പാരിസ്: ഒളിംപിക്‌സില്‍ വനിതകളുടെ 100 മീറ്റര്‍ ഫൈനലില്‍ അട്ടിമറിയുമായി വേഗറാണിയായി 23 കാരിയായ ജൂലിയന്‍ ആല്‍ഫ്രഡ്. 10.72 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത സെന്റ് ലൂസിയയില്‍ നിന്ന് എത്തിയ ആല്‍ഫ്രഡ് രണ്ടാംസ്ഥാനത്തേക്ക് പിന്തള്ളിയത് നിലവിലെ ലോക ചാംപ്യന്‍ അമേരിക്കയുടെ ഷാകെറി റിച്ചഡ്‌സനെ (10.87 സെക്കന്‍ഡ്)യാണ്. ഒളിംപിക്‌സ് വനിതാ 100 മീറ്റര്‍ ഫൈനലില്‍ യുഎസിന്റെയും ജമൈക്കയുടെയും കുത്തകയാണ് കരീബിയന്‍ ദ്വീപിലെ കൊച്ചു രാജ്യമായ സെന്റ് ലൂസിയയില്‍ നിന്നെത്തിയ ജൂലിയന്‍ ആല്‍ഫ്രണ്ട് തകര്‍ത്തത്. മറ്റൊരു യുഎസ് താരം മെലിസ ജെഫേഴ്‌സനാണ് വെങ്കലം (10.92 സെക്കന്‍ഡ്). സെന്റ് ലൂസിയയുടെ ആദ്യ ഒളിംപിക്‌സ് മെഡല്‍ കൂടിയാണ് ജൂലിയന്‍ ആല്‍ഫ്രഡിലൂടെ ഇന്നലെ യാഥാര്‍ഥ്യമായത്.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരെ ഫെയ്‌സ്ബുക്ക് പോസ്റ്റ്: അഖില്‍ മാരാര്‍ക്കെതിരെ കേസ്
കൊച്ചി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരെ ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടതിനെത്തുടര്‍ന്ന് സംവിധായകനും റിയാലിറ്റി ഷോ താരവുമായ അഖില്‍ മാരാര്‍ക്കെതിരെ കേസ്. ഇന്‍ഫോപാര്‍ക്ക് പൊലീസാണ് കേസെടുത്തിരിക്കുന്നത്.
വയനാട് ദുരന്തത്തില്‍പ്പെട്ടവരെ സഹായിക്കാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കു പണം കൊടുക്കാന്‍ താല്‍പ്പര്യമില്ലെന്നായിരുന്നു അഖിലിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. പകരം താന്‍ വീടുകള്‍ വച്ചു നല്‍കുമെന്നും അഖില്‍ പറഞ്ഞിരുന്നു. കേസെടുത്തതിനു പിന്നാലെ ‘വീണ്ടും കേസ്, മഹാരാജാവ് നീണാള്‍ വാഴട്ടെ’ എന്ന കുറിപ്പും പുതിയതായി പോസ്റ്റും അഖില്‍ മാരാര്‍ ഫെയ്‌സ്ബുക്ക് അക്കൗണ്ടില്‍ ഇട്ടിട്ടുണ്ട്.
അര്‍ജുനെ കണ്ടെത്താനുള്ള രക്ഷാദൗത്യം നാളെ വീണ്ടും പുനരാരംഭിക്കും
കര്‍ണാടക ഷിരൂരിലെ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശിയായ ലോറി ഡ്രൈവര്‍ അര്‍ജുനെ കണ്ടെത്താനുള്ള രക്ഷാദൗത്യം നാളെ വീണ്ടും പുനരാരംഭിക്കും. ഗംഗാവലി നദിയിലെ അടിയൊഴുക്കിനെ തുടര്‍ന്ന് താല്‍ക്കാലികമായി നിര്‍ത്തിവെച്ച ദൗത്യമാണ് നാളെ മുതല്‍ വീണ്ടും ആരംഭിക്കുന്നത്. ലോറി ഉണ്ടെന്ന് കരുതുന്ന ഗംഗാവലി നദിയുടെ അടിയിലായിലായിരിക്കും പരിശോധന നടത്തുക. നാളെ തെരച്ചില്‍ തുടങ്ങുമെന്ന് കര്‍ണാടക സര്‍ക്കാര്‍ അറിയിച്ചതായി എംകെ രാഘവൻ എംപി പറഞ്ഞു. മുങ്ങല്‍ വിദഗ്ധനായ ഈശ്വര്‍ മല്‍പെയും സംഘവും നാളെ വീണ്ടും പുഴയിലിറങ്ങി തെരച്ചില്‍ നടത്തുമെന്നാണ് വിവരം.
തീവ്രന്യൂനമര്‍ദം; തിങ്കളാഴ്ചവരെ ശക്തമായ മഴയ്ക്ക് സാധ്യത
സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം. തിങ്കളാഴ്ച വരെ സംസ്ഥാനത്ത് മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.
നാളെയും കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് മുന്നറിയിപ്പ്. തിങ്കളാഴ്ച കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് ആണ്.
നര്‍ത്തകി യാമിനി കൃഷ്ണമൂര്‍ത്തി അന്തരിച്ചു
ന്യൂഡല്‍ഹി: പ്രശസ്ത നര്‍ത്തകി യാമിനി കൃഷ്ണമൂര്‍ത്തി (84) അന്തരിച്ചു. ഡല്‍ഹി അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. വാര്‍ദ്ധക്യസഹജ രോഗങ്ങളെ തുടര്‍ന്ന് കഴിഞ്ഞ എഴു മാസമായി അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലായിരുന്നു.
പത്മശ്രീ, പത്മഭൂഷണ്‍, പത്മവിഭൂഷണ്‍ തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ നല്‍കി രാജ്യം ആദരിച്ച വിഖ്യാത ഭരതനാട്യം നര്‍ത്തകിയാണ് യാമിനി കൃഷ്ണമൂര്‍ത്തി.
വയനാട്ടിലെ ദുരിതം അനുഭവിക്കുന്നവർക്ക് പുനര്‍ജ്ജീവനത്തിന് സഹായം ചെയ്യാന്‍ യുണൈറ്റഡ് മെർച്ചന്റ്സ് ചേമ്പർ സംസ്ഥാന സെക്രെട്ടറിയറ്റ് യോഗം തീരുമാനിച്ചു
കോഴിക്കോട്. വയനാട്ടിലെ ദുരിതം അനുഭവിക്കുന്നവർക്ക് പുനര്‍ജ്ജീവനത്തിന് സഹായം ചെയ്യാന്‍ യുണൈറ്റഡ് മെർച്ചന്റ്സ് ചേമ്പർ സംസ്ഥാന സെക്രെട്ടറിയറ്റ് യോഗം തീരുമാനിച്ചു. സർക്കാർ നടത്തുന്ന ദുരിതാശ്വാസ പ്രവർത്തനങ്ങളെ പിന്തുണക്കുവാനും അതോടൊപ്പം തന്നെ നാശനഷ്ടങ്ങൾ സംഭവിച്ച പ്രദേശത്തു വീടുകളുടെയും മറ്റു സ്ഥാപനങ്ങളുടെയും പുനർനിർമാണത്തിന് സർക്കാർ സ്വീകരിച്ചിരിക്കുന്ന പദ്ധതികളിൽ സഹകരിക്കുവാനും തീരുമാനിച്ചു. നിലവില്‍ ദുരിത ബാധിത പ്രദേശങ്ങളിൽ ഭക്ഷണ സാധനങ്ങൾ കൊണ്ടുപോകേണ്ട യാതൊരു ആവശ്യവുമില്ല. ആവശ്യത്തിലധികം ഭക്ഷണ സാധനങ്ങളും മറ്റു സാധന സാമഗ്രികളും സർക്കാരിന്റെ പക്കൽ ലഭിച്ചു കഴിഞ്ഞിട്ടുണ്ട്. ഈ സാഹചര്യത്തിൽ ഇത്തരത്തിലുള്ള കളക്ഷൻസ് ഒന്നും നടത്തേണ്ട ആവശ്യമില്ല എന്ന് മുഖ്യമന്ത്രി തന്നെ പറഞ്ഞിട്ടുള്ളതാണ്. ബന്ധപ്പെട്ട ഉദ്യോഗസ്ഥരും ഇത് തന്നെയാണ് ആവർത്തിക്കുന്നത്. ഇങ്ങനെയുള്ള സാഹചര്യത്തിൽ വ്യാപാരികളുടെ കടകളിൽ കയറി ഭക്ഷ്യ സാധനങ്ങളും അനുബന്ധ സാമഗ്രികളും കളക്ട് ചെയ്തുകൊണ്ട് ദുരിതാശ്വാസ മേഖലയിലേക്ക് പോകാനുള്ള സാമൂഹ്യ പ്രവർത്തകരുടെ നടപടികൾ അവസാനിപ്പിക്കണമെന്നും ഭാവിയിൽ നടക്കുന്ന പുനസൃഷ്ടിയിൽ പങ്കാളികൾ ആകാനാണ് വ്യാപാരി സംഘടനകൾ ആഗ്രഹിക്കുന്നത്. അതുകൊണ്ടുതന്നെ വ്യാപാരികളുടേതായ പങ്കാളിത്തം സംഘടന മുഖേന അവിടെ ലഭ്യമാകുന്നതാണ്. ആ സാഹചര്യത്തിൽ വ്യാപാരികളെ ഈ അവസരത്തിൽ അനാവശ്യമായി സാധനങ്ങൾക്ക് വേണ്ടിയും മറ്റു സാധനങ്ങൾക്ക് വേണ്ടിയും വ്യാപാരികളെ സമീപിക്കരുതെന്നു യുണൈറ്റഡ് മെർച്ചന്റ്സ് ചേമ്പർ സംസ്ഥാന കമ്മിറ്റി എല്ലാവരോടുമായി ആവശ്യപ്പെടുകയാണ്. സഹകരിക്കണം നമുക്ക് ഒന്നായി നിന്നുകൊണ്ട് ഈ വിപത്തിനെ നേരിടാമെന്നും അതിനായി ഓരോരുത്തരുടെയും സംഭാവനകൾ അതാതു തലങ്ങളിൽ നിന്നുകൊണ്ട് കളക്ട് ചെയ്തുകൊണ്ട് ചെയ്യണമെന്നും വ്യാപാര സ്ഥാപനങ്ങളെ ദയവായി ഇതിൽ നിന്നും ഒഴിവാക്കണമെന്നും താല്പര്യപ്പെടുന്നു. സാധനസാമഗ്രികൾ ജില്ലയിൽ ഇപ്പോൾ ആവശ്യസാധനങ്ങൾ സ്റ്റോക്ക് കൂടുതലുണ്ട് പുറത്തുനിന്നുള്ളതിന് നിയന്ത്രണം അത്യാവശ്യ വേണ്ടുന്ന സാധനങ്ങളുടെ ലിസ്റ്റ് തരാമെന്ന് അവർ എത്തിച്ചാൽ മതിയെന്നും ദുരന്തനിവാരണ ഡെപ്യൂട്ടി കലക്ടർ സജീദ് പറഞ്ഞു ചർച്ചയിൽ സംസ്ഥാന വൈസ് പ്രസിഡൻ്റ് നിജാംബഷി, സംസ്ഥാന സെക്രട്ടറി കെ കെ നിയാസ് സംസ്ഥാന നേതാക്കളായ സി പി ഫൈസൽ കൊടുവള്ളി ടി.പി.എ. ഷഫീഖ്, കൃഷ്ണദാസ് കാക്കൂർ, അലി അയിന കോയട്ടി മാളിയേക്കൽ, എന്നിവർ പങ്കെടുത്തു. യു എം സി സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം വീണ്ടും ആഗസ്റ്റ് അഞ്ചിന് കോഴിക്കോട് യു.എം.സി ഓഫീസിൽ ചേരുമെന്നും ദുരിത ബാധിത പ്രദേശങ്ങൾ സന്ദർശിക്കും. യോഗത്തിൽ സംസ്ഥാന പ്രസിഡൻ്റ് ജോബി.വി.ചുങ്കത്ത് അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ടി.എഫ്. സെബാസ്റ്റ്യൻ സംസ്ഥാന നേതാക്കളായ പി.എം.എം. ഹബീബ്, നിജാംബഷി, ടി.കെ.ഹെൻട്രി, പ്രസാദ് ജോൺമാമ്പ്ര, വി.എ.ജോസ്, കെ എസ് രാധാകൃഷ്ണൻ, സി.വി. ജോളി,ടോമി കുറ്റിയാങ്കൽ, കെ.കെ.നിയാസ്, ടി.പി.എ. ഷഫീഖ്, സിപി ഫൈസൽ കൊടുവള്ളി, ഷിനോജ് നരിതൂക്കിൽ, ആസ്റ്റിൻ ബെന്നൻ, റോയി.പി.തിയോച്ചൻ, അബ്രഹാം ജോസഫ്, തുടങ്ങിയവർ സംസാരിച്ചു.





































