23.5 C
Kollam
Saturday 20th December, 2025 | 02:35:59 AM
Home Blog Page 2337

ഇനി സ്റ്റീല്‍ പാത്രങ്ങള്‍ പുത്തന്‍പോലെ വെട്ടിതിളക്കും… ഇതൊന്നു പരീക്ഷിക്കൂ…

വളരെ ശ്രദ്ധയോടെ ചെയ്യേണ്ട ജോലിയാണ് അടുക്കള ജോലി. അടുക്കളയില്‍ കരിഞ്ഞുപിടിച്ച പാത്രങ്ങള്‍ വൃത്തിയാക്കാനാണെങ്കില്‍ ഇരട്ടി സമയവും അധ്വാനവും വേണം. അടുക്കളയിലെ സ്റ്റീലിന്റെ പാത്രങ്ങള്‍ എല്ലാ കറയുമിളക്കി പെട്ടെന്ന് തന്നെ വൃത്തിയാക്കിയെടുക്കാന്‍ സഹായിക്കുന്ന ചില ടിപ്‌സ് ഇതാ…

*ഭക്ഷണം പാകം ചെയ്യുമ്പോള്‍ സ്റ്റീല്‍ പാത്രങ്ങള്‍ അടിക്ക് പിടിച്ച് കരിഞ്ഞത് വൃത്തിയാക്കാന്‍ ആണ് ഏറ്റവും പാട് തോന്നുക. പ്രത്യേകിച്ച് പാല്‍പ്പാത്രങ്ങള്‍, ചായപ്പാത്രങ്ങളൊക്കെ. ഇവയെല്ലാം എളുപ്പത്തില്‍ വൃത്തിയാക്കിയെടുക്കാന്‍ ഇതില്‍ നിറയെ വെള്ളമെടുത്ത് അല്‍പനേരം ചെറിയ തീയില്‍ അടുപ്പില്‍ വയ്ക്കുക. ശേഷം തീ അണച്ച്, ഇതൊന്ന് ആറാന്‍ വയ്ക്കാം. ശേഷം സ്‌ക്രബും സോപ്പോ ലിക്വിഡോ എന്താണെങ്കിലും ഇവ ഉപയോഗിച്ച് വളരെ സിമ്പിളായി തേച്ച് വൃത്തിയാക്കിയെടുക്കാം.

  • ബേക്കിംഗ് സോഡ ഉപയോഗിച്ച് സ്റ്റീല്‍ പാത്രങ്ങള്‍ വൃത്തിയാക്കിയാലും പെട്ടെന്ന് ജോലി തീരും. രണ്ട് ടേബിള്‍സ്പൂണ്‍ ബേക്കിംഗ് സോഡ അല്‍പം ചൂടുവെള്ളത്തില്‍ കലര്‍ത്തി ഈ മിശ്രിതം പാത്രത്തിലേക്ക് പകരുക. അല്‍പനേരം വച്ച ശേഷം സ്‌ക്രബ്ബുപയോഗിച്ച് തേച്ചുരച്ച് എളുപ്പത്തില്‍ വൃത്തിയാക്കിയെടുക്കാം.

*വിനാഗിരിയും പാത്രങ്ങള്‍ വൃത്തിയാക്കുന്നതിനായി ആശ്രയിക്കാവുന്നൊരു ലായനിയാണ്. ഒരു ബോട്ടില്‍ വിനാഗിരിയുടെ മൂന്നിലൊരു ഭാഗം എടുത്ത് പാത്രത്തിലൊഴിച്ച് അല്‍പമൊന്ന് ചൂടാക്കുക. ആറിയ ശേഷം സ്‌ക്രബ്ബുപയോഗിച്ച് ഉരച്ച് കഴുകിയെടുക്കാം.

*വിനാഗിരിയെ പോലെ തന്നെ ഉപയോഗിക്കാവുന്നതാണ് ചെറുനാരങ്ങാനീരും. ഇതില്‍ അല്‍പം ബേക്കിംഗ് സോഡ കൂടി ചേര്‍ക്കുന്നതാണ് നല്ലത്. രണ്ട് ടേബിള്‍സ്പൂണ്‍ ബേക്കിംഗ് സോഡയും അല്‍പം ചെറുനാരങ്ങാനീരും ഒരുമിച്ച് യോജിപ്പിച്ച് ഇത് കറയുള്ള പാത്രത്തില്‍ തേക്കുക. 10-15 മിനുറ്റ് വച്ച ശേഷം സ്‌ക്രബ്ബുപയോഗിച്ച് വൃത്തിയാക്കിയെടുക്കാവുന്നതേയുള്ളൂ.

  • സ്റ്റീല്‍ പാത്രങ്ങളില്‍ വെള്ളത്തിന്റെ തന്നെ കറ പറ്റാറുണ്ട്. ഇതൊഴിവാക്കാന്‍ പാത്രങ്ങള്‍ വൃത്തിയാക്കിയ ശേഷം സോഫ്റ്റായ കോട്ടണ്‍ തുണി കൊണ്ട് പാത്രം നല്ലതുപോലെ തുടച്ചുവയ്ക്കുക.

മലമ്പനിക്കെതിരെ ജാഗ്രത പാലിക്കണം: ആരോഗ്യ വകുപ്പ്

ജില്ലയില്‍ മലമ്പനി പ്രതിരോധത്തിനായി ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. കൊതുകുകള്‍ മുട്ടയിട്ട് വളരുന്ന സാഹചര്യം പരമാവധി ഒഴിവാക്കണം. രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ചികിത്സ തേടണം. 2024 ജൂലൈ വരെ ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 31 മലമ്പനി കേസുകളും ഇതര സംസ്ഥാനത്ത് നിന്നും വന്നവരിലും ആഫ്രിക്കന്‍ രാജ്യങ്ങളില്‍ ജോലിക്കായി പോയി വന്നവരിലുമാണ്. ഇവര്‍ ഇവിടെ വരുന്ന സമയത്ത് ചികിത്സ സ്വീകരിക്കാതിരിക്കുകയും തദ്ദേശിയ അനോഫെലിസ് കൊതുകുകളിലൂടെ രോഗം പകരുകയുമാണ് ചെയ്യുന്നത്. അതിനാല്‍ നാട്ടില്‍ മടങ്ങിയെത്തുന്നവര്‍ മലമ്പനി രക്ത പരിശോധന നടത്തുകയും രോഗം ഇല്ലെന്ന് ഉറപ്പുവരുത്തുകയും ചെയ്യുന്നത് ഉചിതമായിരിക്കും.
ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നും വരുന്നവര്‍ പനി ഇല്ലെങ്കിലും രക്ത പരിശോധന നടത്തണം. സ്വന്തംനാട്ടില്‍ നിന്നെത്തുന്ന അതിഥി തൊഴിലാളികള്‍ തൊഴിലിടങ്ങളിലേക്ക് പോകുന്നതിന് മുമ്പ് പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളില്‍ രക്ത പരിശോധന നടത്തി മലമ്പനി ഇല്ലെന്ന് ഉറപ്പ് വരുത്തണം. അതിഥി തൊഴിലാളികളില്‍ പനിയോ മറ്റ് രോഗലക്ഷണമോ കണ്ടാല്‍ ബന്ധപ്പെട്ടവര്‍ തൊട്ടടുത്തുള്ള സര്‍ക്കാര്‍ ആശുപത്രികളില്‍ എത്തിക്കയും രക്ത പരിശോധനയിലൂടെ രോഗം കണ്ടെത്തിയാല്‍ മരുന്നുകള്‍ നല്‍കുകയും മരുന്നിന്റെ കോഴ്സ് തീരുന്നതുവരെ കഴിക്കുന്നു എന്ന് ഉറപ്പുവരുത്തുകയും വേണം. അതിനുശേഷം മാത്രം തൊഴിലിടങ്ങളിലേക്ക് അവരെ വിടാന്‍ പാടുള്ളു. തദ്ദേശിയ മലമ്പനി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതിനാല്‍ മുന്‍കാലങ്ങളില്‍ രോഗം വന്നിട്ടുള്ളവര്‍ ചികിത്സക്ക് ചെല്ലുമ്പോള്‍ നേരത്തെ രോഗം വന്നിട്ടുള്ള വിവരം ഡോക്ടറെ അറിയിക്കണം. അനോഫെലിസ് വരുണ, അനോഫെലിസ് സ്റ്റീഫന്‍സി തുടങ്ങിയ വിഭാഗത്തില്‍പ്പെട്ട കൊതുകുകളാണ് ജില്ലയില്‍ കൂടുതലായി കാണപ്പെടുന്നത്. ഇത്തരം കൊതുകുകള്‍ പ്രധാനമായും ജില്ലയിലെ നഗര-തീരപ്രദേശങ്ങളിലും വ്യവസായ മേഖലകളിലുമാണ് കാണുക. ശുദ്ധജലത്തിലാണ് ഈ കൊതുകുകള്‍ മുട്ടയിടുന്നത്. തീരദേശങ്ങളിലും, നഗരപ്രദേശങ്ങളിലും കിണറുകള്‍, (വലയില്ലാത്തതും കൊതുകുഭോജി മത്സ്യം ഇല്ലാത്തതും), അടപ്പില്ലാത്തതും പൊട്ടിയതുമായ ടാങ്കുകള്‍ (ഗ്രൗണ്ട് ലെവല്‍ ടാങ്ക്, ഓവര്‍ ഹെഡ് ടാങ്ക്) എന്നിവിടങ്ങളിലെല്ലാം കൊതുക് മുട്ടയിട്ടു വളരുവാന്‍ സാഹചര്യമുണ്ടാകുന്നു.
രോഗം സ്ഥിരീകരിച്ച ആളില്‍ നിന്നും മൂന്ന്, 14, 28 ദിവസങ്ങളില്‍ തുടര്‍പരിശോധനയ്ക്കായി രക്തസാമ്പിളുകളില്‍ പ്ലാസ്മോഡിയത്തിന്റെ സാന്നിദ്ധ്യം ഇല്ലായെന്ന് ഉറപ്പുവരുത്തണം. തുടര്‍ന്ന് രണ്ടു വര്‍ഷക്കാലം മാസത്തില്‍ ഓരോ തവണയും രക്തപരിശോധന നടത്തണം. മലമ്പനി ബാധിച്ച ഒരാള്‍ക്ക് ചികിത്സ വഴി രക്തത്തിലെ പാരസൈറ്റുകള്‍ നശിക്കും. എന്നാല്‍ ചില പാരസൈറ്റുകള്‍ കരളില്‍ സുക്ഷുപ്താവസ്ഥയില്‍ കണ്ടേക്കാം. ഇത് പരിശോധനയിലൂടെ കണ്ടെത്തി വീണ്ടും രോഗബാധ ഉണ്ടാകുന്ന സാഹചര്യം ഒഴിവാക്കാനാകും. ജില്ലയില്‍ മലമ്പനി കേസ് കൂടി വരുന്ന സാഹചര്യത്തില്‍ ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടതുണ്ട്. പൊതുസമൂഹം ജാഗ്രത പാലിച്ചാല്‍ മാത്രമേ രോഗത്തെ നിയന്ത്രണ വിധേയമാക്കാന്‍ സാധിക്കുകയുള്ളു എന്നും ആരോഗ്യവകുപ്പ് അറിയിച്ചു.

പ്രധാനമന്ത്രി ദുരന്തഭൂമിയിൽ; ഹെലികോപ്ടറിൽ ആകാശനിരീക്ഷണം, റോഡ് മാര്‍ഗം ചൂരൽമലയിലേക്ക്, ദുരിതാശ്വാ ക്യാംപുകളും സന്ദർശിക്കും

കല്‍പ്പറ്റ: പ്രധാനമന്ത്രി നരേന്ദ്ര മോദി വയനാട്ടിലെത്തി. കണ്ണൂരിൽ വിമാനമിറങ്ങിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ഹെലികോപ്ടറിലാണ് വയനാട്ടിലെത്തിയത്. തുടര്‍ന്ന് ഹെലികോപ്ടറിൽ ഉരുള്‍പൊട്ടലുണ്ടായ മുണ്ടക്കൈ-ചൂരൽമല മേഖലയില്‍ ആകാശ നിരീക്ഷണം നടത്തി. പുഞ്ചിരിമട്ടം, മുണ്ടക്കൈ, ചൂരൽമല ആകാശ നിരീക്ഷണത്തിനുശേഷം ചൂരൽമലയിലെ ദുരന്തഭൂമി പ്രധാനമന്ത്രി സന്ദര്‍ശിക്കും.

ഹെലികോപ്ടറിൽ പ്രധാനമന്ത്രിക്കൊപ്പം കേരള മുഖ്യമന്ത്രി പിണറായി വിജയൻ, ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ, കേന്ദ്ര മന്ത്രി സുരേഷ് ഗോപി തുടങ്ങിയവരുമുണ്ട്. ആകാശ നിരീക്ഷണം പൂര്‍ത്തിയാക്കിയശേഷം കല്‍പ്പറ്റയില്‍ നിന്ന് റോഡ് മാര്‍ഗം ചൂരൽമലയിലേ ദുരന്തഭൂമിയിലെത്തും. ക്യാംപില്‍ കഴിയുന്നവരെ മോദി നേരില്‍ കണ്ട് സംസാരിക്കും. ദുരിതബാധിതരുടെ പുനരധിവാസത്തിന് 2000 കോടിയുടെ പ്രത്യേക പാക്കേജ് കേന്ദ്രത്തോട് ആവശ്യപ്പെടാനാണ് സംസ്ഥാന സർക്കാരിന്റെ തീരുമാനം.

ഇന്ന് രാവിലെ 11 മണിയോടെയാണ് മോദി കണ്ണൂർ വിമാനത്താവളത്തിലെത്തിയത്. കേരള മുഖ്യമന്ത്രി പിണറായി വിജയൻ, ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ എന്നിവർ പ്രധാനമന്ത്രിയെ വിമാനത്താവളത്തിൽ സ്വീകരിച്ചു. കേന്ദ്ര പെട്രോളിയം വകുപ്പ് സഹമന്ത്രി സുരേഷ് ഗോപിയും മോദിക്കൊപ്പമുണ്ടായിരുന്നു. 3 ഹെലികോപ്റ്ററിലായിട്ടാണ് വയനാട്ടിലെ ദുരന്തബാധിത മേഖലയിലേക്ക് പുറപ്പെട്ടത്.

കെ കെ ശൈലജ ടീച്ചർ എം എൽ എ, ചീഫ് സെക്രട്ടറി ഡോ. വി വേണു, ഡി ജി പി ഷേഖ് ദർവേശ് സാഹിബ്‌, ജില്ലാ കളക്ടർ അരുൺ കെ വിജയൻ, സിറ്റി പോലീസ് കമ്മിഷണർ അജിത് കുമാർ, എ പി അബ്ദുള്ളക്കുട്ടി, സി കെ പത്മനാഭൻ തുടങ്ങിയവരും പ്രധാനമന്ത്രിയെ വിമാനത്താവളത്തിൽ സ്വീകരിക്കാനെത്തിയിരുന്നു.

ഒളിംപിക് വില്ലേജിലെത്തിയ പ്രസിഡന്റ് ഇടപെട്ടു’: ഗുരുതര ആരോപണവുമായി വിനേഷ് ഫോഗട്ട് ഹൈക്കോടതിയിൽ

ന്യൂഡൽഹി: പാരിസ് ഒളിംപിക്സിലെ പുറത്താകലിനു പിന്നാലെ ദേശീയ റെസ്‌ലിങ് ഫെഡറേഷനെതിരെ(ഡബ്യുഎഫ്ഐ) വിനേഷ് ഫോഗട്ട് ഡൽഹി ഹൈക്കോടതിയെ സമീപിച്ചു. കഴിഞ്ഞ വർഷം നടന്ന ഫെഡറേഷൻ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നും ഭാരവാഹികളെ അയോഗ്യരാക്കണമെന്നും കാട്ടിയാണു ഗുസ്തിതാരങ്ങളായ ബജ്‌രംഗ് പുനിയ, സാക്ഷി മാലിക് എന്നിവരും കോടതിയെ സമീപിച്ചിരിക്കുന്നത്.

പാരിസ് ഒളിംപിക്സിന്റെ ഭാഗമായി ഒളിംപിക് വില്ലേജിലെത്തിയ പ്രസിഡന്റ് സഞ്ജയ് സിങ് വിനേഷിന്റെ കാര്യത്തിൽ ഇടപെടുകയും തീരുമാനങ്ങളെടുക്കുകയും ചെയ്തിരുന്നതായി വിനേഷിനു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ രാഹുൽ മേത്ത ആരോപിച്ചു. വിഷയം രാജ്യപ്രാധാന്യമുള്ള വിഷയമാണെന്നും അടിയന്തരമായി പരിഗണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വിഷയം സെപ്റ്റംബർ 12നു പരിഗണിക്കാൻ മാറ്റിയ ജസ്റ്റിസ് പുരുഷൈന്ദ്ര കുമാർ കൗരവ് ഹർജിയുമായി ബന്ധപ്പെട്ട സത്യവാങ്മൂലങ്ങൾ സമർപ്പിക്കാൻ ഹർജിക്കാർക്കും കേന്ദ്രസർക്കാരിനും നിർദേശം നൽകുകയും ചെയ്തു.

സർക്കാർ‌ ആശുപത്രിയിൽ വനിതാ ഡോക്ടറുടെ അർധനഗ്ന മൃതദേഹം; ശരീരമാസകലം മുറിവ്, കഴുത്തിലെ എല്ലൊടിഞ്ഞു

കൊൽക്കത്ത: ബംഗാളിലെ സർക്കാർ ആശുപത്രിയിലെ സെമിനാർ ഹാളിൽ പിജി വിദ്യാർഥിയായ വനിതാ ഡോക്ടറുടെ അർധനഗ്ന മൃതദേഹം കണ്ടെത്തി. ലൈംഗികമായി അതിക്രമിക്കപ്പെട്ട ശേഷം കൊലപ്പെടുത്തിയതാണെന്നാണ് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ആർജി കാർ മെഡിക്കൽ കോളജ് ആശുപത്രിയിലെ റെസ്പിറേറ്ററി മെഡിസിൻ വിഭാഗത്തിലെ രണ്ടാം വർഷ വിദ്യാർഥിയാണ് കൊല്ലപ്പെട്ട ഇരുപത്തിയെട്ടുകാരി.

സംഭവത്തിൽ കേസ് റജിസ്റ്റർ‌ ചെയ്തതായും അന്വേഷണത്തിനു പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തിയതായും മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ശരീരത്തിൽ ഒന്നിലധികം മുറിവുകളുണ്ട്. മുഖത്തും വയറിലും ഇടതുകണങ്കാലിലും കഴുത്തിലും വലതു മോതിരവിരലിലും ചുണ്ടിലും മുറിവുകളുണ്ട്. സ്വകാര്യഭാഗങ്ങളിലും വായയിലും കണ്ണുകളിലും രക്തത്തിന്റെ പാടുകളുമുണ്ട്. കഴുത്തിലെ എല്ലൊടിഞ്ഞതിനാൽ ശ്വാസം മുട്ടി മരിക്കുകയായിരുന്നു. വെള്ളിയാഴ്ച പുലർച്ചെ മൂന്നിനും ആറിനും ഇടയിലാണ് സംഭവം.

‘‘എന്റെ മകളെ ബലാത്സംഗം ചെയ്യുകയും കൊലപ്പെടുത്തുകയും ചെയ്തു. അവൾ പോയി. ഞങ്ങൾക്ക് അവളെ തിരികെ കൊണ്ടുവരാൻ കഴിയില്ല. കുറഞ്ഞപക്ഷം നമുക്കെങ്കിലും നീതി ലഭിക്കണം. ഞങ്ങൾ അവളോട് അവസാനമായി സംസാരിച്ചത് വ്യാഴാഴ്ച രാത്രി 11 മണിക്കാണ്’’ – ഇരയുടെ പിതാവ് പറഞ്ഞു. കണ്ണട പൊട്ടി മകളെ അർധ നഗ്നയായ നിലയിലാണ് കണ്ടെത്തിയതെന്ന് ഇരയുടെ അമ്മ പറഞ്ഞു.

മുഖ്യമന്ത്രി മമത ബാനർജി ഇരയുടെ മാതാപിതാക്കളെ വിളിച്ച് പക്ഷപാതരഹിതമായ അന്വേഷണം നടത്തുമെന്ന് ഉറപ്പു നൽകി. ‘‘വ്യാഴാഴ്ച രാത്രി വനിതാ ഡോക്ടർക്ക് നൈറ്റ് ഷിഫ്റ്റായിരുന്നു. അവൾ അവളുടെ ജൂനിയേഴ്സിനൊപ്പം അത്താഴം കഴിച്ചു, കുറച്ചു വിശ്രമിക്കാൻ പ്രത്യേക മുറി ഇല്ലാത്തതിനാൽ അവൾ സെമിനാർ മുറിയിലേക്ക് പോവുകയായിരുന്നു. അത്യാഹിത വിഭാഗം കെട്ടിടത്തിന്റെ നാലാം നിലയിലാണ് സെമിനാർ ഹാൾ. ഒരു സെക്യൂരിറ്റി ജീവനക്കാരനാണ് മൃതദേഹം ആദ്യം കണ്ടത്. അവളുടെ ലാപ്‌ടോപ്പും ബാഗും മൊബൈലും സംഭവസ്ഥലത്തു നിന്ന് കണ്ടെത്തി’’ – പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഒരു ഡോക്ടർ പറഞ്ഞു. സിസിടിവി ദൃശ്യങ്ങൾ അടക്കം ശേഖരിച്ചാണ് പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്.

വിവാഹത്തിന് തയാറെടുപ്പുകളെല്ലാം നടത്തി ദിയ കൃഷ്ണ; ചിത്രങ്ങൾ വൈറൽ

കൃഷ്ണകുമാറിന്റെ രണ്ടാമത്തെ മകളായ ദിയ കൃഷ്ണ വിവാഹിതയാവാനുള്ള തയ്യാറെടുപ്പിലാണ്. ബെസ്റ്റ് ഫ്രണ്ടായ അശ്വിൻ ഗണേഷിനെയാണ് ദിയ ജീവിതപങ്കാളിയാക്കുന്നത്. ഇടയ്‌ക്കൊരു ബ്രേക്കപ്പൊക്കെ സംഭവിച്ചുവെങ്കിലും അതിൽ തളരാതെ മുന്നേറുകയായിരുന്നു ദിയ.

അശ്വിനൊപ്പമുള്ള ചിത്രങ്ങളും വീഡിയോകളുമൊക്കെ പങ്കുവെച്ചപ്പോൾ മുതൽ ഇരുവരും പ്രണയത്തിലാണോയെന്ന തരത്തിലുള്ള ചർച്ചകൾ തുടങ്ങിയിരുന്നു. തുടക്കത്തിലൊന്നും കൃത്യമായൊരു മറുപടി നൽകാതെയിരിക്കുകയായിരുന്നു ഇരുവരും. പിന്നീട് പ്രണയം പരസ്യമാക്കുകയും വിവാഹത്തിനായി തയ്യാറെടുപ്പുകൾ നടത്തുകയുമായിരുന്നു.

ദിയ കൃഷ്ണയും അശ്വിനും സോഷ്യൽമീഡിയയിലെ താരങ്ങളാണ്. സെപ്റ്റംബറിലാണ് ഇവരുടെ വിവാഹം. വിവാഹത്തിനുള്ള ഒരുക്കങ്ങൾ തുടങ്ങിയ സന്തോഷം പങ്കിട്ട് ഇവരെത്താറുണ്ട്. താലി വാങ്ങിയതിന്റെ വിശേഷങ്ങൾ വൈറലായിരുന്നു. ഓസിയെന്ന് വിളിക്കുന്ന ദിയ ഓൺലൈൻ ബിസിനസുമായും സജീവമാണ്. എല്ലാ വിശേഷങ്ങളും വ്‌ളോഗിലൂടെയായി പങ്കുവെക്കാറുണ്ട്. വീട്ടിൽ ആദ്യം കല്യാണം കഴിക്കുന്ന ആൾ ഞാനായിരിക്കുമെന്ന് ദിയ പറഞ്ഞിരുന്നു. അഹാനയ്ക്ക് മുൻപ് തന്നെ എന്റെ കല്യാണം നടന്നേക്കുമെന്നായിരുന്നു ഇടയ്ക്ക് ദിയ പറഞ്ഞത്. ഇപ്പോഴിതാ അനിയത്തിയുടെ കാര്യങ്ങൾക്കെല്ലാം ചേച്ചിയും മുന്നിലുണ്ട്. സ്വർണം വാങ്ങുമ്പോഴും അശ്വിന്റെ വീട്ടിലേക്ക് പോവുമ്പോഴുമെല്ലാം അഹാനയും മുന്നിലുണ്ടായിരുന്നു.

സിംപിൾ ലുക്കാണ് കല്യാണത്തിന് തിരഞ്ഞെടുക്കുന്നതെന്ന് ദിയ വ്യക്തമാക്കിയിരുന്നു. മഞ്ഞനിറത്തിൽ നിന്നും ആന്റീക്ക് രീതിയിലുള്ള ആഭരണങ്ങളാണ് എനിക്ക് ഇഷ്ടം. അതനുസരിച്ചുള്ള പർച്ചേസ് മതിയെന്നും ദിയ അമ്മയോട് പറയുന്നുണ്ടായിരുന്നു. കല്യാണപ്പെണ്ണാവുന്നതിന് തൊട്ടുമുൻപായി നടത്തിയ ബ്രൈഡൽ ഫോട്ടോഷൂട്ടാണ് ഇപ്പോൾ ചർച്ചയായിക്കൊണ്ടിരിക്കുന്നത്. ഇതിനകം ഒരുലക്ഷത്തിലധികം പേരാണ് ദിയയുടെ ചിത്രങ്ങൾ ലൈക്ക് ചെയ്തിട്ടുള്ളത്.

താരങ്ങളും ആരാധകരുമടക്കം നിരവധി പേരാണ് ചിത്രത്തിന് താഴെയായി സ്‌നേഹം അറിയിച്ചെത്തിയിട്ടുള്ളത്. ഇഷാനി കൃഷ്ണയായിരുന്നു ആദ്യം കമന്റ് ചെയ്തത്. കൊള്ളാമെടാ എന്നായിരുന്നു ഇഷാനി കൃഷ്ണ പറഞ്ഞത്. അൗ എന്നായിരുന്നു അശ്വിൻ പറഞ്ഞത്. വൗ പറഞ്ഞാണ് അഹാന എത്തിയത്. ഫോട്ടോസ് മാത്രമല്ല കമന്റുകളും വൈറലായിക്കഴിഞ്ഞിട്ടുണ്ട്.

ദിയയുമായുള്ള പ്രണയം ആദ്യം പരസ്യമാക്കിയത് അശ്വിനായിരുന്നു. അവൾ എന്റെ പ്രണയം സ്വീകരിച്ചു എന്നായിരുന്നു അശ്വിൻ പറഞ്ഞത്. അശ്വിനെപ്പോലെയൊരു പയ്യനെ കിട്ടിയതിൽ ദിയ ഭാഗ്യവതിയാണെന്നായിരുന്നു ആരാധകർ പറഞ്ഞത്. അശ്വിന്റെ കുടുംബാംഗങ്ങളും വീഡിയോകളിലൂടെയായി പ്രേക്ഷകർക്ക് പരിചിതരാണ്. മീനമ്മയ്‌ക്കൊപ്പമായും വീഡിയോ ചെയ്യാറുണ്ട്. ഇതുപോലെയൊരു കുടുംബത്തിലെത്താൻ കഴിഞ്ഞത് ദിയയുടെ ഭാഗ്യമാണെന്നായിരുന്നു എല്ലാവരും പറഞ്ഞത്.

സ്‌നേഹത്തിനാണ് ദിയ മുൻതൂക്കം കൊടുക്കുന്നത്. അശ്വിന്റെ കുടുംബത്തിന് പറ്റിയ ആളാണ് ദിയ എന്നായിരുന്നു കമന്റുകൾ. അശ്വിനും കുടുംബത്തിനും ഒപ്പം ഉള്ളപ്പോൾ ദിയ കൂടുതൽ സന്തോഷവതിയാണ്. കൃഷ്ണകുമാറിനെപ്പോലെ തന്നെയാണ് ഓസിയുടെ സംസാരം എന്നായിരുന്നു പുതിയ വീഡിയോ കണ്ടവർ പറഞ്ഞത്. ഓസിയുടെ സന്തോഷം ഞങ്ങളുടെയും എന്ന് പറഞ്ഞായിരുന്നു കൃഷ്ണകുമാർ മകൾ വിവാഹിതയാവാൻ പോവുന്നതിന്റെ സന്തോഷം പങ്കിട്ടത്. പെൺകുട്ടികളാണെന്ന് കരുതി ഒരുപ്രായമെത്തുമ്പോൾ അവരെ വിവാഹം കഴിപ്പിച്ച് വിടുക എന്ന ചിന്താഗതിയൊന്നും ഞങ്ങൾക്കില്ല. അവരുടെ ജീവിതം അവരായിട്ട് തെരഞ്ഞെടുക്കു എന്നുമായിരുന്നു കൃഷ്ണകുമാറും സിന്ധുവും പറഞ്ഞത്.

പ്രധാനമന്ത്രി മോദി കേരളത്തിൽ; സ്വീകരിച്ച് മുഖ്യമന്ത്രിയും ഗവർണറും

കൽപറ്റ: വയനാട് ദുരന്തമേഖല സന്ദർശിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിലെത്തി. ഇന്ന് രാവിലെ 11 മണിയോടെയാണ് മോദി കണ്ണൂർ വിമാനത്താവളത്തിലെത്തിയത്. കേരള മുഖ്യമന്ത്രി പിണറായി വിജയൻ, ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ എന്നിവർ പ്രധാനമന്ത്രിയെ വിമാനത്താവളത്തിൽ സ്വീകരിച്ചു.

സുരേഷ് ​ഗോപി, കുമ്മനം രാജശേഖരൻ ഉൾപ്പെടെയുള്ള നേതാക്കളും പ്രധാനമന്ത്രിയെ സ്വീകരിക്കാൻ വിമാനത്താവളത്തിൽ എത്തിയിരുന്നു മൂന്ന് ഹെലികോപ്റ്ററിലായിട്ടാണ് വയനാട്ടിലെ ദുരന്തബാധിത മേഖലയിലേക്ക് പുറപ്പെടുക. ദുരന്തമേഖലയിൽ പ്രധാനമന്ത്രി ആകാശനിരീക്ഷണം നടത്തും.

യുവാവിന്റെ ജനനേന്ദ്രിയം കടിച്ചുമുറിച്ച സംഭവം: പോലീസിന്റെ കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ട പ്രതി പിടിയിൽ

പത്തനംതിട്ട: യുവാവിന്റെ ജനനേന്ദ്രിയം കടിച്ചുമുറിച്ച സംഭവത്തിൽ പൊലീസിന്റെ കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ട പ്രതി പിടിയിൽ. കുറ്റപ്പുഴ പാപ്പിനിവേലിൽ സുബിൻ അലക്‌സാണ്ടർ (28) ആണ് പിടിയിലായത്. കോട്ടയത്ത് ഒളിവിൽ കഴിയുകയായിരുന്നു ഇയാൾ.
ചൊവ്വാഴ്ച രാത്രിയിലാണ് കേസിന് ആസ്പദമായ സംഭവമുണ്ടായത്. ബാർ പരിസരത്തുവെച്ചുള്ള അടിപിടിയിൽ അയൽവാസിയായ സവീഷ് സോമന്റെ(35) ജനനേന്ദ്രിയമാണ് സുബിൻ കടിച്ചുമുറിച്ചത്. ഗുരുതര പരിക്കേറ്റ സവീഷിനെ തിരുവല്ല താലൂക്ക് ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. സവീഷിന്റെ അടിയേറ്റ് സുബിന്റെ ചെവിക്കും മുറിവേറ്റു.
അടിപിടിയറിഞ്ഞ് എത്തിയ പോലീസ് സുബിനെ ഉടൻ കസ്റ്റഡിയിലെടുത്തു. ഈസമയത്ത് സവീഷിന്റെ മൊഴിയെടുത്ത് എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടില്ലാഞ്ഞതിനാൽ സുബിനെ ലോക്കപ്പിലിട്ടിരുന്നില്ല. ഇതോടെയാണ് പ്രതി സ്‌റ്റേഷനിൽ നിന്നും മുങ്ങിയത്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ സുബിനെ കഴിഞ്ഞവർഷം കാപ്പ ചുമത്തി നാട് കടത്തിയിരുന്നു. പ്രതിയെ കോടതി റിമാൻഡുചെയ്തു.

പേനുകൾ മൂലം ബുദ്ധിമുട്ടിലാണോ, ഇവയൊന്ന് പരീക്ഷിച്ച് നോക്കൂ

ഒട്ടുമിക്ക ആളുകളെയും അലട്ടുന്ന പ്രശ്നമാണ് പേൻ ശല്യം. വ്യക്തിശുചിത്വമില്ലായ്മയുടെയും വൃത്തിയില്ലാത്ത മുടിയുടെയും ലക്ഷണം കൂടിയാണ് തലയിൽ പേൻ ശല്യം ഉണ്ടാവുന്നത്. കുട്ടികളിലാണ് ഇത് കൂടുതലായും കാണപ്പെടുന്നത്. മറ്റ് കുട്ടികളുമായി ഇടപഴകുന്നത് വഴി ഇത് പെട്ടന്ന് പടരാം. തലയോട്ടിയിൽ നിന്ന് രക്തമൂറ്റി കുടിക്കുന്നതാണ് പേനുകളുടെ പ്രധാന ആഹാരം. അതുകൊണ്ട് ഇതൊരു നിസ്സാര പ്രശ്നമായി കാണരുത്. പേൻ ശല്യം അകറ്റാൻ സഹായിക്കുന്ന പ്രകൃതിദത്ത മാർഗ്ഗങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

വേപ്പെണ്ണ

പേൻ അകറ്റാനുള്ള വീട്ടുവൈദ്യങ്ങളുടെ പട്ടികയിൽ വേപ്പെണ്ണ ഒന്നാം സ്ഥാനത്താണ്. അല്പം വേപ്പെണ്ണ ചെറുതായി ചൂടാക്കിയ ശേഷം ശിരോചർമ്മത്തിലും തലയോട്ടിയിലും നന്നായി തേച്ച് പിടിപ്പിക്കുക. ഏകദേശം ഒരു മണിക്കൂർ എങ്കിലും ഈ എണ്ണ മുടിയിൽ തുടരാൻ അനുവദിക്കുക. ഇനി ഒരു പേൻ ചീപ്പ് ഉപയോഗിച്ച് മുടിയുടെ ഒരു ഭാഗവും വകഞ്ഞ് നന്നായി ചീകുക. അതിന് ശേഷം ഏതെങ്കിലും ഒരു ഹെർബൽ ഷാംപൂ ഉപയോഗിച്ച് മുടി നന്നായി കഴുകി വൃത്തിയാക്കാം. പേൻ പ്രശ്നം പൂർണ്ണമായും ഇല്ലാതാകുന്നത് വരെ ഇത് പതിവായി ചെയ്യുക.

ബേബി ഓയിൽ

പേൻ അകറ്റാനുള്ള അത്ഭുതകരമായ സവിശേഷതകൾ ബേബി ഓയിലിന് ഉണ്ട് എന്ന കാര്യം അറിയാമോ? ഇത് ഉപയോഗിക്കാനുള്ള ഏറ്റവും സിംപിൾ ആയ മാർഗ്ഗം ബേബി ഓയിൽ തലയിൽ പുരട്ടി ഒരു രാത്രി മുഴുവൻ വെയ്ക്കുക എന്നതാണ്. രാവിലെ മുടി നന്നായി ചീകുക. പേനുകളെ ഇങ്ങനെ നീക്കം ചെയ്യാൻ സാധിക്കും. അതിന് ശേഷം വേപ്പ് അല്ലെങ്കിൽ ടീ ട്രീ ഓയിൽ അടിസ്ഥാനമാക്കിയുള്ള ഷാംപൂ ഉപയോഗിച്ച് തല കഴുകുക. ഇതും തുടർച്ചയായി ചെയ്യുന്നത് പേൻ ശല്യം അകറ്റാൻ സഹായിക്കും.

ബേക്കിംഗ് സോഡ

പേൻ ശല്യം, തലയിലെ ചൊറിച്ചിൽ തുടങ്ങിയവ അകറ്റാനുള്ള മറ്റൊരു മാർഗ്ഗമാണ് ബേക്കിംഗ് സോഡ. കുറച്ച് ബേക്കിംഗ് സോഡ നിങ്ങളുടെ കണ്ടീഷണറുമായി ചേർത്ത് യോജിപ്പിച്ച് തലയിൽ പുരട്ടുക. മുപ്പത് മിനിറ്റിന് ശേഷം മുടി നന്നായി ചീകി പേനുകളെ നീക്കാം. അതിന് ശേഷം മുടി ഷാംപൂ ചെയ്ത് കഴുകി, കണ്ടീഷണർ ഉപയോഗിച്ച് വൃത്തിയാക്കുക.

ടീ ട്രീ ഓയിൽ

ആന്റിമൈക്രോബിയൽ സവിശേഷതകൾക്ക് പേരുകേട്ട ടീ ട്രീ ഓയിൽ, തലയിലെ പേൻ ശല്യം തടയുന്നതിനുള്ള തെളിയിക്കപ്പെട്ട പരിഹാരമാണ്. ഇത് ഉപയോഗിക്കാനായി നാലോ അഞ്ചോ തുള്ളി ടീ ട്രീ ഓയിൽ കുറച്ച് വെളിച്ചെണ്ണയുടെ ചേർത്ത് കലർത്തുക. ഇത് ശിരോചർമ്മത്തിലും മുടിയിലും നന്നായി തേച്ച് പിടിപ്പിച്ച് ഒരു മണിക്കൂർ വച്ച ശേഷം മുടി നന്നായി ചീകുക.

ടീ ട്രീ ഓയിലിൽ ടെർപിനിയോൾ, മൈർസീൻ, സിനിയോൾ, ലിനാലൂൾ, പിനെൻ തുടങ്ങിയ ബയോ ആക്റ്റീവ് സംയുക്തങ്ങളുടെ ഒരു കലവറയാണ്, ഇത് പേൻ ബാധയെ ചെറുക്കുന്നതിനും ശിരോചർമ്മത്തിലെ വീക്കം, ചുവന്ന പാടുകൾ എന്നിവ കുറയ്ക്കുന്നതിനും ശക്തമായ ആൻറി ബാക്ടീരിയൽ, ആന്റിഫംഗൽ, ആൻറി ഇൻഫ്ലമേറ്ററി ഗുണങ്ങൾ നൽകുന്നു. വെളിച്ചെണ്ണയിൽ അവശ്യ ഫാറ്റി ആസിഡുകളും വിറ്റാമിൻ ഇയും അടങ്ങിയിട്ടുണ്ട്, ഇത് ചൊറിച്ചിലും വരൾച്ചയും ശമിപ്പിച്ച്, ശിരോചർമ്മത്തിന് ആവശ്യമായ ഈർപ്പം പകരുന്നു.

വെളുത്തുള്ളി

നമ്മുടെ മിക്ക ഭക്ഷണത്തിലെയും സ്ഥിര സാന്നിധ്യമാണ് വെളുത്തുള്ളി. പേൻ ശല്യം അകറ്റാൻ വെളുത്തുള്ളി സഹായിക്കുമെന്ന കാര്യം അറിയാമോ? വെളുത്തുള്ളിയുടെ ഏതാനും അല്ലികൾ ചതച്ച് നാരങ്ങാ നീരുമായി കലർത്തി തലയോട്ടിയിൽ പുരട്ടുക. മുപ്പത് മിനിറ്റിന് ശേഷം തല മസ്സാജ് ചെയ്ത്, ഒരു ചീപ്പ് കൊണ്ട് ചീകാം. അതിന് ശേഷം ഷാംപൂവും കണ്ടീഷണറും ഉപയോഗിച്ച് മുടി കഴുകി വൃത്തിയാക്കാം.

വെളുത്തുള്ളിയുടെ ശക്തമായ ഗന്ധം പേനുകളെ ഇല്ലാതാക്കുന്നു, അതേസമയം അലിസിൻ, സൾഫർ സംയുക്തങ്ങൾ കാരണം അതിന്റെ ശക്തമായ ആന്റിമൈക്രോബയൽ ഗുണങ്ങൾ ഈരുകളെ, പുറന്തള്ളാൻ സഹായിക്കുന്നു. ശിരോചർമ്മത്തിൽ അധിക എണ്ണ, സെബം തുടങ്ങിയവ അടിഞ്ഞുകൂടുന്നത് തടയാൻ നാരങ്ങാനീര് സഹായിക്കുന്നു. കൂടാതെ നീളമുള്ളതും ശക്തവും പട്ടുപോലെ മനോഹരവുമായ മുടിക്കായി, മുടി ഇഴകളിൽ ആവശ്യമായ പിഎച്ച് നില നിലനിർത്താനും സഹായിക്കുന്നു.

വീണ്ടും ഹിൻഡൻബർഗ്; ഇന്ത്യയെ സംബന്ധിച്ച് വലിയ വിവരങ്ങൾ ഉടൻ പുറത്ത് വിടുമെന്ന് ട്വീറ്റ്

ന്യൂഡൽഹി: ഇന്ത്യയെ സംബന്ധിച്ച് വലിയ വിവരങ്ങൾ ഉടനെന്ന് ഹിൻഡൻബർഗ് റിസർച്ച്. അദാനിയെക്കുറിച്ചുള്ള റിപ്പോർട്ട് നേരത്തെ വൻ കോളിളക്കം ഉണ്ടാക്കിയിരുന്നു. ഓഹരി വിപണിയുമായി ബന്ധപ്പെട്ട് അദാനി ഗ്രൂപ്പ് കൃത്രിമത്വം കാട്ടിയെന്നാണ് ഹിൻഡൻബർഗ് നേരത്തെ പുറത്ത് വിട്ട റിപ്പോർട്ട്. 2023 ജനുവരി 24നായിരുന്നു അദാനി ഗ്രൂപ്പിൽ അടിമുടി തട്ടിപ്പാണെന്ന റിപ്പോർട്ട് ഹിൻഡൻബർഗ് പുറത്തുവിട്ടത്.

ഹിൻഡൻബർഗ് റിപ്പോർട്ട് പുറത്തുവന്നതോടെ അദാനി ഗ്രൂപ്പ് കമ്പനികളുടെ ഓഹരിമൂല്യത്തിൽ 72 ലക്ഷം കോടി രൂപയുടെ ഇടിവുണ്ടായിരുന്നു. വിദേശത്ത് രൂപീകരിച്ച കടലാസ് കമ്പനികളിൽനിന്നും സ്വന്തം കമ്പനികളിലെ ഓഹരികളിൽ നിക്ഷേപം നടത്തി ഓഹരിവില പെരുപ്പിച്ചുകാട്ടി അദാനി ഗ്രൂപ്പ് വൻ ലാഭം കൊയ്തു എന്നതുൾപ്പെടെയുള്ള ആരോപണമാണ് അന്ന് ഹിൻഡൻബർഗ് പുറത്തുവിട്ടത്.