26.2 C
Kollam
Saturday 20th December, 2025 | 06:55:55 PM
Home Blog Page 2328

മാധ്യമങ്ങൾക്കെതിരെ അപകീർത്തി കേസെടുക്കുമ്പോൾ ജാഗ്രത വേണം, ഹൈക്കോടതി

കൊച്ചി. മാധ്യമങ്ങൾക്കെതിരെ അപകീർത്തി കേസെടുക്കുമ്പോൾ ജാഗ്രത വേണമെന്ന് ഹൈക്കോടതി.മതിയായ വസ്തുതകളുണ്ടെന്നു വിചാരണക്കോടതികൾ ഉറപ്പുവരുത്തണം. അല്ലെങ്കിൽ മാധ്യമ സ്വാതന്ത്ര്യവും അറിയാനുള്ള ജനങ്ങളുടെ അവകാശവും ഹനിക്കും. കൃത്യമായ വസ്തുതകളുണ്ടെന്ന് ഉറപ്പാക്കിയതിനുശേഷം മാത്രമേ മാധ്യമങ്ങൾക്കെതിരെ നടപടി എടുക്കാവു. മാധ്യമ സ്വാതന്ത്ര്യത്തിനുള്ള പ്രതിബന്ധം ജനാധിപത്യത്തിലേക്കല്ല, ജനക്കൂട്ടത്തിന്റെ ആധിപത്യത്തിലേക്കണ് നയിക്കുക

മലയാള മനോരമ ദിനപത്രത്തിനെതിരെയുള്ള കേസ് റദ്ദാക്കിയണ് ജ. ബദറുദീൻ്റെ ഉത്തരവ്. വാർത്ത നൽകാനുള്ള മാധ്യമങ്ങളുടെ സ്വാതന്ത്ര്യവും വാർത്തകൾ അറിയാനുള്ള ജനങ്ങളുടെ അവകാശവും ജനാധിപത്യ രാജ്യത്ത് കൈകോർത്ത് പോകേണ്ടതാണ് എന്നു ഉത്തരവിൽ

ഡോക്ടറെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ സംഭവം,ആത്മഹത്യയാക്കാന്‍ ശ്രമം നടന്നു

കൊൽക്കത്ത. ആർ ജി കർ മെഡിക്കൽ കോളേജിലെ റസിഡന്റ് ഡോക്ടർ ക്രൂര ബലാത്സംഗത്തിനിരയായി കൊലചെയ്യപ്പെട്ട സംഭവത്തിൽ അന്വേഷണം ഊർജ്ജിതമാക്കി പോലീസ്. ആശുപത്രിയിലെ ഏഴ് റസിഡണ്ട് ഡോക്ടർമാരെ പോലീസ് ചോദ്യം ചെയ്തു. ആശുപത്രി സൂപ്രണ്ടിനെയും ചെസ്റ്റ് മെഡിസിൻ വകുപ്പ് മേധാവിയെയും ഇന്ന് ചോദ്യം ചെയ്യലിനായി വിളിപ്പിച്ചിട്ടുണ്ട്. വനിത റസിഡന്റ് ഡോക്ടർ ആത്മഹത്യ ചെയ്യുകയാണ് ഉണ്ടായതെന്ന് കുടുംബത്തെ ആശുപത്രി സൂപ്രണ്ട് അറിയിച്ചിരുന്നതായി റിപ്പോർട്ടുണ്ട്.

പോലീസ് അന്വേഷണം ഞായറാഴ്ചയ്ക്കകം പൂർത്തിയായില്ലെങ്കിൽ കേസ് സിബിഐക്ക് വിടുമെന്ന് കൊല്ലപ്പെട്ട വനിത ഡോക്ടറുടെ കുടുംബത്തിന് മുഖ്യമന്ത്രി മമതാ ബാനർജി ഉറപ്പ് നൽകിയിരുന്നു. കേസിൽ മുഖ്യപ്രതിയായി കണ്ടെത്തിയ സിവിക്ക് പോലീസ് വളണ്ടിയർ സഞ്ജയ് റോയ് എന്നയാളെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ആശുപത്രികളിൽ ഡോക്ടർമാർക്ക് സുരക്ഷ ഉറപ്പാക്കണം എന്നും, കേസിലെ പ്രതികൾക്ക് വധശിക്ഷ ഉറപ്പാക്കണം എന്നതടക്കമുള്ള ആവശ്യങ്ങൾ ഉന്നയിച്ച്, റസിഡൻസ് ഡോക്ടർമാർ പ്രഖ്യാപിച്ച പണിമുടക്ക് രാജ്യവ്യാപകമായി തുടരുകയാണ്.

സംസ്ഥാനത്ത് പരക്കെ മഴ പെയ്യും

സംസ്ഥാനത്ത് പരക്കെ മഴ പെയ്യുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. തെക്കൻ കേരളത്തിലും വടക്കൻ കേരളത്തിലും മഴ കനക്കുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഇന്ന് രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.പത്തനംതിട്ട,ഇടുക്കി ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. വയനാട് ഉൾപ്പടെ എട്ടു ജില്ലകളിൽ യെല്ലോ അലർട്ട്. വയനാടിനെ കൂടാതെ കോട്ടയം,എറണാകുളം,തൃശ്ശൂർ, പാലക്കാട്, മലപ്പുറം,കോഴിക്കോട്, കണ്ണൂർ എന്നീ ജില്ലകളിലും ഇന്ന് യെല്ലോ അലർട്ട് .മറ്റ് ജില്ലകളിൽ നേരിയതോ മിതമായ നിലയിലോ മഴ പെയ്യുമെന്നും അറിയിപ്പിൽ പറയുന്നു. ബുധനാഴ്ച കാസർകോട് കണ്ണൂർ ആലപ്പുഴ എന്നീ ജില്ലകളിൽ ഒഴികെ ബാക്കി എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്.

തെക്കൻ കേരളം തീരം അതിനോട് ചേർന്ന ലക്ഷദ്വീപ് പ്രദേശം മധ്യ പടിഞ്ഞാറൻ അറബിക്കടൽ, അതിനോട് ചേർന്ന മധ്യ കിഴക്കൻ അറബിക്കടൽ, തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ അതിനോട് ചേർന്ന തെക്കു കിഴക്കൻ ബംഗാൾ ഉൾക്കടൽ, മധ്യ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. കേരള ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. തീരദേശവാസികളും മലയോര മേഖലകളിൽ ഉള്ളവരും അണക്കെട്ടിനു താഴെ താമസിക്കുന്നവരും അധികൃതരുടെ നിർദ്ദേശത്തിന് അനുസരിച്ച് മാറി താമസിക്കണമെന്നും ദുരന്ത നിവാരണ അതോറിറ്റി അറിയിക്കുന്നു.

പതിനെട്ടുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി 62 – കാരൻ അറസ്റ്റിൽ

തിരുവനന്തപുരം. നെടുമങ്ങാട്  വലിയമലയിൽ പതിനെട്ടുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി 62 – കാരൻ അറസ്റ്റിൽ.
വലിയമല – പനക്കോട് സ്വദേശി ബാബുവിനെയാണ് വലിയമല  പോലീസ് അറസ്റ് ചെയ്തത്.
വീട്ടിൽ ജോലിയ്ക്ക് വന്ന ബാബു മാനസിക വെല്ലുവിളി നേരിടുന്ന  പെൺകുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കുക
യിരുന്നു.പെൺകുട്ടിയ്ക്ക് അസ്വസ്ഥത തോന്നിയപ്പോൾ വീട്ടുകാർ നടത്തിയ പരിശോധനയിൽ പെൺകുട്ടി ഗർഭിണിയാണെന്ന് തെളിഞ്ഞു. തുടർന്ന് പോലീസിന്  നൽകിയ പരാതിയിൽ പ്രതിയെ പിടികൂടുകയായിരുന്നു.
അറസ്റ്റ് ചെയ്ത  പ്രതിയെ നെടുമങ്ങാട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

ഹേമ കമ്മിറ്റി റിപ്പോർട്ട് , ഹർജിയിൽ ഇന്ന് ഹൈക്കോടതി വിധി പറയും

കൊച്ചി. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടരുതെന്ന് ആവശ്യപ്പെട്ട് നിർമാതാവ് സജിമോൻ പാറയിൽ നൽകിയ ഹർജിയിൽ ഇന്ന് ഹൈക്കോടതി വിധി പറയും. ജസ്റ്റിസ് വിജി അരുണിന്റെ ബെഞ്ച് ഉച്ചയ്ക്ക് രണ്ടുമണിക്കാണ് വിധി പറയുക.
റിപ്പോർട്ട് സ്വകാര്യതയിലേക്കുള്ള കടന്നു കയറ്റം എന്നായിരുന്നു ഹർജിക്കാരന്റെ വാദം.  വ്യക്തിപരമായ പരാമർശങ്ങൾ ഒഴിവാക്കി റിപ്പോർട്ട് പ്രസിദ്ധീകരിക്കാമെന്ന് നിലപാടാണ് സാംസ്കാരിക വകുപ്പും, വിവരാവകാശ കമ്മീഷനും കോടതിയിൽ സ്വീകരിച്ചത്.
വിമൻ ഇൻ കളക്ടീവും വനിതാ കമ്മീഷനും ഹർജിയിൽ കക്ഷി ചേർന്നിരുന്നു.

വയനാട് ദുരന്തം: കാണാതായവർക്ക് വേണ്ടി ഇന്നും തിരച്ചിൽ തുടരും; ഭൗമ സംഘവും ഇന്നെത്തും

വയനാട്: ഉരുൾപൊട്ടലിൽ കാണാതായവർക്കുള്ള തെരച്ചിൽ ഇന്നും തുടരും. ഔദ്യോഗിക കണക്കനുസരിച്ച് ഇനി 130 പേരെയാണ് കണ്ടെത്തേണ്ടത്. ജോൺ മത്തായിയുടെ നേതൃത്വത്തിലുള്ള 5 അംഗ ഭൗമ സംഘം ഇന്ന് എത്തും.  ചാലിയാറിന്റെ തീരത്ത് നിന്ന് ഇന്നലെ രണ്ട് ശരീര ഭാഗങ്ങൾ കണ്ടെത്തിയിരുന്നു. ചാലിയാറിൽ ഇന്നും ജനകീയ തിരച്ചിൽ തുടരും. മുണ്ടേരി ഇരുട്ടുകുത്തിയിൽ നിന്നും ചാലിയാർ കൊട്ടുപാറ കടവിൽ നിന്നുമാണ് ഇന്നലെ ശരീരഭാഗങ്ങൾ കണ്ടെത്തിയത്.

ഏഴ് സംഘങ്ങളായാണ് കലക്കൻ പുഴ മുതൽ സൂചിപ്പാറ മൂന്നാം വെള്ളച്ചാട്ടം വരെ തെരച്ചിൽ നടത്തുന്നത്. ഫയർഫോഴ്‌സ്, എൻഡിആർഎഫ്, ഫോറസ്റ്റ്, സന്നദ്ധ പ്രവർത്തകർ അടക്കമുള്ളവർ വിവിധ ഇടങ്ങളിലെ തെരച്ചിലിൽ പങ്കെടുക്കുന്നുണ്ട്.

അന്തരിച്ച സിപിഎം നേതാവിന്റെ വീട്ടിൽ , സിപിഎം ഏരിയ കമ്മിറ്റി അംഗത്തിന്റെ അക്രമം, പരാതി

തിരുവനന്തപുരം.അന്തരിച്ച സിപിഎം നേതാവിന്റെ വീട്ടിൽ കയറി സിപിഎം ഏരിയ കമ്മിറ്റി അംഗത്തിന്റെ അക്രമമെന്ന് പരാതി.

കിളിമാനൂരിലെ പ്രമുഖ സിപിഎം നേതാവായ സത്യവ്രതന്റെ വീട്ടിലാണ് വനിതാ നേതാവും കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കൂടിയായ വനിതാ നേതാവ് അതിക്രമം കാട്ടിയത്.സിപിഎം കിളിമാനൂർ ഏര്യാ കമ്മിറ്റി അംഗവും മഹിളാ അസോസിയേഷൻ ജില്ലാ കമ്മറ്റി അംഗം കൂടിയായ ശ്രീജ ഉണ്ണികൃഷ്ണനാണ് അക്രമം നടത്തിയത്.

വീട്ടിൽ കടന്നു കയറി സത്യവ്രതന്റെ ഭാര്യ രാധ (79)യെ കയ്യേറ്റം ചെയ്യുകയും, മകനെതിരെ വധഭീഷണി മുഴക്കുകയും ചെയ്തതായാണ് ആണ് പരാതി.ശ്രീജയുടെ ഓഫീസുമായി ബന്ധപ്പെട്ട കാര്യത്തിൽ മകൻ ഇടപെട്ടുവെന്ന കാരണം പറഞ്ഞാണ് രാധയെ ആക്രമിച്ചത്.രാധ നൽകിയ പരാതിയെ തുടർന്ന് കിളിമാനൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്തു

തുമ്പമണ്‍ സഹകരണ ബാങ്ക് തിരഞ്ഞെടുപ്പ്,പോലീസ് നടപടിക്കെതിരെ വിമർശനവുമായി കെ സുധാകരൻ

പത്തനംതിട്ട. തുമ്പമണ്‍ സഹകരണ ബാങ്ക് തിരഞ്ഞെടുപ്പ്.പോലീസ് നടപടിക്കെതിരെ വിമർശനവുമായി കെ സുധാകരൻ.ക്രിമിനില്‍ രാഷ്ട്രീയ സ്വഭാവമുള്ള ഉദ്യോഗസ്ഥരാണ് ഇടതുസര്‍ക്കാരിന് വേണ്ടി ഗുണ്ടാ കൊട്ടേഷന്‍ പ്രവർത്തനങ്ങൾ ഏറ്റെടുത്തിരിക്കുന്നത്.പിണറായി വിജയനും സിപിഎമ്മിനും അടിമപ്പണിക്ക് ഇറങ്ങുന്ന പോലീസുകാര്‍ക്ക് എക്കാലവും അവരുടെ സംരക്ഷണം ഉണ്ടാകുമെന്ന് കരുതരുത്. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആര്‍ക്കും വന്നു കൊട്ടാവുന്ന ചെണ്ടയല്ല.

കൊടുത്താല്‍ കൊല്ലത്തും കിട്ടും എന്ന പഴഞ്ചൊല്ല് ഇത്തരം പോലീസ് ഉദ്യോഗസ്ഥര്‍ ഓര്‍ക്കുന്നത് നല്ലതെന്നും സുധാകരൻ.ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് പ്രതികരണം

കാട്ടാക്കടയിലെ സിപിഎമ്മിന്റെ പാർട്ടി ഓഫീസിൽ ആക്രമണം

തിരുവനന്തപുരം. കാട്ടാക്കടയിലെ സിപിഐഎമ്മിന്റെ പാർട്ടി ഓഫീസിൽ ആക്രമണം.രാത്രി ഒമ്പതരയോടെ ആണ് സംഭവം.ഇരുചക്ര വാഹനങ്ങളിൽ എത്തിയ 20 ഓളം പേരാണ് പാർട്ടി ഓഫീസിലേക്ക് അക്രമം നടത്തിയത്.സംഭവവുമായി ബന്ധപ്പെട്ട നാലുപേരെ കാട്ടാക്കട പോലീസ് പിടികൂടി.നിരവധി ക്രിമിനൽ കേസുകളിലെ പ്രതികളാണ് അക്രമം നടത്തിയത് എന്നാണ് സൂചന.എസ്ഡിപിഐ പ്രവർത്തകരാണ് അക്രമത്തിനു പിന്നിലെന്ന് സിപിഎ നേതൃത്വം ആരോപിച്ചു.

സംസ്ഥാന വനിതാ നേതാവിൻ്റെ മകൾക്ക് വഴിവിട്ട് നിയമനം, സിപിഎം ശൂരനാട് ഏരിയായിൽ വിവാദം

കരുനാഗപ്പള്ളി.സംസ്ഥാന വനിതാ നേതാവിൻ്റെ മകൾക്ക് വഴിവിട്ട് നിയമനം, സി.പി.എം ശൂരനാട് ഏരിയായിൽ വിവാദം: സഹകരണ നിയമം ലംഘിച്ചുകൊണ്ട് കോൺഗ്രസ് നേതാവിന്റെ ഭാര്യ കൂടിയായ വനിതാ നേതാവിന്റെ മകളെ ഉന്നത തസ്തികയിൽ നിയമിച്ചു എന്ന ആരോപണത്തിലാണ് വിവാദം കൊഴുക്കുന്നത്. പാലത്തറയിൽ പ്രവർത്തിക്കുന്ന സഹകരണ ആശുപത്രിയുടെ മികവിനെ തന്നെ ബാധിക്കുന്ന തരത്തിൽ വിവാദം ഉയർന്നത് ജില്ലയിലെ മുതിർന്ന നേതാക്കൾക്കിടയിലും അതൃപ്തി ഉണ്ടാക്കിയിട്ടുണ്ട്.

ഇത് സംബന്ധിച്ച് കഴിഞ്ഞ ദിവസം ചേർന്ന സി.പി. എം ശൂരനാട് ഏരിയയിലെ തഴവ ലോക്കൽ കമ്മിറ്റിയിൽ വാക്കേറ്റവും ബഹളവും ഉണ്ടാകാൻ കാരണമായി. പാർട്ടി സംസ്ഥാന വനിതാ നേതാവിന്റെ മകൾക്ക് സഹകരണ നിയമങ്ങൾക്കും ചട്ടങ്ങൾക്കും വിരുദ്ധമായി പാർട്ടിയുടെ നിയന്ത്രണത്തിലുള്ള സഹകരണ ആശുപത്രിയിൽ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ആയി നിയമനം നൽകിയതിനെതിരെയാണ് സി.പി.എം തഴവാ ലോക്കൽ കമ്മിറ്റിയിൽ  പ്രതിഷേധം ഉയർന്നത്. ഇത് വാക്കേറ്റത്തിലേക്കും ബഹളത്തിലേക്കും കലാശിച്ചു. കഴിഞ്ഞദിവസം സി.പി.എം ശൂരനാട് ഏരിയ സെക്രട്ടറി പി ബി സത്യദേവൻ്റെ സാന്നിധ്യത്തിൽ ചേർന്ന യോഗമാണ് നിയമന വിഷയത്തിൽ വലിയ തർക്കങ്ങൾക്കും ബഹളങ്ങൾക്കും ഇടയായതിനെ തുടർന്ന് അജണ്ട പൂർത്തിയാക്കാൻ ആവാതെ പിരിഞ്ഞത്. സി.പി.എം വനിതാ നേതാവ് താൻ ഭരണസമിതി അംഗമായിരിക്കുന്ന സഹകരണ ആശുപത്രി പതാരത്ത് പുതുതായി തുടങ്ങിയ ബ്രാഞ്ചിൽ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായി തന്റെ മൂന്നാമത്തെ മകളെ നിയമിച്ചതിനെതിരെയായിരുന്നു ലോക്കൽ കമ്മിറ്റിയിൽ പ്രതിഷേധം ഉയർന്നത്. സഹകരണ നിയമവും ചട്ടവും അനുസരിച്ച് ഭരണസമിതി അംഗങ്ങളുടെ ബന്ധുക്കളെ നിയമിക്കാൻ പാടില്ല എന്ന പ്രാഥമിക നിയമം പോലും പാലിക്കാതെ മകൾക്ക് ജോലി നൽകുകയായിരുന്നു എന്ന് അംഗങ്ങൾ ചൂണ്ടിക്കാട്ടി. ലോക്കൽ കമ്മിറ്റിയിലെ ഏതാണ്ട് മിക്ക അംഗങ്ങളും നിയമനത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി രംഗത്തുവന്നതോടെ യോഗം ബഹളത്തിൽ കലാശിക്കുകയായിരുന്നു.

ഇത് കൂടാതെയാണ് ഇളയ മകൾക്ക് നിയമനം നൽകിയിരിക്കുന്നത് എന്നും മകളെ വിവാഹം കഴിച്ചിരിക്കുന്നത് തഴവയിലെ പ്രമുഖനായ കോൺഗ്രസ് നേതാവാണെന്നും ചർച്ചയിൽ പങ്കെടുത്ത ചിലർ പറഞ്ഞു. തഴവയിൽ നിന്ന് ഒരാൾക്ക് ഉന്നത ജോലി നൽകുമ്പോൾ തഴവയിലെ പാർട്ടി അറിയേണ്ട കാര്യമില്ല എന്ന മനോഭാവം ധിക്കാരത്തിന്റെതാണെന്ന് ലോക്കൽ കമ്മിറ്റി സെക്രട്ടറി തുറന്നടിച്ചു.

ഇത് സംബന്ധിച്ച് ഉന്നത നേതൃത്വത്തിന് താൻ പരാതി നൽകുമെന്നും ഇദ്ദേഹം പറഞ്ഞു.സ്വന്തം ഭൂമി സ്വന്തമായി ഭൂമിയില്ലാത്തവർക്ക് വേണ്ടി സൗജന്യമായി വിട്ടു നൽകിയ പാരമ്പര്യമുള്ള ലോക്കൽ കമ്മിറ്റി സെക്രട്ടറിയുടെ നാടാണ് തഴവ എന്നും മറ്റൊരംഗം ചൂണ്ടിക്കാട്ടി. ഇതെല്ലാം പാർട്ടി നേതൃത്വം അന്വേഷിക്കണമെന്ന ആവശ്യം ഉയർന്നതോടെ ഏരിയാ സെക്രട്ടറി ഇടപെട്ട് പരാതി നൽകരുതെന്നും പ്രശ്നം പരിഹരിക്കാം എന്നും ആവശ്യപ്പെട്ടെങ്കിലും ലോക്കൽ കമ്മിറ്റി അംഗങ്ങൾ ഒന്നടങ്കം പ്രതിഷേധം ഉയർത്തിയതോടെ യോഗത്തിൽ നിന്നും ഇദ്ദേഹം മടങ്ങുകയായിരുന്നു.