Home Blog Page 2360

ഉരുള്‍പൊട്ടിയ സങ്കടം മറന്ന് ലിയോ, അവന് അമ്മയെ തിരികെക്കിട്ടി

മേപ്പാടി. ഉരുള്‍പൊട്ടുന്ന സങ്കടങ്ങള്‍ക്ക് നടുവില്‍ ചെറിയ ആഹ്ളാദമെത്താറുണ്ട്. പലതും പുനസമാഗമങ്ങളുടെ കാഴ്ചകളാണ്. ചെളിയും ചവറും മൂടിയ ചൂരൽമല അങ്ങാടിയിൽ

കഴിഞ്ഞ ആറുദിവസവും അലഞ്ഞുനടപ്പായിരുന്നു ആ വെളുത്തനാടന്‍ നായ. കാലിൽ നിറയെ ചെളി. അങ്ങാടിയിലൂടെ എപ്പോഴും ആരെയോ തിരഞ്ഞു നടക്കുകയായിരുന്നു അവൻ. പുരപ്പുറത്തുവരെ അവന്‍റെ അന്വേഷണമെത്തി. എയർ ലിഫ്റ്റിങ്ങിന് ഹെലി കോപ്റ്റർ വരുമ്പോൾ അതുനോക്കി ഉച്ചത്തിൽ ഓരിയിടുകയും ഭയത്തോടെ ശബ്ദ‌മുണ്ടാക്കുകയും ചെയ്തു‌. അപ്പോൾ സൈനികർ അടക്കം അവനെ ആശ്വസിപ്പിക്കും.

ഇന്നലെ ഉച്ചയോടെ അപ്രതീക്ഷിതമായി അവനെത്തേടി ദുരിതാശ്വാസക്യാംപിൽനിന്ന് ഉടമ അട്ടമല സ്വദേശി ഉമയെത്തി. ഉമയെക്കണ്ട് ഓടിച്ചെന്ന നായ കരയുന്നതുപോലെ ശബ്ദമുണ്ടാക്കി, ഉമ്മവച്ചു ,നക്കിത്തുടച്ചു, കാലുകളിലും അരയിലും ചുറ്റിപ്പിടിച്ചു. ഇനി എന്നെവിട്ടുപോകല്ലേ എന്ന് ഒരു കുട്ടി പറയുംപോലെയായിരുന്നു അത്.

ഉമയും കരയാൻ തുടങ്ങി. ‘ലിയോ മോൻ കരയണ്ട. നമുക്ക് വീട്ടിൽ പോകാം. അമ്മ കൊണ്ടുപോകാം’ എന്നു പറഞ്ഞ് ഉമയും കരയാൻ തുടങ്ങി. കണ്ടുനിന്നവരുടെ കണ്ണുകളും ഈറനണിഞ്ഞു. ഉരുൾപൊട്ടലിൽ അട്ടമലയിൽ കുടുങ്ങിയ ഉമയും കുടുംബവും ബുധനാഴ്‌ച ക്യാംപിലേക്ക് മാറി. അവിടേക്കു നായയെ കൊണ്ടുപോകാൻ സാധിക്കാതെ വന്നതോടെ അങ്ങാടിയിൽ ഇറക്കിവിടുകയായിരുന്നു. ആസ്രയമില്ലായ്മയും അനിശ്ചിതത്വവും നിറഞ്ഞ ഇത്തരം നൂറുകണക്കിന് ജീവിതങ്ങളാണ് പ്രകൃതി പേക്കൂത്ത് നടത്തിയ ഈ താഴ്വരയിലുള്ളത്.

ബംഗളൂരു, മുംബൈ നഗരങ്ങളിലേക്കു പുതിയ സര്‍വിസുകള്‍

മസ്‌കത്ത്: ഒമാന്‍ തലസ്ഥാനമായ മസ്‌കത്തില്‍നിന്നും ബംഗളൂരു, മുംബൈ നഗരങ്ങളിലേക്കു പുതിയ രണ്ടു സര്‍വീസുകളുമായി സലാം എയര്‍. മുംബൈയിലേക്ക് ആഴ്ചയില്‍ നാല് സര്‍വിസുകളും ബംഗളൂരിവിലേക്ക് ആഴ്ചയില്‍ രണ്ട് സര്‍വിസുകളുമാണ് ഉണ്ടാകുക. സെപ്റ്റംബര്‍ രണ്ട് മുതല്‍ മുബൈയിലേക്കും സെപ്റ്റംബര്‍ ആറ് മുതല്‍ ബംഗളൂരുവിലേക്കും ആണ് സര്‍വിസ് ആരംഭിക്കുകയെന്ന് സലാം എയര്‍ അധികൃതര്‍ വ്യക്തമാക്കി.
മുംബൈയിലേക്ക് യാത്ര ചെയ്യാന്‍ 19 റിയാലും, ബംഗളൂരുവിലേക്കു 33 റിയാലുമാണ് ടിക്കറ്റ് നിരക്ക്. ഓഫര്‍ നിരക്കില്‍ ആണ് ടിക്കറ്റ് എടുക്കുന്നതെങ്കില്‍ ഏഴ് കിലോ ഹാന്‍ഡ് ലഗേജ് മാത്രമേ കൊണ്ടുപോകാന്‍ സാധിക്കുകയുള്ളൂവെന്ന പരിമിതിയുണ്ട്. എന്നാല്‍ ആരേയും അത്ഭുതപ്പെടുത്തുന്ന നിരക്കാണ് ഇത്. കൂടുതല്‍ ബാഗേജുമായി പോകുന്ന യാത്രക്കാര്‍ അതിനായി കൂടുതല്‍ തുക നല്‍കേണ്ടി വരുമെന്നും കമ്പനി അറിയിച്ചു.

ബംഗ്ളാദേശില്‍ കലാപം മരണം 72ആയി

ധാക്ക: ബംഗ്ലാദേശില്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധത്തില്‍ വ്യാപക സംഘര്‍ഷം. ഭരണകക്ഷിയായ അവാമി ലീഗ് പ്രവര്‍ത്തകരും പ്രതിഷേധക്കാരും തമ്മിലുള്ള ഏറ്റുമുട്ടലില്‍ ഇതുവരെ കൊല്ലപ്പെട്ടത് 72 പേരാണ്. ഇതില്‍ 14 പേര്‍ പോലീസുകാരാണ്. സര്‍ക്കാര്‍ മേഖലയിലെ തൊഴില്‍ സംവരണ വിരുദ്ധ സമരമാണ് ഇപ്പോള്‍ സംഘര്‍ഷത്തിലേക്ക് നയിച്ചത്.

ജൂണ്‍ മാസം ആരംഭിച്ച ദിവസങ്ങള്‍ നീണ്ട സമരത്തില്‍ ഇതോടെ മരിച്ചവരുടെ എണ്ണം 250 കവിഞ്ഞിരിക്കുകയാണ്. നേരത്തെ പ്രക്ഷോഭത്തെ തുടര്‍ന്ന് മിക്ക സര്‍ക്കാര്‍ ജോലികളില്‍ നിന്നും ക്വാട്ട പിന്‍വലിച്ചു സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. കോടതിയുടെ നീക്കം നേരത്തെ താല്‍ക്കാലികമായി പ്രതിഷേധത്തെ തണുപ്പിച്ചിരുന്നു. പക്ഷേ ഇന്ന് വീണ്ടും ഷെയ്ഖ് ഹസീനയുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധക്കാര്‍ തെരുവില്‍ ഇറങ്ങുകയായിരുന്നു.

പ്രതിഷേധക്കാര്‍ നിസ്സഹകരണ പരിപാടിയില്‍ പങ്കെടുക്കുമ്പോഴാണ് ഏറ്റുമുട്ടലുണ്ടായത്. അവാമി ലീഗ്, ഛത്ര ലീഗ്, ജൂബോ ലീഗ് പ്രവര്‍ത്തകരാണ് പ്രതിഷേധക്കാരുമായി ഏറ്റുമുട്ടിയത്. പലയിടത്തും പ്രതിഷേധക്കാരും ഭരണപക്ഷത്തെ പിന്തുണയ്ക്കുന്നവരും തമ്മില്‍ ഏറ്റുമുട്ടിയതായി ബംഗ്ലാദേശിലെ പ്രമുഖ ദിനപ്രതമായ പ്രഥം ആലോ റിപ്പോര്‍ട്ട് ചെയ്തു. കൊല്ലപ്പെട്ട പതിനാല് പോലീസുകാരില്‍ 13 പേര്‍ സിറാജ്ഗഞ്ചിലെ ഇനായത്ത്പൂര്‍ പോലീസ് സ്റ്റേഷനില്‍ ഉള്ളവരാണ്. ഒരാള്‍ കോമില്ലയിലെ എലിയറ്റ്ഗഞ്ചില്‍ നിന്നുള്ളവരാണെന്നും പ്രഥം ആലോ റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം സംഘര്‍ഷം വ്യാപകമായതോടെ ഇന്ന് വൈകീട്ട് ആറ് മണി മുതല്‍ രാജ്യത്താകെ കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ് ആഭ്യന്തര മന്ത്രാലയം. സോഷ്യല്‍ മീഡിയക്കെല്ലാം നിരോധനമുണ്ട്. മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങളും റദ്ദാക്കിയതായി റിപ്പോര്‍ട്ടില്‍ ഉണ്ട്. രാജ്യത്താകെ പ്രതിഷേധത്തിന്റെ പേരില്‍ അട്ടിമറിക്ക് ശ്രമിക്കുന്നവര്‍ വിദ്യാര്‍ത്ഥികളല്ല, തീവ്രവാദികളാണെന്ന് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ആരോപിച്ചു. ജനങ്ങളെ ഇവരെ കൈകാര്യം ചെയ്യണമെന്നും ഹസീന ആഹ്വാം ചെയ്തു. സുരക്ഷാ വിഭാഗം ദേശീയ കമ്മിറ്റിയുടെ യോഗവും ചേര്‍ന്നിട്ടുണ്ട് ഹസീന. വ്യാപക അക്രമത്തിന്റെ പശ്ചാത്തലത്തില്‍ സുരക്ഷ വിലയിരത്തലിന് കൂടിയാണ് ഈ യോഗം ചേര്‍ന്നത്.

സംസ്ഥാനത്തെ ആറ് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ഇന്ന് സംസ്ഥാനത്തെ ആറ് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.ആലപ്പുഴ, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെല്ലോ അലർട്ടുള്ളത്. വടക്കൻകേരളം തീരം മുതൽ തെക്കൻ ഗുജറാത്ത് തീരം വരെ ന്യൂനമർദപാത്തി സ്ഥിതി ചെയ്യുന്നുണ്ട്. വടക്കുകിഴക്കൻ മധ്യപ്രദേശിനും തെക്കൻ ഉത്തർപ്രദേശിനും മുകളിൽ അതിതീവ്ര ന്യൂനമർദം സ്ഥിതി ചെയ്യുന്നുണ്ട്.
മറ്റൊരു ന്യൂനമർദം തെക്ക് പടിഞ്ഞാറൻ രാജസ്ഥാന് മുകളിലായി സ്ഥിതി ചെയ്യുന്നുണ്ട്.ഈ സാഹചര്യത്തിൽ കേരളത്തിൽ മഴ തുടരാനാണ് സാധ്യതയെങ്കിലും നാളെ പ്രത്യേകിച്ച് മുന്നറിയിപ്പുകളൊന്നും നൽകിയിട്ടില്ല. കേരള ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ല. എന്നാൽ കർണാടക തീരത്ത് മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് മുന്നറിയിപ്പുണ്ട്.

നോഹ ലൈൽസ് വേഗരാജാവ്

പാരിസ്. അമേരിക്കൻ താരം നോഹ ലൈൽസ് പാരിസ് ഒളിമ്പിക്സിലെ വേഗമേറിയ താരം. 100 മീറ്റർ ഫൈനലിൽ നോഹ ലൈൽസിന് സ്വർണം. സുവർണനേട്ടം 9.79 സെക്കൻഡിൽ ഫിനിഷ് ചെയ്ത്. 9.79 സെക്കൻഡിൽ ഫിനിഷ് ചെയ്ത ജമൈക്കയുടെ കിഷെൻ തോംസണിന് വെള്ളി. 1/5000 സെക്കൻ്റ് വ്യത്യാസത്തിൽ ആണ് കിഷെൻ തോംസണിന് സ്വർണം നഷ്ടമായത്. അമേരിക്കയുടെ ഫ്രെഡ് കെർളിക്കാണ് വെങ്കലം (9.81 സെക്കൻ്റ്)

തിരുവനന്തപുരത്തും അമീബിക് മസ്തിഷ്ക ജ്വരം

തിരുവനന്തപുരം. ജില്ലയില്‍ രണ്ടുപേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. നെയ്യാറ്റിന്‍കര നെല്ലിമൂട് സ്വദേശികളായ യുവാക്കള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍

മെക്രോബയോളജി ലാബില്‍ നടത്തിയ പരിശോധനയില്‍ തലച്ചോറില്‍ അമീബയുടെ വകഭേദമായ നീഗ്ലേറിയയുടെ സാന്നിദ്ധ്യം കണ്ടെത്തി. കഴിഞ്ഞ മാസം 23 ന് മരിച്ച നെല്ലിമൂട് സ്വദേശിയുടെ മരണകാരണവും അമീബിക് മസ്തിഷ്‌ക ജ്വരമെന്ന് സംശയം

ചികിത്സയിലുള്ള രണ്ടുപേരുടേയും ആരോഗ്യനില തൃപ്തികരം. നെല്ലിമൂടിന് സമീപം വെണ്‍പകലിലെ കുളത്തില്‍ മൂവരും കുളിച്ചതായി കണ്ടെത്തി. ആരോഗ്യവകുപ്പ് കുളം സീല്‍ ചെയ്തു

ആംബുലൻസും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

തിരുവനന്തപുരം . ആംബുലൻസും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. പാറശ്ശാലയിലാണ് അപകടം. കായംകുളം സ്വദേശി ഹരി (21)ആണ് മരിച്ചത്. ബൈക്കിൽ ഒപ്പമുണ്ടായിരുന്ന പെൺകുട്ടിക്ക് ഗുരുതര പരിക്ക്. കാരക്കോണം സിഎസ്ഐ ആശുപത്രിയിൽ നിന്ന് മെഡിക്കൽ കോളജിലേക്ക് രോഗിയുമായി പോയ ആംബുലൻസ് ആണ് അപകടത്തിൽപ്പെട്ടത്

ആംബുലൻസും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

തിരുവനന്തപുരം. പാറശ്ശാലയിലാണ് അപകടം. കായംകുളം സ്വദേശി ഹരി (21)ആണ് മരിച്ചത്.ബൈക്കിൽ ഒപ്പമുണ്ടായിരുന്ന പെൺകുട്ടിക്ക് ഗുരുതര പരിക്ക്.കാരക്കോണം സിഎസ്ഐ ആശുപത്രിയിൽ നിന്ന് മെഡിക്കൽ കോളജിലേക്ക് രോഗിയുമായി പോയ ആംബുലൻസ് ആണ് അപകടത്തിൽപ്പെട്ടത്

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കും

വയനാട് ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകളും കളക്ഷന്‍ സെന്ററുകളുമായി  പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഒഴികെയുള്ള മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക്  നാളെ (ഓഗസ്റ്റ് 5) മുതല്‍ തുറന്നു പ്രവര്‍ത്തിക്കാവുന്നതാണെന്ന് ജില്ലാ കളക്ടര്‍  ഡി. ആര്‍ മേഘശ്രീ അറിയിച്ചു. കുട്ടികളുടെ സുരക്ഷിതത്വം അധ്യാപകരും രക്ഷകര്‍ത്താക്കളും ഉറപ്പുവരുത്തണമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു

രക്ഷാപ്രവര്‍ത്തകര്‍ക്ക് ഭക്ഷണം മുടങ്ങി, ലീഗിന്റെ അടുക്കള പൂട്ടിക്കെട്ടിയത് വിവാദമായി

വയനാട്.ദുരന്ത ഭൂമിയിൽ സമാനതകളില്ലാത്ത രക്ഷാപ്രവർത്തനം നടത്തുന്ന രക്ഷാപ്രവർത്തകർക്ക് ഭക്ഷണം പോലും കൃത്യസമയത്ത് ലഭിച്ചില്ല എന്ന പരാതിയും ഇന്ന് ഉയർന്നു കേട്ടു . പുറത്തുനിന്നുള്ള ഭക്ഷണസാധനങ്ങൾ ഒഴിവാക്കി സർക്കാർ നിയന്ത്രണത്തിലുള്ള ഭക്ഷണ സാധനങ്ങൾ ലഭ്യമാക്കാൻ ആയിരുന്നു തീരുമാനിച്ചതെങ്കിലും ഇത് മിക്കപ്പോഴും തികയാതെ വന്നു . ലീഗിന്‍റെത് അടക്കം പുറത്തുനിന്നുള്ള ഭക്ഷണത്തില്‍ ചിലര്‍ സം ശയം പ്രകടിപ്പിച്ചതോടെ മന്ത്രി അടക്കം എത്തി പരാതി നേരിട്ട് പരിശോധിച്ചശേഷമാണ് ഈ നിര്‍ദ്ദേശം നല്‍കിയത്. പുറത്തുപനിന്നുള്ള ഭക്ഷണം വേണ്ട രക്ഷാപ്രവർത്തകർക്ക് ഭക്ഷണ വിതരണം പഴയപടി ആക്കാമെന്ന തീരുമാനത്തിലേക്ക് വീണ്ടുമെത്തിയത് .എന്നാൽ രക്ഷാപ്രവർത്തകർക്കുള്ള രജിസ്ട്രേഷൻ നടപടിക്രമങ്ങൾ അതേപടി തുടരാനാണ് തീരുമാനം