22.3 C
Kollam
Saturday 20th December, 2025 | 04:30:28 AM
Home Blog Page 2336

ചൈനീസ് കമ്പനിയ്ക്ക് കേരളാ ബാങ്ക് ടെൻഡർ അനുവദിച്ചതിനെതിരായ ഹർജി ,എതിർ കക്ഷികൾക്ക് നോട്ടീസ്

കൊച്ചി. ചൈനീസ് കമ്പനിയ്ക്ക് കേരളാ ബാങ്ക് ടെൻഡർ അനുവദിച്ചതിനെതിരായ ഹർജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. എതിർ കക്ഷികൾക്ക് നോട്ടീസ് അയച്ച കോടതി ഹർജി വിശദവാദത്തിനായി മാറ്റി. മൈക്രോ എ.ടി.എമ്മിനായി സിറ്റ്സാ ടെക്നോളജീസ് എന്ന ചൈനീസ് കമ്പനിയുമായി കരാറിലേർപ്പെട്ടതിൽ കേരളാ ബാങ്ക് കേന്ദ്ര ചട്ടങ്ങൾ ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി. ചൈനീസ് കമ്പനിയ്ക്കായി
ടെൻഡർ യോഗ്യതകളിലടക്കം മാറ്റം വരുത്തിയതായാണ് ആക്ഷേപം. കേരളാ ബാങ്കുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള പ്രൈമറി ക്രെഡിറ്റ് സൊസൈറ്റി പ്രസിഡന്റ് ആണ് ഹർജി നൽകിയത്.

കാക്കനാട് ഫ്ളാറ്റ് കേന്ദ്രീകരിച്ച് മയക്കുമരുന്ന് പാർട്ടി നടത്തിയവർ പിടിയിൽ

കൊച്ചി.കാക്കനാട് ഫ്ളാറ്റ് കേന്ദ്രീകരിച്ച് മയക്കുമരുന്ന് പാർട്ടി നടത്തിയവർ പിടിയിൽ. കാക്കനാട് ടി.വി സെന്ററിന് സമീപത്തെ ഹാർവെസ്റ്റ് അപ്പാർട്ട്മെൻ്ന്റിൽ നിന്നും യുവതി ഉൾപ്പടെ 9 പേരെയാണ് ഇൻഫോപാർക്ക് പോലീസ് പിടികൂടിയത്.
ഇവരിൽ നിന്നും 13 .522 ഗ്രാം എംഡിഎംഎ ഇൻഫോപാർക്ക് പോലീസ് പിടികൂടി. ഇന്നലെ രാത്രി 12 മണിയോടെയായിരുന്നു പ്രതികളെ പിടികൂടിയത്. പ്രതികളെല്ലാം 25 വയസിന് താഴെയുള്ളവരാണ്. രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.

ലാവോസിലേക്ക് കൊച്ചിയില്‍ നിന്ന് നടത്തിയ മനുഷ്യ കടത്തിൽ ഒരാൾ കൂടി അറസ്റ്റിൽ

കൊച്ചി. ലാവോസിലേക്ക് കൊച്ചിയില്‍ നിന്ന് നടത്തിയ മനുഷ്യ കടത്തിൽ ഒരാൾ കൂടി അറസ്റ്റിൽ. പിടിയിലായത് പള്ളുരുത്തി സ്വദേശി ബാദുഷ. കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്നും പോലീസ്.

സൈബർ സ്ലേവറി സംഘത്തിലെ പ്രധാന ഏജന്റ് ആണ്
പിടിയിലായ ബാദുഷ. ലാവോസിലുള്ള ഓൺലൈൻ തട്ടിപ്പ് കമ്പനികളിലേക്ക് 30ലധികം പേരെയാണ് പിടിയിലായ ബാദുഷ കൊച്ചിയിൽ നിന്ന് റിക്രൂട്ട് ചെയ്തത്. 2013 മുതൽ ഇയാൾ ലാവോസിൽ ജോലി ചെയുന്നതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്.

ജോലി തട്ടിപ്പിനിയായി കമ്പോഡിയയിൽ നിന്ന് തിരിച്ചെത്തിയ ആറു മലയാളികൾ നൽകിയ പരാതിയിൽ നെടുമ്പാശ്ശേരി പോലീസ് കേസെടുത്തിരുന്നു. ഈ കേസ് പരാതിക്കാരുടെ സ്റ്റേഷൻ പരിധിയിലേക്ക് കൈമാറും.

ടെലി കോളിങ്‌, ഡാറ്റാ എൻട്രി ജോലികൾ വാഗ്ദാനം ചെയ്താണ് മലയാളികളെ കുരുക്കുന്നത്. ലാവോസിൽ എത്തിയാൽ ഇന്ത്യാക്കാരെ വിവിധ ഓൺലൈൻ തട്ടിപ്പുകൾക്ക് ഇരകളാക്കുന്ന ജോലിയാണ് ലഭിക്കുക. ക്രൂരത തൊഴിൽ പീഡനവും നേരിടണം.
ലാവോസിലേക്ക് റിക്രൂട്ട്മെന്റ് നടത്തുന്ന
കൂടുതൽ പേര് അറസ്റ്റ് ചെയ്യാനുള്ള നീക്കത്തിലാണ് പോലീസ്.

സിനിമാപ്രേമികളെ ഒന്നടങ്കം അമ്പരപ്പിക്കാന്‍ അവതാറിന്റെ മൂന്നാംഭാഗം എത്തുന്നു

ജയിംസ് കാമറൂണ്‍ ചിത്രം അവതാറിന്റെ മൂന്നാംഭാഗം എത്തുന്നു. ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. അവതാര്‍: ഫയര്‍ ആന്‍ഡ് ആഷ് എന്ന് പേരിട്ടിരിക്കുന്ന ചിത്രം 2025 ഡിസംബര്‍ 19ന് തിയറ്ററിലെത്തും. ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്ററും പുറത്തുവിട്ടു. പാണ്ടോറയിലേക്ക് തിരിച്ചുപോവാന്‍ തയാറായിക്കോളൂ എന്ന കുറിപ്പില്‍ ഡിസ്നിയാണ് പ്രഖ്യാപനം നടത്തിയത്. ആരാധകരെ ആവേശം കൊള്ളിക്കുകയാണ് റിലീസ് പ്രഖ്യാപനം. നിരവധി ആരാധകരാണ് പോസ്റ്റിന് താഴെ കമന്റുമായി എത്തുന്നത്.
2009ലാണ് ആദ്യത്തെ അവതാര്‍ സിനിമ റിലീസ് ചെയ്ത്. ലോകത്തിലെ ഏറ്റവും പണം വാരിയ ചിത്രമായി ഇത് മാറി. 2022-ലാണ് രണ്ടാം ഭാഗമായ അവതാര്‍: വേ ഓഫ് വാട്ടര്‍ റിലീസ് ചെയ്തത്. ബോക്സ് ഓഫിസില്‍ വമ്പന്‍ വിജയമായ ചിത്രം ഏറ്റവും കളക്ഷന്‍ നേടിയ മൂന്നാമത്തെ ചിത്രമായി. മൂന്നു ഭാഗത്തില്‍ അവതാര്‍ അവസാനിക്കില്ല. അഞ്ച് ഭാഗങ്ങളിലായാണ് ഡിസ്നിയും 20ത് സെഞ്ച്വറി സ്റ്റുഡിയോയും അവതാര്‍ പ്ലാന്‍ ചെയ്തിരിക്കുന്നത്.

കുളമ്പുരോഗ പ്രതിരോധ കുത്തിവയ്പ്പ് 12, 13 തീയതികളില്‍

കൊല്ലം: നാലു മുതല്‍ ഏഴുമാസം വരെ പ്രായമുള്ള പശുക്കിടാങ്ങള്‍ക്ക് ക്ഷീരസംഘങ്ങള്‍ കേന്ദ്രീകരിച്ച് 12,13 തീയതികളില്‍ കുളമ്പുരോഗ പ്രതിരോധ കുത്തിവയ്പ്പ് നല്‍കും. കുത്തിവയ്പ്പ് നല്‍കുന്ന കിടാങ്ങള്‍ക്ക് കന്നുകുട്ടി പരിപാലന പദ്ധതിയില്‍ അംഗങ്ങളാക്കി തീറ്റ നല്കും.
ഒപ്പം ഹെല്‍ത്ത് കാര്‍ഡുകളും വിതരണം ചെയ്യും. കുത്തിവെപ്പ് നല്‍കുന്ന സമയം ക്ഷീര സംഘങ്ങള്‍ വഴി അറിയാം.

വയനാടിന്റെ ഉള്ളറിഞ്ഞ് പ്രധാനമന്ത്രി

വയനാട്ടിലെത്തിയ ദുരന്തബാധിത മേഖലകളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദര്‍ശനം നടത്തി. കല്‍പ്പറ്റയില്‍ നിന്ന് റോഡ് മാര്‍ഗം ചൂരല്‍മലയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ദുരന്ത ഭൂമിയില്‍ ഏറെ നേരം ചെലവഴിച്ചശേഷം ഉച്ചയ്ക്ക് രണ്ടേ പത്തോടെയാണ് ചൂരല്‍ മലയില്‍ നിന്ന് മടങ്ങിയത്. വെള്ളാര്‍മല സ്‌കൂള്‍ റോഡിലായിരുന്നു ആദ്യ സന്ദര്‍ശനം. ഉരുള്‍പൊട്ടലില്‍ തകര്‍ന്ന വെള്ളാര്‍മല ജിവിഎച്ച്എസ് സ്‌കൂളും പ്രദേശത്ത് തകര്‍ന്ന വീടുകളും പ്രധാനമന്ത്രി വാഹനത്തിലിരുന്ന് ആദ്യം കണ്ടു. ഇതിനുശേഷം വെള്ളാര്‍മല സ്‌കൂളിലെത്തിയ മോദി സ്‌കൂളിലെ കുട്ടികളെക്കുറിച്ച് ചോദിച്ചറിഞ്ഞു.
വെള്ളാര്‍മല സ്‌കൂളിലേ കുട്ടികളുടെ പഠനത്തെക്കുറിച്ചും മറ്റു വിവരങ്ങളും മോദി ചീഫ് സെക്രട്ടറി ഡോ. വി വേണുവില്‍ നിന്ന് വിവരം തേടി. ഉരുള്‍പൊട്ടലില്‍ തകര്‍ന്ന ചൂരല്‍മല സ്‌കൂള്‍ റോഡിലെ വിവിധ പ്രദേശങ്ങളും പ്രധാനമന്ത്രി നടന്നു സന്ദര്‍ശിച്ചു. ചൂരല്‍മലയില്‍ നിന്ന് മടങ്ങിയ പ്രധാനമന്ത്രി മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിലെത്തി ദുരന്തബാധിതരെ കണ്ടു. മേപ്പാടിയിലെ സെന്റ് ജോസഫ് സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പിലെത്തി ദുരന്ത ബാധിതരുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി. മുഖ്യമന്ത്രി പിണറായി വിജയന്‍, ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, കേന്ദ്ര മന്ത്രി സുരേഷ് ഗോപി, സംസ്ഥാന ചീഫ് സെക്രട്ടറി ഡോ. വി വേണു എന്നിവരും പ്രധാനമന്ത്രിക്കൊപ്പമുണ്ടായിരുന്നു.

നടനും മിമിക്രി താരവുമായ ഉല്ലാസ് പന്തളം വിവാഹിതനായി

നടനും മിമിക്രി താരവുമായ ഉല്ലാസ് പന്തളം വിവാഹിതനായി. മലപ്പുറം അരീക്കോട് പഞ്ചായത്ത് വൈസ് പ്രസിഡന്റും അഭിഭാഷകയുമായ ദിവ്യയാണ് വധു. സാലിഗ്രാം ഉമാമഹേശ്വര ക്ഷേത്രത്തിലായിരുന്നു വിവാഹം. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്.
ഉല്ലാസിന്റെ രണ്ടാം വിവാഹം ആണ് ഇത്. താരത്തിന്റെ ഭാര്യ ആശ ഒന്നരവര്‍ഷം മുന്‍പാണ് മരിച്ചത്. വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ആദ്യ വിവാഹത്തില്‍ ഉല്ലാസിനു രണ്ട് ആണ്‍മക്കളുണ്ട്. ഇന്ദുജിത്തും സൂര്യജിത്തും. നിരവധി പേരാണ് ഉല്ലാസിനും ദിവ്യയ്ക്കും ആശംസകളുമായി എത്തുന്നത്. ടെലിവിഷന്‍ പരിപാടികളിലൂടെയും സ്റ്റേജ് ഷോകളിലൂടെയുമാണ് ഉല്ലാസ് പന്തളം മലയാളികളുടെ ശ്രദ്ധനേടുന്നത്. പിന്നാലെ സിനിമയിലും പ്രത്യക്ഷപ്പെട്ടു.

ബിഷപ്പ് മൂർ വിദ്യാപീഠത്തിൽ സംസ്കൃതി 2024 കലോത്സവം നടന്നു

മാവേലിക്കര.ബിഷപ്പ് മൂർ വിദ്യാപീഠത്തിൽ സംസ്കൃതി 2024 കലോത്സവം ഉൽഘാടനം ഹൃദയഹാരിയായ
ചടങ്ങായി മാറി. അരനൂറ്റിങ്ങിൻ്റെ പ്രൗഡ പാരമ്പര്യമുള്ള രണ്ടായിരത്തിലേറെ വിദ്യാർത്ഥികൾ പഠിയ്ക്കുന്ന , മാവേലിക്കരയുടെ അടയാളക്കുറിയായ ബിഷപ്പ്മൂർ വിദ്യാപീഠത്തിൽ രണ്ടു നീണ്ടുനില്ക്കുന്ന സംസ്കൃതി 2024 കലോത്സവത്തിൻ്റെ
ഉൽഘാടനം നടന്നു. സ്കൂൾ ബർസാർ റവ.ഫാദർ.വിജുവർക്കി ജോർജിൻ്റെ അദ്ധ്യക്ഷതയിൽ എം എസ്സ്. അരുൺകുമാർ ഭദ്രദീപം
തെളിച്ച് കലോത്സവം ഉൽഘാടനം ചെയ്തു. ആകാശവാണി മുൻ പ്രോഗ്രാം എക്സിക്യൂട്ടീവും ഗ്രന്ഥകാരനുമായ
മുരളീധരൻ തഴക്കര മുഖ്യപ്രഭാഷണം നടത്തി. മാസ്റ്റർ : അർണവ് പിള്ള, പ്രിൻസിപ്പൽ സോ: സാം ടി.
കുരുവിള, സ്റ്റാഫ് സെക്രട്ടറി ശ്രീമതി: ജെ. ദീപ എന്നിവർ സംസാരിച്ചു. വിദ്യാർത്ഥികളും അദ്ധ്യാപക അനദ്ധ്യാപകരും
മാനേജ്മെൻ്റും ചേർന്ന് സമാഹരിച്ച 3 ലക്ഷം രൂപയുടെ ചെക്ക് ചടങ്ങിൽ വെച്ച്
വയനാട് ദുരന്ത പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി.
സ്ക്കൂൾ പ്രിൻസിപ്പലും ബർസാറും ചേർന്ന് ചെക്ക് എം.എസ്സ്. അരുൺകുമാർ എം.എൽഎ യെ ഏല്പിച്ചു.
വിദ്യാഭ്യാസരംഗത്തെ കലോത്സവങ്ങളും യുവജനോത്സവങ്ങളും
മേളകളും മിക്കപ്പോഴും രക്ഷകർത്താക്കളുടെയും അദ്ധ്യാപകരുടെയും മറ്റും
ആധിപത്യത്തിൻ്റെ കൈപ്പിടിയിലാകുമ്പോൾ
ബിഷപ്പ് മൂർ വിദ്യാപീഠത്തിൽ
അരങ്ങേറിയ സംസ്കൃതി
2024 കലോത്സവം
അക്ഷരാർത്ഥത്തിൽ
വിദ്യാർത്ഥികളുടെ സമ്പൂർണ്ണ പങ്കാളിത്തം കൊണ്ട് ഒരു വേറിട്ട
അനുഭവമായി മാറി.

സി ആർ മനോജ് സ്‌മാരക നാടക പുരസ്‌കാരം ബേബിക്കുട്ടൻ തൂലികക്ക്

കരുനാഗപ്പള്ളി.പ്രമുഖ നാടക കൃത്തും നാടകനടനും രാഷ്ട്രീയ സാംസ്‌കാരിക പ്രവർത്തകനുമായിരുന്ന സി ആർ മനോജിൻ്റെ സ്‌മരണാർത്ഥം ഡ്രാമാനന്ദം ചാരിറ്റബിൾ സൊസൈറ്റിയും, സി ആർ മനോജ് സൗഹൃദ കൂട്ടായ്‌മയും സംയുക്തമായി നൽകിവരുന്ന സി ആർ മനോജ് സ്‌മാരക നാടക പുരസ്‌കാരംഈ വർഷം പ്രമുഖ നാടക നടനും സംവിധായകനും മലയാള നാടകവേദിയുടെ പ്രമാണിയുമായ ബേബിക്കുട്ടൻ തൂലികക്ക്. ഓഗസ്‌റ്റ് 11നു ഉച്ചക്ക് 11 മണിക്ക് വവ്വാക്കാവ് ശാന്തിതീരം പൂവർ ഹോമിൽ വച്ച് പയ്യന്നൂർ മുരളിയുടെ അധ്യക്ഷതയിൽ ചേരുന്ന അനുസ്‌മരണ സമ്മേളനത്തിൽ വച്ച് കൊല്ലം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഡോ.പി കെ ഗോപൻ പുരസ്കാരം സമ്മാനിക്കും പ്രശസ്‌തിപത്രവും ഫലകവും 10001 രൂപ ക്യാഷ!പ്രൈസും ഉൾപ്പെടുന്നതാണ് പുരസ്‌കാരം . പയ്യന്നൂർ മുരളി ,ആർട്ടിസ്റ് സുജാതൻ, രാജീവൻ മമ്മിളി,ജീവൻ സാജ് എന്നിവർ ഉൾപ്പെട്ട സമിതിയാണ് കഴിഞ്ഞ 55 വർഷക്കാലമായി നാടകരംഗത്തെ സജീവ സാന്നിധ്യമായ ബേബിക്കുട്ടൻ തൂലികയെ തെരഞ്ഞ്‌ഞെടുത്തത്. നൽകും.ഡ്രാമാനന്ദം സൊസൈറ്റി സൗഹൃദകൂട്ടായ്‌മ ഭാരവാഹികൾ അനുസ്‌മരണ പ്രഭാഷണം നടത്തും .പത്രസമ്മേളനത്തിൽ പയ്യന്നൂർ മുരളി, പോണൽനന്ദകുമാർ എസ എം ഇക്ബാൽ,സജീവ് മാമ്പറ, എന്നിവർ പങ്കെടുത്തു

സഖറിയാ മാർ അന്തോണിയോസിന്റെ ഒന്നാം ഓർമ്മപ്പെരുന്നാൾ 18 മുതൽ

ശാസ്താംകോട്ട. കൊച്ചി,കൊല്ലം ഭദ്രാസനാധിപനായിരുന്ന സഖറിയാ മാർ അന്തോണിയോസിന്റെ ഒന്നാം ഓർമ്മപ്പെരുന്നാൾ 18 മുതൽ 20 വരെ ശാസ്താംകോട്ട മൗണ്ട് ഹോറേബ് മാർ ഏലിയാ ചാപ്പലിൽ നടക്കും.
18ന് രാവിലെ 8ന് കൊല്ലം ഭദ്രാസനാധിപൻ ഡോ. ജോസഫ് മാർ ദീവന്നാസിയോസിന്റെ മുഖ്യ കാർമികത്വത്തിൽ കുർബാന. തുടർന്ന് കൊടിയേറ്റ്.
19ന് വൈകിട്ട് 6 ന് സന്ധ്യാനമസ്കാരത്തെ തുടർന്ന് കൽക്കട്ട ഭദ്രാസനാധിപൻ അലക്സിയോസ് മാർ യൗസേബിയോസ് അനുസ്മരണ പ്രഭാഷണം നടത്തും. തുടർന്ന് പ്രദക്ഷിണം, ശ്ലൈഹീക വാഴ്വ്വ്, ആശിർവാദം.
20ന് രാവിലെ 8ന് ഓർത്തഡോക്സ് സഭ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവയുടെ മുഖ്യകാർമ്മികത്വത്തിൽ കുർബാന. തുടർന്ന് കബറിങ്കൽ ധൂപ പ്രാർത്ഥന, ശ്ലൈഹീക വാഴ്വ്വ്, ആശിർവാദം, നേർച്ച വിളമ്പ് എന്നിവ നടക്കും.