Home Blog Page 2330

രണ്ട് പ്രധാന പരീക്ഷകള്‍ ഒരേ ദിവസം… ബുദ്ധിമുട്ടിലായി ഉദ്യോഗാര്‍ത്ഥികള്‍

രണ്ട് പ്രധാന പരീക്ഷകള്‍ ഒരേ ദിവസമായത് ഉദ്യോഗാര്‍ഥികള്‍ക്ക് തിരിച്ചടിയാകുന്നു. പിഎസ്‌സിയുടെ എല്‍ഡിസിയും, ഐബിപിഎസിന്റെ ആര്‍ആര്‍ബിയും (ഓഫീസ് അസിസ്റ്റന്റ്) പരീക്ഷയും ആഗസ്റ്റ് 17ന് ആണ് നടക്കാന്‍ പോകുന്നത്. ഇതുകാരണം പ്രതിസന്ധിയിലായത് ഉദ്യോഗാര്‍ഥികളാണ്. പ്രധാനപ്പെട്ട രണ്ട് പരീക്ഷകള്‍ ഒരേദിവസം എത്തിയതോടെ ഏതെങ്കിലും ഒരു പരീക്ഷ ഒഴിവാക്കേണ്ട ഗതികേടിലാണ് ഉദ്യോഗാര്‍ഥികള്‍.

ദുരന്തബാധിതരുടെ അഭിപ്രായം സ്വീകരിച്ചുകൊണ്ടാകും ടൗൺഷിപ്പ് നടപ്പാക്കുക: മന്ത്രി റിയാസ്

തിരുവനന്തപുരം:
ദുരന്തബാധിതരുടെ അഭിപ്രായം സ്വീകരിച്ചു കൊണ്ടാണ് വയനാട്ടിൽ ടൗൺഷിപ്പ് ഉൾപ്പെടെയുള്ള കാര്യങ്ങൾ ചെയ്യേണ്ടതെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ്. നാല് ഘട്ടങ്ങളിലായാണ് പുനരധിവാസം തീരുമാനിച്ചിട്ടുള്ളത്. ബന്ധുവീട്ടിൽ പോകാൻ താത്പര്യമുള്ളവർ, സ്വന്തം നിലയിൽ വാടക വീട്ടിലേക്ക് മാറുന്നവർ, സ്‌പോൺസർഷിപ്പിന്റെ ഭാഗമായി വാടക വീട്ടിലേക്ക് മാറുന്നവർ, സർക്കാർ സംവിധാനങ്ങളിലെ വാടക വീടുകൾ എന്നിങ്ങനെയാണിത്

ഇതിനെക്കുറിച്ച് വ്യക്തമായി അറിയാൻ 18 അംഗ സംഘത്തിന്റെ വിശദമായ സർവേ നടക്കുന്നുണ്ടെന്നും മന്ത്രി റിയാസ് പറഞ്ഞു. ടൗൺഷിപ്പിന് വേണ്ടിയുള്ള സ്ഥലത്തിനായുള്ള ചർച്ചകൾ നടക്കുന്നുണ്ട്. മറ്റെല്ലാവരും കൂടി ആലോചിച്ച് കൊണ്ടാണ് തീരുമാനമെടുക്കുക. എല്ലാവരുടെയും അഭിപ്രായം മാനിക്കും. വയനാട് ടൗൺഷിപ്പിൽ എല്ലാ സൗകര്യങ്ങളും ഉറപ്പാക്കുമെന്നും മന്ത്രി അറിയിച്ചു.

പാറശാലയില്‍ പൊലീസിന് മര്‍ദ്ദനം

തിരുവനന്തപുരം. പാറശാലയിൽ പൊലീസുകാർക്ക് നേരെ കയ്യേറ്റം എന്ന് പരാതി.മദ്യപിച്ചെത്തിയ സംഘം പോലീസുകാരെ ഹെൽമറ്റ് കൊണ്ട് അടിക്കുകയും യൂണിഫോം വലിച്ച് കീറുകയും ചെയ്തു.പ്രിൻസിപ്പൽ എസ് ഐ ദീപു ഉൾപ്പെടെ നാലുപേർക്ക് പരുക്ക് .കൂടുതൽ പൊലീസുകാരെത്തി എട്ടു പേരെ കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രി ആറയൂർ ആലത്തറയ്ക്കലിലാണ് സംഭവം

ബിഹാർ ജെഹാനാബാദ് സിദ്ധനാഥ ക്ഷേത്രത്തിൽ തിക്കിലും തിരക്കിലും പെട്ട് 7 മരണം

പട്ന.ബിഹാർ ജെഹാനാബാദ് സിദ്ധനാഥ ക്ഷേത്രത്തിൽ തിക്കിലും തിരക്കിലും പെട്ട് 7 മരണം. 35 ഓളം പേർക്ക് പരിക്കേറ്റു. അനുശോചനം അറിയിച്ച് ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. മരിച്ചവരുടെ കുടുംബങ്ങൾക്ക് നാല് ലക്ഷം രൂപ നൽകും. പെട്ടെന്നുണ്ടായ തിരക്കാണ് അപകടകാരണമെന്ന് ദൃക്സാക്ഷികൾ.

ബിഹാർ ജെഹാനാബാദ് സിദ്ധനാഥ ക്ഷേത്രത്തിൽ ഇന്ന് പുലർച്ചെ ഒരുമണിയോടെയാണ് അപകടം.
പ്രത്യേക പൂജ നടക്കുന്ന സമയമായിരുന്നു അപകടമുണ്ടായത്. ക്ഷേത്രത്തിനുളളിൽ പെട്ടന്ന് തിരക്ക് വർദ്ധിച്ചതാണ് അപകടകാരണമെന്ന് ദൃക്ഷാസാക്ഷികൾ പറഞ്ഞു. അപകടത്തിൽ ഏഴു പേർ മരിച്ചു.35 ഓളം പരിക്കേറ്റു.പരിക്കേറ്റവരെ വിവിധ ആശുപത്രികളിൽ ആയി പ്രവേശിപ്പിച്ചിരിക്കുകയാണ്.
സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാണെന്ന് ജഹാനാബാദ് ജില്ലാ മജിസ്‌ട്രേറ്റ് അലങ്കൃത പാണ്ഡെ അറിയിച്ചു.
മരിച്ചവരുടെ കുടുംബങ്ങൾക്ക് 4 ലക്ഷം രൂപ നൽകുമെന്ന് മുഖ്യമന്ത്രി നിതീഷ് കുമാർ അറിയിച്ചു. ജില്ലാ മജിസ്‌ട്രേറ്റും പൊലീസ് സൂപ്രണ്ടും സംഭവസ്ഥലം സന്ദർശിച്ച സ്ഥിതിഗതികൾ വിലയിരുത്തി.
പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മരിച്ചവരുടെ മൃതദേഹങ്ങൾ ബന്ധുക്കൾക്ക് നൽകും.

വിവിധ അപകടങ്ങളില്‍ സംസ്ഥാനത്ത് നാലുമരണം

തിരുവനന്തപുരം. കല്ലമ്പലം പുല്ലൂർ മുക്കിൽ ഉണ്ടായ വാഹനാപകടത്തിൽ
രണ്ടുപേർ കൂടി മരിച്ചു.
കരവാരം സ്വദേശികളായ അനന്തു, അക്ഷയ് എന്നിവരാണ് മരിച്ചത്.ആലുവയിൽ ബസിനടിയിൽ കിടന്നുറങ്ങുകയായിരുന്ന ആളുടെ ദേഹത്തിലൂടെ ബസ് കയറിയിറങ്ങി ഒരു മരണം. സ്വകാര്യ എൻജിനീയറിങ് കോളജിൻ്റെ ബസ് ആണ് കയറിയിറങ്ങിയത്.
മരിച്ച ആളെ തിരിച്ചറിഞ്ഞിട്ടില്ല

തിരുവനന്തപുരം കല്ലമ്പലം പുല്ലൂർ മുക്കിൽ ഉണ്ടായ വാഹനാപകടത്തിൽ മൂന്ന് മരണം.കരവാരം സ്വദേശികളായ അനന്തു, അക്ഷയ് എന്നിവരാണ് മരിച്ചത്. അപകടത്തിൽ ഗുരുതര പരിക്ക് പറ്റിയ നഗരൂർ സ്വദേശി നിഥിൻ ബാബുവാണ് ഇന്നലെ മരിച്ചത്.ആലുവയിൽ ബസിനടിയിൽ കിടന്നുറങ്ങുകയായിരുന്ന ആളുടെ ദേഹത്തിലൂടെ ബസ് കയറി ഇറങ്ങി ഒരാൾ മരിച്ചു. ആലുവ ബീവറേജിന് സമീപം ഹൈ റോഡിലായിരുന്നു സംഭവം.മരിച്ച ആളെ തിരിച്ചറിഞ്ഞിട്ടില്ല.
ബസ് ഡ്രൈവറെ പോലീസ് കസ്റ്റഡിയിലെടുത്തു
ആലപ്പുഴ എസി റോഡിൽ മങ്കൊമ്പിൽ കാൽനടയാത്രികരായ രണ്ട് സ്ത്രീകളെ കാറിടിച്ചു. അപകടത്തിൽ പരിക്കേറ്റ
ഒരു സ്ത്രീ മരിച്ചു.
ഇന്ന് രാവിലെ ആറരയോടെ ക്ഷേത്രം ദർശനം കഴിഞ്ഞ് മടങ്ങിയ മങ്കൊമ്പ് സ്വദേശികളാണ് അപകടത്തിൽ പെട്ടത്. ദേശീയപാതയിൽ ആലുവമാർത്താണ്ഡവർമ്മ പാലത്തിന് സമീപം നിയന്ത്രണം വിട്ട ലോറി ഇടിച്ചുകയറി സിഗ്നൽ സംവിധാനം തകർന്നു.
മരപ്പൊടി കയറ്റി വന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്.
ലോറി ഡ്രൈവർ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു.
ദേശീയപാത ആലുവയിൽ ചരക്ക് ലോറി നിയന്ത്രണം തെറ്റി ട്രാഫിക് ഐലൻഡിലേക്ക് ഇടിച്ചുകയറി. ആലുവയിൽ നിന്നും അങ്കമാലി ഭാഗത്തേക്ക് പോവുകയായിരുന്നു ചരക്ക് ലോറി അപകടത്തിൽ പെട്ടത്. പന്തളം കൂരമ്പാല ജംഗ്ഷനിൽ നാലു വാഹനങ്ങൾക്ക് അപകടത്തിൽ പെട്ടു.
കെഎസ്ആർടിസി ബസ് ബ്രേക്കിട്ടപ്പോൾ പിന്നാലെ വന്ന മൂന്ന് കാറുകളും ഒരു വാനുമാണ് അപകടത്തിൽപ്പെട്ടത്.

മുടി കറുപ്പിക്കുന്നവർ അറിയാൻ

ഇന്നത്തെ കാലത്ത് ചെറുപ്പക്കാരിൽ പോലും കണ്ടുവരുന്ന പ്രശ്‌നമാണ് മുടി നര. ഇതിന് കാരണങ്ങൾ പലതുമുണ്ട്. മുടി നര കറുപ്പിക്കാൻ പലരും ഉപയോഗിയ്ക്കുന്നത് കൃത്രിമ ഡൈകളാണ്. ഇവ മുടി കറുപ്പിയ്ക്കുമെങ്കിലും വരുത്തുന്ന ആരോഗ്യപ്രശ്‌നങ്ങൾ പലതാണ്.

പിപിഡി അടങ്ങിയ ഹെയർ ഡൈ ഏറെ ദോഷം വരുത്തും എന്നു വേണം പറയാൻ. 1907ലാണ് പിപിഡി എന്ന ഘടകം അതായത് പി ഫിനൈൽ ഇഎൻ തൈ അമീൻ എന്ന ഇത് കണ്ടുപിടിച്ചത്. ഇത് സ്ഥിരം ഉപയോഗിയ്ക്കുന്നത് പല ദോഷഫലങ്ങളും നൽകും എന്നു വേണം കരുതാൻ. ആ കാലഘട്ടത്തിൽ മറ്റൊരു വസ്തുക്കളും ഇല്ലാത്തത് കൊണ്ടാണ് ഇത് സ്ഥിരം ഉപയോഗിയ്ക്കുന്നത്.

ഇന്ന് മാർക്കറ്റിൽ കണ്ടുവരുന്ന പല ഡൈകളിലും പിപിഡി അടങ്ങിയിട്ടുണ്ട്. ഇത് നല്ല കറുപ്പ് നിറം നൽകുന്നത് തന്നെയാണ് ഇത് ഉപയോഗിക്കാൻ കാരണം. ഇത് ഉപയോഗിച്ചാൽ പലർക്കും അലർജി പ്രശ്‌നങ്ങളുണ്ടാക്കാം. പലർക്കും ബിപി വല്ലാതെ കുറയുന്ന അവസ്ഥ വരെയെത്തും. ചർമത്തിന് പല പ്രശ്‌നങ്ങളും ഉണ്ടാകാനും സാധ്യതയേറെയാണ്. ഇത് സ്ഥിരമായി ഉപയോഗിച്ചു കഴിഞ്ഞാൽ ശ്വാസകോശസംബന്ധമായ പ്രശ്‌നമുണ്ടാകും. പ്രത്യേകിച്ചും ഇതിൽ അമോണിയ അടങ്ങിയിട്ടുണ്ടെങ്കിൽ. ഇത് ശ്വാസംമുട്ടൽ, ആസ്തമ, ബ്രോങ്കൈറ്റിസ് തുടങ്ങിയ പല പ്രശ്‌നങ്ങളും ഉണ്ടാക്കാൻ സാധ്യതയേറെയാണ്. ചുമയും വലിവുമെല്ലാം ഇത്തരം പ്രശ്‌നങ്ങളിൽ പെടുന്നു. കൂടുതൽ കാലം ചെല്ലുന്തോറും ചർമത്തിന് ഇത്തരം ഡൈ പ്രശ്‌നമുണ്ടാക്കും. അതായത് പല വർഷങ്ങൾ ഇത് ഉപയോഗിച്ച് കഴിയുമ്പോൾ.

ഇത് ഉപയോഗിച്ചാൽ ഇത് ക്യാൻസർ സാധ്യത വർദ്ധിയ്ക്കുന്നുവെന്ന് പറയാം. പ്രത്യേകിച്ചും ബ്ലാഡർ ക്യാൻസർ. ബാർബർ ഷോപ്പുകളിൽ നിൽക്കുന്നവർക്ക് ഇത് സ്ഥിരമായി സമ്പർക്കത്തിൽ വരുന്നതുകൊണ്ട് ഇവരിൽ ഇത് കണ്ടു വരുന്നു. ഇതുപോലെ ലുക്കീമിയ പോലുള്ള ഇത്തരം പ്രശ്‌നമുണ്ടാകും. ഇത് എൻഡോക്രൈൻ പ്രശ്‌നങ്ങൾക്കും കാരണമാകും. ഇത് തൈറോയ്ഡ്, എൻസൈമുകളുടെ ബാലൻസ് പ്രശ്‌നം എന്നിവയും ഇത് സ്ഥിരമായി ഉപയോഗിയ്ക്കുന്നവരിൽ കണ്ടു വരുന്നു. ഇവ മുടിയ്ക്കും തലയോട്ടിക്കും നല്ലതല്ല. മുടി പൊട്ടിപ്പോകാം, മുടി വരണ്ട് പോകാം, ഇതെല്ലാം മുടിയ്ക്ക് കേടു വരുത്തുന്നു. തലയോട്ടിക്കും ചൊറിച്ചിൽ പോലുള്ള കാര്യങ്ങളുണ്ടാക്കുന്നു. ചിലരിൽ ഇത് വന്ധ്യത പോലുള്ള പ്രശ്‌നങ്ങൾക്ക് ഇടയാക്കുന്നു. ഇതിലെ കെമിക്കലുകളാണ് ഇതിന് കാരണമാകുന്നത്. മുലയൂട്ടുന്ന സ്ത്രീകൾ, ഗർഭിണികൾ എന്നിവർ ഇത് ഒരു കാരണവശാലും ഉപയോഗിയ്ക്കരുത്.

ഇത്തരം റിസ്‌ക് ഒഴിവാക്കാൻ നാം ചെയ്യേണ്ട ഒന്നുണ്ട്. പാച്ച് ടെസ്റ്റ് ചെയ്യുന്നത് നല്ലതാണ്. ഇത് പാർശ്വഫലങ്ങൾ ഇല്ലായെന്ന് ഉറപ്പിയ്ക്കാനാണ് ഇത് ചെയ്യുന്നത്. കയ്യിലോ മറ്റോ പുരട്ടിയാൽ മതി. നല്ലതുപോലെ വായുസഞ്ചാരമുള്ള മുറിയിൽ നിന്നുവേണം, ഇത് പുരട്ടാൻ. ഇത് കെമിക്കലുകളുമായുള്ള സമ്പർക്കം കുറയ്ക്കുന്നു. കൃത്രിമമായ ഡൈയ്ക്ക് പകരം ഹെന്നയും ഇൻഡിഗോ അഥവാ നീലയമരി പൊടിയുമെല്ലാം ഉപയോഗിയ്ക്കുന്നത് ഗുണം നൽകും. ഇത് മുടിയ്ക്കും ദോഷമല്ല. ഇവ ഉപയോഗിച്ചാലും അലർജിയെങ്കിൽ റിസോഴ്‌സിനോൾ എന്ന വസ്തുവുണ്ട്.

ഇതുപോലെ പരാബെൻ എന്ന ഘടകവും ഷാംപൂവിലും ഡൈകളിലുമെല്ലാം ഉപയോഗിച്ച് വരുന്ന ഒന്നാണ്. ഇതും സ്ഥിരമായി ഉപയോഗിയ്ക്കുന്നത് നല്ലതല്ല. ലെഡ് അസറ്റേറ്റ്, അമോണിയ, പിപിഡി എന്നിവ അടങ്ങിയ ഡൈകളും നല്ലതല്ല. ഇവയില്ലാത്ത ഹെയർ ഡൈ ഉപയോഗിയ്ക്കുക. കൃത്രിമ ഹെയർ ഡൈ വാങ്ങുമ്പോൾ ഇവയുണ്ടോ എന്നത് ഉറപ്പാക്കുക. ഉണ്ടെങ്കിൽ ഇവ ഒഴിവാക്കുക. ഹെന്നയും ഇൻഡിഗോയും ചേർന്ന് വരുന്ന നാച്വറൽ ഹെയർ ഡൈകൾ ഉപയോഗിയ്ക്കുന്നതാണ് നല്ലത്. ഇത് കടുത്ത കറുപ്പ് നൽകില്ലെന്ന് മാത്രമേയുളളൂ. ഇവ രണ്ടോ മൂന്നോ ദിവസം കൂടുമ്പോൾ പുരട്ടിയാലും കുഴപ്പമില്ല. കട്ടൻചായ, കാപ്പി എന്നിവയെല്ലാം ഉപയോഗിയ്ക്കാം. ഇവയും ഒരു പരിധി വരെ ഗുണം നൽകും. ഇവയും രണ്ടുമൂന്നു ദിവസം കൂടുമ്പോൾ ചെയ്യേണ്ടി വരും. കൂടുതൽ സമയം തലയിൽ വയ്‌ക്കേണ്ടിയും വരും. റോസ്‌മേരി എന്ന സസ്യവും ഏറെ നല്ലതാണ്. ഇതും ഇത്തരം നാച്വറൽ ഡൈകളുടെ കൂടെ ഉപയോഗിയ്ക്കാം. വാൾനട്ടിന്റെ തോട് പൊടിച്ച് വെള്ളത്തിൽ തിളപ്പിച്ച് ഇത് മുടിയിൽ പുരട്ടുന്നതും മുടി കറുപ്പിയ്ക്കാൻ നല്ലതാണ്. ഭൃംഗരാജ് നല്ലതാണ്. ഇവയും പല തവണ ഉപയോഗിയ്‌ക്കേണ്ടി വരും.

രാജ്യത്തെ ഈ ആറ് നഗരങ്ങളിൽ നിന്ന് ഓണത്തിന് സ്പെഷ്യൽ ട്രെയിനുകൾ വേണമെന്ന ആവശ്യവുമായി കേരളം, ശാസ്താംകോട്ടയിൽ റിസർവേഷൻ വേണമെന്നും ആവശ്യം

കൊച്ചി: ലോകത്തിൻറെ ഏത് കോണിലായാലും മലയാളികൾ നാട്ടിലെത്താൻ ആഗ്രഹിക്കുന്ന ആഘോഷക്കാലമാണ് ഓണം. അയൽ സംസ്ഥാനങ്ങളിലുള്ള മലയാളികൾ ഓണത്തോടനുബന്ധിച്ചുള്ള ദിവസങ്ങളിൽ നാട്ടിലെത്താൻ ബസ്, ട്രെയിൻ ടിക്കറ്റ് കാത്തിരിക്കുന്നത് പതിവ് സംഭവമാണ്. നാട്ടിലെത്താൻ കൊതിച്ച് കാത്തിരുന്നാലും ട്രെയിൻ ടിക്കറ്റ് കിട്ടാതെ അയൽ സംസ്ഥാനങ്ങളിൽ നിന്ന് ദുരിത യാത്ര നയിക്കുന്ന മലയാളികൾ എല്ലാ ഓണക്കാലത്തെയും കാഴ്ചയാണ്.

ഇത്തവണ ഓണത്തിന് വിവിധ നഗരങ്ങളിൽ നിന്ന് നേരത്തെ സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി രംഗത്തെത്തിയിരിക്കുകയാണ് മലയാളികൾ. കോൺഗ്രസ് നേതാവും എംപിയുമായ കൊടിക്കുന്നിൽ സുരേഷ് ഇക്കാര്യം റെയിൽവേ മന്ത്രിയോടും ആവശ്യപ്പെട്ടിട്ടുണ്ട്.

ഡൽഹി, മുംബൈ, ചെന്നൈ, ഹൈദരാബാദ്, ബെംഗളൂരു, മംഗളൂരു എന്നിവിടങ്ങളിലേക്ക് ഓണക്കാലത്തെ തിരക്ക് പരിഗണിച്ച് പ്രത്യേക ട്രെയിനുകൾ അനുവദിക്കണമെന്നാണ് റെയിൽവേ മന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ കൊടിക്കുന്നിൽ സുരേഷ് ആവശ്യപ്പെട്ടത്. അനുവദിക്കേണ്ടതുണ്ട്. കേരളത്തോടുള്ള റെയിൽവേ ബജറ്റിലെ അവഗണനയും കേരളത്തിൻറ ആവശ്യങ്ങളും ചർച്ച ചെയ്യാനായാണ് കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവിനെ കൊടിക്കുന്നിൽ കണ്ടത്.

കൊവിഡ് കാലത്ത് പല ട്രെയിനുകൾക്കും ഏർപ്പെടുത്തിയ നിയന്ത്രണം ഇതുവരെ പൂർവസ്ഥിതിയിലാക്കിയിട്ടില്ലെന്ന കാര്യവം എംപി മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി. വിവിധ ട്രെയിനുകളുടെ സ്റ്റോപ്പുകൾ നിർത്തലാക്കിയത് അടിയന്തരമായി പുനസ്ഥാപിക്കണം, കേരളത്തിൽ ഏറ്റവും അധികം അന്യസംസ്ഥാന തൊഴിലാളികൾ വന്നുപോകുന്ന റെയിൽവേ സ്റ്റേഷനുകളായ ആലുവ, ചങ്ങനാശ്ശേരി എന്നിവിടങ്ങളിൽ ഉത്തരേന്ത്യയിലേക്കുള്ള മുഴുവൻ ട്രെയിനുകൾക്കും സ്റ്റോപ്പ് അനുവദിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

ശാസ്താംകോട്ട റെയിൽവേ സ്റ്റേഷനിൽ റിസർവേഷൻ സൗകര്യം ഏർപ്പെടുത്തണം എന്നതും ആവശ്യപ്പെട്ടിട്ടുണ്ട്. സംസ്ഥാനത്ത് നിലവിൽ സർവീസ് നടത്തുന്ന കൊല്ലം തിരുപ്പതി എക്സ്പ്രസ്, എറണാകുളം വേളാങ്കണ്ണി എക്സ്പ്രസ് എന്നിവ ആഴ്ചയിൽ എല്ലാ ദിവസവും സർവീസ് നടത്തണം, തിരുവനന്തപുരം – ബെംഗളൂരു റൂട്ടിൽ വന്ദേ ഭാരത് സർവീസ്, കൊല്ലം – എറണാകുളം റൂട്ടിൽ വന്ദേ മെട്രോ മോഡൽ ട്രെയിൻ, തിരുവനന്തപുരം – കോട്ടയം – മംഗലാപുരം വഴി ഡൽഹിയിലേക്ക് രാജധാനി എക്സ്പ്രസ്, തിരുവനന്തപുരം – കൊട്ടാരക്കര – തെങ്കാശി വഴി ചെന്നൈ, തിരുവനന്തപുരം – ഹൈദരാബാദ്, കൊല്ലം – മധുര- രാമേശ്വരം, കോട്ടയം – കൊല്ലം – തിരുനെൽവേലി തുടങ്ങിയ പുതിയ ട്രെയിനുകൾ അനുവദിക്കണമെന്നും എംപി ആവശ്യപ്പെട്ടു.

ഓരോ മൂന്ന് ജില്ലകളെയും ബന്ധിപ്പിച്ച് സർക്കുലർ മെമു സർവീസുകൾ പുതുതായി അനുവദിക്കണമെന്നും റെയിൽവേ മന്ത്രിയോട് അഭ്യർഥിച്ചെന്നും കൊടിക്കുന്നിൽ സുരേഷ് വ്യക്തമാക്കി.

വില കുറഞ്ഞ സാംസങ് ഫോണുകളിലേക്കും എഐ

ഐഫോണ്‍ 15, 15 പ്രോ മാക്‌സ് എന്നിവ ഒഴികെ ആപ്പിള്‍ ഇപ്പോള്‍ വില്‍ക്കുന്ന ഒരു ഐഫോണിലേക്കും എഐ എത്തില്ല എന്ന് കമ്പനി വ്യക്തമാക്കി കഴിഞ്ഞു. എന്നാല്‍ അതല്ല ആപ്പിളിന്റെ ഏറ്റവുമടുത്ത എതിരാളിയായ സാംസങ് ഫോണുകള്‍ ഉപയോഗിക്കുന്നവരുടെ കാര്യം. സാംസങ് ഗ്യാലക്‌സി എസ്24 ഫോണുകള്‍ക്ക് മാത്രമായാണ് ഗ്യാലക്‌സി എഐ നല്‍കിയത്. തുടര്‍ന്ന് തലേ വര്‍ഷത്തെ എസ്23 സീരിസിനും, ഗ്യാലക്‌സി സെഡ് ഫോള്‍ഡ്/ഫ്‌ളിപ് 5 മോഡലുകള്‍ക്കും നല്‍കി.

സാംമൊബൈലിന്റെ പുതിയ റിപ്പോര്‍ട്ട് വിശ്വസിക്കാമെങ്കില്‍, സാംസങ് ഇപ്പോള്‍ തയാറാക്കിക്കൊണ്ടിരിക്കുന്ന വണ്‍ യുഐ 6.1.1 ലേറെ ഗ്യാലക്‌സി എ സീരീസ് ഫോണുകളിലേക്കും എഐ ചേക്കേറും. ഗ്യാലക്‌സി എ35, എ55 സീരിസുകളിലും എഎ ലഭിക്കുമെന്നാണ് സൂചന. ആപ്പിള്‍ എഐ പ്രോസസിങ് ഫോണുകളില്‍തന്നെ നടത്താന്‍ ശ്രമിക്കുന്നതാണ് മറ്റ് ഐഫോണുകള്‍ക്ക് നിര്‍മ്മിത ബുദ്ധി ലഭിക്കാതെ പോകുന്നത്. എന്നാല്‍, സാംസങ് അനുവര്‍ത്തിക്കുന്നത് മറ്റൊരു രീതിയാണ്. ഉപകരണത്തിലും ക്ലൗഡിലുമായി പ്രൊസസിങ് നടത്തുന്നു. ഭാവിയില്‍ ആപ്പിള്‍ ഈ രീതി അനുവര്‍ത്തിച്ചാല്‍ മാത്രമായിരിക്കുംഇപ്പോള്‍ വില്‍ക്കുന്ന മറ്റ് ഐഫോണുകളില്‍ ജനറേറ്റിവ് എഐ ലഭിക്കുക.

അതു പോലെ തന്നെ പ്രീമിയം ഫോണുകളില്‍ ലഭിക്കുന്ന അതേ എഐ ശേഷികളെല്ലാം എ സീരിസിന് ലഭിക്കില്ല. ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ സെയിലില്‍ എ35ന്റെ തുടക്ക വേരിയന്റ് വില്‍ക്കുന്നത് 24,499 രൂപയ്ക്കാണ്. എല്ലാ ഫീച്ചറുകളും പരിശോധിച്ചശേഷം പരിഗണിക്കാം.

സുനിതാ വില്യംസ് ഫെബ്രുവരി 2025നു മുമ്പ് ഭൂമിയിലെത്തിയേക്കില്ല

എട്ടു ദിവസ ദൗത്യത്തിനായി പോയ ബഹിരാകാശ സഞ്ചാരികളായ സുനിതാ വില്യംസും, ബാരി വില്‍മോറും എട്ടു മാസം കഴിഞ്ഞു മാത്രമായിരിക്കാം ഭൂമിയിലേക്ക് മടങ്ങുക. പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം അവര്‍ക്ക് ഫെബ്രുവരി 2025 വരെ ഇന്റര്‍നാഷണല്‍ സ്‌പെയ്സ് സ്റ്റേഷനില്‍ (ഐഎസ്എസ്) തങ്ങേണ്ടിവന്നേക്കും. ബോയിങിന്റെ പുതിയ സ്റ്റാര്‍ലൈനര്‍ സുഗമമായി പ്രവര്‍ത്തിക്കുന്നുണ്ടോ എന്ന് അറിയാനുള്ള പരീക്ഷണത്തിന്റെ ഭാഗമായാണ് ഇരുവരും ഐഎസ്എസില്‍ എത്തിയത്. എന്നാല്‍, അവരുടെ ക്യാപ്‌സ്യൂളിന് ത്രസ്റ്റ് ഫെയ്‌ലിയറും ഹീലിയും ലീക്കും ഉണ്ടായതോടെ തിരികെയുള്ള യാത്ര മുടങ്ങി.

സ്‌പെയ്‌സ്എക്‌സിന്റെ ഡ്രാഗണ്‍ ക്യാപ്‌സ്യൂള്‍ ഉപയോഗിച്ച് ഇരുവരെയും തിരിച്ചെത്തിക്കാനുള്ള ശ്രമം നടത്തുന്ന കാര്യം നാസ വെളിപ്പെടുത്തിയിരുന്നു. ഇതു നടന്നാല്‍ പോലും ഫെബ്രുവരി വരെ ഇരുവര്‍ക്കും ബഹിരാകാശത്ത് കഴിയേണ്ടി വന്നേക്കുമത്രെ. അതേസമയം, അടുത്ത ആറുമാസത്തേക്ക് ഇരുവര്‍ക്കുംആതിഥേയത്വം വഹിക്കാനുള്ള ശേഷി ഐഎസ്എസിന് ഉണ്ടോ എന്ന ഉത്കണ്ഠയും പരക്കുകയാണ്. ഒപ്പം ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകുമോ എന്ന ഭീതിയും.

ഐഎസ്എസിലെ മൈക്രോഗ്രാവിറ്റി ദീര്‍ഘകാലം അനുഭവിക്കേണ്ടിവന്നാല്‍ ഒട്ടനവധി ആരോഗ്യ പ്രശ്‌നങ്ങള്‍ ഉടലെടുക്കില്ലേ എന്നാണ് ഉയരുന്ന ചോദ്യം. എല്ലുകളുടെ കാഠിന്യം കുറയാം. കാഴ്ച സംബന്ധമായ പ്രശ്‌നങ്ങള്‍ ബാധിക്കാം. ഡിഎന്‍എ പ്രശ്‌നങ്ങള്‍ വന്നാല്‍ ക്യാന്‍സര്‍ വരാനുളള സാധ്യതയും വര്‍ദ്ധിക്കാം. ഇക്കാരണങ്ങളാലാണ് ബഹിരാകാശ ദൗത്യങ്ങള്‍ ഏറിയാല്‍ ഒരാഴ്ച എന്നൊക്കെ നിജപ്പെടുത്തിയിരിക്കുന്നതത്രെ.

സ്വാതന്ത്ര്യദിന ആഘോഷം: പഴുതടച്ച അതിനൂതന സുരക്ഷയുമായി വിവിധ സേനാവിഭാ​ഗങ്ങൾ

ന്യൂഡൽഹി: 78-ാം സ്വാതന്ത്ര്യ ദിനാഘോഷത്തിന് ഒരുങ്ങുമ്പോള്‍ മുൻപൊരിക്കലുമില്ലാത്ത സുരക്ഷാ വലയത്തിലായിരിക്കും രാജ്യ തലസ്ഥാനം. നഗരത്തിന് പഴുതടച്ചുള്ള സുരക്ഷയൊരുക്കുന്ന കാര്യത്തില്‍ അസൂയാവഹമായ കഴിവു പ്രദര്‍ശിപ്പിച്ചിട്ടുള്ളവരാണ് രാജ്യത്തിന്റെ ദേശീയ സുരക്ഷാ വിഭാഗങ്ങള്‍. ഇത്തവണ ഒരു പടികൂടെ കടന്ന് ചെങ്കോട്ടയ്ക്കും സമീപ പ്രദേശങ്ങള്‍ക്കും അതിനൂതന സാങ്കേതികവിദ്യകളുടെ പരിരക്ഷയാണ് ഒരുക്കുന്നത്.

നിര്‍മിത ബുദ്ധിയും (എഐ), മറ്റ് നൂതന സംവിധാനങ്ങളും പ്രയോജനപ്പെടുത്തിയായിരിക്കും ഇത്തവണ സുരക്ഷാ സംവിധാനങ്ങളുടെ കരുത്ത് ഊട്ടിയുറപ്പിക്കുക. ആള്‍ക്കൂട്ട നിയന്ത്രണവും കൂടുതല്‍ മെച്ചപ്പെടുത്തും. മുഖം തിരിച്ചറിയൽ, ആള്‍ക്കൂട്ടത്തിന്റെ വലുപ്പം അറിയാനുള്ള കഴിവ്, വാഹനങ്ങളുടെ നമ്പര്‍ പ്ലേറ്റ് വിവരങ്ങള്‍ രേഖപ്പെടുത്തിയെടുക്കാനുള്ള ശേഷി തുടങ്ങിയവ അടക്കമുള്ള മികവായിരിക്കും ക്യാമറകള്‍ക്ക് ഉണ്ടാകുക എന്ന് എഎന്‍ഐ റിപ്പോര്‍ട്ടു ചെയ്യുന്നു. അളുകള്‍ കടന്നു വരുന്നതും തിരിച്ചു പോകുന്നതും ശ്രദ്ധിക്കുകയും ഈ വിവരങ്ങള്‍ തത്സമയം സുരക്ഷാഉദ്യോഗസ്ഥര്‍ക്ക് നല്‍കുകയും ചെയ്യും. ഇതിനെല്ലാം പുറമെ, ഉപേക്ഷിക്കപ്പെട്ട വസ്തുക്കള്‍, അനുവാദമില്ലാത്തിടത്തേക്ക് കടന്നു കയറാനുള്ള ശ്രമം തുടങ്ങിയവ ഒക്കെ നിരീക്ഷണവിധേയമായിരിക്കും.

സ്വാതന്ത്ര്യ ദിനവുമായി ബന്ധപ്പെട്ട സുരക്ഷാ സംവിധാനം പുതിയ തലത്തിലേക്ക് ഉയര്‍ത്തുന്നതിന്റെ ഭാഗമായി പുതിയ 700 സിസിടിവികള്‍ സ്ഥാപിക്കും. ഇവയില്‍ 150ലേറെ എണ്ണത്തിന് അതിനൂതന വിഡിയോ വിശകലന ശേഷിയും ഉണ്ടായിരിക്കും. ഇവയ്ക്ക് നല്‍കിയിരിക്കുന്ന ലിസ്റ്റ് അനുസരിച്ച് ആളുകളെ തിരിച്ചറിയാനാകും. ആളുകളുടെ എണ്ണമെടുക്കാനും സാധിക്കും. നുഴഞ്ഞുകയറ്റം തിരിച്ചറിയും. ശബ്ദങ്ങളും നിരീക്ഷിക്കും.

നമ്പര്‍ പ്ലേറ്റ് ഡിറ്റെക്ഷന്‍ സിസ്റ്റം നിരന്തരം വാഹനങ്ങളുടെ നമ്പര്‍ പ്ലേറ്റുകള്‍ രേഖപ്പെടുത്തുന്നതിനൊപ്പം ഡാറ്റ തത്സമയം വിശകലനവും ചെയ്യും. ഇതെല്ലാം ഉണ്ടെങ്കിലും മുഴുവന്‍ പ്രവര്‍ത്തനവും ടെക്‌നോളജിയേ ഏല്‍പ്പിക്കുന്ന തരത്തിലുള്ള ഒരു സാഹസത്തിനും പൊലിസ് തയാറല്ലതാനും. ചെങ്കോട്ടയിലും മറ്റു നിര്‍ണായക ഇടങ്ങളിലും വിന്യസിക്കുന്നത് 10,000 ലേറെ സുരക്ഷാ ഉദ്യോഗസ്ഥരെയായിരിക്കും.