21.5 C
Kollam
Saturday 20th December, 2025 | 06:20:09 AM
Home Blog Page 2335

വേങ്ങ മൂത്തോട്ടിൽ ക്ഷേത്രത്തിന് സമീപം തെരുവ് നായയുടെ ആക്രമണത്തിൽ രണ്ട് പേർക്ക് പരിക്ക്

ശാസ്താംകോട്ട:തെരുവ് നായയുടെ അക്രമണത്തിൽ രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റു.വേങ്ങ മൂത്തോട്ടിൽ ക്ഷേത്രത്തിന് സമീപം സുരഭി ഭവനത്തിൽ ശ്രീദേവി,ഷാഹിദാ മൻസിലിൽ പൂക്കുഞ്ഞ് എന്നിവർക്കാണ് കടിയേറ്റത്.കഴിഞ്ഞ ദിവസം വൈകിട്ട് വീടിന് സമീപം നിന്ന ഇവരെ ഓടി എത്തിയ നായ കടിക്കുകയായിരുന്നു.ഇരുവരും ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ എത്തി ചികിത്സ തേടുകയും പ്രതിരോധ കുത്തിവയ്പ് എടുക്കുകയും ചെയ്തു.മൂത്തോട്ടിൽ പ്രദേശം ഉൾപ്പെടെ വേങ്ങയുടെ വിവിധ മേഖലകളിൽ തെരുവ് നായയുടെ ശല്യം അതിരൂക്ഷമാണ്.

നാടൻപാട്ടിന് ജനകീയമുഖം നൽകിയ പി എസ് ബാനർജിയുടെ ഓർമകൾക്ക് മൂന്നാണ്ട് പഴക്കം

ശാസ്താംകോട്ട:നാടൻപാട്ടിന് ജനകീയമുഖം നൽകിയ കലാകാരൻ പി.എസ് ബാനർജി(43)യുടെ ഓർമകൾക്ക് ഞായറാഴ്ച മൂന്നാണ്ടിന്റെ പഴക്കം.2021 ആഗസ്ത് 6ന് ആയിരുന്നു ബാനർജിയുടെ അപ്രതീക്ഷിത വിയോഗം.കോവിഡ് നെഗറ്റീവായ ശേഷം പിടിപ്പെട്ട കടുത്ത ന്യുമോണിയയെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസയിൽ കഴിയവെയാണ് മരണം കൂട്ടിക്കൊണ്ട് പോയത്. ‘താരകപ്പെണ്ണാളെ ‘ എന്നു തുടങ്ങുന്ന ഒറ്റ പാട്ടിലൂടെ മലയാളികളുടെ ഹൃദയത്തിൽ ചിരപ്രതിഷ്ഠ നേടിയ കലാകാരൻ കൂടിയാണ് ബാനർജി.മണ്ണിന്റെയും വിയർപ്പിന്റെയും മണമുള്ള ഒരു പിടി നല്ല ഗാനങ്ങൾ മലയാളിക്ക് സമ്മാനിച്ചാണ് ബാനർജി മടങ്ങിയത്.വില്ലു വണ്ടിയിലേറിവന്നതാരുടെ വരവോ .. കല്ലുമാല പറിച്ചെറിഞ്ഞത് ആരുടെ വരവോ..എന്നു തുടങ്ങുന്ന ഗാനം ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു.ആസ്വാദകർ ഏറ്റെടുത്ത ഒട്ടേറെ നാടൻ പാട്ടുകൾ പാടിയിട്ടുണ്ട്. ചിത്രകാരൻ,പാട്ടുകാരൻ,ശില്പി,ഡിസൈനർ തുടങ്ങി എല്ലാ മേഖലകളിലും വ്യക്തിമുദ്ര പതിപ്പിച്ച കലാകാരനായിരുന്നു ബാനർജി.ഭരണിക്കാവ് ജെ.എം ഹൈസ്ക്കൂളിൽ നിന്നും ശാസ്താംകോട്ട ഡി.ബി കോളേജിലേക്ക് എത്തുമ്പോഴാണ് ബാനർജിയിലെ കലാകാരൻ ഉണരുന്നത്.പിന്നീട് തിരുവനന്തപുരം ഫൈൻ ആർട്സ്
കോളേജിലെ പഠനശേഷം പ്രമുഖ നാടൻ പാട്ട് കലാകാരൻ പ്രകാശ് കുട്ടന്റെ നാടോടി എന്ന ട്രൂപ്പിന്റെ ഭാഗമായി.ഇതിനു ശേഷമാണ് ഫോക്
ലോർ അക്കാദമി ചെയർമാൻ സി.ജെ കുട്ടപ്പന്റെ തിരുവല്ല തായില്ലത്തിനൊപ്പം ചേർന്നത്.കേരളത്തിൽ എല്ലായിടത്തും സാന്നിദ്ധ്യമറിയിച്ച ബാനർജി -കനൽ പാട്ടുകൂട്ടം – എന്ന പേരിൽ സ്വന്തമായി ഒരു ട്രൂപ്പും തുടങ്ങിയിരുന്നു.സ്വപ്രയത്നം കൊണ്ട് വളർച്ചയുടെ പടവുകൾ താണ്ടുകയായിരുന്നു പിന്നീടങ്ങോട്ട്. നാടൻ പാട്ടിനൊപ്പം കാരിക്കേച്ചറിലും ഒട്ടും പിന്നിലായിരുന്നില്ല.ദേശീയ ശ്രദ്ധയാകർഷിച്ച നിരവധി കാരിക്കേച്ചറുകൾ ബാനർജിയിലൂടെ പിറവി കൊണ്ടു.ലളിത കലാ അക്കാദമി അംഗം,ഫോക് ലോർ അക്കാദമി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു.ഫോക് ലോർ അക്കാദമി അവാർഡ് ഉൾപ്പെടെ നിരവധി പുരസ്ക്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.ടെക്നോപാർക്കിലെ ഐ.ടി സംരഭത്തിൽ ജോലി ചെയ്ത് വരികയായിരുന്നു.2021 ജൂലൈ രണ്ടിനാണ് കോവിഡ് ബാധിതനായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ബാനർജിയെ പ്രവേശിപ്പിച്ചത്.ചികിത്സയിൽ കഴിയുമ്പോൾ ഡോകടർമാർ അടക്കമുള്ള ആരോഗ്യ പ്രവർത്തകർ കോവിഡ് വാർഡിൽ നടത്തുന്ന ദൈനംദിന പ്രവർത്തനങ്ങൾ കാരിക്കേച്ചറുകളാക്കിയത് ഏറെ പ്രശംസയ്ക്ക് ഇടയാക്കിയിരുന്നു.ലളിതകലാ അക്കാദമി നടത്തുന്ന ഏകാംഗ പ്രദര്‍ശനത്തിന് ആശുപത്രികിടക്കയില്‍ വച്ച് അനുമതി ലഭിച്ചിരുന്നു.കായംകുളത്ത് പ്രദര്‍ശനത്തിന് തയ്യാറെടുക്കവേയായിരുന്നു ബാനർജിയുടെ അപ്രതീക്ഷിത വിയോഗം.മനക്കര മനയിൽ വീട്ടിൽ പാച്ചുവിന്റെയും സുഭദ്രയുടെയും മകനാണ്.തിരുവന്തപുരം വികാസ് ഭവൻ ജീവനക്കാരി ജയപ്രഭയാണ് ഭാര്യ.മക്കള്‍:ഓസ്‌കാര്‍,നൊബേല്‍.

തുമ്പച്ചെടി തോരന്‍ കഴിച്ചതിന് പിന്നാലെ ശാരീരിക അസ്വസ്ഥത; യുവതി മരിച്ചു

ആലപ്പുഴയില്‍ തുമ്പചെടി ഉപയോഗിച്ച് തോരന്‍ തയ്യാറാക്കി കഴിച്ചതിന് പിന്നാലെ ദേഹാസ്വസ്ഥ്യമുണ്ടായി ചികിത്സയിലിരുന്ന യുവതി മരിച്ചു. സംഭവത്തില്‍ പൊലീസ് അസ്വഭ്വാവിക മരണത്തിന് കേസ് എടുത്തു. ചേര്‍ത്തല എക്‌സ്‌റേ കവലയ്ക്ക് സമീപം ദേവീനിവാസില്‍ നാരായണന്റെ ഭാര്യ ജെ ഇന്ദു (42) ആണ് മരിച്ചത്. യൂണിയന്‍ ബാങ്ക് റിട്ട. മാനേജര്‍ ജയാനന്ദന്റേയും ഭാര്യ മീരാഭായിയുടെയും മകളാണ് ഇന്ദു. ഭക്ഷ്യവിഷ ബാധയേറ്റാകാം മരണമെന്നാണ് പ്രാഥമിക നിഗമനം.
വ്യാഴാഴ്ച രാത്രി തുമ്പച്ചെടി ഉപയോഗിച്ചുണ്ടാക്കിയ തോരന്‍ കഴിക്കുകയും പുലര്‍ച്ചെ ഇന്ദുവിന് ശരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെടുകയുമായിരുന്നു. യുവതിയെ ആദ്യം ചേര്‍ത്തലയിലെയും പിന്നീട് നെട്ടൂരിലെയും സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വൈകുന്നേരത്തോടെ മരിച്ചു. തുമ്പച്ചെടി തോരന്‍ വച്ച് കഴിച്ചതിനെ തുടര്‍ന്നുണ്ടായ ഭക്ഷ്യവിഷബാധയാണ് മരണത്തിന് കാരണമെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. തുമ്പച്ചെടി മറ്റ് രോഗങ്ങളുള്ളവര്‍ കഴിക്കുന്നത് അപകടമാണെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.
പ്രമേഹത്തിനും ഗോയിറ്റര്‍ രോഗത്തിനും ചികിത്സ തേടിയിരുന്ന ആളാണ് ഇന്ദുവെന്ന് പോലീസ് പറഞ്ഞു. എന്നാല്‍ ഇത് കഴിച്ച വീട്ടിലുള്ള മറ്റുള്ളവര്‍ക്ക് അസ്വസ്ഥതകളില്ല. മുറിയില്‍ നിന്ന് വിഷാംശം കലര്‍ന്നതോ സംശയിക്കത്തക്കതോ ആയ വസ്തുക്കളൊന്നും ലഭിച്ചിട്ടില്ല. സാംപിളുകള്‍ രാസ പരിശോധനയ്ക്ക് അയയ്ക്കുമെന്നും പോലീസ് അറിയിച്ചു.

ദുരന്തമുഖത്ത് കേരളം ഒറ്റയ്ക്കല്ല… രാജ്യം ഒപ്പമുണ്ട്: പ്രധാനമന്ത്രി

ദുരന്തമുഖത്ത് കേരളം ഒറ്റയ്ക്കല്ലെന്നും രാജ്യം ഒപ്പമുണ്ടെന്നും പ്രധാനമന്ത്രിയുടെ ഉറപ്പ്. കേരളം തനിച്ചല്ല. ദുരന്തവിവരം അറിഞ്ഞപ്പോള്‍ തന്നെ കഴിയുന്നതെല്ലാം ചെയ്തു. രക്ഷാപ്രവര്‍ത്തനത്തിനും വൈദ്യസഹായത്തിനും സംഘങ്ങളെ അയച്ചു. ദുരന്തത്തെ തടയാനാവില്ല. എന്നാല്‍ ഇരകളുടെ ഭാവി നമ്മുടെ ഉത്തരവാദിത്തമാണ്. ഉദാരമായ സമീപനമായിരിക്കും. പണമില്ലാത്തതതിനാല്‍ പുനരധിവാസം തടസപ്പെടില്ല. കേരളം ആവശ്യം അറിയിക്കുന്നത് അനുസരിച്ച് സഹായമെത്തിക്കും. അടിസ്ഥാന സൗകര്യവികസനം മുതല്‍ വിദ്യാഭ്യാസം വരെ ആവശ്യമായ സഹായം നല്‍കും. ദുരന്തത്തിനിരയായ കുട്ടികള്‍ക്ക് പ്രത്യേക പരിഗണന നല്‍കും. ഗുജറാത്ത് ഇതിലും വലിയ ദുരന്തം കണ്ടതാണ്. അന്ന് ആയിരങ്ങള്‍ മരിച്ചു. അന്ന് താന്‍ ദുരന്തഭൂമിയില്‍ ജോലി ചെയ്തുവെന്നും നരേന്ദ്രമോദി അവലോകന യോഗത്തില്‍ ഓര്‍മിച്ചു. വിശദമായ നിവേദനം അയക്കാമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ദുരന്തബാധിതരുടെ പുനരധിവാസത്തിന് 2000 കോടിയുടെ പ്രത്യേക പാക്കേജാണ് സംസ്ഥാനം ആവശ്യപ്പെടുന്നത്.

റോഡിലെ കുഴി വെട്ടിക്കുന്നതിനെ തെന്നി വീണു, ബസ് ദേഹത്തിലൂടെ കയറിയിറങ്ങിവിമുക്തഭടന് ദാരുണാന്ത്യം

പട്ടാമ്പി. മേലെ പട്ടാമ്പി കല്പക സ്ട്രീറ്റിൽ റോഡിലെ കുഴി വെട്ടിക്കുന്നതിനിടെ തെന്നിവീണ
ബൈക്ക് യാത്രികന്റെ ദേഹത്തിലൂടെ ബസ് കയറിയിറങ്ങുകയായിരുന്നു.
വിമുക്ത ഭടനായ പരുതൂർ മംഗലം പുറത്താട്ടിൽ സജീഷാണ് (42) മരിച്ചത്.

ശനിയാഴ്ച്ച ഉച്ചയ്ക്കായിരുന്നു അപകടം. അപകടത്തെ തുടർന്ന് മേലെ പട്ടാമ്പി സ്വകാര്യ ആശുപത്രിയിലും തുടർന്ന് വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും മരണം സംഭവിച്ചു.

ഷൊർണൂരിൽ നിന്ന് പരുതൂരിലേക്കുള്ള യാത്രയിലായിരുന്നു സജീഷ്.
ഷൊർണൂരിൽ നിന്ന് പട്ടാമ്പിയിലേക്ക് വരികയായിരുന്ന ബസാണ് സജീഷിന്റെ ദേഹത്തിലൂടെ കയറിയിറങ്ങിയത്.മൃതദേഹം വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയിൽ. പട്ടാമ്പി – മേലെ പട്ടാമ്പി ഭാഗത്തെ റോഡ് തകർച്ച പ്രധാന വിഷയമാണ്.
ആ ഭാഗങ്ങളിൽ ഇപ്പോൾ റോഡില്ല പൂർണ്ണമായി തകർന്നിട്ടുണ്ട്,

മൂന്നംഗ സംഘം കാലുവെട്ടിയ കൊലക്കേസ് പ്രതി മരിച്ച സംഭവത്തില്‍ പ്രതികളെ തിരിച്ചറിഞ്ഞു

തിരുവനന്തപുരം. ശ്രീകാര്യത്ത് മൂന്നംഗ സംഘം കാലുവെട്ടിയ കൊലക്കേസ് പ്രതി മരിച്ച സംഭവത്തില്‍ പ്രതികളെ തിരിച്ചറിഞ്ഞു. കുറ്റ്യാണി സ്വദേശി ജോയിയാണ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. ആക്രമണത്തിന് പിന്നിൽ ഗുണ്ടാ കുടിപ്പകയാണെന്നും പ്രതികളെ തിരിച്ചറിഞ്ഞതായും പൊലീസ് അറിയിച്ചു.

ഇന്നലെ രാത്രി 9 മണിയോടെയാണ് ശ്രീകാര്യം പൗഡിക്കോണം സൊസൈറ്റി ജംഗ്ഷനിൽ വച്ച് കാറിലെത്തിയ മൂന്നംഗ സംഘം ജോയിയെ ആക്രമിച്ചത്. കാപ്പ കേസിൽ ജയിൽവാസം കഴിഞ്ഞ് മൂന്ന് ദിവസം മുൻപാണ് വെട്ടുകത്തി ജോയി എന്നറിയപ്പെടുന്ന ജോയ് പുറത്തിറങ്ങിയത്. ഓട്ടോറിക്ഷയിലെത്തി പൗഡിക്കോണത്തിറങ്ങി ചായ കുടിക്കുമ്പോഴാണ് ആക്രമണം. രണ്ട് കാലുകളും അറ്റ് തൂങ്ങിയ ജോയിയെ അരമണിക്കൂറിന് ശേഷം ശ്രീകാര്യം പൊലീസ് എത്തിയാണ് ആശുപത്രിയിൽ കൊണ്ടുപോയത്. പുലർച്ചെ രണ്ട് മണിയോടെ മരിച്ചു. കുറ്റ്യാണി സ്വദേശികളായ സജീർ ,അൻഷാദ്, അൻവർ ഹുസൈൻ എന്നിവരാണ് ആക്രമിച്ചതെന്ന് ആശുപത്രിയിൽ കൊണ്ടുപോകുന്നതിനിടെ ജോയി പറഞ്ഞിരുന്നു. ഇവരെ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം. ആക്രമണത്തിനെത്തിയ കാറിൻറെ നമ്പർ പ്ലേറ്റ് വ്യാജമായിരുന്നു. ആറ് മാസം മുമ്പ് ഈ സംഘത്തിൽപ്പെട്ട ഒരാളെ ജോയിയുടെ സംഘം വെട്ടിയിരുന്നു. ഇതിൻറെ പ്രതികാരമാണ് ആക്രമണത്തിന് പിന്നിലെന്നാണ് പൊലീസ് പറയുന്നത്.

ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ക്ക് ആശ്വാസവുമായി കെഎസ്ഇബി

വയനാട്. ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ക്ക് ആശ്വാസവുമായി കെഎസ്ഇബി,പുനരധിവാസത്തിന്റെ ഭാഗമായി വാടകവീടുകളില്‍ താമസിക്കുന്നവരില്‍ നിന്ന് വൈദ്യുതി ചാര്‍ജ്ജ് ഈടാക്കില്ലെന്ന് മന്ത്രി കെ കൃഷ്ണന്‍കുട്ടി പറഞ്ഞു,കെഎസ്ഇബിക്ക് കീഴിലുള്ള ആളൊഴിഞ്ഞ കെട്ടിടങ്ങള്‍ ദുരന്തബാധിതര്‍ക്ക് നല്‍കുന്ന കാര്യവും പരിശോധിക്കും,ഉരുള്‍പൊട്ടലുമായി ബന്ധപ്പെട്ട് സ്വമേധയ കേസെടുത്ത ഹൈക്കോടതി നടപടിയെ സ്വാഗതം ചെയ്യുന്നതായി കൃഷിമന്ത്രി പി പ്രസാദ് പറഞ്ഞു,ഹൈക്കോടതി നടപടി കേരളത്തില്‍ ഗുണപരമായ മാറ്റം ഉണ്ടാക്കുമെന്നും മന്ത്രി വ്യക്തമാക്കി


സര്‍വ്വതും നഷ്ടപ്പെട്ട് വാടകവീടുകളിലെക്കെത്താന്‍ പോകുന്ന ദുരന്തബാധിതര്‍ക്ക് അല്പമെങ്കിലും ആശ്വാസമാണ് വൈദ്യുതി വകുപ്പ് മന്ത്രിയുടെ പ്രഖ്യാപനം,നേരത്തെ ഉരുള്‍പൊട്ടല്‍ മേഖലയിലെ താമസക്കാരില്‍ നിന്ന് ആറ് മാസത്തേക്ക് കുടിശ്ശിക ഈടാക്കില്ലെന്ന് മന്ത്രി വ്യക്തമാക്കിയിരുന്നു,വാടക വീടുകളിലേക്ക് മാറുന്നവരില്‍ നിന്നുകൂടി ചാര്‍ജ്ജ് ഈടാക്കില്ലെന്ന് അറിയിക്കുകയാണ് മന്ത്രി

വയനാട് ഉരുള്‍പൊട്ടലുമായി ബന്ധപ്പെട്ട് സ്വമേധയ കേസെടുത്ത ഹൈക്കോടതി നടപടിയെ കൃഷിമന്ത്രി പി പ്രസാദ് സ്വാഗതം ചെയതു,ഹൈക്കോടതി നടപടി കേരളത്തില്‍ ഗുണപരമായ മാറ്റം ഉണ്ടാക്കുമെന്നും പശ്ചിമഘട്ട സംരക്ഷണവുമായി ബന്ധപ്പെട്ട് കൃഷിവകുപ്പ് ഈ മാസം 13ന് ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചതായും മന്ത്രി പി പ്രസാദ് പറഞ്ഞു

റബർ വില സർവകാല റെക്കോർഡിൽ

കൊച്ചി. റബർ വില സർവകാല റെക്കോർഡിൽ . ആഭ്യന്തര മാർക്കറ്റിൽ RSS 4ന് കി ലോയ്ക്ക് 255 രൂപ നിരക്കിൽ വ്യാപാരം നടന്നു. 247 രൂപയാണ് റബർ ബോർഡ് വില. 13 വർഷത്തിന് ശേഷമാണ് റബർ വില 250 കടക്കുന്നത് .

കാലാവസ്ഥയിൽ ഉണ്ടായ തിരിച്ചടി റബ്ബർ കൃഷിയെ സാരമായി ബാധിച്ചതിനിടയിലാണ് റബർ വില കുതിച്ചുയർന്നത് . ആഭ്യന്തര വിപണിയിൽ 13 വർഷത്തിനുശേഷം ആദ്യമായി റബർ വില 250 കടന്നു. പ്രാദേശിക മാർക്കറ്റിൽ പലയിടത്തും 255 രൂപയ്ക്ക് വ്യാപാരം നടന്നു . RSS 4 ന് 247 രൂപയാണ് റബർ ബോർഡ് രേഖപ്പെടുത്തിയിരിക്കുന്നത് . RSS 5 ന് 243 രൂപയും ഉണ്ട് / കഴിഞ്ഞ ജൂൺ പത്തിനാണ് റബർ വില 200 രൂപ കടന്നത് .2011 ഏപ്രിൽ അഞ്ചിനാണ് ഇതിന് മുൻപ് ആഭ്യന്തര വിപണിയിൽ വില ഇത്രയധികം ഉയർന്നത് .
അന്ന് 243 രൂപയാണ് RSS 4 ന് രേഖപ്പെടുത്തിയത്. അന്ന് രാജ്യാന്തര വില 292.97 രൂപയായിരുന്നു. 2016 ൽ ഫെബ്രുവരിയിൽ വില 91 രൂപയായി കുത്തനെ ഇടിയുകയും ചെയ്തു .
അതേസമയം രാജ്യാന്തര വിലയിൽ ഇപ്പോൾ കാര്യമായ മാറ്റം ഉല്ല . ലാറ്റക്സ് വില 245 രൂപയാണ് . സീറ്റ് റബറിൽ നിന്നും കർഷകർ മാറിയതും വില കൂടാൻ കാരണമായിട്ടുണ്ട് .
മേയ്-ജൂൺ മാസങ്ങളിൽ ഉണ്ടായ കണ്ടെയ്നർ ക്ഷാമം, ചരക്കുനീക്കത്തിനുള്ള ചെലവ് വർധിച്ചതും വിലവർധനയ്ക്കു കാരണമായിട്ടുണ്ട്.

മുണ്ടൂരിൽ വാഹനാപകടത്തിൽ കൊല്ലം സ്വദേശി മരിച്ചു, അപകടങ്ങള്‍ പരക്കെ

തൃശൂർ. കുറ്റിപ്പുറം പാതയിൽ മുണ്ടൂരിൽ വാഹനാപകടത്തിൽ കൊല്ലം സ്വദേശി മരിച്ചു. ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. ദേശീയപാതയിൽ അങ്കമാലി കറുകുറ്റി അഡ് ലക്സിന് സമീപം സ്വകാര്യബസും അപകടത്തിൽപ്പെട്ടു. ബെംഗളൂരുവിൽ നിന്ന് എറണാകുളത്തേക്ക് പോയ കല്ലട ബസ്സാണ് അപകടത്തിൽപ്പെട്ടത്. കാക്കനാട് കളക്ടറേറ്റ് സിഗ്നലിന് സമീപം ലോറിക്ക് തീപിടിച്ചു


തൃശ്ശൂർ മുണ്ടൂർ പമ്പ് പരിസരത്ത് നിന്ന് ഇന്ന് രാവിലെ അഞ്ചരയോടെയായിരുന്നു അപകടം. കുളത്തൂ പുഴയിൽ നിന്നും കുന്നംകുളം ഭാഗത്തേക്ക് വന്ന സുസുക്കി വാഗണർ കാറാണ് അപകടത്തിൽപ്പെട്ടത്. കുളത്തൂപ്പുഴ സ്വദേശി 53 വയസുള്ള ഷെരീഫയാണ് മരിച്ചത്. സഹയാത്രികനായ ഫൈസൽ തൃശൂർ അമല ആശുപത്രിയിൽ തീവ്രപരിചരണവിഭാഗത്തിലാണ്. ഡ്രൈവർ ഉറങ്ങിപ്പോയതിനെ തുടർന്ന് നിയന്ത്രണം വിട്ട വാഹനം പാതയോരത്തെ വീട്ടിലേക്ക് ഇടിച്ചുകയറുകയായിരുന്നു. അതിനിടെ ദേശീയപാതയിൽ അങ്കമാലി കറുകുറ്റി അഡ് ലക്സിന് ബെംഗളൂരുവിൽ നിന്ന് എറണാകുളത്തേക്ക് പോയ കല്ലട ബസ്സ് അപകടത്തിൽപ്പെട്ടു. രാവിലെ ഏഴ് മണിയോടെയാണ് സംഭവം. ബസ് നിയന്ത്രണം വിട്ട് ഇടതുവശത്തെ റോഡിന്റെ മീഡിയൻ ഭാഗത്തേക്ക് ഇടിച്ചു കയറുകയായിരുന്നു. എന്നാൽ യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. കാക്കനാട് കളക്ടറേറ്റ് സിഗ്നലിന് സമീപം ലോറിക്ക് തീപിടിച്ചു. അശോക് ലൈലാൻഡ് ലോറിക്കാണ് തീ പിടിച്ചത്.ഫയർഫോഴ്സ് എത്തി പിന്നീട് തീ അണച്ചു.

സിപിഎം ഗുണ്ടാസംഘമായി മാറിയ പൊലീസിലെ ക്രിമിനലുകളെ നിലക്ക് നിർത്തണം, വി ‍ഡി സതീശന്‍

കായംകുളം.സമരം ചെയ്ത യൂത്ത് കോൺഗ്രസ് നേതാക്കളുടെ വീട് പൊലീസ് ആക്രമിച്ചെന്ന പരാതിയുമായി പ്രതിപക്ഷ നേതാവ്. കായംകുളത്ത് ഉയരപ്പാത നിർമ്മിക്കണമെന്ന ആവശ്യം ഉന്നയിച്ച സമരം ചെയ്ത യൂത്ത് കോൺഗ്രസ് നേതാക്കളുടെ വീട് പുലർച്ചെ പൊലീസ് ചവിട്ടിപ്പൊളിച്ചു എന്നാണ് ആരോപണം. ഗുണ്ടാ – കൊട്ടേഷൻ സംഘങ്ങളെ പോലെയാണ് പൊലീസ് പെരുമാറിയത് എന്ന് പ്രതിപക്ഷ നേതാവ്. സിപിഐഎം ഗുണ്ടാസംഘമായി മാറിയ പൊലീസിലെ ക്രിമിനലുകളെ നിലക്ക് നിർത്തണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. കായംകുളം നോർത്ത് യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് റിയാസ് മുണ്ടകത്തിൽ, ഹാഷിംസേട്ട് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.