Home Blog Page 2329

കന്നേറ്റി ജലോൽസവം ഇത്തവണയില്ല

കരുനാഗപ്പള്ളി. വയനാട് ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ കന്നേറ്റി ജലോൽസവം ഇത്തവണയില്ല. എൺപത്തിയഞ്ചാമത് ശ്രീനാരായണ ട്രോഫി ജലോത്സവമാണ് ഇത്തവണ ഒഴിവാക്കിയത്.ഈ സാഹചര്യത്തിൽ ശ്രീനാരായണ ഗുരു സ്മൃതികളുണർത്തി സാംസ്കാരിക സമ്മേളനം നടത്തും.ഗുരുജയന്തി ദിനമായ ത്തഗസ്റ്റ് 20ന് രാവിലെ പതാക ഉയർത്തലും പായസ സദ്യയും ഗുരുദേവ പാരായണവും തുടർന്ന് സമ്മേളനവും നടത്താൻ സംഘാടക സമിതി തീരുമാനിച്ചു.കന്നേറ്റി ബോട്ട് ജട്ടി പവിലിയനിൽ ചേർന്ന വിവിധ കമ്മിറ്റികളുടെ അഭിപ്രായത്തിൽ ഉരുത്തുരുത്തതാണ് തീരുമാനം നഗരസഭ ചെയർമാൻ കോട്ടയിൽ രാജുവിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജനറൽ ക്യാപ്റ്റൻ പ്രവീൺ കുമാർ നഗരസഭാഗം ശാലിനി രാജീവ്, SNDP യണിയൻ പ്രസിഡൻ്റ് കെ.സുശീലൻ, അർഷിത, എൻ അജയകുമാർ ഷാനവാസ്, ഷാജ ഹാൻ തുടങ്ങി നിരവധി പേർ പങ്കെടുത്തു.

ആർ ചന്ദ്രശേഖരനെതിരെ വിമതനീക്കം

കൊച്ചി. ഐഎൻടിയുസി സംസ്ഥാന അധ്യക്ഷൻ ആർ ചന്ദ്രശേഖരനെതിരെ വിമതനീക്കം.തോട്ടണ്ടി അഴിമതി കേസിൽ ആരോപണ വിധേയനായ ആർ ചന്ദ്രശേഖരൻ രാജിവെക്കണമെന്ന ആവശ്യപ്പെട്ട് കൊച്ചിയിൽ ഒരു വിഭാഗം യോഗം ചേർന്നു.ആർ ചന്ദ്രശേഖരൻ ഐഎൻടിയുസി മാർക്സിസ്റ്റ് വിഭാഗം എന്ന് ദേശീയ സെക്രട്ടറി കെ പി ഹരിദാസ് പരിഹസിച്ചു.

ഐഎൻടിയുസി സംസ്ഥാന ഘടകത്തിൽ ആഭ്യന്തര കലഹം രൂക്ഷമായി തുടരുന്നതിനിടെയാണ് ,
തോട്ടണ്ടി അഴിമതി കേസിൽ ഹൈക്കോടതിയിൽ നിന്ന് ആർ ചന്ദ്രശേഖരനേറ്റ തിരിച്ചടി വിമതവിഭാഗം ആയുധമാക്കിയത്.
ഐഎൻടിയുസി ദേശീയ സെക്രട്ടറി കെ പി ഹരിദാസിന്റെയും ,സംസ്ഥാന മുൻ അധ്യക്ഷൻ കെ സുരേഷ് ബാബുവിന്റെയും, നേതൃത്വത്തിൽ യോഗം ചേർന്ന് ആർ ചന്ദ്രശേഖരൻ സംസ്ഥാന അധ്യക്ഷ പദവി രാജിവെക്കണമെന്ന ആവശ്യം ശക്തമാക്കി. ആർ ചന്ദ്രശേഖരൻ സംസ്ഥാന സർക്കാരിനെതിരെ ഒരു സമരവും നടത്താൻ കഴിവില്ലാത്ത അധ്യക്ഷനാണെന്ന് ദേശീയ സെക്രട്ടറി കെ പി ഹരിദാസ് തുറന്നടിച്ചു

ചന്ദ്രശേഖരൻ്റേത് ഏകാധിപത്യ മനോഭാവമെന്ന് ആരോപിച്ച് സംസ്ഥാന ഘടകത്തിനകത്ത് തർക്കം രൂക്ഷമായിരുന്നു.ദേശീയ അധ്യക്ഷൻ സഞ്ജീവ് റെഡിയെ നേരിട്ട് കണ്ട് ആർ ചന്ദ്രശേഖരനെതിരെ നടപടിയെടുക്കണമെന്ന് വിമത വിഭാഗം ആവശ്യപ്പെടും. 2006 – 2015 കാലയളവിലെ തോട്ടണ്ടി ഇടപാടുകളിൽ അഴിമതിയുണ്ടെന്ന് കേസ് ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരം നിലവിൽ സിബിഐ ആണ് അന്വേഷിക്കുന്നത്

പി വി അന്‍വര്‍ എം എല്‍ എയുടെ റിസോര്‍ട്ടിൽ കാട്ടരുവി തടസപ്പെടുത്തിയ നിര്‍മ്മാണങ്ങള്‍ പൊളിച്ച് നീക്കാൻ ഉത്തരവ്

കോഴിക്കോട്. പി.വി അന്‍വര്‍ എം.എല്‍.എയുടെ കക്കാടംപൊയിലിലെ റിസോര്‍ട്ടിൽ കാട്ടരുവി തടസപ്പെടുത്തിയ നിര്‍മ്മാണങ്ങള്‍ പൊളിച്ച് നീക്കാൻ ഉത്തരവ്. ഒരു മാസത്തിനകം പൊളിക്കണമെന്നാണ് കോഴിക്കോട് ജില്ലാ കളക്ടർ സ്നേഹിൽകുമാർ സിങ് പുറത്തിറക്കിയ ഉത്തരവിൽ പറയുന്നത്. നിർമ്മാണങ്ങൾ നിലനിൽക്കുന്നത് കാലവര്‍ഷത്തില്‍ ദുരന്തസാധ്യതയ്ക്ക് കാരണമാകുമെന്നും കണ്ടെത്തി. സ്വയം പൊളിച്ച് നീക്കുകയോ കൂടരഞ്ഞി പഞ്ചായത്ത് സെക്രട്ടറി പൊളിച്ചുനീക്കി തുക പാര്‍ക്ക് ഉടമകളില്‍ നിന്നും ഈടാക്കുകയോ ചെയ്യാം.
കഴിഞ്ഞ മാര്‍ച്ച് 18ന് ജില്ലാ കളക്ടറോട് നടപടി സ്വീകരിക്കാൻ ഹൈക്കോടതി നിർദേശിച്ചിരുന്നു .

ചാലിയാർ തീരത്തുനിന്ന് 2 മൃതദേഹ ഭാഗങ്ങൾ കണ്ടെടുത്തു

വയനാട്. മുണ്ടക്കൈ ഉരുൾപൊട്ടലിൽ കാണാതായവർക്കായുള്ള തിരച്ചിൽ തുടരും. ഇന്നത്തെ തിരച്ചിൽ ചാലിയാർ തീരത്തുനിന്ന് 2 മൃതദേഹ ഭാഗങ്ങൾ കണ്ടെടുത്തു.  ദുരന്തത്തിൽ രേഖകൾ നഷ്ടമായവർക്കുള്ള വീണ്ടെടുക്കൽ  ക്യാമ്പിനും തുടക്കമായി.

എൻ ഡി ആർ എഫ്, വനം വകുപ്പ് , പൊലീസ്, തണ്ടർബോൾട്ട് ,  ഫയർഫോഴ്സ് തുടങ്ങിയവരുടെ നേതൃത്വത്തിൽ തുടരുന്ന തിരച്ചിൽ.
ചാലിയാറിൽ നിന്ന്  2 മൃതദേഹഭാഗങ്ങൾ ഇന്ന് കണ്ടെത്തി.  മുണ്ടേരി ഫാം മുതൽ പരപ്പാൻപാറ വരെയുള്ള അഞ്ചുകിലോമീറ്റർ മേഖലയിലും ചാലിയാറിലുമാണ് തിരച്ചിൽ പ്രധാനമായും കേന്ദ്രീകരിക്കുന്നത്. സംശയമുള്ള ഇടങ്ങൾ കേന്ദ്രീകരിച്ചു മാത്രമായിരിക്കും  ഇനിയുള്ള തിരച്ചിൽ.

ക്യാമ്പിൽ കഴിയുന്നവരുടെ താൽക്കാലിക പുനരധിവാസത്തിനായി 253 വാടകവീടുകൾ കണ്ടെത്തിയുണ്ട്. നൂറോളം നൂറോളം കെട്ടിട ഉടമകൾ സന്നദ്ധതയും അറിയിച്ചിട്ടുണ്ട്.   ക്യാമ്പുകളിലും ആശുപത്രികളിലും കഴിയുന്നവരുടെ അഭിപ്രായങ്ങൾ പരിഗണിച്ചായിരിക്കും താൽക്കാലിക പുനരധിവാസം.  ദുരന്തബാധിതരുടെ  ഉരുളെടുത്ത രേഖകള്‍ വീണ്ടെടുക്കുന്നതിനായി പ്രത്യേക ക്യാമ്പുകൾക്കും തുടക്കമായി. ദുരന്തത്തിൽ മരിച്ചവരുടെയും, ഈടുവച്ച വസ്തുവകകൾ നഷ്ടമായവരുടെയും മുഴുവൻ വായ്പകളും കേരള ബാങ്ക് എഴുതിത്തള്ളും.

പള്ളിശേരിക്കൽ പതിനാലാം വാർഡിൽ തെരുവ് നായയുടെ ആക്രമണത്തിൽ കുട്ടികൾ ഉൾപ്പെടെ മൂന്ന് പേർക്ക് ഗുരുതര പരിക്ക്

ശാസ്താംകോട്ട:പള്ളിശേരിക്കൽ പതിനാലാം വാർഡിൽ തെരുവ് നായയുടെ ആക്രമണത്തിൽ മൂന്ന് പേർക്ക് ഗുരുതര പരിക്കേറ്റു.പള്ളിശേരിക്കൽ ദാറുസലാം അലിയാരുകുഞ്ഞ് (64),വലിയവിള കിഴക്കതിൽ മുഹമ്മദ്
റൈഹാൻ(8),വലിയവിള പടിഞ്ഞാറ്റതിൽ ഫർഹാന (12) എന്നിവർക്കാണ് കടിയേറ്റത്.ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ പ്രഥമ ശുശ്രൂക്ഷ നൽകിയ ശേഷം മൂവരെയും പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.രാവിലെയും വൈകിട്ടും മദ്രസകളിലേക്കും സ്കൂളിലേക്കും പോകുകയും വരികയും ചെയ്യുന്ന കുട്ടികളെ കൂട്ടമായെത്തുന്ന നായ്ക്കൾ ആക്രമിക്കുന്നത് പതിവാണ്.പള്ളിശേരിക്കൽ മേഖലയിലടക്കം പഞ്ചായത്തിലെ മുഴുവൻ വാർഡുകളിലും തെരുവ് നായ ശല്യം അതിരൂക്ഷമായിട്ടും നടപടിയെടുക്കുവാൻ ഗ്രാമ – ബ്ലോക്ക് ഭരണ സംവിധാനങ്ങൾ മടിക്കുകയാണെന്ന് ബ്ലോക്ക് പഞ്ചായത്തംഗം തുണ്ടിൽ നൗഷാദ് ആരോപിച്ചു

മത്സ്യത്തൊഴിലാളി ജാഗ്രത നിര്‍ദേശം

കൊല്ലം: തെക്കന്‍ കേരള-ലക്ഷദ്വീപ് തീരങ്ങളില്‍ 16 വരെ മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. മധ്യ പടിഞ്ഞാറന്‍ അറബിക്കടലില്‍ 16 വരെ മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 65 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാല്‍ മത്സ്യ തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത കണക്കിലെടുത്തു 16 വരെ മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ല എന്നും അറിയിച്ചിട്ടുണ്ട്.

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് നഗ്നതാ പ്രദർശനം; പ്രതി പിടിയിൽ

കരുനാഗപ്പള്ളി. ഒൻപത് വയസ്സ് മാത്രം പ്രായമുള്ള പെൺകുട്ടിക്ക് നേരെ നഗ്നതാ പ്രദർശനം നടത്തിയ ആൾ പോലീസ് പിടിയിലായി. ശക്തികുളങ്ങര മീനത്തുചേരി കെ.ആർ. എൻ നഗർ 47-ൽ സനൂജ്‌മോൻ(34) ആണ് പോലീ സിന്റെ പിടിയിലായത്. ശനിയാഴ്‌ച രാവിലെ 10.30 മണിയോടെ കടയിൽ പോയ ശേഷം വീട്ടിലേക്ക് നടന്ന് പോവുകയായിരുന്ന ഒൻപത് വയസ്സുകാരിയുടെ സമീപ ത്തായി ഇയാൾ മോട്ടോർ സൈക്കിൾ നിർത്തിയ ശേഷം കരുനാഗപ്പള്ളി മാളിയേക്കൽ ഭാഗത്തേക്കുള്ള വഴി ചോദിച്ചു. തുടർന്ന് പെൺകുട്ടി വഴി പറയുന്നതിനിടയിൽ ഇയാൾ ഉടുമുണ്ട് നീക്കി നഗ്നതാ പ്രദർശനം നടത്തുകയും അശ്ലീല ഭാഷയിൽ കുട്ടി യോട് സംസാരിക്കുകയും ചെയ്യ്തു. തുടർന്ന് ഇയാൾ സംഭവ സ്ഥലത്ത് നിന്നും ബൈക്കിൽ കടന്ന് കളയുകയായിരുന്നു. കുട്ടി വീട്ടിലെത്തി വിവരം പറഞ്ഞതിനെ തുടർന്ന് കുടുംബം പരാതിയുമായി കരുനാഗപ്പള്ളി പോലീസ് സ്റ്റേഷനിൽ എത്തി. പെൺകുട്ടിയിൽ നിന്ന് വിവരങ്ങൽ ചോദിച്ചറിഞ്ഞ പോലീസ് സംഘം സംഭവസ്ഥ ലത്തെയും പരിസര പ്രദേശങ്ങളിലെയും നിരവധി സി.സി.ടി.വി ദൃശ്യങ്ങൾ ശേഖരിച്ച് നടത്തിയ പരിശോധനയിൽ പ്രതിയായ സനൂജിൻ്റെ ചിത്രവും വാഹന നമ്പറും കണ്ടെത്തി. എന്നാൽ വാഹന ഉടമയുമായി ബന്ധപ്പെട്ടപ്പോൾ ഏതാനും നാളുകൾക്ക് മുമ്പ് വാഹനം മറ്റൊരാൾക്ക് വിൽപ്പന നടത്തിയെന്ന മറുപടിയാണ് ലഭിച്ചത്. തുടർന്ന് പോലീസ് സംഘം നടത്തിയ അന്വേഷണത്തിൽ വാഹനം വാങ്ങിയ ആളെ കണ്ടെത്തുകയയും പ്രതിയായ സനൂജിലേക്ക് എത്തുകയുമായിരുന്നു. പെൺകുട്ടി സനുജിനെ തിരിച്ചറിഞ്ഞതോടെ ഇയാൾ കുറ്റം സമ്മതിച്ചിട്ടുണ്ട്. തുടർന്ന് പോലീസ് സംഘം നടത്തിയ ചോദ്യം ചെയ്യലിൽ, ഇതിന് മുമ്പും പ്രായപൂർത്തിയാകാത്ത പെൺകുട്ടികളോട് നഗ്നതാ പ്രദർശനം നടത്തിയിട്ടുള്ളതായ് പ്രതി സമ്മതിച്ചിട്ടുണ്ട്. കരുനാഗപ്പള്ളി പോലീസ് ഇൻസ്പെക്‌ടർ നിസാമുദീൻ്റെ നേതൃത്വത്തിൽ എസ്.ഐ മാരായ ഷമീർ, റഹീം, എസ്.സി.പി.ഒ ഹാഷിം, സി.പി.ഓ അനിതാ, കൃഷ്ണകുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

വിഡി സതീശനോട് ചോദ്യം, കൈരളി റിപ്പോര്‍ട്ടറെ കോണ്‍ഗ്രസുകാര്‍ആക്രമിച്ചു, പ്രതിഷേധം

പത്തനംതിട്ട: പ്രതിപക്ഷ നേതാവിനോട് ചോദ്യം ചോദിച്ച കൈരളി ടീ വി റിപ്പോർട്ടർ സുജു ടി ബാബുവിന് നേരെയുണ്ടായ കോൺഗ്രസ്‌ പ്രവർത്തകരുടെ കയ്യേറ്റ ശ്രമത്തിൽ പത്രപ്രവർത്തക യൂണിയൻ (കെയുഡബ്ല്യുജെ) പത്തനംതിട്ട ജില്ലാ ഘടകം പ്രതിഷേധിച്ചു. സ്വതന്ത്ര മാധ്യമ പ്രവർത്തനത്തിന് നേരെയുണ്ടാകുന്ന ഇത്തരത്തിലുള്ള വെല്ലുവിളികൾ ജനാധിപത്യ വ്യവസ്ഥ നിലനിൽക്കുന്ന നാടിന് ചേർന്നതല്ല. രാഷ്ട്രീയ നേതാക്കളോട് ചോദ്യങ്ങൾ ചോദിക്കുക എന്നത് മാധ്യമ പ്രവർത്തനത്തിൻ്റെ ഭാഗമാണ്. അതിനെ കൈയ്യൂക്ക് കൊണ്ട് നേരിടാനുള്ള ശ്രമം അപലനീയമാണ്. കോൺഗ്രസ് പ്രവർത്തകരുടെ അപക്വമായ പെരുമാറ്റത്തിൽ ശക്തമായി പ്രതിഷേധിക്കുന്നതായി കെയുഡബ്ല്യുജെ ജില്ലാ പ്രസിഡൻ്റ് സജിത് പരമേശ്വരനും സെകട്ടറി എ ബിജുവും അറിയിച്ചു.

കോഴിഫാമിന്റെ മറവിൽ വൻ ലഹരി കച്ചവടം

ചെറുതുരുത്തി .കോഴിഫാമിന്റെ മറവിൽ വൻ ലഹരി കച്ചവടം. ചെറുതുരുത്തി പോലീസ് ലക്ഷങ്ങളുടെ ലഹരി മരുന്ന് പിടികൂടി.രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പള്ളം പള്ളിക്കൽ എക്സൽ കോഴിഫാമിൽ പരിശോധന നടത്തുകയായിരുന്നു.പരിശോധനയിൽ ലക്ഷക്കണക്കിന് രൂപയുടെ ലഹരി ഉത്പന്നങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു.വാഹനത്തിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന ഒരു ലോഡ് ഹാൻസ് ഉൽപ്പന്നങ്ങളും പിടികൂടി

കോഴിഫാമിന്റെ റൂമിൽ സൂക്ഷിച്ചിരുന്ന ചാക്ക് കണക്കിന് ഹാൻസുമാണ് ചെറുതുരുത്തി എസ് ഐ നിഖിലിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.സംഭവത്തിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു

പതിനഞ്ചുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ യുവദമ്പതികൾ അറസ്റ്റിൽ

ആറ്റിങ്ങല്‍. പതിനഞ്ചുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ദമ്പതികൾ അറസ്റ്റിൽ. അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.

ആറ്റിങ്ങൽ ഇളമ്പ പാലത്തിനു സമീപം ബിന്ദു ഭവൻ വീട്ടിൽ ശരത് ( 28) ഭാര്യ മുദാക്കൽ പൊയ്കമുക്ക് കാട്ടുചന്ത നന്ദനം വീട്ടിൽ നന്ദ (24) എന്നിവരെയാണ് പോക്സോ നിയമപ്രകാരം ആറ്റിങ്ങൽ പൊലീസ് അറസ്റ്റ് ചെയ്തത്.

ആറ്റിങ്ങൽ മുദാക്കൽ പൊയ്ക‌മുക്ക് സ്വദേശിനിയായ പതിനഞ്ചുകാരിയെ കഴിഞ്ഞ 4 വർഷമായി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി. അതിജീവിത സ്‌കൂളിൽ വിഷമിച്ചിരിക്കുന്നത് കണ്ട അധ്യാപിക സ്‌കൂൾ കൗൺസിലറെ കൊണ്ട് കൗൺസിലിങ് നടത്തിയതിൽ നിന്നാണ് ഞെട്ടിക്കുന്ന പീഡന വിവരം പുറത്തു വന്നത്.
തന്നോടൊപ്പം നന്ദയ്ക്ക് താമസിക്കണമെങ്കിൽ അതിജീവിതയെ തനിക്ക് വശംവദയാക്കി തരണമെന്ന് ശരത് ഭാര്യയോട് ആവശ്യപ്പെട്ടിരുന്നു. തുടർന്നാണ് നന്ദ ശരത്തിന് വേണ്ടി അതിജീവിതയെ പ്രലോഭിപ്പിച്ച് വീട്ടിൽ വരുത്തിയത്. 2021 ഏപ്രിൽ മുതൽ 2022 ഫെബ്രുവരി വരെയുള്ള പല സമയങ്ങളിലാണ് അതിജീവിത കൊടുംപീഡനത്തിന് ഇരയായത്. അറസ്റ്റ് ചെയ്‌ത പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാന്റ്റ് ചെയ്തു.

ആറ്റിങ്ങൽ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ഗോപകുമാർ.ജി, എസ്.ഐമാരായ സജിത്ത്, ജിഷ്ണു‌, സുനിൽ കുമാർ, എ.എസ്.ഐ ഉണ്ണിരാജ്, ശരത് കുമാർ, നിതിൻ, അഞ്ജന എന്നിവരടങ്ങിയ സംഘം അറസ്റ്റ് ചെയ്തത്.