23.5 C
Kollam
Saturday 20th December, 2025 | 12:50:31 AM
Home Blog Page 2338

യുഎഇയിൽ സ്കൂൾ തുറക്കാനിരിക്കെ കുതിച്ചുയർന്ന് വിമാനനിരക്ക്; 34,000 കടന്ന് ‘വിമാനക്കൊള്ള’

ദുബായ്: മധ്യവേനലവധിക്കു ശേഷം രാജ്യത്തു സ്കൂളുകൾ തുറക്കാൻ രണ്ടാഴ്ച മാത്രം ബാക്കി നിൽക്കെ, കേരളത്തിൽ നിന്നുള്ള വിമാനനിരക്ക് കുത്തനെ ഉയർന്നു. ഈ മാസം15 മുതൽ 1500 ദിർഹത്തിനു (34,000 രൂപ) മുകളിലാണ് നേരിട്ടുള്ള വിമാനങ്ങളുടെ നിരക്ക്. ഒന്നിലധികം സ്റ്റോപ്പുകളുള്ള, 8 മുതൽ 12 മണിക്കൂർ വരെ സമയമെടുത്തുള്ള സർവീസിന് 1000 ദിർഹത്തിനു (22,270 രൂപ) മുകളിലാണ് നിരക്ക്.

ഇതോടെ, കുടുംബത്തോടൊപ്പം നാട്ടിൽപോയ പ്രവാസികൾക്ക് മടക്കയാത്ര ദുഷ്കരമായി. നാലംഗ കുടുംബത്തിനു കേരളത്തിൽ നിന്നു യുഎഇയിൽ എത്തണമെങ്കിൽ 6000 ദിർഹത്തിലധികം (1.36 ലക്ഷം രൂപ) മുടക്കേണ്ട അവസ്ഥയാണ്.

എയർ ഇന്ത്യ, ഇൻഡിഗോ, സ്പൈസ് ജെറ്റ് പോലുള്ളവയുടെ വിമാനങ്ങളിലെ നിരക്കാണിത്. എമിറേറ്റ്സ് അടക്കമുള്ള വിദേശ വിമാനക്കമ്പനികളുടെ ടിക്കറ്റിനെക്കുറിച്ച് ചിന്തിക്കാൻ പോലും കഴിയില്ല. 15ന് കൊച്ചിയിൽ നിന്ന് ദുബായിലേക്കുള്ള എമിറേറ്റ്സിലെ ടിക്കറ്റ് നിരക്ക് 1.14 ലക്ഷം രൂപയാണ് (5020 ദിർഹം). നാലംഗ കുടുംബത്തിന് എമിറേറ്റ്സിൽ വരണമെങ്കിൽ 4.5 ലക്ഷം രൂപ മുടക്കണം.

ലീവ് തീരുന്നതിനകം തിരികെ എത്തിയില്ലെങ്കിൽ ജോലി നഷ്ടപ്പെടുമെന്ന സാഹചര്യമുള്ളവർ കുട്ടികളെ നാട്ടിൽ നിർത്തി ഒറ്റയ്ക്കു മടങ്ങും. പിന്നീട്, സെപ്റ്റംബർ ആദ്യ ആഴ്ചകളിലായി കുടുംബത്തെ തിരികെയെത്തിക്കാനാണ് തീരുമാനം. കുട്ടികൾക്ക് രണ്ടാഴ്ചത്തെ ക്ലാസ് നഷ്പ്പെടുമെന്ന പ്രശ്നമുണ്ടെങ്കിലും ടിക്കറ്റ് നിരക്കിനു മുന്നിൽ കീഴടങ്ങുകയല്ലാതെ പ്രവാസികൾക്ക് മറ്റു മാർഗമില്ല. കുടുംബവുമായി എത്തണമെന്നു കരുതുന്നവർ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചും ലോണെടുത്തും ടിക്കറ്റ് വാങ്ങുകയാണ്. മിക്കവർക്കും നാട്ടിലേക്കു പോകാനും ഇത്രയും പണം മുടക്കേണ്ടി വന്നിരുന്നു. ടിക്കറ്റ് നിരക്ക് കുറയ്ക്കാൻ സർക്കാർ ഇടപെടൽ ഉണ്ടാകുമെന്ന പ്രതീക്ഷയും മങ്ങി.

തൗര്യത്രികം കഥകളി പുരസ്കാരത്തിന് പ്രശസ്ത കഥകളി നടൻ ആർ എൽ വി രാധാകൃഷ്ണൻ പാവുമ്പ അർഹനായി

കരുനാഗപ്പള്ളി : വേദാന്ത പണ്ഡിതനും ആട്ടകഥാകൃത്തുമായ പന്നിശ്ശേരി നാണുപിള്ളയുടെ സ്മരണാർത്ഥം പന്നിശ്ശേരി നാണുപിള്ള സ്മാരക കഥകളി ക്ലബ്ബ് നൽകിവരുന്ന തൗര്യത്രികം കഥകളി പുരസ്കാരത്തിന് പ്രശസ്ത കഥകളി നടൻ ആർ.എൽ.വി.രാധാകൃഷ്ണൻ പാവുമ്പ അർഹനായി. 11, 111 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്ക്കാരം.

പന്നിശ്ശേരിൽ ശ്രീനിവാസക്കുറുപ്പിൻറെ പേരിലുള്ള ഗീതസാരസ്വതം പുരസ്കാരം ആട്ടകഥാകൃത്തുംകഥകളി നടനുമായ മധു വാരണാസിക്കും പന്നിശ്ശേരിൽ ഗണേശ കുമാരൻ നായരുടെ പേരിലുള്ള വാദന പുരസ്കാരം ചെണ്ടക്കലാകാരനായ കലാമണ്ഡലം ശിവദാസിനും ചവറയിലെ മുൻ എം.എൽ.എ അന്തരിച്ച എൻ വിജയൻ പിള്ളയുടെ പേരിലുള്ള രംഗമുദ്ര പുരസ്കാരം കഥകളി ഗായകനായ സദനം സായിക്കും

കലാനിലയം രാമകൃഷ്ണപിള്ളയുടെ പേരിലുള്ള വർണമുഖി പുരസ്കാരം അണിയറ കലാകാരനായ തേവലക്കര രാജൻ പിള്ളയ്ക്കും സമ്മാനിക്കും.

5001 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് മറ്റു പുരസ്കാരങ്ങൾ

മനോജ് മഠത്തിൽ, രാജൻ മണപ്പള്ളി, സന്തോഷ് ചന്ദ്രൻ കിഴക്കേ പാലാഞ്ഞിയിൽ എന്നിവരടങ്ങുന്ന പുരസ്കാര നിർണയ കമ്മിറ്റിയാണ് പുരസ്കാര ജേതാക്കളെ തിരഞ്ഞെടുത്തത്.

2024 സെപ്തം 10 ന് മരുതൂർ കുളങ്ങര പന്നിശ്ശേരി സമാധി മണ്ഡപത്തിൽ ചേരുന്ന സ്മരതി പന്നിശ്ശേരിം സാംസ്കാരിക സമ്മേളനത്തിൽ വച്ച് പുരസ്കാരങ്ങൾ സമ്മാനിക്കും തുടർന്ന് ദുര്യോധനവധം കഥകളിയും നടക്കും.

ക്ലബ്ബ് രക്ഷാധികാരി കുരുമ്പോലിൽ ശ്രീകുമാർ, പ്രസിഡൻറ് ചിറയ്ക്കൽ ശ്രീഹരി, സെക്രട്ടറി വി. പി ലീലാകൃഷ്ണൻ, ഉണ്ണികൃഷ്ണൻ പന്നിശ്ശേരിൽ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

സ്ത്രീത്വത്തെ അപമാനിച്ചുവെന്ന പരാതിയിൽ യൂട്യൂബർ സൂരജ് പാലാക്കാരൻ അറസ്റ്റിൽ

കൊച്ചി .സ്ത്രീത്വത്തെ അപമാനിച്ചുവെന്ന പരാതിയിൽ യൂട്യൂബർ സൂരജ് പാലാക്കാരൻ അറസ്റ്റിൽ.യുവ നടി റോഷ്ന ആൻ റോയ് നൽകിയ പരാതിയിലാണ് അറസ്റ്റ്.കേസ് രാഷ്ട്രീയപ്രേരിതമാണെന്ന് സൂരജ് പ്രതികരിച്ചു

തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും-കെ.എസ്.ആർ.ടി.സി ഡ്രൈവർ യദുവും തമ്മിലുണ്ടായ തർക്കത്തിൽ നടി റോഷ്ന സമാന അനുഭവം ആരോപിച്ച് യദുവിനെതിരെ രംഗത്ത് എത്തിയിരുന്നു.ഈ സംഭവത്തിൽ നടിക്കെതിരെ സോഷ്യൽ മീഡിയ വഴി സൂരജ് പാലാക്കാരൻ നടത്തിയ അധിക്ഷേപ പരാമർശത്തിലാണ് പാലാരിവട്ടം പോലീസിന്റെ നടപടി.നടിയുടെ പരാതിയിൽ ജൂൺ 16നാണ് പോലീസ് കേസ് എടുത്തത്.മറ്റൊരു കേസിൽ ജാമ്യത്തിലിറങ്ങിയ സൂരജ് നിയമത്തെ വെല്ലുവിളിച്ച് അധിക്ഷേപം തുടരുകയായിരുന്നുവെന്ന് പരാതിക്കാരി

പ്രതിക്കെതിരെ IT ആക്ട് പ്രകാരം ജാമ്യമില്ലാ വകുപ്പുകൾ ആണ് ചുമത്തിയിരിക്കുന്നത്.കേസിനെ നിയമപരമായി നേരിടുമെന്ന് സൂരജ്.രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് സമാനമായ മറ്റൊരു കേസില്‍ സൂരജ് പാലാക്കാരനെ 14 ദിവസത്തേക്ക് റിമാന്‍റ് ചെയ്തിരുന്നു.
ഇടുക്കി സ്വദേശിയായ യുവതിയുടെ പരാതിയിൽ സ്ത്രീത്വത്തെ അപമാനിച്ചതിനും ജാതീയമായി അധിക്ഷേപിച്ചതിനുമാണ് ഇയാള്‍ക്കെതിരെ മുൻപ് പൊലീസ് കേസെടുത്തത്.

പെയിൻ്റിംഗ് തൊഴിലാളിക്ക് നേരെ പോലീസുകാരന്റെ ക്രൂരമർദ്ദനമെന്ന് പരാതി

പാലക്കാട് . പെയിൻ്റിംഗ് തൊഴിലാളിക്ക് നേരെ പോലീസുകാരന്റെ ക്രൂരമർദ്ദനമെന്ന് പരാതി. മങ്കരയിൽ പെയിൻ്റിംഗ് തൊഴിലാളിക്ക് നേരെ പോലീസുകാരന്റെ ക്രൂരമർദ്ദനം. മങ്കര കുനിയംപ്പാടം സ്വദേശി ഹംസ(38) നേരെയാണ് പോലീസുകാരന്റെ ആക്രമണം. ജോലിക്ക് ശേഷം മങ്കര വെള്ളറോഡുള്ള സ്ഥാപനത്തിൽ ഇരിക്കവേ, മങ്കര സ്റ്റേഷനിലെ SCPO അജീഷെത്തി അകാരണമായി മർദ്ദിച്ചെന്ന് ഹംസ. മർദ്ദനത്തിനിടെ സാരമായി പരിക്കേറ്റ ഹംസയെ പത്തിരിപ്പാലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പോലീസ് ഉദ്യോഗത്തിനെതിരെ നടപടി ആവശ്യപ്പെട്ട് ഹംസ മങ്കര പോലീസിൽ പരാതി നൽകി

ഭാര്യാ പിതാവിനെ വെട്ടിക്കേൽപ്പിച്ച പ്രതിയെ പുനലൂർ പോലീസ് അറസ്റ്റ് ചെയ്തു

പുനലൂര്‍. ഭാര്യാ പിതാവിനെ വെട്ടിക്കേൽപ്പിച്ച പ്രതിയെ പുനലൂർ പോലീസ് അറസ്റ്റ് ചെയ്തു. പുനലൂർ കുരിയോട്ടുമല ആദിവാസി കോളനിയിൽ മൂന്നുദിവസം മുൻപാണ് സംഭവം നടന്നത്. ഭാര്യ പിതാവുമായ് ഉണ്ടായ വാക്കുതർക്കത്തെ തുടർന്ന് പ്രതിയായ ബിനു ഭാര്യാപിതാവ് ബാബുവിനെ വെട്ടിപ്പരിക്കയായിരുന്നു . ശേഷം ഓടിരക്ഷപ്പെട്ട ബാബുവിനെ പോലീസ് തന്ത്രപൂർവ്വം കുടുക്കുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു

കോട്ടയം നഗരസഭയിൽ കോടികളുടെ തട്ടിപ്പു നടത്തിയ കൊല്ലം സ്വദേശി അഖിൽ സി വർഗീസിനെ സസ്പെന്‍ഡുചെയ്തു

കോട്ടയം. നഗരസഭയിൽ കോടികളുടെ തട്ടിപ്പു നടത്തിയ കൊല്ലം സ്വദേശി അഖിൽ സി വർഗീസിനെ സർവീസിൽ നിന്നും സസ്പെന്‍റ് ചെയ്തു. തദ്ദേശസ്വയംഭരണ വകുപ്പ് ജില്ല ജോയിൻ ഡയറക്ടർ ആണ് അഖിലിനെ സർവീസിൽ നിന്നും സസ്പെൻഡ് ചെയ്ത് ഉത്തരവിറക്കിയത്. നിലവിൽ വൈക്കം നഗരസഭയിൽ ജോലി ചെയ്തു വരികയായിരുന്നു അഖിൽ. ഇന്നലെ വൈകുന്നേരമാണ് സസ്‌പെൻഡ് ചെയ്തത്.

ചെകുത്താന് ജാമ്യം

തിരുവല്ല. ചെകുത്താൻ യൂട്യൂബർ അജു അലക്സിന് ജാമ്യം.തിരുവല്ല പോലീസ് സ്റ്റേഷൻ ജാമ്യത്തിലാണ് ഇയാളെ വിട്ടയച്ചത്

വയനാട്ടിൽ സൈനിക യൂണിഫോമിൽ എത്തിയ മോഹൻലാലിനെ അപമാനിച്ചതിലാണ് പോലീസ് കേസ് എടുത്തത്.അമ്മ ജനറൽ സെക്രട്ടറി സിദ്ദിഖിന്റെ പരാതിയിൽ ആയിരുന്നു കേസ്. അസഭ്യവര്‍ഷം അടക്കം നിയമവിരുദ്ധമായ തരത്തിലാണ് സമൂഹമാധ്യമങ്ങളിലൂടെ ഇയാളുടെ പോസ്റ്റുകള്‍. നെഗറ്റീവ് പബ്ളിസിറ്റി ലക്ഷ്യമാക്കുന്ന താണ് ഇയാളുടെ വിമര്‍ശനങ്ങളിലേറെയും. മോഹന്‍ലാലിനെ ആക്രമിച്ചതുവഴി ഇയാളുടെ സൈറ്റിലേക്ക് ലക്ഷങ്ങളാണ് അന്വേഷണവുമായി എത്തിയത്.

ബ്രസീലിൽ യാത്രാവിമാനം ജനവാസമേഖലയിൽ തകർന്നുവീണു; 62 പേർ മരിച്ചു

ബ്രസീലിൽ യാത്രാ വിമാനം തകർന്നുവീണ് 62 പേർ മരിച്ചു. ജനവാസ മേഖലയിലാണ് വിമാനം തകർന്നുവീണത്. ഒട്ടേറെ വീടുകളും തകർന്നു. പരാന സംസ്ഥാനത്തെ കസ്‌കവെലിൽ നിന്ന് സാവോപോളോ രാജ്യാന്തര വിമാനത്താവളത്തിലേക്ക് പോയ എടിആർ 72 വിമാനമാണ് തകർന്നത്. 58 യാത്രക്കാരും നാല് ക്രൂ അംഗങ്ങളുമാണ് വിമാനത്തിലുണ്ടായിരുന്നത്.
വിമാനം നിയന്ത്രണം വിട്ട് കുത്തനെ വീഴുന്നതിന്റെയും തീ പിടിക്കുന്നതിന്റെയും വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. സാവോപോളോയിൽ നിന്ന് 80 കിലോമീറ്റർ അകലെയാണ് അപകടമുണ്ടായത്.

വഖഫ് ഭേദഗതി , സംയുക്ത പാർലമെൻററി സമിതിയുടെ ആദ്യ യോഗം ഓഗസ്റ്റ് നാലാം വാരം

ന്യൂഡെല്‍ഹി. വഖഫ് ഭേദഗതി പരിഗണിക്കാൻ നിയോഗിച്ച സംയുക്ത പാർലമെൻററി സമിതിയുടെ ആദ്യ യോഗം ഓഗസ്റ്റ് നാലാം വാരം . കേന്ദ്രസര്‍ക്കാര്‍ ലോക്സഭയില്‍ അവതരിപ്പിച്ച വഖഫ് ഭേദഗതി ബില്‍ പരിശോധിക്കാനും പഠിക്കാനും റിപ്പോർട്ട് സമർപ്പിക്കാനുമായി 31 അംഗ സംയുക്ത പാര്‍ലമെന്ററി സമിതി (ജെ.പി.സി) ആണ് രൂപീകരിച്ചത്. സമിതിയുടെ റിപ്പോർട്ട് ശീതകാല സമ്മേളനത്തിൽ സമർപ്പിക്കാനാണ് നീക്കം.

കംബോഡിയയിലിരുന്ന് ഇന്ത്യാക്കാരെ വിവിധ ഓൺലൈൻ തട്ടിപ്പുകൾക്ക് ഇരകളാക്കുന്നത് ജോലി,സൈബർ സ്ലെവറിക്ക് ഇരയായ വരെ നാട്ടിലെത്തിച്ചു

കൊച്ചി. സൈബർ സ്ലെവറിക്ക് ഇരയായ വരെ നാട്ടിലെത്തിച്ചു.തൊഴിൽ തട്ടിപ്പിനിരയായി കംബോഡിയയിൽ കുടുങ്ങിയ ആറ് മലയാളികളെ നാട്ടിലെത്തിച്ചു. കണ്ണൂർ സ്വദേശികളായ വൈശാഖ്, വിഷ്ണു, ജിഷ്ണു കാസർകോട് സ്വദേശി നെൽവിൻ, തിരുവനന്തപുരം സ്വദേശി വിഷ്ണു, കൊല്ലം സ്വദേശി ആകാശ് എന്നിവരാണ് നെടുമ്പാശ്ശേരിയിൽ എത്തിയത്. ഡാറ്റ എൻട്രി ഓപ്പറേറ്റർ ജോലിയായിരുന്നു ഇവർക്ക് വാഗ്ദാനം ചെയ്തിരുന്നത്.

എന്നാൽ കംബോഡിയയിലിരുന്ന് ഇന്ത്യാക്കാരെ വിവിധ ഓൺലൈൻ തട്ടിപ്പുകൾക്ക് ഇരകളാക്കുകയെന്നതായിരുന്നു ജോലി. കഴിഞ്ഞദിവസം തോപ്പുംപടി പോലീസ് ഇതുമായി ബന്ധപ്പെട്ട കേസ് രജിസ്റ്റർ ചെയ്ത ഒരാളെ അറസ്റ്റ് ചെയ്തിരുന്നു.