.

വടക്കൻ കേരളത്തിൽ ഇന്നും നാളെയും കൂടെ ശക്തമായ മഴയ്ക്ക് സാധ്യത

വടക്കൻ കേരളത്തിൽ ഇന്നും നാളെയും കൂടെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യല്ലോ അലർട്ട് പ്രഖ്യാപിച്ചു. മലയോര മേഖലകളിലും ഒറ്റപ്പെട്ട ശക്തമായ മഴ തുടരാൻ സാധ്യതയുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ കൂടുതൽ മഴ ലഭിച്ച ഇടങ്ങളിൽ പ്രത്യേക ജാഗ്രത തുടരണമെന്ന് ദുരന്തനിവാരണ അതോറിറ്റി വ്യക്തമാക്കി. മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണം. ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുള്ളതിനാൽ കർണാടക തീരത്ത്
മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തി.
കേരള ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യ ബന്ധനത്തിന് തടസമില്ല. കേരള തീരത്ത് ഉയർന്ന തിരമാലയ്ക്കും കടലേറ്റത്തിനും സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം.

മോഹൻലാൽ ഇന്ന് ദുരന്ത ഭൂമിയിലെത്തും

വയനാട്. മോഹൻലാൽ ഇന്ന് ദുരന്ത ഭൂമിയിൽ. മോഹൻലാൽ ഉച്ചയോടെ വയനാട്ടിൽ എമെന്നാണ് വിവരം. ചൂരൽ മല, മുണ്ട കൈ സന്ദർശിക്കും. രക്ഷാ പ്രവർത്തകരെ അഭിവാദ്യം ചെയ്യും. ടെട്ടറിയാൽ ആർമി ലെഫ് കേണൽ ആയ മോഹൻലാൽ സൈനീകർക്കു ഒപ്പമാണ് എത്തുക. മോഹന്‍ലാലിനെ സ്വീകരിക്കാന്‍ സൈനിക വിഭാഗം വിമാനത്താവളത്തിലുണ്ട്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് താരം 25ലക്ഷം രൂപ നേരത്തേ നല്‍കിയിരുന്നു.

അച്ഛന് പ്രമേഹമുണ്ടെങ്കിൽ കുട്ടികൾക്ക് ഉണ്ടാകാൻ ഇരട്ടി സാധ്യത

അച്ഛന് പ്രമേഹമുണ്ടെങ്കിൽ കുട്ടികളിൽ ടൈപ്പ് 1 പ്രമേഹം ഉണ്ടാവാൻ ഇരട്ടി സാധ്യതയെന്ന് പഠനം. ഗർഭാവസ്ഥയിൽ അമ്മയ്ക്ക് പ്രമേഹമുണ്ടെങ്കിൽ പോലും കുട്ടികൾക്കു രോഗമുണ്ടാവാനുള്ള സാധ്യതയേക്കാൾ കൂടുതലാണ് അച്ഛനിൽ നിന്നു ടൈപ്പ് 1 പ്രമേഹം ഉണ്ടാവാനുള്ള സാധ്യതയെന്ന് യുകെ കർഡിഫ് സർവകലാശാലയിലെ ഗവേഷകർ നടത്തിയ പഠനത്തിൽ പറയുന്നു.

ടൈപ്പ് 1 പ്രമേഹം കുട്ടികളിൽ ഉണ്ടാവാൻ കുടുംബ പാരമ്പര്യം ഒരു പ്രധാന ഘടകമാണെങ്കിലും ഇത് മാതാവിനേക്കാൾ പിതാവിലൂടെയാവാനാണ് സാധ്യതയെന്നാണ് പഠനം വിശദീകരിക്കുന്നത്. നവജാത ശിശുക്കൾ മുതൽ 88 വരെ പ്രായമുള്ളവരിൽ രോഗനിർണയം നടത്തിയ 11,475 പേരെ ഉൾപ്പെടുത്തിയാണ് പഠനം നടത്തിയത്. പഠനത്തിൽ അമ്മമാരെക്കാൾ രോഗാവസ്ഥയുള്ള പിതാവിൽ നിന്ന് കുട്ടികൾക്ക് ടൈപ്പ് 1 പ്രമേഹ സാധ്യത ഇരട്ടിയാണെന്ന് കണ്ടെത്തി. എന്നിരുന്നാലും ഇതിൽ കൂടുതൽ ഗവേഷണം ആവശ്യമാണെന്നും ഗവേഷകർ പറയുന്നു.

ഡയബെറ്റോളജിയ ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. കുട്ടികളിലെ ടൈപ്പ് വൺ പ്രമേഹം കണ്ടുപിടിക്കാൻ എളുപ്പവും ചികിത്സിക്കാൻ ബുദ്ധിമുട്ടുള്ളതുമായ രോഗമാണ്. വയറിളക്കം, ശരീരം ക്ഷീണിച്ചു പോകുക, ഒരുപാട് മൂത്രം പുറത്തു പോകുക, ഉറക്കത്തിൽ മൂത്രമൊഴിക്കുക, ഭാരം കുറയുന്നു, വിശപ്പ് കൂടുന്നു എന്നിവയാണ് ലക്ഷണങ്ങൾ.