Home Blog Page 2361

രാജ്യത്തെ വ്യാപാരികൾ നിയമ – വ്യവഹാര കുരുക്കിൽ – ബി സി ഭാർട്ടിയ

പ്ളാസ്റ്റിക് നിരോധനം; വ്യാപാരികളുടെ സഹകരണം ഉറപ്പാക്കും – സി.എ.ഐ.ടി

പി. വെങ്കിട്ടരാമ അയ്യർ പ്രസിഡന്റ്, എസ്. എസ്. മനോജ് സംസ്ഥാന സെക്രട്ടറി ജനറൽ

തിരുവനന്തപുരം. .രാജ്യത്തെ വ്യാപാരികൾ നിയമ വ്യവഹാര – കുരുക്കിൽ അകപ്പെട്ടിരിക്കുന്നുവെന്ന് കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ ട്രേഡേഴ്സ് ദേശീയ പ്രസിഡന്റ് ശ്രീ. ബി. സി. ഭാർട്ടിയ പറഞ്ഞു. കോൺഫെഡറേഷൻ ഓഫ് ആൾ ഇന്ത്യ ട്രേഡേഴ്സ് സംസ്ഥാന സമിതി യോഗം ഓൺലൈനായി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. റീട്ടെയിൽ വ്യാപാര മേഖലയിലേക്ക് പുതിയ പുതിയ നിയമക്കുരുകുകൾ തുടരെ തുടരെ സമ്മാനിക്കുന്ന പ്രവണത അടുത്ത കാലത്തായി വർദ്ധിച്ചു വരുന്നു. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഇതിനായി മത്സരിക്കുന്നതും ചെറുകിട വ്യാപാര മേഖലയിലെ പ്രതിസന്ധിയുടെ വ്യാപ്തി കൂട്ടുന്നു എന്നും അദ്ദേഹം പറഞ്ഞു. വ്യാപാരികൾക്ക് കച്ചവടം ചെയ്യുവാൻ സമയമില്ലാതായിരിക്കുന്നു. കുരുക്കിൽ നിന്നും കുരുക്കിലേക്ക് ആകപ്പെടുന്ന വ്യാപാരിയെ സംരക്ഷിക്കുവാൻ സർക്കാർ സംവിധാനങ്ങൾ തയ്യാറല്ലാത്തതും ചെറുകിട വ്യാപാര മേഖലയെ തകർച്ചയിൽ നിന്നും തകർച്ചയിലേക്ക് നയിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.
അടുത്തിടെ ഒരു വൻകിട കാർപ്പറേറ്റിന്റെ 25000 കോടിയിലധികം വരുന്ന ജി.എസ്.ടി നികുതി കുടിശ്ശിക ഒരു സർക്കുലറിലൂടെ നിസ്സാരമായി എഴുതിത്തള്ളുവാൻ വ്യഗ്രത കാട്ടിയവർ, ചെറുകിട വ്യാപാരികളുടെ ചെറിയ പിഴവുകൾ പോലും ഊതി വീർപ്പിച്ച് വൻ തുക പിഴയായി അടുപ്പിക്കുന്ന പ്രവണത ഈ മേഖലയിൽ ഇരട്ട നീതി നില നിൽക്കുന്നതിന്റെ തെളിവാണ്. എന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന സമിതി യോഗത്തിൽ സംസ്ഥാന പ്രസിഡണ്ട് ശ്രീ പി. വെങ്കിട്ടരാമയ്യർ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ജനറലും ദേശീയ സെക്രട്ടറിയുമായ ശ്രീ. എസ്. എസ്. മനോജ് സംഘടനയുടെ സംസ്ഥാന – ദേശീയ കമ്മിറ്റികളുടെ റിപ്പോർട്ട് അവതരിപ്പിച്ചു.
പ്ലാസ്റ്റിക് നിരോധനം കേരളത്തിൽ നടപ്പാക്കുവാൻ വ്യാപാരികളുടെ പൂർണ സഹകരണം ഉറപ്പാക്കണം എന്ന പ്രമേയം സംസ്ഥാന സമിതി യോഗം പാസ്സാക്കി. നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ കടകളിൽ സൂക്ഷിക്കുവാനോ പാടില്ല എന്ന് വ്യാപാരികളെ ബോധവൽക്കരിക്കും. നിയമവിരുദ്ധമായി ഇവ സൂക്ഷിച്ചിരിക്കുന്നവരെ സംരക്ഷിക്കില്ല എന്നും, ഉത്തരവാദിത്വമുള്ള സാമൂഹിക വ്യാപാരികൾ തങ്ങളുടെ സാമൂഹിക ഉത്തരവാദിത്വം നിറവേറ്റണമെന്നും പ്രമേയം ആവശ്യപ്പെട്ടു.
എന്നാൽ നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ കൈവശമുണ്ട് എന്ന രീതിയിൽ അനുവദനീയമായ ഉൽപ്പന്നങ്ങൾ പോലും ഗോഡൗണുകളിൽ നിന്നും റെയ്ഡ് നടത്തി പിടിച്ചടക്കുന്ന രീതിയെ ശക്തമായി എതിർക്കും. പിടിച്ചെടുക്കുന്ന പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ നിയമവിരുദ്ധമല്ല എന്ന് ബോധ്യപ്പെടുത്തുവാനുള്ള അവസരം വ്യാപാരികൾക്ക് ലഭിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
ശ്രീ. പി. വെങ്കിട്ടരാമ അയ്യരെ സംസ്ഥാന പ്രസിഡന്റായും ശ്രീ. എസ്. എസ്. മനോജിനെ സംസ്ഥാന സെക്രട്ടറി ജനറലായും യോഗം ഐകകണ്ഠേന വീണ്ടും തെരഞ്ഞെടുത്തു. ശ്രീ യഹിയ കോയ ആണ് പുതിയ ട്രഷറർ. മറ്റ് ഭാരവാഹികളായി ശ്രീ. എസ് അനിൽകുമാർ വികാസ് (വർക്കിംഗ് പ്രസിഡന്റ്), ശ്രീ അജിത്. കെ, മാർത്താണ്ഡൻ, ശ്രീ. ടോമി പുലിക്കാട്ടിൽ, ശ്രീ. ജോയ് ഡാനിയൽ, ശ്രീ. ജോർഫിൻ പേട്ട, ശ്രീ. മുജീബുർ റഹ്മാൻ (സീനിയർ വൈസ് പ്രസിഡന്റ്മാർ), ശ്രീ. പി എസ്. രാജൻ നായർ, അഡ്വക്കേറ്റ് സതീഷ് വസന്ത്, ശ്രീ. അബൂബക്കർ ഖാൻ റാഫി, ശ്രീ. കെ. എം. നാസറുദ്ദീൻ, ശ്രീ. പി. ആർ. ലിജു (വൈസ് പ്രസിഡന്റ്മാർ), ശ്രീ. ആർ വെങ്കിട്ട രാജ്, ശ്രീ. എസ്. കെ. നസീർ, ശ്രീ. പി. മാധവൻകുട്ടി, ശ്രീ. ബി സന്തോഷ് കുമാർ, ശ്രീ. കെ എസ്. സച്ചുലാൽ, ശ്രീ.കെ. കെ. ശുഹൈബ് മുഹമ്മദ് (സെക്രട്ടറിമാർ) എന്നിവർ അടങ്ങുന്ന സംസ്ഥാന ഭരണസമിതിയെ യോഗം ഐക്യകണ്ഠേന തെരഞ്ഞെടുത്തു.

ജോറാക്കി ജോക്കോവിച്ച്…പാരീസ് ഒളിമ്പിക്‌സ് ടെന്നീസ് പുരുഷ സിംഗിള്‍സില്‍ സ്വര്‍ണം

ഒളിംപിക്സ് സ്വര്‍ണം നേടുന്ന ഏറ്റവും പ്രായമേറിയ പുരുഷതാരമെന്ന റെക്കോര്‍ഡ് സെര്‍ബിയന്‍ ഇതിഹാസം ജോക്കോവിച്ചിന്. പാരിസ് പുരുഷ ടെന്നീസ് സിംഗിള്‍സിന്റെ ഫൈനലില്‍ സ്പാനിഷ് സെന്‍സേഷന്‍ കാര്‍ലോ അല്‍ക്കരാസിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചാണ് ജോക്കോവിച്ചിന്റെ സ്വര്‍ണത്തിളക്കം. രണ്ട് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവിലായിരുന്നു ജോക്കോവിച്ച് വിജയം സ്വന്തമാക്കിയത്. സ്‌കോര്‍: 7-6, 7-5.
24 ഗ്രാന്‍ഡ് സ്ലാം കിരീട നേട്ടങ്ങളുടെ റെക്കോര്‍ഡ് സ്വന്തമാക്കിയിട്ടുള്ള ജോക്കോവിച്ചിന്റെ ആദ്യ ഒളിംപിക്‌സ് മെഡലാണ് ഇത്.

പാണ്ടിക്കാട് നിന്നെടുത്ത വവ്വാല്‍ സാമ്പിളില്‍ നിപ വൈറസിന്റെ ആന്റിബോഡി സാന്നിധ്യം കണ്ടെത്തിയതായി ആരോഗ്യമന്ത്രി

നിപ കേസ് റിപ്പോര്‍ട്ട് ചെയ്ത മലപ്പുറത്തെ പാണ്ടിക്കാട് നിന്നെടുത്ത വവ്വാല്‍ സാമ്പിളില്‍ വൈറസിന്റെ ആന്റിബോഡി സാന്നിധ്യം കണ്ടെത്തിയതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. അഞ്ച് കിലോമീറ്റര്‍ ചുറ്റളവില്‍ നിന്നെടുത്ത വവ്വാല്‍ സാമ്പിളുകളിലാണ് ആന്റിബോഡി സാന്നിധ്യം കണ്ടെത്തിയത്.

പഴംതീനി വവ്വാലുകളില്‍ നിന്നെടുത്ത 27 സാമ്പിളുകളില്‍ ആറ് എണ്ണത്തിലാണ് ആന്റി ബോഡി കണ്ടെത്തിയത്. നിപ പ്രോട്ടോകോള്‍ പ്രകാരം ഇതുവരെ നടത്തിയ പരിശോധനകളില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ള എല്ലാവരുടേയും പരിശോധനാ ഫലങ്ങള്‍ നെഗറ്റീവാണ്. ആകെ 472 പേരാണ് സമ്പര്‍ക്കപ്പട്ടികയിലുള്ളത്. 

ഓയൂരില്‍ ക്വാറിയിലെ വെള്ളക്കെട്ടില്‍ കുളിക്കാന്‍ ഇറങ്ങിയ എട്ടംഗ സംഘത്തിലെ യുവാവ് മുങ്ങിമരിച്ചു

ഓയൂര്‍: വെളിയം കുടവട്ടൂര്‍ ഉളക്കോട് ക്വാറിയിലെ വെള്ളക്കെട്ടില്‍ കുളിക്കാന്‍ ഇറങ്ങിയ പോണ്ടിച്ചേരി സ്വദേശിയായ യുവാവ് മരണപ്പെട്ടു. പോണ്ടിച്ചേരി സ്വദേശി ഇമ്മാനുവല്‍ ഡാനിയേല്‍ (20) ആണ് മരിച്ചത്. കൂടെ കുളിക്കാന്‍ ഇറങ്ങിയ തിരുവനന്തപുരം കരകുളം മുല്ലശ്ശേരി ശ്രീവിലാസത്തില്‍ ഹേമന്ദ് (34) രക്ഷപ്പെട്ടു.
ഞായറാഴ്ച ഉച്ച കഴിഞ്ഞായിരുന്നു സംഭവം. വിനോദ സഞ്ചാരത്തിനായി പോകുന്ന വഴി ഈ പ്രദേശത്ത് എത്തിയ എട്ടംഗ സംഘത്തില്‍പ്പെട്ടവരാണ് അപകടത്തില്‍പ്പെട്ടത്. വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെട്ട സംഘത്തില്‍ ഇമ്മാനുവേല്‍ ഡാനിയേലും ഹേമന്ദും കുളിക്കുന്നതിനായി കുളത്തില്‍ ഇറങ്ങി. ഇതിനിടെ അപകടത്തില്‍പ്പെടുകയായിരുന്നു.
ഇവര്‍ മുങ്ങിത്താഴ്ന്നപ്പോള്‍ കൂടെ ഉണ്ടായിരുന്ന പെണ്‍കുട്ടി ഉള്‍പ്പെടെയുള്ള സുഹൃത്തുക്കള്‍ നിലവിളിച്ചു. നിലവിളി കേട്ട് സമീപത്ത് മരം മുറിക്കുകയായിരുന്ന തൊഴിലാളികള്‍ ക്വാറിക്ക് സമീപത്തേക്ക് എത്തി വടം ഇട്ടു കൊടുത്തു. ഹേമന്ദ് ഈ വടത്തില്‍ പിടിച്ച് നിന്നു. എന്നാല്‍ ഇമ്മാനുവല്‍ ഡാനിയേലിനെ രക്ഷിക്കാനായില്ല. തുടര്‍ന്ന് കുണ്ടറയില്‍ നിന്നുള്ള ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ എത്തി വടത്തില്‍ പിടിച്ച് നിന്ന ഹേമന്ദിനെ രക്ഷപ്പെടുത്തുകയായിരുന്നു. സ്‌കൂബാ ടീമെത്തിയാണ് ഇമ്മാനുവേല്‍ ഡാനിയേലിന്റെ മൃതദേഹം ക്വാറിയില്‍ നിന്ന് പുറത്തെടുത്തത്. മൃതദേഹം കൊട്ടാരക്കര താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍.

ഇന്നത്തെ തിരച്ചിൽ പൂർത്തിയായി,തിരിച്ചറിയാത്ത 8 മൃതദേഹങ്ങള്‍ ഇന്ന് സംസ്‌കരിച്ചു

മലപ്പുറം. ചാലിയാറിലെയും വനമേഖലയിലെ യും ഇന്നത്തെ തിരച്ചിൽ പൂർത്തിയായി.ശരീര ഭാഗങ്ങൾ ഉൾപ്പടെ എട്ടു മൃതദേഹങ്ങളാണ് ഇന്ന് കണ്ടെടുത്തത്. വിവിധ സേനകൾക്ക് ഒപ്പം ആയിരത്തോളം സന്നദ്ധപ്രവർത്തകരും തിരച്ചിലിൽ പങ്കെടുത്തു.

പോലീസ് ,വനം വകുപ്പ് ഫയർഫോഴ്സ് ,വിവിധ സന്നദ്ധ സംഘടനകൾ ഉൾപ്പെടെയുള്ളവരുടെ നേതൃത്വത്തിൽ വ്യാപകമായ തിരച്ചിലാണ് ഇന്ന് നടന്നത്.
രാവിലെ 7 മണി മുതൽ ഇരുട്ടുകുത്തി മുതൽ പരപ്പൻപാറ വരെ ചാലിയാറിന്റെ തീരത്ത് പരിശോധന നടത്തി.സന്നദ്ധ പ്രവർത്തകരെ ഉൾപ്പെടുത്തി 25 പേർ അടങ്ങുന്ന നാല് ഗ്രൂപ്പുകൾ ആയി തിരിഞ്ഞായിരുന്നു തിരച്ചിൽ. ഓരോ ഗ്രൂപ്പിനൊപ്പവും ഒരു തണ്ടർബോൾ ടീം അംഗവും ഉണ്ടായിരുന്നു.


ഇരുട്ടുകുതിയിൽ നിന്ന് ആറ് കിലോമീറ്റർ അകലെ ഉൾവനത്തിൽ നിന്ന് 7 ശരീര ഭാഗങ്ങൾ കണ്ടെത്തി.പൂക്കോട്ടുമണ്ണ റഗുലേറ്റർ കം ബ്രിഡ്ജിന് സമീപത്ത് നിന്ന് പുരുഷന്റെ മൃതദേഹവും കണ്ടെടുത്തു.

ഇത് വരെ ചാലിയാർ പുഴയിൽ നിന്നും എത്തിച്ച മൃതദേഹങ്ങളുടെ എണ്ണം 213 ആയി.ശരീര ഭാഗങ്ങൾ ഉൾപ്പടെയുള്ള കണക്കാണിത്.പോത്തുകല്ലിൽ നിന്ന് പോയ ഒരു സംഘം തിരച്ചിൽ നടത്തി സൂചിപ്പാറ വഴി വയനാട് എത്തി.മുൻകരുതൽ എന്ന നിലയിൽ സൂചിപ്പാറ വെള്ളച്ചാട്ടത്തിന് കുറുകെ സൈന്യം റോപ്‌വെയ് നിർമിച്ചിരുന്നു

വനത്തിലും പുഴയോരത്തെ മണൽത്തിട്ടകൾ കേന്ദ്രീകരിമയിരുന്നു ഇന്നത്തെ തിരച്ചിൽ.നാളെ ഏത് രീതിയിൽ തിരച്ചിൽ നടത്തണമെന്ന കാര്യത്തിൽ അന്തിമ തീരുമാനം ആയിട്ടില്ല

ഭക്ഷണ വിതരണം – വ്യാജപ്രചരണം നടത്തരുതെന്ന് കളക്ടര്‍

വയനാട്.ചൂരല്‍മലയിലും മുണ്ടക്കൈയിലും രക്ഷാപ്രവര്‍ത്തനം നടത്തുന്നവര്‍ക്ക് ഭക്ഷണം ലഭിക്കുന്നില്ല എന്നത് വ്യാജ പ്രചരണമാണെന്ന് ജില്ലാ കലക്ടര്‍ ഡി. ആര്‍. മേഘശ്രീ അറിയിച്ചു. ഓരോ ദിവസവും ഇവര്‍ക്ക് ആവശ്യമായ ഭക്ഷണം പാചകം ചെയ്ത് കൃത്യമായി എത്തിച്ചു വിതരണം ചെയ്യുന്നുണ്ട്. സന്നദ്ധ പ്രവര്‍ത്തകര്‍ക്കോ, പുറത്തുള്ളവര്‍ക്കോ ഭക്ഷണം പാചകം ചെയ്ത് നേരിട്ട് വിതരണം ചെയ്യാന്‍ അനുവാദമില്ല.

കളക്ഷന്‍ പോയിന്‍റിൽ ഏല്‍പ്പിക്കുന്ന ഭക്ഷണവും കൃത്യമായി വിതരണം ചെയ്യുന്നുണ്ട്. ഭക്ഷ്യ സുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധിച്ചതിനു ശേഷമാണ് ഭക്ഷണം വിതരണം ചെയ്യുന്നത്. പഴകിയ ഭക്ഷണവും ഗുണമേന്‍മയില്ലാത്ത ഭക്ഷണവും വിതരണം ചെയ്യുന്നത് തടയാന്‍ വേണ്ടിയാണ് ഈ ക്രമീകരണം. ഭക്ഷണം തയ്യാറാക്കുന്നതിനും വിതരണത്തിനും മേല്‍നോട്ടം വഹിക്കുന്നതിന് പ്രത്യേകം ഉദ്യോഗസ്ഥരെയും നിയോഗിച്ചിട്ടുണ്ട്.

ജില്ലാ ഫുഡ് സേഫ്റ്റി ഓഫീസറുടെ നേതൃത്വത്തില്‍ റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരും ഫയര്‍ഫോഴ്‌സും ചേര്‍ന്നാണ് രക്ഷാദൗത്യത്തില്‍ ഏര്‍പ്പെട്ടിട്ടുള്ളവര്‍ക്ക് ഭക്ഷണം വിതരണം ചെയ്യുന്നത്. ഇന്ന് (ആഗസ്റ്റ് 4) പുഞ്ചിരിമട്ടം- 149, മുണ്ടക്കൈ- 125, സ്‌കൂള്‍ പരിസരം- 723, ചൂരല്‍മല ടൗണ്‍- 186, വില്ലേജ് ഏരിയ-75, പുഴയുടെ താഴ് വാരം- 42 എന്നിങ്ങനെ ആറു സോണുകളില്‍ വിവിധ സേനകളില്‍ നിന്നായി 1300 പേരും 188 ടീമുകളായി 1705 വളണ്ടിയര്‍മാരും ആണ് രക്ഷാ ദൗത്യത്തില്‍ ഉള്ളത്.

3600 പേര്‍ക്കുള്ള പ്രഭാത ഭക്ഷണവും 5500 പേര്‍ക്കുള്ള ഉച്ചഭക്ഷണവും ഇവര്‍ക്കായി എത്തിച്ചു. നാല് ജീപ്പിലും ഒരു മിനി ലോറിയിലുമായി ആവശ്യമായ വെള്ളവും എത്തിച്ചിട്ടുണ്ട്. ഓരോ സോണുകളിലേക്കും പ്രത്യേകം വാഹനങ്ങളിലാണ് ഭക്ഷണം എത്തിച്ചത്. മേപ്പാടി പോളിടെക്‌നിക് കോളേജില്‍ സജ്ജീകരിച്ച പൊതു അടുക്കളയില്‍ തയ്യാറാക്കിയ ഭക്ഷണവും വിവിധ സന്നദ്ധ സംഘടനകളും മറ്റും കളക്ഷന്‍ പോയിന്‍റുകളിൽ എത്തിച്ച ഭക്ഷണവുമാണ് വിതരണം ചെയ്തത്

ഷിരൂരിലെ മണ്ണിടിച്ചിലിൽ കാണാതായ അർജുന്റെ വീട്ടിലെത്തി കുടുംബാംഗങ്ങളെ സന്ദർശിച്ച് മുഖ്യമന്ത്രി

കോഴിക്കോട്. ഷിരൂരിലെ മണ്ണിടിച്ചിലിൽ കാണാതായ അർജുന്റെ വീട്ടിലെത്തി കുടുംബാഗങ്ങളെ സന്ദർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കണ്ണാടിക്കലിലെ വീട്ടിലാണ് ഉച്ചയോടെ എത്തിയത്. മുഖ്യമന്തിയുടെ സന്ദർശനം ആശ്വസമെന്നും പൂർണപിന്തുണ വാഗ്ദാനം ചെയ്തെന്നും അർജുൻ്റെ സുഹോദരി അഞ്ജു മാധ്യമങ്ങളോട് പറഞ്ഞു.

കോഴിക്കോട്ടെ സി പി എം എം നേതാക്കൾക്കൊപ്പം
ഉച്ചയ്ക് 12 മണിയോടെയാണ് മുഖ്യമന്ത്രി പിണറായി വിജയൻ അർജുൻ്റെ വീട്ടിലെത്തിയത്. സന്ദർശനം 5 മിനിറ്റ് നീണ്ടു. അർജുൻ്റെ ഭാര്യ കൃഷ്ണപ്രിയ, സഹോദരി അഞ്ജു , മാതാപിതാക്കൾ, സഹോരങ്ങൾ എന്നിവരുമായി മുഖ്യമന്ത്രി സംസാരിച്ചു. നാട് വലിയ ദുരന്തത്തെ നേരിടുന്ന വേളയിലും മുഖ്യമന്ത്രി കാണാനെത്തിയത് ആശ്വാസമെന്ന് കുടുംബം.

ദൗത്യം പ്രതിസന്ധിയിലിരികെ പൂർണ പിന്തുണയും സഹായവും വാഗ്ദാനം ചെയ്താണ് മുഖ്യമന്ത്രി മടങ്ങിയത്.

പ്രതികൂല കാലവസ്ഥയായതിനാൽ ഷിരൂരിൽ ദൗത്യം പുനരാരംഭിച്ചിട്ടില്ല. ഇതിൽ കുടുംബവും നിരാശയിലാണ്.

വാക്കുതർക്കത്തിനിടെ യുവാവിനെ കാറിടിച്ച് തെറിപ്പിക്കാൻ ശ്രമം,ഞെട്ടിക്കുന്ന ദൃശ്യം പുറത്ത്

കോഴിക്കോട് .മുക്കത്ത് വാക്കുതർക്കത്തിനിടെ യുവാവിനെ കാറിടിച്ച് തെറിപ്പിക്കാൻ ശ്രമം. ബോണറ്റിൽ പിടിച്ചിരുന്നതിനാൽ യുവാവ് രക്ഷപെട്ടു. യുവാവുമായി കാർ അല്പദൂരം മുന്നോട്ട് പോയി. നിർത്താതെ പോയ കാർ മുക്കം പോലീസ് പിടികൂടി. ബൈക്ക് യാത്രികനായിരുന്ന യുവാവ് ആശുപത്രിയിൽ ചികിത്സയിൽ. CCTV ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് സംഭവത്തിന്‍റെ ഗൗരവം ബോധ്യപ്പെട്ടത്.

പൊതു വിദ്യാഭ്യാസ വകുപ്പിന്റെ ദക്ഷിണ മേഖല ഫയല്‍ അദാലത്ത് നാളെ

കൊല്ലം: പൊതു വിദ്യാഭ്യാസ വകുപ്പിന്റെ ദക്ഷിണ മേഖല ഫയല്‍ അദാലത്ത് നാളെ കൊല്ലം സെന്റ് അലോഷ്യസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കും. പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി അദാലത്ത് ഉദ്ഘാടനം ചെയ്യും. ധനകാര്യ വകുപ്പ് മന്ത്രി കെ.എന്‍. ബാലഗോപാല്‍ അധ്യക്ഷത വഹിക്കും.
തിരുവനന്തപുരം കൊല്ലം,പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ സെക്കന്‍ഡറി, ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗങ്ങളില്‍ 31-12-2023 വരെ ലഭ്യമായതും തീര്‍പ്പാക്കാത്തതുമായ അപേക്ഷകളിന്മേലാണ് അദാലത്ത് സംഘടിപ്പിക്കുന്നത്.
സെക്കന്‍ഡറി വിഭാഗത്തില്‍ തിരുവനന്തപുരം ജില്ലയില്‍ ആകെ 263 അപേക്ഷകളും കൊല്ലം ജില്ലയില്‍ ആകെ 253 അപേക്ഷകളും പത്തനംതിട്ട ജില്ലയില്‍ 161 അപേക്ഷകളും ആലപ്പുഴ ജില്ലയില്‍ 117 അപേക്ഷകളുമാണ് അദാലത്തിനായി ലഭ്യമായിട്ടുള്ളത്. ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ തിരുവനന്തപുരം മേഖലയില്‍ 132 അപേക്ഷകളും ചെങ്ങന്നൂര്‍ മേഖലയില്‍ 64 അപേക്ഷകളും ലഭ്യമായിട്ടുണ്ട്.

ആറ്റില്‍ കുളിക്കാനിറങ്ങിയ അച്ഛനും മകനുമുള്‍പ്പെടെ നാലു പേര്‍ മുങ്ങിമരിച്ചു

തിരുവനന്തപുരം: ആര്യനാട് കരമനയാറ്റില്‍ നാലു പേര്‍ മുങ്ങിമരിച്ചു. കഴക്കൂട്ടം കുളത്തൂര്‍ സ്വദേശികളായ അനില്‍കുമാര്‍ (50), മകന്‍ അദ്വൈത്(22) ബന്ധുക്കളായ ആനന്ദ് (25), അമല്‍ എന്നിവരാണ് മരിച്ചത്. ഐജി അര്‍ഷിത അട്ടെല്ലൂരിന്റെ ഡ്രൈവറാണ് അനില്‍ കുമാര്‍.
മുന്നേറ്റ്മുക്ക് കടവില്‍ കുളിക്കാനിറങ്ങിയവരാണ് അപകടത്തില്‍പ്പെട്ടത്. കുളിക്കുന്നതിനിടെ ഒരാള്‍ കയത്തില്‍ അകപ്പെടുകയും ഇയാളെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ ബാക്കി മൂന്നു പേരും അപകടത്തില്‍പ്പെടുകയുമായിരുന്നു എന്നാണ് പ്രാഥമിക നിഗമനം.