21.5 C
Kollam
Saturday 20th December, 2025 | 08:11:42 AM
Home Blog Page 2334

നിറപുത്തരി പൂജകൾക്കായി ശബരിമല ക്ഷേത്ര നട ഞായറാഴ്ച തുറക്കും

പത്തനംതിട്ട.നിറപുത്തരി പൂജകൾക്കായി ശബരിമല ക്ഷേത്ര നട ഞായറാഴ്ച തുറക്കും. വൈകിട്ട് അഞ്ച് മണിക്ക് മേൽ ശാന്തി പിഎൻ മഹേഷ് നമ്പൂതിരി നട തുറന്ന് ദീപം തെളിയിക്കും. പുത്തരി പൂജകൾക്കായി എത്തിക്കുന്ന നെൽ കതിരുകൾ കൊടിമര ചുവട്ടിൽ വച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ് പ്രശാന്തിന്റെ നേതൃത്വത്തിൽ ബോഡ് അംഗങ്ങൾ ഏറ്റുവാങ്ങും.
പാലക്കാട്, അച്ചൻകോവിൽ എന്നിവിടങ്ങളിൽ നിന്നാണ് നെൽകതിരുകൾ എത്തിക്കുന്നത്. തിങ്കളാഴ്ച പുലർച്ചെ 05.45 നും 6.30 നും ഉള്ളിലാണ് നിറപുത്തരി പൂജകൾ നടക്കുക. ശേഷം ശ്രീകോവിലിൽ പൂജിച്ച നെൽ കതിരുകൾ ഭക്തജനങ്ങൾക്ക് വിതരണം ചെയ്യും. പൂജകൾക്ക് ശേഷം തിങ്കളാഴ്ച രാത്രി പത്തിന് നട അടയ്ക്കും.

മാളിയേക്കൽ റെയിൽവേ മേൽപ്പാലം പ്രതീകാത്മകമായി തുറന്ന് കൊടുത്തു

കരുനാഗപ്പള്ളി :കരുനാഗപ്പള്ളി മാളിയേക്കൽ റെയിൽവേ മേൽപ്പാലം തുറന്ന് കൊടുക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി കരുനാഗപ്പള്ളി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിക്ഷേധമാർച്ച് നടത്തി, പാലത്തിൻ്റെ ഇരുവശത്തും സ്ഥാപിച്ച ബാരിക്കേഡുകൾ മാറ്റിയും പാലത്തിലൂടെ മാർച്ച് നടത്തിയും പ്രതീകാത്മകമായി പാലം തുറന്ന് കൊടുത്തു. പ്രതിക്ഷേധമാർച്ചും, പ്രതീകാത്മക ഉത്ഘാടനവും ബിജെപി സംസ്ഥാന കമ്മിറ്റി അംഗം അജിമോൻ ഉത്ഘാടനം ചെയ്തു. ബിജെപി കരുനാഗപ്പള്ളി മണ്ഡലം പ്രസിഡൻ്റ് കെ.ആർ. രാജേഷ് അദ്ധ്യക്ഷനായിരുന്നു. മഹിളാമോർച്ച ജില്ലാ പ്രസിഡൻ്റ് ശാലിനിരാജീവൻ, ഓച്ചിറ മണ്ഡലം പ്രസിഡൻ്റ് ശരത്ത്, സതീഷ് തേവനത്, സുനിൽ സാഫല്യം, ആർ മുരളി എന്നിവർ സംസാരിച്ചു. ആലുംമൂട്ടിൽ നിന്ന് ആരംഭിച്ച പ്രതിക്ഷേധ മാർച്ചിന് അനിൽ വാഴപ്പള്ളി,വിശ്വനാഥൻ,കുട്ടൻശാന്തി, അനിൽ തെന്നല , വിനോദ് വന്ദനം, ധന്യ അനിൽ, സതീഷ്, ജോബ് , വിജു കിളിയൻതറ,സജീവൻ, ബിജു, അജിത് എന്നിവർ നേതൃത്വം നൽകി

ജമ്മുകശ്മീരിൽ ഭീകരാക്രമണം

ജമ്മു. ജമ്മുകശ്മീരിൽ ഭീകരാക്രമണം. കോകെർനാഗിലാണ് ഏറ്റുമുട്ടൽ. ഒരു സൈനികന് ഗുരുതരമായി പരിക്കേറ്റതായി വിവരം. മേഖലയിൽ സൈനിക നടപടി പുരോഗമിക്കുന്നു. രണ്ട് സൈനികർക്ക് വീര മൃത്യു. ഭീകരാക്രമണത്തിൽ രണ്ട് പ്രദേശവാസികൾക്ക് പരിക്കേറ്റു. മേഖലയിൽ സൈനിക നടപടി പുരോഗമിക്കുന്നു.

കൂടുതൽ സേനയെ വിന്യസിച്ചു. പരിക്കേറ്റ പ്രദേശവാസികളെ ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിച്ചു.

തുമ്പമൺ സർവീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിനിടെ രൂക്ഷമായ സംഘർഷം

പത്തനംതിട്ട. തുമ്പമൺ സർവീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിനിടെ രൂക്ഷമായ സംഘർഷം. കള്ളവോട്ട് ആരോപിച്ച് കോൺഗ്രസ് – സിപിഎം പ്രവർത്തകർ തുടങ്ങിയ തർക്കത്തിനൊടുവിൽ പൊലീസ് ലാത്തിവീശി. പോലീസ് നടപടിയിൽ യൂത്ത് കോൺഗ്രസ് ജില്ലാ അപാധ്യക്ഷൻ എം.ജെ.രഞ്ചു, കോൺഗ്രസ് പ്രവർത്തകൻ ജോഷ്വ എൻ വർഗീസ് എന്നിവർക്ക് പരിക്കേറ്റു.
സംഘർഷമറിഞ്ഞെത്തിയ കോൺഗ്രസ് നേതാവ് എം.ജി. കണ്ണന് നേർക്ക് സിപിഎം പ്രവർത്തകർ ചീമുട്ടയറിഞ്ഞതായും പരാതി ഉണ്ട്. അതേസമയം സമാധാനമായി നടന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ബോധപൂർവ്വം സംഘർഷമുണ്ടാക്കിയെന്നാണ് സിപിഎം ആരോപിച്ചു.

ബീഗിൾ ഇനത്തിൽപ്പെട്ട വളര്‍ത്തുനായയെ തലയ്ക്ക് അടിച്ച് കൊല്ലാൻ ശ്രമം

തിരുവല്ല. ബീഗിൾ ഇനത്തിൽപ്പെട്ട വളര്‍ത്തുനായയെ തലയ്ക്ക് അടിച്ച് കൊല്ലാൻ ശ്രമം.കടപ്ര തുള്ളൽ കളത്തിൽ എസ് എസ് റെസിഡൻസിൽ ഷിബുവിന്റെ പട്ടിയെ ആണ് വ്യാഴാഴ്ച രാത്രി കൊലപ്പെടുത്തുവാൻ ശ്രമം നടന്നത്. രാത്രി പന്ത്രണ്ട് മണിക്ക് ഗേറ്റ് തുറന്നപ്പോ പുറത്ത് ഇറങ്ങിയ പട്ടിയെ ഇരുമ്പ് ദണ്ഡ് കൊണ്ട് തലയ്ക്ക് അടിയ്ക്കുകയായിരുന്നു. അടിയുടെ ആഘാതത്തിൽ തലച്ചോറ് പുറത്ത് വന്നു.മൂക്കിന്റെ പാലവും തകർന്നു.

ചെങ്ങന്നൂർ വെറ്റിനറി ആശുപത്രിയിൽ പ്രവേശിപ്പിച്ച നായ ഗുരുതരാവസ്ഥയിൽ തുടരുകയാണ്. അക്രമികൾക്കായി പോലീസ് അന്വേഷണം ആരംഭിച്ചു.

.പ്രതീക ചിത്രം

RDX നിർമ്മാതാക്കൾക്കെതിരെ അന്വേഷണത്തിന് ഉത്തരവ്

കൊച്ചി.RDX നിർമ്മാതാക്കൾക്കെതിരെ അന്വേഷണത്തിന് ഉത്തരവ്. സാമ്പത്തിക തട്ടിപ്പ് പരാതിയിൽ നിർമ്മാതാക്കൾക്കെതിരെ കേസെടുത്ത് അന്വേഷണം നടത്തണമെന്ന് കോടതി. പോലീസ് അന്വേഷണം ലാഭവിഹിതവും കണക്കും നൽകിയില്ലെന്ന പരാതിയിൽ. പരാതി നൽകിയത് ചിത്രത്തിന്റെ സഹനിർമാതാവ് അഞ്ജന എബ്രഹാം. നിർമ്മാതാവ് സോഫിയ പോൾ, ജയിംസ് പോൾ എന്നിവർക്കെതിരെ അന്വേഷണം. തൃപ്പൂണിത്തുറ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്

കാബിനറ്റ് സെക്രട്ടറിയായി ടി.വി. സോമനാഥനെ കേന്ദ്രസര്‍ക്കാര്‍ നിയമിച്ചു

കാബിനറ്റ് സെക്രട്ടറിയായി ടി.വി. സോമനാഥനെ കേന്ദ്രസര്‍ക്കാര്‍ നിയമിച്ചു. 1987 ബാച്ച് തമിഴ്‌നാട് കേഡര്‍ ഐഎഎസ് ഉദ്യോഗസ്ഥനാണ് ടി വി സോമനാഥന്‍. ഓഗസ്റ്റ് 30ന് അധികാരമേല്‍ക്കുന്ന അദ്ദേഹത്തിന് കാബിനറ്റ് സെക്രട്ടറി പദവിയില്‍ രണ്ടു വര്‍ഷം കാലാവധി ലഭിക്കും. നിലവില്‍ ധനകാര്യ സെക്രട്ടറിയാണ്.
ധനകാര്യ സെക്രട്ടറിയായി നിയമിക്കപ്പെടുന്നതിന് മുമ്പ് 2019 മുതല്‍ 2021 വരെ സാമ്പത്തിക ചെലവ് സെക്രട്ടറിയായി അദ്ദേഹം സേവനമനുഷ്ഠിച്ചു. 2015നും 2017നും ഇടയില്‍ പ്രധാനമന്ത്രിയുടെ ഓഫീസില്‍ ജോയിന്റ് സെക്രട്ടറിയായ അദ്ദേഹം പിന്നീട് പിഎംഒയില്‍ അഡീഷണല്‍ സെക്രട്ടറിയായി സേവനമനുഷ്ഠിച്ചു. കോര്‍പ്പറേറ്റ് കാര്യ മന്ത്രാലയത്തില്‍ ജോയിന്റ് സെക്രട്ടറിയായും സോമനാഥന്‍ കുറച്ചുകാലം സേവനമനുഷ്ഠിച്ചിട്ടുണ്ട്.

പിഎസ് ബാനർജി അനുസ്മരണം; സംസ്ഥാനതല ചിത്രരചനാ മൽസരവും ഫോക് ലോർ സെമിനാറും നടത്തി

കുന്നത്തൂർ:നാടൻ പാട്ടുകലാകാരനും ചിത്രകാരനും കാരിക്കേച്ചറിസ്റ്റുമായിരുന്ന പി.എസ്.ബാനർജിയുടെ മൂന്നാം ചരമവാർഷികാചരണത്തിന്റെ ഭാഗമായി സംസ്ഥാനതല ചിത്രരചനാ മൽസരം നടത്തി.എൽ.പി – യു.പി വിഭാഗം, എച്ച്.എസ്,എച്ച്.എസ്.എസ്,സീനിയർ വിഭാഗങ്ങളിലായി നടത്തിയ മൽസരത്തിൽ നൂറോളം പേർ പങ്കെടുത്തു.തുടർന്ന് നടന്ന ഫോക് ലോർ സെമിനാർ കവി ഇഞ്ചക്കാട് ബാലചന്ദ്രൻ ഉത്ഘാടനം ചെയ്തു.ബൈജു മലനട മോഡറേറ്ററായി.മഹാത്മാഗാന്ധി സർവ്വകലാശാല സ്കൂൾ ഓഫ് ലെറ്റേഴ്സിലെ പ്രൊഫ.അജുനാരായണൻ “ഫോക് ലോറിൻ്റെ സമകാലികത” എന്ന വിഷയത്തിൽ പ്രബന്ധമവതരിപ്പിച്ചു.ബാനർജി അക്കാഡമി ജോയിൻ്റ് സെക്രട്ടറി മധുലാൽ നന്ദി പറഞ്ഞു.തുടർന്ന് കേരള സാംസ്കാരിക വകുപ്പ് ഫലോഷിപ്പ് ലഭിച്ച കലാകാരൻമാരുടെ കലാപരിപാടികളും “പാട്ടോളം” ഗാനസന്ധ്യയും നടന്നു.

ദലിത് ക്രൈസ്തവർ രാജ്ഭവൻ മാർച്ചും ധർണ്ണയും നടത്തി

തിരുവനന്തപുരം: മതത്തിൻ്റെ പേരിൽ ദലിത് ക്രൈസ്തവരെ പട്ടിക ജാതി ലിസ്റ്റിൽ നിന്നും ഒഴിവാക്കിയ 1950 ആഗസ്റ്റ് 10 ലെ പ്രസിഡഷ്യൽ ഉത്തരവ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യവ്യാപകമായി നടത്തുന്ന പ്രക്ഷോഭ സമരങ്ങളുടെ ഭാഗമായി കൗൺസിൽ ഓഫ് ദലിത് ക്രിസ്ത്യൻസ്, കേരള കൗൺസിൽ ഓഫ് ചർച്ചസ്, ദലിത് കത്തോലിക്കാ മഹാജനസഭ എന്നീ സംഘടനകളുടെ നേതൃത്വത്തിൽ രാജ്ഭവൻ മാർച്ചും ധർണ്ണയും നടത്തി. ഭരണഘടനയ്ക്ക് വിരുദ്ധമായ പ്രസിഡൻഷ്യൽ ഉത്തരവ് പിൻവലിച്ച് ദലിത് ക്രൈസ്തവരെ പട്ടികജാതി ലിസ്റ്റിൽ ഉൾപ്പെടുത്തണമെന്ന് ധർണ്ണ ഉദ്ഘാടനം ചെയ്ത സാൽവേഷൻ ആർമി ടെറിട്ടോറിയൽ കമാണ്ടർ കേണൽ. ജോൺ വില്യം പോളിമെറ്റ്ല ആവശ്യപ്പെട്ടു.സിഡിസി ചെയർമാൻ എസ്.ജെ. സാംസൺ അദ്ധ്യക്ഷത വഹിച്ചു. കെസിസി ജനറൽ സെക്രട്ടറി അഡ്വ.ഡോ.പ്രകാശ് പി.തോമസ്, ബൈബിൾ ഫെയ്ത് മിഷൻ ബിഷപ്പ് .റൈറ്റ്.റവ.ഡോ. സെൽവദാസ് പ്രമോദ്, കെ സി സി രക്ഷാധികാരി ഫാ.ജോൺ അരീക്കൽ, റവ. എൽ റ്റി.പവിത്രസിംഗ്, ലെഫ്.കേണൽ.സജുഡാനിയേൽ, എബനേസർ ഐസക്, അഡ്വ.കെ.ആർ.പ്രസാദ്,ഡിസിഎംസ് രൂപത പ്രസിഡൻ്റ് സജിമോൻ, ജോയ് പോൾ, ലെഫ്.കേണൽ.എൻ.ഡി. ജോഷ്വാ, റവ.വൈ. ലാലു, റ്റി.ജെ. മാത്യു, ജോർജ് എസ്.പളളിത്തറ, എലിസബത്ത് ജോയി, എസ്. ധർമ്മരാജ്, റവ.എഡ്മണ്ട് റോയി എന്നിവർ പ്രസംഗിച്ചു. ധർണ്ണയ്ക്ക് മുമ്പായി മ്യൂസിയം പരിസരത്ത് നിന്ന് പ്രകടനവും ഉണ്ടായിരുന്നു.

പടിഞ്ഞാറേ കല്ലടയിൽ പകർച്ചവ്യാധി പ്രതിരോധ പ്രവർത്തന കൺവെൻഷൻ നടന്നു

പടിഞ്ഞാറെ കല്ലട:-പടിഞ്ഞാറേകല്ലട ഗ്രാമപഞ്ചായത്തിൽ എലിപ്പനി,ഡെങ്കിപ്പനി തുടങ്ങി പകർച്ചവ്യാധികൾക്കെതിരെ സജീവമായി പ്രവർത്തിച്ച ജനപ്രതിനിധികൾ,ആരോഗ്യ വകുപ്പ് ജീവനക്കാർ,ആശാവർക്കേഴ്സ്,
അംഗൻവാടി ടീച്ചേഴ്‌സ്,വാർഡ്‌ തല ആരോഗ്യ വോളന്റിയെഴ്‌സ് എന്നിവരുടെ സംയുക്തയോഗം പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്നു.യോഗത്തിൽ പ്രവർത്തന അവലോകനവും, തുടർപ്രവർത്തനങ്ങളും തീരുമാനിച്ചു.പഞ്ചായത്ത് ആരോഗ്യ -വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ ഉഷാലയം ശിവരാജൻ അധ്യക്ഷത വഹിച്ചു.പ്രസിഡന്റ് ഡോ.സി.ഉണ്ണികൃഷ്ണൻ യോഗം ഉത്ഘാടനം ചെയ്തു.വൈസ് പ്രസിഡന്റ് എൽ.സുധ,വികസന,ക്ഷേമകാര്യ സ്ഥിരം സമിതി ചെയർമാൻമാരായ കെ.സുധീർ,ജെ.അംബികകുമാരി,
മെമ്പർമാരായ എൻ.ശിവാനന്ദൻ,ഓമനക്കുട്ടൻപിള്ള, ഷീലാകുമാരി,സുനിതദാസ്,റജീല, പ്ലാനിങ് കമ്മിറ്റി വൈസ് ചെയർമാൻ ശങ്കരപ്പിള്ള തുടങ്ങിയവർ സംസാരിച്ചു.മെഡിക്കൽ ഓഫീസർ ഡോ.ടീനുമേരി തോമസ് ഭാവിപ്രവർത്തനങ്ങളും,ഹെൽത്ത് ഇൻസ്‌പെക്ടർ ഷിബു പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു.