Home Blog Page 2339

പ്രധാനമന്ത്രിയുടെ സന്ദര്‍ശനം: വയനാട്ടില്‍ ഗതാഗത നിയന്ത്രണം

വയനാട്. പ്രധാനമന്ത്രി നരേന്ദ്ര മോദി മുണ്ടക്കൈ – ചൂരല്‍മല ദുരന്ത ബാധിത പ്രദേശം സന്ദര്‍ശിക്കുന്നതിന്റെ ഭാഗമായി ഓഗസ്റ്റ് 10 ന് രാവിലെ 10 മണി മുതല്‍ ജില്ലയില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയതായി ജില്ലാ പോലീസ് മേധാവി അറിയിച്ചു. കല്‍പ്പറ്റ, മേപ്പാടി ടൗണുകളില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ പാടില്ല. ഇവിടേക്ക് ആംബുലന്‍സ് ഉള്‍പ്പെടെയുള്ള അത്യാവശ്യ വാഹനങ്ങളെ മാത്രമേ കയറ്റിവിടൂ. ടാക്സി, ഓട്ടോറിക്ഷ ഉള്‍പ്പെടെയുള്ള സ്വകാര്യ വാഹനങ്ങള്‍ രാവിലെ 11 മുതല്‍ പ്രധാനമന്ത്രി സന്ദര്‍ശനം കഴിഞ്ഞ് മടങ്ങുന്നത് വരെ കല്‍പ്പറ്റ-കൈനാട്ടി ബൈപാസ് ജങ്ഷന്‍ മുതല്‍ മേപ്പാടി വിംസ് ആശുപത്രി വരെയും, മേപ്പാടി ടൗണ്‍ മുതല്‍ ചൂരല്‍മല വരെയുള്ള റോഡിന്റെ ഇരുവശങ്ങളിലും പാര്‍ക്ക് ചെയ്യാന്‍ പാടില്ല. കല്‍പ്പറ്റ ജനമൈത്രി ജങ്ഷന്‍ മുതല്‍ കെ.എസ്.ആര്‍.ടി.സി ഗാരേജ് ജങ്ഷന്‍ വരെയും പാര്‍ക്കിംഗ് നിയന്ത്രണം ബാധകമാണ്.

ബസുകള്‍ക്കുള്ള നിയന്ത്രണം

സുല്‍ത്താന്‍ ബത്തേരി-മാനന്തവാടി ഭാഗത്ത് നിന്നും കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന കെ.എസ്.ആര്‍.ടി.സി, സ്വകാര്യ ബസുകള്‍ കല്‍പ്പറ്റ, കൈനാട്ടി ജങ്ഷന്‍ കഴിഞ്ഞുള്ള ബൈപ്പാസ് റോഡില്‍ കയറി ആളുകളെ ഇറക്കുകയും കയറ്റുകയും ചെയ്ത ശേഷം കല്‍പ്പറ്റ ബൈപാസിലൂടെ പോകണം. കോഴിക്കോട് നിന്നും മാനന്തവാടി, ബത്തേരി ഭാഗത്തേക്ക് വരുന്ന കെ.എസ്.ആര്‍.ടി.സി, സ്വകാര്യ ബസുകള്‍ കല്‍പ്പറ്റ ജനമൈത്രി ജങ്ഷന്‍ കഴിഞ്ഞുള്ള ബൈപാസ് റോഡിലൂടെ കയറി ആളെയിറക്കുകയും കയറ്റുകയും ചെയ്ത ശേഷം ബൈപാസിലൂടെ തന്നെ പോകണം. വടുവന്‍ചാല്‍ ഭാഗത്ത് നിന്നും വരുന്ന കെ.എസ്.ആര്‍.ടി.സി, സ്വകാര്യ ബസുകള്‍ മൂപ്പൈനാട് – നെടുമ്പാല – തൃക്കൈപ്പറ്റ – മുട്ടില്‍ – കൈനാട്ടി വഴി ബൈപാസിലേക്ക് കയറണം. സുല്‍ത്താന്‍ ബത്തേരി, മാനന്തവാടി ഭാഗത്ത് നിന്നും കല്‍പ്പറ്റക്ക് വരുന്ന വാഹനങ്ങള്‍ ബൈപാസില്‍ കയറി കൈനാട്ടി ജങ്ഷനില്‍ ആളെയിറക്കി തിരിച്ചു പോകണം.

ചെറിയ വാഹനങ്ങള്‍ക്കുള്ള നിയന്ത്രണം

ബത്തേരി ഭാഗത്ത് നിന്നും കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന ചെറിയ വാഹനങ്ങള്‍ കൈനാട്ടി ജങ്ഷനില്‍ നിന്നും തിരിഞ്ഞ് പുളിയാര്‍മല – മണിയന്‍കോട് മുണ്ടേരി – വെയര്‍ഹൗസ് ജങ്ഷന്‍-പുഴമുടി-വെള്ളാരംകുന്ന് വഴി പോകേണ്ടതാണ്. മാനന്തവാടി ഭാഗത്ത് നിന്നും കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ നാലാംമൈല്‍-വെള്ളമുണ്ട- കുറ്റ്യാടി ചുരം വഴി പോകണം. കോഴിക്കോട് ഭാഗത്ത് നിന്നും മാനന്തവാടി ഭാഗത്തേക്ക് വരുന്ന വാഹനങ്ങള്‍ വൈത്തിരി -പൊഴുതന – പടിഞ്ഞാറത്തറ വഴിയാണ് പോകേണ്ടത്. കോഴിക്കോട് ഭാഗത്ത് നിന്നും ബത്തേരി ഭാഗത്തേക്കുള്ള വാഹനങ്ങള്‍ വൈത്തിരി -പൊഴുതന- പടിഞ്ഞാറത്തറ- കമ്പളക്കാട് – പച്ചിലക്കാട്-മീനങ്ങാടി വഴി പോകണം. വടുവന്‍ചാല്‍ ഭാഗത്ത് നിന്നും കല്‍പ്പറ്റയിലേക്കുള്ള വാഹനങ്ങള്‍ മൂപ്പൈനാട്-നെടുമ്പാല-തൃക്കൈപ്പറ്റ – മുട്ടില്‍ വഴിയും പോകണം.

ചരക്ക് വാഹനങ്ങള്‍

ബത്തേരി ഭാഗത്ത് നിന്നും കോഴിക്കോടേക്ക് പോകുന്ന ചരക്ക് വാഹനങ്ങള്‍ ബീനാച്ചി -കേണിച്ചിറ -പനമരം -നാലാംമൈല്‍ വഴിയോ മീനങ്ങാടി -പച്ചിലക്കാട് – നാലാംമൈല്‍ വഴിയോ കുറ്റ്യാടി ചുരം വഴി പോകണം. മാനന്തവാടി ഭാഗത്ത് നിന്നും കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന ചരക്ക് വാഹനങ്ങള്‍ നാലാംമൈല്‍ – വെള്ളമുണ്ട വഴി കുറ്റ്യാടി ചുരം വഴിയും പോകേണ്ടതാണ്

വെട്ടേറ്റു ചികിത്സയിലായിരുന്ന വെട്ടുകത്തി ജോയി മരിച്ചു

തിരുവനന്തപുരം.വെട്ടേറ്റു ചികിത്സയിലായിരുന്ന വെട്ടുകത്തി ജോയി മരിച്ചു. ഇരുകാലുകളിലും ഗുരുതരമായി വെട്ടേറ്റ ജോയി മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ പുലർച്ചെ രണ്ടു മണിയോടെയാണ് മരിച്ചത്.

വെട്ടേറ്റ് അര മണിക്കൂറിലധികം റോഡിൽ രക്തത്തിൽ കുളിച്ചു കിടന്ന ജോയിയെ ഒടുവിൽ പോലീസ് ജീപ്പിലാണ് മെഡി.കോളേജിലെത്തി ച്ചത്. അമിതമായി രക്തം വാർന്ന് ഗുരുതരാവസ്ഥയിലായ ജോയി രണ്ടു മണിയോടെയാണ് മരിച്ചത്.പ്രതികളെ ആരെയും പിടികൂടിയിട്ടില്ല. ഇന്നലെ രാത്രിയാണ് നീലകാറിലെത്തിയ സംഘം ജോയിയെ ആക്രമിച്ചത്. ഗുണ്ടാപകയാണെന്നാണ് സംശയം. കൊലപ്പെടുത്താനും എന്നാല്‍ പ്രതിരോധ ആക്രമണമെന്ന് വരുത്താനും കഴിയുന്ന തരത്തില്‍ പ്രഫഷണല്‍ ആക്രമണമാണ് നടന്നതെന്ന് സൂചനയുണ്ട്.

ഷിരൂർ മണ്ണിടിച്ചിൽ,രണ്ട് ദിവസത്തിനകം തിരിച്ചിൽ പുനരാരംഭിക്കാനായേക്കും

ബംഗളുരു. രണ്ട് ദിവസത്തിനകം തിരിച്ചിൽ പുനരാരംഭിക്കാനാകുമെന്ന് കർണാടക സർക്കാർ ഉറപ്പ് നൽകിയതായി എകെഎം അഷ്‌റഫ്‌ എംഎൽഎ. കർണാടക ചീഫ് സെക്രട്ടറിയുമായി മഞ്ചേശ്വരം എംഎൽഎ ബംഗളൂരുവിൽ കൂടിക്കാഴ്ച്ച നടത്തി. പുഴയിലെ അടിയൊഴുക്ക് നാല് നോട്സായി കുറഞ്ഞെന്ന് ജില്ലാ കളക്ടറുടെ റിപ്പോർട്ട് ലഭിച്ചിട്ടുണ്ട്. അടിയൊഴുക്ക് മൂന്ന് നോട്സായാൽ ഈശ്വർ മാൽപെക്ക് പരിശോധനക്ക് അനുമതി നൽകും. തിരിച്ചിലിന് വീണ്ടും നേവിയെ എത്തിക്കാനും നീക്കം ഉണ്ട്.

ചൈനീസ് കമ്പനിയ്ക്ക് കേരളാ ബാങ്ക് ടെൻഡർ ,കേരള ബാങ്കിന് ഹൈക്കോടതി നോട്ടീസ്

കൊച്ചി. ചൈനീസ് കമ്പനിയ്ക്ക് കേരളാ ബാങ്ക് ടെൻഡർ അനുവദിച്ച സംഭവം . കേരള ബാങ്കിന് ഹൈക്കോടതി നോട്ടീസ്.
മൈക്രോ എ.ടി.എമ്മിനായി സിറ്റ്സാ ടെക്നോളജീസ് എന്ന ചൈനീസ് കമ്പനിയുമായി കരാറിലേർപ്പെട്ടതിൽ കേരളാ ബാങ്ക് കേന്ദ്ര ചട്ടങ്ങൾ ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി. ചൈനീസ് കമ്പനിയ്ക്കായി
ടെൻഡർ യോഗ്യതകളിലടക്കം മാറ്റം വരുത്തിയതായാണ് ആക്ഷേപം. കേരളാ ബാങ്കുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള  പ്രൈമറി  ക്രെഡിറ്റ് സൊസൈറ്റി പ്രസിഡന്റ് ആണ് ഹർജി നൽകിയത്

ചിറ്റൂരിൽ കുഴൽപ്പണ വേട്ട

പാലക്കാട്. ചിറ്റൂരിൽ വൻ കുഴൽപ്പണ വേട്ട. മൂന്ന് കോടി രൂപയുമായി രണ്ടുപേർ പിടിയിൽ . ചിറ്റൂർ പോലീസ് ആണ് പ്രതികളെ പിടികൂടിയത് . വാഹനത്തിനുള്ളിൽ പ്രത്യേക അറ ഉണ്ടാക്കിയാണ് പണം കടത്തിയത്. കൂടുതല്‍ വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല.

മനീഷ് സിസോദിയ ജയിൽ മോചിതൻ

കൊച്ചി.മദ്യനയ അഴിമതിക്കേസിൽ ജാമ്യം ലഭിച്ച ഡൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ജയിൽ മോചിതൻ. സത്യത്തിന്റെ ശക്തിയെന്ന് സിസ്വദിയ.ഉപാധികളോടെ ജാമ്യം അനുവദിച്ചത് സുപ്രിംകോടതി.അന്വേഷണം അനന്തമായി നീളുന്നതിൽ കോടതിക്ക് അതൃപ്തി.കോടതി വിധിയെ സ്വാഗതം ചെയ്ത് ആംആദ്മി പാർട്ടി.

മദ്യനയ അഴിമതിയിൽ സിബിഐ ഇഡി കേസുകളിലാണ് 17 മാസത്തെ ജയിൽവാസത്തിനുശേഷം ഡൽഹി മുൻ ഉപ മുഖ്യമന്ത്രി മനീഷ് സിസ്വദിയ ജയിൽ മോചിതൻ ആയത്. പുറത്തിറങ്ങിയ സിസോദ്യ തങ്ങളെ ഭരണഘടന സംരക്ഷിക്കുമെന്ന് പ്രതികരിച്ചു.

മനീഷ് സിസൊദിയയുടെ ജയിൽ മോചനം വലിയ ആവശ്യത്തോടെയാണ് ആം ആദ്മി ആഘോഷിച്ചത്. സിസോദ്യയ്ക്ക് ജാമ്യം അനുവദിച്ച സുപ്രീംകോടതി വിചാരണ വൈകുന്നതിൽ അതൃപ്തി അറിയിച്ചു.സമൂഹത്തില്‍ ആഴത്തിലുള്ള ബന്ധങ്ങള്‍ ഉള്ള സിസോദിയയെ പോലുള്ള ഒരു വ്യക്തി അതുവരെ ജയിലിൽ തുടരുക നീതിയുടെ താത്പര്യത്തിന് എതിരാകും എന്നായിരുന്നു സുപ്രീംകോടതിയുടെ നിരീക്ഷണം. സിസോദിയ പുറത്തിറങ്ങിയതോടെ മുതിർന്ന നേതാക്കളുടെ അഭാവം നേരിട്ട ആം ആദ്മി പാർട്ടിക്ക് അത് മറികടക്കാൻ ആകും

കൊല്ലം കുടുംബശ്രീ ജില്ലാമിഷനും ശാസ്താംകോട്ട ഡി ബി കോളേജും സംയുക്തമായി നടത്തുന്ന മെഗാ തൊഴിൽ മേള ശനിയാഴ്ച

ശാസ്താം കോട്ട . കൊല്ലം കുടുംബശ്രീ ജില്ലാമിഷനും ശാസ്താംകോട്ട ഡി ബി കോളേജും സംയുക്തമായി മെഗാ തൊഴിൽ മേള 10.8.2024 ശനിയാഴ്ച ശാസ്താംകോട്ട ഡി ബി കോളേജിൽ വെച്ച് നടത്തുന്നു. തൊഴിൽ മേളയിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർക്ക് ചുവടെ കൊടുത്തിരിക്കുന്ന ലിങ്കിൽ സൗജന്യ ഓൺലൈൻ രജിസ്ട്രേഷൻ ചെയ്യാവുന്നതാണ്

https://forms.gle/Frku5ktUGAd3enzj7

https://forms.gle/Frku5ktUGAd3enzj7

ഒഴുക്കിൽ പെട്ട് കാണാതായ വിദ്യാർത്ഥിനിയുടെ
മൃതദേഹം കണ്ടെത്തി

കൊച്ചി നെട്ടൂരിൽ ഒഴുക്കിൽ പെട്ട് കാണാതായ വിദ്യാർത്ഥിനിയുടെ
മൃതദേഹം കണ്ടെത്തി.  മലപ്പുറം നിലമ്പൂർ സ്വദേശിനി ഫിദയാണ്
മരിച്ചത്. മത്സ്യത്തൊഴിലാളികളാണ്
മൃതദേഹം കണ്ടെത്തിയത്.


എൻഡിആർഎഫ് ഫയർഫോഴ്സും 10 മണിക്കൂർ നടത്തിയ തിരച്ചിൽ വെറുതെയായി. ലഭിച്ചത് ഫിദയുടെ ചേതനയറ്റ ശരീരം മാത്രം.
പുലർച്ചെ ആറരയോടെയാണ് പതിനാറുകാരി ഫിദ നെട്ടൂർ കായലിൽ ഒഴുക്കിൽ പെട്ടത്. മാലിന്യം കളയാൻ പുഴയിൽ ഇറങ്ങിയപ്പോൾ കാൽ വഴുതി വീഴുകയായിരുന്നു


മലപ്പുറം മൈലാടിപ്പാലം
മുതിരപ്പറമ്പിൽ ഫിറോസ് ഖാൻ്റെയും
ഫാത്തിമ മുംതാസിൻ്റെയും മൂത്ത മകളാണ് ഫിദ. പനങ്ങാട് വി എച്ച് എസ് എസ് പതിനൊന്നാം ക്ലാസ് വിദ്യാർത്ഥിനിയാണ്. മൃതദേഹം പോസ്റ്റ്മോർട്ടതിനു ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.


രാത്രികാലങ്ങളില്‍ വാഹനങ്ങളില്‍ നിന്നും മോഷണം; കൊട്ടാരക്കരയില്‍ പിടിയിലായത് നിരവധി മോഷണങ്ങളിലെ പ്രതികള്‍

കൊട്ടാരക്കരയിലും പരിസര പ്രദേശങ്ങളിലും രാത്രികാലങ്ങളില്‍ വാഹനങ്ങള്‍ കേന്ദ്രീകരിച്ച് നടന്ന മോഷണ സംഘത്തിലെ രണ്ടുപേര്‍ പിടിയിലായി. തിരുവനന്തപുരം തോന്നയ്ക്കല്‍ മംഗലപുരം സമീര്‍ മന്‍സിലില്‍ സ്ഥിരതാമസവും ആറ്റിങ്ങല്‍ കോരാണിയില്‍ എ.വി മന്ദിരത്തില്‍ വാടകക്ക് താമസിച്ച് വരുന്ന ബിനു (46), തിരുവന്തപുരം തോന്നയ്ക്കല്‍ രോഹിണിയില്‍ അനീഷ് (29) എന്നിവരെയാണ് കൊട്ടാരക്കര പോലീസ് അറസ്റ്റ് ചെയ്തത്.
കൊട്ടാരക്കര ചന്തമുക്കില്‍ മുട്ടയുമായി വന്ന ലോറിയില്‍ നിന്ന് രാത്രിയില്‍ ജീവനക്കാര്‍ ഉറങ്ങിയ സമയത്ത് രണ്ട് ലക്ഷം രൂപയും ഇതേ രീതിയില്‍ ലോവര്‍ കരിക്കകത്ത് പൈനാപ്പിള്‍ ലോറിയില്‍ നിന്ന് ഒന്നര ലക്ഷം രൂപയും എഴുകോണില്‍ കന്നുകാലികളെ കൊണ്ടുവന്ന ലോറിയില്‍ നിന്നും 87000 രൂപയും മോഷണം പോയിരുന്നു. വാഹനങ്ങളില്‍ ജീവനക്കാര്‍ ഉറങ്ങുന്ന സമയത്താണ് മോഷണങ്ങളെല്ലാം നടന്നത്. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്.

കുട്ടികൾക്ക് ന്യൂട്രി ഡയറ്റുമായി തേവലക്കര ഗേൾസ് ഹൈസ്കൂൾ

തേവലക്കര: കുട്ടികൾക്ക് ഉച്ചഭക്ഷണത്തിൽ ചെറുധാന്യങ്ങൾ ഉൾപെടുത്തുന്ന ന്യൂട്രി ഡയറ്റ് പദ്ധതിക്ക് തേവലക്കര ഗേൾസ് ഹൈസ്കൂളിൽ തുടക്കമായി. ചവറ ഉപജില്ല നൂൺമീൽ ഓഫീസർ കെ. ഗോപകുമാർ കുട്ടികൾക്ക് ചാമയരി പായസം നൽകികൊണ്ട് പദ്ധതി ഉദ്ഘാടനം ചെയ്തു. ഉച്ചഭക്ഷണത്തിനുള്ള വിഭവങ്ങൾക്കായി സ്കൂളിൽ ഒരുക്കുന്ന പച്ചക്കറിത്തോട്ടത്തിന്റെ ഉദ്ഘാടനവും അദ്ദേഹം നിർവഹിച്ചു. പി റ്റി എ പ്രസിഡന്റ്‌ എ. സാബു അധ്യക്ഷത വഹിച്ചു. ജില്ലയിലെ മികച്ച നൂൺ മീൽ ഓഫീസർ അവാർഡ് നേടിയ കെ ഗോപകുമാറിനെ ഹെഡ്മാസ്റ്റർ അഹമ്മദ്‌ നിസാറുദീൻ ആദരിച്ചു. പി റ്റി എ അംഗം എം റഹിം, സ്റ്റുഡന്റ്‌സ് കൺവീനർ എൽ ശാന്തിദേവി, ഇക്കോ ക്ലബ്‌ കൺവീനർ എസ്‌ മാധുരി, സ്റ്റാഫ്‌ സെക്രട്ടറി ഇ അനീസ്, നോൺ ടീച്ചിംഗ് സ്റ്റാഫ്‌ പ്രതിനിധി പി ബിനു തുടങ്ങിയവർ പങ്കെടുത്തു. സീനിയർ അസിസ്റ്റന്റ് എസ്‌ രാജലക്ഷ്മി സ്വാഗതവും നൂൺ മീൽ ഇൻ ചാർജ് ഐ റസീല നന്ദിയും പറഞ്ഞു.